19/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 52

രചന – ചിലങ്ക

നിനക്ക് എങ്ങനെ തോന്നി കാത്തു കല്യാണം മുടക്കാൻ…. നിന്നെ പൊന്നു പോലെ നോക്കിയതല്ലേ ഞങ്ങൾ .?? എന്നിട്ടും നീ….. മറിയാമ്മ കരഞ്ഞു കൊണ്ട് ബെഡിൽ ഇരുന്നു….. കാത്തു അടിച്ച ഭാഗത്ത് കൈ വെച്ച് കൊണ്ട് ഇവള് എന്തുവാ പറയുന്ന എന്ന രീതിയിൽ അവളെ നോക്കി…. ജാനു സങ്കടംത്തോടെ മറിയാമ്മ യുടെ അടുത്ത് ഇരുന്നു കരഞ്ഞു….. കീ………. എന്നാലും നിന്നെ ഞങ്ങൾ……..( ജാനു )നിങ്ങൾ എന്തോന്നാ പറയുന്നേ…… നീ എന്തിനാടി മൂദേവി എന്നെ അടിച്ചത്……. എന്തിനാ അടിച്ചതെന്ന് നിനക്ക് അറിയില്ല അല്ലേ….. നീ അല്ലേടി നീ ജീവനോടെ ഇരിക്കുമ്പോൾ കല്യാണം നടക്കില്ലെന്ന് ഫോണിൽ പറഞ്ഞത്….( മറിയാമ്മ )അതേ ഞാൻ പറഞ്ഞു. പക്ഷേ അത് എന്റെ കല്യാണ കാര്യo ആടി പൊട്ടികളെ…… അവൾ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞതും രണ്ടും ഞെട്ടി അവളെ നോക്കി……

നിന്റെ കല്യാണവോ ? നീ എന്തൊക്കെയാ പറയുന്നത്….. ( ജാനു )അഹ് അതേ എന്റെ കല്യാണം…. പപ്പാ ബാംഗ്ലൂർ ഉള്ള ഏതോ ഒരു കോന്തനുമായി എന്റെ കല്യാണം ഉറപ്പിച്ചു…. അത് മുടക്കുന്ന കാര്യമാ ഞാൻ പറഞ്ഞത്…… 💔ജാനു കലിപ്പിൽ മറിയാമ്മ യെ നോക്കി. അവൾ വളിച്ച ചിരി അവൾക്ക് നൽകി….. സോറി എന്റെ കാത്തു ഒരു നിമിഷം ഞാൻ അങ്ങോട്ട് വല്ലാതെ ചിന്തിച്ചു കൂട്ടി….. ( മറിയാമ്മ )ഹ അത് സാരമില്ല… അല്ലെങ്കിൽ തന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ മുടക്കുന്ന കാര്യം ഓക്കെ പറഞ്ഞാൽ ആരായാലും ഇങ്ങനെ ചെയ്യും…. അത് വിട്…… അത് പോട്ടെ…. നിനക്ക് എന്താ ഇപ്പൊ കല്യാണം വേണ്ടാത്തത്… അതല്ല ആരോടാ നീ സംസാരിച്ചത്…?? ( ജാനു )അത് ഗൗതമിനോട്…. . ഗൗതമോ?? ആരാ അത്…….. പിന്നീട് അങ്ങോട്ടു ആദ്യം തൊട്ട് അവസാനം വരെ ഉള്ള ഒരു നീണ്ട കുമ്പസാരം ആയിരുന്നു. ബാക്കി രണ്ടും വാ തുറന്ന് ഇരിക്കുവാ ..

അടി പാവി എന്നാലും നീ ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ… ( മറിയാമ്മ )നിങ്ങളെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതിയാ ഞാൻ ഒന്നും പറയാഞ്ഞത്. പക്ഷേ ഇപ്പോൾ ശരിക്കും ഞെട്ടി യത് ഞാനാ….. കവിളിൽ കൈ വെച്ച് കൊണ്ട് കാത്തു പറഞ്ഞു….. ഇ…… സോറി മോളെ… വേണമെങ്കിൽ നീ അതിന് പകരം ശബരിയെ അടിച്ചോ…. സത്യം പറഞ്ഞാൽ അവനെ അടിക്കുമ്പോൾ നോവുന്നത് എന്റെ നെഞ്ച… വോ എന്തൊരു സ്നേഹം……… ഒന്നും വേണ്ടായേ …… ഇ കല്യാണം എങ്ങനെ മുടക്കണം എന്ന് പറ…. അതിന് എന്റെ കൈയിൽ ഐഡിയ ഉണ്ട്….സമയം ആകുമ്പോൾ പറയാം….( ജാനു )അത് മതി എന്നാൽ വാ…. താഴെ പോകാം…. അതും പറഞ്ഞ് ബാക്കി രണ്ടിന്റെയും കൈ പിടിച്ചു കൊണ്ട് അവൾ താഴേക്ക് പോയ്‌…..

*************************

ടും…. ടും….. ടും……… ഇന്നാണെ കല്യാണം… ഇന്നാണെ…. കല്യാണം……. ടു…. ടു….. ടു…………. 💥💥💥💥💥💥അയ്യായിരം ആൾക്കാർക്ക് ഒരേ സമയം പങ്കെടുക്കുക്കാൻ പറ്റുന്ന വല്യ ഓഡിറ്റോറിയം ആണ് . കല്യാണം ഏറ്റെടുത്ത ഗ്രൂപ്പ്‌ അത് ഭംഗി യായി ചെയ്തിട്ടുണ്ട്….. അത്രയ്ക്ക് ആൾക്കാരെ ആകര്ഷിക്കുന്ന വിധം ആണ് തയ്യാർ ആക്കിയിരിക്കുന്നത്. ജാനുവും കാത്തുവും കല്യാണ വേഷത്തിൽ സുന്ദരിമാരായി അണിഞ്ഞു ഒരുഗി……… കാത്തു വും മറിയാമ്മ യും സാരിയിൽ സുന്ദരി മാരായിരുന്നു……. ശബരി യും മാമ്മ യും കല്യാണത്തിന്റെ തിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്…… ലെ ശബരി —-അതേ ഇപ്പോൾ ഞാൻ ഓടും….. പക്ഷേ എന്റെ മാവ് പൂക്കുമ്പോൾഓ തമ്പ്രാ….. കാശി കല്യാണ വേഷത്തിൽ അധിവ സുന്ദരൻ ആയിരുന്നു….. നോക്കിയേടി കല്യാണ ചെറുക്കനെ കാണാൻ എന്ത് ഹാൻഡ് സം ആ.. അല്ലേ… കല്യാണത്തിന് വന്ന ഒരു പെൺകുട്ടി അവനെ ചൂണ്ടി പറഞ്ഞതും ശബരി അത് കേട്ടു

അല്ലെങ്കിൽ തന്നെ ആവിശ്യം ഇല്ലാത്തതെ അവൻ കേൾക്കും… അതേ കുട്ടി… ലുക്ക്‌ ഉണ്ടെന്നേ ഉള്ളു. പുള്ളി തീരെ ബുദ്ധി ഇല്ലാത്ത മനുഷ്യനാ.അത് കൊണ്ടല്ലേ 1 കോടി സ്ത്രീധനം കൊടുത്ത് ഞങളുടെ തങ്ക കുടം പോലെ ഉള്ള ഏട്ടത്തി യെ കൊണ്ടു കെട്ടിക്കുന്നത്….. ആ പെണ്ണ് കുട്ടികൾ അവനെയും കാശിയേയും മാറി മാറി നോക്കി…. അപ്പൊ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ലുക്കിൽ ഒന്നും അല്ല കുട്ടി കാര്യം… പിന്നെ എന്തിനാണോ ആവോ ??? അത്…… കേട്ട ഭാഗത്ത് നോക്കിയതും അതാ കത്തി നിൽക്കുന്ന കണ്ണുമായ് മറിയാമ്മ…. അപ്പോ ശരി…. ഞാൻ പോട്ടെ……. അതും പറഞ്ഞ് ശബരി അവിടെ നിന്നും ഓടി…. നിക്കടാ കോഴി അവിടെ…. പുറകെ മറിയാമ്മ യും…… ( ബുദ്ധി ഇല്ലാത്ത കുട്ടികൾ അവിടെ ഓടി കളിക്കട്ടെ…. എനിക്ക് എന്തോ ഒരു വെപ്രാളം പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ജാനു പറഞ്ഞു. ഗ്യാസിന്റെ യാ….. കിച്ചു കപ്പലണ്ടി കൊറിച്ചു കൊണ്ട് പറഞ്ഞു.

ഓഹ് ഇവിടെ ഒരുത്തി കപ്പലണ്ടി കൊറിച്ചു കൊണ്ട് ഇരിക്കുവാ . നിനക്ക് ഒരു പേടിയും ഇല്ലേ പെണ്ണേ….. എന്തിന്?? എന്റെ ഏട്ടത്തി ആദ്യത്തേ ആയോണ്ടാ ഇങ്ങനെ പേടി.. പിന്നെ അതൊക്കെ സ്ഥിരം ആയിക്കോളും….. എന്തോന്ന് 😱ഈ ചുമ്മാ പറഞ്ഞതല്ലേ .അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം…. മുല്ല പൂക്ക ളും റോസ്സ് കൊണ്ടുo അലങ്കരിച്ച കതിര്മണ്ഡപത്തിൽ പൂ ജാ രി വിളക്ക് കത്തിച്ചു വെച്ച് താലവും മറ്റും ശരിയാക്കി ചടങ്ങിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ ആരംഭിച്ചു. ഹരനും ഫാമിലി യും ഓഡിറ്റോറിയത്തിന് വെളിയിൽ വന്നതും എല്ലാരും അവരെ സ്വികരിച്ചു . അമ്മയും ഉണ്ണിയും പിന്നെ തല മൂത്ത കുറേ ബന്ധുക്കളും മണ്ഡപത്തിന്റെ അടുത്ത് നിന്നും. ഹര നും കാശി യും പരസ്പരം കൈ കൊടുത്തു ….. രണ്ട് വരന്മാരും മുതിർന്ന വരുടെ അനുഗ്രഹം മേടിച്ച് ഇവിടെ വന്ന് ഇരിക്ക…….തിരുമേനി പറയുന്നത് കേട്ട് ഹര നും കാശിയും ഒരു അറ്റത്ത് നിന്ന് അനുഗ്രഹം മേടിക്കാൻ തുടങ്ങി…….

അവസാനം കുഞ്ഞിഞ്ഞു കുഞിഞ്ഞു രണ്ടും ഒരു പരുവം ആയി. ഇന്നലെ വരെ ഒറ്റ ഒരെണ്ണം ഇല്ലായിരുന്നു. ഇപ്പോൾ ഇതിനെ ഒക്കെ എവിടുന്ന് കെട്ടിയെടുത്തോ എന്തോ??? (കാശി &ഹര ആത്മ )പിന്നെ രണ്ടും മണ്ഡപത്തിൽ കേറി ഇരുന്ന് ഒന്ന് നടു നിവർത്തി. ഇനി വധുക്കളെ വിളിച്ചോളൂ…….. ശോഭ മ്മ കാത്തു വിനെയും മറിയാമ്മ യേയും പറഞ്ഞു വിട്ടു. കാശിയും ഹര നും അക്ഷമയോടെ അവരെ കാത്തിരുന്നു.ഇതൊക്കെ എന്തിനാണോ ഇത്രയും ആക്രാന്തം കാണിക്കുന്നത്. കുറച്ച് കഴിഞ്ഞാൽ ഇതിന്റെ ഒക്കെ ബിരിയാണി അല്ലേ മുന്നിൽ വരുന്നത്. ഇവിടെ മനുഷ്യന് കാത്തിരിക്കാൻ ബിരിയാണി പോയിട്ട് ഇച്ചിരി പഴം കഞ്ഞി പോലും ഇല്ലല്ലോ അളിയ……ഉണ്ണി അടുത്ത് നിന്ന ശബരിയുടെ അടുത്ത് പറഞ്ഞു. അതിന് ട്രൈ ചെയ്യണമട ട്രൈ…. അല്ലാതെ കൈ കഴുകി മേശ യുടെ മുന്നിൽ വന്നിരുന്നാൽ പഴം കഞ്ഞി കിട്ടില്ല.. അളിയോ……. ട്ടു…ട്ടു……… !!!!!”!!!””!!!!!!!താലപ്പൊലി യുടെ അകമ്പടി യിൽ വരുന്ന കിച്ചു വിനെയും ജാനു വിനെയും കണ്ട് കാശിയുടെ യും ഹരന്റെ യും കണ്ണുകൾ പ്രകാശിച്ചു.

ഓറഞ്ചു നിറത്തിലുള്ള കാഞ്ചിപുരം സാരിയിൽ കിച്ചു അപ്സരസിനെ പോലെ സുന്ദരി യായപ്പോൾ ചുമല കളർ സാരിയിൽ ജാനുവും അതീവ സുന്ദരി ആയി…….. മുല്ലപ്പൂക്കൾ കൊണ്ട് മുടികൾ അലങ്കരിച്ചു. മിത മായ ഒർണമെന്സ് കൊണ്ടും….. അവർ രണ്ടു പേരുടെയും ഭംഗി ഒന്നും കൂടി കൂട്ടി…. ജാനുവിന്റെ മുഖത്ത് നാണം ആയിരുന്നെങ്കിൽ കിച്ചു വിന്റെ മുഖത്ത് ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ഭാവം ആയിരുന്നു… എന്താ അത്?അവൾക്ക് മാത്രമേ അറിയൂ……മണ്ഡപത്തിന്റെ അടുത്ത് എത്തിയതും… സോങ് പ്ലേ ആയി…..എല്ലാരും ആകാംഷയോടെ അവരെ തന്നെ നോക്കി ഇരുന്നു……മലയൂരു കണമേ മനസ്സ് കാട്ട് പൂട്ടാമെ🎵🎵ഉന്നെ പോലെ യാരും ഇല്ലാ മാമ്മാ….. 🎵🎵തൻജാവുരു രാസാത്തെ ധാരളമ്മാ മനസ്സ്🎵 🎵 കുളേ യെവനും ഇല്ലാ മാമ്മാ….. (എനിക്ക് 🎵 അറിയില്ല കറക്റ്റ്ആയിട്ട് uhichonam 🙈)🎵ജാനുവും കിച്ചു വും തകർത്ത് കളിക്കാൻ തുടങ്ങി….. എല്ലാരും അന്തം വിട്ട് നിൽക്കുകയാണ്….. പ്രത്യകിച്ച് ഹര… തന്റെ ഭാവി വധു ഇത്രയും കഴിവുള്ള പെണ്ണായിരുന്നോ.?? അറിഞ്ഞില്ല… ആരും പറഞ്ഞില്ല…….അടുത്ത സോങ് പ്ലേ ആയതും മറിയാമ്മ യും കാത്തു വും ശബരി യും ഉണ്ണി യും അവരുടെ കൂടെ കൂടി……. 🎵പാലക്കാട്ട് പക്കത്തിലേ ഒരു അപ്പാവി രാജ…. 🎵അവൻ പഴക്കത്തിലെ കൊളുന്തയെ പോലെ അമ്മാജിരാജ (2)🎵യാരമ്മ…. അത് യാരമ്മ… 🎵🎵യാരമ്മ….. അത് യാരമ്മ… 🎵🎵🎵 പാലക്കാട്ട് രാജാവക്ക് ഒരു അപ്പാവി റാണി…. 🎵🎵അവൾ സെലക്കെട്ട് പാത്താൽ പൊതും അമ്മാവി റാണി… 🎵🎵യാരമ്മ….. അത് യാരമ്മ…. 🎵🎵യാരമ്മ …. അത്… യാരമ്മ… 🎵അങ്ങനെ അവർ എല്ലാം തകർത്തു കളിച്ചു…..

മറിയാമ്മ യും കാത്തു വും രണ്ടു പേരെയും മണ്ഡപത്തിൽ കൊണ്ടു വന്നു.. തിരുമേനി യുടെ നിർദേശ പ്രകാരം അനുഗ്രഹം മേടിക്കൽ തുടങ്ങി… അവസാനം എല്ലാം കഴിഞ്ഞ് ജാനു കിച്ചു വിനെ ദയനീയ മായി നോക്കി…. തുള്ളേണ്ടായിരുന്നു… നടു ഒക്കെ പോയെന്നാ തോന്നുന്നത് . ( കിച്ചു & ജാനു ആത്മ )

പിന്നെ രണ്ടും അവരവരുടെ പാതി യുടെ അടുത്ത് ഇരുന്നു… ജാനു കാശിയെ നോക്കി… ആ കണ്ണുകളിൽ തന്നോടുള്ള പ്രണയവും തന്റെ താകാൻ വേണ്ടിയുള്ള തിടുക്കവും അവൾക്ക് കാണാൻ കഴിയുമായിരുന്നു. അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു….. കാശിയുടെയും…… കിച്ചു ഹരയെ നോക്കി…. അന്തം വിട്ട് നോക്കുകയാണ് അവൻ… പാവം പുള്ളിക്ക് അറിയില്ലായിരുന്നല്ലോ കിച്ചു ഭയങ്കര ഡാൻസ് കാരി ആയിരുന്നു എന്ന്. എന്തെ…?? അവൾ പുരികം പൊക്കി ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് തോൽ കൂച്ചി….. തിരുമേനി ചന്ദനം നാലു പേർക്കും നൽകി. അവർ അത് നെറ്റിയിൽ തൊട്ടു..പൂ മാലകൾ നൽകി യതും അവർ പരസ്പരം അണിയിച്ചു…. കിച്ചു വിന്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി…. ഭഗവാനെ പേടി കൊണ്ടാണോ ?? കിച്ചു ആത്മ ….. ഹര ന്റെ കണ്ണിൽ നോക്കിയതും അവൻ അവളെ തന്നെ നോക്കുകയാണ്… അവൾക്ക് എന്തോ അവനെ നോക്കാൻ വല്ലാത്ത പ്രയാസം തോന്നി……. .

ഇനി ഇരു വരന്മാർ താലി ചാർത്തിക്കോളും…..തിരുമേനി പറയുന്നത് കേട്ട് ….. കാശി തലത്തിൽ ഇരിക്കുന്ന താലി എടുത്ത് ജാനു വിന്റെ നേരെ നീട്ടി… കെട്ടട്ടെ എന്ന് തല ആട്ടി.. അവൾ സമ്മതം പോലെ കണ്ണുകൾ അടച്ചതും കാശി ജാനു വിന്റെ കഴുത്തിൽ താലി ചാർത്തി അവളുടെ കണ്ണുകൾ അടഞ്ഞു. കൈകൾ കൂപ്പി അത് സ്വികരിച്ചു…… കഴുത്തിൽ നുനുത്ത തണുപ്പ് അവൾക്ക് തോന്നിയപ്പോൾ ആണ് അവന്റെ ചുണ്ടുകൾ തന്റെ കഴുത്തിൽ അമർന്നെന്ന് അവൾക്ക് മനസിലായത്….. താലി ചാർത്തി കഴിഞ്ഞ് തിരുമേനി നീട്ടിയ സിന്ധുര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ധുരം അവളുടെ നെറുകയിൽ പതിപ്പിച്ചു…. അവളുടെ കണ്ണുകൾ അടഞ്ഞു.. ഇ നിമിഷം മുതൽ ജാനു വിന് ധൈര്യത്തോടെ ഇ ലോകത്തോട് ഉറക്കെ പറയാം…. ഇത് ” എന്റെ മാത്രം തെമ്മാടി ” ആണെന്ന്… ഹര താലി എടുത്ത് കിച്ചു വിനെ നോക്കി… ആ കണ്ണുകളിൽ പേടിയു സന്തോഷവും അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു….. അവൻ കെട്ടട്ടെ എന്ന് ചോദിക്കാൻ ഒന്നും പോയില്ല.ഇനി വേണ്ടെന്ന് പറഞ്ഞാലോ ?? 😉അവളുടെ കഴുത്തിൽ അവൻ താലി ചാർത്തി…… അവൾ പോലും അറിയാതെ കൈ കൂപ്പി അത് സ്വികരിച്ചു….. ഹരന്റെ നിശ്വാസം അവളിൽ എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടാക്കി….

I LOVE U……… താലി മുറുക്കി കഴിഞ്ഞ് ഹര അവളുടെ കാതിൽ മെല്ലേ പറഞ്ഞു… കിച്ചു ഞെട്ടി അവനെ നോക്കി… ഹര കണ്ണിറുക്കി സിന്ദൂരം അവളുടെ നെറുകയിൽ തൊട്ടു… .. കിച്ചു കണ്ണുകൾ അടച്ച് അത് സ്വികരിച്ചു…….. എല്ലാരും പൂക്കൾ വിതറി……….. എല്ലാരുടെയും മുഖത്തു സന്തോഷം വിരിഞ്ഞു….. എന്താ മറിയാമ്മേ നീ ചിന്തിച്ചോണ്ട് നിൽക്കുന്നെ ?? ( കാത്തു )അല്ല കാത്തു ഇ സിന്ദൂരം തൊടുമ്പോൾ എന്തിനാ കണ്ണടയ്ക്കുന്നെ ??. അയ്യേ അത് അറിയില്ലേ സിന്ധുരം കണ്ണിൽ വീഴാതെ ഇരിക്കാൻ. വീണാൽ നീറില്ലേ പൊട്ടി 🙄🙄ഓ…. ശരിയാ… …ഇനി വധു വരന്മാർ എഴുനേറ്റ് മൂന്ന് വെട്ടം വലയo ചെയ്തോളു……എല്ലാരും എഴുനേറ്റ് അവരുടെ ഭാര്യ മാരുടെ കൈയിൽ പിടിച്ചു അഗ്നി സാക്ഷി യായി വലയം ചെയ്തു കൊണ്ടു കൈകൾ കൂപ്പി…………..തുടരും……. എത്ര ത്തോളം നന്നായി എന്നറിയില്ല……..
എല്ലാരുംഅഭിപ്രായം.പറയണേ….എന്താണെന്ന് വെച്ചാൽ ഞാൻ മുൻ കുട്ടി ഒരു സ്റ്റോറി യും എഴുതാറില്ല .. എന്റിങ് കാണും.. ബാക്കി ഉള്ള തൊക്കെ type ചെയ്യുമ്പോൾ എന്റെ മനസ്സ് വരുന്നതാണ്…. നിങ്ങള്ടെ അഭിപ്രായം എനിക്ക് നന്നായിട്ട് വേണo. എല്ലാവർക്കും എനിക്ക് റിപ്ലൈ തരാൻ പറ്റാറില്ല… എന്റെ സാഹചര്യം കൊണ്ടാണ് …..അപ്പോൾ പാർട്ട്‌ ഇഷ്ട്ടആയാൽ അഭിപ്രായം പ്ലീസ്…..