16/04/2026

സായൂജ്യം : ഭാഗം 26

രചന – തൻശി തനു

രാവിലെ ഓഫീസിൽ പോകാനുള്ള തിടുക്കത്തിലാണ്..  അജു ഇന്നലെത്തെ യാത്ര ക്ഷീണം കൊണ്ടുതന്നെ അവൾ എഴുനേൽക്കാൻ വൈകി… അജു ലേറ്റ് ആയതിനാൽ ടിജോ കയറു പൊട്ടിക്കാനും… ടിജോയെ കൂടെ കൊണ്ടുപോകാത്ത സങ്കടം ഇതിലൂടെ തീർക്കുകയാണ്… “എന്റെ ടിജോ നീ ഇത് തന്നെ എത്രാമത്തെ തവണയാണ് പറയുന്നത് ഞാൻ എഴുനേൽക്കാൻ ഇത്തിരി വൈകി…” “ഇത്തിരിയോ അര മണിക്കൂർ വൈകി എന്ന് പറ…” “ആ അര മണിക്കൂർ വൈകി ഇപ്പോ, അപ്പോ തുറന്ന വാ അല്ലേ ഇത് ഇപ്പോ ദേ ഞാൻ റെഡി ആയി ഇനി എന്താ നിന്റെ പ്രശ്നം പോകാലോ..” “ങേ നീ റെഡി ആയോ… അയ്യോ ദേ ഒരു 5 മിനിറ്റ് ഇപ്പോ വരാം…” അജു റെഡി ആയെന്നു കേട്ടതും ടിജോ ഞെട്ടി…

ഇന്ന് ഓഫീസിൽ പോകാൻ മടിയായതിനാൽ അജു ഉറങ്ങി എഴുനേൽക്കാൻ വൈകിയ കാരണം ഉണ്ടാക്കി ലീവ് എടുക്കാൻ ആയിരുന്നു ടിജോയുടെ പ്ലാൻ.. അജു റെഡി ആയത് കണ്ട് ടിജോ സ്വയം നോക്കി അജുവിനോട് പറഞ്ഞു അവൻ റൂമിലേയ്ക് ഓടി… അതു കണ്ടതും അജു തലയിൽ കൈ വെച്ചു നിന്നു ഇതെന്ത് കഥ എന്നപോലെ യദു ടിജോ ഓടിയ ഭാഗത്തും അജു നിന്നിടത്തും നോക്കി… “ഞാൻ ഇന്ന് ഓഫീസിൽ പോകില്ല എന്നാ അവൻ കരുതിയെ..  അപ്പോ അവനും ലീവ് എടുക്കാല്ലോ അതാണ് രാവിലെ ഇവിടെ കിടന്നുള്ള ഈ ഷോ… എനിക്കറിയില്ലേ അവനെ നീ വേഗം വരാൻ നോക്ക് ഞാൻ പുറത്തുണ്ടാകും…” യദുവിനോട് പറഞ്ഞുകൊണ്ട് അജു വെളിയിൽ ഇറങ്ങി ഫോൺ നോക്കാൻ തുടങ്ങി…

രാവിലെ മെസ്സേജ് വരാത്തതിന്റെ ചെറിയ വിഷമത്തിൽ ആണ് അജു.. ‘ഇന്നലെ രാത്രി ഒരു വിവരവും ഇല്ലാത്തോണ്ടാ ലേറ്റ് ആയിട്ടും ഇച്ഛനെ അങ്ങോട്ട് വിളിച്ചേ അതും അവിടെ നടന്ന കാര്യങ്ങൾ കേൾപ്പിച്ചില്ലേൽ സമാധാനം കിട്ടില്ല എന്ന് തോന്നി.. അപ്പോ ഇതുവരെ ഇല്ലാത്തൊരു തിരക്ക്..  രാവിലെ ഞാൻ എഴുന്നേൽക്കും മുന്നേ മെസ്സേജ് വരുന്നത് ഇപ്പോ ദേ ഇത്രയും സമയമായി ഇതുവരെ ഒരു വിവരവും ഇല്ല എന്ത് പറ്റി ആവോ…’ അജു ഫോൺ നോക്കി ആലോചനയോടെ നിന്നു അപ്പോഴേക്കും ഇച്ഛന്റെ മെസ്സേജ് അജുവിനെ തേടി എത്തി.. “ജാൻ കുറച്ചേറേ തിരക്കിൽ പെട്ടു പോയി രാത്രിയിൽ ഒരുപോള കണ്ണടക്കാൻ പറ്റിയില്ല…

നിന്നെ ഒന്ന് വിളിക്കാൻ പറ്റാതെ എന്തിനു നീ വിളിക്കുമ്പോൾ ഒന്ന് സംസാരിക്കാൻ പറ്റാതെ ആകെ പ്രാന്ത് പിടിച്ചു പെണ്ണേ… വർക്ക്‌ തീർന്നു നാട്ടിൽ എത്തി ഇപ്പോ ദേ വീട്ടിൽ റൂമിൽ കേറിയതേ ഉള്ളു… എന്നെ കുറിച്ച് ആധി കയറ്റാതെ ഹാപ്പി ആയിരിക് ഇച്ഛൻ അപ്പഴേക്കും ഒന്ന് ഫ്രഷ് വരാം..” മെസ്സേജ് വായിച്ചതും അജുവിന്റെ കണ്ണുകൾ തിളങ്ങി ചൊടിയിൽ നറു പുഞ്ചിരി വിരിഞ്ഞു.. ഇതുവരെ മനസിലുണ്ടായ സംഘർഷം കുറഞ്ഞത് പോലെ… അപ്പഴേയ്ക്കും യദുവും ടിജോയും അജുവിനരികിൽ എത്തിയിരുന്നു.. മൂവരും സമയം പാഴാക്കാതെ കാറിൽ ഓഫീസിൽ പുറപ്പെട്ടു… കാർ പാർക്ക്‌ ചെയ്യ്തു ഓഫീസിലേയ്ക് നടക്കുമ്പോൾ അജുവിനെ തേടി അവളുടെ ഇച്ഛയുടെ കാൾ എത്തി… ടിജോയോടും യദുവിനോടും നടന്നോളാൻ പറഞ്ഞു അജു ഫോൺ എടുത്തു ടിജോയും യദുവും അജുവിനെ ഒന്ന് നോക്കി നടന്നു..

“ഓഫീസിൽ എത്തിയോ…” ഹലോ എന്ന് പറയും മുന്നേ അജുവിന്റെ കാതിൽ അവളുടെ ഇച്ഛന്റെ ശബ്ദം എത്തി.. അജു ഒന്ന് ചിരിച്ചു മൂളി.. “ഇന്നലെ അവിടെ തകർത്തില്ലേ പെണ്ണേ… നിന്റെ ആഗ്രഹം പോലെ ശ്യാമമ്മ വരുമ്പോൾ അവിടെ കീടങ്ങൾ കാണില്ലല്ലോ…” “ഉണ്ടാവില്ല…” “പിന്നെ ഓഫീസിലും ഇന്നൊരു ഷോ പ്രതീക്ഷിക്കാം അവിടെ ഉള്ള ഒരു കീടത്തിന്റെ ഫാമിലി ആണേ നീ ഇന്നലെ ഇറങ്ങാൻ പറഞ്ഞേ…” അജുവിന് ആദ്യം എന്താ പറഞ്ഞതെന്ന് മനസിലായില്ലേങ്കിലും ഓഫീസിലെ കീടം എന്ന് ആലോചിച്ചപ്പോൾ ശില്പയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അജുവിന് അവൻ ആരെയാ ഉദ്ദേശിച്ചതെന്നു മനസിലായി… അവളൊന്നും ചിരിച്ചു..

“വിട്ടു കൊടുക്കരുത് ഇപ്പോ ഈ ഓഫീസിൽ നിനക്ക് അവളെക്കാൾ സ്വാതന്ത്ര്യമുണ്ട്… നിന്നെ ഭരിക്കാൻ വന്നല്ലോ പറയാതെ തന്നെ അറിയാല്ലോ എന്ത് വേണം എന്ന്.. ഇപ്പോ എന്റെ പെണ്ണിന്റെ മുഖത്തെ ചിരിയോടെ ലക്ഷ്യം നിറവേറ്റി വാ.. കൂടെ ഉണ്ട് എന്തിനും ഏതിനും… ഇപ്പോ വെച്ചേക്കെട്ടെ ഓഫീസിൽ നിന്നു കുറച്ചു കാര്യങ്ങൾ ചെയ്യ്തു തീർക്കാൻ ഉണ്ട് അപ്പോ ബാക്കി വിശേഷം ഈവെനിംഗ് love you baby 😘😘😘” ഫോൺ വെക്കുമ്പോൾ തന്നെ അജുവിന്റെ ചിരി അവന്റെ കാതിൽ എത്തിയിരുന്നു.. അവളുടെ ചിരിയോ ഒരു മൂളല്ലോ അതു തന്നെ മതിയായിരുന്നു അവനിൽ ഊർജ്ജം നിറയാൻ അജു ഓഫീസിൽ കേറുമ്പോൾ ടിജോയോടും യദുവിനോടും കയർക്കുന്ന ശില്പയെയാണ് കാണുന്നത്.. അജു അവൾ എന്താ പറയുന്നതെന്ന് അറിയാൻ അൽപനേരം അവിടത്തന്നെ നിന്നു..

ഈ സമയം തന്നെ ഓഫീസിലേക് കാർത്തിക്കും ഭരതനും വന്നത് അജുവിന്റെ നിൽപ്പ് കണ്ട് ഇരുവരും പരസ്പരം നോക്കി പിന്നെ അവൾ നോക്കുന്നിടത്തു നോക്കി ശില്പയുടെ പെർഫോമൻസ് കണ്ടതും കാർത്തിക് ദേഷ്യത്തോടെ അവരുടെ അടുത്തു പോകാൻ നിന്നതും ഭരതൻ അവന്റെ കൈ പിടിച്ചു നിർത്തി. “എവിടയാട നിന്റെയൊക്കെ കൂടെ ഉള്ള മറ്റവൾ… നിന്റെയൊക്കെ കൂടെ പൊറുതി മതിയായിട്ടാണോ അവൾ ഞങ്ങളുടെ വീട്ടിൽ വന്നു അധികാരം സ്ഥാപിക്കാൻ നോക്കുന്നത്… ഓഫീസിൽ ആണേൽ ഹെഡ് പോസ്റ്റിൽ ഉള്ളവരെ മുതൽ ഓരോ സ്റ്റാഫുകളെയും കൈയിൽ എടുത്തു വച്ചെയ്ക്കുവാ.. ഇനി ഈ ഓഫീസ് കൈയ്യടുക്കലാവും ആ വലിഞ്ഞു കേറി വന്നവളുടെ ലക്ഷ്യം… ” അജുവിനെ തരംതാഴ്ന്ന രീതിയിൽ പലതും ശില്പ പറഞ്ഞുകൊണ്ടേ ഇരുന്നു…

അപ്പഴേക്കും ഓഫീസിലെ മറ്റു സ്റ്റാഫുകൾ എല്ലാവരും അവിടെ കൂടിയിരുന്നു… യദുവിനും ടിജോയ്ക്കും ശില്പയുടെ സംസാരം കേൾക്കേ ദേഷ്യം കൊണ്ട് മുഖം ചുമന്നു കേറി… അവരുടെ മനസ്സിൽ അജു തലേന്ന് പറഞ്ഞ വാക്കുകൾ നിറഞ്ഞു നിന്നു “ഓഫീസിൽ നാളെ പലതും സംഭവിച്ചെന്നിരിക്കും ഒന്നിനും പ്രതികരിക്കരുത് ക്ഷമ നശിക്കാതെ നോക്കുക…” ഇനിയും  അവളുടെ സംസാരം തുടർന്നാൽ അടി വീഴുമെന്ന് കണ്ടതും അജു കണ്ണടച്ച് ദീർഘശ്വാസം എടുത്തു അവളുടെ മനസ്സിൽ ഇച്ഛൻ പറഞ്ഞ വാക്കുകൾ നിറഞ്ഞു നിന്നു. “നിനക്ക് അവളെക്കാളും സ്വാതന്ത്ര്യമുണ്ട്..” അജു കണ്ണ് തുറന്നതും ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി

“അവളുടെ അമ്മയുടെ സ്വഭാവാമല്ലേ ആണുങ്ങളെ കൈയിൽ എടുക്കൽ ആ സ്വഭാവം മകൾ കാട്ടാതിരിക്കില്ലല്ലോ…” ശില്പ പറഞ്ഞു നിർത്തിയതും കാണുന്നത് തന്റെ മുന്നിൽ ചുവന്ന കണ്ണുകളോടെ ദേഷ്യത്താൽ നരമ്പുകൾ വലിഞ്ഞു മുറുകിയിരിക്കുന്ന അജുവിനെ ആണ്… ഒരു നിമിഷം അജുവിന്റെ ആ നിൽപ്പ് കണ്ട് ശില്പ ഭയന്നുവെങ്കിലും അതു പുറത്തു കാട്ടാതെ ശില്പ അജുവിനെ പുച്ഛത്തോടെ നോക്കി “ഓ കെട്ടിലമ്മ എത്തിയോ നീ നിന്നാലേ എന്റെ വീട്ടിൽ പോയി പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു നിന്റെ അമ്മ അഴിഞ്ഞാടി ജീവിച്ചു മതിയപ്പോൾ വന്നു കേറാൻ…..” ശില്പ പറഞ്ഞു പൂർത്തിയാക്കും മുമ്പ് അവിടെ ഒരു അടിയുടെ ഒച്ച മുഴങ്ങി… അവിടെ കൂടി നിന്നവരിൽ യദുവും ടിജോയും ഭരതനും ഒഴികെ എല്ലാവരും സ്തംഭിച്ച് നിന്നു ശില്പയ്ക് ഒരു തരിപ്പ് പടർന്നു..

അജു ദേഷ്യത്തിൽ അവളുടെ നേരെ കൈ ചൂണ്ടി… “ഡീ… ഇനി നിന്റെ പിഴച്ച നാവിൽ നിന്നും എന്റെ അമ്മയ്‌ക്കെതിരെ വല്ലതും പറഞ്ഞാൽ ആ നാവു ഞാൻ പിഴുതെടുക്കും… പിന്നെ നീ എന്തോ പറഞ്ഞല്ലോ എന്താ ആ നിന്റെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ നോക്കി എന്നോ നിന്റെ വീടാണ്ണെന്നു പറയാൻ ആ വീട് നിന്റെ പേരിൽ ആണോ അതോ നിന്റെ അമ്മടെ പേരിലോ അല്ല… മരിക്കും മുമ്പ് മുത്തശ്ശൻ ഒരു വില്പത്രം തയ്യാറാക്കിയത്തിൽ എല്ലാ മക്കൾക്കും അവർ അവർക്കുള്ള അവകാശം എഴുതി വച്ചിട്ടുണ്ട് അതിൽ കൃഷ്ണാലയാതെ കൃഷ്ണന്റെ ഇളയമകളായ ശ്യാമള എന്ന എന്റെ അമ്മയ്ക്കാണ് ആ വീടിന്റെ പൂർണ അവകാശം… അത് അവിടെ വലിഞ്ഞു കേറി പറ്റിയ നിന്റെ അമ്മയോട് ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരും…

പിന്നെ എന്റെ അമ്മയാണോ അഴിഞ്ഞാടി നടക്കുന്നെ അതോ നിന്റെയാണോ അതോ നീ ആണോ എന്ന് ആലോചിച്ചു നോക്കിയാൽ നന്ന്… ആ പിന്നെ ഈ കമ്പനി ഞാൻ  കൈയ്യടുക്കും എന്നു പറഞ്ഞില്ലേ അത് കൈയ്യെടുക്കാൻ ഒന്നുമില്ല നിന്നെക്കാൾ അവകാശം ഈ കമ്പനിയിൽ എനിക്കുണ്ട്…” അജു പറഞ്ഞത് കേൾക്കേ എല്ലാവരുടെയും മുന്നിലും നാണം കെട്ടതിന്റെ  അമർഷവും ദേഷ്യവും നിറഞ്ഞു നിന്നെങ്കിലും എല്ലാവരുടെ മുന്നിൽ വെച്ചു അജുവിനെ നോക്കി പുച്ഛത്തോടെ തിരക്കി.. “അതെന്താ കൃഷ്ണയുടെ കല്യാണം നീയുമായി ഉറപ്പിച്ചോ…” കമ്പനിയിൽ വല്ലപ്പോഴും മാത്രം വരാറുള്ള കമ്പനി ചീഫ്.. കമ്പനിയിൽ ഭരതനോടും കാർത്തിയോടും മാത്രം സോഫ്റ്റ്‌ ആയി പെരുമാറുന്നവൻ.. വല്യമാമേടെ മൂത്ത മകൻ.. മുറച്ചെറുക്കൻ എന്ന രീതിയിൽ കമ്പനിയിൽ പലരോടും ഞങ്ങളുടെ കല്യാണം കുഞ്ഞുനാളിലെ ഉറപ്പിച്ചു എന്ന് പറഞ്ഞു വിലാസിയപ്പോൾ ഇല്ലാത്തത് പറഞ്ഞത്തിനു അവരുടെ മുന്നിൽ വച്ചു കരണത്തടിച്ച് പ്രതികരിച്ചവൻ അഗ്നിയ്ക്ക് സമമായ കാപ്പിപ്പൊടി കണ്ണുള്ളവൻ…

അവനാണ് ഈ കമ്പനിയുടെ നട്ടൽ അവനെ കെട്ടുന്നവർക്ക് ഇവിടെ അധികാരം ഉണ്ടാവു… ഭരതൻ പോലും അതുകഴിഞ്ഞേ ഉള്ളു.. എന്തായാലും അവന്റെ മുന്നിൽ ഇവൾ മുട്ടുമടക്കും ശില്പ മനസ്സിൽ കരുതി.. “കൃഷ്ണ…?” എന്നാൽ ശില്പ ചോദിച്ചത് ആരെയുന്നു മനസിലാവാതെ അജു ചോദിച്ചത് കേട്ട് ശില്പ അവളെ പുച്ഛിച്ചു… അതു പോലും അറിയില്ലേ എന്ന ഭാവം ആയിരുന്നു അവളിൽ “ഡാ അവൾ കിച്ചുവേട്ടനാണ് പറയുന്ന അജുവിനു ഏട്ടനെ അത്ര പരിചയം കാണില്ല…” യദു ടിജോയുടെ ചെവിയിൽ പതിയെ പറഞ്ഞു.. ഇനി എന്താവും എന്ന ഭാവമായിരുന്നു ടിജോയ്ക്ക്. “ഓ കൃഷ്ണ എന്ന് പറഞ്ഞത് മനസിലായി കാണില്ല പട്ടമഹർഷിക്ക്. കിച്ചു എന്ന് പറഞ്ഞാലല്ലേ അറിയൂ…” ശില്പ പരിഹസിച്ചു പറഞ്ഞതും കിച്ചു എന്ന് കേട്ട് അജു വേഗം യദുവിനെ നോക്കി അവനോടു ഏട്ടൻ ആണോ എന്ന രീതിയിൽ മൗനമായി ചോദിച്ചതും യദു അതേ എന്ന് തലയനക്കി..

“ഓ കിച്ചേട്ടനായാണോ നീ ഉദേശിച്ചത്‌ പെട്ടന്ന് കൃഷ്ണ എന്ന് കേട്ടപ്പോൾ മനസിലായില്ല.. അപ്പോ നീ അറിഞ്ഞില്ലേ ഞാൻ ഇവിടെ പ്രൊജക്റ്റ്‌ ചെയ്യാൻ വന്നത് പോലും ഞങ്ങളുടെ കല്യാണം ഫിക്സ് ആക്കിയത് കൊണ്ടാണ്.. ഒഫീഷ്യലായി അറിയിച്ചില്ല എന്നേയുള്ളൂ കല്യാണം ഗംഭീരമായി നടത്താം എന്ന് പറഞ്ഞു സോ ആരെയും അറിയിച്ചില്ല നീ ചോദിച്ചപ്പോൾ പറയാതിരുന്നാൽ മോശമല്ലേ പിന്നെ കൊട്ടിഘോഷിക്കുന്നതോന്നും  ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമല്ല അതുകൊണ്ട്  ഇവിടെ പറഞ്ഞില്ല എന്നേയുള്ളൂ.. ഇപ്പൊ മനസ്സിലായില്ലേ ആരെക്കാൾ അധികാരം ഇവിടെ എനിക്കുണ്ടെന്ന്… ചാച്ചിയുടെ സംശയം തീർന്നല്ലോ  ഇനി ഞാൻ അങ്ങ് പോകോട്ടെ… ” അതും പറഞ്ഞവൾ അകത്തേയ്ക് നടന്നു.. അജു പറയുന്നത് കേട്ട് എല്ലാവരിലും ഞെട്ടൽ ഉണ്ടായി..

എന്നാൽ തറഞ്ഞു ഒരു മരവിച്ച അവസ്ഥയായിരുന്നു ശില്പയിൽ… യദുവും ടിജോയും മുഖത്തോട് മുഖം നോക്കി പിന്നെ ഭരതൻ നിൽക്കുന്ന ഭാഗത്തും ഭരതൻ ഒരു ചിരിയോടെ കണ്ണുച്ചിമ്മി കാണിച്ച് അവരെ… എന്നിട്ട് ശിൽപയുടെ അരികിലേയ്ക് നടന്നു.. “നിന്റെ സംശയം തീർന്നല്ലോ ന്റെ കിച്ചന്റെ പെണ്ണായത് കൊണ്ട് തന്നെയാ അവൾക് ഇവിടെ ഇത്രയും ഫ്രീഡം അനുവദിച്ചത് അത് അവൾ മിസ്സ്‌ യൂസ് ആകില്ല എന്ന നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് പിന്നെ നീ കാണിച്ച ഷോ ഒക്കെ നല്ല വെടിപ്പായി ഞാൻ കണ്ടു ഒന്ന് തരാൻ കരുതി ഇരിക്കുമ്പോൾ എന്റെ മോള് തന്നെ തന്നു പിന്നെ ഇങ്ങനെ പോയാൽ അധികം നീ ഈ ഓഫീസിൽ കാണില്ല ഇപ്പോ ഞാനായി ഇറക്കുന്നില്ല…

” അപ്പോഴേയ്ക്കും ടിജോയും യദു അവരുടെ അരികിൽ വന്നു “അതേ വീട്ടിൽ നിന്നും വേഗം ഇറങ്ങി കൊടുക്കാൻ പറഞ്ഞേര് മറ്റൊന്നും കൊണ്ടല്ല ഒന്നാമത്  അവളുടെ അപ്പ കമ്മീഷണർ… ” ടിജോ പറഞ്ഞതും അത് ഏറ്റു പിടിച്ച് യദു പറഞ്ഞു “പിന്നെ കെട്ടുന്ന ചെക്കൻ ഈ ഓഫീസിന്റെ തല തൊട്ടപ്പൻ അതൊന്നുമല്ല അജു ഇടഞ്ഞാൽ പിന്നെ ഒന്നും പറയാൻ സമയം കാണില്ല… ” മൂവരും പറയുന്നത് കേട്ട് ശില്പ വിറങ്ങൾ അടിച്ചു പോയി.. ഓഫീസിലെ എല്ലാവരിലും ഇതൊരു പുതിയ അറിവായതിനാലും അജുവാണ് കിച്ചുവിന്റെ പെണ്ണെന്നതിനാലും അതിനു ശേഷം എല്ലാവരും അവളെ ബഹുമാനത്തോടെ കാണാൻ തുടങ്ങി.. അജുവിന് അതൊരു അസ്വസ്ഥതയായിരുന്നുവെങ്കിലും യദുവിന്റെയും ടിജോയുടെയും സപ്പോർട്ടും ഭരതനും കാർത്തിക്കും ഇടപ്പെട്ടു അവൾ അത് തിരുത്താൻ നിന്നില്ല..

അനുവും ടെസയും രാവിലെ വിവേകിനെ കാണാൻ ACP ഓഫീസിൽ എത്തിയതാണ്… ACP വിവേകിന് കാണാൻ പെർമിഷൻ കിട്ടാൻ വേണ്ടി വെയ്റ്റിംഗ് റൂമിൽ കാത്തിരിക്കാൻ തുടങ്ങിയിട്ട് 15 മിനിറ്റ് കഴിഞ്ഞു ടെസയുടെ ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ് “എത്ര നേരമായെടി അങ്ങേരെ കാത്തു നിൽക്കുന്നു ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത പോലീസ് ഓഫീസർ ആയാൽ എങ്ങനെ ശരിയാവനാണ്… ” “ഡീ നീ ഒന്ന് ക്ഷമീ ഞാൻ വിളിച്ചു നോക്കട്ടെ…” അനു ടെസയോട് പറഞ്ഞു ഫോൺ എടുത്തു വിളിക്കാൻ നോക്കി അപ്പഴാണ് ബാലൻസ് ഇല്ല എന്ന കാര്യം അവൾക് മനസിലായത്… “ഡാ നിന്റെ ഫോൺ ഇങ്ങു തന്നെ എന്റെതിൽ ബാലൻസ് ഇല്ല…” “ഊള… പപ്പ വലിയ ബിസിനസ്‌ മാൻ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഫോണിൽ അഞ്ചിന്റെ പൈസ ഇല്ല കഷ്ടം…” “ഓ പറയുന്ന നിന്റെ ഫോണിൽ ഇന്നലെ റീചാർജ് ആകിയതിന്റെ അഹങ്കാരം ആവും അല്ലേ…” “അയ്യോ ഇനി നീ പിണങ്ങല്ലേ ഇന്നാ ഒന്ന് വിളിച്ചു അയാളോട് വേഗം വരാൻ പറ…” അനു പിണങ്ങും എന്ന് കരുതി വേഗം ടെസ ഫോൺ കൊടുത്തു

അനു അവളെ കൂർപ്പിച്ചു നോക്കി ഫോൺ കൈയിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി വിവേകിനെ വിളിച്ചു 5 മിനിറ്റ്സിനുള്ളിൽ എത്തുമെന്ന് പറഞ്ഞു അനു ഓക്കേ പറഞ്ഞു ഫോൺ കട്ട്‌ ചെയ്യ്തു എന്ന ധരണയിൽ അനു ഫോൺ ടെസയ്ക്കു നൽകി.. ടെസ നോക്കാതെ ഫോൺ പോക്കറ്റിൽ ഇട്ടു.. “എന്താടാ ഏമാൻ പറഞ്ഞേ… ” “5 മിനിറ്റിൽ എത്തുമെന്ന്…” “ഓ വന്നപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ 5 മിനിറ്റ് പല്ലവി പോലീസുകാർക്കൊന്നും സമയത്തിന്റെ വില മനസിലാവില്ല ഞാനോ മറ്റോ അങ്ങേരുടെ ഭാര്യ ആവണമായിരുന്നു ഈ ടെസ പഠിപ്പിച്ചു കൊടുത്തെന്നെ…” “എന്ന നീ ആ സാറിനെ കെട്ടിക്കോടി എന്നിട്ട് പഠിപ്പിച്ചു കൊടുക്…” “ഓ എനിക്ക് താല്പര്യകുറവൊന്നും ഇല്ല പിന്നെ അങ്ങേരുടെ ജാഡ കാണുമ്പോൾ വല്ല കിണറിലും ഇടാൻ തോന്നും അതുകൊണ്ടു പിന്നെ വേണ്ടാന്ന് വെച്ചിട്ടാ..” അവരുടെ സംസാരമെല്ലാം വിവേക് കേൾക്കുന്നുണ്ടെന്ന് അറിയാതെ ഇരുവരും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു..

വിവേക് എത്തി എന്ന് പറഞ്ഞു അനു മാത്രമായിരുന്നു ആദ്യം വിവേകിനെ കാണാൻ ക്യാമ്പിനിൽ കേറിയത്.. “ആ അനന്യ  നേരത്തെ എത്തിയോ എനിക്കൊന്നു ഹെഡ് ഓഫീസ് വരെ പോകാൻ ഉണ്ടായിരുന്നു അല്ല താൻ തനിച്ചാണോ വന്നേ…” “ഒരു 15 മിനിറ്റ് ആയിക്കാണും സാർ ഒറ്റയ്ക്കല്ല ടെസ കൂടെ വന്നിട്ടുണ്ട്..” “എന്നിട്ട് ആളെവിടെ…” “അവൾ വിസിറ്റിംഗ് റൂമിൽ ഉണ്ട് ഞാൻ വന്നത് ഇതു തരാൻ ആണ്..” അനു മനു ഏല്പിച്ച സാധനം വിവേകിനു കൈമാറിയതും അവന്റെ ക്യാബിനിലേയ്ക് 2 പോലീസ് ഓഫീസർസ് ഡോർ തട്ടി അനുവാദം വാങ്ങി വന്നു അതിൽ ഒരാളെ കണ്ണുകൾ അനുവിനെ കണ്ടതും ചുരുങ്ങി..

“ആ അജിത് & ഷിബു നിങ്ങളെ വിളിപ്പിച്ചത് ഇന്ന് തന്നെ ചില സ്ഥാലങ്ങയിൽ പോകാൻ ഉണ്ട് അതിനു മുമ്പ് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് ഈ ഫയൽ ഒന്ന് ചെക്ക് ചെയ്തേയ്ക്…” “ഓക്കേ സാർ…” അവർ വിവേകിനെ സല്യൂട്ട് ചെയ്ത് ക്യാമ്പിനിൽ നിന്നും ഇറങ്ങി.. “കോളേജ് എങ്ങനെ അനന്യ പ്രശ്നമൊന്നുമില്ലല്ലോ..” “ഏയ്‌ ഇല്ല സാർ നന്നായി പോകുന്നു….” “ആ പിന്നെ അന്ന് പറഞ്ഞില്ലേ ഡ്രഗ്സ് ഉപയോഗങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഞങ്ങളെ അറീകണം എന്ന് അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടോ..” “ഏയ്‌ ഇല്ല സാർ..” “അനന്യ തന്റെ കൂടെ ഉള്ള കുട്ടിയെ ഒന്ന് വിളിക്കുമോ എനിക്ക് ചിലത് ചോദിക്കാൻ ഉണ്ടായിരുന്നു..” “എന്ത് ചോദിക്കാൻ..” “അതോ… കോളേജുമായി ബന്ധപ്പെട്ട് എന്തേലും ആ കുട്ടിയ്ക് അറിയുമോ എന്നറിയാൻ..” “ഏയ്‌ അങ്ങനെ കൂടുതലായി അവൾക്കും അറിയാൻ വഴിയില്ല സാർ…” “താൻ ഒന്ന് വിളിക്കടോ ഞാൻ ഒന്ന് ചോദിക്കട്ടെ…” അനുവിനോട് വീണ്ടും വിവേക് പറഞ്ഞതും അനു ടെസയെ വിളിച്ചു വന്നതും അനുവിനോട് വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ ഇരിക്കാൻ പറഞ്ഞു…

“ടെസ താൻ അല്ലേ അന്ന് ഡൌട്ട് ചോദിക്കാൻ പറഞ്ഞപ്പോൾ പ്രേസേന്റ് പറഞ്ഞയാൾ..” ‘ഇയാൾക് ഓർമയുണ്ടല്ലോ കർത്താവേ…’ ആത്മഗതം പോലെ ടെസ പറഞ്ഞ് വിവേകിനെ നോക്കി ചിരിച്ചു… “തനിക് എന്റെ പോസ്റ്റ്‌ എന്താണെന്ന് അറിയോ…” വിവേക് ചോദിച്ചതും ടെസ പുരികം ചുളിച്ചു നോക്കി “ACP അല്ലേ..” “അപ്പോ അറിയാം.. ACP ജോലി വെറുതെ ഫോണും തോണ്ടി ചൊറിയും കുത്തി നിൽക്കുന്നു എന്ന കരുതിയത് ഒരു 15 മിനിറ്റ് പോലും വെയിറ്റ് ചെയ്യാൻ ക്ഷമ ഇല്ലേ തനിക്…” ടെസ ഞെട്ടി ഇതെങ്ങനെ ഇയാൾ അറിഞ്ഞു എന്നായിരുന്നു ഭാവത്തോടെ നോക്കി “ഞാൻ ഇതെങ്ങനെ അറിഞ്ഞു എന്നാവും കൂട്ടുകാരിയോട് ഫോൺ ചെയ്യ്തു കഴിഞ്ഞാൽ കട്ട്‌ ചെയ്യുക എന്ന ഓപ്ഷൻ ഫോണിൽ ഉണ്ടെന്നു അറിയില്ലായിരുക്കും അതുകൊണ്ട് നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ വെടിപ്പായി കേട്ടു… ” ടെസ എങ്ങനെ അവിടെ നിന്നും ഇറങ്ങി ഓടും എന്ന് ചിന്തിച്ചു പോയി..

ടെസ ഇപ്പോൾ അനുവിനെ കൈയിൽ കിട്ടിയാൽ അരച്ചു കലക്കി കുടിക്കും “സമയം എത്ര ഇമ്പോർടന്റ് എന്ന് തനിക് നന്നായി അറിയാം അല്ലേ…” “അത് ഞാൻ കോളേജിൽ പോകാൻ വൈകുന്നത് കൊണ്ട് വെറുതെ…” ടെസ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… “അധികം ഉരുളേണ്ട… പിന്നെ വേറൊരു കാര്യം താൻ പറഞ്ഞത് പോലെ എനിക്ക് ഈ സമയനിഷ്ഠയുള്ളവരെ വലിയ ഇഷ്ടാ പക്ഷേ സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവർക് എന്ത് കൊണ്ട് വരാൻ പറ്റുന്നത് കൂടി ചിന്തിച്ചാൽ നല്ലത് കേട്ടോടി…” ഇതുവരെ സംസാരിച്ചതിൽ നിന്നും കുറച്ചു ഉറക്കെ സംസാരിച്ചതു കേൾക്കേ ടെസ ഒന്ന് ഞെട്ടി.. “പോലീസുകാർ ഒരു പണിയും ഇല്ലാതിരിക്കുന്നതല്ല അൽപ്പം കാത്തിരുന്നു എന്ന് വെച്ചു കൈയിലെ വള ഊരി പോകാൻ പോകുന്നില്ല…

പിന്നെ എന്താ നീ പറഞ്ഞേ ഞാൻ ജാഡ ആയാണെന്നോ അതേ ഞാൻ ജാഡ തന്നെയാ അതിനു നിനക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ..?” വിവേക് ചോദിച്ചതും ടെസ പേടിയോടെ ഇല്ല എന്ന് തല ഇരുവശത്തും അനക്കി.. “ഉം. ഇപ്പോ ഞാൻ കൂടുതൽ പറഞ്ഞ് തന്റെ സമയം പാഴാക്കുന്നില്ല പൊക്കോ…” വിവേക് പറയുന്നത് കേൾക്കേ ടെസ എഴുന്നേറ്റു ഡോറിന്റെ അവിടെ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കി.. “ഡോ പോലീസേ.. താൻ പോടോ..” “ഡീ…” വിവേക് ചെയറിൽ നിന്നും ചാടി എഴുന്നേറ്റത്തും ടെസ ഓടി കഴിഞ്ഞിരുന്നു.. അവളുടെ ഓട്ടം കണ്ട് വിവേക് അറിയാതെ ചിരിച്ചു പോയി..

വിവേക് ഹിഡൻ ക്യാമറയിൽ പകർന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി തരിച്ചു… ഒരിക്കലും കിട്ടില്ല എന്ന് കരുതിയ പ്രധാന തെളിവുകൾ ആയിരുന്നു അത്… കരണിന്റെ ഉറ്റ കൂട്ടുകാരായ അലക്സ്, റോബിൻ തുടങ്ങിയ 4 അംഗസംഘം നടത്തുന്ന ഡ്രഗ്സ് ഡീൽ ദൃശ്യം അതിൽ അലക്സ് & റോബിൻ പിടികിട്ടാ പുള്ളികൾ തെളിവുകൾ ഇല്ല എന്ന അഹങ്കാരത്തിൽ വിലസി നടക്കുന്നവർ… വിവേക് കിട്ടിയ വിവരവും തെളിവും സോഫ്റ്റ്‌ കോപ്പി എടുത്തുവച്ചു പിന്നെ ഡ്രഗ്സുമായി ബദ്ധപ്പെട്ട ടീമിന് ഇൻഫർമേഷൻ പാസ്സ് ചെയ്യ്തു ടീം ഹെഡ് ആയ മഹിയുടെ നിർദ്ദേശം അനുസരിച്ചു അവരെ അറസ്റ്റ് ചെയ്യാനുള്ള പെർമിഷൻ വാങ്ങി…

ഓഫീസിൽ രണ്ടാഴ്ചത്തെ ലീവിന് ശേഷം സായ് ഇന്നാണ് ഓഫീസിൽ എത്തിയത്… വന്നു കേറിയതും പെട്ടന്ന് തന്നെ മുഴുവൻ സ്റ്റാഫുകളയും മീറ്റിംഗ് വിളിക്കാൻ നിർദേശം നൽകി.. മീറ്റിംഗ് ഹോളിൽ എല്ലാവരും എത്തി ചേർന്നതും സായ് podium നു മുന്നിൽ വന്നു നിന്നു പറയാൻ തുടങ്ങി “എനിക്കിന് നിങ്ങളോട് 2 പ്രധാന കാര്യങ്ങളാണ് പറയാനുള്ളത് ഒന്ന് പുതിയ വർക്ക്‌ കൃഷ്ണ ഗ്രൂപ്പുമായി ചെയ്യാൻ എഗ്രിമെന്റ് സൈൻ ചെയ്യ്തു എന്ന സന്തോഷവാർത്ത..” സായ് പറഞ്ഞതും അവിടെ കൂടി നിന്നവർ ഒന്നടങ്കം കൈ അടിച്ചു… എന്നാൽ രാജനും ആതിരയുടെയും മുഖം ഇരുണ്ടു… സായ് അത് കണ്ടു അവന്റെ മുഖം വലിഞ്ഞു മുറുകി പിന്നേയും തുടർന്നതും എല്ലാരും സൈലന്റ് ആയി.. “രണ്ട് എനിക്ക് കുറച്ചു ദേഷ്യം തോന്നിയ കാര്യം  നമ്മുടെ കമ്പനിയും എംകെ ഗ്രൂപ്പുമായുള്ള ഇഷ്യൂസ് ഇവിടെ എല്ലാവർക്കും അറിയാം എന്നാണ് എന്റെ വിശ്വാസം…

നമ്മുടെ കമ്പനി അവർക്കെതിരെ കേസ് കൊടുത്തത് എല്ലാവരും അറിഞ്ഞതുമാണ്.. എന്നാൽ ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ കേസ് പിന്നെ വലിച്ചു എംകെ ഗ്രൂപ്പിനെതിരെ കേസിൽ നിന്നും ഒഴിയുന്നു എന്ന് രേഖ ഉണ്ടാക്കി കേസ് പിൻവലിച്ചു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ…” സായ് പറഞ്ഞതും പലരും ഞെട്ടി കമ്പനിയിലെ ഒട്ടുമിക്കവരും അറിയാത്ത കാര്യമായിരുന്നു അത്.. “എന്റെ പ്രസേനൻസ് ഇല്ലാത്ത സമയത്താണ് ഈ സംഭവം നടന്നത് ഞാൻ ഇവിടെ വന്നു ആ കാര്യമാണ് ആദ്യം അന്വേഷിച്ചത്.. അപ്പോൾ ചീഫ് ഹെഡ് ജോൺസി സാർ സൈൻ ചെയ്തു കേസ് പിൻവലിക്കാൻ കാരണം… ചില സംശയങ്ങൾ ഉണ്ടായിരുന്നു  അതെനിക് ബോധ്യപ്പെടുകയും ചെയ്യ്തു..  ഇനി നമ്മുടെ കൂട്ടത്തിൽ ആരാണ് ഇതിനു  പിന്നിലെ സൂത്രധരൻ എന്നറിയണം ജോൺസി അങ്കിളിന്റെ കൈയിൽ നിന്നും എന്ത് പറഞ്ഞ് ഒപ്പ് വാങ്ങി എന്നടുക്കം…

സ്വയം കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ നിന്നും ഇളവ് കിട്ടും അല്ല ഞാൻ ആയി കണ്ടു പിടിച്ചാൽ അതിന്റെ വിധം മാറും അപ്പോൾ പറഞ്ഞോ ആരായാലും…” സായ് പറഞ്ഞ് നിർത്തിയതും ജോൺസി ആണോ എംകെ ഗ്രൂപ്പ്‌ കമ്പനി കേസ് പിൻവലിച്ചു എന്ന സംശയം ആയിരുന്നു പലരിലും.. എന്നാൽ ആരും ഒന്നും മിണ്ടിയില്ല… എന്നാൽ അതു ചെയ്തയാൾ നിന്നു വിയർത്തു “ആർക്കും ഒന്നും പറയാനില്ല അപ്പോ ഞാൻ തന്നെ ആ കർമ്മം നടത്താം അല്ലേ അങ്കിൾ..” സായ് ആനന്ദിനോടും ജോൺസിയോടും ചോദിച്ചു… ഇരുവരും പരസ്പരം നോക്കി ചിരിച്ചു സമ്മതം അറിയിച്ചു. “ഇവിടെ രണ്ടു പേർക്ക് മാത്രമാണ് കമ്പനി എല്ലാ അധികാരങ്ങളും  ഉള്ളത് അത് നിങ്ങൾക്കും അറിയാല്ലോ അവരാണ് ഇവർ.. സായ് ആനന്ദിനയും ജോണിസിയെയും കാണിച്ചു എന്റെ അഭാവത്തിൽ എന്റെ പോസ്റ്റ്‌ കൈകാര്യം ചെയ്യാനുള്ള റൈറ്റ്സും അവർക്കു തന്നെയാണ്.. സോ അതറിയുന്ന ആള് ആണ് ഇതിനു പിന്നിൽ… പേർസണൽ കാര്യത്തിന് പോകാനുള്ളത് കൊണ്ട് എന്റെ പി. എ ആതിരയെ ഞാൻ യാത്രയിൽ നിന്നും ഒഴിവാക്കിയിരുന്നു അവരോടു പറയുകയും ചെയ്യ്തു എന്തേലും  ആവിശ്യമുണ്ടേൽ ഇവരെ കോൺടാക്ട് ചെയ്യാൻ…

അതു മുതലെടുത്തു നിങ്ങനെയൊരു പ്ലാൻ വർക്ക്‌ ഔട്ട്‌ ചെയ്യുമെന്ന് അറിയില്ലായിരുന്നു മിസ്സ്‌ ആതിര…” സായ് പറഞ്ഞത് കേട്ട് ആതിര വെട്ടി വിയർത്തു… “അപ്പോ എങ്ങന ആതിര ജോൺസി സാറിന്റെ സൈൻ വാങ്ങി ഈ കേസ് പിൻവലിച്ചേ..” “അത് സാർ ജോൺസി സാർ പറഞ്ഞത് ..” “ഛീ നിർത്തടി നിന്റെ കള്ളത്തരം.. സായ് ആതിരയോട് മയത്തിൽ ചോദിച്ചത്. ആതിര ജോൺസിയുടെ പേരിൽ കള്ളം പറയാൻ നോക്കിയത്. സായ് ഉച്ചത്തിൽ കൈ ടേബിളിൽ തട്ടി ദേഷ്യത്താൽ നിർത്താൻ പറഞ്ഞു… സായ് യുടെ ആ ഭാവം അവിടെയുള്ളവർക് പുതിയതായിരുന്നു… എല്ലാവരിലും ഞെട്ടൽ പ്രതിഫലിച്ചു..

“നീ എന്തൊക്കെ കള്ളമാണ് പറയാൻ പോകുന്നെ എന്ന് എനിക്ക് നന്നായി അറിയാം എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി എങ്ങനെ ജോൺസി അങ്കിളിന്റെ സൈൻ കിട്ടി എന്ന് മാത്രം..” “അത് സാർ കൃഷ്ണ ഗ്രൂപ്പിന്റെ ന്യൂ വർക്കുമായി ബദ്ധപ്പെട്ട് സൈൻ വാങ്ങാൻ പറഞ്ഞപ്പോൾ ആദ്യം ആനന്ദ് സാറിന്റെ സൈൻ വാങ്ങി പിന്നെ ജോൺസി സാറിന്റെ അടുത്തു സൈൻ വാങ്ങാൻ പോകും മുമ്പ് ആ പേപ്പറിന്റെ ഇടയിൽ ഒരു ബ്ലാങ്ക് പേപ്പർ വെച്ചു ആനന്ദ് സാർ സൈൻ ചെയ്തതിനാൽ ജോൺസി സാർ നോക്കാതെ ഒപ്പിടുകയായിരുന്നു…” ആതിര പറഞ്ഞതും അവളുടെ കവിളിൽ ഒരടി പൊട്ടി.. അടിയുടെ ഒച്ച കേട്ട് സായ് അടുക്കം പലരും ഞെട്ടി തരിച്ചു നോക്കി നിന്നു. തുടരും