രചന – മഞ്ജിമ സുധി
പെട്ടന്ന് വാതിലിന്റെ അടുത്തൊരു ആളനക്കം കേട്ടതും ഞാൻ സംശയത്തോടെ വെട്ടി തിരിഞ്ഞു നോക്കി, പക്ഷേ വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടതും പേടിയോടെ ഞാൻ അറിയാതെ എണീറ്റു നിന്നു പോയിരുന്നു……..*””””കിരൺ”””*വായിൽ നിന്ന് ഉതിർന്നു വാക്കുകൾക്ക് അകമ്പടിയായി കയ്യിലെ അച്ചാർ കോരിയ സ്പൂൺ നിലത്തേക്ക് വീണ് ചിതറി…..
~~~~~~~~~ഡാ അനന്താ…. നീ അവളെ കണ്ടോ….????”ഏതവളെ……????തീ പിടിച്ഛ് നിൽകുമ്പഴാ ഇവന്റെ ഒരു…😠ഹാളിൽ ഒരു മര സ്റ്റൂളിൽ കയറി നിന്ന് ടൂബ് ലൈറ്റ് ശെരിയാക്കി കൊണ്ട് തന്നെ ചോദിച്ചത് കേട്ട് ഞാൻ ദേഷ്യത്തോടെ അവനെ നോക്കി…ഡാ മുള്ളാണി,,,,, അല്ലെങ്കിൽ തന്നെ ഞാൻ ദേഷ്യം പിടിച്ചു നിൽകാ…. വെറുതെ എന്നെ ഭ്രാന്ത് പിടിപ്പികരുത്…നന്തനെ നോക്കി ഉറഞ്ഞു തുള്ളി ഞാൻ അലറി..*ഡാ നീ അനൂനെ കണ്ടോന്ന്….???അത് വരെ അവന്റെ മുഖത്ത് നിറഞ്ഞ നിന്ന വളിച്ച ചിരി മായാൻ ആ ഒരൊറ്റ വിളി മതിയായിരുന്നു…ഡാ…. ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്……അവൻ പിണക്കത്തോടെ പറഞ്ഞു… ഞാൻ മുഖം വെട്ടിച്ചു….ഹോ,,,, ഇവനെ ഞാൻ ഇന്ന്..”എഡാ….. നീ ഞാൻ ചോദിച്ചതിന് ഉത്തരം താ,,,,, നീ കണ്ടോ അവളെ….???”
“ഹ,,,,,നീ അതിന് ഇങ്ങനെ ഹീറ്റ് ആവുന്നത് എന്തിനാ……???ഇല്ല,,,, ഞാൻ കണ്ടില്ല….
അവള് വീട്ടിൽ അവിടെ എവിടെയെങ്കിലും കാണും…..അല്ലാതെ വേറെവിടെ പോകാനാ……!!!!!അവൻ നിസ്സാരമായി പറഞ്ഞ് വീണ്ടും ടൂബ് നേരെയാക്കാൻ തുടങ്ങി…. ഈ ഇത് എന്തറിഞ്ഞിട്ടാ ഡാ,,,,,
ഞാൻ കുറേ നേരായി നോക്കുന്നു…ഇവിടെ എല്ലായിടത്തും തിരഞ്ഞു… റൂമില്, കിച്ചണിൽ, കോലായിൽ, ഹാളിൽ അങ്ങനെ,,,, ഇനി നോക്കാൻ ഈ വീട്ടിൽ വേറെ സ്ഥലംല്ല… എല്ലാരോടും ചോദിക്കുകയും ചെയ്തു….ഇന്നാണെങ്കിൽ എല്ലാർക്കും മാരക തിരക്ക്… ചോദിച്ചിട്ട് ആരും കൃത്യമായി ഒരു ഉത്തരം തരുന്നില്ല….ഇവിടെയുണ്ടായിരുന്നു, അവിടെ ഉണ്ടായിരുന്നു, ഇപ്പോ കണ്ടിരുന്നു,നേരത്തെ കണ്ടു എന്നൊക്കെ പറഞ്ഞോണ്ടിരിക്കാ..എനിക്ക് ആണെങ്കിൽ ചോദിച്ചും തിരിഞ്ഞും ഭ്രാന്ത് പിടിക്കാ,,,,,,, നാശം പിടിക്കാൻ എവിടെ പോയി കിടക്കാണാവോ….?????
വെറുതെ നേരമില്ലാത്ത നേരത്ത് മനുഷ്യനെ മെനകേടുത്താൻ……”
കൈ ചുരുട്ടി തുടയിൽ അടിച്ഛ് ഞാൻ മുഖം വെട്ടിച്ഛ് പല്ല് കടിച്ചു….”ഹാ…..!!!!!എടാ എല്ലാരും പോകാനുള്ള തന്ത്രപ്പാടില്ലാ, അതിന്റെ ഇടയിൽ ആരെ എന്ത് ചോദിച്ചാലും അവര് അങ്ങനെയൊക്കേ പറയൂ……!!!!”ഇത്രയും പറഞ്ഞ് അവൻ പതിയെ നിലത്തേക്കിറങ്ങി നിന്നു..”ഹ്മ്മം….????ആഹ്,,,, നീ ഒരു കാര്യം ചെയ്യ്,,,, ഫോൺ ചെയ്തു നോക്ക്,, അവള് ആരെങ്കിലും ഹെല്പ് ചെയ്യാനോ,പറമ്പിൽ വല്ല ചെമ്പോ കാച്ചിലോ പറിക്കനോ മറ്റോ പോയതാവും..”നന്തൻ ആലോചിച്ഛ് പറഞ്ഞു… കുറേ നേരമായി ഞാനാ കോന്തിയെ തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട്….. മഷിയിട്ട് നോക്കിട്ട് പോലും കാണുന്നില്ല…. ഇനി ഏതായാലും അനന്തൻ പറഞ്ഞപോലെ വിളിച്ചു നോക്കാം…ഷർട്ടിന്റെ പോക്കറ്റിലും പാന്റിന്റെ പോക്കറ്റിലും ഫോൺ തപ്പിനോക്കി ദേഷ്യത്തോടെ ഞാൻ പുലമ്പി…ഹോ,,,, നാശം ഒരു ആവശ്യത്തിന് നോക്കുമ്പോ കാണില്ല…..!!!!
“ഡാ,,,,നന്താ നിന്റെ ഫോണോന്ന് തന്നേ…..??? എന്റേത് റൂമിലാന്ന് തോന്നുന്നു,, പോക്കറ്റിൽ കാണുന്നില്ല….”പോക്കറ്റിൽ തപ്പി നോക്കി തന്നെ നന്തനെ നോക്കി ഞാൻ ചോദിച്ചതും അവൻ എന്നെ നോക്കി മുഖം ചുളുക്കി…. അയ്യോ,,,, എന്റേതും റൂമിലാ….!!!ചത്തു കിടന്നതാ,,, ഇപ്പൊ കുത്തിയിട്ടതേള്ളൂ….”തലയിൽ കൈ വെച്ഛ് അവൻ പറയുന്നത് കേട്ട് എനിക്ക് കലി തുള്ളി… പിന്നെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ലല്ലോ..!! അവനെ രൂക്ഷമായി നോക്കി ഞാൻ തിരിച്ഛ് നടന്നു…ഹൊ,,,, ഇനിയിപ്പോ ഫോണെടുക്കാൻ മോളിലേക്ക് കയറണല്ലോ….???എന്നാലും അവള്,,,,,, അവളിതെവിടെ പോയതായിരിക്കും…????
പറഞ്ഞിട്ട് പോകാൻ പറഞ്ഞാൽ കേൾക്കില്ല വദൂരി…..ഓരോന്ന് ആലോചിച്ചു മുകളിലേക്ക് കോണി കയറുമ്പഴാണ് ചെറിയമ്മ താഴെക്കിറങ്ങുന്നത് കണ്ടത്… ഈ വീട്ടിൽ ഇനി ചെറിയമ്മയോട് മാത്രേ ചോദിക്കാൻ ബാക്കിയുള്ളൂ… ഏതായാലും ഇവിടെ കൂടി ഒന്ന് ചോദിച്ചേക്കാം…പോയാലൊരു വാക്കല്ലേ…..
” ചെറിയമ്മേ……ചെറിയമ്മ,,, അനൂനെ കണ്ടോ…????””ഉവ്വല്ലോ…..!!!!! കണ്ടിരുന്നു….
ഞാനവളെ ചായപ്പിൽപറഞ്ഞേച്ചിരിക്കാ…. ചേച്ചിയ്ക്ക് കൊണ്ടോവൻ ഞാൻ കുറച്ചു ഉപ്പിലിട്ടതും അച്ചാറും മാറ്റി വെച്ചിരുന്നു അതേടുക്കാൻ വിട്ടിരിക്കാ…. മ്മ്മം… ന്തേയ്…..????””ഏയ്,,,,, പ്രത്യേകിച്ച് ഒന്നുല്ല ചെറിയമ്മേ… അല്ല,,, കാണാഞ്ഞിട്ട് ചോദിച്ചതാ….????”ഒരു ചടപ്പോടെ ഞാൻ പറഞ്ഞതും എന്നെ നോക്കി ഒന്നമർത്തി മൂളി ചെറിയമ്മ താഴെക്കിറങ്ങി….ഛേ… ചെറിയമ്മ എന്തു വിചാരിച്ചു കാണുമോ എന്തോ….???? വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു ചെറിയമ്മയോട് ചോദിക്കുമ്പോ… ഭാഗ്യം ചോദിക്കാൻ തോന്നിയത്….
ഏതായാലും കോണി പകുതിയോളം കേറിയതല്ലേ റൂമിൽ കയറി ഫോൺ എടുത്തിട്ട് താഴെക്കിറങ്ങാന്ന് വെച്ഛ് ഞാൻ റൂമിലേക്ക് നടന്നു….ഫോൺ എടുത്തു വേഗം ചായപ്പിലേക്ക് നടന്നു…. അടുക്കള വാതിൽ വഴി ഇറങ്ങി നടന്ന് ചായപ്പിലേക്ക് കയറി ചുറ്റും നോക്കിയെങ്കിലും അവളെ എവിടേയും കണ്ടില്ല…..പക്ഷേ ചായപ്പിന്റെ ഡോർ തുറന്ന് കിടപ്പുണ്ട്.. ആരെങ്കിലും കേറാത്തെ ഇത് തുറന്നിട്ടാറില്ല… പോരാത്തതിന് വലിയ ഭരണി തുറന്ന് വെച്ചിട്ടുണ്ട്, കുറച്ഛ് ചെറിയ കുപ്പിയിലേക്ക് കോരി നിറച്ചിട്ടുംണ്ട്….ഇതൊക്കെ എങ്ങനെ തുറന്നിട്ട് ഇവളിതെവിടെ പോയി….????ഇവളിനി വല്ല മായവിയോ ലുട്ടാപ്പിയോ മറ്റോ ആണോ…??? കണ്ടാ കണ്ടയിടത്ത് പിന്നെ കാണില്ല,,,, നാശം….!!ഇനി ഇവിടുന്ന് ഇറങ്ങി എങ്ങോട്ട് പോയി കാണോന്തോ…..??? ദേഷ്യത്തോടെ ചായപ്പിന് പുറത്തിറങ്ങിയപ്പോ അടുക്കള വാതിലിൽ പുഞ്ചിരി തൂകി നിൽപ്പുണ്ടായിരുന്നു മുള്ളാണി….അവൻ കണ്ണോണ്ട് കണ്ടോ എന്ന് ചോദിച്ചതിന് ഞാൻ നോക്കി ദഹിപ്പിച്ഛ് മുഖം വെട്ടിച്ഛതും അവൻ അവിടുന്നിറങ്ങി എന്റെ നേരെ വന്നോണ്ടിരുന്നു…..അപ്പഴാണ് സൈഡിൽ നിന്ന് പിന്നാമ്പുറത്തേക്ക് അമ്മണി അമ്മ നടന്ന് വരുന്നത് കണ്ടത്…വീട്ടിൽ പുറം പണിക്കും പറമ്പിലെ പണിക്കുമൊക്കെ നിൽക്കുന്ന അമ്മയാണ്…. ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു….
” അമ്മണി അമ്മേ….. അമ്മ അനുനെ ഇവിടെയെങ്ങാനും കണ്ടോ…..????””മോള് ചായപ്പിൽ ഉണ്ടല്ലോ മോനെ…. അവിടെ കണ്ടില്ലേ…????നിറഞ്ഞ ചിരിയോടെ അമ്മ ചായപ്പിലേക്ക് ചൂണ്ടി പറഞ്ഞു….”ഇല്ല കണ്ടില്ല….. അതല്ല,,,, അവള് ചായപ്പിന് ഇറങ്ങുന്നത് കണ്ടായിരുന്നോ….???””ഇല്ലല്ലോ മോനെ….. ഞാൻ തേങ്ങയെടുക്കാൻ കണ്ടത്തിലേക്ക് പോകുമ്പഴാണ് മോള് ചായപ്പിലേക്ക് കയറുന്നത് കണ്ടത്…. ഞാൻ ദേ തേങ്ങയെടുത്ത് വരുന്ന വഴിയാ…”കൈയിലെ തേങ്ങ ഉയർത്തി കാട്ടി എന്നേയും അടുത്ത് വന്ന് നിന്ന നന്തനേയും നോക്കി ചിരിച്ചു അമ്മിണിയമ്മ ഞങ്ങളെ മറികടന്ന് നടന്നു…ഞാൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു കണ്ണടച്ച് ശ്വാസം വലിച്ഛ് വിട്ടു… അവള് ചായപ്പീന്ന് നേരെ ആവിയായി പോയോ….???മനസ്സിൽ പറഞ്ഞ് തിരിഞ്ഞപ്പാഴാണ് അമ്മണിയമ്മ എന്തോ ഓർത്തോണ്ട് തലയിൽ കൈ വെച്ച് തിരിച്ഛ് എന്റെ അടുത്തേക്ക് വരുന്നത് കണ്ടത്……
” ഹാ മോനെ,,,,, ഞാൻ പറയാൻ വിട്ടു… മോളെ അന്വേഷിച്ചു കിച്ചു മോൻ വന്നിരുന്നു… കുറച്ചു മുന്നേ…”അമ്മിണിയമ്മ പറഞ്ഞത് കേട്ട് ആശ്ചര്യത്തോടെ അമ്മയെ നോക്കി…”കിച്ചുവോ…..!!!!!!???””ആഹ്…. അനൂനെ ചോദിച്ചപ്പോ ഞാനാ പറഞ്ഞു കൊടുത്തത് ചായപ്പിൽ ഉണ്ടെന്ന്… മോൻ അപ്പൊ തന്നെ മോളെ കാണാൻ ചായപ്പിലേക്ക് കയറിപ്പോയിരുന്നു…മോള് എവിടെ ഉണ്ടെന്ന് ചിലപ്പോ കിച്ചു മോൻ അറിയാൻ മതി…”അമ്മണിയമ്മ പറഞ്ഞു കേട്ട് ഞാനും നന്തനും ഞെട്ടലോടെ മുഖത്തോടെ മുഖം നോക്കി….. എന്തോ അമ്മിണിയമ്മയുടെ നാവീന് അവന്റെ പേര് കേട്ടപ്പോ തന്നെ എനിക്ക് തരിച്ചു കയറി…..കിരൺ…..!!!!! ഇനി അവൻ വീണ്ടും അനൂനെ എന്തെങ്കിലും……??? ഏയ് ഇല്ല,,,,,, അങ്ങനെയൊന്നും സംഭവിക്കില്ല…. ഞാൻ ജീവനോടെ ഇരിക്കുമ്പോ അനൂനെ ഒന്ന് തൊട്ടാൻ പോലും അവന് സാധിക്കില്ല,,,,ഞാൻ സമ്മതിക്കില്ല……മനസ്സിൽ പറഞ്ഞ് കൈ ചുരുട്ടി പിടിച്ച് ഞാൻ കിരണിന്റെ റൂം ലക്ഷ്യമാക്കി പാഞ്ഞു… ദേഷ്യം ശരീരം മുഴുവൻ അഗ്നിയെപോലെ കത്തി പടർന്നു….
റൂമിലേക്ക് ഇടിച്ഛ് കയറി ബെഡിൽ കിടക്കുന്ന കിച്ചൂനെ പിടിച്ഛ് വലിച്ഛ് എണീപ്പിച്ചു നിർത്തി അവന്റെ കഴുത്തിൽ കുത്തി പിടിച്ഛ് ചുമരിനോട് ചേർക്കുമ്പോ നുരഞ്ഞു പൊങ്ങുന്ന ദേഷ്യം അനിയന്ത്രണാതീതമായിരുന്നു….പെട്ടന്നുള്ള എന്റെ വരവും പിടിത്തവും അവനെ നന്നായി പേടിപ്പിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാൽ അറിയാം….കഴുത്തിൽ മുറുക്കുന്ന എന്റെ കയ്യിൽ പിടിച്ഛ് മരണവെപ്രാളത്തോടെ തട്ടിമാറ്റാൻ ശ്രമിക്കുന്ന അവന്റെ എതിർപ്പുകളെ നിഷ്പ്രയാസം തട്ടിയെറിഞ്ഞ് ഞാൻ ഒന്നൂടെ പിടി മുറുക്കി ചുമരിലേക്ക് ഉയർത്തി……”പ്ഫ,,, പറയെടാ ചെറ്റേ…… അവളെവിടെ……??? അനു എവിടെന്ന്…..???
മര്യാദക്ക് പറയുന്നതാ കിച്ചൂ നിനക്ക് നല്ലത്…. കുറച്ചൂടെ ഞാനിങ്ങനെ നിർത്തിയാൽ നീ ചത്തു പോക്കും….
വേഗം പറഞ്ഞോ,, അവളെവിടെ……???*പറയെടാ…..അനു എവിടെ…..???*”എന്റെ കയ്യിൽ കിടന്ന് ചക്രശ്വാസം വലിക്കുന്ന കിച്ചൂനെ കണ്ട് പുറക്കിൽ വന്ന നന്തൻ എന്നെ ബലമായി പിടിച്ചു മാറ്റി…. സത്യം പറഞ്ഞാൽ ദേഷ്യം കാരണം എനിക്ക് കണ്ണ്കാണുന്നുണ്ടായിരുന്നില്ല…..
ഞാൻ പിടി വിട്ടതും കിച്ചു ആശ്വാസത്തോടെ ചുമരിൽ ചാരി നിന്ന് ചുമച്ചു തുടങ്ങി…. വിലങ്ങിയ ശ്വാസം കിതപ്പോടെ തിരിച്ചെടുക്കുന്ന അവനെ നോക്കി അനന്തനെ തട്ടി മാറ്റി കിച്ചൂന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് കോളറിൽ കുത്തി പിടിച്ചതും അനന്തൻ വീണ്ടും എന്നെ പിടിച്ചു മാറ്റി നിർത്തി”ഡാ… കിച്ചു,,,, ഇനിയും മതിയായില്ലേ നിനക്ക്…???? നീ ഇവന്റെ കയ്യോണ്ട് ചാവനായിട്ട് ഇറങ്ങിരിക്കണോ…..????നന്തൻ ദേഷ്യത്തോടെ അവനോട് ചോദിച്ചു…. അവൻ അപ്പഴും തളർച്ചയോടെ ചുമര് ചാരി നിന്ന് കിതയ്ച്ചു…”പറയെടാ അനു എവിടെ…..??? നീ എന്താ അവളെ ചെയ്തത്…..????നിനക്ക് കിട്ടിയതോന്നും പോരാഞ്ഞിട്ടാണോ വീണ്ടും ഇങ്ങനെ വാങ്ങി കൂട്ടുന്നത്….????തല്ല് കൊണ്ട് ചാവണ്ടെങ്കിൽ പറയെടാ,,,,
അനു എവിടെ….?????”വീണ്ടും വീണ്ടും നീട്ടി ശ്വാസമെടുത് തുടരെത്തുടരെ ഉമിനീര് ഇറക്കി കിതച്ഛ് കിച്ചു ദയനീയമായി ഞങ്ങൾ രണ്ടാളെയും മാറിമാറി നോക്കി…
” എ…. എനിക്ക്…. എനിക്കറി…. ഹൊ…ഹൊ… എനിക്കറിഞ്ഞൂടാ….. സത്യയിട്ടും എനിക്ക് അറിയില്ല……ഹൊ….!!!!”ചുമച്ചും ശ്വാസമെടുത്തും അവൻ പറഞ്ഞൊപ്പിക്കുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം കൂടുകയാ ചെയ്തത്…. ഞാൻ വീണ്ടും ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നീങ്ങാൻ നോക്കിയതും നന്തൻ എന്നെ പിടിച്ചു നിർത്തിച്ചു…..”ഡാ…. കിച്ചു…..നീ വെറുതെ പണി വാങ്ങിച്ഛ് കൂട്ടല്ലേ..????സിദ്ധു അല്ലെങ്കിൽ തന്നെ കത്തി നിൽക്കാ…. അമ്മണിയമ്മ പറഞ്ഞല്ലോ നീ അനൂനെ അന്വേഷിച്ചു ചായപ്പിലേക്ക് കയറിയിരുന്നെന്ന്….???അതോണ്ട് അധികം വിളച്ചിൽ എടുക്കാതെ മര്യാദയ്ക്ക് പറഞ്ഞോ… അവളെവിടെ….???”നന്തൻ സംയമനത്തോടെ വീണ്ടും പറഞ്ഞു… ഞാൻ അവന്റെ കൈ തട്ടിയെറിഞ്ഞ് വീണ്ടും കിച്ചൂന്റെ അടുത്തേക്ക് നിന്നു….” കിച്ചു പറഞ്ഞോ….???സത്യം പറഞ്ഞോ,,,,, ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും….എന്റെ അമ്മയാണെ സത്യം
കൊല്ലും ഞാൻ…..പറ….???”
ഞാനും അനന്തനും മാറിമാറി അവനോട് പറയുന്നതും ചോദിക്കുന്നതും കേട്ട് അവൻ ശ്വാസവും കിതപ്പും കണ്ട്രോൾ ചെയ്ത് ഞങ്ങളെ നോക്കി…” സിദ്ധു,,,,,, എനിക്കറിയാം നീ ഒരിക്കലും എന്നെ വിശ്വസിക്കില്ലെന്ന് പക്ഷേ,,,, ഞാൻ പറയുന്നത് നീ ഒന്ന് സമാധാനമായിട്ട് കേൾക്ക് പ്ലീസ്….അമ്മിണിയമ്മ പറഞ്ഞത് സത്യാ,,, ഞാൻ അനൂനെ അന്വേഷിച്ചതും ചായപ്പിൽ പോയതുമൊക്കെ…. പക്ഷേ,,, അതൊരിക്കലും നീ കരുതുന്ന പോലെ അവളെ ഉപദ്രവിക്കാനോ അപായ പെടുത്തനോ ഒന്നും ആയിരുന്നില്ല….അവളെന്നെ നല്ലൊരു ഫ്രണ്ടായി കാണുകയും ഇടപഴക്കുകയുമൊക്കെ ചെയ്തപ്പോ ഞാൻ അവളെ മറ്റൊരു രീതിയിലൂടെ കണ്ടു പോയി….കസിന്റെ ഭാര്യാ……
കസിനെ പോലെയോ അല്ലെങ്കിൽ മീനുനെ പോലെ നിമ്മിയെ പോലെ കാണേണ്ടിയിരുന്ന അവളെ ഞാൻ……!!!!പാടില്ലായിരുന്നു… അന്ന് അവളോട് അങ്ങനെയൊക്കെ വളരെ മോശമായി ചെയ്ത് പോയത്തിനും പറഞ്ഞതിനുമൊക്കെ സോറി പറയാനാ ഞാൻ അവളെ അന്വേഷിച്ചതും ചായപ്പിൽ കാണാൻ പോയതും സത്യം….!!
ഞാൻ ഈ പറഞ്ഞതൊക്കെ സത്യാ….. പറഞ്ഞ് തീർത്ത് ഞാൻ ഇങ്ങോട്ട് പോരുകയും ചെയ്തു..അല്ലാതെ ഞാനവളെ ഒന്നും ചെയ്തിട്ടില്ല…. അവളെ ഞാനെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ,,,, ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ നിൽക്കോ…..??? അവളെ കൂടെയല്ലേ ഉണ്ടാവാ…????ഞാൻ പറയുന്നത് നിങ്ങൾ രണ്ടാളും ഒന്ന് വിശ്വാസിക്ക്… പ്ലീസ്….
ഞാൻ ഒന്നും ചെയ്തിട്ടില്ല….അന്ന് കഞ്ചാവിന്റേയും ഉള്ളിൽ കിടന്ന ഡ്രിങിൻസിന്റേയും മറ്റും ഇഫക്റ്റിൽ അങ്ങനെയൊക്കെ പറ്റിപ്പോയതാന്നൊക്കെ പറഞ്ഞപ്പോ അവള് എന്നോട് ക്ഷമിക്കുകയും ചിരിച്ചു സംസാരിക്കുകയുമൊക്കെ ചെയ്തു….. കാര്യം പറഞ്ഞ് കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് പോന്നു… എത്രയേ അവിടെ ഞങ്ങൾക്കിടയിൽ നടന്നിട്ടുള്ളൂ……പ്ലീസ്… ഞാൻ പറഞ്ഞത് സത്യാ,,,, അനന്താ നീയെങ്കിലും ഒന്ന് വിശ്വാസിക്ക്… അല്ലെങ്കിൽ
അനൂനോട് ചോദിച്ചു നോക്ക്….??? ഞാൻ പറഞ്ഞതിൽ ഏന്തെങ്കിലും കള്ളമാണെന്ന് അവള് പറഞ്ഞാൽ നീ തല്ലുകയോ കൊല്ലുകയോ എന്താന്ന് വെച്ചാ ചെയ്തോ…..???”
~~~~~~~~~~~~~~~~~~~~~~~~~~~~
“അതിന് അവളെ കാണുന്നില്ല….. അതോണ്ടാ നിന്നെ തേടി വന്നത്….!!”കിച്ചു പറഞ്ഞതും അവന്റെ മുഖവുമൊക്കെ കണ്ടിട്ടും കേട്ടിട്ടും അവൻ പറഞ്ഞത് കള്ളമാവാൻ സാധ്യത കാണുന്നില്ല… അവന്റെ അവസാനത്തെ ചോദ്യത്തിന് ഞാനങ്ങനെ മറുപടി കൊടുത്ത് തീർന്നതും സിദ്ധു കിച്ചുവിന്റെ ഇരു കൈ രണ്ടും കൂട്ടി പിടിച്ചിരുന്നു…….”ഡാ…. കിച്ചു….പ്ലീസ് ഡാ… ഒന്ന് പറ…. അവളെവിടെ….?ഞാൻ നിന്നെ ഒന്നും ചെയ്യില്ല, ഇനിയെങ്കിലും പറ….പ്ലീസ്….I beg you…!!!!”സിദ്ധു അവനെ നോക്കി യാചിച്ചു… കിച്ചു ദയനീയമായി അവനെ നോക്കി….”സിദ്ധു…. ഞാൻ…. ഞാൻ ഇനിയും നിന്നോട് എങ്ങാനാ പറയാ……trust me…. i dont know…….!!!”
~~~~~~~~~~~~~~~~~~~~~~~~~~~~~~
കിച്ചു നിസ്സഹായതയോടെ എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ അവന്റെ പിടി വിട്ട് മാറി നിന്നു….പിന്നെ…. പിന്നെ അനു ഇതെവിടെ പോയി…..????? അവന്റെ മുഖവും സംസാരവുമൊക്കെ കണ്ടിട്ട് അവൻ പറയുന്നത് സത്യമാക്കാനേ വഴിയുള്ളൂ…. മാത്രവുമല്ല കിച്ചു അവളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അവൻ ഇത്ര ധൈര്യത്തിൽ വീട്ടിൽ ഇരിക്കില്ല…..പക്ഷേ,,, എന്നാലും ഈ സമയം കൊണ്ട് അവളിതെവിടെ പോയിക്കാണും…..?? ഇതു വരെ ഇല്ലാത്ത ഒരു ഭയം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു…അവൾക്ക് എന്തോ പറ്റിയെന്ന് ആരോ ഉള്ളിൽ നിന്ന് വിളിച്ചു പറയുന്ന പോലെ ഒരു തോന്നൽ…..മുടിയിഴകൾക്കിടയിൽ വിരൽ ഓടിച്ചു ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി….. അനന്തൻ വന്ന് ഫോൺ വിളിക്കാൻ പറഞ്ഞതും ഒരു മാർഗം തെളിഞ്ഞപ്പോലെ അല്പം ആശ്വാസത്തോടെ വേഗം ഫോൺ എടുത്തു അവളെ നബറിലേക്ക് ഡൈൽ ചെയ്തു…..സത്യത്തിൽ ഈ ടെൻഷൻ ഇടയിൽ ആ കാര്യം ഞാൻ പാടേ മറന്ന് പോയിരുന്നു…..റിങ് ചെയ്യാൻ തുടങ്ങിയ അതേ ടൈമിൽ ദൂരെ എവിടുന്നോ അവളെ ഫോണിന്റെ റിങ്ടൂണ് ഉയർന്ന വരുന്നത് കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി വേഗം റൂമിന് ഇറങ്ങി സൗണ്ട് കേട്ട ദിശയിലേക്ക് നടന്നു….
മനസ്സിന് അല്പം സമാധാനം,,, കാരണം അവളിവിടെ എവിടെയോയുണ്ടെന്ന് തോന്നുന്നു…. റിങ്ങിന് കാതോർത്ത് അടുക്കളയോട് അടുക്കുംതോറും സൗണ്ട് കൂടി കൂടി വന്നു….പക്ഷേ,,,, ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ തെറ്റിച്ഛ് പുറത്തേക്കുള്ള അടുക്കള വാതിലിൽ അവളുടെ ഫോൺ കയ്യിൽ പിടിച്ചു പുറത്തേക്ക് നോക്കി അവളെ വിളിക്കുന്ന കനിയെയാണ് കണ്ടത്….. ഞാൻ വേഗം കനിയെ എന്റെ നേരെ തിരിച്ഛ് നിർത്തി അവളെ അരികിൽ മുട്ടുകുത്തിയിരുന്നു……കനീ….. ഇത് ചെറിയമ്മന്റെ ഫോൺ അല്ലേ…???? നിനക്ക് ഇതെവിടുന്ന് കിട്ടി…..???? ആരാ തന്നത്…????”ഞാൻ വാത്സല്യത്തോടെ ചോദിച്ചു…ജെറീമ്മതന്നതാ……!!ചിരിച്ചോണ്ട് കനി പറഞ്ഞത് കേട്ട് ഞാൻ ചുറ്റും പ്രതീക്ഷയോടെ നോക്കി….എന്നിട്ട്…. എന്നിട്ട് ജെറീമ്മ ഇവിടെ….???”അയ്യോ,,,, അയിന് ജെറിമ്മ പോയല്ലോ…..???എന്നെ കളിയാക്കി അവള് പറഞ്ഞത് കേട്ട് വാത്സല്യത്തോടെ തലമുടിയിൽ പതിയെ തലോടി നന്തനും അവളുടെ അടുത്ത് ഇരുന്നു….എങ്ങോട്ട്…..???”ദാ….. അങ്ങോട്ട്…..”അലക്ഷ്യമായി കൈ പുറത്തേക്ക് ചൂണ്ടിക്കാട്ടി കനി പറഞ്ഞു…. ഞാനും അനന്തനും അങ്ങോട്ട് മാറിമാറി നോക്കിയെങ്കിലും അവിടെയെങ്ങും ആരെയും കണ്ടില്ല….
“എപ്പോ…. എപ്പഴാണോ പോയത്……????എന്നിട്ട്,,,, അവിടെ,,,, കാണുന്നില്ലല്ലോ…..????”അയ്യോ ചെറിയച്ചാ ഇപ്പല്ല…. കുറേ നേരായി ജെറിമ്മ പോയിട്ട്……ഞാൻ റൂമിൽ ഇരുന്ന് ഗെയിം കാണിക്കായിരുന്നു… അപ്പഴാ ഫോണ് റിങ് ചെയ്തത്…. അപ്പോ ജെറിമ്മക്ക് ഫോൺ തിരിച്ചു കൊടുക്കാൻ വന്നതാ….പച്ചേ,,,, ജെറിയമ്മ കള്ളിയാ……കണ്ടോ കാണുന്നില്ല…. എവിടോ ഒളിച്ചിരിക്കാ…!!!!!”എന്നും പറഞ്ഞു ഫോൺ എന്റെ കയ്യിലേക്ക് തന്ന് കനി ഓടിപ്പോയി…..പല തരത്തിലുള്ള ചിന്തകൾ മനസ്സിനെ ഓരോ നിമിഷവും കൂടുതൽ കൂടുതൽ തളർത്തി കൊണ്ടിരുന്നു……
ആശ്രയമെന്നോണം ഞാൻ അനന്തനെയും കിച്ചുനേയും മാറിമാറി നോക്കി….
” ഡാ,,,, എന്താടാ ഇതൊക്കെ….???ആർക്കും ഒരു അറിവുമില്ലല്ലോ അവളെ കുറിച്ച്…..??? അവള് എവിടെ പോയി കാണോ എന്തോ…????ഡാ…. അനന്താ, കിച്ചു…..
എനിക്ക്… എനിക്ക് എന്തോ വല്ലാതെ പേടിയാവുന്നു…!!കനി പറഞ്ഞത് വെച്ചു നോക്കുമ്പോ അവള് പോയിട്ട് കുറേ നേരായിക്കാണണം….
പക്ഷേ,,, എങ്ങോട്ട്…???? എന്തിന്…????എവിടെ, എങ്ങനാ, എന്താ ന്ന് വെച്ചാ തിരയാ…..????അമ്മയും അച്ഛമ്മയുമൊക്കെ ഇപ്പോ അന്വേഷിച്ചു തുടങ്ങും…. അവരോട് നമ്മൾ….. നമ്മൾ എന്തു പറയും…..???എനിക്ക്…. എനിക്ക് ആലോചിച്ചിട്ട് തല പെരുകുന്നു…
എണീറ്റ് നിന്ന് ചുമരിൽ അള്ളി പിടിച്ഛ് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു…”ഡാ… സിദ്ധു നീയിങ്ങനെ ഡൗണാവല്ലേ…. അവൾക്ക് ഒന്നും പറ്റിക്കാണില്ല….. ഇത്രയും തിരക്കിനിടയിൽ അവള് പോണെങ്കിൽ എന്തെങ്ങിലും തക്കതായ കാരണം ഉണ്ടാക്കും…..”നന്തൻ എന്നെ അശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു….ഡാ,,,,, കിച്ചു നീ അവളോട് സംസാരിച്ചപ്പോ അസാധാരണമായി എന്തെങ്ങിലും കാണുകയോ ശ്രദ്ധിക്കുകയോ മറ്റോ ചെയ്തോ…..????
ഒന്ന് ഓർത്ത് നോക്കിക്കേ…..?നന്തൻ കിച്ചൂനോട് ചോദിച്ചത് കേട്ട് ഞാനും നന്തനെ പോലെ പ്രതീക്ഷയോടെ അവനെ നോക്കി…
“ഏയ്,,,, ഇല്ല… ഇല്ലാ അനന്താ……!!!
അങ്ങനെ നോട്ടീസ് ചെയ്യാൻ പാകത്തിന് ഒന്നും……അസ്തമിച്ച പ്രതീക്ഷയോടെ ഞാൻ വീണ്ടും ചുമരിൽ ചാരി നിന്നു… അവള് എവിടെ പോയതായിരിക്കും….???
ഏത് അവസ്ഥയിലാണാവോ…..??കുറച് സമയം എന്തോ ആലോചിച്ചു നിന്ന് കിച്ചു പെട്ടെന്ന് ഞങ്ങളുടെ മുഖത്തേക്ക് നോക്കി……”ഹാ,,,,, ആഹ്….
ഞാനിപ്പഴാ ഓർത്തത്……ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ അനൂന് ഒരു കോൾ വന്നിരുന്നു…. കനിയാണ് അതവൾക്ക് കൊണ്ട് വന്ന് കൊടുത്തത്….. റേഞ്ച് ഇല്ലാത്തത് കാരണം വോയ്സ് ഇടയ്ക്കിടെ കട് ആയി കളിക്കുന്നുണ്ടായിരുന്നു…. അതോണ്ട് തന്നെ അവള് കുറച്ചു മാറി നിന്നാണ് സംസാരിച്ചത്…”പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം വീണതു ഞാൻ വേഗം വെപ്രാളത്തോടെ അവന്റെ അടുത്തേക്ക് നടന്ന് ചെന്ന് നിന്നു…..” എന്നിട്ട്,,,,അവളെന്താ സംസാരിച്ചതെന്ന് നീ കേട്ടോ…??? പറയെടാ നീ കേട്ടോ…?? “ഞാൻ പ്രതീക്ഷയോടെ ചോദിച്ചു….
“ഇല്ലടാ….!!!! ഞാൻ പറഞ്ഞില്ലേ സിഗ്നൽ കടായതോണ്ട് അവള് എന്റെ ആടുത്ത് നിന്ന് കുറച്ഛ് മാറിനിന്നാ സംസാരിച്ചത്…. അതോണ്ട് തന്നെ മുഴുവനും ഞാൻ കേട്ടില്ല….”അവൻ പറഞ്ഞത് കേട്ട് അനന്തനും ഞങ്ങൾക്കിടയിലേക്ക് വന്ന് നിന്നു…”അത് ആരുടെ കോളായിരുന്നൂന്നെങ്ങിലും നീ
ശ്രദ്ധിച്ചോ..????”അനന്തന്റെ ചോദ്യം കേട്ട് ഞാനും അവന്റെ നേരെ തിരിഞ്ഞു….
” ഇല്ല… ഞാനതും ശ്രദ്ധിച്ചില്ല…..പക്ഷേ അവൾക്ക് നന്നായി അറിയുന്ന ആരോ ആണ് വിളിച്ചെതെന്ന് എനിക്ക് തോന്നി….. അറിയുന്ന നമ്പർ കണ്ട തെളിച്ചം അവളെ മുഖത്ത് ഉണ്ടായിരുന്നു….കനി ആണെങ്കിൽ ഫോൺ തരാൻ പറഞ്ഞു അവളെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു…..”കിച്ചു പറഞ്ഞ് നിർത്തി…അതാരാന്ന് എങ്ങനെയാന്ന് അറിയാ….?”ഞാൻ അവളുടെ ഫോൺ തുടരെത്തുടരെ എന്റെ കയ്യിലേക്ക് അടിച്ഛ് കളിപ്പിച്ഛ് പറഞ്ഞു….ഡാ സിദ്ധു,,,, ഇത്…. ഇത് അനൂന്റെ ഫോണല്ലേ…..???കാൾ ലോഗ് നോക്കിയാൽ അറിയാ ആരാ വിളിച്ചെതെന്ന്….???”നന്തൻ പറഞ്ഞപ്പഴാണ് അങ്ങനെയൊരു സോർഴ്സ് ഉള്ള കാര്യം ഓര്മിച്ചത്….
ടെൻഷൻ കാരണം ഞാൻ എന്നെ തന്നെ മറന്ന് പോകുന്ന അവസ്ഥയാണ്…അപ്പോ തന്നെ ഞാൻ ഫോൺ ലോക്ക് തുറന്ന് കോൾ ലോഗൊടുത്തു…..എന്റെ ഇടവും വലവും നന്തനും കിച്ചുവും വന്ന് നിന്ന് എന്നോടൊപ്പം ഫോണിലേക്ക് നോക്കി….പക്ഷേ കാൾ ലോഗിലെ ഫസ്റ്റ് നെയിം കണ്ട് വിശ്വസിക്കാനാവാതെ പരസ്പരം സംശയത്തോടെ മുഖത്തോട് മുഖം നോക്കി ഞങ്ങൾ സ്തംഭിച്ചു നിന്നു…”ഹല്ല,,,,,ന്താ…. ഇവിടെ ഒരു ഗൂഢാലോചന……????”…തുടരും…..

by