19/04/2026

വെൺപുലരി : ഭാഗം 09

രചന – കരിമഷി

 

പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് തന്നെ നേരം വൈകിയാണ് അവൾ എഴുന്നേറ്റത് …..
സമയം നോക്കിയതും പത്ത് കഴിഞ്ഞിരുന്നു …….
അവളുടെ കണ്ണ് മിഴിഞ്ഞു …
ഇത്രയും നേരം ഉറങ്ങിയതിൽ അത്ഭുതം തോന്നി പുലരിക്ക് …….
ഉലഞ്ഞ മുടിയും വാരിക്കെട്ടി ബ്രഷും ചെയ്ത് താഴേക്കിറങ്ങിയതും കണ്ട കണിയിൽ അവളുടെ മുഖം കൂർത്തു ……

രാമനടുത്ത് ഇരിക്കുന്ന വരുണിനെ കണ്ടതും പല്ലിറുമ്മി അവൾ ………
മുഖം ചുളിച്ചു ഗീതയെ നോക്കിയതും പുഞ്ചിരിയോടെ നില്പുണ്ട് ……..
കോഫിയൊന്ന് സിപ് ചെയ്ത് നേരെ നോക്കിയ വരുൺ കണ്ടത് തന്നെയും നോക്കി മുഖവും വീർപ്പിച്ച് നിൽക്കുന്നവളെയാണ് ……..

*********************************

“” അമ്മേ ……
ചായ താ …. “”

അവനെയൊന്ന് കണ്ണുരുട്ടി നോക്കിയവൾ ഗീതയോട് പറഞ്ഞു ….. പിന്നെ വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു ……..
പുലരിയെ ഒന്ന് നോക്കി പേടിപ്പിച്ചതിനു ശേഷം ഗീത വരുണിനെ നോക്കി …….

“” മോനത് കാര്യമാക്കണ്ട ……
ചിലപ്പൊഴൊക്കെ അതങ്ങനാ …..
ദേഷ്യവും വാശിയുമൊക്കെ കുറച്ചു കൂടുതലാ ……
പക്ഷേ ആദ്യായിട്ടാ ഒരോളോട് ഇങ്ങനെ … “”

ഗീത അല്പം ജാള്യതയോടെ പറഞ്ഞതും വരുണൊന്ന് ചിരിച്ചു ……..

“” അത് സാരമില്ല ആന്റി …….
ആളെക്കുറിച്ച് ഇപ്പൊ എനിക്ക് ചെറിയൊരു ധാരണയൊക്കെ ഉണ്ട് ….. അതുകൊണ്ട് കുഴപ്പമില്ല …..
ഷി ഇസ് സ്മാർട്ട് …. “”

വരുണിൽ ഭംഗിയുള്ളൊരു പുഞ്ചിരി വിടർന്നു …..
അവന്റെ കണ്ണു പോലും തിളങ്ങി …….
പുലരിയൊടുള്ള പ്രണയത്തിൽ …..

“” അങ്കിളൊന്നും പറഞ്ഞില്ല …..!! “”

താൻ വന്ന കാര്യം അവതരിപ്പിച്ചതും പരിഭ്രമത്തോടെ രാമന്റെ മറുപടിക്ക് കാത്തവൻ ……..
എന്തോ മനസ്സിൽ ഉണ്ട് ….. അവൾക്കെതിരായി ഇവർ രണ്ടുപേരും ഒരു തീരുമാനം എടുക്കില്ലെന്ന് ……
എങ്കിലും വെറുതെയൊരു മോഹം …. അവളെ തനിക്ക് കിട്ടുമെന്ന് ….. അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് …. വരുണിനു വീണ്ടും വീണ്ടും അതിശയം തോന്നി …… ഇത്രത്തോളം സ്നേഹിക്കുന്നുണ്ടോ താനവളെയെന്ന് …….

“” അത്… അതിപ്പൊ ഞാനെന്താ മോനെ പറയുകാ ……..
എല്ലാം അവളുടെ ഇഷ്ടത്തിനു മാത്രമേ ഞങ്ങളെന്തെങ്കിലും തീരുമാനിക്കൂ ….
വരുണിനും അറിയാമല്ലോ ….. അശ്വിനുമായുള്ള വിവാഹം ഞങ്ങളുറപ്പിച്ചപ്പോഴും അവൾക്കൊരു എതിരഭിപ്രായം ഇല്ലായിരുന്നു …. പക്ഷേ അത് തെറ്റായിരുന്നു ….. അതുകൊണ്ട് തന്നെ ഇനിയവളുടെ ഇഷ്ടമാണ് എല്ലാം ….. “”

രാമനൊന്ന് നെടുവീർപ്പിട്ടു …..
ഗീതയുടെ ഉള്ളിലും അതേ അഭിപ്രായം ആയിരുന്നു ……..

“” ഇന്നലെ മോൻ പറഞ്ഞതൊക്കെ പുലരി വന്ന് ഇവിടെ പറഞ്ഞിരുന്നു …… അവൾക്ക് …. അവൾക്കൊട്ടും താല്പര്യമില്ലെന്ന പറഞ്ഞത് …..
പിന്നെ ഞാനെന്ത് പറയാനാ വരുൺ …. “”

വരുണൊന്ന് മുഖം കുനിച്ചു …..
പിന്നീട് പുഞ്ചിരിയോടെ അവരെ നോക്കി …..

“” വരുമ്പോൾ തന്നെ ഇതൊക്കെ പ്രതീക്ഷിച്ചാണ് വന്നത് ….. അതുകൊണ്ട് തന്നെ സാരമില്ല ……
പക്ഷേ സങ്കടമില്ലെന്ന് പറയുന്നില്ല …..
ഈ തീരുമാനത്തിൽ നിന്നും എപ്പോഴെങ്കിലും പുലരിക്ക് മാറ്റം വന്നാൽ പറയണം ….. ഞാൻ കാത്തിരിക്കും ……
എന്നാ പോട്ടെ …… “”

രാമനോടും ഗീതയോടും യാത്ര പറഞ്ഞവൻ പോകുന്നതും നോക്കി വാതിലിനു പിറകിൽ നില്പുണ്ടായിരുന്നു പുലരിയും …..

“” നല്ല പയ്യനായിരുന്നു അല്ലെ രാമേട്ടാ ….?? “”

“” ആഹ്….. പറഞ്ഞിട്ട് കാര്യമില്ല ….. അവളുടെ ജീവിതമല്ലെ …. അവൾ തീരുമാനിക്കട്ടെ …. “”

ഇരുവരും മുഖത്തോട് മുഖം നോക്കി പറഞ്ഞു ……
എന്തുകൊണ്ടോ അകത്തിതൊക്കെ മറഞ്ഞു കേട്ടു നിന്നവൾക്ക് അതത്ര പിടിച്ചില്ല ….. പുലരി വീർപ്പിച്ചു പിടിച്ച മുഖത്തോടെ മുറിയിലേക്ക് നടന്നു ……

“” പൊട്ടിമുളക്കുമ്പോ തന്നെ ചങ്കിലുറച്ചു പോയോ ഞാനവന് …??
ഇത്രയൊക്കെ പവറുണ്ടോ ഈ പ്രേമത്തിന് …..?? “”

ആരോടെന്നില്ലാതെ പിറുപിറുത്തു പുലരി ……….
വരുണിനെ ആദ്യം കണ്ടത് മുതൽ ഇന്നു വരെയുള്ള ഓരോ ചിത്രവും ഓർത്തെടുത്തു പുലരി …..
തികച്ചും ശാന്തമായി പെരുമാറുന്നവൻ …..
ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ തന്നെയിതു വരെ മുഷിപ്പിച്ചിട്ടില്ല …..
ഒരുപക്ഷേ വരുണിന് നേരിട്ട് വന്നിവിടെ അച്ഛന് കണ്ട് സംസാരിക്കാമായിരുന്നു ….
പക്ഷേ തന്നെ വന്നു കണ്ട് ആദ്യമത് പറയാനൊക്കെ അവൻ കാണിച്ച മര്യാദ …..
പുലരിയിൽ ആദ്യമായി അവനോട് ഒരു മതിപ്പ് തെളിഞ്ഞു ……..

*********************************

കോട്ടേഴ്സിൽ എത്തിയതും ക്ഷീണത്തോടെ ബെഡിലേക്ക് വീണു വരുൺ …… മനസ്സാകെ കലുഷിതമാണ് ….. പക്ഷേ അത് പുറത്ത് പ്രകടിപ്പിക്കാനവൻ തയ്യാറല്ലായിരുന്നു ……

സങ്കടമോ ദേഷ്യമോ പരിഭവമോ എന്തൊക്കെയോ തോന്നിയവന് പുലരിയോട് ……..
അതേ നിമിഷം തന്നെ അതൊക്കെ മാഞ്ഞു പോയിരുന്നു ….. അദ്ദേഹം പറഞ്ഞതു പോലെ അവളുടെ ലൈഫ് …. അവളുടെ ഇഷ്ടം ….. എങ്ങനെ ജീവിക്കണമെന്നും ആ ജീവിത്തിൽ ആരൊക്കെ വേണമെന്നും തീരുമാനിക്കാൻ അവകാശം ആ പെണ്ണിനു മാത്രമാണ് ……. അവനൊന്ന് ദീർഘമായി നിശ്വസിച്ചു …….

ഫോൺ ബെല്ലടിക്കുന്നത് കേട്ടതും മുഖമൊന്ന് അമർത്തി തുടച്ചവൻ അതെടുത്തു …… വർഷയുടെ നമ്പറാണ് …..
പോയ കാര്യം എന്തായെന്ന് ചോദിക്കാനാവും ഈ വിളി ……
അടുത്ത് തന്നെ അമ്മയും ഉണ്ടാകും ……
അതുറപ്പാണ് …..

“” ഹലോ ഏട്ടാ ……
എന്തായി പോയിട്ട് …..
ചേച്ചി സമ്മതിച്ചോ ?? പറ പറ വേഗം പറ ….. “”

അപ്പുറത്ത് നിന്നവളുടെ അലച്ചു കൂവിയുള്ള ചോദ്യം കേട്ടതും വരുണൊന്ന് പല്ലുകടിച്ചു ……..

“” ഒന്നു മിണ്ടാതെ ഇരിക്കെടീ ……
ഒന്നും നടന്നില്ല …. മൂഞ്ചി …. അത്ര തന്നെ …. “”

വരുൺ പറഞ്ഞതും വർഷയുടെ മുഖം വാടി ……..
ശോഭയും അതേ അവസ്ഥയിലാണ് …….

“” വരുണേ …..
നീ സങ്കടപ്പെടാതെ ….. എന്റെ മോനെ ആ കുട്ടി മനസ്സിലാക്കും ….. “”

അവനെല്ലാം വിവരിച്ച് തന്നെ കേൾപ്പിച്ചതും ശോഭയവനെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു ……..

“” അതേയേട്ടാ …. എന്റേട്ടൻ പൊളിയല്ലേ ….
ആ ചേച്ചിയെ നമുക്ക് വീഴ്ത്താം …. “”

വർഷയും ചീർ അപ് ചെയ്തതും അവനൊന്ന് ചിരിച്ചു ……..
വീണ്ടും മൂവരുടേയും സംസാരം നീണ്ടു പോയി …… അമ്മയോടും വർഷയോടും സംസാരിച്ചു കഴിഞ്ഞതും മനസ്സിനു കുറച്ചയവു വന്നത് മനസ്സിലാക്കിയവൻ ……

“” ഏട്ടന് നല്ല സങ്കടം ഉണ്ടല്ലെ അമ്മേ …?? “”

“” മ്മ് ….. അങ്ങനെ ഇതുവരെ ആരോടും ഒരു ഇഷ്ടം തോന്നാത്തതാ അവന് …. ഇത്തവണ എന്തുപറ്റിയോ എന്തോ …..
അവനെ ഇതൊന്നും വേദനിപ്പിക്കാതെ ഇരുന്നാ മതിയെനിക്ക് …… “”

വേദനയോടവർ പറഞ്ഞതും ശോഭയെ ചുറ്റി പിടിച്ചു വർഷ …….

“” അങ്ങനൊന്നും വരൂല ….
അമ്മ വിഷമിക്കാതിരിക്ക് …. “”

“” മ്മ്മ്മ് …..!! “”

പ്രതീക്ഷയോടെ ശോഭയും മൂളി ……

തുടരും ………