18/04/2026

മനോമി : ഭാഗം 03

രചന – വൈദേഹി വൈഗ

“അവിടെ നിന്നെ നീ…. ഇപ്പൊ സമയം എത്രയായി… “അത്‌… അമ്മേ…. “”മനൂ… നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്… പരുപാടിക്കൊക്കെ പോവുന്നത് കൊള്ളാം പക്ഷെ സന്ധ്യക്ക്‌ മുന്നേ വീട്ടിൽ കയറിക്കോണം എന്ന്… സമയം ഏഴര കഴിഞ്ഞിരിക്കുന്നു… ആശുപത്രിയിൽ പോയത് കൊണ്ടാണ് താമസിച്ചത്….”പരുപാടി കഴിയാൻ വൈകി… അതാ… “”എങ്കിൽ നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ…””അത്‌… ഫോണിൽ ചാർജില്ലയിരുന്നു…ഇനിആവർത്തിക്കില്ല…. “”അല്ല.. എന്റെ മോൾക്ക്‌ ഇതെന്തു പറ്റി ….. അല്ലെങ്കിൽ എന്ത് പറഞ്ഞാലും അതിന്റെ എതിര് പറഞ്ഞാണല്ലോ ശീലം…. അങ്ങനാണല്ലോ വളർത്തിയത്….എന്താ.. നി എന്തെങ്കിലും പറഞ്ഞോ… ”

“ഓഹ്.. ഒന്നുല്ലെന്റെ ഭവാനിയമ്മേ… എല്ലാരും എല്ലാക്കാലത്തും ഒരുപോലാവില്ലലോ … “മുകളിലെ റൂമിലേക്ക്‌ പോവുമ്പോഴും മനസ്സ് മറ്റെവിടെയോ ആണു…”ഡി പെണ്ണേ… കുളിച്ചിട്ടു വന്നാൽ ഭക്ഷണം എടുത്തു വയ്ക്കാം… “എനിക്ക് വേണ്ടമ്മേ… ഞാൻ ഒന്നു കിടക്കട്ടെ… നല്ല ഷീണം… “നേരെ ചെന്നു കട്ടിലിൽ വീണു.. അല്ലെങ്കിൽ കട്ടിലു കണ്ടാൽ തന്നെ ഉറക്കം വരുന്ന ഞാനാ… ഇതിപ്പോ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവിക്ക് എന്നേ തീരേ മൈൻഡില്ല….കണ്ണ് അടക്കുമ്പോഴൊക്കെയും വരുൺ സാർ ആണു… അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും എന്തോ മനസിനെ വീണ്ടും വീണ്ടും കൊത്തി വലിക്കുന്നു…ഇതെന്താ ഇങ്ങനെ മനസ്സിൽ മുഴുവൻ അങ്ങേരാണല്ലോ…

******

“ഭവാനീ… നീ ഒന്നിങ്ങു വന്നേ… “”ഹാ.. എന്തിനാ രവിയേട്ടാ രാവിലേ തന്നെ ഇങ്ങനെ കിടന്നു ഇച്ചയിടുന്നെ…. “”നീ ഒന്ന് ഉമ്മറത്തേക്ക് വന്നു നിന്റെ മോളെ ഒന്നു നോക്കിയേ…. “രാവിലെ ഏണീറ്റ് കുളിച്ചു ഉമ്മറത്തു എത്തിയപ്പോ തന്നെ അന്തം വിട്ടു നോക്കുകയാണ് അച്ഛൻ… അല്ല അച്ഛനെ പറഞ്ഞിട്ടും കാര്യം ഇല്ല.. സ്വന്തം മോളെ രാവിലേ ആറു മണിക്ക് കാണുന്നത് ഇതു ആദ്യം ആയിട്ടാണ്… പോരാത്തതിന് കുളിച്ചു സെറ്റ് സാരീ ഒക്കെ ഉടുത്തിട്ടു….അല്ല മോളേ… നിയിത് എങ്ങോട്ടാ… “”അമ്മേ.. ഞാനൊന്നു ശിവക്ഷേത്രം വരെ പോയിട്ട് വരാം… “നീരിശ്വരവാദി അമ്പലത്തിലേക്കോ… സൂര്യൻ ഇന്നു പടിഞ്ഞാറാണാവോ ഉദിച്ചത്… “”അച്ഛാ.. അതികം കൗണ്ടറടിക്കല്ലേ…. ഞാൻ തിരിച്ചു പറഞ്ഞാൽ പിടിച്ചു നിൽക്കാൻ ആവില്ലാന്ന് അറിയാലോ…”

” അയ്യോ ഇല്ലേയ്… എന്റെ മോളു ചെല്ല്…. കുഞ്ഞൻ വരുന്നുണ്ടോ ഒന്നിച്ചു… ” ആ ഉണ്ടച്ഛാ… അപ്പോ ഇറങ്ങുവാണെ… “എളേച്ഛന്റെ വീട് തൊട്ടടുത്തുതന്നെയാണ്… നേരെ അവിടെ ചെന്നു കുഞ്ഞനെ വിളിച്ചു….”കുഞ്ഞാ…. വാ… ഇനിയും റെഡിയായില്ലേ “”ദേവി… കാത്തോണേ… “”ടാ കൊരങ്ങാ.. അതികം അങ് ട്രോളല്ലേ… “”അയ്യോ… ഇത് നീ ആയിരുന്നോ മനൂ… ഞാൻ കരുതി ദേവി എന്നേ കാണാൻ ഇങ്ങോട്ട് വന്നതാണെന്ന്… ” ദേ രാവിലേ തന്നെ എന്നെകൊണ്ട് പറയിപ്പിക്കല്ലേ… ഒരാളെ നന്നാവാനും സമ്മതിക്കില്ലെന്ന് വച്ചാ…””നീ നന്നാവാനോ… അയ്യോ അമ്മേ.. അച്ഛാ.. അച്ചാച്ചാ… എനിക്ക് ചിരിക്കാൻ വയ്യേ… “ഓഞ്ഞ ഡയലോഗ് അടിക്കാതെ വന്നു വണ്ടി എടുക്കെടാ ചെക്കാ…. “കുഞ്ഞന്റെ കൂടെ അമ്പലത്തിലേക്ക് പോവുമ്പോൾ മനസ്സ് എന്തോ ശാന്തം ആണു… കൊല്ലം കുറേ ആയി താൻ അമ്പലത്തിലൊക്കെ വന്നിട്ട്…

“ഡി… ഇതാണ് അമ്പലം… നീ ആദ്യം അല്ലേ… “ഒന്ന് പോടാപ്പാ.. കുറച്ചു നേരം വായ പൂട്ടി വയ്ക്ക്..”തൊഴുത് ഇറങ്ങി… വല്ലാത്തൊരു പോസറ്റീവ് എനർജി വന്ന പോലെ… മനസ്സ് വല്ലാണ്ട് ശാന്തം ആയിരിക്കുന്നു….കുഞനെന്താ ഉരുണ്ടു കളിക്കുന്നെ… മുഖത്തൊരു ഭാവവ്യത്യാസം…എന്താടാ ഒരു കള്ളക്കളി… “അത്‌….. നീ അങ്ങോട്ട്‌ നോക്കിയേ… “ഓ പ്രിയയും ഉണ്ടായിരുന്നോ… വെറുതെ അല്ല അമ്പലത്തിൽ വരുവോന്ന് ഞാൻ ചോദിച്ചപ്പോ ചാടി തുള്ളി ഏറ്റത്… “ടി നീ ഇവിടെ ആൽത്തറയിൽ ഇരിക്ക്.. ഞങ്ങളൊന്നു തൊഴുത്തിട്ട് വരാം… ശെരിക്കും കട്ട പോസ്റ്റായി… എങ്കിലും അമ്പല നടയിലെ ഈ ഒറ്റയ്ക്കുള്ള ഇരുത്തത്തിനും ഒരു പ്രതേക സുഖം ആണു…ഹലോ മാഷേ… “ഇതാരപ്പാ എന്നേ വിളിക്കാൻ…തിരിഞ്ഞു നോക്കിയ ഞാൻ ഒന്നു ഞെട്ടിയോ.. ഏയ്യ്… എസ് ഐ വരുൺ

“അല്ല.. സാറെന്താ ഇവിടെ.. “അത്‌ ഞാനല്ലേ ചോദിക്കണ്ടത്… താൻ എന്താ ഇവിടെ… ഇത് വരെ ഈ ഭാഗത്തൊന്നും കണ്ടില്ലലോ… “ഹഹ.. ഞാൻ കൊറേ കൊല്ലങ്ങൾക്കു ശേഷം ഇത് ആദ്യം ആയിട്ടാ അമ്പലത്തിൽ…. “അതെന്താടോ.. വിശ്വാസം ഇല്ലേ… “അറിയില്ല… സാറെന്നും വരാറുണ്ടോ… “ആ ഉണ്ട്… എന്റെ വീട് ഇവിടെ അടുത്താ…. ഏഹ് ഈ നാട്ടുകാരനാണോ.. എന്നിട്ട് ഞാനറിഞ്ഞില്ലാലോ…

“എന്താ പറഞ്ഞെ… “”ഏയ്‌ ഒന്നുല്ല.. സാർ ഈ നാട്ടുകാരൻ ആണോ.. ന്നിട്ട് നിക്ക് അറീല്ലലോ… “അല്ലടോ.. എന്റെ വീട് ചെങ്ങന്നൂരാ… എവിടെ സ്ഥലം മാറ്റം കിട്ടി വന്നതല്ലേ… “മം… സാറ് തൊഴുതോ… “ഇല്ല.. എന്നാ ഞാൻ ചെല്ലട്ടെ…അങ്ങേരു നടന്നു നീങ്ങുന്നതും നോക്കി ഞാനങ്ങനെ ഇരുന്നു… ഇങ്ങേരെന്താ വല്ല കാന്തവും ആണോ… വല്ലാത്തൊരു ആകർഷണീയത…”ഡി പോത്തേ… എന്നാ പോയാലോ… “തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും മനസ് മൊത്തം അങ്ങേരാണ്… എന്റെ ശിവനെ… വേണ്ടാത്തതൊന്നും തോനിപ്പിക്കല്ലേ….തുടരും..