രചന – ശരണ്യ
വീട്ടിൽ എത്തിയപാടെ ആനി ആരോടും മിണ്ടാതെ ബെഡിൽ കയറി കിടന്നു..
ആനിയോട് സംസാരിക്കാൻ വന്ന ആതിരക്ക് അവൾ കരയുകയാണെന്ന് മനസ്സിലായി..ആനീ..പോട്ടെ മോളെ….ചേട്ടായീടെ ഉള്ളിലെ സങ്കടമാണ് പുള്ളി ഇങ്ങനെ ദേഷ്യപ്പെട്ട് തീർക്കുന്നത്…നീ വിഷമിക്കാതെ..എന്നാലും ഞാൻ എത്ര വട്ടം സോറി പറഞ്ഞു..എന്നിട്ടും എന്തിനാ എന്നോട് ഇങ്ങനെ..??ഹോ..എല്ലാം ചെയ്ത് വയ്ച്ചിട്ട് അവസാനം ഒരു സോറി പറഞ്ഞാൽ എല്ലാത്തിനും പരിഹാരമാകുമോ ?? നീ ഒന്ന് വെയിറ്റ് ചെയ്യ്..ചേട്ടായീടെ ദേഷ്യം ഒന്ന് തണുക്കട്ടെ…
ആതിര എഴുന്നേറ്റ് കിച്ചനിലേക്ക് പോയി..
ചായ ഉണ്ടാക്കിയതിന് ശേഷം അവൾ ആനിയെ വിളിക്കാൻ വന്നപ്പോഴേക്കും ആനി കരഞ്ഞ് കരഞ്ഞ് ഉറങ്ങിയിരുന്നു..ആതിരയും വർഷയും മുറ്റത്തിരുന്ന് ആനിയുടെ കാര്യം സംസാരിക്കുവായിരുന്നു…അപ്പോഴാണ് ആതിരയുടെ ഫോണിലേക്ക് എബിയുടെ കാൾ വരുന്നത്…മറുവശത്ത് എബിയാണെന്ന് അറിഞ്ഞതും ആതിര മിണ്ടാതെ ഇരുന്നു..ആതിരാ ഞാൻ എബിയാണ്..താൻ എന്താ ഒന്നും മിണ്ടാത്തത് ചേട്ടായീ..എന്തൊക്കെയായാലും ഇത് ഇത്തിരി കൂടി പോയി..അവളോട് ചേട്ടായിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചുവെങ്കിലും എനിക്ക് നല്ല ദേഷ്യം ഉണ്ട്..പാവം ആനി..വന്നപ്പോൾ തൊട്ട് ഭയങ്കര കരച്ചിലായിരുന്നു..എന്തിനാ ഇങ്ങനെ അവളോട് കാണിക്കുന്നത്..?? തെറ്റ് പറ്റി പോയി..ക്ഷമിച്ചൂടെ അവളോട്..
ആതിരാ..തന്റെ അടുത്തിപ്പോൾ ആരെങ്കിലും ഉണ്ടോ..??വർഷ ചേച്ചിയുണ്ട്..ആനി നല്ല ഉറക്കമാണ്.. എന്തേ ??എങ്കിൽ താൻ ഒന്ന് ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടേ..അമലിനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം എബി അവരോടും പറഞ്ഞു..ഇതൊക്കെ വർക്ക് ഔട്ട് ആകുമോ ?അവർ സംശയത്തോടെ ചോദിച്ചു..വർക്ക് ഔട്ട് ആയേ പറ്റൂ..കുറച്ച് കഴിയുമ്പോൾ എന്നെ ഡിസ്ച്ചാർജ് ചെയ്യും…ഞാൻ എന്തായാലും ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചു പോകുവാണ്..അവിടെ പോയി എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം..പിന്നെ അവളുടെ അപ്പൻ അവളെ കാണാൻ വരാൻ ചാൻസ് ഉണ്ട്..
അത് തടയണം..ഇതിന്റെ ഇടയിൽ ഇനി അയാൾ കൂടെ വന്നാൽ ആകെ കുളമാകും..ഓക്കേ ചേട്ടായീ….
നിങ്ങളുടെ ഈ വഴക്ക് ഒക്കെ തീർത്ത് എല്ലാം ഒന്ന് സെറ്റ് ആക്കാൻ ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ ഹെൽപ്പും ഉണ്ടാകും..
************
ആനി എന്തോ കാര്യമായ വർക്കിലായിരുന്നു…ആനിയുടെ അടുത്തേക്ക് ചെയർ നീക്കിയിട്ട ശേഷം ആതിര അവിടെ ഇരുന്നു..എന്താ ആതീ..?എബി ചേട്ടായിയെ ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു..മ്മ്..നീ എന്താ വെറുതെ മൂളുന്നത്..നിനക്ക് നിന്റെ ഇച്ചായനെ കാണണ്ടേ..??മറുപടിയായി അവൾ ആതിരയെ നോക്കി ചിരിച്ചു..ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ..നിനക്ക് ചേട്ടായിയുടെ ഒപ്പം നാട്ടിലേക്ക് പോയാൽ എന്താ..?? നിങ്ങൾക്ക് ഒന്നിച്ച് ഒരു ജീവിതം ആരംഭിച്ചൂടെ..?നീയും എന്നെ മനസ്സിലാക്കിയിട്ടില്ലേ ആതീ..എന്റെ ഇച്ചായന്റെ ഒപ്പമുള്ള ജീവിതം ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്..ഇച്ചായനും എന്നെ പോലെ ആരും ഇല്ലാത്ത ഒരാൾ ആയിരുന്നെങ്കിൽ എന്ന് ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ ??
എനിക്ക് അറിയില്ല..എന്ത് ചെയ്യണമെന്ന്..
എല്ലാം കൂടി ഭ്രാന്ത് പിടിക്കുന്നു..നീ വിഷമിക്കാതെ..എല്ലാം ശരിയാകും.
ലഞ്ച് ടൈമിൽ ആതിരയും വർഷയും കഴിക്കാൻ പോയിട്ടും ആനി മാത്രം
വിശപ്പില്ലെന്ന് പറഞ്ഞ് മാറിയിരുന്നു..
അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട്
വൈശാഖ് അവളുടെ അടുത്തേക്ക് ചെന്നു..ആനി എന്താ കഴിക്കാൻ പോകാത്തത്.?അത്..എനിക്ക് വിശപ്പ് ഇല്ല സാർ..സാറോ..ഹമ്..ആനി ഫ്രീ ആണെങ്കിൽ നമുക്ക് ഒന്ന് സംസാരിക്കാമോ ?? ഇവിടെ വയ്ച്ച് അല്ല..പുറത്ത് എവിടെ എങ്കിലും..അച്ഛനും പറഞ്ഞിരുന്നു ഒന്ന് കാണണമെന്ന്..വേണ്ട..സാർ..സാറിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇവിടെ വയ്ച്ചു പറഞ്ഞോളൂ..ഹമ്..ഓക്കേ..
ഞങ്ങൾ പറഞ്ഞ കാര്യം നീ ആലോചിച്ചോ ?? അത്….ഞാൻ അന്നേ പറഞ്ഞല്ലോ..
ഇത്ര നാളും ഇല്ലാതിരുന്ന ബന്ധങ്ങൾ ഒന്നും ഇനിയും എനിക്ക് വേണ്ട സാർ..പിന്നെ സ്വത്തും പണവും ഒന്നും എനിക്ക് വേണ്ട..ആനീ..നീ എന്തുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകും..പക്ഷെ മരിക്കും മുൻപ് നിന്റെ അമ്മമ്മയ്ക്ക് നിന്നെ ഒന്ന് കാണാൻ..അതിന് വേണ്ടി എങ്കിലും നിനക്ക് ഒന്ന് ഞങ്ങളുടെ ഒപ്പം വന്നൂടെ..നിന്റെ അമ്മയെ ഓർത്ത് അവർ ഒത്തിരി വിഷമിച്ചിട്ടുണ്ട്…ഇന്നും വിഷമിക്കുന്നുണ്ട്…
മറ്റൊരു മകൾ ആണെങ്കിൽ..ആഹ് അതെ പറ്റി ഒന്നും പറയാതിരിക്കുന്നത് ആണ് നല്ലത്..ഒന്ന് വന്ന് എല്ലാവരെയും കണ്ടിട്ട് നീ തിരികെ പോന്നോളൂ..ചെറുമകളെ എങ്കിലും നേരിൽ കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തോടെ അവർ മരിച്ചോട്ടെ..ബാക്കി കേസിന്റെ കാര്യം ഒക്കെ അത് കഴിഞ്ഞ് ചിന്തിക്കാം..ഞാൻ നിന്നെ നിർബന്ധിക്കില്ല..നിന്റെ ഇഷ്ടം..
സാർ..ഞാൻ..ഞാൻ പറയാം..വൈശാഖ് പോയതും ആനി കുറച്ചു നേരം കണ്ണടയ്ച്ച് സീറ്റിൽ ഇരുന്നു…വൈകുന്നേരം ആതിരയുടെ ഫോണിലേക്ക് എബിയുടെ മെസ്സേജ് വന്നു..”നാളെ രാവിലെ ഞാൻ നിങ്ങളുടെ ഓഫീസിന് മുന്നിൽ ഉണ്ടാകും..
പോകും മുന്നേ ഒന്ന് ആനിയെ കാണണം..😃 “അതായിരുന്നു മെസ്സേജ്..പിറ്റേന്ന് രാവിലെ അവർ ഓഫീസിൽ എത്തുമ്പോൾ ഗേറ്റിന് മുന്നിൽ തന്നെ എബിയും അമലും നിൽപ്പുണ്ടായിരുന്നു..ആതിര വർഷാ….ഞാൻ പോകുവാണ്.. ഇവിടെ വന്ന കാര്യം എല്ലാം കഴിഞ്ഞല്ലോ..പിന്നെ വേറെ ചിലരോട് ഉള്ള ദേഷ്യത്തിൽ ഞാൻ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ഐ ആം സോറി..ഇറ്റ്സ് ഓക്കേ എബീ..
ഞങ്ങൾക്ക് മനസ്സിലാകും..അപ്പോൾ ശരി..പതിനൊന്ന് മണിക്കാണ് ഫ്ലൈറ്റ്..പോകും മുൻപേ ടീനയെ ഒന്ന് കാണണം..ബൈ..എബി ആതിരയ്ക്കും വർഷയ്ക്കും ചിരിച്ചു കൊണ്ട് കൈ കൊടുത്തു..ആനി
എന്നൊരാൾ അവരുടെ ഒപ്പം നിൽപ്പുണ്ടെന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവൻ റോഡ് ക്രോസ്സ് ചെയ്ത് കാറിനടുത്തേക്ക് പോയി..
ആനിയ്ക്ക് ആകെ സങ്കടവും ദേഷ്യവും തോന്നി..
ഇച്ചായാ..അവളുടെ വിളി കേട്ടിട്ടും എബി തിരിഞ്ഞു നോക്കിയില്ല..എടാ..അവൾ വിളിക്കുന്നു..അതിന് നിനക്ക് എന്താ ??
കാറിൽ കയറാൻ നോക്ക്..നിർമൽ വെയിറ്റ് ചെയ്യുന്നുണ്ടാകും.ബാഗ് ആതിരയെ ഏൽപ്പിച്ച ശേഷം റോഡ് ആണെന്ന് പോലും നോക്കാതെ അവൾ എബിയുടെ അടുത്തേക്ക് ഓടി..പെട്ടെന്ന് ഒരു കാർ ആനിയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ സഡെൻ ബ്രേക്ക് ഇട്ട് നിന്നു..ആനി ആകെ പേടിച്ച് പോയിരുന്നു..ഒരു നിമിഷത്തേക്ക് ചുറ്റുമുള്ളത് എല്ലാം നിശ്ചലമായ പോലെ അവൾക്ക് തോന്നി..അവൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിന്നു..വണ്ടിയുടെ സൗണ്ടും ഒപ്പം ആനിയുടെ വിളിയും കേട്ട് എബി ഞെട്ടലോടെ തിരിഞ്ഞ് നോക്കി…
അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ട് അവൻ അവളുടെ അടുത്തേക്ക് വരും മുൻപേ വൈശാഖ് കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നു..ആനീ ആർ യൂ ഓക്കേ..??ആതിരയും വർഷയും അവളുടെ അടുത്തേക്ക് ഓടി എത്തി..അവർ ആകുലതയോടെ അവളോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു..പക്ഷെ ആനിയുടെ നോട്ടം മുഴുവൻ അവളെ തന്നെ നോക്കി ടെൻഷനോടെ നിൽക്കുന്ന എബിയുടെ നേർക്ക് ആയിരുന്നു…അവന്റെ കണ്ണുകളിൽ അപ്പോൾ ആനി കണ്ടത് അവളോടുള്ള ദേഷ്യമായിരുന്നില്ല..അന്ന് ആകടൽക്കരയിൽ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ട അവളോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു..
ആനീ..താൻ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ..?? തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ ??ആനി പെട്ടെന്ന് എബിയിലുള്ള നോട്ടം മാറ്റി.ഇല്ല..സാർ..ഞാൻ ഓക്കേ ആണ്..ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോകാം..ഇവർ ആരെങ്കിലും ഒപ്പം വരും..വേണ്ട സാർ..എനിക്ക് ഒന്നും പറ്റിയില്ല..വൈശാഖ് കാർ എടുത്ത് പോയിട്ടും ആനി അതെ നിൽപ്പ് തന്നെതുടർന്നു..നീ ഇത് എന്ത് നോക്കി നിൽക്കുവാ..ഇനി അടുത്ത വണ്ടി വരാൻ വെയിറ്റ് ചെയ്യുവാണോ ??വർഷ അവളെ പിടിച്ച് സൈഡിലേക്ക് മാറ്റി നിർത്തി..റോഡിന്റെ ഇരു വശത്തായി എബിയും ആനിയും പരസ്പരം നോക്കി നിന്നു..വാ എബീ..പോകാം..അമലിനെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവൻ ആനിയുടെ അടുത്തേക്ക് നടന്നു..
എബി വരുന്നത് കണ്ട് ആനി അവനെ നോക്കി ചിരിച്ചു..
ആനീ നിനക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലേ..എന്താ നീ ഇത്ര കെയർലെസ്സ് ആണോ ?? എന്റെ നല്ല ജീവൻ അങ്ങ് പോയി.ഇച്ചായാന്ന് വിളിച്ചുകൊണ്ട് ആനി അവനെ കെട്ടിപ്പിടിച്ചു..എന്നെ..വിട്ടിട്ട് പോകല്ലേ ഇച്ചായാ..ഐ ആം സോറി..ഞാൻ ഇച്ചായന്റെ കൂടെ വരുവാ..
എന്നെ കൂടി കൊണ്ട് പോ..പ്ലീസ്..ആനീ..ഇച്ചായാ..ഐ ലവ് യൂ..എബി അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി..അവർ പരസ്പരം കണ്ണിൽ നോക്കി നിന്നു..അവൻ അവളുടെ ഇരു കവിളുകളും മാറി മാറി ചുംബിച്ചു..കണ്ണീരിനിടയിലും അവൾ എബിയെ നോക്കി പുഞ്ചിരിച്ചു..ആനീ..നീ ഇത് ഏത് ലോകത്താ..വാ പോകാം.ങ്ഹേ..എന്താ..??അതിര തട്ടി വിളിച്ചപ്പോൾ ആനി പെട്ടെന്ന്
ചുറ്റിലും നോക്കി..എബി അവിടെ എങ്ങും ഇല്ലായിരുന്നു.ങ്ഹേ..അപ്പോൾ സ്വപ്നമായിരുന്നോ.??
ഇച്ചായൻ എവിടെ ??
ആഹ്..കൊള്ളാം..ഇവിടെ വന്ന് നിന്നെ കുറെ വഴക്ക് പറഞ്ഞിട്ട് പുള്ളി തിരികെ പോയി..അതല്ല..വഴക്ക് കേട്ടിട്ടും നീ എന്തിനാ എബിയെ നോക്കി ചിരിച്ചേ…??ഇച്ചായൻ എന്താ പറഞ്ഞത്..?അപ്പോൾ നീ ഒന്നും കേട്ടില്ലേ..?ഇല്ല…”ടീ..നീ എന്താ ഈ കാണിച്ചത് ??ആ കാർ എങ്ങാനും ഇടിച്ചിരുന്നെങ്കിലോ ?? നിനക്ക് എന്താ തീരെ ശ്രദ്ധയില്ലേ..?? നീ എന്ത് ആലോചിച്ചോണ്ട് നടക്കുവാ..എന്തെങ്കിലുംപറ്റിയിരുന്നെങ്കിലോ..??മനുഷ്യൻ അവിടെ..നിനക്ക് അത് ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല..”ഇങ്ങനൊക്കെ പറഞ്ഞിട്ടും നിന്റെ ഭാഗത്തു നിന്ന് റെസ്പോൻസ് ഒന്നും ഇല്ലാതെ വന്നപ്പോൾ ചേട്ടായി നിന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് തിരികെ പോയി..ആഹ്..വാ നമുക്ക് പോകാം..
ആനി ഓഫീസിലേക്ക് കയറി ചെന്നതും
വൈശാഖ് അവളുടെ അടുത്തേക്ക് വന്നു..അവൾ ഓക്കേയാണെന്ന് ഒരുപാട് തവണ പറഞ്ഞെങ്കിലും വൈശാഖ് അവളോട് വീണ്ടും വീണ്ടും ഹോസ്പിറ്റലിൽ പോകണോ..ലീവ് വേണോ എന്നൊക്കെ ചോദിച്ചുകൊണ്ടേയിരുന്നു..വൈശാഖ് പോയതും ആതിര ആനിയുടെ
ചെവിയിൽ പതിയെ പറഞ്ഞു…നിനക്ക് കുഴപ്പമൊന്നുമില്ലെന്ന് നീ എത്ര വട്ടം പറഞ്ഞു..ഹമ്..അയാളുടെ ചോദ്യം കേട്ടാൽ തോന്നും നിനക്ക് വലിയ എന്തോ ആക്സിഡന്റ് ആണ് സംഭവിച്ചെത് എന്ന്..
ബാക്കിയുള്ളവർ എങ്ങാനും ലീവ് ചോദിച്ചാൽ അങ്ങേർക്ക് ഭയങ്കര പ്രശ്നമാ…ഇതിപ്പോൾ നിന്നോട് എന്താ പറഞ്ഞേ ലീവ് വേണമെങ്കിൽ എടുത്തോളാൻ…ഹമ്..ഇതിൽ എന്തോ ഉണ്ട്..ഇങ്ങേര് മിക്കവാറും അമ്മാവന്റെ മോൻ കളിച്ചു കളിച്ചു എബി ചേട്ടായിയുടെ കൈയ്ക്ക് പണിയുണ്ടാക്കും..ഒന്ന് പോ എന്റെ ആതീ..
🌼🌼🌼🌼🌼🌼
നാട്ടിൽ എത്തിയ എബിയും അമലും നേരെ അമലിന്റെ വീട്ടിലേക്ക് പോയി..അവർ അവിടെ എത്തുമ്പോൾ പാത്തുവും മേഴ്‌സിയും കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് സിറ്റ് ഔട്ടിൽ ഇരിപ്പുണ്ടായിരുന്നു..
അവരുടെ കാർ മുറ്റത്ത് വന്ന് നിന്നതും മേഴ്സിയുടെ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങി..എബിയും അമലും ഇറങ്ങിയിട്ടും അവരുടെ കണ്ണുകൾ കാറിൽ തന്നെയായിരുന്നു..മേഴ്സിയമ്മ ആരെയാ ഈ നോക്കുന്നത്..?മോനെ ആനി..ആനി വന്നില്ലേ..??എബിയും അമലും പരസ്പരം നോക്കി..അതിന്റെ കാര്യമൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്..ബാംഗ്ലൂർ വയ്ച്ചുണ്ടായ എല്ലാ സംഭവങ്ങളും അമൽ മേഴ്‌സിയോടും പാത്തുവിനോടും പറഞ്ഞു…എന്നാലും എബീ….ഇത്രയ്ക്കും വേണ്ടായിരുന്നു..ദേ പാത്തു..നീയും ഇവനെ പോലെ അവളുടെ സൈഡ് പിടിച്ചു സംസാരിക്കല്ലേ..ഓഹ്..ഞങ്ങൾ ആരുടേയും സൈഡ് പിടിക്കുന്നില്ലേ..അച്ഛന്റെ ചക്കര മോൾ വാടാ…നമുക്ക് ഇവനോട് മിണ്ടണ്ട..അമൽ കുഞ്ഞിനെ എടുത്ത് അകത്തേക്ക് പോയി..എബി മേഴ്സിയുടെ അരികിലായി പടിയിൽ ഇരുന്നു..മേഴ്സിയമ്മേ..വിഷമിക്കാതെ..ആനിയെ ഞാൻ കൊണ്ട് വരും..അതിന് മുൻപ് വീട്ടിലെ അന്തരീക്ഷം ഒന്ന് സമാധാനപരമാക്കണം..അപ്പച്ചൻ ഇങ്ങനെ ഇടഞ്ഞു നിൽക്കുമ്പോൾ അവൾ ഒരിക്കലും എന്റെ ഒപ്പമുള്ള ജീവിതത്തിന് തയ്യാറാവില്ല..അഥവാ തയ്യാറായാൽ തന്നെ അത് ഒരിക്കലും സന്തോഷത്തോടെ ആകില്ല..എല്ലാ പ്രശ്നങ്ങളും സോൾവ് ആയ ശേഷം സമാധാനത്തോടെ ഞങ്ങൾക്ക് ഞങ്ങളുടെ ലൈഫ് സ്റ്റാർട്ട് ചെയ്യണം..
മേഴ്സി വാത്സല്യത്തോടെ അവന്റെ മുടിയിൽ തഴുകി…എബിയും മേഴ്‌സിയും തറവാട്ടിൽ എത്തിയപ്പോൾ മറിയാമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു..മറിയാമ്മ തന്റെ കൊച്ചുമകന്റെ ഭാര്യയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു.മേഴ്സിയിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞപ്പോൾ അവർ അവനെ ഒരുപാട് വഴക്ക് പറഞ്ഞു..പിന്നീട് എബി തന്നെ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി…അപ്പോൾ അമ്മച്ചിയും മോളും കൂടി മകനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം..
പ്ലീസ്..നീ പേടിക്കണ്ട ടാ ചെക്കാ..ഞങ്ങൾ ഉണ്ട് കൂടെ..ജോസഫും ലില്ലിയും ആരുടെയോ കല്ല്യാണത്തിന് പോയതായിരുന്നു..അവർതിരികെയെത്തിയപ്പോൾ മുറ്റത്ത് നിന്നേ എബിയുടെയും മേഴ്സിയുടെയും ശബ്‌ദ കേട്ടിരുന്നു..എബിയുടെ സൗണ്ട് കേട്ടതും ലില്ലിയ്ക്ക് സന്തോഷമായി..ഹാളിൽ എത്തിയ ജോസഫ് കണ്ടത് സിനിമ കണ്ട് പൊട്ടിച്ചിരിക്കുന്ന എബിയെയാണ്..ആഹാ..ജോസഫ് സാർ എത്തിയോ ??സുഖമല്ലേ സാറിന്..നീ എന്താ എന്നെ കളിയാക്കുവാണോ ?അയ്യോ..അല്ലല്ല…ആനീ ദേ അപ്പച്ചൻ വന്നു..
എബി പറഞ്ഞത് കേട്ട് ജോസഫ് ഉള്ളിലേക്ക് നോക്കി..അത് കണ്ട് എബിക്ക് ചിരി വന്നു..ഹ..ഹ..ഹ.നോക്കണ്ട..ആനി എന്റെ കൂടെ വന്നിട്ടില്ല.അല്ല ആനിയോട് വിളിച്ച് വിവരങ്ങൾ ഒന്നും തിരക്കാറില്ലേ..എങ്ങനെ തിരക്കും..? ഇപ്പോൾ അവളെ വിളിച്ചാൽ കിട്ടുന്നുണ്ടാവില്ലല്ലേ.അപ്പച്ചൻ വെറുതെ കണ്ണുരുട്ടണ്ട..അവളെ
വിളിച്ചാൽ ഇനി കിട്ടില്ല..ഹമ്..ജോസഫ് അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് റൂമിലേക്ക് പോയി..
അയാൾ പോയതും ലില്ലി അവന്റെ അടുത്തേക്ക് വന്നു..മോനെ..നിനക്ക് സുഖമാണോടാ.വന്നിട്ട് എന്തെങ്കിലും കഴിച്ചോ..? എന്നാലും പോയിട്ട് എന്നെ ഒന്ന് വിളിക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ ?? നിനക്ക് എന്നോടും ദേഷ്യമാണോ ?
എനിക്ക് അമ്മച്ചിയോട് ദേഷ്യമൊന്നും ഇല്ല..ഞാൻ ആരെയും വിളിച്ചില്ല.
സത്യം..ദേ മേഴ്സിയമ്മയോട് ചോദിച്ചു നോക്ക്..അമൽ പാത്തുനെ വിളിക്കുന്ന കൂട്ടത്തിൽ മേഴ്സിയമ്മയോട് സംസാരിക്കുന്നത് അല്ലാതെ ഞാൻ ഒരു
വട്ടം പോലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല..അതിന് ഒന്നും ഉള്ള മനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ..മോനെ ആനി..എന്തിനാ..?? കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് അകത്തിരിക്കുന്ന ആളോട് പോയി പറയാനാണോ..? അതോ ഇനി അടുത്ത പ്ലാൻ ഉണ്ടാക്കാനോ ??എബീ….അവന്റെ സംസാരം കേട്ട് മറിയാമ്മയ്ക്ക് അരിശം വന്നു..നീ ഒരിക്കലും അവളോട് ഇങ്ങനെ ഒന്നും പറയരുത്..നീ ആനിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ എതിർപ്പ് പ്രകടിപ്പിച്ചു എന്നത് നേരാ..അതിന് ശേഷം നീ അവളെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞപ്പോൾ ലില്ലി നിന്നെ വഴക്ക് പറഞ്ഞു..ഇവിടെ കിടന്ന് ബഹളമുണ്ടാക്കി.. അതൊക്കെ മരുമകളായി വരുന്ന പെൺകുട്ടിയെ പറ്റിയുള്ള അവളുടെ സങ്കല്പങ്ങൾ എല്ലാം തകർന്നപ്പോൾ ഉണ്ടായ മനപ്രയാസം കൊണ്ടായിരുന്നു..പക്ഷേ ആനി ഇവിടുന്ന് പോയത് അറിഞ്ഞ് നീ വിഷമിച്ചു നടക്കാൻ തുടങ്ങിയപ്പോൾ നിന്റെ സങ്കടം കണ്ട് ഇവൾ ഒത്തിരിവിഷമിച്ചിട്ടുണ്ട്…സമയത്ത് വീട്ടിൽ വരാതെ നേരാം വണ്ണം ആഹാരം കഴിക്കാതെ നീ നടന്നപ്പോഴും നിന്റെ മുറിയിൽ കള്ള് കുപ്പികൾ കണ്ടപ്പോഴും ഒക്കെ നിന്നെ ഓർത്ത് ഇവൾ ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്..നിനക്ക് വേണ്ടി ജോസഫിനോട് ഇവൾ വഴക്കിട്ടുണ്ട്..
നിനക്ക് ആനിയോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലായപ്പോൾ എന്നേ ഇവൾ ആനിയെ നിന്റെ ഭാര്യയായി ഈ വീടിന്റെ മരുമകളായി അംഗീകരിച്ച് കഴിഞ്ഞു..
എന്തൊക്കെ പറഞ്ഞാലും ഒരമ്മയ്ക്കും മക്കളുടെ സന്തോഷത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല മോനെ..നിന്റെ സന്തോഷമാണ് ഇവൾക്ക് വലുത്…അല്ലെങ്കിലും ഒരു മക്കളും ഒരിക്കലും അവരുടെ അമ്മമാരേ മനസ്സിലാക്കില്ല..
ഇനിയും ഓരോന്ന് പറഞ്ഞ് ലില്ലിയെ വേദനിപ്പിക്കല്ലേ..മോനെ..എബി ലില്ലിയുടെ കൈയ്യിൽ പിടിച്ചു..
അവന്റെ കണ്ണ് നിറഞ്ഞിരുന്നു..അമ്മച്ചീ….സോറി…ഒന്ന് പോടാ ചെക്കാ..വലിയ ചെക്കനായി എന്നിട്ട് കരയുന്നത് കണ്ടില്ലേ..ലില്ലി സ്നേഹത്തോടെ അവന്റെ നെറ്റിൽ ഉമ്മ വയ്ച്ചു..
❤️❤️❤️❤️❤️❤️
രാവിലെ എബി എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നത് കണ്ട് ജോസഫ് അവനോട് ചോദിച്ചു..നീ ഇന്ന് മുതൽ സ്ക്കൂളിൽ വരില്ലേ..??അതൊ ടെക്സ്റ്റൈൽസിലേക്കാണോ പോകുന്നത് ??ഞാൻ എങ്ങോട്ടുമില്ല..അതെന്താ..ഞാൻ ഒരു ജോലി അന്വേഷിച്ചു പോകുവാ..എന്ത് ??
നീ ജോലി അന്വേഷിക്കുന്നെന്നോ ?ജോസഫ് ആശ്ചര്യത്തോടെ ചോദിച്ചു..അതെ..ഒരു ജോലി വേണം.നാളെ ഞാൻ കെട്ടിയ പെണ്ണിനെ നോക്കാൻ എനിക്ക് ഒരു ജോലി ഇല്ലാതെ പറ്റില്ലല്ലോ..എബീ..
നീ എന്തൊക്കെയാ ഈ പറയുന്നത്..? നീ എന്തിനാ വേറെ ജോലി നോക്കുന്നത് ? ഈ കാണുന്ന ബിസിനെസ്സും സ്കൂളും എസ്റ്റേറ്റും ഒക്കെ ആർക്ക് ഉള്ളതാ ? അതെല്ലാം നിനക്ക് ഉള്ളത് അല്ലേ…പാറക്കുന്നേൽ തറവാടിന്റെ കുടുംബ സ്വത്ത് ഒന്നും എനിക്ക് വേണ്ട..എന്റെ ഭാര്യ പാറക്കുന്നേൽ കുടുംബത്തിന് ചേരില്ല. അങ്ങനെയുള്ളപ്പോൾ അവളെ നോക്കാനായി ഞാൻ….അത് ശരിയല്ല..
അത് കൊണ്ട് അപ്പച്ചൻ പുതിയ ആളുകളെ ജോലിക്ക് എടുക്ക്..ഇനി മുതൽ ഞാൻ
പഠിച്ച ജോലി തന്നെ ചെയ്യാൻ പോകുവാ..എബി കാർ പോലും എടുക്കാതെ നടന്ന് പോകുന്നത് കണ്ട് ജോസഫ് ആകെ തറഞ്ഞ് നിന്നു.തുടരും..

by