രചന – കഥയെ പ്രണയിച്ചവൾ
അർജുൻ അവിടുന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അഭി വന്നത്……
അപ്പു…… ഇതാ മരുന്ന്…..
അഭി മരുന്ന് കഴിക്കാൻ മാത്രം ഇവൾക്ക് കുഴപ്പമൊന്നുമില്ല……. നീ വെറുതെ ടാബ്ലറ്റ് കൊടുക്കണ്ട…..
ആരുപറഞ്ഞു…. കണ്ടില്ലേ മുഖം പെയിൽ ആയത്….. അപ്പൂ ഇത് കഴിക്ക്…. ഞാൻ കഴിപ്പിക്കണോ…….
എടാ നീ കഴിപ്പിക്കന്മാത്രം തളർന്നുകിടക്കുകയല്ല അവള്…….
അങ്ങനെയല്ല ഏട്ടാ…. ക്ഷീണം അല്ലെ…..
ഇവനെക്കൊണ്ട് ഇത് വല്യ ശല്യമായല്ലോ…. ഇങ്ങോട്ട് വരുമ്പോൾ ഇങ്ങനെയൊന്നിനെക്കുറിച്ചു ഞാൻ ഓർത്തേയില്ല……. ഇതിപ്പോൾ എന്താ ചെയ്യാ…….
അഭീ….. എനിക്ക് ടാബ്‌ലെറ്സ് വേണ്ട…. വേറൊന്നുമല്ല…. ഞാൻ പൊതുവെ ഇംഗ്ലീഷ് മെഡിസിൻസ് കഴിക്കാറില്ല….. അതാ……
ഓ…. അങ്ങനെ ആണോ….. ഏതാ കഴിക്കാ
ആയുർവേദം….
എന്നാൽ പിന്നെ നാളെ ഞാൻ അതുമായി വരാം…. നീയൊന്നുമോർത്ത് worried ആവണ്ട….ചെന്ന് കിടന്നോ…. ഞാൻ വേണമെങ്കിൽ ഇവിടെയിരുന്നു കാലു മസാജ് ചെയ്തു തരാം……
അഭി പറഞ്ഞതും അർജുൻ അവന്റെ കയ്യിൽപിടിച്ചു റൂമിനു വെളിയിലേക്ക് നടന്നു…….
അർപ്പണ കതകടച്ചു കിടന്നോ……
അവൻ പറഞ്ഞതും അവള് കതകടച്ചു…….. അർജുൻ അഭിയുടെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചു….
ദയവ് ചെയ്തു ഞങ്ങളെ പറയിപ്പിക്കരുത്…. കഷ്ടം അഭീ….. എത്ര പറഞ്ഞാലും മനസിലാവില്ലേ…… ഇനി വല്ലതും കണ്ടാൽ നിന്റെ കൈ ഞാൻ ഒടിക്കും….കേട്ടല്ലോ……
കൈ ഒന്നുകൂടെ തിരിച്ചു അർജുൻ അവനെവിട്ട് റൂമിലേക്ക് നടന്നു……പിന്നെ ഫോണെടുത്ത് ശ്രയെ വിളിച്ചു……
സച്ചൂ…… എന്തുപറ്റി നിനക്ക്….
അജൂ എന്തിനാ അവളെ വീട്ടിൽ കൊണ്ടുവന്ന താമസിപ്പിക്കുന്നത്…..
സിറ്റുവേഷൻ അങ്ങനെ ആയിരുന്നു അതാ……
അജു എനിക്കവളെ തീരെപിടിക്കുന്നില്ല…. എന്താ ജാടയും അഹങ്കാരവും……. ഇത്രക് തണ്ടുള്ളത്തിനെ ആദ്യമായി ആണ് ഞാൻ കാണുന്നത്…….. പ്ലീസ് അജു അവളെ എത്രയും പെട്ടന്ന് അവിടുന്ന് പറഞ്ഞു വിടാൻ നോക്ക്……
ഞാൻ നോക്കാം…. എന്തിനാ നിനക്ക് അവളോട് ഇത്ര ദേഷ്യം…. എന്നെ കരുതിയാണോ……ഞാൻ നിന്നെയേ സ്നേഹിച്ചിട്ടുള്ളൂ…… ഇനിയും അതെ
ആയിരിക്കും ബട്ട് എനിക്കവളെ ഇഷ്ടായില്ല thats it….
.
ഉം…. ഓക്കേ…..നമുക്ക് അതിനെക്കുറിച് പിന്നെ സംസാരിക്കാം…. അതല്ലേ ബെറ്റർ…….
ഉം…….. നമുക്ക് നാളെ മീറ്റ് ചെയ്താലോ അജൂ……
ഓ sure…..
ആ സംസാരം അങ്ങനെ നീണ്ടു………
അപ്പു ബെഡിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുകയാണ്……. പലതും ഒന്നിനുപുറകെ ഒന്നായി അവളുടെ ചിന്തയിൽ മിന്നിമറയുന്നുണ്ട് …… ഇടയ്ക്കെപ്പോഴോ നിദ്ര അവളെ പുൽകി……….
അഭി അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു കിടക്കുകയാണ്…….
ഈ അർജു എന്തിനാ അപ്പുവിന്റെ കാര്യത്തിൽ ഇടപെടുന്നത്….. അങ്ങേർക്ക് സ്വന്തമായൊരു പെണ്ണില്ലേ…… ഇത് വല്യ കഷ്ടമാണ്… അങ്ങേരുടെ ഈ കടന്നുകയറ്റം എങ്ങനേലും അവസാനിപ്പിച്ചേ മതിയാകൂ….. ഇല്ലെങ്കിൽ എനിക്ക് പണികിട്ടും അതിനിപ്പോഴെന്ത ഒരു വഴി….. അതിനെക്കുറിച് കാര്യമായി ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു……….. കണ്ടുപിടിക്കണം………
അഭീ…….
എന്താമ്മേ…..
അച്ഛന് അപ്പു ഇവിടെ നിൽക്കുന്നതിൽ കുഴപ്പമൊന്നുമില്ല…. നിന്നെ ഓർത്താ ചെറിയൊരു പേടിയെന്ന് പറഞ്ഞു…..
എന്തിന്….. അവളിവിടെ നിൽക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല….. ഇന്നെന്നല്ല എന്നും ഇവിടെ നിന്നോട്ടെ…. അതിലെനിക് സന്തോഷമേയുള്ളൂ…….
അതാ അച്ഛന്റെ പേടിയും…
അമ്മേ..വേണ്ടത്……ഞാൻ കാരണം ഈ കുടുംബത്തിനു ഒരു പേരുദോഷവും ഉണ്ടാവില്ല….. ഇത് സത്യം സത്യം സത്യം……..
അങ്ങനെ വല്ലതും വരുത്തിവച്ചാൽ നിന്നെ ഞാൻ കണ്ടംതുണ്ടമാക്കും….
അതോർത്തോ…….
ഓക്കേ ഡാ…….
അവര് സംസാരിച്ചു അങ്ങനെ കിടക്കുമ്പോഴാണ് അർജു അങ്ങോട്ട് വന്നത്…….
എടാ എണീക്കേടാ ഞാൻ കിടക്കട്ടെ….
അയ്യോടാ എന്റെ പട്ടി എണീക്കും….
അമ്മേ ഇവനോട് എണീക്കാൻ പറ…. ഇനി ഞാൻ കിടക്കട്ടെ…..
പിന്നെ നീ പറയുമ്പോഴേക്കെ എണീക്കാൻ നിൽക്കുകയല്ലേ ഞാൻ…….
അർജുൻ അവനെ വലിച്ചു എണീപ്പിക്കാൻ നോക്കിയെങ്കിലും കഴിയുന്നില്ല…. ഒടുക്കം രണ്ടും അടിയാകുമെന്ന് മനസിലായതും അമ്മ രണ്ടിനെയും ചീത്ത പറഞ്ഞു
നാണമില്ലേ രണ്ടിനും…. പോത്തുപോലെ വളർന്നല്ലോ… എന്നിട്ടും നിർത്താറായില്ലേ ഈ അടി…….
അമ്മ ഞാൻ അല്ലെ മൂത്തമോൻ അപ്പോൾ ഞാനല്ലേ അമ്മയുടെ മടിയിൽ…
അതങ്ങ് പള്ളിയിൽപോയി പറഞ്ഞോ ….. ഇളയ കുട്ടിക്ക എപ്പോഴും അമ്മയോട് കൂടുതൽ അടുപ്പമുണ്ടാകുക…. അല്ലെ അമ്മേ…..
രണ്ടാളും കിടന്നോ…. വാടാ അർജൂ……
അമ്മ പറഞ്ഞതും അർജുനും അഭിയും അഡ്ജസ്റ്റ് ചെയ്ത് കിടന്നു……
അമ്മേ ഇവന്റെ കല്യാണം കഴിയുന്നവരെയേ ഇതാ ഇതുണ്ടാകു അത് കഴിഞ്ഞാൽ ഇവൻ അമ്മയെ മൈൻഡ് ചെയ്യില്ല….. നോക്കിക്കോ…….
മോനെ അഭീ അത് നിന്റെ മനസിലുള്ള കാര്യമല്ലേ….. അങ്ങനെ ആണേൽ ഞാൻ ഇപ്പോൾ മാറണ്ടേ….
അതിനിപ്പോ നിന്റെ കല്യാണം കഴിഞ്ഞില്ലല്ലോ….. പിന്നെന്താ……
എടാ പിള്ളേരെ ഇനി അതിന് അടിയുണ്ടാക്കേണ്ട…. അടങ്ങിക്കിടക്ക്……..
അവരങ്ങനെ സംസാരിച്ചു കിടക്കാൻ തുടങ്ങി…….
അപ്പു ഉറങ്ങി എണീറ്റതും വല്ലാത്ത ദാഹം അനുഭവപ്പെട്ടു…… വെള്ളം കുടിക്കാനായി അങ്ങോട്ട് വന്നപ്പോഴാണ് അർജുനും അഭിയും അമ്മയുടെ മടിയിൽ കിടന്ന് കളിച് ചിരിച് സംസാരിക്കുന്നത് കാണുന്നത്….. അതുകണ്ടതും അറിയാതെ അവളുടെ കണ്ണ് നിറയാൻ തുടങ്ങി………..
അമ്മയെന്ന ഓർമ അവൾക്കെന്നും വേദനയാണ്…… അവളുടെ നാലാം പിറന്നാളിന് അവളെയുംആദിത്ത്യനെയും കൊണ്ട് അമ്പലത്തിൽ പോയതാണ്….. ഇരുവരുടേയുംകൂടെ തൊഴുത് അവരെ ആലിഞ്ചുവട്ടില് നിർത്തി ഇപ്പൊ വരാമെന്നും പറഞ്ഞു പോയി ……. സമയം മിനിട്ടുകൾ മണിക്കൂറുകൾക്ക് വഴിമാറിയതല്ലാതെ അമ്മ വന്നില്ല….. പിന്നീടൊരിക്കലും അമ്മയെ കണ്ടിട്ടില്ല……. പലരും അതിനെക്കുറിച്ചു അടക്കം പറഞ്ഞു ചിരിക്കുന്നതവൾ കണ്ടിട്ടുണ്ട്..ചിറ്റയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന ശകാര വാക്കും അതാണ്…… ആദ്യമൊന്നും അതിന്റെയർത്തം മനസിലായില്ല….. പിന്നെയറിഞ്ഞു അമ്മ മറ്റാരുടെയോ കൂടെ സ്വന്തം ജീവിതസന്തോഷം തേടിപോയതാണെന്ന്………
ഇടയ്ക്ക് അഭി നോക്കിയപ്പോഴാണ് അപ്പു തറഞ്ഞു നിൽക്കുന്നത് കാണുന്നത് അവളുടെ കണ്ണ് നിറയുന്നുമുണ്ട്…. അത് കണ്ടതും അവനവിടുന്ന് എണീറ്റു……
അപ്പൂ എന്തുപറ്റി നീയെന്തിനാ കരയുന്നത്…..
ആ ചോദ്യം കേട്ടതും അവള് കണ്ണുകൾ തുടച്ചു നേരെനിന്നു…അർജുനും അമ്മയും അവളെ ശ്രദ്ധിക്കുകയാണ്………
ഞാൻ കരഞ്ഞതല്ല…. കണ്ണിൽ പൊടി
ഇത് കരയുന്നവരുടെ സ്ഥിരം നമ്പർ ആണ്…… അല്ലെ അമ്മേ….. പറഞ്ഞെ എന്താ………
സത്യം പൊടി……
അതുകേട്ടതും അഭി അവളുടെ കൈപിടിച്ച് വാഷ് ബേസിനരികിലേക്ക് നടന്നു…
മുഖം കഴുക്..
അവള് മുഖം കഴുകി നേരെനിന്നു…. അവരെ നോക്കാൻ വല്ലാത്തൊരു വിമ്മിഷ്ടമുണ്ടായിരുന്നു അവൾക്ക്…….
മോളെ എന്തുപറ്റി
ഒന്നുല്ല ആന്റി… എനിക്ക് നല്ല ദാഹം…. വെള്ളം……
അത് പറഞ്ഞു മുഴുവപ്പിക്കുന്നതിനുമുന്പേ അഭി പോയി ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തുകൊണ്ടുവന്നു അവൾക്ക് കൊടുത്തു………
അതുവാങ്ങിക്കുടിച്ചു അവള് വേഗം റൂമിലേക്ക് നടന്നു…. അമ്മ ഏറെ നിർബന്ധിച്ചിട്ടാണ് അവള് ഭക്ഷണം കഴിച്ചത്……….
പിറ്റേന്ന് അർജുൻ പോകുന്നതിന് മുൻപ് അവളുടെ അടുത്തേക്കായിവന്നു…….
അർപ്പണ…… ഞാനിറങ്ങാ….. നിനക്ക് ഇനിയും എന്തൊക്കയോ വാങ്ങാനില്ലേ….. ഞാൻ വന്നിട്ട് ഒരുമിച്ചു പോവാം…..
അതുവേണ്ട അർജുൻ ഞാൻ തനിച് പൊക്കോളാം……
അതല്ല…. ഞാൻ വരാം കൂടെ… തനിച് പോയാൽ ചിലപ്പോൾ പ്രശ്നം എന്തെങ്കിലും……
ഏയ്…. അതൊക്കെ….
നോ മോർ എക്സ്പ്ലനേഷൻസ്….
ബൈ…. ഈവെനിംഗ് കാണാം…….
അവൻ പോകുന്നതും നോക്കി ഒരു പുഞ്ചിരോയോടെ അവള് നിന്ന്…….. അഭി വന്നു തലയിൽ തട്ടിയപ്പോഴാണ് അവൾക്ക് സ്വബോധം വരുന്നത്…..
എന്താ പുറത്തേക്ക് കണ്ണുംനട്ട് നിൽക്കുന്നത്
Nothing….. അഭിയ്ക്ക് പോവാനില്ലേ….
പിന്നെ ഇല്ലാതെ ഞാനിതാ ഇറങ്ങാ……. ഈവെനിംഗ് നമുക്ക് കറങ്ങാൻ പോയാലോ…….
ആ ചോദ്യം കേട്ടതും അവള് ചുണ്ട് കൂർപ്പിച്ചു….
അഭീ അത്….
ഓക്കേ ഇന്ന് വേണ്ട…. നിനക്ക് നല്ല ക്ഷീണം കാണും….. പിന്നെ ആവാം…. ഓക്കേ…. പിന്നെ അപ്പു അമ്മയോട് കൂടുതൽ കമ്പനി ആവണേ ശ്രെയേടത്തിയെക്കാളും കമ്പനി ആവണം…..
അതുംപറഞ്ഞു അവനിറങ്ങിയതും നിഷേധാർത്ഥത്തിൽ കഴുത്തിളക്കി അവിടുന്ന് മാറി…….
അമ്മ അടുക്കളയിൽ ആണെന്ന് മനസിലായതും അവളെങ്ങോട്ട് ചെന്ന്…..
മോളേണീറ്റോ….
ആ ആന്റി…… എന്റെ എന്ത് ഹെൽപ വേണ്ടത്…….
തത്കാലം ഒന്നും വേണ്ട…. മോള് വാ നമുക്ക് ചായകുടിക്കാം……
ഒരമ്മയെ പോലുള്ള അവരുടെ സംസാരം കേട്ടതും അറിയാതെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…. അത് അവരിൽനിന്നും മറച്ചുവെക്കാനായി അവള് വേഗം കൈ കഴുകാണെന്ന വ്യാജന അവിടുന്ന് മാറി…….
എല്ലാം കഴിഞ്ഞു അമ്മ അവളെയുംകൂട്ടി പുറത്ത് വന്നിരിക്കുകയാണ്…….
മോളേ…….. ആന്റി ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ….
തുടരും

by