രചന – കൃഷ്ണ
മുന്നിൽ കൊച്ചരി പല്ല് കാട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സുന്ദരി മണി… ലൈറ്റ് റോസ് കളറിലെ ഫ്രോക്കാണ് വേഷം മുടി ഇരുവശത്തേക്കുമായി പൊക്കി കെട്ടിയിരിക്കുന്നു… നെറ്റിൽ കണ്മഷി കൊണ്ട് ഒരു വലിയ വട്ട പൊട്ട് മാത്രം… കാണാൻ നല്ല ചേല്…
ചിരിച്ചു കൊണ്ട് നിക്കുന്ന ആ കുരുന്നിനരികിൽ മുട്ടു കുത്തിയിരുന്ന് അവൾ…
എന്താടാ വാവേ… അമ്മ എവിടെ പൊന്നിന്റെ…?
കുഞ്ഞിന്റെ കവിളിൽ കൈ ചേർത്തു കൊണ്ട് ജാനു ചോദിച്ചു…
ജാനു ചോദിച്ചതിന് കുരുന്ന് പിറകിലേക്ക് കുഞ്ഞി കൈ ചൂണ്ടി കാട്ടി…
അവൾ തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല…
ജാനു കുഞ്ഞിന് നേരെ തിരിഞ്ഞു…
അവിടെ ആരും ഇല്ലല്ലോ ചുന്ദരി…
ജാനു പറഞ്ഞതിന് കുരുന്ന് ചിരിച്ചു… ആ കുരുന്നിന്റെ ചിരി കാണാൻ തന്നെ വല്ലാതെ ഭംഗി തോന്നി ജാനൂന്…
അച്ചോടാ ചുന്ദരി മണി…
കുഞ്ഞിന്റെ ഉണ്ട കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…
ജാനു പിടിച്ചത് പോലെ ആ കുഞ്ഞും അവൾടെ കവിളിൽ മെല്ലേ പിടിച്ച് വലിച്ചു കൊണ്ട് കൈ കൊട്ടി ചിരിച്ചു…
ജാനൂന് അതിയായ വാത്സല്യം തോന്നി പോയി…
കുഞ്ഞി…
പെട്ടന്ന് പിറകിൽ നിന്നും വിളി കേട്ട് ജാനു തിരിഞ്ഞു നോക്കി…
അമ്മേ….. അപ്പോഴേക്കും കുരുന്ന് ജാനുവിൽ നിന്ന് അവർക്കടുത്തേക്ക് കുണുങ്ങി കൊണ്ടോടി…
അമ്മേയെ പേടിപ്പിച്ചു കളഞ്ഞല്ലോ കുഞ്ഞി നീ…
ചെറിയ ശാസനയോടെ എന്നാൽ അതിലുപരി ആവലാതിയോടെ കുഞ്ഞിനെ ചേർത്തു പിടിച്ച് കൊണ്ട് ആ സ്ത്രീ പറഞ്ഞു…
കുരുന്നാണെൽ ചിരിക്കുവാണ്… ആ ചിരി കണ്ട് ആ അമ്മയുടെയും മുഖത്ത് ചിരി വിരിഞ്ഞു… അവൾ കുഞ്ഞിന്റെ മുഖം മുഴുവൻ മുഴുവൻ ചുമ്പനങ്ങൾ കൊണ്ട് മൂടി…
ആ സ്ത്രീ ജാനൂന് നേരെ തിരിഞ്ഞു…
ജാനുനെ നോക്കി ചിരിച്ചു…
ഈ പെണ്ണിന് കുറുമ്പിത്തിരി കൂടുതലാ… ഒരു നിമിഷം കൊണ്ട് പെണ്ണെന്നെ പേടിപ്പിച്ചു കളഞ്ഞു… കൗണ്ടറിൽ അർച്ചനയ്ക്കുള്ള രസീത് എഴുതിച്ച് തിരിയെ മോളെ കാണാനില്ല… പേടിച്ച് മോളെ തിരഞ്ഞു വരുമ്പോഴാ ഇവിടന്ന് കുഞ്ഞീടെ ചിരി കേട്ടത്…
അമ്മേയെ പേടിപ്പിച്ചല്ലേ കുഞ്ഞി പെണ്ണ്… ഇനി ഇങ്ങനെ ചെയ്യരുതുട്ടോ…
വാത്സല്യത്തോടെ ആ കുരുന്നിനോട് ജാനു പറഞ്ഞു… അതിന് കുഞ്ഞി പല്ല് കാട്ടി ചിരിച്ചു കൊടുത്തു…
അച്ചോടാ… ജാനു കുഞ്ഞിന്റെ കവിളിൽ ഒന്ന് മുത്തി…
കുട്ടി ഒറ്റക്കാണോ…?
ഏയ് അല്ല… താൻ… അല്ല ഹസ്ബന്റ് ഉണ്ട്… ജാനു പറഞ്ഞു…
മമ്… എന്നാൽ ഞങ്ങള് ചെല്ലട്ടെ… അതും പറഞ്ഞ് അവർ കുഞ്ഞുമായിട്ട് അമ്പലത്തിനുള്ളിലേക്ക് നടന്നു…
അവർ പോയതും ജാനു തിരിയേം മുന്നിൽ രണ്ട് പേര്… അതും ഒരുമാതിരി നോട്ടത്തോടെ…
രണ്ടാളുടെയും നോട്ടം അവളെ വല്ലായ്മ തോന്നിച്ചു… അവൾ അവരെ മറി കടന്ന് പോകാൻ നോക്കിയതും ഒരുത്തൻ അവൾക്ക് കുറുകെ കൈ നീട്ടി തടഞ്ഞു…
എന്താ നിങ്ങളീ കാണിക്കുന്നേ… കൈ മാറ്റ്…
അയ്യാളെ തുറിച്ചു നോക്കി കൊണ്ട് ജാനു പറഞ്ഞു…
ഹാ… എന്തിനാ ഇത്രയ്ക്ക് ധൃതി… ഞങ്ങള് നിന്നെ പിടിച്ചു തിന്നതൊന്നുമില്ല മോളെ… ഞങ്ങളൊന്ന് പരിചയപ്പെടാൻ വന്നതാ…
കൈ തടഞ്ഞു നിർത്തിയവൻ ഒരുമാതിരി ചിരി ചിരിച്ചു കൊണ്ട് ജാനൂനെ നോക്കി കൊണ്ട് പറഞ്ഞു…
അവന്റെ സംസാരവും നോട്ടവും കണ്ട് അവൾക്ക് അറപ്പും ദേഷ്യവും തോന്നി…
അവൾടെ കണ്ണുകൾ ആദ്യമായി അച്ചൂനെ തിരഞ്ഞു…
അവനെ കാണാഞ്ഞത് കണ്ട് അവൾടെ ഉള്ളിന്റെ ഉള്ളിൽ ചെറിയ തോതിൽ ഭയം നിറഞ്ഞു… താൻ നിക്കുന്നിടത്ത് അങ്ങനെ ആളുകളുമില്ല…
ഡാ സജി കുട്ടിക്ക് നമ്മൾ പരിചയപ്പെടാൻ വന്നത് അങ്ങ് ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു… ആ മുഖം കണ്ടില്ലേ…
ആ കൊച്ചിനോട് നല്ല കളിയും ചിരിയുമായിരുന്നല്ലോ… ഞങ്ങളും കളിക്കാനും ചിരിപ്പിക്കാനും നിന്ന് താരാന്നേ… വേണേൽ…
ച്ചി… നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ… വായി നോക്കികൾ…
ജാനു അവരെ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവരെ കടന്നു പോകാൻ നോക്കേം അവൾടെ കൈയ്യിൽ പിടി വീണു…
ഹാ… അങ്ങനങ്ങ് പോയാലോ…
എന്റെ കൈയ്യിൽ നിന്ന് വിടടോ… വിടാൻ… ജാനു കൈ വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു…
എന്നാൽ ശ്രെമം വിഭലമായി… അവന്റെ കൈയ്യുടെ പിടുത്തം മുറുകിയതേയുള്ളു…
പെട്ടന്ന് അവന്റെ കൈയ്ക്കു മേൽ മറ്റൊരു പിടുത്തം വീണു…
ജാനുവിന്റെയും ഒപ്പം ആ രണ്ടവൻ മാരുടെയും നോട്ടം ആ കൈയ്യിലേക്കും ഒപ്പം ആളിലേക്കും നീണ്ടു…
അച്ചൂനെ കണ്ട് ശ്വാസം നേരെ വീണങ്കിലും ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവനെ കണ്ടതും പേടി വന്നു അവൾക്ക്… അവന്റെ കലിപ്പ് മൂഡ് അവൾക് നന്നായി അറിയാം…
അച്ചൂന്റെ ബലിഷ്ടമായാ ആ കൈകളുടെ മുറുക്കം അയ്യാളിൽ വേദന ഉളവാക്കി… കൈ നുറുങ്ങും പോലെ… ജാനുവിന്റെ കൈയ്യിലെ പിടി താനേ അയഞ്ഞു… ഒപ്പം അയ്യാളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു…
ഡാ… ആരാടാ നീ…
കൂടെ ഉണ്ടായവൻ ചോദിച്ചു തീർന്നതും അവൻ വായുവിലൂടെ പറന്നുയർന്നു…
നീ എന്റെ കൂട്ട് കാരനെ തല്ലാൻ മാത്രമായോ…
കുറച്ച് മാറി നിലത്തു വീണു വേദന കൊണ്ട് പുളയുന്നവനെ നോക്കി കൂട്ടാളി ചോദിച്ചു…
അച്ചു അയ്യാളുടെ കൈ തിരിച്ചൊടിച്ചു കൊണ്ടാണ് മറുപടി കൊടുത്തത്…
അയ്യാൾ വേദന കൊണ്ട് കിടന്നലറി…
ആ കാഴ്ച കണ്ട് ജാനു പകച്ച് പോയി…
പന്ന @@₹#%#&&%#₹#@ പുന്നാര മോനെ…
എത്ര ധൈര്യമുണ്ടങ്കിലാടാ നീ എന്റെ പെണ്ണിന്റെ കൈയ്യിൽ കേറി പിടിച്ചത്… ഹേ…
പറയുന്നതിനോടൊപ്പം അച്ചുന്റെ കൈകൾ അയ്യാളുടെ മുഖത്ത് പല തവണ ഉയർന്നു പൊങ്ങി…
അവന്റെ ഇടിയിൽ അയ്യാൾ അവശനായി…
വേ… വേണ്ട ഇനി തല്ലണ്ട നമുക്ക് പോകാം…
അച്ചു തല്ലുന്നത് കണ്ട് ജാനു പേടിയോടെ പറഞ്ഞു… എന്നാൽ അവന്റെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും അവൾ വേഗം മുഖം താത്തി…
അച്ചു വീണ്ടും അയ്യാളിലേക്ക് നോട്ടം കൊടുത്തു…
ഇനി എന്നെ തല്ലല്ലേ സാറേ… മാപ്പ്… ഞാൻ ചെയ്തതിന് മാപ്പ്… പെങ്ങളെ ഒന്ന് പറയ്…
ഇനിയും തല്ല് മേടിക്കാനുള്ള ത്രാണി ഇല്ലാത്തത്കൊണ്ട് അയ്യാൾ അപേക്ഷിച്ചു…
ഇനി നിന്റെയൊക്കെ കുത്തലുമായി അമ്പല പരിസരത്ത് കണ്ടാൽ…
ഒരു താക്കിതു പോലെ പറഞ്ഞു കൊണ്ട് അച്ചു അയ്യാളെ നിലത്തേക്ക് എറിഞ്ഞു…
അയ്യാളെയും കുറച്ച് മാറി വീണു കിടക്കുന്നവനെയും ദേഷ്യത്തിൽ നോക്കി കൊണ്ട് ജാനുന്റെ കൈയ്യിൽ പിടിച്ച് വണ്ടിക്കടുത്തേക്ക് നടന്നു…
അവന്റെ ദേഷ്യം കേട്ടടങ്ങിയിട്ടില്ലാന്ന് അവൾക്ക് മനസിലായി… പേടിച്ചിട്ട് ഒന്നും മിണ്ടാനും പോയില്ല…
യാത്രയിൽ അച്ചു മൗനമായിരുന്നു… മിററിലൂടെ ജാനു അച്ചൂനെ നോക്കി… മുഖം കനത്തു തന്നെയാണ്…
ബുള്ളറ്റ് മാളികയ്ക്കൽ ഗേറ്റ് കടന്ന് മുറ്റത്ത് വന്നു നിന്നതും ജാനു വേഗം പിന്നിൽ നിന്നുമിറങ്ങി… അവൾ ഇറങ്ങിയതും ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ച് അച്ചു ഇറങ്ങി ഒറ്റ പോക്കായിരുന്നു അകത്തേക്ക്… ജാനു അവന്റെ പോക്ക് നോക്കി നിക്കെയാണ് സിന്ധു പുറത്തേക്ക് വന്നത്…
അച്ചൂന്റെ പോക്ക് കണ്ട് അവൻ പോയത് നോക്കി ജാനൂന് അടുത്തേക്ക് വന്നു…
അച്ചു കലി തുള്ളിയാണല്ലോ… എന്താ മോളെ എന്താ ഉണ്ടായേ…?
സിന്ധു സംശയത്തോടെ ചോദിച്ചു…
സിന്ധു ചോദിച്ചത് കേട്ട് ജാനു അമ്പലത്തിൽ വെച്ച് നടന്നത് അങ്ങ് പറഞ്ഞു കൊടുത്തു…
ഭൂമിയിൽ ഏതേലും മൂലയിൽ കാണും ഇതുപോലെ കുറച്ചണ്ണങ്ങൾ… എന്തായാലും അവന്മാർക്ക് കിട്ടണ്ടത് കിട്ടിയില്ലേ… മോള് ഇനി അതോർത്തു ടെൻഷനടിക്കേണ്ട… മോള് പോയി ഈ ഡ്രസ്സ് മാറ്റിയിട്ട് വാ… നിങ്ങള് ഒന്നും കഴിക്കാതെയല്ലേ പോയത്… അമ്മ അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെക്കാം…
സിന്ധു പറഞ്ഞതും അവൾ തലയാട്ടി അകത്തേക്ക് നടന്നു…
അമ്പലത്തിലേക്ക് കേറുമ്പോൾ പടിയുടെ സൈഡിലായി ഒരു തമിഴച്ചി സ്ത്രീ കുറെ
കുപ്പിവളകൾ വിൽക്കാനിരിക്കുന്നുണ്ടായിരുന്നു… പെണ്ണിന്റെ കണ്ണ് കൊതിയോടെ അതിലേക്ക് തന്നെ നീളുന്നത് കണ്ട് വേണോ എന്ന് ചോദിക്കാൻ തോന്നിയതാ… എന്നാൽ അവൾടെ ആഗ്രഹം താൻ ചോദിക്കാതെ തന്നെ പറയുമോ എന്നറിയാൻ വേണ്ടി നിന്നു… എന്നാൽ ആ കുപ്പിവളകളേ കൊതിയോടെ നോക്കിയതന്നല്ലാതെ വേണമെന്നവൾ തന്നോട് പറഞ്ഞതേയില്ല…
തൊഴുത്തിറങ്ങുമ്പോഴും അവൾടെ നോട്ടം വലകളിൽ നീളുന്നത് കണ്ടത് കൊണ്ടാണ് അവൾ തുറന്ന് പറയുമെന്ന് ഉറപ്പില്ലന്ന് മനസിലായതും അവളെ അവിടെ നിർത്തി കുപ്പി വള മേടിക്കാൻ പോയത്… ആ സ്ത്രീയുടെ കൈയ്യിൽ നിന്നും കറുത്ത കുപ്പിവളകൾ മേടിച് തിരിച്ചു വരുമ്പോഴാ ഒരു പുന്നാരാ മോൻ എന്റെ പെണ്ണിന്റെ കൈയ്യിൽ പിടിച്ചു നിക്കുന്നത് കണ്ടത്…
അച്ചു ഓർത്ത് കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു… ദേഷ്യം മാറാതെ ബെഡിൽ മുഷ്ട്ടി ചുരുട്ടി ഇടിച്ചു…
ആ സമയമാണ് ജാനു റൂമിലേക്ക് കേറി വന്നത്… അച്ചുന്റെ നോട്ടം അവളിലേക്ക് നീണ്ടു…
ജാനു അച്ചൂനെ ഒന്ന് പാളി നോക്കി നേരെ ഷെൽഫിനടുക്കലേക്ക് നടക്കാനൊരുങ്ങേ ഒരലർച്ചയായിരുന്നു…
ഡി…
അവന്റെ അലർച്ച കേട്ട് ജാനു ഞെട്ടിപ്പിടഞ്ഞു കൊണ്ട് തിരിഞ്ഞ് അവനെ നോക്കി…
അച്ചു എണീറ്റ് അവൾക്കടുക്കലേക്ക് വന്നു നിന്നു…
അവന്റെ നോട്ടം അവൾടെ കൈയ്യിലായിരുന്നു…
അയ്യാൾ പിടിച്ചിടം ചെറുതായി ചുമന്നു കിടപ്പുണ്ട്… അവൻ അവൾടെ കൈയ്യിൽ പിടിച്ച് അവിടം വിരലോടിച്ചു…
ആ പാട് കണ്ട് അവന്റെ മുഖം മുറുകി…
ആ പുന്നാര മോൻ നിന്റെ കൈയ്യിൽ പിടിച്ചപ്പോൾ നിന്റെ അണ്ണാക്കിൽ നാക്കില്ലായിരുന്നോ…
എന്നോട് ചീറാൻ നിന്റെ നാക്കിന് നല്ല നീളമാണല്ലോ…
അച്ചു അവൾടെ കൈകളിൽ പതിയെ തലോടി കൊണ്ട് ചോദിച്ചു…
ജാനൂന്റെ ഭാഗത്ത് നിന്ന് പ്രേതികരണമൊന്നും കേൾക്കാഞ്ഞു അച്ചു മുഖമുയർത്തി അവളെ നോക്കി… അവളാണെൽ ഇമ ചിമ്മാതെ അവനെ നോക്കി നിക്കുവായിരുന്നു…
അവൾടെ ആ നോട്ടത്തിൽ അവന്റെ മുഖം മെല്ലേ അയഞ്ഞു… ദേഷ്യം എങ്ങോ പോയി… ചുണ്ടിൽ അവൾക്കായ് മാത്രം പുഞ്ചിരി തത്തി…
എന്താടി ജാനൂമ്മേ നീ ഇങ്ങനെ നോക്കുന്നേ…
അവന്റെ ചോദ്യം കേട്ടതും ജാനു പിടഞ്ഞു കൊണ്ട് വേഗം നോട്ടം മാറ്റി…
ശേ… ഞാൻ എന്തിനാ ഈ താന്തോന്നിയെ ഇങ്ങനെ നോക്കി നിന്നു പോയെ… ഒരു നിമിഷം എനിക്ക് എന്താ പറ്റിയെ…
അവൾ മനസിലോർത്തു പോയി…
സോറി ജാനുമ്മേ ഞാൻ നിന്നെ അവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോയതിന്…
അവന്റെ അങ്ങനൊരു ഭാവം അവൾക്ക് പുതുമയായിരുന്നു…
നിനക്ക് ഇഷ്ടപ്പെട്ട ഒരു കൂട്ടം മേടിക്കാനാ ഞാൻ പോയത്…
അവൻ പറഞ്ഞത് കേട്ട് ജാനു സംശയത്തോടെ മുഖം ചുളിച്ചു…
അവൾടെ നോട്ടത്തിന് മറുപടിയായി അച്ചു അവൾക്ക് മുന്നിലേക്ക് ഒരു പൊതി നീട്ടി…
ജാനു പൊതിയിലേക്കും അച്ചുവിലേക്കും മാറി മാറി നോക്കി…
നോക്കടി ഭാര്യേ…
അച്ചു പറഞ്ഞതും അവൾ മടിച്ചു മടിച്ചു കൊണ്ട് കൈയ്യിലെ പൊതി മേടിച് അഴിച്ചു നോക്കി… കറുത്ത കുപ്പിവളകൾ കണ്ടതും അവൾടെ കണ്ണുകൾ വിടർന്നു…
ജാനു അതിശയത്തോടെ അച്ചൂനെ നോക്കി… അവൻ അവളെ നോക്കി പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാട്ടി…
ഇഷ്ട്ടായോ…?
മമ്… ഒത്തിരി… എനിക്ക് എന്തിഷ്ടമാണെന്നറിയോ കുപ്പിവള… എന്നാലും രണ്ട് മൂന്നു കളറിലെ കൂടി മേടിക്കാമായിരുന്നു…
ജാനു പറഞ്ഞത് കേട്ട് അച്ചൂന് പറഞ്ഞറിയിക്കാൻ പറ്റാതത്ര സന്തോഷം തോന്നി… മനസ് തിങ്ങി നിറഞ്ഞു… ആദ്യമായിട്ടാണ് തന്റെ പെണ്ണ് പേടിക്കാതെ ഇഷ്ടത്തോടെ ഒരു കാര്യം തുറന്ന് പറഞ്ഞത്…
അവൻ അവളെ തന്നെ നോക്കി നിന്നു…
പെട്ടന്ന് ബോതം വന്നപോലെ ജാനു അച്ചുനെ നോക്കി…
അ.. അത്… പിന്നെ… ഞാൻ… കുപ്പിവള എനിക്ക്…
ഇഷ്ട്ടമുണ്ടങ്കിൽ വാ തുറന്ന് പറയരുത്…
അതൊട്ട് പറയേം ഇല്ല… എന്നിട്ട് രണ്ട് മൂന്നു കളറിലെ കൂടി മേടിക്കാമായിരുന്നൂന്ന്…
ഉള്ളിലെ സന്തോഷം അടക്കി പിടിച്ച് കള്ള കലിപ്പിൽ അച്ചു പറഞ്ഞു…
അവൻ പറഞ്ഞത് കേട്ട് ജാനു കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി…
മമ്… എന്താടി നോക്കി പേടിപ്പിക്കുന്നെ…?
അവന്റെ ചോദ്യത്തിന് അവൾ ചുണ്ട് കൊട്ടികാണിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു… പെട്ടന്നവൾ നിന്ന് അവന് നേരെ തിരിഞ്ഞു…
ഇത് വാങ്ങിച്ചു തന്നതിന് താങ്ക്സ്…
അവൾടെ ഒരു താങ്ക്സ്… നിന്റെ കേട്ടിയോന് കൊണ്ടേ കൊടുക്കടി…
ജാനൂന്റെ താങ്ക്സ് പറച്ചില് കേട്ട് അവന് ദേഷ്യം വന്നു…
ആമ്… ആ കേട്ടിയോനോട് തന്നെയാ പറഞ്ഞത്…
അതും പറഞ്ഞവൾ വേഗം റൂമിലേക്ക് കേറി ഡോറടച്ചു…
നാളെയാ റിസെപ്ഷൻ വെച്ചിരിക്കുന്നെ… കല്യാണം ചെറിയ രീതിയിലല്ലേ നടത്തിയേ… അതികം ആരെയും വിളിച്ചിരുന്നില്ലല്ലോ… മാത്രവുമല്ല കല്യാണം വിളിക്കാഞ്ഞതിൽ മിക്കവരും പരാതി ആയിരുന്നു…
ഫുഡ് കഴിക്കുന്നതിനിടെ ദേവൻ പറഞ്ഞു…
ദേവൻ പറഞ്ഞത് കേട്ട് അച്ചു തൊട്ടടുത്തിരുന്നു ഫുഡ് കഴിക്കുന്ന ജാനുനെ നോക്കി…
അവളാണെൽ ചെറിയൊരു പീസ് ചപ്പാത്തി മുറിച്ച് വായിലേക്ക് വെക്കാൻ പോക്കയായിരുന്നു അച്ചു നോക്കിയത്…
അവൾ പിരികം പൊക്കി എന്തെന്ന് ആക്ഷനിട്ട് ചോദിച്ചതും അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ കൊടുത്തു… അത് കണ്ട് ജാനു ഞെട്ടി കൊണ്ട് നോട്ടം മാറ്റി…
പിന്നെ റിസെപ്ഷൻ കഴിഞ്ഞുള്ള പിറ്റേ ദിവസം നിങ്ങള് രണ്ടാളും മോൾടെ വീട്ടിൽ പോണം… ചടങ്ങുകൾ തെറ്റിക്കണ്ട… ഒന്ന് രണ്ട് ദിവസം നിന്നിട്ട് വന്നാൽ മതിയാകും…
ദേവൻ പറഞ്ഞ വാക്കുകൾ കേട്ട് ജാനൂന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു…
അവൾടെ മനസ് കാർത്തിയേയും കൗസല്യനെയും ധൃതി കൂടി…
അത് അപ്പേ… കുറച്ച് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ… ഇന്നലെയല്ലേ കല്യാണം കഴിഞ്ഞത്…
അച്ചുന്റെ പറച്ചില് കേട്ട് ജാനൂന്റെ മുഖം മാറി… അവനെ കൊല്ലാനുള്ള ദേഷ്യം വന്നു അവൾക്ക്… വല്ലാതെ സങ്കടം വന്നു… അവൾടെ കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും തുളുമ്പാതെ എങ്ങനെയോ ഒരു വിധം പിടിച്ചു നിർത്തി…
നീ എന്താ അച്ചു ഈ പറയണേ… ഇതൊരു ചടങ്ങാ… കല്യാണം കഴിഞ്ഞ് ഭാര്യ വീട്ടിൽ വിരുന്ന് പോകുന്നത് ഒരു ചടങ്ങ് തന്നെയാ… അത് നമ്മുടെ ഇഷ്ടത്തിന് പോകാനുള്ള ഒന്നല്ല…
സിന്ധു പറഞ്ഞതും ജാനൂന്റെ ഉള്ളിൽ നേരിയ ഒരു പ്രേതീക്ഷ വന്നു… അവൾ ദയനീയമായി അച്ചുനെ ഒന്ന് നോക്കി… ആ സമയം അവന്റെ നോട്ടവും അവളിലേക്ക് നീണ്ടു…
ആമ് അമ്മേ പൊക്കോളാം… ജാനൂനെ നോക്കി കൊണ്ടായിരുന്നു അവൻ പറഞ്ഞത്… അവൾടെ മുഖം തെളിയുന്നതവൻ ഇമ ചിമ്മാതെ നോക്കി കണ്ടു…
തുടരും…

by