18/04/2026

പല്ലവി : ഭാഗം 01

രചന – അമ്മു സജീവ്

നിറയെ വാക പൂക്കൾ വീണുകിടക്കുന്ന വഴിയിലൂടെ നടന്നു വരുകയാണ് അവൾ. അവിടെ വാകമരച്ചോട്ടിൽ അവളെ കാത്ത് അവനുണ്ടായിരുന്നു. അവളുടെ പ്രിയതമൻ ❤️. ഇരുവരും തങ്ങളുടെ കൈവിരലുകൾ കോർത്തു പിടിച്ചു അവരുടേതായ ലോകത്തായിരുന്നു…. അയ്യോ……. വെള്ളപ്പൊക്കം………… ദേ ഈ കാറിപ്പൊളിക്കുന്ന മുതലാണ് നമ്മുടെ നായിക ‘ അനുപല്ലവി ‘…. ബിസിനെസ്സ്മാനായ രാഘവ് മേനോന്റേം ഭാര്യ ജാനകിയുടെയും ഇളയ സന്തതി . മൂത്ത പ്രോഡക്റ്റ് അഥർവ് മേനോൻ. ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. അച്ഛന്റേം അമ്മയുടെയും അമ്മൂട്ടി. ഏട്ടന്റെ കാന്താരി. കൂട്ടുകാരുടെ പല്ലിക്കുട്ടി . കുറച്ചു മുന്നേ നടന്നത് എന്തെന്നല്ലേ.. പറഞ്ഞു തരാം 8 മണിയായിട്ടും എനിക്കാത്തതുകൊണ്ട് മാതാശ്രീ തലവഴി ഒരു ജഗ്ഗ്‌ വെള്ളം കമഴ്ത്തിയതാ. പാവം കണ്ടോണ്ടിരുന്ന സ്വപ്നം പോലും പൂർത്തിയാക്കാൻ പറ്റിയില്ല .

ജന്മനാ സിംഗിൾ ആയ നമ്മുടെ അമ്മൂട്ടിയുടെ ഇപ്പോഴത്തെ ഹോബി എന്താന്ന് വെച്ചാൽ ഇല്ലാത്ത കാമുകനെ പറ്റി സ്വപ്നം കണ്ട് ആത്മസംതൃപ്തി കണ്ടെത്തുക. കുറച്ചൂടി വിശദമായി പറഞ്ഞാൽ ‘ ഇവർ വിവാഹിതരാവുന്നു ‘ സിനിമയിലെ ജയസൂര്യയുടെ ഫീമൈൽ വേർഷൻ. ഇന്നത്തെ സ്വപ്നത്തിൽ ഉണ്ണിയേട്ടൻ ആരുന്നേൽ ഇന്നലെ ദുൽഖർ, അതിനുമുൻപ് ടോവിനോ. അങ്ങനെ അങ്ങനെ…… പുള്ളിക്കാരി ഇന്ന് കോളേജിൽ പോകുകയാണ്. ആദ്യ ദിവസം തന്നെ എന്താവുമോ ന്തോ …. അങ്ങനെ രാവിലത്തെ കോലാഹലങ്ങളൊക്കെ കഴിഞ്ഞു നമ്മുടെ നായിക കോളേജിലേക്ക് പോകുകയാണ്. കോളേജിലെ ആദ്യത്തെ ദിവസം ആയോണ്ട് തന്നെ പുള്ളിക്കാരിക്ക് ചെറിയൊരു പേടി ഇല്ലാതില്ല. അങ്ങനെ കോളേജ് എത്തി. പല്ലവി : ശ്ശെടാ, ഈ കോളേജ് ഇത്രേം വലുതാരുന്നോ. ഇനീപ്പോ എങ്ങോട്ടാ പോകേണ്ടത്. എന്റെ ക്ലാസ്സ്‌ എവിടാണോ ന്തോ??. ആരോടാ ഇപ്പൊ ചോദിക്കാ?. ഒരു കുട്ടി : ഹായ് ( അതാരാ അവിടെ ഒരു ഹോയ് വിട്ടത്. ഓ ഇവിടുന്നാരുന്നോ )

പല്ലവി :ഹലോ ആ കുട്ടി : ഫസ്റ്റ് ഇയർ ആണല്ലേ? പല്ലവി :അതെ.എങ്ങനെ മനസിലായി.? കുട്ടി : അതിങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോൾ മനസിലായി. പല്ലവി : ഈൗ…… കുട്ടി :ഞാൻ മരിയ, മരിയ ജോർജ്. സ്നേഹം ഉള്ളവർ മറിയാമ്മെന്ന് വിളിക്കും. ഞാൻ ഇവിടെ ഫസ്റ്റ് ഇയർ ബി. കോം ആണ്. പല്ലവി : ആണോ ഞാനും ബി. കോം ആണ് അപ്പൊ നമ്മൾ ഒരേ ക്ലാസ്സിലാണല്ലേ. ബൈദുബായ് ഞാൻ അനുപല്ലവി. സ്നേഹം ഉള്ളവർ പല്ലി അല്ല പല്ലവീന്ന് വിളിക്കും…. ( മരിയ, ജോർജ് തരകൻ സൂസൻ ജോർജ് ദമ്പതികളുടെ ഒരേ ഒരു സന്താനം. അച്ഛൻ ഡോക്ടർ അമ്മ ഹൗസ് വൈഫ്‌ ) വേറെ ഒരാൾ : എടീ പല്ലി……. പല്ലവി ( ആത്മ ): ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. ആ ആൾ : പല്ലി.. പല്ലവി : ചിന്നുസേ നീയോ.. ചിന്നു :പല്ലി മോളു നിന്നെ എനിക്ക് നഷ്ടപ്പെട്ടുന്നാ കരുതിയെ

പല്ലവി : ഞാൻ രക്ഷപ്പെട്ടുന്നാ കരുതിയെ.. മറിയാമ്മ : നിങ്ങളിവിടെ സിനിമ ഡയലോഗ് പറഞ്ഞു കളിക്കുവാണോ? ആരാ പല്ലവി ഇത്. നിനക്ക് നേരത്തെ അറിയാമോ പല്ലവി : ആഹ് ഇതാണ് ഞങ്ങൾ ചിന്നു എന്ന് വിളിക്കുന്ന ചൈതന്യ. അഞ്ചു മുതൽ പത്തു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ചിന്നു ഇത് മരിയ ചിന്നു :ഹായ്…….. മറിയാമ്മ : ഹലോ…….. (ചൈതന്യ -അനന്തൻ,ദേവകി ദമ്പതികളുടെ മൂത്ത സന്തതി. രണ്ടു പേരും അധ്യാപകർ ആണ്. പിന്നെ ഒരു അനിയത്തി ഉണ്ട്. ചാന്ദിനി 8ൽ പഠിക്കുന്നു ) പല്ലവി : അല്ല പറഞ്ഞപോലെ നീയെന്താ ഇവിടെ??…. ചിന്നു : ( ചുറ്റും നോക്കിക്കൊണ്ട് ) ഇവിടെ നല്ല നാടൻ കരിമീൻ കൊടുക്കുന്നുണ്ടെന്ന് കേട്ടു. ഒരു കിലോ വാങ്ങിയിട്ട് പോകാമെന്നു കരുതി. ന്തേയ്‌ നിനക്ക് വേണോ??…. പല്ലവി : അയ്യേ ചളി… അതല്ല നിന്റെ സബ് ഏതന്നാ ചോദിച്ചേ.. ചിന്നു :ആ അങ്ങനെ ചോദിക്ക്. ഞാൻ ഇവിടെ ബി. കോം ആണ്. നിങ്ങളോ?…. മറിയാമ്മ : ഞങ്ങളും…… പല്ലവി : ഇതാ പറയുന്നേ കണ്ടകശനി കൊണ്ടേ പോകു എന്ന്…… ചിന്നു : ഈൗ…… മറിയാമ്മ : വാ എന്നാ നമുക്ക് ക്ലാസ്സ്‌ കണ്ടു പിടിക്കാം….. തുടരും…………