18/04/2026

എന്തിനെന്നറിയാതെ : ഭാഗം 16

രചന – കഥയെ പ്രണയിച്ചവൾ

ഞാനിപ്പോ എങ്ങനെയാ അരൂനെ….. വയ്യ ഇവളില്ലാതെ ഇനിയും…. ഒന്നും നോക്കാതെ ഇവളെയുംകൂട്ടി ഇവിടുന്ന് പോയാലോ അതല്ലേ നല്ലത്…. അതാകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടില്ലല്ലോ…. ആരെങ്കിലും മോശമായി എന്തെങ്കിലും അരുവിനോട് പറഞ്ഞാൽ അവരുടെ നാവ് ഞാനിങ്ങു എടുത്താൽപ്പോരേ… അതോടെ തീരില്ലേ ആ പറച്ചില്……

ഹർഷന്റെ ചിന്തകൾ കാടുകയറുകയാണ്…… അർജുനും ചിന്തയിലാണ്ടുകിടക്കുകയാണ്

അർജൂ……….

ആരുടെയോ വിളികേട്ടതും ഹർഷനും അർജുനും ചിന്തകളിൽനിന്നും ഞെട്ടിയുണർന്നു.. മുൻപിൽ നിൽക്കുന്ന ശ്രയയെ കണ്ടതും അർജുൻ വല്ലാതായി….

അജൂ, നീയിവിടെ എന്തെടുക്കാ, ഞാൻ വിളിച്ചാൽ അറ്റൻഡ് ചെയ്യില്ല, എന്നോട് സംസാരിക്കില്ല, അതിനും മാത്രം എന്ത് തിരക്കാടാ നിനക്ക്.. എന്നെ വന്നു കാണാൻ പോലും നിനക്ക് വയ്യ എനിക്കറിയണം എന്തിനുവേണ്ടിയാ നീയിങ്ങനെയെല്ലാമെന്ന്…..പറയെടാ എന്ത് തെറ്റാ ഞാൻ ചെയ്തത്…

അവന്റെ കോളറിനു കുത്തിപിടിച്ചു ചോദിക്കുകയാണ് അവള്, ഹർഷൻ നെറ്റിച്ചുളിച്ചു, എന്തോ ബഹളം കേട്ടിട്ടാണ് അമ്മയും അപ്പുവും അങ്ങോട്ട് വന്നത്, ശ്രയയെ കണ്ടതും അമ്മ വല്ലാതായി…..

മോളേ ശ്രയാ… നീയെന്താ ഈ കാണിക്കുന്നത്.. ഇങ്ങു വന്നേ ആന്റി പറയട്ടെ….

ആന്റിയ്ക്ക് എന്താ പറയാനുള്ളത് … ഇവനെന്തിനാ എന്നോടിങ്ങനെ

ശ്രയ നീയിങ്ങു വാ..

അമ്മ അവളുടെ കൈപിടിച്ച് അടുത്തേക്ക് നിർത്തി അപ്പോഴാണവൾ കൂടെയുള്ള അപ്പുവിനെ ശ്രദ്ധിക്കുന്നത്, അവളെ കണ്ടതും ശ്രയ്ക്ക് ദേഷ്യം ഇരച്ചുകയറി….

ഓഹ് നീയിവിടെ ഉണ്ടായിരുന്നോ…. വെറുതെയല്ല ഇവനിപ്പോൾ എന്നെ മൈൻഡ് ചെയ്യാത്തത്… ആന്റി, ആന്റിയെന്തിനാ ഇവളെ ഇവിടെ നിർത്തുന്നത്, ഇവളെപോലുള്ളവരെയൊന്നും കുടുംബത്തു കയറ്റാൻ പറ്റില്ല… ആന്റിക്ക് രണ്ടാൺകുട്ടികളല്ലേ ഉള്ളത് അവരെ വശീകരിച്ചെടുക്കാനായിരിക്കും ഇനിയിവളുടെ ശ്രമം….

അതുകേട്ടതും ഹർഷൻ കൈമുഷ്ടി ചുരുട്ടി പിടിച്ചു… അപ്പുവിനു സങ്കടം സഹിക്കാനാവുന്നുണ്ടായിരുന്നില്ല….

ശ്രയാ നീയെന്തിനാ ഇങ്ങനെയൊക്കെ… ഞാനെന്ത് ചെയ്തിട്ടാ….

അയ്യോ നീ വല്യ ശീലാവതി ചമയല്ലേ, എനിക്കറിയാം നിന്നെ നീയാരാണെന്നും എന്താണെന്നും…. അല്ല ഇവൻ ഏതാ ഇനി നീയിവിടെ വിളിച്ചുകയറ്റിയവനാണോ…

ഹർഷനുനേരെ കൈചൂണ്ടി അവള് ചോദിച്ചതും അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

ശ്രയാ… നീയെന്തൊക്കെയാ ഈ പറയുന്നത്… നീ ഇപ്പോൾ പോവാൻ നോക്ക് നമുക്ക് പിന്നെ സംസാരിക്കാം…..

അർജുൻ പറഞ്ഞതും അവളവനെ പുച്ഛിച്ചു…..

നീയെന്തിനാ അജൂ ഇവൾക്ക് വേണ്ടി സംസാരിക്കുന്നത്…. അതിനുമാത്രം ഇവളാരാ നിന്റെ എനിക്കറിയണം…. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു നിനക്കൊരു മാറ്റം ഒരു സോഫ്റ്റ്‌ കോർണർ…. പറാ…

അതൊന്നും നിന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല….

എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് അർജുൻ… I ലവ് യു… ലവ് യു സൊ മച്ച്… അതുകൊണ്ട് തന്നെ നിന്നെ ബാധിക്കുന്ന എന്തൊരു കാര്യവും എന്നെയും ബാധിക്കും…… എടീ നിനക്ക് സമാധാനമായോ… അല്ലെങ്കിലും ഇത് ഇങ്ങനെയേ സംഭവിക്കു എന്നെനിക്കറിയാം… കണ്ട തേവിടിശ്ശികളെ വീട്ടിൽ കയറ്റിയാൽ ഇതെന്നെ സംഭവിക്കും…..

അതുകേട്ടതും അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഹർഷന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

എടീ… നീയാരോടാ സംസാരിക്കുന്നതെന്ന് അറിയോ, ഇനി, ഇനിയിങ്ങനെ എന്തെങ്കിലും നിന്റെ വായിൽനിന്നും വന്നാൽ നിന്റെ നാവ് ഞാൻ അറക്കും……

രൗദ്രഭാവത്തോടെ ഹർഷൻ പറഞ്ഞതും ശ്രയ രണ്ടടി പുറകിലേക്ക് നിന്ന്…..

അരൂ വാ പോവാം മതിയിവിടെ നിന്നത്… നേരത്തെ നീയൊരു കാര്യം പറഞ്ഞില്ലേ, എവിടെയായാലും ഇതുപോലുള്ള സംസാരം ഉണ്ട്…. ഞാൻ കൂടെയുണ്ടെങ്കിൽ അതിനാർക്കും ധൈര്യം ഉണ്ടാവില്ല… വാ നമുക്ക് പോവാം…. നിന്റെ കണ്ണ് നിറയുന്നത് കണ്ടുനിൽക്കാനുള്ളകെൽപ്പ് എനിക്കില്ല…..

അവളുടെ കണ്ണുകൾ പിന്നെയും നിറയുകയാണ്….. ഹർഷൻ അവളുടെ തോളിൽ കൈവച്ചതും ആ സങ്കടത്തിൽ അവളവന്റെ നെഞ്ചിലേക്ക് വീണ് കരയാൻതുടങ്ങി… ഹർശനവളെ ആശ്വസിപ്പിക്കുന്നുണ്ട്……

മോളെ… അപ്പു… ഇങ്ങു വന്നേ….

അനിത അവളുടെ കൈപിടിച്ച് അടുക്കളയിലേക്ക് കൂട്ടി….

എന്റെ കുട്ടീ നീ ഇത്രയ്ക്ക് പാവമാണോ… എങ്ങനെയാ മോളെ നിനക്ക് ഇങ്ങനെയൊരു സമൂഹത്തിൽ ജീവിച്ചുപോവാൻ കഴിയുക…. മോള് കരയരുത്…. അതുമാത്രമല്ല ഇപ്പോൾ ഹർഷന്റെ കൂടെ പോവാനും പാടില്ല… ഞാനുണ്ട് കൂടെ…. ഒരമ്മയായി ഞാനുണ്ടാവും……

അവര് പറഞ്ഞതും അവരെകെട്ടിപിടിച്ചു ഒരു കുഞ്ഞിനെയെന്നപോലെ അവള് കരയാൻ തുടങ്ങി…….

ശ്രയ സന്തോഷത്തോടെ നിവർന്നുനിൽക്കുന്നത് കണ്ടതും അർജുൻ അവളുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു…..

എന്താ അജു…..

നീയെന്താടി അപ്പുവിനോട് പറഞ്ഞത്….

അജു… അതിന് നീയെന്തിനാ ചൂടാവുന്നത്… എനിക്ക് സഹിക്കാൻ പറ്റിയില്ല അതാ ഞാൻ എന്തൊക്കയോ… നീയൊന്ന് മനസിലാക് എന്റെ സിറ്റുവേഷൻ……

ചെന്ന് അപ്പൂനോട് സോറി പറാ……  തോന്ന്യാസം പറഞ്ഞിട്ട് അവളുടെ നെഗളിപ്പ്…..

അജൂ… ഞാൻ അവളോട് മാപ്പ് പറയാനോ… എന്റെ പട്ടി പറയും മാപ്പ്…

നീ പറയും…. പറഞ്ഞിട്ടേ പോവൂ…..വെറുതെ സ്വഭാവം മാറ്റിക്കരുത്… അറിയാലോ നിനക്ക്

അവന്റെ ഭാവം കണ്ടതും അവൾക്ക് പേടിയാകാൻ തുടങ്ങി….

അജു ഞാൻ… എനിക്ക് വയ്യാ പ്ലീസ്… നീ നിർബന്ധിക്കരുത്……

എന്റെ തീരുമാനത്തിൽ മാറ്റമില്ല… ഇങ്ങോട്ട് വാടി….

അവനവളുടെ കൈ ശക്തിയിൽപിടിച്ചുവലിച്ചു അകത്തേക്ക് നടന്നു…. ഹർഷൻ നെറ്റിച്ചുളിച് ഇരുവരെയും നോക്കുന്നുണ്ട്… അവനെ മൈൻഡ് ചെയ്യാതെ അർജുൻ അടുക്കളയിലേക്ക് നടന്നു….

അവിടെ അമ്മ അവളുടെ കണ്ണുകൾ തുടയ്ക്കുകയാണ്….

അയ്യേ…. എന്താ മോളെ ഇത്… ഇനിയിങ്ങനെ കരയരുത്… കേട്ടല്ലോ…..

അമ്മേ…

അർജുൻ വിളിച്ചതും അമ്മയും അപ്പുവും നേരെനിന്നു… അവന്റെ പിന്നിൽ പതുങ്ങി നിൽക്കുന്നവരെ കണ്ടതും അമ്മ നെറ്റിച്ചുളിച്ചു…

ഇവളെന്താ പുറകിൽ നിൽക്കുന്നത്…

അമ്മ ചോദിച്ചതും അർജുൻ അവളെ മുൻപിലേക്ക് നിർത്തി….

പറയെടി… കുന്തംപോലെ നിൽക്കാനല്ല ഇങ്ങോട്ട് വന്നത്… പറാ…

അർപ്പണ… സോറി… ഞാൻ അറിയാതെ എന്തോ പറഞ്ഞതാ എന്നോട് ക്ഷമിക്കണം… ഇനി ഞാൻ ആവർത്തിക്കില്ല……

അത്രയും പറയുമ്പോഴേക്ക് അവളുടെ കണ്ണ് നിറഞ്ഞുതുടങ്ങിയിട്ടുണ്ട്,, അർജുന്റെ കൈവിടുവിപ്പിച്ചു അവള് തിരിഞ്ഞോടി….. അർജുൻ അപ്പുവിനെയും നോക്കി അവിടെനിൽക്കുകയാണ് ചെയ്തത്…..

എടാ…. ഞാൻ ഹർഷനോട് സംസാരിച്ചു വരാം…. നിങ്ങള് ഫുഡ് എടുത്തു വെക്കാൻനോക്ക്…..

അവർക്ക് പ്രൈവസി കിട്ടിക്കോട്ടേ എന്ന് കരുതിയാണ് അമ്മ അങ്ങനെ പറഞ്ഞു അവിടുന്ന് പുറത്തേക്കിറങ്ങിയത്….. അമ്മ പോയതും അർജുൻ അപ്പുവിനെ നോക്കി……അവള് വേഗം തിരിഞ്ഞതും അവനവളുടെ കൈപിടിച്ച് സ്ലാബിനോട് ചേർത്തുനിർത്തി……

I’m സോറി….. എനിക്കൊന്നും മനസിലാകുന്നില്ല അപ്പു…. എന്തുവേണം എങ്ങനെ വേണം ഒന്നും മനസിലാകുന്നില്ല…..

എനിക്ക് മനസിലാകും അർജുൻ… ഞാൻ കാരണ ഇവിടെ പ്രശ്നം ഉണ്ടാകുന്നത്….. ശ്രയയെ കുറ്റം പറയാൻ പറ്റില്ല അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ഞാനാ നിങ്ങൾക്കിടയിലെ പ്രോബ്ലം…. ഹർഷേട്ടൻ പറഞ്ഞതാ ശരി… ഞാൻ അങ്ങോട്ട് പൊക്കോളാം… ക്ലാസ് തുടങ്ങുമ്പോൾ ഹോസ്റ്റലിൽ നിന്നാൽ മതിയല്ലോ….. ആളുകൾ പറഞ്ഞോട്ടെ അതൊന്നും എന്നെ ബാധിക്കില്ലല്ലോ…..

അതുപറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ട്…….

അപ്പു….. നിന്നെ പോവാൻ ഞാൻ സമ്മതിക്കില്ല…. പ്രോമിസ് ചെയ്തതല്ലേ പ്രോബ്ലെംസ് എല്ലാം ഒരുമിച്ചു സോൾവ് ചെയ്യുമെന്ന്….. ഹർഷൻ നിന്റെ ഏട്ടന്റെ ഫ്രണ്ടായിരിക്കും ഞാൻ സമ്മതിക്കുന്നു… ബട്ട്‌ നാട്ടുകാരുടെ കണ്ണിൽ നീയാവന്റെയൊപ്പം പോയാൽ… അവര് പലതും പറയും… അതിന് ഞാൻ സമ്മതിക്കില്ല…..നിന്നെ ഇങ്ങനെ ഓരോന്നു പറയുന്നത് എനിക്കിഷ്ടമല്ല അതിനു ഞാൻ സമ്മതിക്കുകയുമില്ല…..

അവൻ പെട്ടന്ന് പറഞ്ഞു…. അവളവനെ തുറിച്ചു നോക്കുകയാണ്…

അപ്പൂ…. നിനക്കവളോട് തിരിച്ചെന്തെങ്കിലും പറയായിരുന്നില്ലേ… എന്തിനാ ഇങ്ങനെ…… നിന്നെ പരിചയപ്പെട്ടിട്ട് കുറച്ചേ ആയുള്ളൂ.. ബട്ട്‌ ഒരു കാര്യം എനിക്കുറപ്പാ, നിനക്ക് മറ്റൊരാളെ വേദനിപ്പിക്കാൻ കഴിയില്ല… സ്വയം വേദനിക്കാനെ അറിയൂ…. എന്തായാലും ഇനിയങ്ങോട്ട് ഒറ്റയ്ക്കു വേദനിയ്ക്കാൻ ഞാൻ നിന്നെ വിടില്ല…… ഓക്കേ….. സ്‌മൈൽ…..

അവള് പാടുപെട്ടു ചിരിച്ചു….

ഹർഷനോട് പറഞ്ഞേക്ക് ഒപ്പം വരുന്നില്ലെന്ന്…….

ബട്ട്‌ അർജൂ…. ഞാൻ ഇവിടെ നിന്നാൽ നിനക്കും ശ്രയക്കുമിടയിൽ….

ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച സച്ചു മാറ്റാരേക്കാളും നന്നായി എന്നെ മനസിലാക്കും… ഡോണ്ട് വറി…..

അവനത് പറഞ്ഞതും അവളൊന്ന് ഞെട്ടി….

അപ്പു നമുക്ക് ഫുഡ് എടുത്താലോ… നിന്റെ ഹർഷേട്ടൻ നല്ല കലിപ്പിലാ, ഫുഡ് കൊടുത്തു നമുക്കത് സെറ്റാക്കാം…. ഓക്കേ

ഉം……

അവള് മൂളിയതും അവൻ ഫുഡ് എടുക്കാൻ തുടങ്ങി…..

അജൂ….. ഞാനാടാ സച്ചു… ഞാനാ നിന്നെ സ്നേഹിച്ചത്……

ആ വാക്കുകൾ അവളുടെ തൊണ്ടയിൽ കുടുങ്ങികിടന്ന് അവളെ ശ്വാസംമുട്ടിക്കാൻ തുടങ്ങി… അത് പതിയെ കണ്ണുനീരിനു വഴിവച്ചു….. അർജുൻ ഫുടെടുത്ത് തിരിഞ്ഞപ്പോഴാതാണ് കാണുന്നത്……

അപ്പൂ….. ഇങ്ങനെ പോവാണേൽ മോളെന്റെ കയ്യീന്ന് വാങ്ങിച്ചുകൂട്ടും…..

അവളെന്തിനെന്ന ഭാവത്തിൽ അവനെ നോക്കി….

ദ ഈ കരച്ചിലിന്… ഇനി കരഞ്ഞാൽ കണ്ണില് ഞാൻ മുളകിടും നോക്കിക്കോ….. എന്ത് പ്രശ്നമാണെങ്കിലും നീയെന്നോട് പറാ ഞാൻ സോൾവ് ചെയ്തുതരാം…….

ഒന്നുല്ല അർജുൻ… ഞാൻ എന്തോ ഓർത്ത്…..

എന്താ ഓർത്തതെന്ന് ഞാൻ പറയട്ടെ… നീ സ്നേഹിച്ച ആ ആളയല്ലേ…. അതൊക്കെ വിട്ടുകള, അവനു നിന്നെപ്പോലെ സ്വീറ്റ് ആയ ഒരാളെ കിട്ടാനുള്ള യോഗ്യതയില്ല… അതാ അവൻ നിന്നെ വിട്ടുപോയത്….. I’m sure നിന്നെ മനസിലാക്കി നിന്നെ സ്നേഹിക്കുന്നൊരാളു, നിന്റെ ഏതവസ്ഥയിലും ഒപ്പം നിൽക്കുന്നൊരാൾ… അങ്ങനെയൊരാളുണ്ടാകും… നിന്നെ തിരഞ്ഞു അയാള് വരികയും ചെയ്യും… മനസിലായോ…. നിന്റെ ഈ കരച്ചില് കാണാൻ വല്യ രസമൊന്നും ഇല്ല….. കഴിഞ്ഞ ദിവസം എന്നോട് ചൂടായില്ലേ അതാ നല്ലത്.. നിനക്ക് ചേരുന്നത്…. ഇതൊരുമാതിരി…..

അവന്റെ സംസാരം കേട്ടതും അവള് ചിരിച്ചു…..

ഹലോ മേഡം… ഒന്ന് ഹെല്പ് ചെയ്തേ…. എനിക്കെ ഒറ്റയ്ക്ക് വയ്യാ…..

അവളും അവന്റെയൊപ്പം ഫുഡ് എടുത്തു വെക്കാൻ തുടങ്ങി…..

ആന്റി….. അരു എവിടെ…. അവളിനി ഇവിടെ നിൽക്കുന്നത് ഒട്ടും നല്ലതല്ല…

ഹർഷാ… എനിക്ക് മനസിലാകും നിന്റെ ടെൻഷൻ

ഇല്ല ആർക്കും മനസിലാകില്ല… ആർക്കും….. ഇവിടെ അരു തനിച്ചാ… ആരും ഇല്ല അവളെ സപ്പോർട് ചെയ്യാൻ…

അത് നിന്റെ തോന്നലാ….. അപ്പുവിന്റെ കൂടെ ഞങ്ങളൊക്കെയുണ്ട്…..

അവൻ നിഷേധാർത്തത്തിൽ തലയാട്ടി….

അത് ആന്റിയുടെ തോന്നലാ..ഇപ്പോൾ തന്നെ കണ്ടില്ലേ…..

ഹർഷാ ഇത് അപ്പുവിന്റെ ഭർത്താവിന്റെ വീടാ… അവളുടെ വീട്….

എന്നാൽ ആ ഭർത്താവിന് അവളെ വേണ്ടല്ലോ പിന്നെയെന്താ… ഇപ്പോൾ തന്നെ കണ്ടില്ലേ എന്താ ഉണ്ടായതെന്ന്… അർജുൻ ഒരു ചെറുവിരലെങ്കിലും ഉയർത്തിയോ ഇവിടെ വന്നവൾക്ക് നേരെ…..

തുടരും