19/04/2026

അർപ്പിത : ഭാഗം 11

രചന – രുദ്രാ ലക്ഷ്മി

ഡോക്ടർ… എന്റെ മോൻ… മോനെ ഇവിടൊന്നും കാണുന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവളുടെ കണ്ണുകൾ ഋഷിമോനുവേണ്ടി നാലുപാടും പരതി.. ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ചാലിട്ടെഴുകി….. ഒരാശ്രയതിനെന്നോണം അവൾ കയികളുയർത്തി നിരഞ്ജന്റെ കൈയിൽ ചുറ്റിപിടിച്ചു…
എന്റെ തെറ്റാ…. ഞാൻ എന്റെ മോനെ കുറച്ചുനേരത്തേക്ക് ശ്രദ്ധിച്ചില്ല… എന്റെ തെറ്റാ… അവൾ സ്വയം പഴിച്ചു..

എടൊ… താൻ ടെൻഷൻ ആവാതെ.. ഋഷിമോൻ എങ്ങുംപോകില്ല….. അവിനിവിടെത്തന്നെ ഉണ്ടാകും.. വാ നമുക്ക് നോക്കാം…
അവളെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞെങ്കിലും അവന്റെ മനസ്സിലും ചെറിയ ഭയം ഉടലെടുത്തിരുന്നു….അവൻ ഒരുകയ്യാൽ അർപ്പിതയെ ചേർത്ത് പിടിച്ചു.
മറുകൈകൊണ്ട് മുടിയിൽ കോർത്തു പിടിച്ചുകൊണ്ടു ഇരുസൈഡിലേക്കും നോക്കി…. ഒരുനിമിഷം അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

ഡോ… അർപ്പിത…ദേ അങ്ങോട്ട് നോക്കിയേ

അവന്റെ കണ്ണുകൾ ചലിക്കുന്നിടത്തേക്ക് അവൾ നോക്കി…

ഒരുവേള അവളുടെ ചൊടിയിലും ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു.
അവൾ വേഗം നിരഞ്ജന്റെ പിടിയിൽ നിന്നും അങ്ങോട്ടേക്ക് ഓടി.

ഋഷി…..

മോനെ… നി അമ്മയെ പേടിപ്പിച്ചു കളഞ്ഞല്ലോ… മോനെന്താ ഒറ്റയ്ക്ക് ഇവിടെവന്നിരിക്കുന്നെ…. അവൾ ഋഷിമോനെ ആഞ്ഞു പുൽകി….

അപ്പോഴേക്കും നിരഞ്ജനും അങ്ങോട്ടേക്ക് വന്നു…
അമ്മേ…. കണ്ടോ ചോക്ലേറ്റ്… ഋഷിമോൻ കയ്യിലിരുന്ന ചോക്ലേറ്റ് അവൾക്ക് നേരെ നീട്ടി…

അപ്പോഴാണ് അവൾ അത് ശ്രദ്ധിക്കുന്നത്.
ചോക്ലേറ്റോ…. ഇതെവിടെന്ന???
ആരാ തന്നെ??

അച്ഛാ തന്നതാ….

അർപ്പിത തറഞ്ഞു നിന്നു….

നിരഞ്ജനും ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല

അമ്മക്ക് വേണോ??? ചോക്ലേറ്റ് അർപ്പിതക് നേരെ നീട്ടികൊണ്ട് ഋഷിക്കുട്ടൻ ചോദിച്ചു..

അവൾക്ക് ഒരുവേള ഭൂമി കീഴ്മേൽ മറിയുന്നതായി തോന്നി…. താനെന്ത് പറയും… അവൾ ദയനീയമായി നിരഞ്ജനെ നോക്കി.

ഋഷികുട്ടാ…. നിരഞ്ജൻ അവനടുത്തേക്ക് ചെന്നു…

ഹായ് അങ്കിളേ… അങ്കിളിനു വേണോ…. ദേ… ഒരുപാടുണ്ടല്ലോ ഋഷിമോന്റെ കയ്യിൽ… ഋഷിമോൻ അടുത്തിരുന്ന കവർ കാണിച്ചു കൊണ്ട് പറഞ്ഞു.
അപ്പോളാണ് അവരും അത് കണ്ടത്.

നിരഞ്ജൻ അർപ്പിതയെ ഒന്ന് നോക്കി…. അവൾ ആകെ തറഞ്ഞു നിൽക്കുകയാണ്.

ആഹാ… ഇതൊരുപാടുണ്ടല്ലോ… മോന് ആരാ തന്നെ???
ഞാൻ പറഞ്ഞില്ലേ അങ്കിലെ ഋഷിക്കുട്ടന്റെ അച്ഛാ…

ആരപറഞ്ഞെ ഋഷിക്കുട്ടന്റെ അച്ഛാ ആണെന്ന്???
എന്റെ അച്ഛാ തന്നെയാ പറഞ്ഞെ… എനിക്ക് ദേ ഇവിടേം ഇവിടേം ഒക്കെ ഉമ്മ തന്നല്ലോ… രണ്ട് കുഞ്ഞികവിളും മാറി മാറി തൊട്ടു കാണിച്ചുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു ഋഷിക്കുട്ടൻ.

ആണോ… എന്നിട്ടെന്താ അച്ഛയെ മോൻ അമ്മയുടെ അടുത്തേക്ക് കൊണ്ട് വരാഞ്ഞേ….

ഞാൻ പറഞ്ഞതാ…. പക്ഷെ.. അച്ഛാ പറഞ്ഞു അമ്മ അങ്കിളിനോട് സംസാരിക്കുവല്ലേ ഡിസ്റ്റർബ് ചെയ്യണ്ട എന്ന്.. അതാ… എന്റെ ഫ്രണ്ട്സിനും ഒക്കെ ചോക്ലേറ്റ് കൊടുത്തല്ലോ…
ഋഷിമോൻ നല്ല സന്തോഷത്തിലാണ്….

അർപ്പിത…. എന്താടോ ഇത്???

എനിക്കറിയില്ല ഡോക്ടർ… എനിക്കറിയില്ല…. അവളാകെ കൺഫ്യൂഷനിൽ ആയി.
പിന്നെ പതിയെ ഋഷിമോന്റെ അരികിലായി ഇരുന്നു…

മോനെ…. ദേ ഇങ്ങോട്ട് നോക്കിയേ… അവൾ അരുമയായി അവന്റെ താടിയിൽ പിടിച്ചു…. മോനെ ആരോ പറ്റിച്ചതാ…. അത് മോന്റെ അച്ഛനല്ല… മോനെന്തിനാ അമ്മയോട് പറയാതെ പോയെ…..

അതുകേട്ടതും ഋഷിമോൻ കരയാൻ തുടങ്ങി…. അല്ല എന്റച്ഛയാ…. എന്റച്ചായാ… അമ്മ ചുമ്മാ പറയുവാ….

അല്ല കണ്ണാ… അത് മോന്റെ അച്ചാ അല്ല…. അമ്മയല്ലേ പറയുന്നേ.. എന്റെ പൊന്നൂട്ടൻ അമ്മ പറയുന്നത് കേൾക്കില്ലേ???

ഋഷിക്കുട്ടൻ വിതുമ്പിക്കൊണ്ട് ചുണ്ടുകൾ പുറത്തേക്കുന്തി…. പിന്നെ എന്റച്ഛ എവിടെ അമ്മേ…. എന്റെ ഫ്രണ്ട്സിനൊക്കെ അമ്മയും അച്ഛയും ഉണ്ടല്ലോ… എനിക്ക് അമ്മ മാത്രെ ഉള്ളോ… അതെന്താ അമ്മേ.. ഋഷികുട്ടൻ വീണ്ടും കരച്ചിലായി…

എന്നാൽ അർപ്പിതക് എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്ന് നിശ്ചയം ഇല്ലായിരുന്നു…. അവൾ നിസ്സഹായ ആയി നിരഞ്ജന്റെ മുഖത്തേക്ക് നോക്കി….

അവനും നോക്കി കാണുവായിരുന്നു അവളുടെ ദയനീയവസ്ഥ…

അവൻ വേഗം ഋഷികുട്ടനെ വാരി എടുത്തു…. മോന് അച്ഛനില്ലാന്ന് ആരാ പറഞ്ഞെ????
അമ്മ പറഞ്ഞോ????

ഇല്ല…. ആരും പറഞ്ഞില്ല…

പിന്നെന്തിനാ മോൻ അമ്മയെ സങ്കടപെടുത്തുന്നെ???
ഋഷിമോൻ അമ്മയെ സങ്കടപെടുത്തിയോ അങ്കിളേ???? കുഞ്ഞിച്ചുണ്ടുകൾ പുറത്തേക്കുന്തി….
ഞാൻ അച്ഛനെ അല്ലെ ചോദിച്ചേ… അമ്മക്ക് സങ്കടമായോ… അവൻ വേഗം ഊർന്നിറങ്ങി

സോറി അമ്മേ…. ബെഞ്ചിൽ കണ്ണുകലടച്ചിരുന്ന അർപ്പിതയുടെ മടിയിൽ കയറിക്കൊണ്ട് പറഞ്ഞു…

സോറി അമ്മേ….. ഋഷിമോന് അച്ഛനില്ലേ അമ്മേ…. അച്ചൻ വരില്ലേ

വരും ഋഷിമോന്റെ അച്ചൻ ഉടനെ വരും

അർപ്പിത മറുപടി പറയും മുന്നേ നിരഞ്ജൻ ഋഷികുട്ടനെ എടുത്തുകൊണ്ടു പറഞ്ഞശേഷം ഒരു കുസൃതി ചിരിയാലേ ഇടങ്കണ്ണിട്ടു അർപ്പിതയെ നോക്കി.

അവൾ നിസ്സഹായയി നിരഞ്ജനെ നോക്കി.

അഹ്… പിന്നെ ഇനി ആരും വന്ന് അച്ഛാ ആണെന്ന് പറഞ്ഞാൽ മോൻ കൂടെ പോവരുത് ട്ടോ… ചോക്ലേറ്റസും മേടിക്കരുത്…. ഋഷിക്കുട്ടന്റെ അച്ഛനെ… അമ്മ തന്നെ മോന് കാണിച്ച് തരും.. കേട്ടോ…അവൻ അർപ്പിതയെതന്നെ നോക്കികൊണ്ട് പറഞ്ഞു.

ആ വെള്ളാരം കണ്ണുകൾ നിസ്സഹായതയോടെ അവനോടു അപേക്ഷിക്കുന്നുണ്ടായിരുന്നു… എന്നാൽ ഒരു ചിരിയോടെ അവൻ തല ഇരുവശത്തേക്കും ചലിപ്പിച്ചു.

അത് കേട്ടതും ഋഷിമോനും ഹാപ്പി ആയി.

അർപ്പിത… വാ നമുക്ക് പോകാം…സമയം ഒരുപാടായി

അവളും തലായിട്ടികൊണ്ട് അവന് പുറകെ നടന്നു….
നടക്കുമ്പോളും അവളുടെ മനസ് പല പല ചിന്തകളിലും ഉടക്കി കിടക്കുകയായിരുന്നു…

ഡോക്ടർ പോകുന്നിലെ… കാറിനടുത്തെത്തിയിട്ടും അവന്റെ കാറിനടുത്തേക് പോകാതെ അവിടത്തന്നെ നിൽക്കുന്ന നിരഞ്ജനെ കണ്ട് കൊണ്ട് അവൾ ചോദിച്ചു…

അവൻ ഒന്ന് കണ്ണ് കൂർപ്പിച്ചുകൊണ്ട് ചിരിച്ചു… താൻ ഈ ലോകത്തൊന്നും അല്ലല്ലേ…
അവൾക്കൊന്നും മനസിലായില്ല…

എടൊ ഇത്‌ എന്റെ കാർ ആണ്…
തന്റെ കാർ ദേ അപ്പുറത് സൈഡില…

ഓഹ്… സോറി… സോറി ഡോക്ടർ… ഞാൻ പെട്ടെന്ന്.. വേറെന്തോ… ശ്രദ്ധിച്ചില്ല.. അവൾ പറയാൻ ബുദ്ധിമുട്ടി…

അഹ്… ഏതായാലും താൻ കയറു… ഇന്ന് എന്റെ വണ്ടിയിൽ പോകാം…

ഏയ്.. വേണ്ട ഡോക്ടർ… ഞങ്ങൾ എന്റെ കാറിൽ വന്നോളാം…

എടൊ പറയുന്നത് കേൾക്കു… താൻ ഡ്രൈവ് ചെയ്താൽ ഇപ്പോൾ ശേരിയാകില്ല… തന്റെ വണ്ടി ഇന്നുതന്നെ വീട്ടിൽ എത്തിയാൽ പോരെ… താൻ കയറു…

അവളൊന്ന് മടിച് നിന്നു

മ്മ്മ്… ഓക്കേ.. എന്നാൽ എന്റെ കാർ ഇവിടെ കിടക്കട്ടെ… താൻ വാ നമുക്ക് തന്റെ വണ്ടിയിൽ പോകാം…

ഏയ്.. വേണ്ട ഡോക്ടർ… ഞാൻ… ഞാൻ വരാം…

അവൾ കോഡ്രൈവിംഗ് സീറ്റിലേക് കയറി… ഋഷിമോൻ പുറകിലയും കയറി…. കേറിയപാടെ അവൾ കണ്ണുകളടച്ചു ചാരികിടന്നു… ഒരുതരത്തിൽ അവൻ ഡ്രൈവ് ചെയ്യുന്നത് അവൾക്കും ഒരു ആശ്വാസമായിരുന്നു.

നിരഞ്ജൻ അവളെയൊന്നു നോക്കി പുഞ്ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.

ഡ്രൈവിംഗിനിടയിലും അവന്റെ മനസിലും പാർക്കിൽ വച് നടന്ന സംഭവങ്ങൾ ആയിരുന്നു… അർപ്പിതയും അതുതന്നെയാകും ചിന്തിക്കുന്നതെന്നു അവൻ ഊഹിച്ചു.

ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടെ നിരഞ്ജൻ അവളെ നോക്കുന്നുണ്ടായിരുന്നു… പക്ഷെ അവൾ കണ്ണുകൾ അടച്ച് ഇരിപ്പാണ്…

ഋഷികുട്ടനാണെങ്കിൽ വണ്ടിയിൽ കേറിയപാടെ അർപ്പിതയുടെ ഫോൺ എടുത്തു കാർട്ടൂൺ കാണുന്നതിൽ മുഴുകിയിരിപ്പാണ്. നിരഞ്ജൻ ഇടയ്ക്കു മിററിലൂടെ ഋഷികുട്ടനെയും ഒന്ന് നോക്കി…

ഈ പുകിലെല്ലാം ഉണ്ടാക്കിവച്ചിട്ടു ഒന്നുമറിയാതെ ഫോണിൽ കളിക്കുന്ന ഋഷികുട്ടനെ കാൻകെ അവനറിയാതെ ചിരിവന്നു.

അർപ്പിത…. തെല്ലുനേരത്തിനു ശേഷം നിരഞ്ജൻ വിളിച്ചു.

എന്താ ഡോക്ടർ…. അവൾ കണ്ണുകൾ തുറക്കാതെ തന്നെ ചോദിച്ചു.

എടൊ… ഇന്ന് പാർക്കിൽ വെച്ചു…..അത്… അതാരായിരിക്കും…

അവളൊന്ന് ഞെട്ടി… കണ്ണുകൾ തുറന്നു… പിന്നെ വേഗംതന്നെ പറഞ്ഞു… ഏയ് അത് ആരേലും മോനെ കളിപ്പിച്ചതാകും… അല്ലാതാരാ… ആരുമില്ല.. ഡോക്ടർ അത് വിട്ടില്ലേ ഇതുവരെ..

എന്നാൽ ആവുളുടെ മുഖത്തെ പരിഭ്രമം അവൻ ശ്രദ്ധിച്ചിരുന്നു…

Arppitha… R u trying to hide something from me???

No… No ഡോക്ടർ… Y?? Y should i???

മ്മ്മ്… ഓക്കേ.. Bt i felt it arppitha

അവളൊന്നും മിണ്ടിയില്ല… പുറത്തേക്ക് നോക്കിയിരുന്നു… ഒലിച്ചിറങ്ങുന്ന കണ്ണുനീർ അവൻകാണാതെ അവൾ തുടച് മാറ്റി.

അർപ്പിത… താനെത്ര ഇല്ല എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല… താനെന്തോ എന്നിൽനിന്നും മറച്ചുപിടിക്കുന്നുണ്ട്… എന്നിൽനിന്ന് മാത്രമല്ല രാധമ്മയിൽനിന്ന് പോലും…

സീ അർപ്പിത…. താൻ ഒന്ന് മനസിലാക്കണം താൻ എന്തേലും മറച്ചുവെക്കുന്നുണ്ടെങ്കിൽ അതിന്റെ ആഫ്റ്റർ ഇഫ്ഫക്റ്റ് തനിക്ക് മാത്രമായിരിക്കില്ല ഋഷിമോനെക്കൂടി അത് ബാധിക്കും… അത് താൻ മറന്ന് പോകരുത്.
നിരഞ്ജൻ കുറച്ച് കടുപ്പിച്തന്നെ പറഞ്ഞു.

അത് കേട്ടതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽപിളർ പാഞ്ഞു പോയി… തന്റെ കുഞ്ഞിനെ…. ഇല്ല…. ഇനി അവനെകൂടി… അവളുടെ മനസാകെ കലങ്ങി മറിഞ്ഞു.നിരഞ്ജൻ പറഞ്ഞ വാക്കുകളിൽത്തന്നെ അവളുടെ മനസ് കുടുങ്ങി കിടന്നു.

പിന്നെ വീടെത്തുവരെ നിരഞ്ജനും അർപ്പിതയും പരസ്പരം ഒന്നും മിണ്ടിയില്ല.

അർപ്പിതയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ നിരഞ്ജൻ കാർ നിർത്തി… എടൊ അകത്തേക്കു കയറ്റാണോ.. അതോ??

വേണ്ട ഡോക്ടർ… ഞങ്ങൾ ഇവിടെ ഇറങ്ങിക്കോളാം… അർപ്പിത ബാഗുമായി ഇറങ്ങി.. പിന്നെ ഋഷികുട്ടനെയും ഇറക്കി ഡോർ അടച്ചു… ശേഷം അവളൊരു പുഞ്ചിരിയോടെ തല പതിയെ ചലിപ്പിച്ചു….

ബൈ അങ്കിൾ…. ഋഷിക്കുട്ടൻ പറഞ്ഞു

ബൈ പൊന്നൂട്ടാ….. ഗുഡ് ബോയ് ആയി ഇരിക്കണം കേട്ടോ

അവന്റെ പൊന്നൂട്ടാ എന്നുള്ള ആ വിളിയിൽ അർപ്പിത അവനെത്തന്നെ നോക്കി…. അപ്പോൾ അവൻ കണ്ണുകൾ ചിമ്മി ഒന്ന് ചിരിച്ചു. അവൾ പതിയെ തിരിഞ്ഞു നടന്നു.

ഡോ…

അവളൊന്ന് തിരിഞ്ഞു… എന്തിനെന്നോണം പുരികകൊടികൾ ചുളിച്ചു..

തന്റെ കാർ ന്റെ കീ താടോ.. അവൻ ഇടം കൈ നീട്ടികൊണ്ട് പറഞ്ഞു.

ഏയ്… സാരമില്ല ഡോക്ടർ… നാളെ ഒരു ഓട്ടോ വിളിച്ചു പോയി എടുത്തോളാം… അവൾ മടിയോടെ പറഞ്ഞു…

താടോ…. അവൻ കൈ നീട്ടിയപാടെ ഇരുന്നു

വേണ്ട ഡോക്ടർ…

എന്നാൽ അവൾ കീ കൊടുക്കാതെ താൻ പോകില്ലെന്ന മട്ടിൽ ഇരിക്കുന്ന നിരഞ്ജനെക്കണ്ടതും മനസില്ല മനസോടെ അവൾ ബാഗിൽനിന്നും കീ അവന് നേരെ നീട്ടി..

ഇത്രെയേ ഉള്ളു… ഇത്‌ ആദ്യമേ തന്നുകൂടായിരുന്നോ??? അവൻ രണ്ട് കണ്ണും ചിമ്മിക്കൊണ്ട് പറഞ്ഞു… ശേഷം വണ്ടി മുന്നോട്ടെടുത്തു…

അവൾ അതുനോക്കി നിന്നശേഷം ഒരു നെടുവീർപ്പിടുകൊണ്ട് ഋഷികുട്ടന്റെ കയ്യിൽ പിടിച്ചു ഗേറ്റ് തുറന്ന് ഉള്ളിലേക്കു നടന്നു.

(തുടരും )