രചന – അഹം
പറഞ്ഞു തീരുമുന്പേ മുൻപോട്ട് കുതിച്ചുപോയി അമ്മു … തല ഫ്രണ്ട് ഗ്ലാസിൽ തട്ടി നിന്നു….
ബ്രേക്ക് ഇട്ട് നിർത്തിയപാടെ അമ്മുവിന്റെ കൈയിൽ പിടിച്ച് അടുത്തേക് വലിച്ച് നിർത്തി ചുണ്ടിൽ ആഴത്തിൽ ചുംബിച്ചു ഹരി ……
വേദനകളാൽ തീർത്ത വേദനയേറിയ ചുംബനം….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉമ്മ കൊടുത്തതേ ഓർമ്മയുള്ളൂ…. പിന്നെ ആകെ ഒരു മൂളക്കം മാത്രം…..
കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്നപോലെ തോന്നി ഹരിക്ക്…. ചുറ്റുമൊന്നു നോക്കി… തന്നെ രൂക്ഷമായി നോക്കികൊണ്ട് കൈ കുടയുന്നവളെ കണ്ടപ്പൊഴാ എന്താ നടന്നതെന്ന് മനസ്സിലായത്…. തന്റെ കവിളടക്കം പൊട്ടിച്ചിരിക്കുന്നു….. ഇടത്തെ കവിളിന് വല്ലാത്ത പുകച്ചിൽ….. എങ്ങനെ ഉണ്ടാകടിരിക്കും പത്തു കിലോ ഉണ്ട് അവളുടെ ഓരോ കൈയും….
“” ഡോ…. ഇനി ഇമ്മാതിരി വിളച്ചിലും കൊണ്ട് എന്റെ അടുത്തെങ്ങാൻ വന്നാൽ നിന്റെ കുത്തംബ്മിനാർ ഞാൻ ചവിട്ടി തകർക്കും…. അവന്റെ ഒരു കലിപ്പൻ കാന്താരി സ്റ്റൈൽ…. ദേഷ്യം വന്നാൽ കേറി ഉമ്മിക്കാൻ താൻ ആരാടോ… ഉമ്മറോ…. തനിക്ക് അമ്മേം പെങ്ങന്മാരെയും തിരിച്ചറിയാനുള്ള ബോധവും വിവരവുമില്ലെടോ…. താൻ വിളിച്ചപ്പോൾ വണ്ടിയിൽ കയറിയത് മുൻ പരിചയമൊന്നുകൊണ്ട് മാത്ര….. താൻ ഇത്രേം ചീപ് ആണെന്ന് ഇന്നാ മനസ്സിലായെ… ശ്ശേ…..””
കൈ ചൂണ്ടി സംസാരിക്കുമ്പോൾ ദേഷ്യംകൊണ്ട് അമ്മുവിന്റെ വാക്കുകൾ വിറച്ചിരുന്നു…. ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ ആകുന്നില്ല… മുഷ്ടി ചുരുട്ടി കണ്ണുകളടച്ചു തുറന്നു….
അമ്മുവിൽ ഇപ്പോൾ വിരിഞ്ഞ ഭാവങ്ങളിൽ അതിശയിച്ചു പോയി ഹരി…. തന്റെ മുൻപിൽ പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങി നിന്നിരുന്നവൾ ഇന്നൊരു പുലികുട്ടിയെ പോലെ ചീറുന്നു….. ആ നഖങ്ങളും ദന്തങ്ങളും അക്രമണത്തിനായി മൂർച്ചകൂട്ടുന്നു…. ഒരേ നിമിഷം സന്തോഷവും സങ്കടവും തോന്നി പോയി ഹരിക്ക്….
സമ്മതമില്ലാതെ ശരീരത്തിൽ തൊടുന്നവനെ ചെറുക്കാൻ കരുത്തുറ്റവളായി മാറിയിരിക്കുന്നു അമ്മു. എന്നത് സന്തോഷം കൊണ്ടുവന്നു … എന്നാൽ തന്റെ പ്രവർത്തി അവൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന ചിന്ത സങ്കടമായി പരിണമിച്ചു…..
ഹരിയുടെ ഉറ്റുനോട്ടം അമ്മുവിനെ ആസ്വസ്തമാക്കികൊണ്ടിരുന്നു….. പ്രണയത്തോടെ ഒരു ചുംബനം കൊതിച്ച കാലമുണ്ടായിരുന്നു… എന്നാൽ ആ പ്രണയം തനിക്കൊരു മരീചികയാണ്….. അവകാശി സ്വന്തമാക്കിയ പ്രണയം…. ഇപ്പോൾ തന്റെ ഉള്ളിൽ കനലുകളുള്ള ചാരം മാത്രമാണാ പ്രണയം…. ഊതികത്തിക്കാൻ ശ്രമിക്കാതെ മണ്ണിട്ടുമൂടികൊണ്ടിരിക്കുന്നവ…
ഹരിയേട്ടന്റെ മനസ്സിലുള്ള തന്റെ രൂപത്തിന്റെ ചായക്കൂട്ടുകളുടെ വർണ്ണം വേറെ ആണെന്ന് തോന്നുന്നു … തന്നെ നോക്കുന്ന ആ കണ്ണുകളിൽ കാമം ആയിരിക്കാം….
ഹരിയുടെ ചുണ്ടുകൾ പതിഞ്ഞിടം പൊള്ളുന്നപോലെ തോന്നി…. ചുറ്റും നോക്കി… അറിയാത്ത നാട്….പരിചയമില്ലാത്ത ആളുകൾ … പക്ഷെ ഇപ്പോൾ ഈ കാറിൽ നിന്ന് ഇറങ്ങിയേ മതിയാകു…. ഹരിയേട്ടന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു…. തന്നിലേക്കുള്ള നോട്ടത്തിന് പല അർത്ഥതലങ്ങൾ ഉള്ളത് പോലെ….
അമ്മുവിന്റെ ചലനങ്ങളെ സൂക്ഷ്മമായി നോക്കികാണുവായിരുന്ന ഹരി ഡോർ തുറന്നിറങ്ങാനാഞ്ഞ അമ്മുവിന്റെ കൈകളിൽ പിടിച്ചു നിർത്തി പൂണ്ടടക്കം കെട്ടിപിടിച്ചു….
“” സോറി ഡി സോറി….. അറിഞ്ഞുകൊണ്ടല്ല… പറ്റിപ്പോയി…. ദേഷ്യവും സങ്കടവും സഹിക്കാതെ വന്നപ്പോൾ അത് പുറത്തേക്ക് വന്ന രീതി തെറ്റിപ്പോയി…. ഉള്ളം തുറക്കാതെ ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ലായിരുന്നു…. റിയലി സോറി അമ്മിക്കുട്ടി…. ആൻഡ് റിയലി ഐ ലവ് യു അമ്മൂസേ…. “”
ഹരിയുടെ പിടിയിൽ നിന്നും കുത്തറികൊണ്ടിരുന്ന അമ്മു അവസാനം കേട്ട വാക്കുകളിൽ സ്ഥബ്ദത ആയി…. കണ്ണുനീർ ഉതിർന്നു വീണു…. കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച വാക്കുകൾ കേട്ട പോലെ… കാതുകളെ വിശ്വസിക്കാനാവാതെ നിന്നു…..
അമ്മുവിന്റെ പ്രതികരണത്തിനായി അവളെ വിട്ടുമാറി നോക്കിയ ഹരികാണുന്നത് ഇരുകണ്ണുകളിൽ നിന്നും ഉതിർന്ന് വീണുകൊണ്ടിരിക്കുന്ന മിഴിനീർ മുത്തുകളാണ്….
“” എല്ലാം തുറന്ന് സംസാരിക്കാം…. ഇവിടെ വെച്ച് അല്ല കുറച്ച് കൂടി മുൻപോട്ട് പോയാൽ ശാന്തമായി സംസാരിക്കാൻ പറ്റിയൊരിടമുണ്ട് അവിടെ വെച്ച്…. എന്നെ വിശ്വസിക്കാം… അരുതാത്തതൊന്നും ഞാൻ ചെയ്യില്ല “” ഇരു കവിളുകളിലും കൈവെച്ച് വിരലുകളാൽ മിഴിനീർ തൂത്തുകൊണ്ട് പറഞ്ഞു ഹരി….
കാർ വീണ്ടും മുൻപോട്ട് പോയി…. വിജനമായ റോഡിലൂടെ മുൻപോട്ട് പോയികൊണ്ടിരുന്നപ്പോൾ കുറച്ച് ദൂരെയായി ഡാം കാണറായി…. വണ്ടി പാർക്ക് ചെയ്ത് അമ്മുവിന്റെ കൈകളിൽ പിടിച്ച് ഡാമിന്റെ സൈഡിലുള്ള കാട്ടുവഴിയിലൂടെ അല്പം മുന്പോട്ട് നടന്നപ്പോൾ പാറക്കൂട്ടങ്ങളും കുറച്ച് ദൂരെ ആയി വെള്ള ചാട്ടവും കണ്ടു…
അമ്മുവിന്റെ കൈപിടിച്ചുകൊണ്ട് തന്നെ ഹരി അവളെയും ചേർത്ത് പറക്കൂട്ടത്തിന് മുകളിൽ ഇരിപ്പുറപ്പിച്ചു….
“” അമ്മൂസേ ഇങ്ങോട്ട് നോക്കിക്കേ… എന്റെ മുഖത്തേക്ക് ഒന്ന് നോക്ക് പെണ്ണെ…. എനിക്ക് എന്ത് ഇഷ്ടമാണെന്നോ എന്റെ അമ്മിക്കുട്ടിയെ…. എന്റെ പ്രാണനാ….. ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടമല്ല…. വർഷങ്ങൾ പഴക്കമുള്ള പ്രണയം…. സ്കൂളിൽ എന്റെ കൈപിടിച്ച് കൊഞ്ചികൊണ്ട് വന്നിരുന്ന പാവാടകാരി എന്നോ എന്റെ ഹൃദയത്തിലേക്കും കൂട് കൂടിയിരുന്നു….. പിന്നീട് ഒരു തരം ഭയമായിരുന്നു നിന്റെ അടുത്തേക്ക് വരുമ്പോൾ…. നീ എന്നെ സഹോദരനായാണ് കാണുന്നതെങ്കിൽ എന്റെ സ്നേഹം നിന്നെ മുറിപ്പെടുത്തുമെന്നുള്ള ഭയം…. അടുത്തുവന്നാൽ സ്നേഹം പ്രകടിപ്പിച്ചു പോകുമെന്ന ഭയത്താൽ നിന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നു…. പക്ഷെ ഫലമുണ്ടായില്ല…. പോക പോകെ നീ എന്നിൽ പിഴുതു മാറ്റാനാവാത്ത വിധം വേരൂന്നി തഴച്ചു വളർന്ന് വൻ വൃക്ഷമായി പന്തലിച്ചു….. ആരും കാണാതേ മറഞ്ഞിരുന്ന് നിന്നെ മതിവരുവോളം നോക്കി നിന്റെ സ്നേഹം ആഗ്രഹിക്കുന്ന മനസ്സിനെ തൃപ്തമാക്കി…. പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറി… മറഞ്ഞിരുന്ന് പ്രേമിക്കുന്നതിലൊരു സുഖം കണ്ടെത്തി…. പക്ഷെ പ്ലസ്ടു കഴിഞ്ഞ് യദു ബാംഗ്ലൂർക്ക് പോകാനൊരുങ്ങിയപ്പോൾ ഭയന്നു… നീയും പോയാൽ എങ്ങനെ ഞാൻ കാണും…. ഉറക്കമില്ലാത്ത രാത്രികളും … ചിന്തകളാൽ മുഴുകിയ പകലുകളുമായി ജീവിച്ചു….
പക്ഷെ നീ അവന്റെ കൂടെ പോകുന്നില്ലെന്നറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ വേവലാതി നിറഞ്ഞു മനസ്സിൽ….. യദുവിനെ ഒഴിവാക്കി ഇവിടെ നിൽക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന ഘടകമെന്താവും…പ്രണയമാണോ…. എനിക്ക് എത്തിപ്പിടിക്കാനാവാത്ത നഷ്ടമായോ എന്ന ചിന്ത മനസ്സിനെ മധിച്ചു…… അവസാനം യദുവിനെ എടുത്ത് കുടഞ്ഞപ്പോൾ അറിഞ്ഞു ഞാൻ സ്നേഹിക്കുന്നതിലും ആയിരമിരട്ടി എന്റെ അമ്മിക്കുട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന്……. സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു പിന്നീടങ്ങോട്ട്…….
രാവിലെ കോളേജിലേക്ക് നീവരുമ്പോൾ തൊട്ടുപുറകെ നീ കാണാതേ എന്നും വരുമായിരുന്നു ഞാൻ…. വരാന്തയിൽ കൂട്ടുകാരോത്ത് കളിപറയുന്ന… കുറുമ്പ് കാണിക്കുന്ന നിന്റെ മുഖമൊന്ന് കാണാൻ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഗീതുവുമൊത്ത് അതിലൂടെ നടക്കുമായിരുന്നു…. അത്രയ്ക്കു ഇഷ്ടമാണ് പെണ്ണെ നിന്നെ… ചങ്കിൽ തറച്ച് കയറിയ പ്രണയം….. അവസാന വർഷം ആയപ്പോഴേക്കും നീ എന്നിൽ നിന്ന് അകലുന്നതുപോലെ തോന്നി…. അവസാനം എന്നോടോ യദുവിനോടോ പറയാതെ നീ ഇങ്ങോട്ടേക്ക് വന്നപ്പോൾ തകർന്ന് പോയെടി ഞാൻ…..
കഴിഞ്ഞ തവണ കോളേജിൽ വന്നത് പോലും നിന്നെ കാണാൻ വേണ്ടി മാത്രമായിരുന്നു… നെഞ്ചിലെ പിടച്ചിലോന്ന് നിന്നത് അപ്പോഴാണ്…. അന്ന് പറഞ്ഞതല്ലേ നാട്ടിൽ വരണം ഞാൻ കാത്തിരിക്കുമെന്ന്… എന്നിട്ടും നീ വന്നില്ല…. വേദനിച്ചു പോയി പെണ്ണെ ഞാൻ….
അറിയാം ഞാൻ ഇതുവരെ ഒന്നും തുറന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല… നിന്റെ ഉള്ളിൽ ഞാനേ ഉള്ളൂ എന്നൊരു ആത്മവിശ്വാസമായിരുന്നു ഉള്ളിൽ…. ഡിഗ്രി ലൈഫ് കഴിഞ്ഞ ശേഷം എല്ലാം തുറന്ന് പറയാമെന്നു കരുതിയെങ്കിലും അപ്പോഴേക്കും നീ ഓടിമറഞ്ഞു….. ഇതുവരെ ഞാൻ അനുഭവിച്ച നീറ്റൽ….. സഹിക്കാൻ ആവുന്നില്ല അമ്മൂസേ…. അന്നേ എല്ലാം തുറന്ന് പറഞ്ഞാൽ മതിയായിരുന്നു…. ഇനി എനിക്ക് നിന്നെ കാണാതേ…. ചേർത്ത് നിർത്താതെ… പ്രണയത്തെ ഉള്ളിലൊതുക്കി കഴിയാനാവില്ലമ്മൂ… എനിക്ക് വേണം നിന്നെ… എന്റെ ആത്മാവിൽ അലിഞ്ഞു ചേർക്കാൻ… അത്രയ്ക്ക് അത്രയ്ക്ക് ജീവനാണ് പെണ്ണെ നീ….”” പറഞ്ഞു കഴിയുമ്പോഴേക്കും കിതച്ചു പോയിരുന്നു ഹരി…..
എല്ലാം കേൾക്കുന്നുണ്ടെങ്കിലും വിശ്വസിക്കാനാവാത്ത നിർവികാരത നിറഞ്ഞു ഉള്ളിൽ…. മനസ്സിലും ചുണ്ടിലും ഒരേ ഒരു ചോദ്യം മാത്രം…. ഗീതു….
“” ഞാനാണ് പ്രണയങ്കിൽ പിന്നെ ഗീതു ആരാണ്?? കോളേജ് മുഴുവൻ നിങ്ങൾ പ്രണയത്തിലാണെന്ന് പറയുമ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല അന്ന് ആ കാഴ്ച കാണുംവരെ….. റോസാപൂ തരുന്ന ഗീതുവിനെ ചേർത്ത് നിർത്തി പുഞ്ചിരിക്കുന്ന ഹരിയേട്ടൻ…….. അന്ന് ഞാൻ പിഴുത്തെറിഞ്ഞു നിങ്ങളെ ഈ ഹൃദയത്തിൽ നിന്ന്…..
തേങ്ങലുകൾ ഉയർന്നിരുന്നു അമ്മുവിൽ… അവളുടെ അന്നത്തെ മാനസീകാവസ്ഥ വെളിവാക്കുന്ന തരത്തിൽ തേങ്ങലുകളിൽ ആ ശരീരം ഉലഞ്ഞു പോയി….
അമ്മുവിൽ നിന്ന് ഉതിർന്ന വാക്കുകൾ ആദ്യം ഞെട്ടലിലേക്കും പിന്നീട് പുഞ്ചിരിയിലേക്കും വഴിമാറി…..
“” ഇതിനാണോ എന്റെ അമ്മിക്കുട്ടി എന്റെ കൺവെട്ടത്ത് നിന്ന് ഓടിയോളിച്ചത്…. പണ്ട് യദുവിനെ കൊണ്ട് ചോദിച്ചപോലെ ഇതും ചോദിച്ചുടായിരുന്നോ പെണ്ണെ നിനക്ക്… ഞാൻ പറഞ്ഞു തരൂലേ…. ഗീതു അന്ന് എന്നെ പ്രൊപ്പോസ് ചെയ്യാൻതന്നെ ആണ് വന്നത്… പക്ഷെ അവളെ ചേർത്ത് നിർത്തി ഞാൻ പറഞ്ഞു എന്റെ ഹൃദയം പണ്ടേക്ക് പണ്ടേ ഒരു ചുന്ദരിമണി അടിച്ചുമാറ്റി എന്ന്…. അവളെന്റെ ഫ്രണ്ട് മാത്രമാ അമൂസേ…. നീ അല്ലെ എന്റെ ഹൃദയം… “‘
താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ഹരി പറഞ്ഞു….
കേട്ട വാക്കുകളിലെ സത്യങ്ങളെ ചിക്കി തെരഞ്ഞുകൊണ്ടിരുന്നു ഹൃദയം … വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറഞ്ഞുകൊണ്ടിരുന്നു മനസ്സ്….
കണ്ണുകളടച്ച് ഒന്നുയർന്ന് ശ്വസിച്ചുകൊണ്ട് ഹരിയെ നോക്കി….
“” ഹരിയേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ ചിലപ്പോൾ സത്യമാകാം… പക്ഷെ അത് വിശ്വസിക്കാൻ മടിക്കുന്നൊരു ഹൃദയമുണ്ടെനിക്ക്…. എറിഞ്ഞുടഞ്ഞ കണ്ണാടി പോലെ അനേകായിരം കഷ്ണങ്ങളായി നുറുങ്ങിയൊരു ഹൃദയം… ഇനിയൊരു വേദന താങ്ങാവാത്തവിധം ക്ഷയിച്ചുപോയിരിക്കുന്നു…. മറക്കുവാൻ ശ്രമിക്കുവാണെല്ലാം ഇനിയൊരു ഉയർത്തെഴുനെല്പില്ലാത്തവിധം….. ചേർത്ത് വെച്ച് വേദനിക്കാൻ വയ്യെനിക്ക്… ഇനിയൊരു നഷ്ടപ്പെടൽ നൽകുന്നൊരാഘാതം താണ്ടാൻ ചിലപ്പോള്ളാവില്ലെനിക്…. വേണ്ട ഒന്നും….
ഹരിയെ ഒന്ന് നോക്കി പാറകെട്ടിൽ നിന്നു എഴുന്നേറ്റ് നടന്നു അമ്മു…. ഒഴുകാൻ വെമ്പുന്ന മിഴികളെ തടയാതെ നടന്നു…. ഒരു തിരിഞ്ഞുനോട്ടം പോലും ആഗ്രഹിക്കാതെ….
അമ്മു… മോളെ…. ഇങ്ങനെ ഇട്ടേച്ച് പോവല്ലെടി എന്നെ… തെറ്റ് മുഴുവൻ എന്റേതാണ്… പ്രണയം തുറന്ന് പറയേണ്ട സമയത്ത് തുറന്ന് പറയാതിരുന്നു… അതിന് ഇത്ര വല്യ ശിക്ഷ തരല്ലെടി മോളെ… ഹരിയേട്ടൻ ഇല്ലാതായി പോകും…. ഞാൻ പറഞ്ഞ ഓരോ വാക്കും സത്യമാണമ്മു… ഈ നെഞ്ചിൽ നീയേ ഉള്ളൂ… നീ മാത്രം… എന്നും അങ്ങനെ തന്നെ ആയിരിക്കും…. ഗീതു അവളെന്റെ സുഹൃത്ത് മാത്രമാണമ്മു… ഒന്ന് വിശ്വസിക്ക് മോളെ…… ഉപേക്ഷിക്കല്ലേടി…. താങ്ങാനാവുന്നില്ലെനിക്…. പ്രാണൻ പറിയുന്ന വേദന….
അമ്മുവിന്റെ കൈ പിടിച്ചു നിർത്തി കേഴുമ്പോൾ ഹരിയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു…..
ഒരു മാത്ര കണ്ണുകലടച്ചൊരു തീരുമാനമെടുത്തവൾ തന്നെ പിടിച്ചു നിർത്തിയ കൈയെയും അതിന്റെ ഉടമയെയും തിരിഞ്ഞ് നോക്കി….
“” ഹരിയേട്ടനെ എനിക്ക് ഇഷ്ടമാണ്…. ഇഷ്ടമാണെന്നല്ല ശെരിക്കും പ്രാണനാണ് …. അതും വര്ഷങ്ങളായി നെഞ്ചിൽ ഒതുക്കി വെച്ച പ്രണയം…. ഹരിയേട്ടൻ ഇപ്പോൾ പറഞ്ഞ ഓരോ വാക്കുകളും ഞാൻ വിശ്വസിക്കുന്നു….. പക്ഷെ ഹരിയേട്ടനെ ഇപ്പോൾ ചേർത്ത് നിർത്തി പിന്നീട് നഷ്ടപെട്ടാൽ ചിലപ്പോൾ എന്നിൽ നിന്ന് എന്റെ ജീവൻപോലും നഷ്ടപെട്ടേക്കാം…. അതുകൊണ്ട് ഇനി ഒരുമിച്ച് മുൻപോട്ട് പോകണമെന്നാണെങ്കിൽ ഹരിയേട്ടൻ എന്റെ മാത്രമായിരിക്കണം…. എന്റെ സ്വന്തം… ആർക്കും അവകാശം ചോദിക്കാനാവാത്ത വിധം….. “‘
“” ഞാൻ അന്നും ഇന്നും എന്നും നിന്റേതാണ് അമ്മു… നിന്റേത് മാത്രം…. ഇതെന്റെ വാക്കാണ്…. “‘
അവളുടെ കൈയിൽ കൈ ചേർത്ത് വെച്ചു ഹരി…
“‘ വാക്കല്ല എനിക്ക് വേണ്ടത് “‘
“”പിന്നെ??”‘ ഹരിയിൽ ആകാംഷ നിറഞ്ഞു…
“” marry me legally “”‘
തുടരും….

by