രചന – മഞ്ജിമ സുധി
അവളെ ചെക്കനെ കുറിച്ഛ് പറഞ്ഞപ്പോ അവളെ മുഖത്ത് വിരിഞ്ഞ നാണവും സന്തോഷവും ചിരിയും മാത്രം മതിയായിരുന്നു എനിക്ക് സമാധാനം തരാൻ…. “ആഹ്,,,,,,,,, പിന്നെ ചേച്ചി കണ്ണേട്ടൻ നമ്മുടെ……..” അമ്മു എന്തോ ആവേശത്തോടെ പറയാൻ തുടങ്ങുമ്പഴാണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്…… അമ്മു ഒരു നേടുവീർപ്പോടെ എന്നെ നോക്കി പതിയെ എണീറ്റ് കട്ടിലിന്റെ സൈഡിൽ വെച്ച ബാഗിൽ നിന്ന് ഫോൺ എടുത്തു എനിക്ക് നേരെ നീട്ടി…. വാങ്ങി ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോ നിമ്മിയാണ്…. “ഹലോ…..” “ഹലോ,,,,,ഏട്ടത്തി… ഹാവൂ ആ ശബ്ദം ഒന്ന് കേട്ടല്ലോ…!!! ഭാഗ്യം… നല്ല ആളാ,,,,,, ഞാൻ എത്ര നേരയിട്ട് വിളിക്കാന്നറിയോ…???? എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ അവള് പരാതിയുടെ കെട്ട് മുഴുവൻ ഇറക്കാൻ തുടങ്ങി…. ഞാൻ ഒന്നും മിണ്ടാതെ ഒരു ചിരിയോടെ കേട്ട് നിന്നു, അപ്പോഴേക്കും അമ്മു വീണ്ടും എന്റെ മടിയിലേക്ക് തല വെച്ഛ് കിടന്നിരുന്നു… കുറെ കഴിഞ്ഞപ്പോ എന്റെ ഒച്ചയും അനക്കവും ഒന്നും കേൾക്കാഞ്ഞിട്ട് ആവും അവള് ഹലോ ന്ന് ഒന്നൂടെ വിളിച്ചു….. ” ആഹ്… അങ്ങോട്ടും പോയിട്ടില്ല, ഇവിടെ ഉണ്ട്…. നിന്റെ പരാതി തീരട്ടെന്ന് കരുതി മിണ്ടാതെ നിന്നതാ…..!!!!!”
“ഹൊ…!! ഞാൻ പരാതി പറഞ്ഞതാ ഇപ്പൊ കുറ്റം….. ഏട്ടത്തി ഫോൺ എടുക്കാത്തതിന് ഒരു കുറ്റവുംല്ല……!!”നിമ്മി കുറുമ്പോടെ എന്നെ ഒന്ന് പുച്ഛിച്ഛ് നിമ്മി പറഞ്ഞു…. “ഞാൻ ഇപ്പഴാ ഫോൺ ബാഗിന് എടുത്ത് പുറത്തേക്ക് വെച്ചത്…. നേരത്തെ വിളിച്ചതോന്നും കേട്ടില്ലെടാ… സോറി..!!” “ഹാ…!!!!! ഓകെ…. ഓകെ… അല്ലാ,,, അച്ഛമ്മയ്ക്ക് എങ്ങനെ ഉണ്ട്, കണ്ടോ, അച്ഛന് അമ്മയും ഒക്കെ വന്നോ…???”നിമ്മി കൂടിവരുന്ന അവളുടെ ചോദ്യങ്ങൾക്ക് ഇടയിൽ എന്റെ കണ്ണുകൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന അച്ഛനിൽ തറച്ഛ് നിന്നു… എല്ലാത്തിനും കൂടി മറുപടിയായി ഉണ്ട് എന്ന അർത്ഥത്തിൽ ഞാൻ ഒന്ന് മൂളി…. “അവിടെ എല്ലാരും കിടന്നോ..?? ദേവൂന് മരുന്ന് കൊടുത്തോ..?? കനി ഉറങ്ങിയോ..??” “ആഹ്…… ആ കാര്യം ഒന്നും പറയണ്ട….!! കനി ഭയങ്കര ബഹളമായിരുന്നു…. എന്നും ഏട്ടത്തിയല്ലേ ഊട്ടാറും ഉറക്കാറും ഒക്കെ…. രാത്രി ജെറിയമ്മ വാരി തന്നല്ലേ കഴിക്കൂന്നും പറഞ്ഞു ഭയങ്കര പിടിവാശി ആയിരുന്നു…. സഹികെട്ട് ഏട്ടത്തി ഫുഡ് തല്ലിയാ തീറ്റിച്ചത്, അതോണ്ട് തന്നെ കരഞ്ഞോണ്ടാ പാവം ഉറങ്ങിയത്…. അപ്പോ തൊട്ട് വിളിക്കാ ഏട്ടത്തിയെ… അവടെ..????!!! ഇവിടെ എല്ലാരുടേയും സ്ഥിതി ഇതൊക്കെ തന്നെയാ….കനിയെ പോലെ കരഞ്ഞ് സീൻ ആക്കുന്നില്ലെന്ന് മാത്രം…. ഏട്ടത്തി ഇല്ലാതെ ആർക്കും ഒന്നിനും വയ്യ…. പ്രത്യേകിച്ച് അച്ഛമ്മയ്ക്ക്….. വിളിച്ചില്ലല്ലോ വിളിച്ചില്ലല്ലോ ന്ന് ഒരുപാട് വട്ടം തിരക്കി….
അല്ലാ,,,, ഏട്ടത്തി ഫുഡ് കഴിച്ചോ..???” നിമ്മി “മമ്മം……..!!! അവിടെ,, അവിടെ എല്ലാരും കഴിച്ചോ…???” “ഓ… ഞങ്ങളൊക്കെ കഴിച്ചു… സിദ്ധു ഏട്ടൻ വന്നിട്ടില്ല…. ഏട്ടത്തിയെ വിളിച്ചിരുന്നോ…????നിമ്മ പെട്ടെന്ന് നിമ്മി ചോദിച്ചത് കേട്ട് ഞാൻ ഒന്ന് പതറി… ഏഹ്ഹ്….??? അത്… ഇ….. ഇല്ല.. ലേറ്റ് ആയിട്ടല്ലേ രാവിലെ പോയത്… വർക്കിൽ ബിസിയാവും…..” “മ്മ്മം…. എന്നാ ശെരി ഏട്ടത്തി… എനിക്ക് പഠിക്കാൻ ഉണ്ട്… നാളെ മുതൽ ഇന്റർണൽ സ്റ്റാർട്ട് ചെയ്യാ…. ഗുഡ് നെറ്റ്…!!!” നിമ്മി “മ്മ്മം…. ഗുഡ് നെറ്റ്…..!!” നിമ്മി കോൾ കട് ആകിയതും ഫോൺ അമ്മു വാങ്ങി…. സമയം 11.00 അടുക്കണല്ലോ സിദ്ധു എന്തായിരിക്കും വരാത്തത്…????അവൻ ഇത്രയും ലറ്റ് ആവാറില്ലല്ലോ…???? ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് അമ്മു എന്നെ നോക്കി….. “അടിപൊളി ഐ ഫോൺ ആണല്ലോ ചേച്ചിക്കുട്ടീ…. ആര് വാങ്ങി തന്നതാ…?? ഏട്ടാനാവും ല്ലേ…???” “ഏയ്….. അമ്മയും ദേവുവും കൂടി വാങ്ങി തന്നതാ…” “ദേവുവോ…??? അതാരാ…???” നിറഞ്ഞ സംശയത്തോടെ അവള് ചോദിച്ചതും ഞാൻ ഗ്യാലറി തുറന്ന് ഞാനും ദേവുവും കൂടി കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കാണിച്ചു…
” അച്ഛമ്മയാ….!!” എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കി കൊണ്ട് അവൾ ചിരിച്ചു.. “ഇപ്പോ വിളിച്ചത് ആരാ…?? ഏട്ടാനാ…??” അമ്മു ഗ്യാലറിയിലെ ഫോട്ടോസ് തിരയുന്ന തിരക്കിൽ അവളുടെ ചോദ്യം കേട്ട്എ ന്റെ മുഖത്ത് നിറഞ്ഞ പതർച്ച അമ്മു ശ്രദ്ധിച്ചില്ല…. ” അല്ലെടാ…. നിമ്മിയാ വിളിച്ചത്… ‘ നിരഞ്ജന സേതുമാധവൻ ‘ നിന്റെ സെമീം ഐജ് ആണ്, ഇപ്പോ മെഡിസിൻ ലാസ്റ്റ് ഇയർ… സിദ്ധു ന്റെ അനിയത്തിയാ…. നിന്നെ പോലെ ഒരു പൊട്ടിത്തെറി കാന്തരിയാ… എന്നെ വലിയ കാര്യാ… പാവം…” ” വൈയ്റ്റ്…. വൈയ്റ്റ്….. ഇടയ്ക്ക് വെച്ഛ് കയുയർത്തി എന്നെ നിർത്തിച്ഛ് അമ്മു ഫോണിൽ നിന്ന് കണ്ണുയർത്തി എന്നെ നോക്കി, സംശയത്തോടെ ഞാൻ അവളേയും… ” ചേച്ചി ഏട്ടനെ പേരാണോ വിളിക്കാറ്…???” അത്ഭുതം നിറഞ്ഞ അവളുടെ സംശയം കേട്ട് എനിക്ക് ചിരി വന്നു… ഞാൻ മൂളി കൊണ്ട് അതേ ന്ന് തലയാട്ടിയതും അമ്മു വീണ്ടും ഫോണിലേക്ക് ഊളിയിട്ടു… ” ഇന്നാൾ കണ്ണേട്ടനെ വിളിച്ചപ്പോ ഞാൻ അറിയാതെ ഒന്ന് പേര് വിളിച്ചതിന് അതും കണ്ണാ ന്ന് വിളിച്ചതിന് അമ്മ എന്നെ തല്ലിയില്ലന്നേള്ളൂ അറിയോ….?? നിൽക്ക് ട്ടോ നാളെയാവട്ടെ അമ്മയോട് ഞാൻ പറഞ്ഞ്കൊടുക്കുന്നുണ്ട്….” ഭീക്ഷണിപ്പോലെ അവള് കുശുമ്പ് കുത്തി പറഞ്ഞത് കേട്ട് ഞാൻ അവളുടെ മുടികൾക്കിടയിൽ കിള്ളി കവിളിൽ തഴുകി….
“ആഹ്…. ചോദിക്കാൻ വിട്ടു…. ചേച്ചി ന്തേയ് ന്റെ ഏട്ടനെ കൂട്ടാഞ്ഞത്…??? നിങ്ങള് രണ്ടാളും കൂടി അടിപൊളിയിൽ വരുംന്നല്ലേ ഞാൻ കരുതിയെ… അന്ന് വിളിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ ഏട്ടനെ കൂട്ടണം ന്ന്… സത്യം പറഞ്ഞാൽ ചേച്ചിയെക്കാൾ ഞാൻ കാത്തിരുന്നത് കാണാൻ ആഗ്രഹിച്ചത് ഏട്ടനെയാ… മുഖം പോലും കൃത്യമായി ഓർമയില്ല…..” ” ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ട് അതാ…. നിന്നോട് അന്വേഷണം പറഞ്ഞിട്ടുണ്ട്.. കല്യാണത്തിന് വരാൻ നോക്കാ ന്നും പറഞ്ഞിട്ടുണ്ട്… വരുവായിരിക്കും….” തപ്പിയും തടഞ്ഞും പറഞ്ഞൊപ്പിച്ചു… ഗ്യാലറിയിലെ ഫോട്ടോസ് ഓരോന്നും നോക്കുന്ന തിരക്കിൽ അവളത് വിട്ട് കാണും.. വെറുതെ ഒന്ന് മൂളുക മാത്രേ ചെയ്തുള്ളൂ…. ഇടയ്ക്ക് ഫോൺ ഉയർത്തി കാണിച്ഛ് ഇതരാ,ഇത് എവിടെയാ,ഇത് എന്ന് എടുത്തതാ, എന്നൊക്കെ അവള് ചോദിച്ചോണ്ടിരുന്നു… അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കുമ്പഴും മനസ്സിൽ സിദ്ധു ലേറ്റ് ആയതിന്റെ കാരണം തിരയുകയായിരുന്നു ഞാൻ…..
രാവിലെ ലേറ്റ് ആയതോണ്ട് ഓഫീസിൽ നിന്ന് ഇറങ്ങാൻ എന്നതേത്തിലും ലേറ്റ് ആയി…. എല്ലാം കഴിഞ്ഞ് വീട്ടിൽ കയറുമ്പോ സമയം 11.30 കഴിഞ്ഞിരുന്നു….വാതിൽ തുറന്ന് കയറിയതും അമ്മ സോഫയിൽ ഇരുപ്പുണ്ടായിരുന്നു….. “അമ്മ കിടന്നില്ലേ…???” “കിടന്നാൽ ഞാൻ എങ്ങനെ ഇവിടെ ഇരിക്കോടാ…???? നീ എന്താ ഇത്രയും ലേറ്റ് ആയത്…??? എത്രയും ലേറ്റ് ആവാറില്ലല്ലോ…???” സോഫയിൽ നിന്ന് എണീറ്റ് ടേബിളിന്റെ അടുത്തേക്ക് നടന്ന് അമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു…. “അത്…. ഇന്ന് കുറച്ചധികം വർക്ക് ഉണ്ടായിരുന്നു….” എന്നും പറഞ്ഞ് ഞാൻ കോണിയിലേക്ക് നടന്നു…. “അല്ല… നീ എങ്ങോടാ… ഫുഡ് കഴികണ്ടേ…???” “വേണ്ട… ഞാൻ കഴിച്ചു….!!!” ഊരയ്ക്ക് കൈ കൊടുത്ത് എന്നെ രൂക്ഷമായി നോക്കുന്ന അമ്മയെ അവഗണിച്ചു ഞാൻ പതിയെ കോണി കയറി…. “നീ കഴിച്ചിട്ടാണ് വരുന്നത് എങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ ചെക്കാ…. വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ….???”
പെട്ടന്ന് മുകളിന് നിമ്മി താഴേയുള്ള അമ്മയെ നോക്കി വിളിച്ഛ് പറയുന്നത് കേട്ട് ഞാൻ അവിടെ തന്നെ നിന്നു… “അമ്മേ,,,,, ഏട്ടത്തി വിളിച്ചിരുന്നു…. സുഖയിട്ട് വീട്ടിൽ എത്തി… കുഴപ്പം ഒന്നും ഇല്ലന്ന് പറഞ്ഞു….. എല്ലാരേയും അന്വേഷിച്ചു….” “ആഹ്….!!!! ഡാ,,,,,നീ വിളിച്ചിരുന്നോ അവളെ…?നിമ്മി പറഞ്ഞത് കേട്ട് കോണി പടിയിൽ നിൽകുമ്പഴാണ് അമ്മ എന്നോടായ് ഇത് ചോദിച്ചത്…. മുന്നോട്ട് കയറി കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു… “ഇല്ല……എനിക്ക് സമയം കിട്ടിയില്ല….!!!” “മ്മ്മം….!!!! അതുണ്ടെങ്കിലും ഇല്ലല്ലോ….!! പോയ്‌കിടന്നോ…..” അമ്മ കുറച്ചു ദേഷ്യത്തോടെ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു ടേബിളിൽ നിന്ന് ചോറ് വെച്ച ബൗൾ എടുത്ത് അടുക്കളയിലേക്ക് നടന്നു…. അവള് വിളിച്ചെന്ന് പറഞ്ഞു നിമ്മിയും അവളെ റൂമിലേക്ക് കയറി പോയി…. ഞാൻ എന്റെ റൂമിന്റെ അടുത്തേക്ക് നടന്ന് വാതിൽ തുറന്നതും പെട്ടന്നൊരു കാറ്റ് വന്നടിച്ചപോലെ എന്തോ എന്റെ ദേഹത്തൂടെ പാസ്സ് ചെയ്ത പോയി….
എന്തോ ഈ റൂമിൽ കയറിയപ്പോ ഒരിക്കൽ പോലും തോന്നാത്ത ഒരു പ്രത്യേക ഫീൽ വന്നെന്നെ വല്ലാതെ സ്വാധീനിക്കുന്ന പോലെ…. കുറച്ഛ് നേരം വാതിൽക്കൽ തന്നെ നിന്ന് ഞാൻ പതിയെ ഉളളിലേക്ക് കയറി വാതിലടച്ചു ബെഡിൽ പോയിരുന്നു കണ്ണടച്ചു….. പെട്ടന്ന് അവള് വാതിൽക്കൽ നിന്ന് വിളിച്ചപ്പോലെ തോന്നിയതും ഞാൻ കണ്ണ് വലിച്ഛ് തുറന്ന് ഞെട്ടി എണീറ്റ് ആദ്യം വാതിൽക്കലേക്കും പിന്നെ മുറി ചുറ്റും കണ്ണോടിച്ചു… റൂമിൽ അങ്ങിങ്ങായി അവള് നിൽക്കുന്ന പോലെയും നടക്കുന്ന പോലെയും എന്നെ നോക്കി സംസാരിക്കുന്ന പോലെ ചിരിക്കുന്ന പോലെ ഒക്കെ തോന്നുന്നു…. ഞാൻ വേഗം തല വെട്ടിച്ചു ടവൽ എടുത്ത ബാത്റൂമിലേക്ക് നടന്നു… ഷവർ ഓണ് ചെയ്ത ചുവട്ടിലേക്ക് നിന്നു….. ഞാൻ ഒന്ന് വിളിച്ചിരുന്നെങ്കിൽ ചിലപ്പോ അവള് പോവില്ലായിരുന്നു,,, ഞാൻ എന്തൊണ്ടാ വിളികാഞ്ഞത്…???? അല്ലെങ്കിൽ എന്തിനാണ്… എന്തിന് വേണ്ടി ഞാൻ അവളെ തിരിച്ഛ് വിളിക്കേണ്ടത്….??? ഇനിയും നീറി നീറി കണ്ണീർ വാർക്കാനോ…?? നിന്റെ നീല മിഴികളിൽ നിന്ന് ഉതിരുന്ന ഓരോ കണ്ണീർകണങ്ങളും എന്നെ വല്ലാതെ ചുട്ട് പൊള്ളിക്കുന്നുണ്ട് അനൂ….!!! അവ ഹൃദയത്തിൽ എവിടെയൊക്കെയോ വീണ് അത്രമേൽ വ്രണപ്പെടുതുന്നുണ്ട്…. എനിക്ക് അറിയില്ല,,,,ഞാൻ എന്താ എങ്ങനെയെന്ന്…??? നിന്നോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്, എനിക്ക് സ്നേഹം മാത്രേള്ളൂ…..പക്ഷേ,,,,,, എത്ര നേരം ഞാനങ്ങനെ നിന്നെന്നറിയില്ല…. പലതരം ചോദ്യങ്ങൾ മനസ്സിലൂടെ തലങ്ങും വിലങ്ങും എന്നെ ഭ്രാന്ത് പിടിച്ചോണ്ടിരുന്നു….
കുളിച്ചിറങ്ങി ചേഞ്ച് ചെയ്യാൻ കബോഡ് തുറക്കാൻ പോയപ്പഴാണ് മേശപ്പുറത്ത് ഒരു കടലാസ് കവർ കണ്ടത്… രാവിലെ അവള് എനിക്ക് നേരെ നീട്ടിയ കവറായിരുന്നു അത്… നിറഞ്ഞ സംശയതോടെയാണ് ഞാൻഅതെടുത്തു തുറന്നത്… “*ഡിവോഴ്സ് നോട്ടീസ്*” മൂന്ന് മടക്കാക്കി വെച്ച എൻവലപ്പിന്റെ ആദ്യ പകുതി തുറന്ന മാത്രയിൽ വിറയലോടെയാണ് ആ വാക്കുകൾ എന്റെ നാവിൻ തുമ്പിൽ നിന്ന് അടർന്ന് വീണത്…. മുഴുവനായും തുറക്കേ കണ്ട് അവസാനത്തിൽ അവളുടെ കണ്ണീരിൽ മഷി കുതിർന്ന് പടർന്ന് സൈൻ…. സൈനിൽ മാത്രമല്ല ആ പേപ്പറിൽ അങ്ങിങ്ങായുള്ള പല ഭാഗത്തും ആ കുതിർന്ന് പടർന്ന പാടുകൾ ഞാൻ കണ്ടു…… എല്ലാം കൂടി കണ്ടപ്പോ തന്നെ പേപ്പർ എന്റെ കയ്യിൽ നിന്ന് താഴേക്ക് ഊർന്ന് താഴേക്ക് വീണിരുന്നു…. ചങ്ക് പൊടിയുന്ന സങ്കടത്താൽ, ഏറെ ആ സമയം ദേഷ്യമായിരുന്നു എന്റെ ഉള്ളിൽ തിളച്ചു മറഞ്ഞത്… ടേബിളിൽ അടുക്കി വെച്ചിരുന്ന സാധനങ്ങൾ മുഴുവൻ ഒരു കൈകൊണ്ട് തട്ടി തെറിപ്പിച്ചു ഞാൻ ദേഷ്യത്തോടെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടന്നു.. അപ്പഴാണ് ടീപോയുടെ മുകളിൽ എന്റെ ഫോൺ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്…. വാശിയോടെ ടീപോയുടെ മുകളിൽ നിന്ന് തട്ടിപ്പറിച്ഛ് എടുത്ത് ലീഗൽ അഡ്വക്കേറ്റിന്റെ നമ്പറിലേക്ക് ഡൈൽ ചെയ്ത് ഫോൺ ഞാൻ ചെവിയിലേക്ക് വെച്ചു….
” ഹലോ വിപിൻ…..!!!! ഞാൻ സിദ്ധാർത്ഥ് ആണ്… നാളെ,,,,, നാളെ തന്നെ എന്റെ ഡിവോഴ്സ് കേസ് കോടതിയിൽ ഫയൽ ചെയ്തിരിക്കണം…… ജോയിന്റ് പെറ്റിഷന്റെ എല്ലാ ഫോർമാലിറ്റിസും എത്രയും പെട്ടന്ന് തീർക്കണം…. കേട്ടല്ലോ…??? *I need divorce at any cost….?? Do you get me….. I want it…..”* തിരിച്ഛ് അവൻ പറയുന്നത് കേൾക്കാനോ എന്തെങ്കിലും ചോദിക്കാനോ ഒരു ചെറിയ അവസരം പോലും നൽകാതെ ഞാൻ ഫോൺ കട് ചെയ്ത് സോഫയിലേക്ക് എറിഞ്ഞിരുന്നു… ദേഷ്യം തീരത്തെ സോഫയുടെ കോർണറിൽ സെറ്റ് ചെയ്ത ഫ്ലവർ വേസ്, ടീപോയുടെ മോളിലേക്ക് എറിഞ്ഞ് തകർത്ത് സോഫയിൽ ഒറ്റകുതിപ്പിന് കയറി ഇരുന്ന് കൈ രണ്ടും തുടയിൽ ഊന്നി തല താങ്ങി മുഖം പൊത്തിയിരുന്നു…. പല്ല് കടിച്ഛ് ഞെരിച്ഛ് മുടി പിച്ചി പറച്ഛ് കൊണ്ട് സോഫയിൽ ഇരുന്ന് ദേഷ്യത്തോടെ കിതയ്ക്കുമ്പഴാണ് നേരത്തെ എറിഞ്ഞ് ഫോൺ എന്റെ അരികിൽ കിടന്ന് റിങ് ചെയ്യാൻ തുടങ്ങിയത്… ആദ്യം ഞാൻ മൈൻഡ് ചെയ്യാതെ ഇരുത്തം തുടർന്നെങ്കിലും തുടരെത്തുടരെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങിയതും ഞാൻ ദേഷ്യത്തോടെ എടുത്തു നോക്കി… അനന്തനാണ്….
“* What the hell !!!!!!!* എന്താ…. എന്താ നിനക്ക് വേണ്ടത്….???? എന്തിനാ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യുന്നത്….????? ഒരു വട്ടം വിളിച്ഛ് എടുക്കാതിരുന്നാ മനസ്സിലാക്കി കൂടെ താല്പര്യല്ലന്ന്… വീണ്ടും വീണ്ടും മെനകേടുത്താനായിട്ട് നാശങ്ങൾ…..!!!! എനിക്ക് കുറച്ഛ് മനസമാധാനം താ എല്ലാരും…. ഒന്ന് വെച്ചിട്ട് പോവോ….??? എന്താ… എന്തിനാ നീ വിളിച്ചത്…??? ഹലോ…. ഹലോ…!!!!!! എന്താടാ നിന്റെ നാക്ക് ഇറങ്ങി പോയോ, അതോ ആർക്കെങ്കിലും പണയം വെച്ചിരിക്കാണോ….????ഏഹ്ഹ്…?? *വിളിച്ചത് എന്താന്ന് വെച്ചാ പറഞ്ഞു തോലയ്ക്ക്….!!!!*” ഞാൻ ഇത്രയൊക്കെ ദേഷ്യത്തോടെ അലറി വിളിച്ചു കൂവി പറഞ്ഞിട്ടും ചോദിച്ചിട്ടും അപ്പുറത്ത് നിന്ന് ഒരു അനക്കവും കേട്ടില്ല…. ഞാൻ സംശയത്തോടെ ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കി, ഇല്ല കട് ആയിട്ടില്ല, പിന്നെ ഇവൻ എന്താ ഒന്നും മിണ്ടാതെ നിൽകുന്നത്…. ഞാൻ വീണ്ടും ഫോൺ ചെവിയിലേക്ക് ചേർത്തു വെച്ഛ് മിണ്ടാതെ നിന്നു…..
“കഴിഞ്ഞോ… കഴിഞ്ഞോ നിന്റെ ചാട്ടം….. നിന്റേത് കഴിഞ്ഞിട്ട് തുടങ്ങാമെന്ന് വെച്ചു, അതാണേയ്….!!!! കഴിഞ്ഞോ,,,,,, അതോ ഇനിയും ണ്ടോ…..? ഞാൻ വെയ്റ്റ് ചെയ്യാ….!!” പരിഹാസം ആവോണം കലർത്തി എന്റെ ഫീലിങ്സിനെ ഒന്നും വലിയ കാര്യമാക്കാതെ അനന്തൻ പറയുന്നത് കേട്ട് ഞാൻ പല്ല് കടിച്ചു… “അനന്താ പ്ലീസ്……. ഞാൻ അല്ലെങ്കിൽ തന്നെ സമനില തെറ്റി നിൽക്കാ….. വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ നിന്ന് വാചകമടിക്കാതെ വല്ലതും പറയാനുണ്ടെങ്കിൽ പറ,,,, വെച്ചിട്ട് പോ…..?” കണ്ണടച്ഛ് പിടിച്ഛ് ഞാൻ ഇത്രയും എങ്ങനെയോ പറഞ്ഞ് നിർത്തിയതും അവൻ എന്നെ ഒന്ന് പുച്ഛിച്ചു പറഞ്ഞ് തുടങ്ങി… “ഹും……!!!!!!! എടാ,,,,,,, നീ ‘ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ‘ ന്ന് പറയുന്നത് കേട്ടിട്ടുണ്ടോ…???? നീ ഇപ്പോ എന്നോടീ ചൂടായത്തിന് യോജിച്ചത് അതാണ്… എനിക്കറിയാം നീ ആരോടുള്ള ദേഷ്യവും വാശിയും ആണ് ഇപ്പൊ എന്നോട് ഈ തീർക്കുന്നതെന്ന്…”അനന്തൻ ” ഓഹോ!!!!!! അപ്പൊ നിനക്കറിയാം ഞാൻ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞെതെന്ന്, വിളിച്ഛ് കൂവുന്നതെന്ന് എന്നൊക്കെ അല്ലേ….????? അവളെ കുറിച്ച് പറയുമ്പോ നിനക്ക് ആയിരം നാവാണല്ലോ… അവള് അങ്ങനെയാണ്, എങ്ങനെയാണ്, മറ്റതാണ്, മറിച്ചതാണ്… എന്നാൽ നിനക്ക് അറിയാത്ത കുറച്ഛ് വിശേഷണം കൂടി അവൾക്ക് ണ്ട് ഞാൻ പറഞ്ഞു തരാ… അവള്,,,,, അവള് അഹങ്കാരിയാ….. വാശിയാ അവൾക്ക്, അതോണ്ടല്ലേ അവള് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് പോയത്…..
അവൾക്കറിയാം എനിക്ക് അവളെ ഇഷ്ടാണെന്ന്… എന്നിട്ടും അവള് പോയി…. ഇറങ്ങി പോയതും പോരാ ഡിവോഴ്സ് പേപ്പറിൽ സൈൻ കൂടി ചെയ്തു വെച്ചേക്കുന്നു അഹങ്കാരി….!!! എനിക്കറിയാം വാശി തീർക്കാ, പകരം വീട്ടാ, പക പോകാ അവള്….. അങ്ങനെ എന്നെ തോല്പിക്കാമെന്ന് ആരും കരുതണ്ട…. എനിക്ക് ഒരു കുഴപ്പവും ഇല്ല…. ഇറങ്ങി പോയവര് സ്വയം കേറി വരാന്ന് അല്ലാതെ സിദ്ധു പോയ് വിളിക്കും ന്ന് ആരും വ്യാമോഹിക്കണ്ട….!!! എന്നെ വേണ്ടാതവരെ എനിക്കും വേണ്ട….” ഞാൻ “ആർക്ക് പോയി, ആർക്കാ നഷ്ടം… നിനക്ക്….. നിനക്ക് മാത്രം…. നീ ഇപ്പോ ഘോരഘോരം പ്രസംഗിച്ചില്ലോ ‘ അവൾക്കറിയാം നീ അവളെ സ്നേഹിക്കുന്നുണ്ടെന്ന് ‘ ന്ന് ഞാൻ ചോദിച്ചോട്ടേ,,,,, ഒരു കൊല്ലത്തിൽ ഏറെയായില്ലേ അവള് നിന്റെ കൂടെ എല്ലാരുടെയും മുന്നിൽ നിന്റെ ഭാര്യയായി അഭിനയിച്ഛ് ജീവിക്കാൻ തുടങ്ങീട്ട്….. ഇത്രയും കാലത്തിനിടയ്ക്ക് സ്നേഹത്തോടെ ഒരു വാക്കോ നോട്ടമോ നിന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും അവൾക്ക് ലഭിച്ചിട്ടുണ്ടോ…??? എപ്പോഴും, എന്ത് ചെയ്താലും കുറ്റപ്പെടുത്തിയും അപമാനിക്കുകയും അല്ലാതെ മറ്റെന്തെങ്കിലും അവളോട് നീ പറഞ്ഞിട്ടുണ്ടോ….???? ഒക്കെ പോട്ടേ അവളോട് ഒന്ന് ചിരിച്ചിട്ടെങ്കിലും ഉണ്ടോ നീ….??? അവളെ നിനക്ക് അറിയാം.. അവള് വാശിക്കാരിയാണ്, അഹങ്കാരിയാണ്…. ഒക്കെ ഞാൻ സമ്മതിക്കുന്നു…. പക്ഷേ,,,, നിനക്ക് നിന്നെ അറിയോ….?? നിന്റെ ഉള്ളിലുള്ള കോംപ്ലക്‌സ്, ഈഗോ, അനാവശ്യമായ ദേഷ്യം, വാശി അതൊന്നും നിനക്ക് അറിയില്ല,,,,അറിയേം വേണ്ട…
You know that sidhu…. നിനക്ക് ഒടുക്കത്തെ ഈഗോ ആണ്…. അല്ല അസ്സൽ തല്ല് കിട്ടേണ്ട ഈഗോ…. നീ പറയാതെ അവള് നിന്നെ മനസ്സിലാക്കണം, സ്നേഹിക്കണം, എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവള് നിന്റെ കൂടെ നിൽക്കണം, നിനക്ക് വേണ്ടി എല്ലാം ചെയ്യണം എന്നൊക്കെയുള്ള ഒരു തരം വൃത്തികെട്ട അനാവശ്യമായ ഈഗോ…!!!! പക്ഷേ,,, അതൊരിക്കലും നിന്റെ നല്ലത് വേണ്ടിയാക്കില്ല,,, നോക്കിക്കോ നീ… നീ ഇപ്പോ എന്നോട് വായിടലച്ചതിന്റെ നൂറിൽ ഒരംശമെങ്കിലും അവളോട് നേരിട്ട് പറഞ്ഞിരുന്നെങ്കിൽ അവളിപ്പോ നിന്റെ കൂടെ ഉണ്ടായേനെ…. നീയാ നിങ്ങളുടെ രണ്ടാളുടെ ജീവിതവും തകർത്തത്….. ഇതൊക്കെ ഒക്കെ പോട്ടേ…. ഇത്രയും കാലം നീ പറയുന്നതും ചെയ്യുന്നതും ഒക്കെ സഹിച്ഛ് പൊറുത്ത് കടിച്ചു തൂങ്ങി നിന്ന അവള്, ഇപ്പോ അതും എത്രയും തിടുക്കപ്പെട് എന്തിനാ പോകുന്നതെന്ന്, അറ്റ്ലീസ്റ്റ് അതെങ്കിലും നീ അവളോട് ചോദിച്ചിട്ടുണ്ടോ…???? ഉണ്ടോ….???? പറയെടാ… എന്താ നിന്റെ നാക്കിറങ്ങി പോയോ…. അതോ വല്ലേടത്തും പണയം വെച്ചോ…. പറ…????” അനന്തൻ “ഇല്ല”ഞാൻ “ഇല്ല… എനിക്ക് അറിയാം.. ചോദിക്കില്ലെന്നും അറിയാം… ചോദിച്ചാൽ നീ പടുത്തുയർത്തിയ നിന്റെ ഈഗോയ്ക്ക് കോട്ടം തട്ടിപ്പോവിലേ ല്ലേ…..???!!
അവളെ പോലെയൊരു ഭാര്യയെ കിട്ടാൻ നീ ഒരിക്കലും ആർഹനല്ല സിദ്ധു… എന്നിട്ടും നിനക്ക് കിട്ടി… പക്ഷേ നിനക്കതിനുള്ള യോഗമില്ല….അവള്….” അനന്തൻ വീണ്ടും എന്തൊക്കെയോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിച്ചിരുന്നു… അനന്തന്റെ വാക്കുകളും എന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം കൂടി അപ്പഴേക്കും എനിക്ക് നിയന്ത്രിക്കാൻ പറ്റാവുന്നതിലും അപ്പുറം കടന്നിരുന്നു…. സോഫയിൽ വീണ്ടും പഴേപ്പോലെ ഇരിക്കുമ്പോ അനന്തന്റെ വാക്കുകൾ ഒന്ന് പോലും വിട്ടാതെ ചെവിയിലും തലയിലും വലിയ തിരപോലെ അലയടിച്ചു കൊണ്ടിരുന്നു.. പെട്ടന്ന് കയ്യിലേക്ക് ഉറ്റി വീണ വെള്ളത്തുള്ളികൾ എന്റെ കണ്ണിൽ നിന്ന് പൊടിഞ്ഞതാണെന് തിരിച്ചറിയാൻ കൈകൾ കവിളിൽ തൊട്ടേണ്ടിവന്നു…. പതിയെ സോഫയിൽ നിന്ന് എണീറ്റ് ബെഡിലേക്ക് നടക്കുമ്പോ ചങ്ക് വെട്ടിപ്പൊളിയുന്ന വേദന എന്നെ കാര്ന്ന തിന്നാൻ തുടങ്ങിയിരുന്നു… ബെഡിൽ കിടന്ന് അവള് കിടക്കാറുള്ള സ്ഥലത്തേക്ക് നോക്കുമ്പോ വൃഥാ ഞാൻ ആഗ്രഹിച്ഛ് പോയി,, അവള് അവിടെ ഉണ്ടായിരുന്നെങ്കിൽ….?? ബെഡിന്റെ സൈഡിലുള്ള അവളുടെ തലയണയിൽ മുഖമമർത്തി കിടക്കുമ്പോ പതിവിലും വിപരീതമായി എന്റെ കണ്ണീരാൽ അത്കുതിർന്നിരുന്നു……..തുടരും……

by