17/04/2026

നിനക്കായ് : ഭാഗം 01

രചന – കൃഷ്ണ

എനിക്ക് നിങ്ങളോടെല്ലാവരുമായിട്ട് ഒരു കാര്യം പറയാനുണ്ട്. ഋഷി പറയുന്നത് കേട്ട് എല്ലാവരും അവനിലേക്ക് നോട്ടം കൊടുത്തു.

എന്താ മോനേ എന്താ കാര്യം? (രാജീവ്‌ )

അത് അങ്കിൾ ഞാൻ വളച്ചു കേട്ടില്ലാതെ കാര്യം പറയാം. എനിക്ക് അങ്കിളിന്റെ മകൾ ധ്വനികയെ ഇഷ്ട്ടമാണ് അവളെ ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. അതും എത്രയും പെട്ടന്ന്…

ഋഷി പറയുന്നത് കേട്ട് അവിടെ നിന്നിരുന്ന എല്ലാവരിലും സന്തോഷം ഉണ്ടാക്കിയെങ്കിലും അതിൽ ഒരാൾ മാത്രം ഋഷിയുടെ വാക്കുകൾ കേട്ട് ഞെട്ടി.

മോനേ ഋഷി ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. മോൻ മോൻ ഞങ്ങടെ മരുമകനായി വരുന്നതിൽ അല്ല നീ ഞങ്ങൾ മകൻ തന്നെയാ.. ഞങ്ങൾക്ക് സമ്മതമാണ്. സത്യം പറഞ്ഞാൽ നിങ്ങടെ കാര്യം ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. പിന്നെ നിങ്ങളുടെ മനസ്സറിയാതെ ഒരു തീരുമാനം ഞങ്ങളായി എടുക്കണ്ടന്ന് വിചാരിച്ചു. (രാജീവ് )

രാജീവ് പറഞ്ഞത് ശരിയാണ്. ധ്വനി മോള് ഞങ്ങളുടെ മരുമകളായി വരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു. നിന്റെ തീരുമാനം അറിഞ്ഞ സ്ഥിതിക്ക് ഇനി മോൾടെ അഭിപ്രായം കൂടി അറിഞ്ഞാൽ നമുക്ക് വേഗം തന്നെ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തേക്കാം എന്ത് പറയുന്നു രാജീവേ.. (ചന്ദ്രശേഖരൻ)

അതെ… അതെ…മോളെ ധ്വനി മോൾക്ക് ഈ കാര്യത്തിൽ താൽപ്പര്യക്കുറവൊന്നും ഇല്ലല്ലോ? (രാജീവ്‌ )

എനിക്ക് സമ്മതമല്ല… ധ്വനികയുടെ എടുത്തടിച്ചുള്ള പറച്ചില് കേട്ട് ഋഷിയോഴികെ ചിരിയോടെ അത്രയും നേരം നിന്നവരുടെ മുഖത്തെ ചിരി മാഞ്ഞു.

മോളെ… മോളെന്താ ഈ പറയുന്നത്. ഋഷി മോൻ നല്ല പയ്യനാ… ഋഷി മോന്റെ കൂടെ എന്റെ മോള് സന്തോഷവതിയായിരിക്കുമെന്ന് അച്ഛനുറപ്പാണ്. നിന്റെ നല്ലതേ ഈ അച്ഛനും അമ്മയും ആഗ്രഹിക്കൂ എന്ന് മോൾക്ക് അറിയാല്ലോ. (രാജീവ്‌ )

എനിക്കറിയാം അച്ഛാ… നിങ്ങള് എന്റെ നല്ലത് ആഗ്രഹിച്ചിട്ടുള്ളു. പക്ഷേ നിങ്ങൾ എടുത്ത ഈ തീരുമാനത്തെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല. നിങ്ങളെല്ലാവരും എന്നോട് പൊറുക്കണം. ഋഷിയെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതമല്ല.

മോളെ…. നീ… (രാജീവ്‌ )

വേണ്ടച്ഛാ എന്നെ നിർബന്തിക്കരുത്. എന്റെ തീരുമാനത്തിന് മാറ്റമില്ല.
അത്രയും പറഞ്ഞ് ധ്വനിക റൂമിലേക്ക് ഓടിപ്പോയി.

അവൾ പോകുന്നത് നോക്കി രാജീവ്‌ ചന്ദ്രശേഖരന് നേരെ തിരിഞ്ഞു.

ചന്ദ്രശേഖരാ എനിക്ക് നിങ്ങളോട് എന്ത് പറയണമെന്ന് അറിയില്ല. അവൾടെ എടുത്തടിച്ച വാക്ക് കേട്ട് ഒന്നും തോന്നരുത്. അവൾക്ക് വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുവാണ്‌. (രാജീവ് )

ഏയ് അതിന്റെ ആവശ്യമൊന്നുമില്ല അങ്കിൾ. ഋഷിയാണ്.
ധ്വനി പറഞ്ഞത് കേട്ട് നിങ്ങളാരും വിഷമിക്കണ്ടതില്ല. അവർ അങ്ങനെ പറഞ്ഞെന്നും കരുതി ഈ കല്യാണം നടക്കാതിരിക്കാൻ നിങ്ങൾ എതിർപ്പ് കാണിക്കരുത്.

മോനും കേട്ടതല്ലേ… ധ്വനി പറഞ്ഞിട്ട് പോയത്… അപ്പോ ഞങ്ങൾ എങ്ങനെയാ മോനേ…. മോൾടെ സമ്മതമില്ലാതെ? (രാജീവ്‌ )

രാജീവ്‌ പറഞ്ഞത് ശരിയാണ് ഋഷി… (ചന്ദ്രശേഖരൻ )

ഇല്ലച്ഛാ… ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഈ കല്യാണം നടക്കണം അതും എത്രയും പെട്ടന്ന് തന്നെ… അവൾടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടങ്കിൽ അത് ഈ ഋഷിദേവിന്റെ ആയിരിക്കും. ഇപ്പോ എനിക്ക് ധ്വനിയോടൊന്ന് സംസാരിക്കണം. വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അവളെ കണ്ടോട്ടെ.? ഋഷി

മമ്… മോൻ ചെല്ല്… (രാജീവ്‌ )

ഋഷി അവരെയെല്ലാം ഒന്ന് നോക്കിയതിനു ശേഷം ധ്വനിയുടെ റൂമിലേക്ക് നടന്നു.

ഇതെ സമയം ജനൽ കമ്പികളിൽ പിടി മുറുക്കി പുറത്തേക്ക് നോക്കി കണ്ണീർ പൊഴിച്ചു നിൽക്കുകയായിരുന്നു ധ്വനി.

ഋഷി റൂമിനു മുന്നിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുവായിരുന്നു. ഋഷി റൂമിലേക്ക് കയറിയപ്പോൾ കണ്ടു ജനലിനരികെ പുറത്തേക്ക് നോക്കി നിൽക്കുന്ന ധ്വനിയെയാണ്. അവൻ അവൽക്കരികിലേക്ക് നടന്നു.

ധ്വനി…

ഋഷിയുടെ ശബ്‌ദം കേട്ടതും ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന് പെട്ടന്ന് തന്നെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണിര് തുടച്ച് നീക്കി അവൾ അവന് നേരെ തിരിഞ്ഞു.

ധ്വനി എനിക്ക് നിന്നോട് സംസാരിക്കാ….

ബാക്കി അവനെക്കൊണ്ട് പറയാനനുവദിക്കാതെ അവൾ കൈത്തലം ഉയർത്തി അവനെ തടഞ്ഞു.

ഋഷി പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം. അതിന് എനിക്ക് ഋഷിക്ക് തരാനുള്ള ഉത്തരം ഞാൻ തൊട്ടു മുന്നേ താഴെവെച്ചു പറഞ്ഞു കഴിഞ്ഞു. ഇനി അതിൽ മാറ്റമൊന്നുമില്ല. എനിക്ക് ഋഷിയെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ല.

ധ്വനി പറയുന്നത് കേട്ട് ചെറു പുഞ്ചിരിയോടെ കൈയ്യും കേട്ടി അവളെ നോക്കി നിൽക്കുവായിരുന്നു ഋഷി.

ആരെ വിശ്വസിപ്പിക്കാൻ വേണ്ടിയാ ധ്വനി നീ ഈ കള്ളത്തരം പറയുന്നേ.. എന്നെ വിശ്വസിപ്പിക്കാനോ അതോ നമ്മുടെ വീട്ടുകാരെയോ.? മമ്…

എനിക്ക് ആരെയും പറഞ്ഞ് വിശ്വസിപ്പിക്കണ്ട കാര്യമില്ല. ഞാൻ പറഞ്ഞത് സത്യമാണ്. എനിക്ക്…. എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ല… ഞാൻ പറഞ്ഞത് സത്യമാണ്.
കടുത്ത സ്വരത്തിൽ അവൾ അത് പറഞ്ഞ് നിർത്തുമ്പോൾ കവിളിലൂടെ നിയന്ത്രണമില്ലാതെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അത് കണ്ടതും ഋഷിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. നെഞ്ചിനു മീതെ കെട്ടിനിന്ന കൈകൾ അയച്ച് അവൾക്കരികിലേക്ക് ഒന്നൂടെ അടുത്ത് നിന്ന് കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടക്കാൻ കൈ ഉയർത്തിയതും,

തൊട്ടു പോകരുത്… നിങ്ങളെന്നെ തൊടുന്നത് പോയിട്ട് നിങ്ങളുടെ ശബ്‌ദം കേൾക്കുന്നതുപോലും എനിക്ക് വെറുപ്പാ… ഒരു പട്ടിയെ പോലെ നിങ്ങളുടെ പുറകെ ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞ് വന്നിരുന്നു. നിങ്ങൾ എന്നെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചപ്പോഴേല്ലാം ഞാൻ ഒരു വാക്ക് പോലും മിണ്ടിയിരുന്നില്ല. കാരണം… കാരണം ഞാൻ നിങ്ങളെ അത്രമാത്രം പ്രണയിച്ചിരുന്നു. നിങ്ങളെന്ന് വെച്ചാൽ എനിക്ക് പ്രാന്തായിരുന്നു. നിങ്ങൾക്കറിയോ ഓരോ തവണയും ഞാൻ നിങ്ങളുടെ പുറകെ നടക്കുമ്പോൾ നിങ്ങളെന്നെ അവഗണിക്കുമ്പോഴേല്ലാം എന്റെ ഹൃദയം പൊട്ടുന്ന വേദനയായിരുന്നു. പക്ഷേ ഞാൻ അത് പുറമേ കാണിച്ചിട്ടില്ല. നിങ്ങളിൽ നിന്നും കടുത്ത വാക്കുകൾ കേൾക്കുമ്പോളെല്ലാം അതോർത്തു കരയുമായിരുന്നു. നിങ്ങൾ എന്നെ അവഗണിക്കുമ്പോളെല്ലാം എന്റെ വിശ്വാസം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെന്റെ പ്രണയത്തെ മനസിലാക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ അന്ന് നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തെ കീറിമുറിച്ചു. അത് എന്നെ എത്രമാത്രം തളർത്തിയെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല. കാരണം എനിക്ക് നിങ്ങളോടുണ്ടായിരുന്ന പ്രണയത്തിന്റെ ആഴം അത്രത്തോളമായിരുന്നു. ജീവനായിരുന്നു അല്ല ജീവനെക്കാളേരെ മറ്റെന്തിനേക്കാളും നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നിങ്ങളെന്റെ പ്രണയാതെ തിരിച്ചറിയാൻ കൂട്ടാക്കിയില്ല. എന്നെ അവഗണിക്കാൻ മാത്രമേ നോക്കിയിരുന്നുള്ളു. ഒരു പെണ്ണും സ്നേഹത്തിന്റെ പേരിൽ ഇത്രയും താണു കാണില്ല. ഞാൻ എത്രയോ പ്രാവിശ്യം നിങ്ങൾ കാൺകെ നിങ്ങളുടെ മുന്നിൽ നിന്ന് കരഞ്ഞിരിക്കുന്നു അപ്പോഴൊന്നും ഒരു വാക്ക് കൊണ്ട് പോലും സമാധാനിപ്പിക്കാൻ മുതിരാഞ്ഞ നിങ്ങൾ ഇപ്പോൾ എന്നെ ആശ്വസിപ്പിക്കാനോ എന്നെ തൊടാനോ വരണ്ടതില്ല. നിങ്ങൾ എനിക്കിപ്പോൾ ഒരോർമ്മ മാത്രമാണ് ഇനി ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മ മാത്രം…
ധ്വനി പറഞ്ഞ ഓരോ വാക്കും ഋഷിയെ കുത്തിനോവിച്ചു. ധ്വനി പറഞ്ഞത് ശേരിയാണ് ഞാൻ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് വാക്കുകൾ കൊണ്ട് ഋഷി അതെല്ലാം ഓർത്തപ്പോൾ അവന്റെ കൺകോണിൽ ഈറനണിഞ്ഞെങ്കിലും അവനത്തിനെ മറച്ചു.

എനിക്കറിയാം ധ്വനി… ഞാൻ നിന്നെയും നിന്റെ പ്രണയത്തെയും കണ്ടില്ലന്നു നടിച്ചു. നീ നിന്റെ ഉള്ളിലെ പ്രണയം തുറന്നു പറഞ്ഞപ്പോളും എന്റെ പുറകെ ഒരു നിഴല് പോലെ നടന്നപ്പോഴുമെല്ലാം ഞാൻ നിന്നെ വേദനിപ്പിക്കുന്ന വാക്കുകൾ മാത്രമേ പറഞ്ഞിരുന്നുള്ളു. നീ എന്നോട് നിന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോഴും അതിന് ശേഷം എന്റെ പുറകെ നടന്ന് ശല്യം ചെയ്തപ്പോഴുമൊക്കെ നിന്നോട് എനിക്ക് ദേഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു. നീ കാട്ടി കൂട്ടിയിരുന്ന ഓരോ കോപ്രായങ്ങൾ കാണുമ്പോളും എനിക്ക് നിന്നോടുള്ള ദേഷ്യം കൂടിക്കൊണ്ടിരുന്നു. എവിടെ പോയാലും നീ എന്നെ പിന്തുടരുന്നു എന്നോട് എപ്പോഴാ ഇഷ്ടമാണെന്ന് പറയുന്നത് എന്നൊക്കെ പറഞ്ഞ് എന്റെ പുറകെ നടന്നപ്പോൾ എനിക്ക് ഇറിറ്റേഷൻ ഉണ്ടാക്കുകയായിരുന്നു. അപ്പോഴോന്നും നിന്റെ ഉള്ളിലെ പ്രണയം മനസിലാക്കുവാൻ സാധിക്കാതെ പോയി. പിന്നെ എപ്പഴോ നിന്റെ കുറുമ്പും കോപ്രായങ്ങളും ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസ്സിൽ നിനക്ക് ഒരു പ്രേധനപ്പെട്ട സ്ഥാനമുണ്ടാന്ന് എനിക്ക് മനസിലായത് നീ എന്നെ മൈൻഡ് ചെയ്യാതെ നടന്ന ഈ കുറച്ച് ദിവസങ്ങൾ കൊണ്ടായിരുന്നു. എന്തോ ഒരു വല്ലായ്മയായിരുന്നു… നിന്നെ കാണാതെ നിന്റെ കുസൃതികൾ കാണാതെയായപ്പോൾ… അപ്പോഴാണ് നീ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയെന്നു മനസിലായത്. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ പറ്റാത്ത വണ്ണം ഞാൻ പ്രണയിക്കാൻ തുടങ്ങി. അന്ന് മാളിൽ വെച്ച് നടന്ന സംഭവം കാരണമാണ് നീ ഇപ്പോൾ ഇങ്ങനെയെല്ലാം പറയുന്നതെന്ന് എനിക്ക് വ്യക്തമായിട്ടറിയാം. കാര്യം മുഴുവൻ അറിയാൻ ശ്രെമിക്കാതെ നീ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ദേഷ്യം നിയന്ത്രിക്കാനാവാതെ എന്തൊക്കെയോ പറഞ്ഞു പോയി. പിന്നെ ഓർത്തപ്പോൾ അത്രയ്ക്ക് പറയാണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയത്… പിന്നെ നിന്നോട് മാപ്പ് പറയാൻ ശ്രെമിച്ചങ്കിലും കൂട്ടാക്കിയില്ല… നീ എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങി. അതെനിക്ക് വല്ലാതെ വിഷമമുണ്ടാക്കി. നിന്റെ അകൽച്ച എന്നിൽ അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങി. നീ ഇല്ലാതെ പറ്റാത്ത പോലെ… ഞാൻ പറഞ്ഞതിനെല്ലാം നിന്നോട് ഇപ്പോ ഈ നിമിഷം ക്ഷമ ചോദിക്കുവാണ്‌… പക്ഷേ അതിന്റെ പേരിൽ നീ നമ്മുടെ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കരുത്…

ഹും… എത്ര നിസാരമായിട്ട നിങ്ങൾ പറഞ്ഞത്. പക്ഷേ എന്റെ ഹൃദയത്തെ വേധനിപ്പിച്ച നിങ്ങളുടെ ഓരോ വാക്കും ഓർക്കുമ്പോൾ നിങ്ങളെ സ്നേഹിച്ച എന്നോട് എനിക്ക് തന്നെ വെറുപ്പ് തോന്നുന്നു. പിന്നെ ഈ കല്യാണം അത് നടക്കില്ല…

എന്നോടുള്ള നിന്റെ ദേഷ്യം എത്രമാത്രമാണെന്ന് എനിക്ക് മനസ്സിലായി ധ്വനി. പക്ഷേ നീ ഒന്ന് മറന്നു. നീ ഈ കാണിക്കുന്ന വെറുപ്പും ദേഷ്യവും നിന്റെ മനസിലെ സങ്കടങ്ങളെ മറയ്ക്കുവാൻ വേണ്ടിയുള്ള വെറും മുഖം മൂടി മാത്രമാണ്. നീ എന്നെ ഇപ്പോഴും പ്രേണയിക്കുന്നുണ്ട്. മറ്റെന്തിനെക്കാളും. നിന്റെ സ്നേഹത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് നിന്നെ വേണം… എന്റേത് മാത്രമായി എന്റെ പെണ്ണായി എന്റെ ഭാര്യയായി എന്റെ ജീവനായി…

ഈ വാക്കുകൾക്ക് വേണ്ടി കൊതിച്ചിരുന്ന നാളുകൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ നിങ്ങൾ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ നിങ്ങളോടുള്ള എന്റെ വെറുപ്പ് കൂടിയതേയുള്ളു… ഈ ജന്മത്ത് എനിക്ക് നിങ്ങളോട് ക്ഷമിക്കാനോ നിങ്ങളോടു തോന്നിയ ആ പഴയ ഇഷ്ട്ടമോ ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. ഈ ധ്വനികയുടെ മനസിലോ ഹൃദയത്തിലോ ജീവിതത്തിലോ ഋഷിദേവ് എന്ന തനിക്ക് ഇനി ഒരിക്കലും ഒരു സ്ഥാനവും ഉണ്ടാകില്ല.

ധ്വനിയുടെ വാക്കുകൾക്ക് ഒരു നേരിയ പുഞ്ചിരി മാത്രം നൽകി അവൻ തിരിഞ്ഞു നടന്നു. വാതിലിനരികെ എത്തിയതും ഋഷി ഒന്ന് നിന്നു ധ്വനിക്ക് നേരെ തിരിഞ്ഞു.

നീ പറഞ്ഞത് ശെരിയ… എല്ലാം ഞാൻ അംഗീകരിക്കുന്നു. നിന്റെ ഹൃദയത്തിൽ ഞാൻ ഏൽപ്പിച്ച മുറിവ് എത്രമാത്രമാണെന്ന് എനിക്ക് മനസ്സിലായി. നീ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ എനിക്കൊന്ന് വ്യക്തമായി. എന്തായാലും ഞാൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു. നീ പേടിക്കണ്ട ധ്വനി ഞാൻ ഇനി നിന്നെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ വരില്ല… ഒരിക്കലും…
അത്രയും പറഞ്ഞ് അവൻ റൂം വിട്ടിറങ്ങി.

ഋഷി താഴെ വന്നപ്പോൾ എല്ലാവരും അവനിലേക്ക് നോട്ടം കൊടുത്തു.

എന്തായി മോനേ ധ്വനി മോളോട് സംസാരിച്ചിട്ട്… എന്തു പറഞ്ഞു… (രാജീവ്‌ )

എന്താ മോനേ മോള് സമ്മതിച്ചോ? (ചന്ദ്രശേഖരൻ )

അവൾടെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ല അച്ഛാ… പക്ഷേ ഞാൻ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു. അതു കൊണ്ട് നിങ്ങളെല്ലാവരും എന്റെ തീരുമാനത്തിന് ഒപ്പം നിൽക്കണം.

തീരുമാനമോ? എന്ത് തീരുമാനം? (രാജീവ്, ചന്ദ്രശേഖരൻ )

പറയാം… നിങ്ങളോട് ഞാൻ പറയാം. പിന്നെ അങ്കിൾ എന്റെ തീരുമാനം കേൾക്കുമ്പോൾ എതിർപ്പ് പറയരുത്… അവൻ കാര്യങ്ങൾ അവരോട് പറഞ്ഞു. ഋഷി പറഞ്ഞത് കേട്ട് രാജീവും സതിയും ആദ്യം അംഗീകരിക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഋഷിയുടെ സ്നേഹം ആത്‍മാർദ്ധമായതിനാൽ അവര് പിന്നെ അതികം എതിർപ്പ് കാണിക്കാതെ സമ്മതിച്ചു.

വീട്ടിലേക്ക് തിരിക്കുമ്പോൾ ഋഷിയുടെ മനസ് മുഴുവൻ ഇന്ന് ധ്വനി പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു…
അവളുടെ കുസൃതി നിറഞ്ഞ മുഖം ഋഷിയുടെ മനസ്സിൽ തെളിഞ്ഞു വന്നതും ഞൊടിയിടയിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു.

തുടരും…