രചന – അയിഷ അക്ബർ
മഹാദേവന്റെ മുഖത്തെ ദേഷ്യം അവളിത് വരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു….
ഒരു കുഞ്ഞ് പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു സദാ പ്രസന്നനായി നിൽക്കുന്ന മഹാദേവനെയായിരുന്നു അവൾ കണ്ടിരുന്നത്….
എന്നാൽ ഇപ്പോഴത്തെ ദേഷ്യവും വാശിയുമെല്ലാം തന്നോടുള്ള സ്നേഹത്തിൽ നിനാണെന്ന് അവളറിയുന്നുണ്ടായിരുന്നു……
അവൾ…. അവൾ തന്നെയാണ് നിന്നെ കൊല്ലാൻ നോക്കിയത്..
പണ്ട് അവളുടെ അച്ഛൻ എന്റെ ജീവന് വിലയിട്ടത് പോലെ നൊന്തു പ്രസവിച്ച നിന്നെയാണവൾ കൊല്ലാൻ നോക്കിയത്….
നീയെന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ തന്നെ നീയിവിടെ എത്തിയതെങ്ങനെയെന്നുള്ള എന്റെ അന്ന്വേഷണങ്ങളും തുടങ്ങിയിരുന്നു…..
ഈ നാട്ടിലെ ഏറ്റവും വലിയ റൗടികൾക്കായിരുന്നു അവൾ നിന്നെ കൊല്ലാനുള്ള പണം കൊടുത്തത്…..
അത് കൊണ്ട് തന്നെ അവരെ കണ്ട് പിടിക്കാൻ എനിക്ക് വലിയ പ്രയാസമുണ്ടായിരുന്നില്ല….
രാജേഷ്വരിക്ക് വേണ്ടി അവർ ചെയ്ത ആ കാര്യം എന്റെ ഹൃദയത്തെ അത്രത്തോളം മുറിപ്പെടുത്തിയിരുന്നു….
എവിടെയായിരുന്നാലൂം അവൾ സന്തോഷമായിരുന്നാൽ മതിയെന്നെ അവളെ കുറിച്ചിത് വരെ ഞാൻ ചിന്തിച്ചിട്ടുള്ളു..
കാരണം അവളുടെ വീട്ടിലെ അവസ്ഥകളായിരിക്കാം എന്നിൽ നിന്നവളെ അകറ്റിയതെന്ന് ഞാൻ വിശ്വസിച്ചിരുന്നു….
എന്നാൽ നിന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതിൽ നിന്നും അവളിൽ ഞാൻ കാണുന്നത് അവളുടെ അച്ഛനെയാണ്……
അന്ന് ജീവൻ വെടിഞ്ഞെന്ന് കരുതി അവർ നിന്നെ ഉപേക്ഷിച്ചു പോയപ്പോൾ നിന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് ശേഷിചില്ലായിരുന്നെങ്കിൽ …
അവളുടെ മുഖത്തേക്ക് നോക്കി അയാലത് പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് അവൾ കണ്ടിരുന്നു…..
ഇങ്ങനൊരു മകളെനിക്ക് ജനിച്ചിട്ടുണ്ടെന്ന് പോലുമറിയാതെ……
അയാളവളുടെ മുഖം കയ്യിലെടുത്തു നെറുകെയിൽ അമർത്തി ചുംബിച്ചു…
..
ഇത് വരെ ഡോക്ടർ എന്ന് വിളിച്ചേ നിന്റെ വായിൽ നിന്ന് ഞാൻ കെട്ടിട്ടുള്ളു….
അച്ഛാ എന്നൊന്ന് വിളിക്കാമോ….
അയാളത് ചോദിക്കുമ്പോൾ അവളുടെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു….
നാവ് കൊണ്ട് വിളിച്ചിട്ടില്ലെങ്കിലും മനസ്സ് കൊണ്ട് അദ്ദേഹത്തെ അങ്ങനെ മാത്രമേ വിളിച്ചിട്ടുള്ളു എന്നവളോർത്തു….
അ….. അച്ഛാ…..
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു….
അയാളും ഇരു കൈകൾ കൊണ്ട് അവളെ ചുറ്റി പിടിച്ചു…..
നിറഞ്ഞൊഴുകുന്ന കണ്ണുകൾ സന്തോഷത്തിന്റെതാണെന്ന് അയാളറിയുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഋഷി… നീ സത്യയെ കൂട്ടി വരണം…..
അന്ന് ഞാൻ കാരണം മുടങ്ങിപ്പോയ ആ വിവാഹം എത്രയും പെട്ടെന്ന് നടക്കണം….
സത്യ നിന്റെ ഭാര്യയായി തന്നെ ഈ വീട്ടിലേക്ക് വരണം….
അപ്പൊ പിന്നെ അവളെപ്പോഴും എന്റെ അടുത്തുണ്ടാവുമല്ലോ…..
രാജേഷ്വരി ഋഷിയോടത് പറഞ്ഞ് നിർത്തുമ്പോൾ വാക്കുകളിൽ ഒരു തരം ധൃതിയുണ്ടായിരുന്നു…….
മകളെ കാണാനും ചേർത്ത് പിടിക്കാനും വെമ്പുന്ന അമ്മ മനസ്സാവാം അതെന്ന് ഋഷിക്ക് തോന്നി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാളിങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് മഹാദേവൻ തന്നെയായിരുന്നു….
മുന്നിൽ നിൽക്കുന്നവരെ അയാൾ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു…..
മോളേ…. ലക്ഷ്മി…..
അയാൾ അകത്തേക്ക് നോക്കി വിളിച്ചു..
അവൾ പുറത്തേക്ക് വന്നതും സോഫയിലിരിക്കുന്ന യാശോദാ അവളിലേക്ക് എഴുന്നേറ്റു…..
യാശോദാമ്മേ….
അവളും അവരെ ചേർത്ത് പിടിച്ചു….
വിശ്വൻ അവളെ നോക്കി പതിയേ പുഞ്ചിരിച്ചു…..
അയാളുടെ അടുത്തായിരുന്ന ഋഷിയിലേക്കവൾ നോക്കിയതും ആ ചൊടിയിലെ കുസൃതി ചിറി അവളിലും ഒരു പുഞ്ചിരിക് സ്ഥാനം നൽകി…..
മഹാദേവാ ഞങ്ങൾ വന്നത്…..
ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വിശ്വന്നത് പറയുമ്പോൾ മഹാദേവന്റെ മുഖത്തോട്ടും തെളിച്ചമില്ലായിരുന്നു…..
അവൾക്ക് വേണ്ടി സത്യയെ കൊണ്ട് പോകാനാണെങ്കിൽ അതിനെ കുറിച് സംസാരിക്കാണെനിക്ക് താല്പര്യമില്ല വിശ്വാ….. എന്റെ മോളേ ഞാനെങ്ങും വിടില്ല…..
അയാൾ ഉറച്ച തീരുമാനത്തോടെ അത് പറയുമ്പോൾ വിശ്വന്റെ മുഖമാകെ മാറിയിരുന്നു…..
രാജേഷ്വരിക്ക് അവളെ ചോദിക്കാനല്ല ഞങ്ങൾ വന്നത്…
മടത്തിൽ തറവാട്ടിൽ മുടങ്ങിപ്പോയൊരു വിവാഹമുണ്ടായിരുന്നു …
എന്റെ മകൻ ഋഷിയുടെയും നിന്റെ മകൾ സത്യയുടെയും വിവാഹം…
അതിനെ കുറിച് സംസാരിക്കാനാണ് ഞാൻ വന്നത്..
വിശ്വന്നത് പറയുമ്പോൾ മഹാദേവൻ അത്ഭുതത്തോടെ അവരെ നോക്കി ……
അത് നടക്കില്ല വിശ്വാ…. അവളുടെ വിവാഹം ഇപ്പൊ ഞാൻ ആലോചിക്കുന്നില്ല….
മഹാദേവൻ ഉറച്ച തീരുമാനത്തോടെ അത് പറയുമ്പോൾ എല്ലാവരും മുഖത്തോട് മുഖം നോക്കി….
ഞങ്ങളുടെ മാത്രം ഇഷ്ടത്തിനല്ല അന്ന് വിവാഹം തീരുമാനിച്ചത്….കുട്ടികൾ തമ്മിൽ അത്രയേറെ സ്നേഹിച്ചിരുന്നത് കൊണ്ടാണ്..
യാശോദ ഇടക്ക് കയറിയത് പറഞ്ഞപ്പോൾ മഹാദേവൻ സത്യയിലേക്ക് നോക്കി….
ശെരിയാണെന്ന വണ്ണം അവൾ മുഖം താഴ്ത്തി നിന്നിരുന്നു……
മഹാദേവന്റെ മുഖത്ത് ഒരുതരം പ്രയാസം പരന്നു….
വിശ്വാ….. വർഷങ്ങൾക്ക് ശേഷം ഞാൻ പോലും വിചാരിക്കാതെ എന്നിലേക്ക് വന്ന് ചേർന്ന നിധിയാണവൾ….
അവളുടെ ജീവിതം വെച്ചൊരു പരീക്ഷണത്തിനി ഞാനില്ല….
എന്റെ മോളേ മഠത്തിൽ തറവാട്ടിലെ മരുമകളാക്കാൻ എനിക്കൊട്ടും താല്പര്യമില്ല ….
മഹാദേവൻ തല താഴ്ത്തി കൊണ്ടാണ് പറഞ്ഞതെങ്കിലും ഭാമയുടെയും ഋഷിയുടെയും ഹൃദയത്തിൽ ഇടിത്തീ വീണത് പോലെയായിരുന്നു……
മഹാദേവാ….
വിശ്വൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും മഹാദേവൻ അവർക്ക് നേരെ കയ്യുയർത്തി….
എനിക്കിതിന്റെ മേലൊന്നും പറയാനില്ലിനി…..
മഹാദേവന്റെ വാക്കുകൾ അല്പം കടുത്തതായിരുന്നു….
വിശ്വനേന്ത് പറയണമെന്നറിയാതെ നിന്നു……
ഋഷി.. നിന്നോടെനിക്ക് യാതൊരു ഇഷ്ടക്കുറവുമില്ല…..
എല്ലാം ഇത് വരെ എത്തിച്ചത് നീ തന്നെയാണ്……
എന്നാൽ അവളെനിക്കെത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് നിനക്കറിയാമല്ലോ …
നിന്റെ അപ്പച്ചിയെ പോലൊരാളുടെ അടുത്തേക്ക് അവളെ അയക്കാൻ എനിക്ക് ഭയമാണ്…..
ഇനി അവളുടെ കാര്യതിനൊരു അവസരം ഞാനായി ഉണ്ടാക്കില്ല….
മഹാദേവൻ ഋഷിയെ നോക്കിയത് പറയുമ്പോൾ ഋഷിയുടെ മുഖം അങ്ങേയറ്റം നിർവികാരമായിരുന്നു….
ഞാൻ ചെയ്ത് തന്ന ഉപകാരത്തിനു പ്രത്യുപകാരമായല്ല ഞാനിവിടെ വന്നത്….
നിങ്ങളെ തമ്മിൽ അകറ്റിയതിലുള്ള കണക്കും മഠത്തിൽ തരവാടിന് തന്നെയാണല്ലോ…. അതാ കണക്കിൽ ഞാൻ ചേർത്തോളാം…..എങ്കിലും അതിനേക്കാൾ മേലെ സത്യയെ പ്രണയിച്ചൊരു ഋഷിയുണ്ട്…
അതിനു മുകളിൽ വിലയിടാൻ നിങ്ങൾക്കൊരിക്കലും കഴിയില്ല….
അതവളുടെ മനസ്സിലും അങ്ങനെ തന്നെയാണ്…. നിങ്ങൾ അവളോടുള്ള ഭ്രാന്തമായ സ്നേഹത്താൽ ഇങ്ങനെ ചിന്തിക്കുന്നു…. എന്നാൽ അതവളെ എത്രത്തോളം വേദനിപ്പിക്കുമെന്ന് നിങ്ങൾ കണ്ടറിയുക തന്നെ ചെയ്യും…….
ഇടറുന്ന ശബ്ദത്തോടെയത് പറഞ്ഞ് കൊണ്ട് ഋഷി അവിടെ നിന്നെഴുന്നേൽക്കുമ്പോഴും മഹാദേവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന ഭാവത്തിൽ തന്നെയായിരുന്നു…..
മഹാദേവാ…..
വർഷങ്ങൾക്ക് മുൻപ് നൊന്തു പ്രസവിച്ച ചോര കുഞ്ഞിനെ എന്റെ ദേവനെ ഏൽപ്പിക്കണമെന്ന് പറഞ്ഞ് എന്റെ കയ്യിൽ വെച്ചു നീട്ടിയത് നീയിപ്പോ ഭയക്കുന്ന അതേ രാജേഷ്വരി തന്നെയാണെന്ന് മറക്കേണ്ട …..
എന്നാൽ അവളെ നിന്നെയെൽപ്പിക്കാൻ കഴിയാതിരുന്നത് എന്റെ ഗതികേട് ഒന്ന് കൊണ്ട് മാത്രമാണ്…..
ഇത്ര നാളും മരിച്ചെന്നു കരുതി നിങ്ങളെ രണ്ട് പേരെയുമോർത് ഉരുകി തീർന്ന അവളെ നിനക്ക് കാണുന്നുണ്ടാവില്ല ….
അവൾ ചെയ്തത് തെറ്റല്ലെന്ന് ഞാൻ പറയുന്നില്ല…. എങ്കിലും അവൾ ചെയ്ത തെറ്റുകളെ മാത്രം നീ നോക്കി കാണുന്നു…..
നിന്നെ പോലെ ഇവളുടെ മേൽ അവൾക്കും അവകാശമുണ്ടെന്ന് നീ മറന്നു പോകരുത് മഹാദേവാ…
അവനെ നോക്കി യത് പറയുമ്പോൾ ദേഷ്യത്താൽ യാശോധയുടെ കണ്ണുകൾ ചുവന്നിരുന്നു..
പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവർ മൂന്ന് പേരും അവിടെ നിന്നിറങ്ങി..
മഹാദേവൻ ഭാമയിലേക്ക് നോക്കി….
അവളുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീർ തത്കാലം കണ്ടില്ലെന്ന് നടിക്കാൻ തന്നെയയാൾ തീരുമാനിച്ചിരുന്നു….
മോളേ….. നിന്റെ ഇഷ്ടം നോക്കാതെ ആദ്യമായ് ഞാനെടുത്ത തീരുമാനമാണത്…….
അവസാനമായും…..
നീയാരെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാലും അച്ഛനത് നടത്തി തരും….. അവനെയൊഴികെ….
മഠത്തിൽ തറവാട്ടിലേക്ക് നിന്നെ പറഞ്ഞയക്കാനുള്ള ധൈര്യം എനിക്കില്ല മോളേ….
ഇത് അച്ഛന്റെ സ്വാർത്ഥത യായിരിക്കാം…..
ഒത്തിരി ആഗ്രഹിച്ചു കിട്ടിയ നിന്നെ ഇനിയും നഷ്ടപ്പെടുത്താൻ ഞാനൊരുക്കമല്ല….
മാത്രമല്ല….നിന്റെ ജീവൻ ഇനിയും അപകടത്തിലാകുമോയെന്നു ഞാൻ വല്ലാതെ ഭയക്കുന്നു…..
മോളീ അച്ഛനെ ശപിക്കരുത്…..
മഹാദേവൻ കൂപ്പു കൈകളാൽ അത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ കണ്ണുകൾ അയാൾ അമർത്തി തുടക്കുന്നുണ്ടായിരുന്നു….
ഭാമ നിർവികാരമായി അതേ നിൽപ്പ് തന്നെയായിരുന്നു…….
(തുടരും )

by