Karimizhi

The World of Malayalam Stories

തുടർക്കഥകൾ

എന്തിനെന്നറിയാതെ : ഭാഗം 08

രചന – കഥയെ പ്രണയിച്ചവൾ

 

ഒന്നുകിൽ ഈ പോക്ക് മുടക്കണം…. അല്ലെങ്കിൽ ഇവരുടെയൊപ്പം എന്നെയും കൊണ്ടുപോകണം…. അതിനെന്താ വഴി…..

അവൻ കുരുട്ട് ബുദ്ധി പൊടിതട്ടിയെടുക്കുകയാണ്…….

എന്തായിപ്പോ ചെയ്യുക….. ശ്രയ….. അതായിരിക്കും ബെറ്റർ അതാകുമ്പോൾ ഇവനൊന്നു പേടിക്കും….

അഭിയൊന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് നടന്നു ഫോണെടുത്ത് ശ്രയയെ ഡയൽ ചെയ്തു……

എന്താടാ അഭി പതിവില്ലാത്തൊരു കോൾ….

അതെന്ത് ചോദ്യമാ ശ്രയേടത്തി….. നിങ്ങളെവിടെയാ….

ഞാൻ ഇതാ ഷോപ്പിംഗ് മാളിൽ….. എന്താടാ….

ഓഹ് അപ്പോൾ നിങ്ങള് മൂന്നുപേരും ഒരുമിച്ചാണല്ലേ കറക്കം….. അവര് ദാ ഇറങ്ങാൻ തുടങ്ങുവാ ഇപ്പോൾ എത്തും അവിടെ…..

മൂന്നുപേരോ…
നീയെന്താ പറയുന്നത് എനിക്ക് മനസിലായില്ല……

നിങ്ങളും ഏട്ടനും മീറ്റ് ചെയ്യാമെന്ന് പ്ലാൻ ഉണ്ടായിരുന്നോ…..

അത് നീയെന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…. നിന്റെ ഏട്ടന്റെ വിചാരം അവൻ ആരാണെന്ന…. Idiot…. ലോകത്ത് അവനു മാത്രമേ തിരക്കുള്ളൂ…. എനിക്ക് മെസ്സേജ് അയച്ചിട്ടിട്ടുണ്ട് ഇപ്പോൾ അവനെന്തോ എമർജൻസി ആണെന്ന്…. അതുകൊണ്ട് മീറ്റ് ചെയ്യാൻ പറ്റില്ല പിന്നെയൊരിക്കൽ ആകാമെന്ന്…. എന്തൊരു സ്വഭാവമാടാ…. നീയാണെങ്കിൽ ഇങ്ങനെ ചെയ്യുമോ…..

ഏയ്‌ ഒരിക്കലും ഇല്ല…… അതൊക്കെ കഴിഞ്ഞിട്ടേ ബാക്കി പരിപാടി ഉണ്ടാകൂ…….

അതൊക്കെയാ സ്നേഹം നിന്റെ ഏട്ടന് ഇതൊന്നും അറിയില്ലല്ലോ…….അല്ല നീയെന്താ മൂന്നുപേരുടെ കാര്യം പറഞ്ഞത്… ആരാ… എന്താ…

അതോ… അത് ഒന്നുല്ല… നിങ്ങള് worried ആവനൊന്നും നിൽക്കണ്ട…. ഞാൻ വെക്കട്ടെ…

നീ കാര്യം പറയുന്നുണ്ടോ….. പറയെടാ എന്നെ ടെൻഷൻ ആക്കല്ലേ പ്ലീസ്…….

വേറൊന്നുമല്ല അപ്പു ആകെ ഗ്ലൂമി ആണ്… അതുകണ്ടപ്പോൾ ഏട്ടൻ അവളെയുംകൂട്ടി ഒന്ന് കറങ്ങാമെന്ന് വച്ചു…. അതാ…… Nothing സീരിയസ് എബൌട്ട്‌ it……

മറുഭാഗത്ത് ശ്രയയുടെ ശ്വാസകത്തിഉയരുന്നതും അവള് പല്ലുകടിക്കുന്നതും അവനു വ്യക്തമായികേൾക്കാം….

അപ്പോൾ നിന്റെ ഏട്ടന് എന്നേക്കാൾ ഇമ്പോര്ടന്റ്റ്‌ അവള് ആണല്ലേ….

അങ്ങനെയൊക്കെ എന്നോട് ചോദിച്ചാൽ ഞാനിപ്പോൾ എന്താ പറയാ…. എനിക്കൊന്നും അറിയില്ല…… ചിലപ്പോൾ അവനല്ലേ ഗാർഡിയൻ അതാകും ഇങ്ങനെയൊക്കെ……

എനിക്കങ്ങനെ തോന്നുന്നില്ല……. അവള് ചിലപ്പോൾ നിന്റ ഏട്ടനെ മയക്കികാണും അതാണല്ലോ സ്വഭാവം…..

നിങ്ങൾക്ക് അവളെ നേരത്തെ അറിയോ…….

അപ്പോഴാണ് ശ്രയ്ക്ക് അമളിപ്പിണഞ്ഞത്  മനസിലായത്….

എനിക്കറിയൊന്നുമില്ല…. പിന്നെ ഒറ്റ ദിവസം കൊണ്ട് എന്നേക്കാൾ ഇമ്പോര്ടൻസ് അവൾക്ക് കൊടുക്കണമെങ്കിൽ……ഞാൻ അങ്ങനെ പറഞ്ഞതാ…… എങ്ങോട്ടാ പോയത്……

അറിയില്ല…. ദാ ഇറങ്ങാൻ തുടങ്ങുന്നേ ഉള്ളൂ……

ശരി ഞാൻ നിനക്ക് വിളിക്കാം…..

ഓക്കേ….

കോള് കട്ടായതും അവനു സമാധാനമായി…..

അപ്പോൾ എല്ലാം സെറ്റ്…. ഇനി ബാക്കിയവള് നോക്കും… ഞാൻ ജസ്റ്റ്‌ നിന്നുകൊടുത്താൽ മതി……

മനസിലോർത്ത് അവൻ പുറത്തേക്കിറങ്ങി…..

അർജു അപ്പുവിന്റെ കയ്യിൽ വിടാതെ പിടിച്ചിരിക്കുകയാണ്…. അവളത് വലിച്ചെടുക്കാൻ നോക്കിയെങ്കിലും കഴിയുന്നില്ല……

അർജു…. കൈവിടു…. പ്ലീസ്… ഞാൻ വരുന്നില്ല…..

റിയലി….. I ഡോണ്ട് കെയർ…….

ഞാൻ പറയുന്നതൊന്നു കേൾക് പ്ലീസ്…

എനിക്കൊന്നും കേൾക്കണ്ട…..

എനിക്ക് കൈ വേദനിക്കുന്നു……..

അതുകേട്ടതും അവൻ കൈമാറ്റി….

സോറി……

വണ്ടിയിൽ കയറാൻ തുടങ്ങുമ്പോഴാണ് അർജുന്റെ ഫോൺ റിങ് ചെയ്തത്…… നോക്കിയപ്പോൾ ശ്രയയാണ്…… കുറച്ചു നേരം അതും നോക്കി നിന്ന്….. പിന്നെ എന്തോ ഓർത്തെന്നപോലെ ഫോൺ കട്ട്‌ ചെയ്തു ഓഫായാക്കിവച്ചു….. അപ്പു അത് കണ്ടിരുന്നു……

അർജൂ…. നീയിപ്പോൾ എന്തായീ ചെയ്തേ……. Its not ഗുഡ്…… അവളുടെ കോൾ അറ്റൻഡ് ചെയ്തോ ഞാൻ മാറിനിൽക്കാം……

തത്കാലം അതിന്റെ ആവശ്യമില്ല………

അതെന്താ…..

എല്ലാ കാര്യങ്ങളും നിന്നെ ബോധിപ്പിക്കാൻ നീയെന്റെ ആരാ….. ഫോൺ കട്ട്‌ ചെയ്തതിന്റെ അർത്ഥം അവളെ ഒഴിവാക്കി നിന്നെ സ്വീകരിച്ചു എന്നല്ല……. പ്ലീസ് അപ്പൂ….. വന്നു വണ്ടിയിൽ കയറു……

അവന്റെയാ സംസാരം കേട്ടതും അവള് മൂക്ക് ചുളിച്ചു……

എന്റെ കർത്താവ്.സത്യത്തിൽ ഇവിടെയെന്താ നടക്കുന്നത്…. എനിക്കൊന്നും മനസിലാകുന്നില്ല……. അർജുന്റെ കൂടെയിപ്പോ പോയാൽ അത് അവർക്കിടയിൽ ഒരു പ്രോബ്ലം ആവും…… എങ്ങനെയാ ഇതൊന്ന് മുടക്കുക…….. ഒരു വഴി കാണിച്ചു താ ദേവീ…..

വണ്ടിയിൽ കയറാതെ അവളെന്തോ ആലോചിച്ചു കൂട്ടുന്നത് കണ്ടതും അർജുൻ അവളെ ദേഷ്യത്തി നോക്കി…. അവളതൊന്നും അറിയുന്നുണ്ടായിരുന്നില്ല…..

അർപ്പണ…..

ഉം …

ഞെട്ടികൊണ്ട് അവള് മൂളി   …..

അർജു…. എനിക്ക് നല്ല ക്ഷീണം ഞാൻ വരുന്നില്ല…..

നീയെന്താ പൊട്ടനാക്കുന്നോ എന്നെ………

സത്യമായിട്ടും…. എനിക്ക് ക്ഷീണം ഉണ്ട്…. മാത്രവുമല്ല കാലിന് നല്ല പെയിൻ…… അർജു പൊക്കോ ഞാൻ ഇവിടെയിരുന്നോളാം………

അവള് പറഞ്ഞതും അവളെയൊന്ന് കനപ്പിച്ചു നോക്കി വണ്ടി ഓഫാക്കി അവനിറങ്ങി……..

ഏത് കാലിനാ….

എന്ത്

വേദന……

ദാ ഈ കാലു

വലതുകാല് തൊട്ടുകാണിച്ചു അവള് പറഞ്ഞതും അവനാവിടെയിരുന്നു അവളുടെ കാലു തൊട്ട് നോക്കി…….

ശരി നീ വാ……

അതുംപറഞ്ഞു അവളെ വീട്ടിലേക്ക് കൂട്ടി…. അവര് തിരിച്ചുവരുന്നതുകണ്ടതും അഭിയ്ക്ക് സമാധാനമായി……

എന്റെയൊരു ബുദ്ധി…. ഇതല്ല ഇതിനപ്പുറം……

അതവൻ ഓർക്കുന്നതിനുമുന്പേ അർജു അവളെ എടുത്ത് അവളുടെ റൂമിലേക്ക് നടന്നു…. അപ്പുവും അഭിയും ഞെട്ടി വല്ലാതായി……..

എന്റെ ദേവീ…. ഈ അർജു എന്തായി കാണിക്കുന്നത്…. എനിക്ക് പ്രതീക്ഷതന്നു എന്നെ കൊല്ലനാണോ…… എന്റെ മനസ് ചാഞ്ചാടത്തെ നീ നോക്കണേ….. എനിക്ക് വയ്യ ഒന്നിനും…. ഇനി വയ്യാ……..

ഈ അലവലാതിയെ ഞാനിന്ന് കൊല്ലും….. ഞാൻ ആ ശ്രയയെ ഇതേപോലെ എടുത്താൽ ഇവന്നത് സഹിക്കോ എന്തോ………എടുത്ത് നടക്കാൻ ഇവൾക്കെന്താ… അയ്യോ ഇവൾക്കെന്താ പറ്റിയത്…..

മനസിലോർത്ത് അഭി അവരുടെ പുറകെപോയി……

അർജൂ…. അപ്പൂന് എന്താ പറ്റിയത്….

കാലിനു വേദന…… നീ ഇതല്ലേ എംഡി ചെയ്യണമെന്ന് പറഞ്ഞത്….. നോക്ക്…..

അതുകേട്ടതും അഭിയ്ക്ക് സന്തോഷമായി……

ഇത് വല്യ കോടാലി ആയല്ലോ….. ഇനി ഇവൻ എന്താണാവോ പറയാൻ പോകുന്നത്…….

അപ്പു ഇളിഞ്ഞാചിരിയോടെ അഭിയെ നോക്കി… അവളുടെ അടുത്തിരുന്ന് കാലു പരിശോധിക്കുകയാണ് അവൻ……. ഇടയ്ക്ക് പയ്യെ തലോടുന്നുമുണ്ട്………

അപ്പൂ….. നീ എവിടെയെങ്കിലും വീണിരുന്നോ……

ഇല്ലെന്ന തോന്നുന്നത്….

എന്താ….

വീണില്ല……

ഉം ….. അർജൂ ഇത് കാര്യമാക്കണ്ട…. ഒന്ന് റസ്റ്റ്‌ എടുത്താൽ മതി…. റെഡിയാകും…… ഇന്നിപ്പോ പുറത്തു പോകാതിരിക്കുന്നതാവും ബെറ്റർ……

അതിന് മറുപടി പറയാതെ അർജുൻ പുറത്തേക്കിറങ്ങി……

ഛെ…. ഇത് വല്യ കഷ്ടമായല്ലോ…… ഇവൻ അടുത്തുള്ളപ്പോൾ ഒന്നും നടക്കില്ല….. ഇപ്പോൾ എനിക്ക് ഉറപ്പായി അർപ്പണ അയാള് പറഞ്ഞതല്ലാൻ സത്യമാണെന്ന്…. അല്ലായിരുന്നെങ്കിൽ നീയെന്റെ ഒപ്പം വന്നേനെ…… ഇന്നല്ലെങ്കിൽ നാളെ നിന്നെ എന്റെ കയ്യിൽകിട്ടും…. ഛെ ഇത്രയ്ക്കും dirty പ്ലാൻസ് നിന്നെ മനസിലുണ്ടാകുമെന്ന് അത്രഎളുപ്പം ആർക്കും മനസിലാകില്ല…. യു are വെരി കണ്ണിങ്…. ബട്ട്‌ അതൊന്നും എന്നോട് വിലപോകില്ല……..

സ്വയം ഞൊടിഞ്ഞുകൊണ്ട് അവൻ റൂമിൽ കയറി……

അഭി അപ്പോഴും അവളുടെ അടുത്തിരിക്കുകയാണ്…… അർജു പോയെന്ന് മനസിലായതും അവള് എണീറ്റിരുന്നു…..

അപ്പൂകിടന്നോ എന്തിനാ എണീറ്റത്…….

I’m ഓക്കേ…….

ചിലപ്പോൾ കാലിന് കൂടും….

ഉം …….. അഭി…. എനിക്കൊരു ഹെല്പ് ചെയ്യുമോ…..

എന്താന്ന് പറഞ്ഞാൽ മാത്രം മതി……..

നാളെ ഒന്ന് എന്റൊപ്പം പുറത്ത് വരുമോ……..

ഓഹ് sure… എപ്പോഴാ……

നീ ക്ലാസ് കഴിഞ്ഞു വന്നിട്ട് മതി….

അങ്ങനെ ആണേൽ ഞൻ ഉച്ചയ്ക്ക് എത്താം…..

അല്ല അത്… നിനക്ക് ക്ലാസ്സ്‌

അതൊന്നും കുഴപ്പമില്ല…. അല്ല engotta ബീച് ഫിലിം ഷോപ്പിംഗ്…..

നാളെ പറയാം….

മതി…. ഒരു കാര്യം ചോദിക്കട്ടെ…. എന്താ ഏട്ടനെ വിളിക്കാതിരുന്നത്…. അവനല്ലേ ഗാർഡിയൻ….

അത് ശരിയാവില്ല….. നിനക്ക് ബുദ്ധിമുട്ടുണ്ടോ….

അയ്യോ അതുകൊണ്ട് ചോദിച്ചതല്ല….. വെറുത ഒരു ആവേശത്തിന്…… അപ്പൂ ഇതേപോലെ എന്ത് ആവശ്യമുണ്ടെങ്കിലും നീ എന്നോട് പറഞ്ഞാൽ മതി…. ഞാനുണ്ട് എന്തിനും കൂടെ …..

ചിരിച്ചതല്ലാതെ അവള് മറുപടിയൊന്നും പറഞ്ഞില്ല…….

*************************

എടോ…… ഇന്നാ ഇത് പിടിക്ക്…. എന്നിട്ട് പോയി തന്റെ മോളെ രക്ഷിക്….

നോട്ടുകെട്ടുകൾ ആ വൃദ്ധനു വലിച്ചെറിഞ്ഞുകൊണ്ട് ഹർഷൻ പറഞ്ഞതും അയാള് അവനെയും ആ പണത്തിലേക്കും മാറിമാറിനോക്കി…….

താൻ എന്താ ഇങ്ങനെ നോക്കുന്നത്…… വേണമെങ്കിൽ എടുക്ക്…… തന്റെ നോട്ടം കണ്ടാൽ വിചാരിക്കും ഞാൻ തന്റെ മോളെ കൂടെ പൊറുപ്പിച്ചിട്ട് അതിന്റെ കൂലി തന്നതാണെന്ന് ….. ഒന്നും ചെയ്തില്ലല്ലോ…….. ജീവിതത്തിൽ ഒരു പെണ്ണിനെയെ മോഹിച്ചുള്ളൂ…. ഒരാളെ മാത്രം…….. എന്ത് വിലകൊടുത്തും അവളെ സ്വന്തമാക്കുകയും ചെയ്യും…….. എന്തായാലും തന്റെ അഭിനയം കൊള്ളായിരുന്നു….. അവനത് ശരിക്കും വുശ്വസിച്ചാമട്ടുണ്ട്…… പിന്നെയൊരു കാര്യം പറഞ്ഞേക്കാം ഇതെങ്ങാനും ആരെങ്കിലും അറിഞ്ഞാൽ……

കുഞ്ഞേ…. ആ മോൾക്ക് നിന്നെ ഇഷ്ടമില്ല …. പിന്നെയെന്തിനാ വെറുതെ അതിനെ ദ്രോഹിക്കുന്നത്……

എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ താൻ ആണോ എന്റെ തന്ത….. അല്ലല്ലോ….. പോവാൻ നോക്ക്…… ഇല്ലെങ്കിൽ മോൾടെ ഓപ്പറേഷൻ നടക്കില്ല……….

പിന്നെയൊന്നും പറയാതെ അയാള് നടന്നകന്നു……..

ഹർഷൻ തന്റെ കാറിന്റെ ബോണറ്റിൽ ചാരിയിരുന്നു ഒരു ഫോട്ടോയിലേക്ക് കണ്ണ് നട്ടതാണ്……അപ്പുവിനെ കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു……

എന്റെ തെറ്റായിരുന്നു….. ഇല്ല അരൂ …. അതെനിക് തിരുത്തിയെ പറ്റൂ….. വിട്ടുകൊടുക്കില്ല ഈ ഹർഷൻ ആർക്കും നിന്നെ…….. ആർക്കും…. സ്വന്തമാക്കും……ഈ ഹർഷന്റെ പെണ്ണായി എന്റൊപ്പം നീ ജീവിക്കും……..

തുടരും

 

LEAVE A RESPONSE