09/11/2025

പല്ലവി : ഭാഗം 21

രചന – ചിലങ്ക

രാവിലെ അമ്മു എഴുന്നേറ്റപ്പോൾ തന്നെ നോക്കിയിരിക്കുന്ന നിവിയെ ആണ് കണ്ടത്…. നിവിയേട്ട…. അവളൊരു ഉറക്കച്ചടവോടെ കണ്ണുകൾ തിരുമി വിളിച്ചു…. ഇതെന്തു ഉറക്കാഡോ… സമയം എത്രയായിന്നു വല്ല വിചാരോം ഉണ്ടോ…. അയ്യോ… അവൾ ക്ലോക്കിലേക് നോക്കി ചാടി എഴുനേറ്റു.. എന്തൊക്കയോ വെപ്രാളത്തിൽ ചെയുന്നുണ്ട്… ഇവളിത് എന്താ ചെയ്യണേ…. ഡി… നിനക്ക് എന്താ പ്രാന്താണോ…. എന്തൊക്കെയാ കാണിക്കണേ…. ഏട്ടാ… ഞാൻ ഉറങ്ങി പോയി… സമയം പോയതറിഞ്ഞില്ല….. 8.30 ആയല്ലോ ഇതവരെ അങ്ങനെ കിടന്നുറങ്ങിട്ടില്ല.. എന്റെ കൃഷ്‌ണാ… എന്റെ പൊന്ന് അമ്മു നീയൊന്നു സമാദാനപ്പെടു… ഏട്ടൻ മാറിക്കെ ഞാൻ പോട്ടെ അവരൊക്കെ എന്ത് വിചാരിക്കും…. എന്റെ പെണ്ണെ നീയൊന്നു അടങ്… അവരൊന്നും നിന്നെ പറയില്ല…. എല്ലാ ദിവസവും വെളുപ്പിന് എഴുനേറ്റു ജോലിയൊക്കെ തീർത്തു ഓടുന്നതല്ലേ എന്റെ മോള്… അപ്പൊ ഇന്ന് റസ്റ്റ്‌ എടുത്തോട്ടെന്നു കരുതിയ ആരും വിളിക്കാഞ്ഞേ….. ആണോ… എന്നാലും… ഒരെന്നാലും ഇല്ല….. പോയി കുളിച് സുന്ദരി ആയിട്ടു വായോ…

നമുക്ക് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോണം…… അവൾ ഒരു ചെറു നാണത്തോടെ അവനെ നോക്കി…. എന്നാലേ… എന്നെ വിട്ടേ…. അവളുടെ ഇടിപ്പിലൂടെ കൈ ഇട്ടിരിക്കുന്ന അവനെ നോക്കി പറഞ്ഞു…. അതൊക്കെ വിടാം അതിന് മുമ്പ് എനിക്ക് തന്നിട്ട് പോ… എന്ത്? അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു…. ദേ കളിക്കല്ലേ പെണ്ണെ നീ… ഏട്ടാ വിട്ടേ ആരേലും കാണും…. ആരും കാണില്ല….. താ പെണ്ണെ plzz…. ഒരു എനെർജിക് വേണ്ടിയാ… അയ്യടാ… വലിയ കാര്യായിപ്പോയി…. ഒന്ന് പോക്കേ ചെക്കാ…. അമ്മു എന്റെ മുഖത്തോട്ട് നോക്കിയേ…. മ്മ് ഹ്… ഇല്ലന്ന് തലയാട്ടി.. നോക്കടി പെണ്ണെ….. അവൾ പതിയെ അവനെ തലയുയർത്തി നോക്കി… പെണ്ണിന്റ മുഖമാകെ ചുവന്നു തുടുത്തിട്ടുണ്ട്… എന്റെ പെണ്ണെ നിന്നെ കാണുമ്പോൾ എന്റെ കണ്ട്രോൾ പോകും… അവൾ അതിനൊന്നു chirich… ഇങ്ങനെ ചിരിക്കല്ലേ പൊന്നെ…. അവൾ അവനെ നോക്കി ചിരിച്ചോണ്ട് കെട്ടിപിടിച്ചു… പിന്നെ എത്തിവലിഞ്ഞു അവന്റെ ഇരുകവിളിലും ചുംബിച്ചു……

അവൻ ഒരുചിരിയലെ അത് സ്വീകരിച്ചു……. ഉം… ഇനി മാറിക്കെ. ഞാൻ പോട്ടെ…. ഇത്രയേയുള്ളോ…….. എന്തെ വേറെ എന്തേലും വേണോ…. ഒരു കപടദേഷ്യത്തിൽ ചോദിച്ചു…. ദേ ഇവിടെ കൂടെ…. അവൻ ചുണ്ടിൽ വിരൽ വെച്ച് ഒരു കുറുമ്പൊടെ പറഞ്ഞു….. അയ്യടാ.. എന്താ ഒരു ആഗ്രഹം…. ഒന്ന് പോയേ… ഇനി അതൊക്കെ കല്യാണം കഴിഞ്ഞ്….. അതും പറഞ്ഞു അവൾ ബാത്റൂമിലേക് പോയി… നിന്നെ എന്റെ കൈയിൽ കിട്ടും…. അപ്പൊ ഞാൻ എടുത്തോളാം കേട്ടോടി കുരുപ്പേ….. ആയിക്കോട്ടെ മാഷേ…. അവൻ താഴേക്കു ചെന്നപ്പോൾ എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു… അവനും അവിടെ പോയി ഇരുന്നു…. ശ്രീദേവിയമ്മ : ഹാ… മോൻ വന്നോ….. അമ്മുട്ടി വന്നില്ലേ…. നിവി : അവൾ റെഡിയാകുവാ ഇപ്പൊ വരും…. അമ്മ : മ്മ്… എല്ലാരും കഴിക്ക്… പോകണ്ടേ….. നിവി : അമ്മ…എനിക്ക് ഒരു കാര്യം പറയാനുണ്ടാരുന്നു…. അമ്മ : എന്താ മോനെ പറഞ്ഞോടാ…. എല്ലവരും നിവിയിലേക് ശ്രെദമാറ്റി…. നിവി : മൂന്ന് ദിവസം കഴിഞ്ഞാൽ കല്യാണം അല്ലേ… എനിക്ക് കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഡൽഹിക്ക് പോണം…..

അച്ഛൻ : എന്താടാ…. പിറ്റേദിവസവോ…. അമ്മ : അതേ പോകണ്ട മോനെ… എന്തിനാ ഇത്ര ധിറുതിപ്പെട്ടു പോകുന്നെ.. നിവി : അമ്മ ഞാനൊരു കേസിന്റെ കാര്യം പറഞ്ഞിരുന്നില്ലേ അതിന്റെ ആവശ്യത്തിനാണ്.. പോയേ പറ്റു….. അമ്മ : എന്നാലും മോനെ… എത്ര ദിവസത്തേക്കാട…. നിവി : നാല് ദിവസം…. അത്രക് അത്യാവശ്യം ആണ് അതോണ്ടാ… അച്ഛൻ : മോനെ നാലു ദിവസോന്നൊക്കെ പറയുമ്പോൾ….. ഒന്നാതേ ആ കൂട്ടി കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ കാരണം ശെരിക്കും പേടിച്ചിരിക്കുവാ….. നീ കൂടെ ഉള്ളതാ അതിന്റെ ധൈര്യം…. അപ്പോ പിറ്റേന്ന് തന്നെ നീ പോയാൽ അവൾക് വിഷമമാകും…. വല്യമാമ : അതേ മോനെ അമ്മു ഇനി ഇതറിയുമ്പോൾ വിഷമിക്കില്ലേ….. നിനക്ക് അതൊന്നു ഒഴുവാക്കാൻ പറ്റുമോന്നു നോക്കുവോ മോനെ……. നിവി : ഇല്ല മാമേ ഞാൻ ഒരുപാട് നോക്കിയതാ ഒഴുവാക്കാൻ പക്ഷെ പോയാലെ പറ്റു.. ഞാൻ വരുന്നവരെ അവളെ ജോലിക് വിടണ്ട…. അമ്മ : എന്നാൽ പോയിട്ടു വാ…. അമ്മുനോട് പറഞ്ഞോ… നിവി : ഇല്ലമ്മേ പറയാം ഞാൻ പറഞ്ഞോളാം…. ഈ ഡ്രസ്സ്‌ എടുക്കൽ ഒക്കെ കഴിയട്ടെ ഇപ്പൊ പറഞ്ഞാൽ ഫുൾ മൂഡ് ഓഫ്‌ ആയിരിക്കും….. അപ്പോഴേക്കും അമ്മു കുളിച് റെഡി ആയി താഴേക്കു വന്നു….

അമ്മു : എല്ലാരുടെയും മുഖത്തെന്താ എത്ര ഗൗരവം….. സ്റ്റെപ് ഇറങ്ങി കൊണ്ട് ചോദിച്ചു….. അമ്മ : ആഹാ…മോള് വന്നോ….. വാ കഴിക്കാം…. ഞങ്ങൾ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞോണ്ടിരിക്കുവാരുന്നു….. എല്ലാരും ഫുഡ് ഒക്കെ കഴിച്ചു പെട്ടന്ന് തന്നെ ഷോപ്പിംഗിനു ഇറങ്ങി…. സാരീ ഉടുത്തുനോക്കലും വെച്ചുനോക്കലും എല്ലാം കൂടെ കഴിഞ്ഞപ്പോൾ ഉച്ചകഴിഞ്ഞു….. അവർ ഫുഡ് പുറത്തുന്നു കഴിച്ചു വീട്ടിൽക് പോകാൻ നിന്നപ്പോഴാണ് നിവി അമ്മുവിനെയും കൂട്ടി ഒന്ന് കറങ്ങിട്ടു വരാന് പറഞ്ഞെ…… എല്ലാവരും അതിന് സമ്മദമെന്നോണം അവരെ ഒറ്റയ്ക്ക് വിട്ടു ബാക്കിയെല്ലാവരും വീട്ടിലേക് തിരിച്ചു…… അമ്മുവും നിവിയും പോകുന്ന വഴിയിൽ ഒരുപാട് സംസാരിച്ചാണ് പോയത്… അമ്മു അവനോട് ഇത്രയും സംസാരിക്കുന്നതു ഇതാദ്യമായാണ്……

അമ്മു : നിവിയേട്ട…. എങ്ങോട്ടാ നമ്മൾ പോണേ…. നിവി : അമ്മുട്ടിക് എവിടെയാ പോകണ്ടേ….. ഏട്ടൻ അവിടെ കൊണ്ട് പോകാം…. ആണോ… എന്നാലേ നമുക്ക് ബീച്ചിൽ പോകാം… ഞാൻ കുറെ നാളായി പോയിട്ടു…. കൊണ്ട് പോകുവോ…. അതിനെന്താ നമുക്ക് പോകാം….. ഏട്ടാ… നമ്മുടെ കല്യാണം കഴിഞ്ഞില്ലേ എന്നെ നൈറ്റ്‌ റൈഡ് കൊണ്ടുപോകുവോ…. അന്ന് രാത്രി തന്നെ പോകാം….. plzz ഏട്ടാ… അതൊക്കെ അപ്പോഴല്ലേ അമ്മു ഇപ്പൊ നമുക്ക് ബീച്ചിൽ പോകാം മോളോട് ഏട്ടന് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… ആണോ… എന്താ ഏട്ടാ… പറയടോ…. മ്മ്… പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചാണ് അവർ പോയത്… ബീച്ചിൽ എത്തി കാർ പാർക്ക്‌ ചെയ്ത് അവർ ഇറങ്ങി….. കടൽ കണ്ടതും അമ്മു അങ്ങോട്ട് ഓടി…. അമ്മു… എന്തിനാ ഓടുന്നെ….. പതിയെ പോ… ഏട്ടാ….. പെട്ടന്ന് വാ…. അവൾ പിന്നെയും ഓടി…. ഈ പെണ്ണ്…. കൊച്ചുപിള്ളേരെ പോലെ കിടന്ന് കളിക്കുന്നഅവളെ ഒരു വാത്സല്യത്തോടെ നോക്കി അവനിരുന്നു…. ഏട്ടാ ഇറങ്ങുന്നില്ല വാ…. വേണ്ട അമ്മുട്ടി….. മതി കളിച്ചത് ഇങ്ങോട് va… കുറച്ച് നേരം കൂടെ plzz… അവൾ കൊഞ്ചിക്കൊണ്ടു ചോദിച്ചു……

അവനൊന്നു ചിരിച് തലയാട്ടി……. അവൻ അവളുടെ ഓരോ പ്രവർത്തികളും കൗതുകത്തോടെ നോക്കിയിരുന്നു…… കുറച്ച് കഴിഞ്ഞ് അവൾ അവന്റെ അടുത്ത് വന്നിരുന്നു…… ഏട്ടൻ എന്താ വരാഞ്ഞേ നല്ലരസമായിരുന്നു…. ആണോ….. അമ്മുട്ടിക് ഇഷ്ടായോ….. പിന്നെ ഒരുപാട്….. അമ്മുട്ടി….. എന്താ ഏട്ടാ….. ഞാൻ പറഞ്ഞില്ലേ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് നീ ചോദിച്ചില്ലല്ലോ എന്താണെന്ന്…. അയ്യോ ഞാൻ അത് കടൽ കണ്ടപ്പോൾ മറന്നു സോറി ഏട്ടാ…. പറ എന്താ പറയാനുള്ളത്…. നിന്നോട് ഞാൻ ഒരു കേസിനെ കുറിച്ച് പറഞ്ഞിട്ടില്ലേ അനന്യ എന്ന പെൺകുട്ടിയുടെ കൊലപാതകത്തിന്റെ…. ആ …. പറഞ്ഞിരുന്നു….. എന്താ ഏട്ടാ…. എന്തേലും പ്രശ്നം ഉണ്ടോ…. പ്രശ്നം ഒന്നുമില്ലടാ…. ആ കേസിന്റെ കുറച്ച് ആവശ്യത്തിനായിട്ടു എനിക്ക് ഡൽഹി വരെ പോണം….. കല്യാണത്തിന്റെ പിറ്റേദിവസം തന്നെ….. അവൻ അവളെനോക്കതെ ഒറ്റശ്വാസത്തിൽ പറഞ്ഞു… മറുപടി ഒന്നുമില്ലാത്തോണ്ട് അവളെ നോക്കിയപ്പോൾ കണ്ണുകൾ നിറച്ചു ദൂരെ നോക്കി ഇരിക്കിവാണു..

അമ്മുട്ടാ എന്തിനാടാ നിന്റെ കണ്ണുകൾ നിറയുന്നെ…… ഏട്ടാ …. പോകണ്ട ഏട്ടാ…. എന്നെ വിട്ടു ഒന്നിനും….. എനിക്ക് പേടിയാ…… അവർ ഇനിയും വന്നാലോ… മോളെ എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ…. ഏട്ടൻ പോയിട്ടു പെട്ടന്ന് വരും….. എന്റെ മോൾക് ഒരു കൊഴപ്പവും വരില്ലട്ടോ…. മ്മ്… അവൾ ഒന്ന് മൂളുക മാത്രം ചെയ്ത്….. തിരിച്ചുള്ള യാത്രയിൽ രണ്ടുപേരുടെയും ഇടയിൽ മൗനം രൂപം കൊണ്ട്…. അമ്മുവിന്റെ ഈ മൗനം അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു…… വീട്ടിൽ എത്തിയിട്ടും അവൾ മൂഡ് ഓഫ് ആരുന്നു….. പിന്നെയുള്ള രണ്ടു ദിവസവും എല്ലാവരും തിരക്കായിരുന്നു….. തങ്ങളുടെ അനിയന്റെ കല്യാണം അടിപൊളിയാക്കാൻ ഏട്ടന്മാർ മുൻപന്തിയിൽ തന്നെ ഉണ്ട്… അതുപോലെ തങ്ങളുടെ കുഞ്ഞിപ്പെങ്ങളുടെ കല്യാണത്തിന് ഒരു കുറവും വരുത്താതെ അവളുടെ ഏട്ടന്മാരും….. എല്ലാവരും അതിയായ സന്തോഷത്തിൽ ആരുന്നു…… താലികെട്ടിന് ബന്ധുക്കൾ മാത്രം മതീന്ന് തീരുമാനിച്ചു…. ഗുരുവായൂർ വെച്ചാണ് താലികെട്ട്…. അതുകഴിഞ്ഞു ആർഭാടമായി തന്നെ റിസപ്ഷൻ നടത്താൻ തീരുമാനിച്ചു…….. അങ്ങനെ ആ ദിവസം വന്നെത്തി…… പല്ലവി നിരഞ്ജന് സ്വന്തമാക്കുന്ന ദിവസം 💖 തുടരും…….