23/04/2026

ഈ മഴയിൽ : ഭാഗം 10

രചന – ശ്രീ

“പറയു… നിന്റെ മനസിൽ ഇപ്പോഴും ആ പെൺകുട്ടി ഉണ്ടോ……”അർജുൻ പിന്നെയും ചോദിച്ചപ്പോൾ ശിവ അവിടെ നിന്നും എഴുനേറ്റ് പോയി…….

ശിവയുടെ ചിന്തകൾ കുറച്ചു പുറകിലേക്ക് പോയി…..

(ഇനി കുറച്ചു പാസ്ററ് ആണേ….”)

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാമചന്ദ്രൻ, രേവതി യുടെ രണ്ടു മക്കൾ ശിവജിത് എന്ന ശിവയും ശിവദേവ് എന്ന ഉണ്ണിയും…..രാമചന്ദ്രണ്ടേ സഹോദരൻ ആണ് രവിചന്ദ്രൻ…. ഭാര്യ യമുന…. ഇവരുടെ മക്കൾ ആണ് അച്ചുവും അർജുനും…. രവിചന്ദ്രന്റെ ബിസിനസ് എല്ലാം പുറത്തു ആയത് കൊണ്ട് യമുനയും അദ്ദേഹവും പുറത്തു സെറ്റൽഡ് ആണ്… അത് കൊണ്ട് അർജുനും അച്ചുവും ചെറുപ്പം തൊട്ടേ പുറത്തു ആയിരുന്നു…. പിന്നീട് നാട്ടിൽ എന്തോ ആവശ്യത്തിന് വന്നപ്പോൾ ശിവയും ഉണ്ണിയും ആയി അവർ കമ്പനി ആയി…. പിന്നീട് അച്ചുവും അർജുനും അച്ചന്റെ കൂടെ പോയില്ല….. ഇവിടെ ശിവയുടെ വീട്ടിൽ തന്നെ ആയിരുന്നു നിൽപ്…. രേവതി “ശിവയുടെ അമ്മ ” വലിയ അമ്പലവാസിയായിരുന്നു…. രേവതിയുടെ കൂടെ അമ്പലത്തിൽ കൂട്ട് പോയിരുന്നത് അർജുനും അച്ചുവും ആയിരുന്നു…. കൂടുതലും പോയിരുന്നത് അർജുൻ ആയിരുന്നു…. പോയി പോയി അവനും ഒരു അമ്പല വാസി ആയി….. ഏതോ ഒരു നിമിഷത്തിൽ കല്യാണം ഒന്നും വേണ്ടെന്നു വെച്ചു…..രാമചന്ദ്രൻ അന്നും ബിസിനസ് ആണ് പ്രാധാന്യം നൽകിയത്……

ശിവയെയും ഉണ്ണിയെയും തന്റെ പോലെ ബിസിനസ് ഫീൽഡിലേക്ക് എത്തിക്കണം എന്നായിരുന്നു അയ്യാളുടെ ആഗ്രെഹം…. എന്നാൽ ശിവ എഞ്ചിനീയറിംഗ് ആണ് തിരഞ്ഞെടുത്തത്…. ശിവയുടെ ഇഷ്ടം പോലെ തന്നെ അർജുനും അവന്ടെ ഒപ്പം ചേർന്നു…… എഞ്ചിനീയറിങ്ങിനു ചേർന്നത് ശിവയുടെ അച്ഛന് ഇഷ്ടപ്പെട്ടില്ല…. എങ്കിലും തന്ടെ സഹോദരന്റെ നിർബന്ധത്താൽ അതിനു സമ്മതിക്കേണ്ടി വന്നു…….

എഞ്ചിനീയറിംഗ് നാലാം വർഷം പഠിക്കുന്ന സമയം……

“എന്റെ അർജു…. നീ ദിവസവും എന്റെ ക്കൂടെ അമ്പലത്തിൽ വരുന്നത് അല്ലെ…. അമ്പലത്തിൽ പോയെന്നു കരുതി കല്യാണമേ വേണ്ടെന്നു വെക്കേണ്ട കാര്യമില്ല…..”രാവിലെ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ രേവതി പറഞ്ഞു……

“രേവു അമ്മേ…. വേണ്ടാത്തവരെ നിർബന്ധിക്കണ്ട…. ഈ എന്നെയും ഉണ്ണിയെയും കണ്ട് പഠിക്കാൻ ഈ ഏട്ടമാറോട് പറയ്… ഞങ്ങള്ക്ക് okk എന്തോരം girl ഫ്രണ്ട്‌സ് ആണ്…”കഴിക്കുന്നതിനിടയിൽ അച്ചു പറഞ്ഞു…..

“അയ്യോടാ….. ആദ്യം എന്റെ ശിവയും അർജുനും ഒന്ന് സെറ്റ് ആവട്ടെ…. എന്നിട്ട് മതി….”രേവതി പറഞ്ഞു….

“ആ.. ബെസ്റ്റ്… ഒരാൾ ബ്രെന്മചാരി…. ഒരാൾക്ക് ഇന്നേ വരെ ആരോടും ഒന്നും തോന്നീട്ടില്ല….. എന്തോരം പെൺപിള്ളേർ ആണെന്നോ രണ്ടിനന്ടെയും പുറകെ നടക്കുന്നെ….. ഇവർക് ഒരു മൈൻഡ് പോലും ഇല്ലാ….. അതൊക്കെ ഞങ്ങളുടെ പിന്നാലെ ആയിരുന്നെങ്കിൽ എപ്പോഴേ സെറ്റ് ആയേനെ… അല്ലെ അച്ചു…..”ഉണ്ണി പറഞ്ഞു…..

“ശിവേട്ടണ്ടേ മനസിൽ ആരെങ്കിലും ഇണ്ടാവും അമ്മേ…. അർജുന് അറിയാമായിരിക്കും… കള്ളൻ നമ്മളോട് പറയാത്തത് ആവും…”ഉണ്ണി പിന്നെയും പറഞ്ഞു….

“എന്റെ പൊന്ന് രേവു അമ്മേ… സത്യമായിട്ടും ഇവന് ആരോടും പ്രേമം തോന്നിയിട്ടില്ല….. ഇനി അഥവാ തോന്നുവാണെങ്കിൽ തന്നെ ആദ്യം പറയുന്നത് എന്നോട് ആയിരിക്കും…. അപ്പോൾ ഞൻ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കും…..”അർജുൻ പറഞ്ഞു……

“ഇന്നു ചിലപ്പോൾ ഏട്ടന് ആരെങ്കിലും സെറ്റ് ആവുമായിരിക്കും…. ഇന്നു ഏട്ടന്റെ പാട്ടുണ്ട് കോളേജിൽ….”അച്ചു പറഞ്ഞു….

അവർ രേവതിയോട് യാത്ര പറഞ്ഞു കോളേജിലേക്ക് പോയി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അടുത്തതായി ഇവിടെ പാടാൻ പോകുന്നത് കോളേജിന്റെ ആസ്ഥാന ഗായകനും എല്ലാവരുടെയും പ്രിയപ്പെട്ടവനുമായ നമ്മുടെ ശിവജിത് രാമചന്ദ്രൻ……..

അനൗൺസ് കേട്ടതും….. സ്റ്റേജിലെ കർട്ടൻ ഉയർന്നു……


ആനച്ചന്തം പൊന്നാമ്പൽ ചമയം.. നിൻ നാണച്ചിമിഴിൽ കണ്ടീലാ.. കാണാക്കടവിൽ പൊന്നൂഞ്ഞാല്‍പ്പടിയിൽ നിന്നോണച്ചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തുനിന്നീലാ മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ പാട്ടൊന്നും പാടീല്ലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീല്ലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. മിണ്ടീലാ..മിണ്ടീലാ..മിണ്ടീലാ.. നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. കരിമിഴിക്കുരുവിയെ കണ്ടീലാ.. നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ..”

(വേറെ പാട്ട് ഒന്നും കിട്ടിയില്ല ഗുയ്സ് 😜😜)

ശിവയുടെ ശബ്ദ മാധുര്യത്തിൽ ലയിച്ചു നിന്നു പോയി കോളേജ് മുഴുവൻ…. പാട്ട് കഴിഞ്ഞതും എല്ലാവരും കൈ അടിച്ചും അവനെ കെട്ടി പിടിച്ചും സ്നേഹ പ്രേകടിപ്പിച്ചു…. കുറെ girls പ്രണയം ആണെന്ന് പറഞ്ഞു അവന്റെ അടുത്ത് വന്നു….. അവൻ അതെല്ലാം നിരസിച്ചു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ഇന്നെങ്കിലും ഏട്ടന് ഒരു ലൈൻ സെറ്റ് ആകുമെന്ന് ഞൻ കരുതി…..”ഉണ്ണി പറഞ്ഞു…..

“ആ… ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്….. പുള്ളിക്ക് പ്രണയം പാട്ടിനോട് ആണെന്ന എനിക്ക് തോന്നുന്നേ…. കണ്ടില്ലേ ഏതു നേരവും ഒരു head സെറ്റും റെക്കോർടും ഉണ്ടാവും കൂടെ…..”ഉണ്ണി പറഞ്ഞു…

“നിങ്ങൾക് എന്താ അവൻ പ്രേണയിക്കാത്തത്തിൽ വിഷമം… അല്ലെങ്കിലും പ്രണയം വേണം എന്ന് നിർബന്ധം ഉണ്ടോ… നമ്മുടെ അച്ഛനും അമ്മയും ഒക്കെ പ്രേമിച്ചാണോ കെട്ടിയെ…അല്ലാലോ… അപ്പോൾ അവർ കണ്ടു പിടിക്കുന്ന ആരെ എങ്കിലും ഇവൻ കെട്ടിക്കോളും….. നിങ്ങൾ അത് ഓർത്തു വിഷമിക്കണ്ട….”അർജുൻ പറഞ്ഞു….

“ഏട്ടൻ അല്ലെങ്കിലും ശിവയുടെ സൈഡ് ആണ്….”അച്ചു പറഞ്ഞു…
അതിനു അർജുൻ ഒന്ന് ചിരിച്ചു കാണിച്ചു….
“എടാ അച്ചു രേവു അമ്മയുടെ കൂടെ നാളെ നീ ഒന്ന് അമ്പലത്തിൽ പോകണം…. എനിക്ക് നാളെ ശിവയുടെ കൂടെ ഒരിടം വരെ പോകാൻ ഉണ്ട്….”അർജുൻ പറഞ്ഞു…

“ഒക്കെ… സെറ്റ്..”… അച്ചു പറഞ്ഞു…

“ശിവാ… നാളെ നമ്മൾ എങ്ങോട്ടാ പോകുന്നെ….”അർജുൻ ശിവയോട് പറഞ്ഞു…..

“അറിയില്ലെടാ… അച്ചൻ രാവിലെ പറയു…”
ശിവ മറുപടി പറഞ്ഞു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ശിവ… അർജുൻ…..”രാമചന്ദ്രൻ മുകളിലേക്ക് നോക്കി അവരെ വിളിച്ചു….

ശിവയും അർജുനും താഴേക്ക് ഇറങ്ങി ചെന്നു….

“നിങ്ങൾ നിർമ്മല കോളേജ് വരെ ഒന്ന് പോകണം…. അവിടെ ചെന്നു അവിടെത്തെ പ്രിൻസിപ്പൽ നെ കാണണം… എന്നിട്ട് ഈ ക്യാഷ് അയ്യാളെ ഏൽപ്പിക്കണം…”കയ്യിലിരുന്ന ഒരു ബാഗ് ശിവയെ ഏല്പിച്ചു കൊണ്ട് രാമചന്ദ്രൻ പറഞ്ഞു…..

“ശെരി അച്ഛാ…”ശിവ പറഞ്ഞു….

“പിന്നെ പോകുന്നത് കൊള്ളാം… ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും അന്നെഷിക്കേണ്ട… കേട്ടല്ലോ…. “രാമചന്ദ്രൻ പറഞ്ഞു…..

ശിവയും അർജുനും ഒന്ന് മൂളി……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ഈ കോളേജിലെ പ്രിൻസിപ്പൽ ആയിട്ട് എന്താ ഇടപാട്….”വണ്ടിയിൽ ഇരിക്കുമ്പോൾ അർജുൻ ശിവയോട് ചോദിച്ചു….

“ആ… പറഞ്ഞത് കേട്ടില്ലേ…. ആവശ്യം ഇല്ലാത്ത കാര്യങ്ങൾ നമ്മൾ അന്നെഷിക്കരുത്….”ശിവ പറഞ്ഞു…..

നിർമ്മല കോളേജിന്റെ ഗേറ്റ് കടന്നു കാർ അകത്തേക്ക് പ്രവേശിച്ചു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“അച്ചു…. നീ പോയി തൊഴുതോ…… ഞൻ രസീത് എഴുതിയിട്ട് വരാം….”അമ്പലത്തിൽ വെച്ച് രേവതി അച്ചുവിനോട് പറഞ്ഞു…

അവൻ തലയാട്ടി കൊണ്ട് അകത്തേക്ക് കയറിയതും ഒരു പെൺകുട്ടിയുമായി അവൻ കൂട്ടി മുട്ടി….. അവൻ തല ഉയർത്തി നോക്കി… ദാവണി ആണ് വേഷം…… വെളുത്ത നിറം….മുഖം കൊള്ളാം….

“ടോ… താൻ ഇതു എന്ത് പണിയ കാണിച്ചേ… തനിക് കണ്ണ് കണ്ടൂടെ…. ദേ കണ്ടില്ലേ എന്റെ കയ്യിലെ പ്രസാദം താഴെ വീണു പോയി….”

“അയ്യോ. കുട്ടി… ഞൻ ശ്രദ്ധിച്ചില്ല….”അച്ചു പറഞ്ഞു…

“ആരാടോ… തന്റെ കുട്ടി….”

“അയ്യോ… ഭവതിയുടെ പേര് പറഞ്ഞാട്ടെ….”അച്ചു കളിയാക്കി ചോദിച്ചു…

“ശ്രീപ്രിയ… എല്ലാവരും അമ്മു എന്ന് വിളിക്കും…”

“ഒക്കെ…. അമ്മു…. ഞൻ കണ്ടില്ല താൻ ഇങ്ങോട്ട് വരുന്നത്…. അറിയാതെ പറ്റിയത് അല്ലെ.. ഞൻ സോറി പറഞ്ഞില്ലേ… ഒന്ന് ക്ഷമിച്ചേക്ക്….”അച്ചു പറഞ്ഞു…

“എന്താ അമ്മു… എന്താ പ്രശ്നം…”അവിടെക്ക് വന്ന പ്രിയ അമ്മുവിനോട് ചോദിച്ചു…

“നീയിതു കണ്ടില്ലേ പ്രിയ… പുഷ്പാഞ്ജലി താഴെ വീണു… ഇയ്യാൾ അത് തട്ടി ഇട്ടു….”അമ്മു പ്രിയയോട് പറഞ്ഞു…

“എന്റെ പൊന്നു പെങ്ങളെ.. ഞൻ അതിനു ഈ കൊച്ചിനോട് sorry പറഞ്ഞു.. അറിയാതെ പറ്റി പോയത് ആണ്…”അച്ചു പറഞ്ഞു…

“പോട്ടെടി അമ്മു… വിട്ടു കളയൂ…”പ്രിയ അമ്മുവിനെയും വിളിച്ചു കൊണ്ട് നടന്നു….

നടക്കുന്നതിനിടയിൽ അമ്മു തിരിഞ്ഞു നോക്കി….. അച്ചു അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…..അവൻ നോക്കുന്നത് കണ്ട് അവൾ മുഖം തിരിച്ചു…. അത് കണ്ടതും അവനു ചിരി പൊട്ടി……

“നീ എന്താടാ തനിയെ ചിരിക്കുന്നെ…..”അങ്ങോട്ട് വന്നു രേവതി അവനോട് ചോദിച്ചു….

“ചിലപ്പോൾ രേവു അമ്മക്ക് ഒരു മരുമകളെ സെറ്റ് ആയെന്നു വരും….”അവൻ കളിയോടെ പറഞ്ഞു…

“നീ അമ്പലത്തിൽ വരുന്നത് തൊഴാൻ തന്നെ ആണോ…. അല്ലെ എനിക്ക് ഇപ്പോൾ സംശയം ഉണ്ട്…..”

“കൊച്ചു കള്ളി….”എന്നും പറഞ്ഞു അവൻ രേവതിയുടെ കവിളിൽ പിടിച്ചു അകത്തേക്ക് പോയി……

(തുടരും..)