രചന : ആയിഷ അക്ബർ
കൃഷ്ണാ…… നീ….. നീ ശെരിക്കും ആലോചിചിട്ട് തന്നെയാണോ നാളെ വിവാഹത്തിനൊരുങ്ങുന്നത്……….ചെറിയമ്മ പോയി കഴിഞ്ഞ് ദൃശ്യയും കൃഷ്ണയും തനിച്ചായപ്പോഴാണ് ദൃശ്യ അവളോടത് ചോദിച്ചത്…..
അത് വരെ തിളങ്ങിയിരുന്ന ആ കണ്ണുകൾ ഒന്ന് നിശ്ചലമായി…….അവൾ ചോദ്യ രൂപേണ ദൃശ്യയിലേക്കൊന്ന് നോക്കി……അല്ലാ……. വെറും ദിവസങ്ങളുടെ പരിചയം മാത്രമുള്ള അവന്റെ ഭാര്യ യാകുകയെന്ന് വെച്ചാൽ….അതും…..
എല്ലാം അറിഞ്ഞു കൊണ്ട്…..ഒരു താത്കാലിക ഭാര്യ യായി…..ചേ……ദൃശ്യ പുച്ഛം കലർത്തി അതും പറഞ്ഞു തല ചെരിച്ചതും കൃഷ്ണയുടെ ഉള്ളിലേക്കെന്തോ ഒന്ന് തറച്ചു കയറിയത് പോലെ തോന്നിയിരുന്നു…..അവളുടെ മുഖ ഭാവം മാറി….
കണ്ണുകളിലെ തിളക്കത്തിനു പകരം ഒരു കാർ മേഘ പാളി തെളിഞ്ഞു നിന്നു…..അത് ദൃശ്യ യിൽ ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു……അവൾ ഒന്ന് കൂടി കൃഷ്ണക്കടുത്തേക്ക് നീങ്ങി നിന്നു…
ഞാൻ പറയുന്നത് മറ്റൊന്നും കൊണ്ടല്ല കൃഷ്ണ…….
കാർത്തി ക്ക് മെറിനെങ്ങനെയാണെന്ന് എനിക്ക് നന്നായറിയാം…..അവനവളെന്നാൽ ജീവനാണ്…
അവൾ തിരിച്ചു വന്നാൽ അവരൊന്നിക്കുക തന്നെ ചെയ്യും…….അതിനിടക്ക് നീയൊരു വിഡ്ഢി വേഷം കെട്ടേണ്ടതുണ്ടോ……ദൃശ്യ അതും കൂടി പറഞ് ഇടം കണ്ണാലെ അവളെ നോക്കുന്നതോടൊപ്പം അവളുടെ കയ്യിലൊന്ന് തൊട്ടു…..ഒരു പിടച്ചിലോടെ കൃഷ്ണ അവളെ നോക്കി…..ദൃശ്യ യുടെ ഓരോ വാക്കുകളും തനനിക്കും അറിയുന്നതാണെങ്കിൽ കൂടി മനസ്സതിനെ പാടെ മറന്ന് മറ്റെന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങിയത് അവളറിഞ്ഞത് അപ്പോഴായിരുന്നു..
അവളൊന്നും മിണ്ടിയില്ല…കാർത്തി നല്ലവൻ തന്നെയാ…..പക്ഷെ…. അവനും ഒരാണല്ലേ…
തത്കാലത്തേക്കുള്ള ഒരു ഭാര്യ യായി നീ അവനെ വിശ്വസിച്ചു കൂടെ കഴിയുന്നത് എന്ത് ധൈര്യത്തിലാണ്..ദൃശ്യ അതും കൂടി ചോദിച്ചതും കൃഷ്ണക്ക് കൈ കാലുകൾ കുഴയുന്നത് പോലെ തോന്നിയിരുന്നു….അവളുടെ ഉള്ളിലൊരു വേലിയേറ്റം നടന്നു….ദൃശ്യ യുടെ കണ്ണുകൾ കൂർമ ബുദ്ധിയോടെ തിളങ്ങി…കൃഷ്ണയുടെ നിറഞ്ഞ കണ്ണുകളിൽ അവളൊന്ന് നോക്കി……
നീ വിഷമിക്കാൻ പറഞ്ഞതല്ല…നിനക്ക് ലോക പരിചയമൊന്നും ഇല്ലാത്തതാണ്..ആരെ വിശ്വസിക്കണം വേണ്ടായെന്ന് മനസ്സിലാകില്ലായിരിക്കാം….കാർത്തി യിൽ ഒരു പക്ഷെ നീ കുരുങ്ങി പോയാൽ മെറിൻ വന്നതും അവൻ അവന്റെ പാട് നോക്കി പ്പോകും….. അത് കഴിഞ്ഞാൽ നിൻറെ അവസ്ഥ എന്തായിരിക്കുമെന്ന് നീയൊന്നാലോചിച്ചു നോക്കിക്കേ…..ദൃശ്യ അതും കൂടി പറഞ്ഞതും കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. നീ കരയേണ്ട……. നിന്നേ ഇവിടെ നിന്ന് രക്ഷപ്പെടാൻ ഞാൻ സഹായിക്കാം….
ഈ രാത്രി തന്നെ…….
ദൃശ്യ കൃഷ്ണയോടത് പറഞ്ഞതും അവളൊരു ഞെട്ടലോടെ ദൃശ്യയിലേക്ക്തിരിഞ്ഞു…….അവൾക്ക് കണ്ണിൽ ഇരുട്ട് പടരും പോലെ തോന്നിയിരുന്നു…….എന്നാൽ ദൃശ്യ യുടെ മനസ്സിൽ മുഴുവൻ അവന്റെ ഭാര്യയുടെ സ്ഥാനത് കതിർ മണ്ഡപത്തിളിരിക്കുന്ന തന്റെ ചിത്രമായിരുന്നു…..
കൃഷ്ണയെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ തന്നെ അവൾ കണക്ക് കൂട്ടി….കൃഷ്ണാ….. ഒന്നും പറഞ്ഞില്ല…..പോകാൻ ഇടമില്ലെങ്കിൽ നിനക്ക് സുരക്ഷിതമായ താമസവും ജോലിയും എല്ലാം ഞാൻ ശെരിയാക്കി തരാൻ……അവളതും കൂടി പറഞ്ഞു കൊണ്ട് കൃഷ്ണയുടെ നീണ്ടു വെളുത്ത ആ കയ്യിലൊന്നു കൂടി കയ്യമർത്തി…..
ശെരിയാണ്………ഞാൻ തൽക്കാലത്തേക്കുള്ള ഭാര്യ മാത്രമാണ്…….ഒന്നും പ്രതീക്ഷിക്കാതെ അവന്റെ കൂടെ കഴിയേണ്ടവളാണ്….അതൊരു നിമിഷം മറന്ന് പോയാൽ തനിക്ക് സ്വയം നഷ്ടമാവും…….എല്ലാം അറിയാം……പക്ഷെ ഈ ഭൂമിയിൽ എന്നോട് ഏറ്റവും അലിവ് കാണിച്ചൊരുത്തന്റെ താലിയാണ് ഞാൻ വാങ്ങാൻ പോകുന്നത്….അവനോളം വിശ്വാസ യോഗ്യമായ കണ്ണുകൾ താൻ മാറ്റാരിലും കണ്ടിട്ടില്ല…..ഇനി ഇതൊക്കെ ലോക പരിചയമില്ലാത്ത തന്റെ തോന്നലാണെങ്കിൽ കൂടി ആ തോന്നലാണ് തന്റെ ശെരി………ഇനി തന്നെ ഭാര്യ ആക്കുന്നത് അവനവൾ വരാനുള്ള സമയത്തിന് വേണ്ടിയാണെങ്കിൽ കൂടി തനിക്ക് ചെയ്ത് തന്ന സഹായങ്ങൾക്ക് പകരമായി താനവന് ഇത്രയെങ്കിലും ചെയ്തേ തീരു…
അത് കൊണ്ട്….. നാളെ അവന്റെ താലിക്ക് മുമ്പിൽ ഞാൻ കഴുത്തു നീട്ടുക തന്നെ ചെയ്യും…..എന്നെ കുറിച് ആലോചിച് ഇത്രയും പറഞ്ഞതിന് നന്ദി……കൃഷ്ണ അത്രയും പറഞ്ഞു കൊണ്ട് ദൃശ്യയുടെ കയ്യെടുത് മാറ്റി അവിടെ നിന്ന് നടക്കുമ്പോൾ അവൾ കരച്ചിലിനെ പിടിച്ചു നിർത്തുകയായിരുന്നു….ദൃശ്യ ഒരു ഞെട്ടലോടെ അങ്ങനെ നിന്നു…അവളിൽ നിന്ന് താനൊരിക്കലും ഇത്രയേറെ ഉറച്ചൊരു തീരുമാനം പ്രതീഷിച്ചിട്ടേയില്ലെന്ന പോൽ…..ഇത്രയേറെ അറുത് മുറിച്ചൊരു വാക്ക് അവൾക്ക് തന്നോട് പറയാൻ കഴിയുമെന്നും വിചാരിച്ചിട്ടില്ല താൻ….
ദൃശ്യ ദേഷ്യത്തോടെ ചുമരിലാഞ്ഞിടിച്ചു……
ഇനി താനെന്ത് ചെയ്യുമെന്നത് അവളിലൊരു ചോദ്യ ചിന്നമായി ബാക്കി നിന്നു……കാർത്തിയോട് എന്ത് പറഞ്ഞിട്ടുംകാര്യമില്ലെന്ന്അവൾക്കറിയാമായിരുന്നു…..പിന്നെ ആകെയുള്ള പ്രതീക്ഷയായിരുന്നു ഇപ്പൊ തന്റെ മുഖത്ത് നോക്കി ഇല്ലെന്ന് പറഞ്ഞിട്ട് പോയത്…..ദൃശ്യ താഴെക്കൊന്ന് നോക്കി……..
അവിടെ ആരോടോ സംസാറിച്ചൊരു ചിരിയോടെ നിൽക്കുന്ന കാർത്തി അവളുടെ ഉള്ളിലെ മുറിവിനെ ഏറെ വേദനിപ്പിച്ചു കൊണ്ടിരുന്നു………
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആൾ തിരക്കിനിടയിൽ നിന്ന് കൃഷ്ണ വേഗം മുറിയിലേക്ക് നടന്നു…….ആളൊഴിഞ്ഞ മുറിയിലെത്തിയതും അവൾ കട്ടിലിലേക്ക് വീണു പോയിരുന്നു…..കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി…….ഇരു കൈകൾ കൊണ്ടും തുടച്ചിട്ടും നിൽക്കാത്തത്ര തുള്ളികൾ കവിളുകളെ തഴുകികടന്ന്പോയി…….ദിഷയറിയാത്തോരിടത്തെത്തപ്പെട്ടത് പോൽ മനസ്സ് ഭയത്താൽ മുറുകിയിരിക്കുന്നു……ജീവിതം ഒഴുകുന്നത് തന്റെ അനുവാദത്തോടെയല്ല….അത് കൊണ്ട് തന്നെ എത്തിപ്പെടുന്നിടം എന്താകുമെന്നും തനിക്കറിയില്ല…..അവൾ കണ്ണുകൾ അമർത്തി തുടച്ചു…….
ഒരിക്കലും അവനിലേക്ക് ചായാതിരിക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം…….തനിക്ക് താൽക്കാലികമായ ഒരഭയം മാത്രമാണ് ആ താലിയെന്ന് മനസ്സിനെ എപ്പോഴും ഓർമിപ്പിക്കണം…..ഉള്ളിൽ നിന്നുയർന്നു വന്ന ഗദ് ഗദം അവളുടെ തൊണ്ടക്കുഴിയിൽ തറഞ്ഞു നിന്നു……അവൾ പതിയെ എഴുന്നേറ്റ് കണ്ണും മുഖവും അമർത്തി തുടച് മുറ്റത്തേക് തുറന്നു കിടക്കുന്ന ആ ജനൽ പാളിയിലൂടെ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി…..അത്രയും ആളുകൾക്കിടയിലും മിഴികൾ തറഞ്ഞു നിന്നത് ആ ഒരുവനിലാണെന്നത് അവളിലൊരു പ്രയാസം തീർത്തു ….
അവൻ അവിടെ നിന്ന് പലരോടും ഏറെ ചിരിയോടെ സംസാരിക്കുന്നുണ്ട്……ഇടക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നുണ്ട്……എല്ലായിടത്തും അവന്റെ കൈകളെത്തുന്നത് പോലെ…….അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു…….അവനെ തഴുകുന്ന മിഴികളെ അറിഞ്ഞെന്ന വണ്ണം അവനൊന്നു തലയുയർത്തിയതും മുകളിലേ ആ ജനലിൽ ചാരി നിൽക്കുന്നവളെ വ്യക്തമായി കണ്ടിരുന്നു…..
അവനൊരു നിമിഷം അവളെയൊന്നു നോക്കി…..
അവളുംഅങ്ങനെനിൽക്കുകയാണ്….അവനെന്തെന്ന അർത്ഥത്തിൽ ഒന്ന് പുരികമുയർത്തി…..
അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ പതിയെ തല ചലിപ്പിച്ചു…… അവൻ പതിയെ ഒന്ന് പുഞ്ചിരിച്ച ശേഷം പോയി കിടന്നോ എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചതും അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…….പിന്നേ പതിയെ ആ ജനാലയിൽ നിന്നും മാറി നിൽക്കുമ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടച്ചിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ദൃശ്യക്ക്ദേഷ്യംകൊണ്ടിരിപ്പുറക്കുന്നില്ലായിരുന്നു…….നാളെ അവരുടെ വിവാഹം നടക്കാൻ പാടില്ല എന്ന് കണക്ക് കൂട്ടുന്നതോടൊപ്പം അതിനെന്ത് വഴിയും സ്വീകരിക്കാമെന്ന തരത്തിലേക്ക് അവളുടെ ചിന്തകൾ ഭ്രാന്തമായി നീങ്ങിയിരുന്നു….ദേഷ്യമോ സങ്കടമോ അവളെ ഭരിച്ചതെന്നറിയില്ല…..അവൾ വേഗം കൃഷ്ണ കിടന്ന മുറിയെ ലക്ഷ്യമാക്കി നടന്നു…..
ആ വാതിലിൽ മുട്ടാൻ തുടങ്ങിയ ആ നിമിഷമാണ് അവളുടെ തോളിലൊരു കൈ പതിഞ്ഞത്…….
അവൾ പെട്ടന്ന് ഒരു ഞെട്ടലോടെ പിറകിലേക്ക് തിരിഞ്ഞു നോക്കി……
അവൾ…. അവള് കിടന്നു മോളെ….. ഇനി വിളിക്കേണ്ട….. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ…..ദൃശ്യ യേ നോക്കി നന്ദിനിയത് പറയുമ്പോൾ ദൃശ്യ സ്വഭാവികമായി അവരോടൊന്നു തല കുലുക്കാൻ ശ്രമിച്ചു……
എന്നാൽ അതും പറഞ്ഞു നന്ദിനി തിരിഞ്ഞു നടക്കുമ്പോൾ ഈ വിവാഹം ഒരു കാരണവശാലും മുടങ്ങരുതെന്ന ഒറ്റ ചിന്ത തന്നെയായിരുന്നു അവരുടെയുള്ളിൽ…..താൻ പോയി കിടന്നോ….
ഞാനും കിടക്കട്ടെ…..രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ…..നന്ദിനി പോയതിനു പിറകെ അങ്ങോട്ട് വന്ന കാർത്തി അത് പറഞ്ഞതും ദേഷ്യത്തോടെ നിൽക്കുകയായിരുന്ന ദൃശ്യ അവനെ നോക്കിയോന്ന് കണ്ണുരുട്ടി……
നീയെന്താ കാർത്തി ഇങ്ങനെ……നീ മനസ്സ് നിറഞ്ഞു വിവാഹത്തിനൊരുങ്ങി നിൽക്കുന്നത് പോലെയുണ്ടല്ലോ……മെറിനെ കുറിച്ച് നീയാലോചിക്കുന്നതേയില്ലേ….. അതോ കൃഷ്ണയുടെ സൗന്ദര്യത്തിൽ മയങ്ങി പ്പോയോ നീ………തന്റെ കണക്ക് കൂട്ടലുകളൊന്നും നടക്കാത്ത അരിശത്തിൽ ദൃശ്യ അത് ചോദിച്ചു നിർത്തുമ്പോൾ കാർത്തി അവളെ യൊന്നു നോക്കി……പിന്നെന്താ ഞാൻ വേണ്ടത്……
നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ടിരിക്കണോ…..
എന്റെ വീട്ടുകാരെ കൂടി വേദനിപ്പിക്കണോ….. എന്നെ വിശ്വസിച്ചു നിൽക്കുന്ന ഒരു പാവം പെണ്ണിനെ വിട്ട് കളയണോ…..
കാർത്തി ഗൗരവത്തിൽ തന്നെ അത്രയും ചോദിച്ചു നിർത്തി…….നോക്ക് ദൃശ്യ…… മെറിനെന്നും ഇങ്ങനെ തന്നെയാണ്…..ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്തിനു അവളെപ്പോഴും വാശി പിടിച്ചു കൊണ്ടിരുന്നു…..പക്ഷെ ഇന്നൊരു വ്യത്യാസമേയുള്ളു…….പറയാൻ എന്റെ കയ്യിൽ നിന്നൊരു തെറ്റ് പറ്റിപ്പോയി….അവളോട് കൃഷ്ണയേ പറ്റി ഞാൻ മറച്ചു വെച്ചു…..എന്നത്തേയും പോലെ അവളുടെ ദേഷ്യം അടങ്ങിയാൽ അവളെന്നിലേക്ക് തിരിച്ചുവരുമെന്ന്എനിക്കുറപ്പുണ്ട്…….കാരണം…. ഞാഅവളെസ്നേഹിച്ചത്ആത്മാർഥമായിട്ടായിരുന്നു…ഇനി അവളീ കാര്യത്തിന്റെ പേരിൽ എന്നന്നേക്കുമായി അകന്നാലും അത് ഞാൻ ഉൾകൊള്ളാൻ ശ്രമിക്കും…..കാരണം….. ഞാൻ ചെയ്തതെല്ലാം ആരോരുമില്ലാത്ത നിഷ്കളങ്കയായ ഒരു പെൺകുട്ടിയോട് തോന്നിയ സഹതാപത്തിന്റെ പേരിലായിരുന്നു.
അതും ഞാൻ ചെയ്ത തെറ്റിനെയോർത്തുള്ള കുറ്റബോധം കൊണ്ട്….അല്ലാതെ അവളുടെ സൗന്ദര്യം കണ്ട് മതി മറന്നിട്ടല്ല……മതി മറക്കാനാണെങ്കിൽ അവളുടെ സൗന്ദര്യത്തെക്കാൾ സ്വഭാവത്തിനാണ് തിളക്കം കൂടുതൽ……കാർത്തി അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ദൃശ്യ ഒന്നും പറയാനില്ലാതെവിങ്ങലിച്ചുനിന്നു……മേറിനോടവനിപ്പോഴും പ്രണയമാണെന്നും…..കൃഷ്ണയോട് തോന്നിയത് സഹതാപമാണെന്നും പറഞ്ഞ സ്ഥിതിക്ക് ഇനി തനിക്കവനോടൊന്നും പറയാനില്ലെന്ന് അവൾക്കറിയാമായിരുന്നു…താനെന്നത് അവനെ ബാധിക്കുന്ന കാര്യമേയല്ലല്ലോ……..അവളുടെ ഹൃദയം വിങ്ങി……
പിന്നേ….. നാളെ നേരം പുലർന്നാൽ അവളെന്റെ ഭാര്യ യാണ്……അവളെ സംരക്ഷിക്കാൻ ഞാനെതറ്റം വരെയും പോകും…..അതിലെനിക്ക് മറ്റൊന്നുംതടസ്സമാവുകയുമില്ല…..കാർത്തി ദൃശ്യ യുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലാമുള്ള ഉത്തരമെന്ന പോൽ അതും കൂടി പറഞ് കൊണ്ടവിടെ നിന്നും നടക്കുമ്പോൾ ദൃശ്യ അവനെ നോക്കി അങ്ങനെ നിന്ന് പോയിരുന്നു……
(തുടരും)