രചന – ആയിഷ അക്ബർ
അഞ്ജലി അത്യാവശ്യം വേണ്ട ഡ്രെസ് ഒക്കെ അവളുടേ ബാഗിലേക്ക് വെച്ചു…….
അർജുൻ വരുമ്പോൾ ബാഗിലേക്ക് തുണികൾ മടക്കി വെക്കുന്ന വളെയാണ് കാണുന്നത്……
അവളിന്ന് എന്റെ കൂടെ വരാമെന്നൊരു വാക്കാണ് പറഞ്ഞിരുന്നതെങ്കിൽ ഈ നിമിഷങ്ങളൊക്കെ തങ്ങൾക്കൊരുമിച്ച് ആസ്വദിക്കാ മായിരുന്നു….
അവനൊരു നിരാശ തോന്നി….
അതേ സമയം എങ്ങും പോകാനില്ലാത്ത അവളെ കുറിച്ചൊർത്തൊരു സഹതാപവും….
സ്വന്തമെന്ന് പറഞ് ചേർത്ത് പിടിക്കാനോ കൂട്ടി കൊണ്ട് പോകാനോ ആരുമില്ലവൾക്ക്….
അവന്റെ ഹൃദയം വല്ലാത്തെ നൊന്തു……
അവൻ തറയിലേക്ക് പായ വിരിച് അവളെ കണ്ടില്ലെന്ന മട്ടിൽ കിടക്കുമ്പോഴും മനസ്സിൽ മുഴുവൻ നിറഞ്ഞു നിന്നത് അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അതേയ്….. എഴുന്നേൽക്കുന്നില്ലേ….
അവന്റെ വിളിയാണ് അഞ്ജലിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…..
അവൾ കണ്ണുകൾ തുറന്നവനിലേക്കൊന്ന് നോക്കി……
അവൻ പിന്നീടൊന്നും പറയാതെ ബാത്‌റൂമിലേക്ക് കയറി……
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി….
അതേ….ഇരുട്ടാണ്….
അവൾ തലയിണക്കരികിലായി വെച്ചിരുന്ന ഫോണെടുത്തു…
സമയം അഞ്ചു കഴിഞ്ഞിട്ടുണ്ട്…..
അവൾ വേഗം എഴുന്നേറ്റ് ഉടുത് മാറാനുള്ള ഡ്രെസ്സുമായി മുറിയിലങ്ങനെ നിന്നു…
അപ്പോഴാണ് കട്ടിലിൽ അവനിടാൻ വെച്ചിരിക്കുന്ന വെള്ള ടി ഷർട്ടും കറുപ്പ് പാന്റും അവൾ കാണുന്നത്…..
അവൾ കയ്യിൽ പിടിച്ച റോസ് ചുരിദാറിലേക്കൊന്നു നോക്കി…….
പിന്നെ വേഗം അലമാരയിൽ നിന്നും അവൻ തനിക്ക് വാങ്ങിച്ചു തന്ന ആ വെള്ള ചുരിദാറേടുത്തു…..
അവന്റെ കുളി കഴിഞ്ഞവൻ ഇറങ്ങിയതും അവൾ വേഗം കയറി…..
അവൻ കട്ടിലിൽ എടുത്ത് വെച്ച ടി ഷർട്ടും പാന്റും എടുത്തിട്ടു……
അവൻ മുടിയൊന്ന് ചീകി നിൽക്കുമ്പോഴാണ് ബാത്റൂമിന്റെ വാതിൽ തുറന്നവൾ കടന്ന് വരുന്നത്…..
അവളിലേക്ക് നോക്കില്ല എന്ന വാശിയിൽ താഴേക്ക് നോക്കിയതും കണ്ണുകളിൽ പതിഞ്ഞത് വെള്ള പാന്റിട്ട കാലാണ്……
അവൻ പോലുമറിയാതെ അവനവളിലേക്കൊന്ന് മുഖയുയർത്തി ……..
അവന്റെ കണ്ണുകൾ അവന്റെ സമ്മതത്തിന് കാത്തു നിൽക്കാതെ ഒന്ന് വിടർന്നു…..
വെള്ള ടോപ്പും വെള്ള പാന്റും…..
ആകെ കൂടി ഒരു വെള്ള നിറമാണെങ്കിൽ കൂടി അതവൾക്ക് നന്നായി ചേരുന്നത് പോലെ…..
ഷിഫോൺ മെറ്റീരിയൽ ആയത് കൊണ്ടാവാം അതത്ര മേൽ ഉലഞ്ഞവളുടെ ശരീരത്തോട് ചേർന്ന് കിടക്കുന്നത്……
അവളൊന്ന് വട്ടം ചുറ്റിയാൽ ആ ചുരിദാർ ഒരു പൂ പോലെ വിടരുമെന്ന് അവന് തോന്നി…..
ഒരു നിമിഷം താൻ അവളെ നോക്കി നിൽക്കുകയാണെന്ന് തോന്നിയ നിമിഷം അവൻ പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചു……
അവളുടേ കുളി കഴിയുമ്പോഴേക്കും താഴേക്ക് പോകണമെന്ന് കരുതിയതാണ് ……
എന്നാൽ…. എന്തോ അവിടെ നിന്ന് പോകാനേ തോന്നാത്തത് പോൽ…
അവൻ കയ്യിൽ പിടിച്ചിരുന്ന ചീർപ്പ് കൊണ്ട് വീണ്ടും വീണ്ടും മുടിയിൽ ചീകി നിൽക്കുമ്പോഴും കണ്ണും മനസ്സും അവളിലേക്ക് ചായുന്നുണ്ടായിരുന്നു…..
അവൻ കണ്ണാടിക്ക് മുമ്പിൽ നിന്ന് മാറി നിൽക്കുന്നില്ലെന്ന് കണ്ടതും അവൾ അവന് മുമ്പിൽ ഒരു വശത്തായി നിന്ന് മുടി ചീകാൻ തുടങ്ങി…..
അവളുടേ നനഞ്ഞ മുടിയിലെ ഈറൻ അവനേ ഇക്കിളിയിടുന്നത് പോലെ അവന് തോന്നി……
അപ്പോഴും അവനാ ചീർപ്പും പിടിച് അങ്ങനെ നിൽക്കുകയാണ്….
അവൾ മുടി ചീകി കുളിപ്പിന്നൽ മാത്രം പിന്നിയിട്ടു…..
അല്പം പൗഡറും മുഖത്തു തടവി ……
പിന്നെ ഒരു കുഞ്ഞു പൊട്ടും……
അവളത്രയും ചെയ്യുമ്പോഴും പിറകിൽ നിൽക്കുന്നവൻ തന്നെയാണ് ശ്രദ്ധിക്കുന്നതേന്ന് അവളറിയുന്നുണ്ടായിരുന്നു….
പൊട്ട് കൂടി തൊട്ട് കഴിഞ്ഞപ്പോൾ അവളൊന്ന് നേരെ കണ്ണാടിക്ക് മുമ്പിലേക്ക് കയറി നിന്നു…..
ഇരുവരെയും ആ കണ്ണാടിയിൽ തെളിഞ്ഞു കണ്ടു…..
അഞ്‌ജലിയെയും അവളെക്കാൾ ഉയരമുള്ളത് കൊണ്ട് തന്നെ അവൾക്ക് പിറകിലായി നിൽക്കുന്നവനെയും…….
മനോഹരമായൊരു ചിത്രം പോൽ…..
നിറങ്ങൾ തമ്മിലുള്ള ആ ചേർച്ച ചിത്രത്തിന്റെ ഭംഗി കൂട്ടി….
അതിനു വേണ്ടി തന്നെയാണ് അവളതെടുത്തിട്ടതും….
അവനാഗ്രഹിച്ചു വാങ്ങിച്ചു തന്നതാവാം…. ഇത് വരെ താനതിട്ടിട്ടില്ല……
ഇനി അവൻ പോയാൽ അവന്റെ ഓർമ്മകൾ ഒന്നും അവയിൽ തങ്ങി നിൽക്കില്ല…..
എന്നാൽ ഈ മനോഹരമായ ചിത്രം ഇനിയൊരിക്കലും മനസ്സ് മറക്കില്ല…..
നോവിനിടയിലും അവളാശ്വാസം കണ്ടെത്തി………
കണ്ണാടിയിലൂടെ തന്നെ അവളവനെ യൊന്നു നോക്കി…….
അവന്റെ മിഴികളും തന്നിൽ കൊരുതൊരാ സമയം അവൻ വേഗം നോട്ടം പിൻവലിച്ചു വേഗം അവിടെ നിന്നും നടന്നത് ഉള്ളിലെ സങ്കടം കൊണ്ട് തന്നെയായിരുന്നു…….
അവൾ അവൻ കൊടുത്ത വാച് കയ്യിലേക്ക് കെട്ടി വെള്ള ശാളും തോളിലൂടെയിട്ട് ബാഗുമെടുത് താഴേക്ക് നടന്നു…….
താഴേക്ക് ചെന്നപ്പോഴേ കണ്ടിരുന്നു തന്നെ കാത്തെന്ന പോൽ നിൽക്കുന്ന ദേവനെയും പത്മയെയും….
അവരെ കാത്തിരിപ്പിച്ചതിൽ അവൾക്കൊരു പ്രയാസം തോന്നി…..
താൻ വരുന്നത് കണ്ടതും അവൻ വേഗം കീയെടുത് പുറത്തെക്ക് നടന്നു…..
മംഗലത്തമ്മയോട് പറഞ് അവളും അവർക്കൊപ്പം ഇറങ്ങി…….
ദേവൻ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ പത്മയും അഞ്‌ജലിയും പിറകിലിരുന്നു…….
കാറ് പതിയേ ചലിക്കാൻ തുടങ്ങി…..
ഇരുട്ടിൽ തെളിയുന്ന സ്ട്രീറ്റ് ലൈറ്റുകളും കടകൾ തുറക്കുന്ന ആളുകളെയും മഞ്ഞിൽ തൊപ്പിയോക്കെയിട്ട് ജോലിക്ക് പോകുന്ന ആളുകയുമെല്ലാം അവൾ കൗതുകത്തോടെ അങ്ങനെ നോക്കിയിരുന്നു…..
ആദ്യമായാണ് ഇത്രയും ദൂരേക്കൊരു യാത്ര……
ചെറുപ്പത്തിലെപ്പോഴൊക്കെയോ അച്ഛന്റെ നാട്ടിലേക്ക് പോയ ഓർമയുണ്ട്…..
അച്ഛൻ പോയതിൽ പിന്നെ നാളെയെന്ത് എന്ന ചോദ്യമായിരുന്നു പലപ്പോഴും അമ്മയെ വേട്ടയാടിയിരുന്നത്…..
അങ്ങനെ തന്നെ തനിച്ചാക്കി അമ്മയും പോയി…….
അവൻ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ താനെന്നത് വെറുമൊരു ജഡമായി മാറുമായിരുന്നു….
അവന്റെ പ്രണയത്താലാണ് തന്റെ ആത്മാവ് ഉണർന്നിരിക്കുന്നത്……
അവന്റെ സങ്കടം തന്നെ അത്ര മേൽ വേദനിപ്പിക്കുന്നുണ്ടെങ്കിൽ കൂടി അതിന്റെ ഇരട്ടി വേദന സഹിച് താനവനെ അകറ്റി നിർത്തുന്നത് അവന് വേണ്ടി തന്നെയാണ്……..
തന്റെ മുമ്പിലിരിക്കുന്ന അവനിലേക്കവളൊന്ന് നോക്കി….
ഓർമകളിൽ അവളെപ്പോഴോ മയങ്ങി പ്പോയിരുന്നു …..
ഏയ്…. നോക്കെടാ…..
മയക്കത്തിലായിരുന്ന ദേവൻ എഴുന്നേറ്റ് പിറകിലേക്കൊന്ന് നോക്കിയ ശേഷം അർജുനോടത് പറയുമ്പോൾ അവനൊന്നു പിറകിലേക്ക് നോക്കി…..
കണ്ട കാഴ്ച അത്രയേറെ മനോഹരമായിരുന്നത് കൊണ്ട് തന്നെ അവന്റെ അധരങ്ങൾ ഒരു പുഞ്ചിരിയെ പേറി……
നിന്റെ ഭാര്യ എന്റെ ഭാര്യയുടെ തോളിൽ കിടന്നുറങ്ങുവാടാ….
ദേവൻ കണ്ട് മതി വരുന്നില്ലെന്ന വണ്ണം അത് പറയുമ്പോൾ അർജുന്റെ മുഖം എന്തോ ഓർത്തെന്ന പോൽ പെട്ടെന്ന് വാടി….
ഏയ്…. കൂൾ മാൻ….
ഇനിയും ഇഷ്ടം പോലെ മണിക്കൂറുകളുണ്ട് നിന്റെ മുമ്പിൽ….
നിനക്കവളെ നിന്റേതാക്കാൻ…..
ദേവൻ അവന്റെ തോളിൽ തട്ടിയത് പറയുമ്പോൾ പ്രതീക്ഷയില്ലെങ്കിൽ കൂടി ആഗ്രഹങ്ങൾ അവന്റെ അദരങ്ങളിൽ ഒരു പുഞ്ചിരി പാകിയിരുന്നു….
അപ്പോഴും അഞ്ജലി പത്മയുടെ തോളിലേക്ക് ചാഞ്ഞു കിടന്നുറങ്ങുകയായിരുന്നു…..
ഏറെ സമാധാനത്തോടെ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പത്മ കണ്ണ് തുറക്കുമ്പോൾ വെളിച്ചം പരന്നിട്ടുണ്ട്…..
അവർ പെട്ടെന്ന് തലയൊന്ന് തിരിച്ചപ്പോഴാണ് തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന അഞ്ജലിയെ കാണുന്നത്….
ആ ഹൃദയമോന്ന് പിടച്ചു….
ഒരു പെൺകുട്ടിയെ ആരാണ് ആഗ്രഹിക്കാത്തത്….
അർജുനേ ഗർഭിണിയായിരിക്കുന്ന സമയത്തു തന്നെ പെൺകുട്ടിയാവണെ എന്ന് പ്രാർത്തിച്ചവരാണ് ഞങ്ങൾ……
നിറമുള്ള ഉടുപ്പുകളിലേക്ക് പായുന്ന തന്റെ ഹൃദയം അവളെ ചേർത്ത് പിടിക്കുന്നത് പോലെ പത്മക്ക് തോന്നി…
അവർ മുഖമുയർത്തുമ്പോൾ പിറകിലേക്ക് തിരിഞ്ഞിരിക്കുന്ന ദേവനെയാണ് കാണുന്നത്….
നീ അന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇത് പോലെ ഒരെണ്ണം നമുക്കും സ്വന്തമായുണ്ടായേനെ….
പത്മയുടെ മനസ്സറിഞ്ഞെന്ന വണ്ണം ചിരിയോടെ ദേവനത് പറയുമ്പോൾ താൻ ചിന്തിച്ചത് പോലെ ദേവനും പെൺകുട്ടിയില്ലാത്ത സങ്കടത്തെ കുറിച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ അവർക്കൊരു പ്രയാസം തോന്നി……
ഉറങ്ങുന്നവൾക്ക് ശല്യമായാലോ എന്ന വിധം അവരൊന്നും മിണ്ടാതെ അങ്ങനെയിരുന്നു…..
അർജുൻ…. എവിടെയെങ്കിലും വണ്ടി നിർത്…… നമുക്ക് ഭക്ഷണം കഴിക്കാൻ…….
ദേവനത് പറഞ്ഞതും പിന്നീട് കണ്ട നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിനു മുമ്പിൽ തന്നെ അവൻ കാറോതുക്കി…….
മോളേ….. എഴുന്നേൽക്ക്…..
ഇനി ഭക്ഷണം കഴിച്ചിട്ടുറങ്ങാം……
ദേവനും അർജുനും ആദ്യം ഇറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പത്മ അത് പറഞ്ഞതെങ്കിലും അവർ രണ്ട് പേരും അതിനെ വ്യക്തമായി കേട്ടിരുന്നു….
കാരണം പത്മ എങ്ങനെ അവളെ എഴുന്നേൽപ്പിക്കും എന്നതിന് കാതോർതിരിക്കുകയായിരുന്നല്ലോ ഇരുവരും…..
ദേവൻ അർജുനേ നോക്കി തമ്പ്സ് അപ്പ് കാണിച്ചു….
അർജുന്റെ മുഖത്തും നിറഞ്ഞ പുഞ്ചിരി……
അഞ്ജലി പതിയേ കണ്ണുകൾ തുറന്നു….
ആ ചൂടിൽ നിന്നും അകന്ന് നിന്നപ്പോഴാണ് അവരെ കുറിച്ചുള്ള ചിന്ത തന്നെ അവൾക്ക് വന്നത്…..
താൻ അവരുടെ തോളിലാണോ ഇത്ര നേരം ചാഞ്ഞു കിടന്നിരുന്നത്…..
അവൾ അവരെ ദയനീയമായി നോക്കുന്നതോടൊപ്പം അവർ തന്നെ വിളിച്ചത് തന്റെ തോന്നലാണോ എന്ന സംശയവും അവളിലുണ്ടായിരുന്നു……
പത്മ പിന്നീടൊന്നും പറയാതെ പുറത്തേക്കിറങ്ങി……
പിറകെ അഞ്‌ജലിയും…..
(തുടരും)
വാഷ് റൂമിലേക്കു പോയി അർജുൻ കയ്യും മുഖവും കഴുകുമ്പോൾ അഞ്‌ജലിയും കൈ കഴുകുന്നുണ്ടായിരുന്നു….
അവൻ മുഖം ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കൈ കഴുകി കഴിഞ്ഞ് നിൽക്കുന്ന അഞ്ജലിയെയാണ്….
അവൻ പോക്കറ്റിൽ നിന്ന് കർച്ചീഫെടെടുത് ഒന്ന് മുഖം തുടച്ചു……
അപ്പോഴും അവന്റെ മിഴികൾ അവളിൽ തന്നെയായിരുന്നു…..
ഒന്ന് മുഖം കഴുകിക്കോ….
അവളുടെ മുഖത് വിട്ട് മാറാത്ത ഉറക്കം കണ്ടത് കൊണ്ട് തന്നെയാണ് അവനത് പറഞ്ഞത്…..
പത്മ ടോയ്‌ലെറ്റിലേക്ക് കയറിയിട്ടുണ്ട്…..
അവർക്ക് സംസാരിക്കാനുള്ള ഇടം എന്ന പോൽ ദേവൻ വേഗം പുറത്തേക്ക് നടന്നു……
അവൻ പറഞ്ഞതും അവൾ പതിയേ കൈ കൊണ്ട് വെള്ളം മുഖത്തേക്ക് തളിച്ചു……
അവനുടനെ തന്നെ കരച്ചിഫ് അവൾക്ക് നേരെ നീട്ടി……
അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി….
താനങ്ങനെ പറഞ്ഞതിൽ പിന്നെ അവൻ തന്നോട് നേരെ സംസാരിച്ചിട്ടില്ല…..
അവളത് വാങ്ങുമ്പോൾ അവന്റെ മിഴികളിലേക്കൊന്ന് നോക്കി….
എന്നാൽ അവനൊരു തരം ദേഷ്യത്തോടെ തന്നെ അവളിൽ നിന്നും മിഴികൾ നീക്കിയതും അവളിലത് വീണ്ടുമൊരു മുറിവിനെ തീർത്തു…..
അവൾ അവന്റെ കരച്ചിഫ് കൊണ്ട് മുഖം തുടക്കുമ്പോൾ അതിൽ കലർന്ന അവന്റെ മണം തന്നിലേക്ക് പടരും പോലെ തോന്നി…..
അവളതൊന്ന് കൂടി തന്റെ മുഖത്തോട് ചേർത്ത് വെച്ചു……
അവൾ തുടച് കഴിഞ്ഞവന് തിരികെയത് കൊടുക്കാൻ തുടങ്ങിയതും ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…
പത്മ ഇറങ്ങി യെന്ന് കണ്ടതും അർജുൻ വേഗം അവിടെ നിന്നു നടന്നു….
കയ്യിൽ പിടിച്ചിരുന്ന അവന്റെ വെള്ള തൂവാല പുറമെ കാണാതെ വിധം അവൾ ചുരുട്ടി പിടിച്ചു…..
അഞ്ജലി കുട്ടിക്ക് എന്താ കഴിക്കാൻ വേണ്ടത്…..
ദേവൻ ആദ്യം ചോദിച്ചത് അവളോടായിരുന്നു…..
എന്തായാലും കുഴപ്പമില്ല……
അവൾ പതിയേ മറുപടി പറഞ്ഞു….
എന്താ നിനക്ക് ഇഷ്ടമെങ്കിൽ അത് പറയു…..
അവർക്കിടയിൽ കയറി യത് പറഞ്ഞത് പത്മയായിരുന്നു…..
ഫോണിൽ നോക്കി കൊണ്ടിരുന്ന അർജുൻ മുഖ മുയർത്തി അവരെ നോക്കി….
അഞ്ജലിയുടെ കണ്ണുകളിൽ കണ്ട തിളക്കം അർജുനെ വല്ലാതേ സന്തോഷിപ്പിച്ചിരുന്നു……
എനിക്കോരു നെയ് റോസ്റ്റ്…..
ഓർഡറിനായി കാത്തു നിൽക്കുന്ന ആളേ നോക്കി അർജുൻ പറഞ്ഞു….
എനിക്ക് ഇഡ്ഡലി ആയിക്കോട്ടെ……
ദേവനും തന്റെ താല്പര്യം പറഞ്ഞു….
പേനയും പേപ്പറുമായി നിൽക്കുന്ന ആ ചുവപ്പും വെള്ളയും ഡ്രെസ്സിട്ട ആള് അടുത്തതെന്ന പോൽ അഞ്ജലിയെ നോക്കി…
മ…. മസാല ദോശ …..
അവൾ പതിയെയത് പറയുമ്പോൾ എല്ലാവരിലും ഒരു പോലെ പുഞ്ചിരി തെളിഞ്ഞു..
എനിക്കും മസാല ദോശ മതി……
അഞ്ജലി പറഞ് നിർത്തിയതിനു പിറകെ പത്മയും അത് പറഞ്ഞപ്പോൾ അവൾക്കും അത് സമാധാനമായി തോന്നി……
അവർക്കിടയിൽ താനൊരു അന്യയാണെന്ന് അവർ തന്നെ മറപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോരുത്തരുടെയും സംസാരമെന്ന് അവൾക്ക് തോന്നി….
പക്ഷെ പത്മയിൽ നിന്ന് താനിത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയായിരിക്കാം ഇത്ര മേൽ സന്തോഷം താനറിയുന്നതും…….
എല്ലാവരുടെയും ഭക്ഷണം മേശ മേൽ നിരന്നു…..
ചൂടുള്ള മസാല ദോശയിലേക്ക് അവൾ കയ്യെടുത്തു വെച്ചതും പൊള്ളിയത് കൊണ്ട് തന്നെ അവൾ വേഗം കൈ പിൻവലിച്ചു……
ഇത് കഴിച്ചോ… ഇതത്ര ചൂടില്ല….
ആദ്യം കൊണ്ട് വെച്ച പത്മയുടെ ദോശ അല്പം ചൂടാറിയെന്ന് തോന്നിയത് കൊണ്ട് തന്നെ അവരത് അവൾക്ക് നേരെ നീക്കി വെച്ചു…
അവളുടേ പാത്രം അവരുടെ അടുത്തേക്കും….
ദേവനും അർജുനും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന മട്ടിലിരുന്നു….
എന്നാൽ അഞ്ജലിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു….
എവിടെയൊക്കെയോ തന്റെ അമ്മ നിറഞ്ഞു നിന്നു……
കഴിച്ചോ…. മറ്റൊന്നും ചിന്തിക്കേണ്ട…..
പത്മ പതിവ് ഗൗരവത്തിൽ തന്നെയാണ് അത് പറഞ്ഞതെങ്കിലും അവളുടേ നിറഞ്ഞ കണ്ണുകൾ കണ്ടത് കൊണ്ടുള്ള കരുതൽ തന്നെയാണാതെന്ന് അവൾക്കറിയാമായിരുന്നു….
അവൾ പതിയേ കഴിച്ച് തുടങ്ങി…..
അമ്മ പോയിട്ട് ആദ്യമായി നന്നായി കഴിച്ചത് പോലവൾക്ക് തോന്നി…..
അവിടെ നിന്നിറങ്ങുമ്പോൾ അവളുടേ വയറിനൊപ്പം അത്ര മേൽ മനസ്സും നിറഞ്ഞിരുന്നു….
വീണ്ടും ഒറ്റപ്പെടലിന്റെ ലോകത്തേക്ക് പോകുന്നതിനു മുമ്പുള്ള വലിയ സന്തോഷങ്ങളായി അവൾക്കാ നിമിഷങ്ങളെ തോന്നി……
എന്നും ഓർത്ത് മനസ്സ് നിറയാൻ പാകത്തിലുള്ളവ…..
അല്ലെങ്കിലും അവനേ മറവിക്ക് വിട്ട് കൊടുക്കാൻ തനിക്കെങ്ങനെ കഴിയും…..
അവൻ തനിക്ക് മുമ്പിൽ തുറന്ന് വെച്ച ഈ ലോകവും…….
അവൾ കയ്യിലെ കർച്ചീഫ് ഒന്ന് കൂടി മുറുകെ പിടിച്ചു…..
വീണ്ടും മനോഹരമായ യാത്ര…….
കാറ്റിൽ കറങ്ങുന്ന ആകാശം മുട്ടെ വലിപ്പമുള്ള കാറ്റാടി യന്ത്രങ്ങളെ അവളൊരു കൗതുകത്തോടെയാണ് നോക്കിയത്……
വയലേലകളും പാടങ്ങളും തോടുകളും കടന്നവർ ചെന്നു നിന്നത് വലിയൊരു തറവാടിന്റെ മുമ്പിലായിരുന്നു….
ഡോർ തുറന്ന് ഇറങ്ങും മുൻപ് തന്നെ അവൾ ആ വലിയ വീടൊന്ന് നോക്കി….
മംഗലത് വീടിന്റെ ഇരട്ടി വലിപ്പമുള്ളത് പോലവൾക് തോന്നി……
കാറ് ചെന്നാ മുറ്റത്ത് നിന്ന ഉടനെ അവിടെ ഒത്തിരി പേർ തങ്ങളെ കാത്തെന്ന വണ്ണം നിരന്നു നിന്നിരുന്നു….
അത്രയും പേരുടെ ഇടയിലേക്കിറങ്ങാൻ അവൾക്കൊരു പ്രയാസം തോന്നി…..
എല്ലാവരും ഡോർ തുറന്നിറങ്ങിയപ്പോൾ പതിയേ അവളും ഇറങ്ങി….
അവിടെ നിൽക്കുന്ന ആളുകളോരോന്നായി അവനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു…..
കൂട്ടത്തിൽ മുത്തശ്ശനും മുത്തശ്ശിയുമെന്ന് തോന്നിക്കുന്ന അവരുടെ കണ്ണുകൾ അവനേ കണ്ട് നിറഞ്ഞൊഴുകിയിരുന്നു…..
അവരുടെ സ്നേഹ പ്രകടനങ്ങൾക്കിടയിൽ അവളൊന്ന് അകന്ന് നിന്നു….
വാ…..
എല്ലാവരും അകത്തേക്ക് കയറുമ്പോൾ അകന്ന് നിൽക്കുന്ന അവളെ അണച്ചു നിർത്തി പത്മയത് പറയുമ്പോൾ അവൾക്ക് തോന്നിയ ആശ്വാസം ചെറുതായിരുന്നില്ല…….
ആരാ പത്മേ ഈ കുട്ടി…..
ഉമ്മറത്തേക്ക് കയറുന്നതിനിടക്ക് ഒരു സ്ത്രീ അത് ചോദിച്ചപ്പോൾ എന്ത് പറയണമെന്നറിയാത്തത് കൊണ്ടാവാം അവർക്ക് കേൾക്കാത്ത ഭാവം നടിച്ചതെന്ന് അവൾക്ക് തോന്നി….
അവൾക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി…..
അല്ല ദേവാ…. ഏതാ ഈ കുട്ടി…….
എല്ലാവരും ഉമ്മറത്തിരുന്നപ്ലോഴാണ് പത്മക്കരികിലായി നിൽക്കുന്ന തന്നെ ശ്രദ്ധിച്ചെന്ന വണ്ണം മുത്തശ്ശിയത് ചോതിച്ചത്…..
അവളാണ് അഞ്ജലി…അമ്മേടെ കൊച്ച് മോളാ….
ഇവന്റെ ഭാര്യ…….
ദേവൻ വളരേ ലാഘവത്തോടെ അർജുനെ ചൂണ്ടിയത് പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ഞെട്ടൽ നിറഞ്ഞു….
പത്മ വിറങ്ങലിച്ച പോലങ്ങനെ യിരുന്നു….
അർജുനും അച്ഛന്റെയാ വാക്കിൽ ഒന്ന് പതറിയിരുന്നു……
അഞ്ജലി തല താഴ്ത്തി അങ്ങനെയിരുന്നു……
എന്താ…. എന്താ ദേവാ നീ പറയുന്നത്….
മുത്തശ്ശൻറെ ശബ്ദം അവിടെയുയർന്നു…..
നിങ്ങളല്ലേ ഇവന്റെ കല്യാണം കാണാനും നല്ലൊരു പെങ്കൊച്ചിനെ കിട്ടാനുമൊക്കെ പ്രാർത്ഥന യായി നടക്കുന്നത്…….
എന്തേ നിങ്ങൾക്ക് അഞ്‌ജലിയെ ഇഷ്ടമായില്ലേ……
ദേവൻ അത് ചോദിക്കുമ്പോൾ എല്ലാവരും ഒരു നിമിഷം അഞ്‌ജലിയിലേക്കൊന്ന് നോക്കി……
അല്പം വിശാലമായ നെറ്റി തടത്തിലേക്ക് കുഞ്ഞു മുടികൾ വീണു കിടക്കുന്നുണ്ട്…..
ഉയർന്ന ഭംഗിയുള്ള മൂക്ക്……
തല താഴ്ത്തിയിരിക്കുന്ന അവൾ മിഴികളിയർത്തിയപ്പോൾ കണ്ട വിടർന്ന കണ്ണുകൾ….
ഭയം കൊണ്ടോ എന്തോ ഇടയ്ക്കിടെ കൂട്ടി പിടിക്കുന്ന ചുണ്ട്……
ആ മുഖത്തു നിറഞ്ഞു നിന്നൊരു ഐശ്വര്യം മറ്റെല്ലാ ആടിത്യതേക്കാളും മനോഹരമാണെന്ന് തോന്നിപ്പോയി…..
ഒരു നിമിഷം എല്ലാവരും അവളിൽ തറഞ്ഞു പോയിരുന്നു……
അർജുൻ ചുണ്ടിൽ വിരിഞ്ഞോരാ ഇളം ചിരിയോടെ അവളെ ഒപ്പിയെടുത്തങ്ങനെയിരുന്നു……
മോളിങ് വാ……
മുത്തശ്ശി അതേ ചിരിയോടെ അവളെ വിളിച്ചു…..
അവൾ പതിയേ ഇരുന്നിടത് നിന്ന് എഴുന്നേറ്റ് നടക്കുമ്പോഴും പത്മ സംഭവിക്കുന്നതെന്തേന്നറിയാതെ ശില കണക്കെ നിൽക്കുകയാണ്……..
അവൾ പതിയേ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നതും മുത്തശ്ശന്റെയും മുത്തശ്ശിയുടയും കാലിലേക്ക് വീണ് അനുഗ്രഹം വാങ്ങി……
നന്നായി വരട്ടെ……
എന്താ മോൾടെ പേരെന്നാ പറഞ്ഞത്……
അഞ്ജലി…….മംഗലത്തെ കുട്ടിയാ അഛാ… ഞാൻ വരുമ്പോൾ കൂടെ കൂട്ടിയെന്നേയുള്ളു……
മുത്തശ്ശൻ വല്ലാത്തൊരു സ്നേഹത്തോടെ അത് ചോദിച്ചതും അവരുടെ വാത്സല്യം അറിഞ്ഞെന്ന വണ്ണം മറുപടി പറഞ്ഞത് ദേവനായിരുന്നു….
ഒരു നിമിഷം രണ്ട് പേരുടെയും മുഖത്തെ പുഞ്ചിരി മാഞ്ഞു……
അവർ അവളെ നോക്കി കണ്ടത് ഹൃദയം കൊണ്ടാണെന്നോർക്കേ ദേവന് സന്തോഷം തോന്നിയിരുന്നു…..
പത്മയിലും ആ വാക്കുകൾ നൽകിയ ആശ്വാസം ചെറുതായിരുന്നില്ല….
ഇനിയും അവിടെ നിൽക്കേണ്ട എന്ന പോൽ പത്മ വേഗം അടുക്കളയിലേക്ക് നടന്നപ്പോൾ അഞ്ജലി കൂടെ അവരുടെ പിറകെ നടന്നു……
(തുടരും)

by