രചന – കൃഷ്ണ
എന്താ കണ്ണാ ഇത്തവണ അച്ഛനോട് വിശേഷമൊന്നും പറയാനില്ലേ…?
ദിച്ചു ബാൽക്കണിയിൽ റെയിലിൽ പിടിച്ച് ഇരുട്ടിലേക്ക് നോട്ടം കൊടുത്തു നിക്കെയാണ്
അവന് തൊട്ടടുക്കൽ വന്നു നിന്ന് കൊണ്ട് വിശ്വന്റെ ചോദ്യം…
വിശ്വനാധ്… ദിക്ഷിക്കിന്റെ അച്ഛൻ. ബാംഗ്ലൂർ ജീവിതം… ബിസിനസ് മാൻ… പുതിയ ഫാമിലി…
എന്നിരുന്നാലും തന്റെ ചോരയിൽ പിറന്നവനെ ഒരുപാട് സ്നേഹിക്കുന്നോരച്ഛൻ തന്നെയാണ് വിശ്വനാധ്… തന്റെ മകനോടുള്ള സ്നേഹം ഒരു തരി പോലും കുറഞ്ഞിട്ടുമില്ല…
തിരക്കുള്ള ജീവിതമാണ് തന്റേത് എങ്കിലും തന്റെ മകന് വേണ്ടി തിരക്കുകൾ മാറ്റി നിർത്തി അവന്റെ കൂടെ ഒരു ദിവസമെങ്കിലും ചിലവഴിക്കാൻ വിശ്വനാഥ് വരും…
വിശ്വന്റെ ചോദ്യം കേട്ട് ദിച്ചു മുഖം ചരിച്ചദ്ദേഹത്തെ നോക്കി…
എനിക്ക് പറയാൻ തക്ക വിശേഷമൊന്നും ഇല്ല ഡാഡ്… ഓരോളത്തിൽ ലൈഫ് അങ്ങനെ പോകുന്നു…
ചെറു ചിരിയാളെയാണ് ദിച്ചു പറഞ്ഞതെങ്കിലും അത് കേട്ട് വിശ്വന്റെ മുഖം മങ്ങി… അയ്യാൾ അവനെ ചേർത്തു പിടിച്ചു…
മോന് ഈ ഡാഡിയോട് ഇപ്പോഴും ദേഷ്യമുണ്ടോ…?
എന്തിന്… ഞാൻ എന്തിന് ഡാഡിയോട് ദേഷ്യം കാണിക്കണം…
നിന്റെ കാര്യം ഓർക്കുമ്പോൾ അച്ഛന് ഇപ്പോഴും ഒരു വേദന തന്നെയാ മോനേ… കുഞ്ഞ് പ്രായത്തിൽ തന്നെ ഞാനും സന്ധ്യയും എടുത്ത തീരുമാനം നിന്നെ എത്രമാത്രം വേദനിപ്പിച്ചിരുന്നു കാണും…
ഞങ്ങടെ ലൈഫ് ഇനി ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ടാണ് പരസ്പരം വേർപിരിഞ്ഞത്…
ഡാഡ്… നിർത്ത്… എനിക്ക് അതൊന്ന് കേൾക്കാൻ താൽപ്പര്യമില്ല…
കുറച്ച് നേരം ഇരുവരിലും മൗനം നിഴലിച്ചു…
ദീപ്തി മോള് ഇത്തവണയും അവൾടെ ഏട്ടനെ കാണാൻ എന്റെ കൂടെ വരാൻ നിർബന്ധം പിടിച്ചിരുന്നു…
തങ്ങി നിന്ന മൗനത്തെ ഭേധിച്ചു കൊണ്ട് വിശ്വൻ പറഞ്ഞു…
ദിച്ചു വിശ്വനെ ഒന്ന് നോക്കി…
തന്റെ അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയിലുള്ള മകൾ. ദീപ്തി വിശ്വനാഥ്… ഇന്ന് വരെ നേരിട്ട് കണ്ടട്ടില്ല… കാണാൻ കൂട്ടാക്കിയിട്ടില്ലന്ന് വേണം പറയാൻ… കാരണം എന്തെന്ന് ചോദിച്ചാൽ അറിയില്ല…
അച്ഛൻ തന്നെ കാണാൻ വരുമ്പോഴൊക്കെ അവിടത്തെ വിശേഷങ്ങൾ പറയും… എന്നാൽ കേൾക്കൻ താൽപ്പര്യം കാണിക്കാറില്ല… തനിക്കൊരു അനിയത്തി ഉണ്ടന്ന് പോലെ ഞാൻ ഉൾക്കൊണ്ടിട്ടില്ല…
ഫോണിൽ ഫോട്ടോസ് കാണിച്ചു തന്നിട്ടുണ്ട്… കാണാൻ തന്നെ കൂട്ടാണെന്ന് അച്ഛൻ ചെറു ചിരിയാലെയാണ് പറയാറുള്ളത്…
ദീപ്തിക്ക് മാളൂന്റെ പ്രായം ഉണ്ടാകും… മാളൂന് എന്നോടുള്ള സ്നേഹം കാണുമ്പോൾ എട്ടാന്നുള്ള വിളി കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഈ മുഖം തെളിഞ്ഞു വരും…
എന്താ കണ്ണാ നീ ഒന്നും മിണ്ടാതെ…?
വിശ്വന്റെ ചോദ്യമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്…
ഏഹ്… എന്താ ഡാഡ് പറഞ്ഞേ…?
അടുത്ത തവണ ഞാൻ വരുമ്പോൾ മോളെയും കൂട്ടും… അവൾക്ക് അവൾടെ ചേട്ടനെ കാണാൻ കൊതിച്ചിരിക്കുവാ… നിന്റെ മൗനം കാരണമാ ഞാൻ അവളെ കൂട്ടികൊണ്ട് വരാൻ മടിച്ചിരുന്നത്… എന്തിനാ മോനേ അവളോട് നീ അകൽച്ച കാണിക്കുന്നത്…? അവൾക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാടാ കണ്ണാ…
ഞാൻ ഇനി അങ്ങോട്ട് തിരിച്ച് ചെല്ലുമ്പോൾ നൂറോളം ചോദ്യങ്ങൾ ഉണ്ടാകും… അതിൽ കൂടുതലും ഏട്ടൻ എന്നെ തിരക്കിയിരുന്നോ, എന്നെ കാണണമെന്ന് പറഞ്ഞിരുന്നോ എന്നൊക്കെ ആയിരിക്കും…
വിശ്വൻ പറഞ്ഞത് കേട്ട് ദിച്ചുന്റെ മനസിലേക്ക് ഇന്നത്തെ ദൃശ്യങ്ങൾ തെളിഞ്ഞു… ആതിയുടെയും അജുവിന്റെയും ബോണ്ടിങ്… അവരുടെ സ്നേഹം…
അവന്റെ മൗനം വിശ്വനെ വിഷമിപ്പിച്ചു…
അപ്പോഴേക്കും കൗസല്യ അത്താഴം കഴിക്കാൻ വിളിച്ചു…
വിശ്വൻ ദിച്ചുനെ ഒന്ന് നോക്കി അകത്തേക്ക് നടക്കാൻ തിരിഞ്ഞതും
ഡാഡ്… എനിക്ക് നെക്സ്റ്റ് ടൈം എന്റെ കുഞ്ഞി പെങ്ങളെയും കൂട്ടണം…
ദിച്ചുവിന്റെ വാക്കുകൾ കേട്ടതും വിശ്വന് അതിയായ സന്തോഷം തോന്നി… അയ്യാൾ അവനെ ചേർത്തു പിടിച്ചു…
____________________________
അജു നീ വീട്ടിൽ എത്തിയോ…?
ഇന്നത്തെ ദിവസം ഫുൾ അജുവുമായി സ്‌പെന്റ് ചെയ്ത് ഈവെനിംഗ് രണ്ടിനെയും ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ടായിരുന്നു തിരിച്ചത്…
ഇല്ല… ഡ്രൈവിങ്ങിൽ ആണ്…
മറു വശത്ത് നിന്ന് അജു പറഞ്ഞു…
സൂക്ഷിക്കണം അജു… വീട്ടിൽ എത്തുമ്പോൾ എന്നെ വിളിക്കണം… കിട്ടോ…
ആമ്… ആതി… ഞാൻ വിളിക്കാം…
അജു ചിരിയാലേ പറഞ്ഞു…
മറക്കരുത്… നീ വീട്ടിലെത്തി എന്നെ വിളിച്ചതിന് ശേഷേ ഞാൻ കിടക്കു…
ആടി പെണ്ണേ… ഞാൻ വിളിക്കാം…
ഓക്കേ… ആതി ഫോൺ വെച്ചു…
അജു വീട്ടിൽ എത്തിയപ്പോൾ തന്നെ ആതിയെ വിളിച്ചിരുന്നു… അവന്റെ കാൾ വരുന്നത് വരെ കക്ഷി ഫോണും പിടിച്ചിരിക്കുവായിരുന്നു…
……………..
ആതി… ആതി… എണീക്ക്…
മാധുന്റെ വിളി കേട്ട് ആതി കണ്ണൊക്കെ വലിച്ച് തുറന്ന് അവളെ നോക്കി…
എന്ത് കിടപ്പാ ഇത്… കോളേജിൽ പോകണ്ടേ… സമയം എത്രയായെന്ന് അറിയോ… എണീക്ക്…
ആതി കണ്ണൊക്കെ തിരുമ്മി എണീറ്റിരുന്നു…
ആതി ഇങ്ങനെ ഉറക്കം തൂങ്ങിയിരിക്കാതെ എണീറ്റ് പോയി ഫ്രഷായി വാ…
മാധു പറഞ്ഞതും ആതി എണീറ്റ് ഉറക്കം തൂങ്ങി ഫ്രഷാകാൻ കേറി…
ആതി ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും മാധുന്റെ ഒരുക്കമൊക്കെ കഴിഞ്ഞിരുന്നു… പിന്നെ ആതിയുടെ ഒരുക്കം വേഗത്തിലാക്കി രണ്ടാളും കോളേജിലേക്ക് തിരിച്ചു…
കോളേജ് ഗേറ്റ് കടന്നതും കണ്ടു സ്ഥിരം പ്ലേസിലിരുന്ന് സംസാരിച്ചിരിക്കുന്ന ടീമ്സിനെ…
രണ്ടും അവർക്കടുക്കലേക്ക് ചെന്നു…
ഹാ… വന്നാ രണ്ടും (മനു )
യെസ് മാൻ… അതും പറഞ്ഞ് ആതി വിഷ്ണുനടുക്കൽ ബുള്ളറ്റിൽ കേറി ഇരുന്നു… മാധു അനന്തുനടുക്കലും…
ദേ പെണ്ണേ നീ എന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കണ വല്ലോം കണ്ട് ആ ജിത്തുവേട്ടൻ എന്നെ വന്ന് പഞ്ഞിക്കിടുവോ…?
(അനന്തു )
എന്റെ ജിത്തുവേട്ടൻ പാവാ… (മാധു )
അത് ഞങ്ങൾക്ക് നന്നായി അറിയാമേ… അനന്തുവിന്റെ ഒരു ഓളത്തിലുള്ള പറച്ചില് കേട്ട് എല്ലാം ചിരിച്ചു…
അല്ല ആതി ഇന്നലെ ബ്രദർ വന്നിട്ട് ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തി തന്നില്ലല്ലോ…? മോശായിട്ടോ…(ചന്തു )
നെക്സ്റ്റ് ടൈം അജു വരുമ്പോൾ പക്കാ ഞാൻ പരിചയപ്പെടുത്താം ചന്തൂട്ടാ… (ആതി )
ഏട്ടനെ അജുന്നാ വിളിക്കുന്നേ…? (വിഷ്ണു )
ആമ്… എന്റെ അജുനെ ഞാൻ മാത്രെ വിളിക്കു അങ്ങനെ… ആതി ചെറു ചിരിയാലെ പറഞ്ഞു…
……………..
നെക്സ്റ്റ് ഹൗർ നമുക്ക് ക്യാന്റിനിലേക്ക് പോകാം… എനിക്ക് കഴിയേല ഉറക്കം തൂങ്ങിയിരിക്കാൻ… (ആതി )
ഈ ഹൗർ തന്നെ കേറണോ എന്ന് ഞാൻ എടുത്തെടുത്തു ചോദിച്ചതായിരുന്നില്ല… (മാധു )
അവിടെ ബാക്ക് ബെഞ്ച്… സ്റ്റാൻഡ് അപ്പ്…
ആതിയെയും മാധുനെയും ചൂണ്ടി സിജോ സാർ പറഞ്ഞതും രണ്ടാളും പൊങ്ങി…
പിറകിൽ ഇരുന്ന് രണ്ടും എന്തായിരുന്നു ചർച്ച…? (സിജോ സാർ )
ഒന്നുമില്ല സാർ… (ആതി )
അത് മനസിലായി… നിങ്ങൾ അവിടെ ഇരിക്കേണ്ട… രണ്ടും ഇങ്ങു poru… ഇവിടെ ഈ ഫസ്റ്റ് ബെഞ്ചിൽ വന്നിരിക്ക്…
വേണ്ട സാർ ഞങ്ങൾ ഇവിടെ ഇരുന്നോളാം… (മാധു )
No no… Come come… രണ്ട് പേരും ഇവിടെ വന്നിരിക്ക്…
ഓ… ഈ സാറ്… മാധു പിറുപിറുത്തു…
രണ്ടാളും നോട്ടും കൈയ്യിലെടുത്ത് ഫ്രണ്ട് സീറ്റിലേക്ക് വരേം ക്ലാസ്സിലേക്ക് പെർമിഷൻ ചോദിച്ച് ഒരു സീനിയർ ചേച്ചി വന്നതും ഒരുമിച്ചായിരുന്നു…
സാർ ആധ്വികയോടും മാധുരിയോടും മൾട്ടി മീഡിയ ഹാളിലേക്ക് ചെല്ലാൻ പറഞ്ഞു… (സീനിയർ ചേച്ചി )
സീനിയർ ചേച്ചി പറഞ്ഞതും സിജോ സാർ രണ്ടാൾക്കും നേരെ തിരിഞ്ഞു…
എന്നാ ഞങ്ങള് മൾട്ടി മീഡിയ ഹാളിലേക്ക് പൊയ്ക്കോട്ടെ സാർ… (ആതി )
മമ്… മമ്… ചെല്ല് ചെല്ല്… രണ്ടിനെയും നോക്കി ഇരുത്തി മൂളി സിജോ പറഞ്ഞു…
രണ്ടും വേഗം ക്ലാസ്സിന് പുറത്തേക്കിറങ്ങി…
നമ്മളോട് എന്തിനായിരിക്കും മൾട്ടി മീഡിയ ഹാളിലേക്ക് ചെല്ലാൻ പറഞ്ഞത്…?
അങ്ങോട്ടേക്ക് നടക്കുന്നതിനിടെ മാധു സംശയം ഉന്നയിച്ചു…
ആർക്കറിയാം… അങ്ങോട്ടേക്ക് ചെന്നാലല്ലേ അറിയാൻ പറ്റു… (ആതി )
രണ്ടും എന്തായിരിക്കും സംഭവമെന്ന് കണക്ക് കൂട്ടി അങ്ങോട്ടേക്ക് ചെന്നു…
മൾട്ടി മീഡിയ ഹാളിന് മുന്നിൽ എത്തിയപ്പോഴേ ഉണ്ട് ജിത്തുവും നിയാലും നിക്കുന്നു… രണ്ടും അവർക്കടുത്തേക്ക് ചെന്നു…
ആതിയെ കണ്ടതും നിയാലിന്റെ കണ്ണുകൾ വിടർന്നു… എന്നാൽ അവൾടെ കണ്ണുകൾ മറ്റൊരാളെ തിരയുകയായിരുന്നു… കാണാത്തതിനാൽ മുഖം മങ്ങി…
മാധു ജിത്തുനടുക്കലായി നിന്നതും അവൻ അവളെ തോളിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു…
നിങ്ങളെന്താ ഇവിടെ നിക്കുന്നേ…? (മാധു )
ബാക്കിയുള്ളവരും കൂടി വന്നിട്ട് അകത്തേക്ക് കേറാമെന്ന് വെച്ചു… (ജിത്തു )
ബാക്കിയുള്ളവരോ…? (ആതി )
അതെ… ലിസ്റ്റിൽ ഉള്ള കുറച്ച് പേര് കൂടി വരാനുണ്ട്… അവര് കൂടി വാരാൻ നിക്കുവാ… (നിയാൽ )
ലിസ്റ്റോ എന്ത് ലിസ്റ്റ്…? (മാധു )
ഈ ഇടെ സ്ക്രീനിംഗ് നടത്തിയില്ലേ… അതിൽ സെലക്ട് ആയവരെ വിളിച്ച് കൂട്ടി ചെറിയൊരു
മീറ്റിംഗ്… നെക്സ്റ്റ് മോന്ത് ആണ് ഡാൻസ് ഫെസ്റ്റിവൽ… അപ്പോ അതിനെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാൻ വേണ്ടിയാ നിങ്ങളെ ഉൾപ്പടെ മൾട്ടി മീഡിയ ഹാളിലേക്ക് വരാൻ പറഞ്ഞത്… (നിയാൽ )
അതേതായാലും നന്നായി… ആ സിജോ സാറിന്റെ ബോറിങ് ക്ലാസ്സ് കേട്ടോണ്ടിരിക്കുവായിരുന്നു… (മാധു )
ബോറിങ് മാറ്റി വെച്ച് മര്യതക്ക് പഠിക്കാൻ നോക്ക്… ഇല്ലേൽ എന്റെ കൈയ്യിന്ന് നല്ലത് കിട്ടും… പറഞ്ഞേക്കാം…
ജിത്തു കുറച്ച് കടുപ്പിച്ചു പറഞ്ഞതും മാധു കൊഞ്ഞനം കുത്തിയതും ചുണ്ടിന് നോക്കി ഒരു ഞൊട്ടങ് വെച്ച് കൊടുത്ത് ജിത്തു…
ഇന്ന് കൂട്ടത്തിൽ ഒരാളെ കണ്ടില്ലല്ലോ…? ആതിയായിരുന്നു ചോദിച്ചത്.
ആര് ദിച്ചുവോ… അവൻ ഇന്ന് വന്നില്ല…
ജിത്തു പറഞ്ഞത് കേട്ട് ആതിടെ മുഖം മങ്ങി…
എന്തേ ആതി ചോദിക്കാൻ…? (ജിത്തു )
കലി… അല്ല ആളെ കണ്ടില്ല… അത് കൊണ്ട് ചോദിച്ചന്നേയുള്ളു… ആതി ഒപ്പിച്ചു…
ജിത്തു അർഥം വെച്ച് മൂളി…
ജിത്തുവിന്റെ ചിരി പിടിച്ച് നിർത്തിയുള്ള ചോദ്യവും ആതിയുടെ പരുങ്ങിയുള്ള സംസാരമൊക്കെ കണ്ട് നിയാലിന്റെ മനസ്സിൽ ചെറിയൊരു സംശയം ഉടലെടുത്തു…

by