രചന – കൃഷ്ണ
ആതി നാളെയാ ഡാൻസ് ധമാക്ക… എന്തായി… പോക്ക് നടക്കുവോ അതോ…
മോളെ മാധു നമ്മൾ ഒരിടത്ത് പോകാൻ പ്ലാനിട്ടാൽ ആ പൊക്കിനൊരു കോട്ടവും തട്ടില്ലെന്ന് നിനക്കറിയാവുന്നതല്ലേ… ഈ ഡാൻസ് ധമാക്കയിൽ നമ്മൾ പങ്കെടുക്കും…
പാർട്ടി നൈറ്റാണ്… അതാണ് നമ്മുടെ പ്രശ്നം…
നാളെ നൈറ്റ് പാർട്ടിക്ക് നമ്മൾ പോയിരിക്കും കൊണ്ട് പോകുന്നത് അജുവും…
അജുവേട്ടനോ… നോ വേ… നൈറ്റ് പാർട്ടി ഏട്ടൻ സമ്മതിക്കില്ലന്ന് നിനക്ക് നന്നായി അറിയുന്നതല്ലേ… നീ നടക്കുന്ന കാര്യം വല്ലോം പറയ് മോളെ ആതി…
എടി മോളെ നടക്കുന്ന കാര്യം തന്നെയാ ഞാൻ പറഞ്ഞത്… അജു സമ്മതിച്ചു… അവൻ നൈറ്റ് പാർട്ടിക്ക് കൊണ്ട് പോകാമെന്നും പറഞ്ഞു…
ആണോ… പക്ഷേ അജുവേട്ടനെ എങ്ങനെ നീ സമ്മതിപ്പിച്ചെടുത്തു…?
മാധു ചോദിച്ചതിന് മറുപടിയായി ആതി ഫോണേടുത്ത് ഒരു വീഡിയോ പ്ലേ ചെയ്ത് അവൾടെ കൈയ്യിൽ കൊടുത്തു…
റെയിലിൽ ചാരി നിന്ന് അജു സ്‌മോക്ക് ചെയ്യുന്ന വീഡിയോ ആയിരുന്നു…
കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്നാണല്ലോ… എങ്ങനേലും കാര്യം സെറ്റാക്കാൻ വേണ്ടി ആ തെണ്ടിടെ റൂമിലേക്ക് ചെന്നു… റൂമിൽ ചെന്നപ്പോൾ അവനെ കണ്ടില്ല… ബാൽക്കണിയിൽ കാണുമെന്നു കരുതി ചെന്നപ്പോൾ കണ്ട കാഴ്ചയാണിത്…
പിന്നെ എല്ലാം എളുപ്പത്തിലായിരുന്നു…
അടിപൊളി…കൊടുക്കണ്ട രീതിയിൽ കൊടുത്ത് നീ അജുവേട്ടനെ പൂട്ടിയല്ലേ… എനിക്ക് വയ്യാ…
പക്ഷേ അജുവാ ആള്… ഈ വീഡിയോ ഭീഷണിക്കെതിരെ എട്ടിന്റെ പണി ഉടനെ പ്രേതീക്ഷിക്കാം…
ആമ് അതൊക്കെ പിന്നെ ചിന്തിക്കാം… എന്തായാലും കാര്യം സെറ്റായില്ലേ…
അപ്പോ നാളത്തെ ഡാൻസ് ധമാക്കയിൽ നമ്മളൊരു കലക്ക് കലക്കും…
Yes…
ഇരുവരും ആവേശത്തോടെ കൈകോർത്തു…
എടി മാധുവേ പ്ലാനിങ് ഓക്കേയായി… പക്ഷേ നമ്മടെ പിള്ളേർക്ക് നമ്മളാരാണെന്ന് പറഞ്ഞു കൊടുത്തില്ലല്ലോ…
ഓ… ഷിറ്റ്… ആ കാര്യം വിട്ടു… അപ്പോ എങ്ങനെ നമ്മളാരാണെന്നും ഈ കഥയിൽ നമ്മൾക്കെന്താ റോൾ എന്നും വിശതമായി പറഞ്ഞു കൊടുക്കാം ആദ്യം…
ഈ സ്റ്റോറിയിലെ മെയിൻ കഥാപാത്രങ്ങളാണ് ഞങ്ങൾ രണ്ടും… കല്ലുവും മാത്തുവും കണക്കെ ആതിയും മാധുവും…
എന്റെ പേര് ആതി… വളരെ വിശതമായി പറയാണേൽ പുത്തേടത് വീട്ടിൽ അജേഷിന്റെയും പ്രിയയുടെയും രണ്ട് സന്തതികളിൽ ഇളയ ആള്…
ആധ്വിക അജേഷ്… മൂത്തവൻ അജയ് അജേഷ്… എന്റെ അജു… എന്നേക്കാൾ നാല് വയസിനു മൂപ്പുണ്ട് കക്ഷിക്ക്… പക്ഷേ ഞാൻ അജൂന്നാ വിളിക്ക… ഈ അജുന്ന് ഞാൻ മാത്രെ വിളിക്കൂ… ഞാനല്ലാതെ അവനെ മറ്റാര് ആ പേര് വിളിക്കുന്നതും എനിക്കിഷ്ടമല്ല… മറ്റാരും അങ്ങനെ വിളിക്കാൻ അവൻ സമ്മതിക്കേം ഇല്ല… അത് വേറെ കാര്യം… പിന്നെ ഞങ്ങൾ എപ്പോഴും അടേം ചക്കരേയായിട്ട് നിക്കത്തൊന്നുമില്ലാട്ടോ… പരസ്പരം പാര പണിയാലും ശകട ശകടയൊക്കെ കാര്യത്തിന് നടക്കാറുണ്ട്… പിന്നെ ഞങ്ങൾ വഴക്കിടാൻ നേരം അതിനിടെ ആരും വരുന്നത് ഞങ്ങൾക്കിഷ്ട്ടമല്ല… ഞങ്ങടെ പ്രോബ്ലംസ് ഞങ്ങൾ തന്നെ തീർക്കും… ഞങ്ങടെ സ്വാഭാവം അറിയാവുന്ന കൊണ്ട് തന്നെ അവരാവഴിക്കെ തിരിഞ്ഞ് നോക്കേലാ… അത് മറ്റൊരു സത്യം…
ഈ കാര്യങ്ങളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടേലും അവനെന്റെ ജീവനാ… അജൂനും അങ്ങനെ തന്നെയാട്ടോ… കുഞ്ഞിലേ തൊട്ട് എന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് തന്നെ അവനാ… ഇപ്പോഴും ആ കാര്യങ്ങളിൽ മാറ്റമൊന്നും വന്നട്ടില്ല… ആരെയും കൈ കടത്തിച്ചിട്ടുമില്ല…
പിന്നെ അച്ഛൻ ബാങ്കിൽ അക്കൗണ്ടറായിട്ട് വർക്ക് ചെയ്യുന്നു… അമ്മ കുടുമ്പിനിയാട്ടോ…
അജു പിജി ചെയ്യുവാ… ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിലേക്ക്… ക്ലാസ്സ് അടുത്താഴ്ച തൊട്ട് സ്റ്റാർട്ട് ചെയ്യും…
അപ്പോ ഇത്രയാണ് ഇൻട്രോ…
ഇനി മാധുവിനെ കുറിച്ച് പറയാണങ്കിൽ അവൾ തന്നെ പറയട്ടെ… അതല്ലേ അതിന്റെ ഒരു ശെരി…
എന്നെ കുറിച്ച് ഞാൻ തന്നെ പറയാം… ഞാൻ മാധു… പുത്തൻപുരയ്‌ക്കൽ വീട്ടിൽ കിഷോറിന്റെയും സുജയുടെയും ഒരേയൊരു സന്തതി… മാധുരി കിഷോർ… അച്ഛന് വാട്ടർ അതോർട്ടിയിലാ ജോലി… അമ്മ കുടുമ്പിനി തന്നെ… ഞാനും ഡിഗ്രിയിലോട്ടാണുട്ടോ…
ഫസ്റ്റ് ഇയർ… ഞങ്ങൾ ഒരേ കോളേജ് ഒരേ ഡിപ്പാർട്മെന്റ്…
പിന്നെ ഞാനും മാധുവും തമ്മിലുള്ള ബന്ധം എന്താണെന്ന് നിങ്ങളോട് പറഞ്ഞില്ലല്ലോ… ബന്ധം വളരെ വലുതാണ്… ഞങ്ങളെ സംബന്തിച്ചടുത്തോളം ലോകത്തിലെ ഏറ്റവും വലിയ ബന്ധമാണ് സുഹൃത്ത്ബന്ധം… ഈ ബന്ധമാണ് ഞാനും എന്റെ മാധുവും തമ്മിൽ…
എന്റെ അജൂന്റെ മറ്റൊരു പതിപ്പ്… അജുവിനെ കൂട്ട് ഇവളും എന്റെ ജീവന്റെ ഒരു ഭാഗം തന്നെയാണ്… ആറാം ക്ലാസ്സ് മുതൽക്കെ തുടങ്ങിയ കൂട്ടാണ്… ഇന്നീ നിമിഷം വരെ ആ ബന്ധത്തിൽ വിള്ളൽ വീണട്ടില്ല… ഒട്ട് വീഴാനും പോണില്ല… എന്റെ അജൂനും ഇവളെ വലിയ കാര്യാ… അവന്റെ പെങ്ങൾ തന്നെ…
ഇനി ഞാൻ പറയാം…
സത്യം പറഞ്ഞാൽ ഞങ്ങടെ കൂട്ട് കെട്ടിൽ നിന്നാ ഞങ്ങടെ വീട്ട് കാർ തമ്മിൽ സൗഹൃദം പുലർത്തി തുടങ്ങിയത്… പിന്നെ ആ ബന്ധം അങ്ങ് ദൃഢമായി… ഞങ്ങളെ കൂട്ട്…
പിന്നെ ഞങ്ങൾ ഡാൻസിന്റെ കാര്യം പറഞ്ഞില്ലേ… ഡാൻസ് ഞങ്ങടെ ഉയിരാണ്…
ഡാൻസിനോടുള്ള ഇഷ്ട്ടം തീവ്രമായത് നമ്മടെ പ്രഭു ദേവിന്റെ ABCD മൂവി കണ്ട് കഴിഞ്ഞപ്പോൾ തൊട്ടാണ്… ആ മൂവി റിലീസ് ആയപ്പോൾ ഞാനും മാധുവും പോയി കണ്ടിരുന്നു… അന്ന് ആ സ്പോട്ടിൽ അടിറ്റായതാ ഞങ്ങൾ രണ്ടും ഡാൻസിൽ…
പിന്നെ അത്…
ബാക്കി എന്തോ പറയാൻ വന്നതും പിറകിൽ നിന്നും ശബ്ദമുയർന്നു…
”’ആധ്വിക, മാധുരി”’
നിയാൽ മാസ്റ്ററുടെ ശബ്‌ദം കേട്ടതും രണ്ടും ഇരുന്നിടത്ത് നിന്നും ചാടിയെണീറ്റു…
പ്രാക്ടീസ് കഴിഞ്ഞ് ചെറിയൊരു ബ്രേക്കേടുത്തിരിക്കെയാണ് രണ്ടും കൂടെ നൈറ്റ് പാർട്ടിയുടെ ചർച്ച ചെയ്തോണ്ടിരുന്നത്…
നിയാൽ അവർക്കടുക്കലേക്ക് വന്നു…
പ്രാക്ടീസ് ചെയ്യാതെ രണ്ടും എന്തെടുക്കുവാ…?
കൈ രണ്ടും നെഞ്ചിൽ പിണച്ച് കെട്ടിക്കൊണ്ട് നിയാൽ മാസ്റ്റർ ചോദിച്ചു…
അത് മാസ്റ്റർ ഞങ്ങൾ ഒന്ന് ബ്രേക്ക് എടുത്തതാ…മാധുവാണ് പറഞ്ഞത്…
മമ്… പറഞ്ഞത് മാധുവായിരുന്നെങ്കിലും ആതിയെ നോക്കിയായിരുന്നു നിയാൽ മൂളിയത്…
ബ്രേക്ക് കഴിഞ്ഞങ്കിൽ പ്രാക്ടീസ് തുടങ്ങിക്കോ…
അതും പറഞ്ഞ് ആതിയെ ഒന്ന് നോക്കി നിയാൽ പോയി…
ഡി ആതി ഞാനൊരു കാര്യം പറയട്ടെ… എന്റൊരു സംശയമാണ്…
നിയാൽ പോയ വഴിയെ നോക്കി മാധു പറഞ്ഞു…
എന്തുവാടി…?
നമ്മടെ നിയാൽ മാസ്റ്ററിന് നിന്നോടൊരു ചായ്‌വുള്ളത് പോലെ… കുറച്ച് ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു… നിന്നെ കാണുമ്പോൾ മാത്രം ഒരു പ്രേത്യേക നോട്ടവും ചിരിയും… ഇപ്പോ തന്നെ നീ ശ്രെദ്ധിച്ചോ പുള്ളി ചോദിച്ചതിന് മറുപടി പറഞ്ഞത് ഞാനാണെങ്കിലും നോട്ടം നിന്നിലായിരുന്നു…
ഐ തിങ്ക് മാസ്റ്റർക്ക് നിന്നോട് വല്ല പ്രേമവും മൊട്ടിട്ടു കാണുമെന്നാ…
നിയാൽ മിസ്റ്ററാണേൽ കാണാൻ പൊളി ലുക്കല്ലേ… കറക്റ്റ് ഹിന്ദി സീരിയലിലെ ഗുർമീറ്റ് ചൗദരിയെ പോലെ…
നീ ഇതെങ്ങോട്ടാ മാധു പറഞ്ഞ് പോകുന്നെ… പുള്ളി എല്ലാവരെയും നോക്കേം ചിരിക്കേം ചെയ്യാറുണ്ട്… അല്ലാതെ എന്നെ മാത്രമല്ല… നോട്ടത്തിന്റെ പേരിൽ നീ കൂടുതലങ്ങ് പറഞ്ഞ് പോകണ്ട… അവൾടൊരു സംശയം… മര്യതക്ക് വന്ന് പ്രാക്ടീസ് ചെയ്യാൻ നോക്ക്…
അതും പറഞ്ഞ് ആതി മ്യൂസിക് പ്ലേ ചെയ്ത് പൊസിഷനിൽ വന്ന് നിന്ന് മാധുനെ നോക്കി…
ആതിടെ നോട്ടം കണ്ടമാത്രേ മനസ്സിൽ ഉടലെടുത്ത സംശയം അതെ പടി കുഴിച്ചു മൂടി അവൾടെ പൊസിഷനിൽ വന്ന് നിന്ന് ഡാൻസ് പ്രാക്ടീസ് തുടങ്ങി…
ഗ്ലാസ് വാൾലൂടെ ഇതെല്ലാം നോക്കി കണ്ട് കൈയ്യും കെട്ടി ചെറു ചിരിയാലേ നിക്കുവായിരുന്നു നിയാൽ… അവന്റെ കണ്ണുകൾ ആതിയിൽ മാത്രം തറഞ്ഞു നിന്നിരുന്നത്…
………………..
മാധു നീ പുറത്തേക്ക് നടന്നോ… ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാം…
അതും പറഞ്ഞ് ആതി ബാഗ് മാധുന് നേരെ എറിഞ്ഞു വാഷ് റൂമിലേക്ക് പോയി മാധു പുറത്തേക്കും…
വാഷ് റൂമിൽ പോയി തിരിച്ച് പുറത്തേക്ക് നടന്നക്കെ ആരോ ഒരാളുമായി കൂട്ടി ഇടിച്ചു… ഫോണിൽ നോട്ടമിട്ട് നടന്നതിനാൽ എതിർ വശത്ത് കൂടി വന്നയാളെ ശ്രെദ്ധിച്ചിരുന്നില്ല… വീഴാതെ ബാലൻസ് ചെയ്ത് നിന്നെങ്കിലും ഫോൺ പിടിവിട്ട് പോയി എങ്കിലും ഒരു വിധം താഴെ വീഴാതെ കൈക്കലാക്കി മുഖമുയർത്തി നോക്കിയതും ദേണ്ടേ നിക്കുന്നു നിയാൽ മാസ്റ്റർ… ആള് നെഞ്ചിൽ കൈ വെച്ച് തടവുന്നു…
എവിടെ നോക്കിയാ ആധ്വിക നടക്കുന്നേ…? കുറച്ച് ഗൗരവം നിറച്ചു കൊണ്ട് നിയാൽ ചോദിച്ചു…
സോറി… സോറി മാസ്റ്റർ… ഞാൻ ഫോണിൽ നോക്കി വന്നത് കൊണ്ട് കണ്ടിരുന്നില്ല…
മമ്… അവനൊന്ന് അമർത്തി മൂളി ആതിയെ കടന്ന് പോയി…
ആതി പുറത്തേക്കും നടന്നു…
കുറച്ച് മുന്നോട്ട് നടന്നതും നിയാൽ നടത്തം നിർത്തി തിരിഞ്ഞു നോക്കി… ആതി പോകുന്നത് നോക്കി ചെറു ചിരിയാലേ നിന്നു…
…………..
ആതി പാർക്കിങ്ങിൽ വരുമ്പോൾ മാധു സ്കൂട്ടിയിൽ ചാരി നിന്ന് ഫോണിൽ കുത്തുവാണ്…
പോകാം… അവൾക്കടുക്കൽ വന്ന് ആതി പറഞ്ഞു…
ഹോ വന്നോ… നീ ഇത്രയും നേരം അവിടെ എന്നായെടുത്തോണ്ടിരിക്കുവായിരുന്നു ആതി… ഫോണിൽ നിന്നും നോട്ടം മാറ്റി മാധു ചോദിച്ചു.
ഒന്നും പറയണ്ടന്റെ മാധു… ഞാൻ വാഷ് റൂമിൽ പോയി തിരിച്ച് വരെ നിയാൽ മാസ്റ്ററുമായി കൂട്ടിയിടിച്ചു… ഫോണിൽ നോക്കി വന്നത് കൊണ്ട് ഞാൻ നിയാൽ മാസ്റ്ററിനെ ശ്രെദ്ധിച്ചുമില്ല… ആള് കലിപ്പായി പിന്നെ ഒരു വിധം ഊരി പോന്നപ്പോൾ ലേറ്റ് ആയതാ…
നി… മാധു എന്തോ ചോദിക്കാൻ വന്നത് അപ്പാടെ വിഴുങ്ങി… കേട്ട് കഴിഞ്ഞാൽ ആതിയുടെ പ്രേതികരണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാം….
നീ എന്നാ ചിന്തിച്ചോണ്ടിരിക്കുവാടി… വന്ന് കേറാൻ നോക്ക്…
ആതി സ്കൂട്ടി സ്റ്റാർട്ടാക്കിയതും മാധു പിറകിലേക്ക് കേറി…
പോകുന്ന വഴി റോഡിനോരം ചേർന്ന് ഇളനീർ വിക്കുന്നത് കണ്ട് ആതി സ്കൂട്ടി റോഡിനോരം
നിർത്തി…
നമുക്ക് ശുദ്ധമായ കരിക്കും വെള്ളം കുടിക്കാം…
ഇരുവരും വണ്ടിയിൽ നിന്നുമിറങ്ങി…
റോഡിനോരം ഒരു വലിയ മരത്തിനു കീഴെയാണ് ഇളനീർ വിക്കുന്നത്… സൈഡിലായി കരിക്കിന്റെ തോട് കൂട്ടിയിട്ടിരിക്കുന്നു…
ചേട്ടാ രണ്ട് ഇളനീർ…
ആതി പറഞ്ഞതും പുള്ളി രണ്ട് ഇളനീർ വെട്ടി
സ്ട്രോയും ഇട്ട് അവർക്ക് നീട്ടി…
ഇളനീർ കുടിച്ച് കരിക്കും പൂളി കഴിച്ച് പൈസയും കൊടുത്ത് ഇരുവരും വീട്ടിലേക്ക് തിരിച്ചു… കുറച്ച് മണിക്കൂറുകൾക്ക് ശേഷം
സ്കൂട്ടി ഒരു ഇരുനില വീടിന് മുന്നിൽ വന്ന് നിന്നു…
‘പുത്തേടത് വീട്…’ ആതിയുടെ വീട്ടിലേക്കാണ് വന്നത്… മുറ്റം നിറയെ പലതരം പൂക്കളാൽ നിറഞ്ഞിരിക്കുന്നു… കാണാൻ തന്നെ ഒരു
പ്രേത്യേക ഭംഗിയായിരുന്നു…
മാധു സ്കൂട്ടിയിൽ നിന്നുമിറങ്ങി നേരെ അകത്തേക്കോടി… സ്കൂട്ടി സ്റ്റാൻഡിൽ വെച്ച് ആതിയും അകത്തേക്ക് നടന്നു…
തുടരും…

by