രചന – രോഹിണി ആമി
രണ്ടു മൂന്നു ദിവസം അങ്ങനെ പോയി……… ഞാൻ അവളെയും അവൾ എന്നെയും നോക്കാറില്ല……..ഞാൻ അവളെ നോക്കാതിരിക്കുന്നതിന് കാരണം ഉണ്ടെന്ന് വയ്ക്കാം…… അവളെന്താണാവോ എന്നോട് മിണ്ടാതിരിക്കാൻ കാരണം …….. അമ്മയുടെ സാരിത്തുമ്പിൽ നിന്നും വിടാതെ അമ്മയ്ക്ക് പിറകെ ആയിരുന്നു എപ്പോഴും അവൾ…അമ്മ ഇല്ലാതിരുന്ന ഒരുച്ച നേരം……. ശിവ അച്ചുവിനോട് ചോദിച്ചു…….
അച്ചുവേട്ടൻ എന്നെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചതല്ലേ…….
അല്ല…….കൂടുതൽ ആലോചിക്കാനില്ലായിരുന്നു അച്ചൂന്..
എടുത്തടിച്ചൊരു മറുപടി കേട്ടിട്ട് അവൾ അച്ചുവിന്റെ മുഖത്തേക്ക് നോക്കി……
അതെന്താ….. എന്നെ ഇഷ്ടമായില്ലേ…..
ഇല്ല …….
അതെന്താന്നാ ചോദിച്ചത്……. ഇത്രയും ദിവസം അമ്മയുണ്ടായിരുന്നത് കൊണ്ടാണ് ചോദിക്കാഞ്ഞത്…… അമ്മയ്ക്കു വിഷമം ആവണ്ടാന്ന് വിചാരിച്ചു……. . ഞാൻ ഇവിടെ വന്നിട്ട് ഒരാഴ്ച ആവുന്നു…… എന്നോടൊന്നു മിണ്ടിയിട്ടു കൂടിയില്ല ഇതുവരെ……… ഇഷ്ടമില്ലായിരുന്നെങ്കിൽ പിന്നെയെന്തിന് കല്യാണം കഴിച്ചു……. എന്നോടെങ്കിലും നേരത്തെ പറഞ്ഞു കൂടായിരുന്നോ…… ഞാൻ ഒഴിവാക്കുമായിരുന്നല്ലോ…….. ഇതിപ്പോൾ ഞാൻ എല്ലാവരുടെയും മുന്നിൽ അഭിനയിക്കേണ്ട അവസ്ഥയാണ്…….
ആരും നിന്നോട് അഭിനയിക്കാൻ പറഞ്ഞില്ല……. എനിക്ക് ഇങ്ങനെയൊക്കെയേ പറ്റു…… വേണമെങ്കിൽ കൂടെ ജീവിക്കാം……. അല്ലെങ്കിൽ പോകാം…….. അമ്മയുടെ നിർബന്ധം ആണ്….. നിന്നെ കെട്ടണമെന്നുണ്ടായിരുന്നത്….. എനിക്ക് വേറൊരു വഴിയും കണ്ടില്ല….. എടുത്തു തലയിൽ വെക്കേണ്ടി വന്നു……. അമ്മക്കു വേണ്ടി മാത്രം…….
എന്നെ സ്നേഹിക്കാനാവില്ലെ അച്ചുവേട്ടാ …… ഒരു ഭാര്യയായിട്ട്……….
ഹും….. നിന്നെയോ……. വല്ലവന്മാരുടെയും തോളിൽ കയറി നടക്കുന്ന നിന്നെയോ……..
ശിവ ഒന്നും മനസ്സിലാവാത്തത് പോലെ അച്ചുവിനെ നോക്കി…….
നീയെന്റെ ഭാര്യ ആണെന്ന് പറയുന്നതേ നാണക്കേടാണ്……. ഇപ്പോൾ തല കുനിച്ചു പിടിച്ചു നടക്കേണ്ട അവസ്ഥ യാണ് നാട്ടിൽ ….. നാളെ തലയിൽ തുണിയിട്ട് നടക്കേണ്ടിയും വരും…….
അതിനു ഞാൻ എന്തു ചെയ്തു അച്ചുവേട്ടാ…… എനിക്കൊന്നും മനസ്സിലാവുന്നില്ല…..കുറച്ചൊരു അമ്പരപ്പോടെ ശിവ ചോദിച്ചു…
നിനക്കൊന്നും മനസ്സിലാവില്ല….. നീ കണ്ണടച്ചു പാലു കുടിക്കുവാ………ള്ളാ കുഞ്ഞല്ലേ…… എന്റെ വിധിയാണ് …… കണ്ടവന്മാരുടെ എച്ചിലൊക്കെ ചുമക്കണമെന്നു എന്റെ തലയിൽ എഴുതിയിട്ടുണ്ടാവും…..അച്ചുവിന്റെ ദേഷ്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു..
അച്ചുവേട്ടാ….. സൂക്ഷിച്ചു സംസാരിക്ക്….. ഇതൊന്നും തിരിച്ചെടുക്കാൻ പറ്റില്ല…… അത്രയ്ക്ക് തരംതാഴ്ന്നവളല്ല ഞാൻ…………
എന്തിനാ തിരിച്ചെടുക്കുന്നത്…… ഉള്ളതല്ലേ ഞാൻ പറഞ്ഞുള്ളു…… അല്ലെങ്കിൽ നീയൊന്നു തെളിയിച്ചു കാണിക്ക്……. എന്നിട്ട് ഞാൻ വിശ്വസിക്കാം…….. അതും പറഞ്ഞു അച്ചു റൂമിനു വെളിയിലേക്കിറങ്ങി………
കുറച്ചു സമയത്തിന് ശേഷം അവൾ വന്നു പറഞ്ഞു…… അച്ചുവേട്ടൻ തീരുമാനിച്ചോളൂ ഏതു ഡോക്ടറെ കാണാനും ഞാൻ തയ്യാറാണ്……. എന്തിനും……..
എനിക്കെങ്ങും വയ്യ…… ഇനി അങ്ങനെ ഒരു നാണക്കേടും കൂടി താങ്ങാൻ……. നിനക്ക് പിന്നെ അങ്ങനെയൊന്നും ഉണ്ടാവില്ലല്ലോ……. ഹൈ ടെക് സിറ്റിയിൽ ഇതൊക്കെ സർവ്വ സാധാരണം അല്ലേ…..ആണും…. പെണ്ണും….. ഒരുമിച്ച്…….. പക്ഷേ ഞാനൊരു നാട്ടിന്പുറത്തുകാരനാ…….. തീരെ ശീലമില്ലാത്തതും അംഗീകരിക്കാൻ പറ്റാത്തതുമാണ് നിന്റെ കാട്ടിക്കൂട്ടലുകൾ ഒക്കെയും………… അച്ചു പറഞ്ഞു……
ഞാൻ പഠിക്കാനാണ് പോയത് ബാംഗ്ലൂരിൽ……. അല്ലാതെ ആണുങ്ങളെ വശീകരിക്കാൻ അല്ല……. പിന്നെ അന്ന് കൂടെയുണ്ടായിരുന്നവർ എന്റെ കൂട്ടുകാർ ആണ് അച്ചുവേട്ടാ……. അവരെ നിർത്തേണ്ടടത്തു തന്നെയാണ് ഞാൻ നിർത്തിയിരിക്കുന്നത്……… ഒന്നു കയ്യിൽ തൊട്ടതുകൊണ്ടോ കൂടെ നടന്നുവെന്ന് വച്ചോ പോകുന്നതല്ല എന്റെ ഒന്നും……… അച്ചുവേട്ടനും കോളേജിൽ ഒക്കെ പോയിട്ടുള്ളതല്ലേ…….
അതേ……. ഞാനും കോളേജിൽ ഒക്കെ പഠിച്ചതാണ്……… പക്ഷേ… ഞാൻ ഇങ്ങനെ ഒരു പെണ്ണിന്റെയും തോളിൽ കയ്യിട്ടു നടന്നിട്ടില്ല……… തിരിച്ചു എന്റെയും……. ഞാൻ ശീലിച്ചിട്ടുമില്ല ഇതൊന്നും……. അതൊക്കെ ചെറുപ്പത്തിലേ പറഞ്ഞുകൊടുത്തു ശീലിപ്പിക്കേണ്ടതാ……… അല്ലാതെ……….
സമ്മതിച്ചു……. ഞാൻ അങ്ങനെ ആയിപ്പോയി അച്ചുവേട്ടാ……… ഒളിച്ചും പാത്തും ഒന്നുമല്ല ഞാൻ ചെയ്തത്……… പിന്നെ പറഞ്ഞു തരാൻ എനിക്ക് അമ്മയും ഉണ്ടായിരുന്നില്ല…….. എനിക്ക് ഓർമ്മ പോലുമില്ല……ഫോട്ടോയിലെ അമ്മയുടെ മുഖം മാത്രെ എനിക്ക് മനസ്സിലുള്ളു……. അമ്മയുടെ സ്നേഹം എന്താണെന്നു അറിഞ്ഞത് ഇവിടുത്തെ അമ്മയുടെ അടുത്തുനിന്നുമാണ്………… ശിവയുടെ മുഖം താഴ്ന്നുപോയി………
പരസ്യമായിട്ട് ഇങ്ങനെ……… അപ്പോൾ രഹസ്യമായിട്ട് എന്തെല്ലാം ചെയ്യും നീ……. അതും ഒരന്യ നാട്ടിൽ…….. ചോദിക്കാനും പറയാനും ആരുമില്ല താനും……. ഞാൻ കേട്ടിട്ടുണ്ട് പലതും….. അവിടെ പഠിക്കാൻ പോകുന്ന കുട്ടികളെ പറ്റി…….. ഒന്നുമറിയാത്ത ഒരു മണ്ടനല്ല ഞാൻ……….
ഉണ്ടായിരിക്കാം……..ഇല്ലാന്ന് ഞാൻ പറയുന്നില്ല……… പക്ഷേ എല്ലാവരെയും ഒരേപോലെ കാണരുത്……… ഇപ്പോൾ ഞാൻ എന്താ വേണ്ടേ…… അച്ചുവേട്ടന്റെ ഭാര്യ ആയിട്ട് അംഗീകരിക്കാൻ…… പറഞ്ഞോളൂ…… ഞാൻ അനുസരിക്കാം………
ഇപ്പോൾ ഒന്നു പോയിതരുവോ……. എനിക്കു കുറച്ചു സമാധാനം വേണം……
ശിവ കുറച്ചു നേരം അച്ചുവിന്റെ മുഖത്തേക്ക് നോക്കി നിന്നു…….. എന്നിട്ട് പതിയെ മുറിയിലേക്ക് പോയി………
വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയാണത് പറഞ്ഞത്……..
ശിവ ഇത്രയും പെട്ടെന്നു പോകുമെന്ന് ഞാൻ വിചാരിച്ചില്ല……… പോയല്ലേ പറ്റു…… പഠിത്തം ഉഴപ്പരുത്…… ഒരു പെണ്ണിന് ആകെയുള്ള ബലം അതാണ്…….
അച്ചു ശിവയെ നോക്കി……. അവൾ കഞ്ഞിയിൽ സ്പൂൺ ഇട്ടു ഇളക്കിയിരുപ്പുണ്ട്…..തലയും കുനിച്ചു………. ഒരു വറ്റ് വായിലോട്ടു വെക്കുന്നില്ല…….
റൂമിൽ വന്നപ്പോൾ ശിവ ബാഗ് പാക്ക് ചെയ്യുന്നുണ്ടായിരുന്നു……..
ഇന്നത്തെ ബസ്സിൽ പോകാനിരുന്നതാണ്….. ടിക്കറ്റ് കിട്ടിയില്ല…… നാളെ രാവിലെ ആണ് ബസ് ടൈം…….. അമ്മയോട് പഠിക്കാനാണെന്നാ പറഞ്ഞിരിക്കുന്നത്….. അല്ലെങ്കിൽ വിടില്ലെന്ന് തോന്നി……..ശിവ അച്ചുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു….
കള്ളം പറഞ്ഞു നിനക്ക് ശീലമുണ്ടാവുമല്ലോ……. അമ്മ പാവമാണ്……. ആരെന്തു പറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കും…….
അത് ശ്രദ്ധിക്കാതെ ശിവ പറഞ്ഞു…എന്റെ എക്സാം എല്ലാം കഴിഞ്ഞിരുന്നു……… ഞാൻ അവിടൊരു ജോലിക്കു അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു …… ഉടനെ കിട്ടും……. കല്യാണം ഇത്രയും പെട്ടെന്നു ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല……….. ജോബിൽ കയറുംവരെ ഏതെങ്കിലും ഹോസ്റ്റലിൽ നിൽക്കും ………… അല്ലെങ്കിൽ കൂട്ടുകാരുണ്ട് അവിടെ……..
ഓഹ്…… അന്ന് വന്ന കൂട്ടുകാരല്ലേ….. അറിയാം……ആരോടു ചോദിച്ചിട്ടാ ഈ പോക്ക് …… എന്നോടൊരു വാക്കു ചോദിച്ചിട്ടില്ല നീ …… പിന്നെ തോന്നിവാസം നിന്റെ കൂടപ്പിറപ്പല്ലേ…… ഇനിയെന്തും ആകാമല്ലോ…… ഇപ്പോൾ ഒരു താലിയുടെ ബലവും കൂടി ഉണ്ട്……ആണുങ്ങളുടെ കൂടെ അഴിഞ്ഞാടാം………അച്ചു പറഞ്ഞു………
ഞാൻ ഇവിടെ നിന്നാൽ ബന്ധം കൂടുതൽ വഷളാവുകയേ ഉള്ളൂ……..അതിനു എനിക്ക് താല്പര്യം ഇല്ല……… അച്ഛനും അമ്മയും നമ്മൾ നന്നായിട്ടു ജീവിക്കുന്നുണ്ടെന്ന് എങ്കിലും വിചാരിച്ചോട്ടെ……… ഇനി അച്ചുവേട്ടന്റെ സമാധാനം ഞാനായിട്ട് കളയില്ല………സ്വാതന്ത്ര്യത്തോടെ ഈ വീടിനുള്ളിൽ നടന്നോളൂ..
ശിവ ഡ്രസ്സ് എടുത്തു വെക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു…….. തിരിഞ്ഞു നിൽക്കുവാണ്…… ഇടയ്ക്കിടെ കൈ കണ്ണിൽ തലോടുന്നുണ്ട്……
…… ഇടയ്ക്കു ഞാൻ വരും…… എല്ലാവരെയും ബോധിപ്പിക്കാൻ……. പിന്നെ എന്നെയും……. അച്ചുവേട്ടന്റെ ഭാര്യ ആണെന്ന്…..
അതിന്റെയും ആവശ്യമില്ല……… അത്രയും സമാധാനം ഉണ്ടാവും ……..
ശിവ റൂമിൽ നിന്നും ഇറങ്ങി പോയി…….. അച്ചു ഉറങ്ങുന്നവരെ റൂമിൽ വന്നില്ല……….
ശിവ കുറച്ചു നേരം പൂമുഖത്തു പോയിരുന്നു……. അച്ചുവേട്ടൻ തന്നെപ്പറ്റി വിചാരിച്ചു വച്ചിരിക്കുന്നതോർത്തു സങ്കടം തോന്നി…… കല്യാണത്തിന് മുൻപ് ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലും സമ്മതിക്കില്ലായിരുന്നു………അമ്മയുടെ തന്നെ മനസ്സാവും മോനും ന്ന് വിചാരിച്ചു…… പക്ഷേ ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല………അച്ചുവേട്ടനുവേണ്ടി തന്നെ ചോദിച്ചു അമ്മ വന്നപ്പോൾ സന്തോഷം തോന്നി…… അത് അച്ചു മനസ്സിലുണ്ടായിട്ടൊന്നുമല്ല…… അമ്മയുടെ സ്നേഹം അനുഭവിച്ചു കൂടെ കഴിയാമല്ലൊന്നു വിചാരിച്ചു……. താലി കഴുത്തിൽ വീണപ്പോൾ മുതൽ അച്ചുവേട്ടൻ മനസ്സിലും കയറിക്കൂടി….. ഒരാഴ്ച അമ്മയുടെ നാവിലൂടെ അച്ചുവേട്ടനെ ശരിക്കും അറിഞ്ഞു……… ഇനി ബാംഗ്ലൂർക്ക് തിരിച്ചു പോകില്ലെന്ന് വിചാരിച്ചതുമാണ്…… അച്ചുവേട്ടനും അമ്മയും കൃഷിയും………… പക്ഷേ ഇപ്പോൾ താൻ കാരണം മനസ്സമാധാനം ഇല്ലാന്ന് പറഞ്ഞപ്പോൾ ശരിക്കും ചങ്കു പിടഞ്ഞു…….. എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നും അറിയില്ല….. കൂടെയുള്ള കൂട്ടുകാർ സ്കൂളിൽ മുതലേ ഒരുമിച്ച് ഉള്ളതാണ്…… ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആണ് എവിടെപ്പോയാലും ഒരുമിച് എന്നുള്ളത്……. വർഷങ്ങളായിട്ട് പരിചയമുള്ളവർ……….. ഈ ദേഷ്യമൊക്കെ തണുക്കുമ്പോൾ അച്ചുവേട്ടൻ എന്നെങ്കിലും തന്നെ തിരിച്ചു വിളിക്കും………. ആ ഒരു പ്രതീക്ഷ മനസ്സിൽ ഉണ്ട്………. അച്ഛനെ വിളിച്ചു അനുവാദം ചോദിച്ചു…….. അച്ചുവിന്റെ അനുവാദം ചോദിച്ചു ജോലിക്ക് പോയിക്കോളാൻ പറഞ്ഞു….. അല്ലെങ്കിൽ ഇത്രയും പഠിച്ചത് വെറുതെയാവില്ലേ……
രാവിലെ അമ്മയെ കെട്ടിപ്പിടിച്ചു ശിവ യാത്ര പറഞ്ഞു………ഉടനെ വരണമെന്ന് അമ്മ പറഞ്ഞു……. തലയാട്ടി സമ്മതിക്കുകയും ചെയ്തു…….
അച്ചു ബൈക്കിൽ ബസ് സ്റ്റോപ്പ് വരേയ്ക്കും കൊണ്ടു വിട്ടു…… ശിവ കുറച്ചു നേരം അച്ചുവിനെ നോക്കി നിന്നു…….. പിന്നെ ഒന്നും പറയാതെ നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ കയറി……. ശിവ ബസിൽ കയറിയതും അച്ചു തിരിച്ചു പോന്നു……..ബസ് പോകുംവരെ നിൽക്കാൻ അച്ചു നിന്നില്ല…….. അച്ചുവിന്റെ ആ പോക്ക് ശിവ നോക്കിയിരുന്നു………
എല്ലാ ദിവസവും അമ്മയോട് കള്ളം പറഞ്ഞു….. അവളെന്നും വിളിക്കാറുണ്ടെന്ന്……. അതേ കള്ളം അവൾ അമ്മയെ വിളിക്കുമ്പോളും പറഞ്ഞിരുന്നുവെന്നു തോന്നി…… അമ്മ സന്തോഷവതി ആയിരുന്നു……
അച്ചു പഴയ പോലെ കൃഷി മാത്രമുള്ള ഒരു ലോകത്തേക്ക് പോയി……. ശിവയെ ഓർക്കാനുള്ള ഓർമ്മകൾ ഒന്നും തന്നെ അച്ചുവിന്റെ മനസ്സിലുണ്ടായിരുന്നില്ല….. പതിയെ പതിയെ നാട്ടുകാർക്കും മടുത്തു തുടങ്ങി……….. ആ കല്യാണത്തിന്റെ വിശേഷം പറച്ചിൽ……… ഇടയ്ക്കിടെ അമ്മാവനെ പോയിക്കാണും……കുറച്ചു നേരം സംസാരിച്ചിരിക്കും…… ശിവയെപ്പറ്റി ഒന്നും ചോദിക്കാറുമില്ല……. പറയാറുമില്ല അച്ചു…….
ഇടയിൽ എപ്പോളോ അവൾ വന്നുപോയി……..വീട്ടിലും വന്നിരുന്നു….. രണ്ടു മൂന്നു ദിവസം നിൽക്കും ……. തന്റെ മുന്നിൽ വരാനോ മിണ്ടാനോ നിൽക്കാറില്ല അവൾ……… ചിലപ്പോൾ ഒക്കെ തന്നെ കുറച്ചു നേരം നോക്കി നിൽക്കുന്നത് കാണാം…അമ്മയുടെ കൂടെയായിരുന്നു മുഴുവൻ സമയവും…….. അച്ചു ഉറങ്ങിയതിനു ശേഷം മാത്രം റൂമിലേക്ക് വരും …….. അതും അമ്മയെ ബോധിപ്പിക്കാൻ…….. അമ്മാവൻ തന്നെയായതുകൊണ്ട് കൂടുതലും അവിടെ ആയിരുന്നു……. അമ്മയ്ക്കും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നുവേണം പറയാൻ……. അവളെ നോക്കാനോ സംസാരിക്കാനോ അച്ചു പോകാറില്ല ……രണ്ടുപേരും രണ്ടു ധ്രുവങ്ങളിൽ ആയിരിക്കുന്നു……….
പിന്നീട് കാണുന്നത് ഇപ്പോളാണ്…… ശിവയെ സ്നേഹിക്കാൻ കഴിയാഞ്ഞല്ല…… അറിയില്ല ഇങ്ങനെയുള്ള പെൺകുട്ടികളെ കാണുന്നതേ എനിക്കു കലിയാണ് …….. അന്തവും കുന്തവുമില്ലാത്ത പെണ്ണ്…… ഒരു ബോധവുമില്ലാത്ത പെണ്ണ്……..ആണിന്റെ തോളിൽ കയ്യിട്ടു നടക്കുന്നവൾ……… അങ്ങനാണ് മനസ്സിൽ അവൾ…….പെണ്ണ് എന്ന എന്റെ സങ്കല്പം വേറെയാണ്…….എങ്കിലും മുന്നോട്ട് എന്തെന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും…
അമ്മാവൻ ഡിസ്ചാർജ് ആവുംവരെ ദിവസവും ഹോസ്പിറ്റലിൽ പോയി………. ശിവയെ കാണുന്നത് കഴിവതും ഒഴിവാക്കി……. അവൾ വീട്ടിൽ വന്നു അമ്മയോട് പറഞ്ഞു അമ്മാവനെ കൂടെ കൊണ്ടുപോകുവാണെന്ന്……. അമ്മക്ക് ഏറെക്കുറെ മനസ്സിലായിരുന്നു കാര്യങ്ങൾ…… കാരണം ഞങ്ങളുടെ അകൽച്ച ഒരു റൂമിൽ നിന്നും രണ്ടു വീടു വരെ ആയിരിക്കുന്നു……… അവളെ അമ്മ നിർബന്ധിച്ചില്ല ഇവിടെ നിൽക്കാൻ…….എന്നോടൊന്നും ചോദിക്കാനും വന്നില്ല……..
ഇത്ര മാത്രം പറഞ്ഞു രണ്ടാളോടും……..
നിങ്ങൾക്ക് എല്ലാം തിരിച്ചറിയാനുള്ള പ്രായമായി ……… ജീവിതം നിങ്ങളുടെയാണ്……. തമ്മിൽ മനസ്സിലാക്കി പൊറുത്തു കൂടെ കഴിയുമ്പോളാണ് അതിനെ കുടുംബജീവിതം എന്നു പറയുന്നത്……. രണ്ടാളും വിട്ടുവീഴ്ചക്ക് തയ്യാറാവണം മക്കളെ ……അല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്…….. എല്ലാം കയ്യിൽ നിന്നും വിട്ടുപോയിക്കഴിഞ്ഞിട്ട് അവസാനം തിരിച്ചറിവ് വരുമ്പോൾ ഒന്നും തിരിച്ചു പിടിക്കാൻ പറ്റിയെന്നു വരില്ല…… ഇനിയൊന്നും അമ്മ പറയില്ല…… നിങ്ങളുടെ ഇഷ്ടം……….
എല്ലാവർക്കും എല്ലാം മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു………… കൊണ്ടുവിടാൻ പോയപ്പോൾ ശിവയുടെ നോട്ടം സഹിക്കാൻ പറ്റിയില്ല….. കണ്ണെടുക്കാതെ അച്ചുവിനെത്തന്നെ നോക്കി നിൽക്കുന്നു……… എന്തോ പോലെ….. അമ്മാവനും ഒന്നും പറഞ്ഞില്ല…….. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ കണ്ണുകൾ കൊണ്ട് പറഞ്ഞു…….ശിവ പോയപ്പോൾ നോക്കിയ ആ നോട്ടം വല്ലാതെ മനസ്സിൽ തറഞ്ഞു കിടക്കുന്നു…… മായാതെ..
**************** *********** ******** ****** **
ബാംഗ്ലൂരിലെ ധൃതി പിടിച്ച ജീവിതവുമായി കൂട്ടായി…… ജോലിയും അച്ഛന്റെ കൂടെയുള്ള ജീവിതവും അങ്ങനെ പോയി ശിവയുടെ ദിവസങ്ങൾ……… അച്ഛൻ ശിവയെ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ചു അച്ചുവിന്റെ കാര്യം ചോദിക്കാറുമില്ല…… എങ്കിലും ശിവയുടെ ജീവിതം ഒരു വേദനയാണ് അദ്ദേഹത്തിന്…… അത് ശിവക്കും അറിയാം……. അവൾ സന്തോഷവതിയായി അഭിനയിച്ചു……..
അച്ചുവേട്ടൻ ഇന്നും മനസ്സിൽ നിന്നു പോകാതെ ഇരുപ്പുണ്ട്……എപ്പോഴും താലിയിൽ പിടിച്ചു കുറച്ചു നേരം അച്ചുവേട്ടനെപ്പറ്റി ഓർത്തിരിക്കും………. ആരെയും വിളിക്കാറില്ല…… അമ്മയെപ്പോലും…… അമ്മയെ വിളിച്ചാൽ അറിയാതെ ചോദിച്ചു പോകും അച്ചുവേട്ടന്റെ കാര്യം…….മനസ്സിനെ വെറുതെ കൊതിപ്പിക്കണ്ടാന്നു വിചാരിക്കും……. ഇപ്പോൾ അമ്മയും വിളിക്കാറില്ല ഇങ്ങോട്ട്….. എല്ലാവരും എല്ലാക്കാര്യങ്ങളുമായും പൊരുത്തപ്പെട്ടു……..
ഞാൻ പോകുകയാണ് നാട്ടിലേക്ക്….. അച്ചുവേട്ടനെ എന്നിൽ നിന്നും മോചിപ്പിക്കാൻ….. അച്ഛനോട് വരണ്ടാന്നു ഞാൻ പറഞ്ഞു …… ഡിവോഴ്സിന്റെ കാര്യം അച്ഛനോട് പറഞ്ഞിട്ടില്ല……….. അതുതന്നെ കാരണം …….
ബാക്കി പിറകെ……..

by