രചന – വൈദേഹി ദേഹി
ഫോട്ടോ എടുപ്പ് കഴിഞ്ഞതും ആരു ദേവിയോടും നന്ദുവിനോടും പറഞ്ഞുകൊണ്ട് അപ്പുറത്തേക്കിറങ്ങി…വിനു ആണേ അവളുടെ പിറകിനു പോയി…അതു കണ്ടതും വരുണും നവിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…
ഓയ്… അരുന്ധതി 2. B…ഒന്ന് നിന്നേ…
അവന്റെ വിളി കേട്ടതും അവളൊന്നു നിന്നു…കണ്ണുകൾ അടച്ചു ശ്വാസം വലിച്ചൊന്ന് എടുത്തു… എന്നിട്ട് തിരിഞ്ഞവനെ നോക്കി…അവളുടെ നോട്ടം കണ്ടതും അവനൊന്ന് നിന്നു…
സ്… സോറി സോറി…വെറും അരുന്ധതി…
അവന്റെ നിൽപ്പ് കണ്ടപ്പോഴേ അവൾക്കു മനസ്സിലായി ഒരു ചവിട്ടൂടെ അവൻ താങ്ങില്ലെന്ന്… അവളൊന്നു ചിരിച്ചു…
അപ്പൊ പേടി ഉണ്ടല്ലേ…
പിന്നില്ലാതെ… നിന്റെ ഒറ്റ ചവിട്ട് കാരണം രണ്ട് ദിവസമാ ഞാൻ കിടന്ന് പോയേ…
വിനു പറഞ്ഞു…
ആഹ്… അരുന്ധതിയോട് കളിക്കാൻ വരുമ്പോ സൂക്ഷിച്ചും കണ്ടുമേ വരാവൂ… ഇല്ലേ ഇത് പോലിരിക്കും…
മുന്താണി തുമ്പു കൈയിൽ എടുത്ത് കറക്കിക്കൊണ്ടവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചുകൊണ്ട് മീശ പിരിച്ചു…
അല്ല അന്ന് എന്തോ മറുപടി തരാം എന്നൊക്കെ പറഞ്ഞിട്ട്…
അവൻ അത് പറഞ്ഞതും ആരുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു…
ഏഹ്…മറുപടിയോ…എന്ത് മറുപടി…
ഒന്നുമറിയാത്ത പോലുള്ള അവളുടെ പറച്ചിൽ കേട്ടതും അവൻ ചിരിച്ചുകൊണ്ട് മുണ്ട് മടക്കി കുത്തി… എന്നിട്ട് ചുറ്റും ഒന്ന് നോക്കി…എല്ലാവരും കല്യാണസ്ഥലത്തും സദ്യാലയത്തിന്റെ അവിടേം ഒക്കെയായത് കൊണ്ടു അവർ നിൽക്കുന്നിടത്ത് ആരും ഉണ്ടായിരുന്നില്ല… അടുത്ത നിമിഷം വിനു ആരുവിനെ വലിച്ചു ആ കമ്മിറ്റി ഓഫീസിന്റെ പിറകിലായി നിർത്തി…പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു ഞെട്ടി…
പറ… ദേ… ചേട്ടൻ കേൾക്കാൻ കാതോർത്തിരിക്കുവാ… വേഗം…
കണ്ണുകൾ അടച്ചു കാതു കൂർപ്പിച്ചു കൈ ചെവിയിലായി കൊണ്ട് വന്നവൻ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി… എന്നിട്ട് ചുറ്റിനും ഒന്ന് നോക്കി… ആരുമില്ലെന്ന് കണ്ടതും അവൾ അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു അവന്റെ ഇടത്തെ കവിളിലായി അമർത്തി കടിച്ചു…
അആഹ്ഹ…
അവൻ കണ്ണുകൾ തുറന്നതും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് ഓടി… എന്നിട്ടവൾ തിരിഞ്ഞു നോക്കി… അവനപ്പോഴും കവിളിൽ കൈ ചേർത്തു അവളെ തന്നെ നോക്കികൊണ്ട് നിൽക്കുവാരുന്നു…
അതേ… ഇനി ജീവിതകാലം മുഴുവൻ എന്റെ ചവിട്ടു കൊള്ളാൻ തയ്യാറായിക്കോ കേട്ടോ…
അതും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞോടി…ഒരു നിമിഷം വേണ്ടി വന്നു വിനുന് അവൾ പറഞ്ഞത് മനസ്സിലാക്കാൻ…
യെഹ്ഹ്…
അവൻ നിന്ന നിൽപ്പിൽ ഒന്ന് തുള്ളിച്ചാടി…എന്നിട്ട് ചിരിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയി…അപ്പോഴേക്കും എല്ലാവരും സദ്യ കഴിക്കാനായി ഇരുന്നിരുന്നു…നന്ദുവിന്റെയും വരുണിന്റെയും തൊട്ടപ്പുറത്തായാണ് നവിയും ദേവിയും ഇരുന്നത്… ദേവിയാണേ അവളുടെ അപ്പുറത്തായി വിനുവിന് സീറ്റും പിടിച്ചു കൊണ്ടിരുപ്പാണ്…
നീയിത് ആരെയാ ഈ നോക്കുന്നേ…
നവി ചോദിച്ചു…
വിനൂട്ടനെ… അവനെ കണ്ടാരുന്നോ…
ദേവി നവിയോട് ചോദിച്ചു…
അവൻ ആരുന്റെ പിറകിന്…
അവൻ പറഞ്ഞു മുഴുവിക്കും മുന്നേ കവിളും പൊത്തി വരുന്ന വിനൂനെ നവി കണ്ടു…
ദാണ്ടേ വരുന്നു നിന്റെ പൊന്നാങ്ങള… ലക്ഷണം കണ്ടിട്ട് ആരു അവന്റെ കരണക്കുറ്റി അടിച്ചു പൊളിച്ചെന്നാ തോന്നുന്നേ…
നവി അതു പറഞ്ഞതും ദേവി തിരിഞ്ഞു നോക്കി… അപ്പൊ കണ്ടു ഏതോ സ്വപ്നലോകത്തെന്ന പോലെ വരുന്ന വിനൂനെ…
ഡാ പൊട്ടാ… ഇവിടെ… ഇവിടെ…
ദേവി അവനെ വിളിച്ചു… അവൻ വന്ന് അവളുടെ അടുത്തിരുന്നു…
ഡാ… കിട്ടിയോ പിന്നേം…
മ്മ്മ്…
ഏഹ്…
അടിച്ചു മോളേ…
വിനു അവളുടെ കൈ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു…
ഇയ്യോ… വിടടാ എന്റെ കൈ…
അവള് പറഞ്ഞതും വിനു നേരെ ഇരുന്നു…
നീയെന്തൊക്കെയാ ഈ പറയുന്നേ…അവള് നിന്നെ അടിച്ചോ…
അപ്പുറത്തിരുന്ന നവി ചോദിച്ചതും ദേവി അവനേം വിനുനേം മാറി മാറി ഒന്ന് നോക്കി…വിനു അല്ലെന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും തല ആട്ടികൊണ്ട് ഒന്ന് ചിരിച്ചു…
അപ്പൊ ആരു?
ദേവി സംശയത്തോടെ ചോദിച്ചതും വിനു അതെ എന്നു തലയാട്ടി…
റിയലി…
യെസ് ഒഫ്‌കോഴ്സ്…
വിനു പറഞ്ഞതും നവി ഒരു ചിരിയോടെ വരുണിനെ ഒന്ന് നോക്കി… അവൻ എന്തുവാന്ന് തല പൊക്കി ചോദിച്ചതും നവി അവനെ ഒന്ന് കണ്ണടച്ച് കാണിച്ചു…
നവിയേട്ടാ… നവിയേട്ടാ…
കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ് ദേവി അവനെ തോണ്ടി വിളിച്ചത്…
എന്തുവാടി…
ആ പൈനാപ്പിൾ പായസം എനിക്ക് കുറച്ചൂടെ തരാൻ പറ…
അവളുടെ പറച്ചിൽ കേട്ടതും വിനു കഴിപ്പ് നിർത്തി അവളെ ഒന്ന് നോക്കി…
നീയിത് എത്രാമത്തെ തവണ ആടി പായസം മേടിക്കുന്നെ…
വിനു ചോദിച്ചതും ദേവി മുഖം വീർപ്പിച്ചവനെ ഒന്ന് നോക്കി…എന്നിട്ട് നവിയെ നോക്കിയതും അവൻ അവളെ നോക്കി കണ്ണുരുട്ടി…
മതി കുടിച്ചത്… വല്ല ഷുഗറും വരും പെണ്ണെ…
അവനത് പറഞ്ഞതും അവൾ പിന്നെയും മുഖം വീർപ്പിച്ചിരുന്നു… നവിയും വിനുവും ഒരു ചിരിയോടെ അവരുടെ രണ്ടുപേരുടെയും ഗ്ലാസ്സിലെ പായസം അവൾക്ക് മുന്നിലേക്ക് വച്ചുകൊടുത്തു…അത് കണ്ടതും അവൾ സന്തോഷത്തോടെ രണ്ടുപേരെയും നോക്കി…
ഡാങ്ക്സ്…
അവളതും പറഞ്ഞു ആ രണ്ടു ഗ്ലാസിലേം പായസം എടുത്തു കുടിച്ചു…
പിന്നീട് പുറപ്പെടുന്ന സമയം ആയതും നന്ദുവിന്റെ മുഖം മങ്ങാൻ തുടങ്ങി… അവൾ ഗോപിയേം നവിയേം മാലതിയേം ഗോപികയേം ഒക്കെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…
അല്ലെടിയെ… അല്ലേലേ ഇവളേത് നേരോം നമ്മുടെ വീട്ടിൽ അല്ലാരുന്നോ… പിന്നെന്തിനാ ഇപ്പോ അങ്ങോട്ട് വരുന്നേനു ഈ കാറി കൂവുന്നേ…
വിനു ദേവിയുടെ ചെവിയിൽ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി…
ഒന്ന് മിണ്ടാണ്ട് നിക്കുവോ… ഞാനിവിടെ പോസ് ചെയ്തോണ്ട് നിക്കുവാ… വല്ല കാൻഡിടും കിട്ടിയാലോ… അപ്പോഴാ…
അപ്പോഴാണ് ഓപ്പോസിറ്റ് നിൽക്കുന്ന ക്യാമറാമാൻ ഫോട്ടോ എടുക്കുന്നതവൻ കണ്ടത്… പിന്നെ പറയണോ… അവനും നല്ല രീതിയിൽ പോസ് ചെയ്തങ്ങു നിന്നു… അല്ല പിന്നെ…
ഒരുവിധം വരുണും നവിയും ചേർന്നവളെ കാറിലേക്ക് ഇരുത്തി… കൂടെ വരുണും വിനുവും ദേവിയും കയറി…കാറിൽ വരുൺ കേറിയതോടെ നന്ദു കരച്ചിൽ മ്യുട്ട് അടിച്ചു… ദേവിക്കും വിനുവിനും അത് കണ്ടു ചിരി വന്നെങ്കിലും അവരൊന്നും മിണ്ടിയില്ല…എത്ര ചിരിച്ചു കളിച്ചാലും സ്വന്തം അച്ഛനെയും അമ്മയേയും ഒക്കെ വിട്ട് മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുന്നത് ആർക്കായാലും പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അവർക്കെല്ലാം അറിയാമാരുന്നു…
നന്ദ്യാരത്ത് എത്തിയതും ഗായത്രി അവരെ രണ്ടുപേരെയും ആരതി ഉഴിഞ്ഞു… സിന്ധു കൊടുത്ത വിളക്കുമായി നന്ദു അവിടേക്ക് വലതുകാൽ വെച്ച് കയറി… ഇത് വരെയും അവിടേക്ക് വന്നിരുന്നത് ഗായത്രിയുടെ ആങ്ങളയുടെ മകൾ എന്ന സ്ഥാനത്ത് ആരുന്നെങ്കിൽ ഇന്നിപ്പോ താനീ വീട്ടിലെ മരുമകൾ ആയിരിക്കുന്നു…നന്ദു നിറഞ്ഞ മനസ്സോടെ അകത്തേക്ക് കയറി…
പൂജാമുറിയിൽ വിളക്ക് വെച്ച ശേഷം അവിടെ വന്ന കുറച്ചുപേർ നന്ദുവിനെ പരിചയപ്പെടാനും സംസാരിക്കാനുമൊക്കെയായി വന്നു… ഒരുവിധം ദേവി അവളെ വരുണിന്റെ റൂമിലേക്ക് കൊണ്ടുപോയി…
ന്റമ്മേ…നീ പറഞ്ഞത് ശെരിയാ… ഇതിലും ഭേദം ഒളിച്ചോടുന്നത് തന്നെയാ… ഹോ… മനുഷ്യന്റെ ഊപ്പാടിളകി…
ആ കട്ടിലിലേക്ക് ചെന്ന് കിടന്നുകൊണ്ട് നന്ദു പറഞ്ഞതും ദേവി ഒരു ചിരിയോടെ വാതിൽ അടച്ചു…
അതാണ്…ആഹ്… ഇനി മോളെഴുന്നേറ്റേ… ഈ ഗോൾഡും മുല്ലപ്പൂവും സാരീം ഒക്കെ മാറി ചെന്നൊന്ന് ഫ്രഷ് ആക്… ഇപ്പോ ആ ബ്യൂട്ടീഷ്യൻ വരും നിന്നെ റിസെപ്ഷന് ഒരുക്കാൻ…
വരുണിന്റെ വാർഡ്രോബിൽ നിന്നും അവൾക്കുള്ള റിസെപ്ഷന്റെ ഡ്രസ്സ് എടുത്തു ആ കട്ടിലിലേക്കിട്ടുകൊണ്ട് ദേവി പറഞ്ഞു… വാടമുല്ല കളറിൽ ഉള്ള മനോഹരമായ ഒരു ഗൗൺ ആരുന്നു അത്…
ദേവി അവളുടെ ഗോൾഡും മുല്ലപ്പൂവും ഒക്കെ ഊരി മാറ്റിയതും അവൾ കുളിക്കാനായി കയറി… ദേവി അവളുടെ ഗോൾഡ് എല്ലാം എടുത്തൊരു പെട്ടിയിലാക്കി അലമാരയിൽ വെച്ച് പൂട്ടി…അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്…ദേവി ചെന്നു വാതിൽ തുറന്നു…സിന്ധുവും കൂടെ നന്ദൂനെ ഒരുക്കാൻ വന്ന ബ്യൂട്ടീഷ്യനും ആരുന്നു അത്…
നന്ദു എവിടെ മോളേ…
അവൾ കുളിക്കാൻ കേറി വല്യമ്മേ…
ആഹ്… ദാ അവളെ ഒരുക്കാൻ ഉള്ള ആളെത്തി…
സിന്ധു അതും പറഞ്ഞുകൊണ്ട് അവരോട് അകത്തേക്ക് ചെന്നോളാൻ പറഞ്ഞു… അവർ അകത്തേക്ക് വന്നതും ദേവി വാതിലടച്ചു…
വരുണിന്റെ റൂമിൽ നന്ദു ഒരുങ്ങുവാരുന്നത് കൊണ്ടു വരുൺ വിനുവിന്റെ റൂമിൽ നിന്നാണ് റെഡി ആയത്… നന്ദുവിന്റെ ഡ്രസ്സിനു മാച്ച് ആയ ഷർട്ടും ബ്ലാക്ക് സ്യുട്ടുമാണ് അവൻ ധരിച്ചത്…
അതേ… കഴിഞ്ഞെങ്കിൽ ഒന്ന് വേഗം മാറുവോ… ബാക്കി ഉള്ളവർക്കും ഒരുങ്ങണം…
കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി സെറ്റ് ചെയ്യുന്ന വരുണിനെ നോക്കി വിനു പറഞ്ഞതും അവനൊന്ന് തിരിഞ്ഞു നോക്കി…
മ്മ്മ്? എന്താ നോക്കുന്നെ…
അല്ല ഇന്ന് എന്റെ റിസപ്ഷൻ ആണോ അതോ നിന്റെയോ…
സംശയമെന്താ… ഏട്ടന്റെ തന്നെ… എന്നും പറഞ്ഞു നിങ്ങൾക്ക് മാത്രം ഒരുങ്ങിയാ മതിയോ മനുഷ്യാ…
ഓഹ്… ദാ… കഴിഞ്ഞു…
അതും പറഞ്ഞു ആ ബ്രഷ് വിനൂന്റെ കയ്യിലേക്ക് കൊടുത്തു വരുൺ മുറിക്ക് പുറത്തേക്കിറങ്ങി…അപ്പോഴേക്കും ചെമ്പകത്തൂന്ന് എല്ലാവരും എത്തിയിരുന്നു…
സ്റ്റെപ് ഇറങ്ങി വന്ന നന്ദൂനെ കണ്ടതും വരുണിന്റെ കണ്ണുകൾ അവളിലേക്ക് മാത്രമായി ചുരുങ്ങി… ആ ഗൗണിൽ അവൾ ഒരു മാലാഖയെ പോലെ തോന്നിച്ചു…കൈപിടിച്ച് നടന്നു വരുന്ന വരുണിനേം നന്ദൂനേം കണ്ടതും എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു…സ്റ്റേജിൽ കയറി എല്ലാവരുടെയും കൂടെ നിന്നവർ രണ്ടുപേരൂടെ കേക്ക് കട്ട് ചെയ്തു പരസ്പരം വായിൽ വെച്ച് കൊടുത്തു…അപ്പോഴേക്കും ഓരോരുത്തരായി പരിചയപ്പെടാൻ അങ്ങോട്ട് വന്നു തുടങ്ങി…
ഫ്രണ്ട്സിന്റെ കൂടെ ഓടി നടന്നു സെൽഫിയും ഒക്കെ എടുക്കുന്നതിനിടക്കാണ് ദേവിയെ നവി പിടിച്ചു നിർത്തിയത്…
ആഹ്… എന്താ നവിയേട്ടാ…
നിനക്ക് ഒന്ന് അടങ്ങി ഇരുന്നുകൂടെ കുറച്ചു നേരമെങ്കിലും… രാവിലെ മുതൽ നിൽപ്പും നടപ്പുമൊക്കെ തന്നാ… ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ…
പിന്നേ… എനിക്കിപ്പോ ഒരു കുഴപ്പോം ഇല്ല വേദനേം ഇല്ല… ഇന്നേ… എന്റെ ഏട്ടന്റെ കല്യാണമാ… ഇന്നല്ലങ്കിൽ പിന്നെന്നാ ഞാൻ ഓടി നടക്കണ്ടേ… അതുകൊണ്ട് അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ… ഞാൻ പോയി ഫോട്ടോ എടുക്കട്ടെ…
അതും പറഞ്ഞു നവിയെ തള്ളി മാറ്റികൊണ്ട് ദേവി അപ്പുറത്തേക്ക് പോയി…
ഈ പെണ്ണ്…
നവി ചിരിച്ചുകൊണ്ട് പറഞ്ഞു…
സ്റ്റേജിൽ വരുണിനോട് ചേർന്ന് നിൽക്കുമ്പോഴും നന്ദുവിന്റെ ഉള്ളിൽ ആകെ പാടെ ഒരു വല്ലായ്മ തോന്നി…
ഒത്തിരി ആഗ്രഹിച്ച ജീവിതം ആണിത്… ഒരു സ്വപ്നം പോലെ തോന്നുന്നു… പക്ഷെ ഇപ്പോഴും പൂർണമായി സന്തോഷിക്കാൻ പറ്റാത്ത ഒരു അവസ്ഥ… ഒരു പക്ഷെ ഇതുവരെയും വരുണേട്ടനോട് ഒന്ന് തുറന്നു സംസാരിക്കാത്തത് കൊണ്ടാവും…
അതും മനസ്സിൽ ഓർത്തുകൊണ്ടവൾ വരുണിനെ ഒന്ന് നോക്കി…
സംസാരിക്കണം… ഉള്ള് തുറന്നു സംസാരിക്കണം… വർഷങ്ങളായി പറയാൻ ബാക്കി വെച്ചതെല്ലാം പറയണം…
നന്ദു മനസ്സിൽ ഉറപ്പിച്ചു… അപ്പോഴാണ് കൈയിൽ ഒരു ഗിഫ്റ്റുമായി സ്റ്റേജിലേക്ക് കയറി വരുന്ന നിരഞ്ജനെ നന്ദു കണ്ടത്… അവൻ ഒരു ചിരിയോടെ വന്ന് വരുണിനെ കെട്ടിപിടിച്ചു…
ഹാപ്പി മാരീഡ് ലൈഫ് അളിയാ…
എന്നിട്ട് കയ്യിലിരുന്ന ഗിഫ്റ്റ് നന്ദുവിന് കൊടുത്തു…അവളൊന്നു ചിരിച്ചു…അപ്പോഴേക്കും നവി അങ്ങോട്ട് വന്നു… പിന്നെ അവർ മൂന്നുപേരും കൂടെ ആയി സംസാരം…
റിസപ്ഷൻ കഴിഞ്ഞതും ചെമ്പകത്തൂന്ന് എല്ലാവരും തിരികെ പോയി…നന്ദു പോയി ഡ്രസ്സൊക്കെ മാറി ഫ്രഷ് ആയി അടുക്കളയിലേക്ക് വന്നു… അവിടെ സിന്ധുവും ഗായത്രിയും ദേവിയും ഉണ്ടാരുന്നു… സിന്ധു ഒരു ചിരിയോടെ അവളുടെ കൈയിലേക്ക് ഗ്ലാസിൽ ഒഴിച്ച പാല് കൊടുത്തു…
അല്ല… അപ്പൊ സെറ്റും മുണ്ടുമൊന്നും വേണ്ടാ?
ദേവി ഒരു സംശയത്തോടെ ചോദിച്ചതും ഗായത്രി അവളെ ഒന്ന് നോക്കി…
അല്ല ഈ സിനിമയിലും സീരിയലിലും ഒക്കെ ഫസ്റ്റ് നൈറ്റിനു സെറ്റ് സാരീം ഒക്കെ ഉടുത്തല്ലേ പാലും കൊണ്ടു പോകുക…
ദേവി പറഞ്ഞു…
നിനക്കിത് എന്തിന്റെ കേടാ…
നന്ദു അവളെ നോക്കി മനസ്സിൽ പറഞ്ഞതും അത് മനസ്സിലായെന്ന പോലെ ദേവി അവളെ നോക്കി നന്നായൊന്ന് ഇളിച്ചു…
അതൊക്കെ സിനിമയിൽ… അങ്ങനെ അതൊക്കെ ഉടുക്കണമെന്ന് നിർബന്ധമൊന്നും ഇല്ല… നന്ദൂ… മോള് ചെല്ല്… ക്ഷീണം കാണും… രാവിലെ മുതലുള്ള നിൽപ്പ് അല്ലേ…
ഗായത്രി നന്ദൂനെ നോക്കി പറഞ്ഞതും ദേവി അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു…
ശെരി അപ്പേ…
അതും പറഞ്ഞു ദേവിയെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ടു നന്ദു മുകളിലേക്ക് നടന്നു…വരുണിന്റെ മുറിയുടെ മുന്നിൽ നിൽക്കുമ്പോ തന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നതവൾ അറിഞ്ഞു… പതിയെ വാതിൽ തുറന്നവൾ അകത്തേക്ക് കയറി… അവിടെ വരുൺ ഉണ്ടായിരുന്നില്ല… ബാത്‌റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടതും അവൻ കുളിക്കുവാന്ന് അവൾക്കു മനസ്സിലായി… അവൾ കൈയിലിരുന്ന ഗ്ലാസ്സ് ആ മേശപ്പുറത്തേക്ക് വെച്ചതും അവിടെ പാതി തുറന്നൊരു ഡയറി ഇരിക്കുന്നത് അവൾ കണ്ടു… ഒന്ന് മടിച്ചെങ്കിലും ചുമ്മാ ഒരു രസത്തിനവൾ അതൊന്ന് തുറന്നു നോക്കി… അതിൽ എഴുതിയിരിക്കുന്ന വരികൾ കണ്ടതും നന്ദു ഒരു നിമിഷം തറഞ്ഞു നിന്നു പോയി…
………….. തുടരും………….
നീ മാത്രം ❤️ 74
നന്ദുവിന്റെ കൈയിലിരുന്ന ആ ഡയറി ഒന്ന് വിറച്ചു…കണ്ണിൽ നീർമുത്തുകൾ ഉരുണ്ടു കൂടി… അവളാ ഡയറി മുഴുവൻ മറിച്ചു നോക്കി…
ഇത്?…
അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ അക്ഷരങ്ങളിൽ വീണു മഷി പടർന്നു… പെട്ടന്നാണ് തന്റെ വലത്തേ ചെവിക്കു മേലെയായി ഒരു ചൂട് നിശ്വാസം പതിഞ്ഞത്… ശരീരം മുഴുവൻ ഒരു വിറയൽ പടർന്നതവൾ അറിഞ്ഞു…അവളൊന്നു ഏങ്ങി കൊണ്ടു തല ചെരിച്ചവനെ നോക്കി… അപ്പോഴേക്കും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു… അവന്റെ ശരീരത്തിലെ തണുപ്പ് തന്നിലേക്കും പടരുന്നതവൾ അറിഞ്ഞു…
വ്… വരുണേട്ടാ… ഇത്…
അവളുടെ ശബ്ദം പതിഞ്ഞു പോയിരുന്നു…അവനൊരു ചിരിയോടെ ഇടത്തെ കൈ കൊണ്ടവളുടെ കയ്യിൽ നിന്നാ ഡയറി വാങ്ങി…
നിന്റെ ഡയറി…
അവനത് പറഞ്ഞതും അവന്റെ കൈകളിൽ അവളുടെ കണ്ണുനീർ വീണു… അവനൊരു ചിരിയോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് നടന്നു… അവിടെയുള്ള ഹാങ്ങിങ് സ്വിങ് ചെയറിലേക്ക് അവനിരുന്നു… എന്നിട്ടവളെ മടിയിലേക്കിരുത്തി…അവളുടെ തോളിൽ താടി താങ്ങിക്കൊണ്ടവൻ പറഞ്ഞു തുടങ്ങി…
നിനക്കോർമ്മയുണ്ടോ… കുഞ്ഞിലേ ഒരിക്കലും ഞാൻ ദേവൂനോട് കാണിക്കുന്ന ഒരടുപ്പവും നിന്നോട് കാണിച്ചിട്ടില്ല…കുഞ്ഞിഫ്രോക്കും ഇട്ടു മുടി എല്ലാം കൂടെ ഉച്ചിയിൽ കെട്ടി വരുണേട്ടാ വരുണേട്ടാ എന്നും പറഞ്ഞു നീ എന്റെ കയ്യിൽ വന്നു തൂങ്ങുന്നത്…എല്ലാവരും കൂടെ ഒരുമിച്ച് സ്കൂളിൽ പോകുമ്പോഴും എല്ലാം ഞാൻ മനപ്പൂർവം നിന്നെ ശ്രദ്ധിക്കാറേ ഇല്ലാരുന്നു… എനിക്കറിയില്ലാരുന്നു അതെന്താന്ന്… പിന്നെ പിന്നെ നീയും എന്നോട് മിണ്ടാതായി…ദേവുവും വിനുവും നീയും കൂടെ ആയാൽ പിന്നെ എന്നെ നീയൊന്ന് നോക്കാറു കൂടി ഉണ്ടായിരുന്നില്ല…അതെന്നെ വല്ലാണ്ട് ദേഷ്യം പിടിപ്പിച്ചിരുന്നു… ഒരുപക്ഷെ ഞാൻ നിന്നെ ശ്രെദ്ധിച്ചില്ലെങ്കിലും നീ വന്നെന്റെ കയ്യിൽ തൂങ്ങുന്നത് മനസ്സ് കൊണ്ടു ഞാൻ ആസ്വദിക്കുന്നത് കൊണ്ടാവും… എന്റെ മാറ്റങ്ങൾ എല്ലാം ഒരാൾ നന്നായി മനസ്സിലാക്കുന്നുണ്ടാരുന്നു…
അവൾ സംശയത്തിൽ അവനെ ഒന്ന് നോക്കി… അവനൊന്ന് ചിരിച്ചുകൊണ്ട് അവളെ ഒന്നൂടെ മുറുകെ പിടിച്ചു…
നവി… അവനു മനസ്സിലായിരുന്നു എന്റെ ദേഷ്യത്തിന്റെ കാരണം… പക്ഷെ അപ്പോഴും അവനൊന്നും ചോദിച്ചിരുന്നില്ല…പിന്നെ പിന്നെ എനിക്ക് മനസ്സിലായി നീയും എന്നെ ശ്രെദ്ധിക്കുന്നുണ്ടെന്ന്… എന്നെ കാണുമ്പോൾ വിടരുന്ന ഈ കുഞ്ഞികണ്ണുകളും ചുവക്കുന്ന ഈ ഉണ്ടക്കവിളുകളും എല്ലാം എനിക്കത് കാട്ടി തന്നു…
അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ടവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു…
ആയിടക്കാണ് ഒരു ദിവസം ഞാൻ ചെമ്പകത്തു നവിയെ വിളിക്കാൻ വേണ്ടി വന്നത്… അന്ന് നീയും ദേവുവും കൂടി ഡ്രോയിങ് ക്ലാസിനു പോയിരിക്കുവാരുന്നു…നവി കുളിക്കാൻ പോയ സമയത്ത് ചുമ്മാ ഒരു തമാശക്കാണ് ഞാൻ നിന്റെ റൂമിൽ കയറിയത്…മേശപ്പുറത്തു ഇരുന്ന നിന്റെ ബുക്സിലൂടെ ഒക്കെ കണ്ണോടിച്ചു പോകുന്നതിനിടക്കാണ് അതിനിടയിൽ ഇരുന്ന ആ ഡയറി ഞാൻ കാണുന്നത്… ഒരു കൗതുകത്തിനു എടുത്തു നോക്കി… അത് നിറയെ മാധവിക്കുട്ടിയുടെ വരികൾ മാത്രം…
എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ…
ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി
നീയെന്റെ ചെവിയിൽ അടക്കം പറയണം…
പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്…
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്…
അവന്റെ മുഖത്തേക്ക് നോക്കികൊണ്ടവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചു…
അത് വായിച്ചു എനിക്കത്ഭുദം തോന്നി…ആ ഡയറി നിറയെ ആ വരികൾ മാത്രം… നിനക്കാ വരികളോടുള്ള പ്രണയം എനിക്കന്ന് മനസ്സിലായി… ഞാൻ അതെടുത്തു സൂക്ഷിച്ചു വെച്ചു… ഡയറി കാണാതായത് നീ ശ്രെദ്ധിച്ചെങ്കിലും പിന്നീട് നീ അത് വിട്ടു…ആയിടക്കാണ് ഞാനും നവിയും ബാംഗ്ലൂരിൽ പോകുന്നത്…അവിടെവെച്ചു എന്നെ ഞെട്ടിച്ചുകൊണ്ട് നവി എന്നോടെല്ലാം ചോദിച്ചു… കാരണം അവനു മനസ്സിലായിരുന്നു എന്റെയും നിന്റെയും മാറ്റം…അപ്പോഴും അവനൊരു ഉത്തരം കൊടുക്കാൻ ആവുമായിരുന്നില്ല എനിക്ക്…തിരികെ ഞങ്ങൾ വന്നപ്പോഴാണ് നിരഞ്ജൻ ഞങ്ങളോടെല്ലാം പറഞ്ഞത്… ശിവക്ക് നിന്നെ ഇഷ്ടമായിരുന്നെന്നും അവൻ അത് നിന്നോട് പറഞ്ഞപ്പോൾ നീ എന്നെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞതും ഒക്കെ… അത് കേട്ടപ്പോൾ…എന്തോ… മനസ്സിൽ മഞ്ഞു വീണത് പോലൊരു ഫീൽ ആരുന്നു…പക്ഷെ പിന്നീട്… പിന്നീടവൻ നിന്നെ കയറി പിടിച്ചതും എല്ലാം അറിഞ്ഞപ്പോൾ… നീ അനുഭവിച്ചത് അറിഞ്ഞപ്പോൾ… എനിക്കറിയില്ല പെണ്ണെ… എന്തായിരുന്നു എന്റെ മാനസികാവസ്ഥ എന്ന് എനിക്ക് പോലുമറിയില്ലാരുന്നു…അതോടെ എനിക്ക് മനസ്സിലായി നീ എനിക്ക് ആരാണ് എന്ന്… വർഷങ്ങളായി ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരം…
അതും പറഞ്ഞവൻ അവളെ ഒന്ന് നോക്കി… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…അവനാ കണ്ണുകൾ തുടച്ചു കൊടുത്തു…
പിന്നെയാണ് അച്ഛന്റേം അമ്മയുടെയും തീരുമാനപ്രകാരം എനിക്കും വിനുവിനും കാനഡക്ക് പോകേണ്ടി വന്നത്…ആദ്യം പ്രയാസം തോന്നിയെങ്കിലും നവിയാണ് എന്നെ പറഞ്ഞു മനസിലാക്കിയത്…പിന്നെ നിന്റെയുള്ളിലും ഞാൻ ഉണ്ടല്ലോ… എത്ര ദൂരത്തായാലും ഞാൻ ദാ ഇവിടെ ഭദ്രമായി ഉണ്ടാകുമെന്ന് എനിക്കറിയാമാരുന്നു…
നന്ദുവിന്റെ നെഞ്ചിലായി കൈ വെച്ചുകൊണ്ടവൻ പറഞ്ഞതും അവളൊന്നു ചിരിച്ചു… എന്നിട്ടവന്റെ മുഖം പതിയെ കൈകുമ്പിളിൽ എടുത്തു ആ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു…വർഷങ്ങളായി പറയാതെ കൊണ്ടു നടന്ന പ്രണയം മുഴുവൻ ആ ചുംബനത്തിലൂടെ അവളവന് പകർന്നു കൊടുത്തു…ഇരു കണ്ണുകളുമടച്ചവനത് സ്വീകരിച്ചു…അവൾ അവനെ ഒന്ന് നോക്കി…
എന്നിട്ട് എനിക്ക് മെസ്സേജ് അയച്ചെന്നെ പറ്റിച്ചല്ലേ…
അവൾ ചോദിച്ചത് കേട്ടതും അവനൊന്ന് ചിരിച്ചു… എന്നിട്ടവളുടെ മുഖത്തേക്ക് കിടന്ന മുടി ചെവിക്കു പിറകിലായി വെച്ച് കൊണ്ടവൻ പറഞ്ഞു…
പിന്നല്ലാതെ… ഇവിടുന്ന് പോയി കഴിഞ്ഞു നീയെന്നെ പറ്റി ഒന്ന് തിരക്കിയോ… വിനുവിനെ തിരക്കും… വിനുവിനെ മാത്രം… എന്നെ പറ്റി ആരോടും ഒന്ന് തിരക്കത്തു പോലുമില്ല… ആ ദേഷ്യത്തിന് തോന്നിയ ഒരു കുഞ്ഞു കുസൃതി… നിന്നെ ഒന്ന് പറ്റിക്കാമെന്ന് തോന്നി… അങ്ങനെയാ നിനക്ക് മെസ്സേജ് അയക്കാൻ തുടങ്ങിയത്…
കള്ളൻ…
അവളതും പറഞ്ഞവന്റെ നെഞ്ചോടു ചേർന്നിരുന്നു…എന്നിട്ട് പതിയെ കൈ എടുത്തവന്റെ നെഞ്ചിലേക്ക് വച്ചുകൊണ്ട് പറഞ്ഞു…
എന്റെ പ്രാണൻ…
അത് കേട്ടതും അവന്റെ മുഖത്ത് അവളോടുള്ള പ്രണയവും വാത്സല്യവും ഒക്കെ നിറഞ്ഞു…മനസ്സിൽ തോന്നിയ സംഘർഷങ്ങൾ മുഴുവൻ തന്നെ വിട്ടു പോകുന്നതായി അവൾക്കു മനസ്സിലായി… അവളൊരു ചിരിയോടെ അവന്റെ നെഞ്ചിടിപ്പും കേട്ട് കൊണ്ടങ്ങനെ കിടന്നു… പതിയെ അവന്റെ വിരലുകൾ അവളുടെ ചെവിയിലായി വന്നു ഇക്കിളിയാക്കിയതും അവളൊന്നു കുറുകി…
അതേ… വരുണേട്ടാ…
മ്മ്മ്? എന്താണാവോ…
അതില്ലേ… പിന്നേ… അന്ന് എന്നോട് ചെവിയിൽ എന്തോ പറഞ്ഞില്ലേ… അതെന്തുവാരുന്നു?…
അവളത് ചോദിച്ചതും അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു…
എന്ത്… എന്ന്?…
വരുണേട്ടാ… കളിക്കല്ലേ…അന്ന്… വരുണേട്ടന് അറിയാം…
ഓഹ്… അതോ…നീ അന്നത് കേട്ടില്ലേ…
അത്… ഞാൻ അങ്ങ് മറന്നു പോയി…പ്ലീസ് ഒന്ന് പറ… എന്താത്…
ഹ്മ്മ്മ്…അത്…
അതും പറഞ്ഞവൻ അവളുടെ ചെവിക്കരികിലായി പറഞ്ഞു…
aishteru…
അവളുടെ കണ്ണുകൾ വിടർന്നു… അവൾ അവനെ നോക്കി…
എന്ന് വെച്ചാൽ?
എന്ന് വെച്ചാൽ…
അവൻ അവളുടെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു… അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു…
I love you…
അവനത് പറഞ്ഞതും അവളതിശയത്തോടെ അവനെ നോക്കി… എന്നിട്ട് പെട്ടന്ന് അവന്റെ മടിയിൽ നിന്നു ചാടി എണീക്കാൻ നോക്കിയതും അവൻ അവളെ തിരികെ പിടിച്ചിരുത്തി…
നീയിത് എങ്ങോട്ടാ ഈ പോണേ…
ഞാനേ…വിനൂനോടും ദേവൂനോടും ചെന്ന് പറഞ്ഞിട്ട് വരട്ടെ…
ഹെന്ത്…
ഈ പറഞ്ഞത്… അന്ന് അവർ കുറെ ചോദിച്ചതാ… ഞാൻ മറന്നു പോയി… അന്ന് ദേവു പറഞ്ഞതാ വരുണേട്ടനോട് തന്നെ ചോദിക്കാന്ന്…
അവളുടെ പറച്ചിൽ കേട്ടതും അവൻ തലക്ക് കൈ കൊടുത്തു പോയി…
ഏത് നേരത്താണാവോ…
അതും പറഞ്ഞവൻ അവളെ ഒന്ന് നോക്കി…
ഇന്നീ മുറിക്കാത്തൂന്നെങ്ങാനും നീ വെളിയിൽ പോയാ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും…കേട്ടോടി വെള്ളപ്പാറ്റേ…
പോ…
അവൾ മുഖം വീർപ്പിച്ചു അവന്റെ നെഞ്ചിലൊരു കുത്തും കൊടുത്തു അവനെ ചുറ്റി പിടിച്ചിരുന്നു…അവൻ അവളെ പൊതിഞ്ഞു പിടിച്ചു…എത്ര നേരം അങ്ങനെ ഇരുന്നെന്ന് അവർക്ക് മനസ്സിലായില്ല…
അതേ… ഇവിടിങ്ങനെ ഇരുന്നാൽ മതിയോ…
അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
മ്മ്മ്… പിന്നെ?
അവൾ തലപൊക്കി അവനെ നോക്കി ചോദിച്ചതും അവനൊന്ന് മീശ പിരിച്ചു…
പിന്നേ…
അതും പറഞ്ഞവൻ അവളെ കൈയിൽ കോരി എടുത്തു… എന്നിട്ട് പതിയെ അകത്തേക്ക് നടന്നു…കാലു കൊണ്ടാ ബാൽക്കണി വാതിൽ അവൻ അടച്ചു… അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആരുന്നു… അവൻ അവളെ കട്ടിലിലേക്ക് കിടത്തി അവൾക്കരികിലായി കൈമുട്ട് കുത്തി കിടന്നു…കൈവിരലുകൾ അവളുടേതുമായി കോർത്തു…അവന്റെ മുഖം അവളിലേക്കടുത്തതും അവൾ കണ്ണുകൾ അടച്ചവനെ സ്വീകരിക്കാൻ തയ്യാറായി…
•••••••••••••••••••••••••••••••••••••••••••
രാത്രി വെറുതെ ഫോണിൽ കുത്തി കിടക്കുവാരുന്നു വിനു… ആരുനെ ഒന്ന് വിളിക്കാന്നു വെച്ചാൽ അവളുടെ നമ്പറും കൈയ്യിൽ ഇല്ല… നന്ദുവിനോട് ചോദിക്കാനും വിട്ടു പോയി… ഇനി ഇപ്പോ എന്ത് ചെയ്യും…അതും ആലോചിച്ചു കൊണ്ടാവാൻ ഫോൺ കട്ടിലിലേക്കിട്ടു…പെട്ടന്നാണ് അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്… അവൻ ഫോൺ എടുത്തു നോക്കി… സേവ് ചെയ്യാത്ത നമ്പർ…ഡി.പി കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…
ആരു…
അവൻ അതും പറഞ്ഞുകൊണ്ട് അത് ഓപ്പൺ ചെയ്തു… അവളുടെ മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…
ഓയ്…❤️
അവൻ പെട്ടന്ന് എഴുന്നേറ്റിരുന്നു… എന്നിട്ടാ നമ്പറിലേക്ക് കാൾ ചെയ്തു…പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ആയി…
ഹലോ…
കാറ്റ് പോലുള്ള അവളുടെ സൗണ്ട് കേട്ടതും അവനൊന്ന് സംശയിച്ചു…
നീ ഏത് ഗുഹയിൽ ആടി… നിന്റെ സൗണ്ട് എന്താ ഇങ്ങനെ…
അമ്മമ്മ അടുത്ത് കിടപ്പുണ്ട്…
നൈസ്…
നീ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി… ഓക്കേ?
ആഹ് ആഹ്… ശെരി…
അതും പറഞ്ഞവൻ ഫോൺ കട്ട് ആക്കി…
കള്ള കിളവി… ഇവർക്ക് അപ്പുറത്തെങ്ങാനും പോയി കിടന്നാ പോരേ…
അതും പറഞ്ഞവൻ അവളോട് വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി…
……………… തുടരും……………….
നീ മാത്രം ❤️ അവസാന ഭാഗം
വാദ്യമേളങ്ങൾ ഉയർന്നതും നവി കണ്ണുകൾ ഒന്ന് അടച്ചു തുറന്നു… താലപ്പൊലിയുടെ അകമ്പടിയോടെ നിറഞ്ഞ സദസ്സിന് ഇടയ്ക്കൂടെ കൃഷ്ണന്റെ കൈയും പിടിച്ചു നടന്നു വരുന്ന ദേവിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…
ചില്ലി റെഡ് പട്ടുസാരിയിൽ അതിമനോഹരി ആയി നടന്നു വരുന്ന ദേവിയെ കാണുന്തോറും തന്റെ നെഞ്ചിടിപ്പ് ഏറി വരുന്നതായി അവനു തോന്നി…ഇടങ്കണ്ണിട്ട് നവിയെ നോക്കിയ ദേവിയുടെ ചുണ്ടുകളിലും ഒരു ചിരി തത്തിക്കളിച്ചു…
അഞ്ചു മാസങ്ങൾക്കു ശേഷം ഇന്നാണ് നവിയുടെയും ദേവിയുടെയും കല്യാണം… വരുണിന്റെയും നന്ദുവിന്റെയും വിവാഹം കഴിഞ്ഞുടൻ തന്നെ ഇരു വീട്ടുകാരും നവിയുടെയും ദേവിയുടെയും വിവാഹകാര്യം ആലോചിച്ചു തുടങ്ങിയിരുന്നു… അതു മറ്റൊന്നും കൊണ്ടല്ല… സിന്ധുവിനും വിജയനും തിരികെ പോകാനുള്ളത് കൊണ്ടു ദേവിയുടെ വിവാഹവും ഉടനെ നടത്താമെന്ന് അവർ വാശി പിടിച്ചു…വരുണും വിനുവും ആണേ ഇനി തിരികെ പോണില്ലെന്ന് തീരുമാനിച്ചു…നന്ദുവിന്റെ പഠിത്തം കഴിയാത്തതുക്കൊണ്ട് അവളെ കൊണ്ടുപോകാൻ അങ്ങോട്ട് കഴിയില്ലാരുന്നു…അതോടെ വരുൺ അവിടുത്തെ ജോലി റിസൈൻ ചെയ്തു ഇവിടെ തന്നെ ഉള്ളൊരു മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു… വിനുവിനാണേ പോയിട്ട് പ്രത്യേകിച്ചൊരു കാര്യോം ഇല്ലല്ലോ…മാത്രവുമല്ല ഇവിടെ ആണല്ലോ നുമ്മ വാരിയെല്ല്…കോഴ്സ് കഴിയുന്നത് വരെ പ്രേമിച്ച് നടക്കാമെന്ന് കരുതിയിരുന്ന നമ്മുടെ ദേവി കൊച്ചിന്റെ എല്ലാ പ്രതീക്ഷകളും അതോടെ തീർന്നു…പിന്നെ ഇവരുടെ കല്യാണം ഇത്ര പെട്ടന്ന് നടത്തുന്നതിനു പിന്നിൽ ആരും അറിയാതെ വരുണിന്റെ വെളുത്ത കൈകളും ഉണ്ട്…വേറൊന്നും കൊണ്ടല്ല…നവിയുടെ രാത്രി സഞ്ചാരം പതിവായാൽ ഒടുവിൽ അവനാണോ താനാണോ ആദ്യം ട്രോഫി അടിക്കുന്നേന്ന് ഒരു പേടി വരുണിനു ഉണ്ടാരുന്നു… അവനേം കുറ്റം പറയാൻ പറ്റില്ലേ…വെടിമരുന്നും തീപ്പെട്ടിയും അടുത്തുക്കൊണ്ട് വെച്ച് ആർക്കേലും സമാദാനമായി ഉറങ്ങാൻ പറ്റുവോ…അതുകൊണ്ട് വരുൺ അച്ഛമ്മയെ സോപ്പിട്ടു അതിലൊരു തീരുമാനം ആക്കി…വിനുവും ആരുവുമാണേ പിന്നെ കുറച്ചു റൊമാൻസും അതിലേറെ അടിയുമായി ജൈത്രയാത്ര തുടരുന്നു… അവനൊന്ന് പറഞ്ഞാൽ തിരികെ രണ്ടു പറയാതെ അവൾക്ക് സമാധാനം കിട്ടില്ല…അവന്റെ കാര്യം പിന്നെ പറയേ വേണ്ടല്ലോ…പക്ഷെ എന്തുണ്ടെങ്കിലും ഒരു കൈ അകലത്തിൽ നിൽക്കാൻ എപ്പോഴും അവൻ ശ്രെദ്ധിക്കാറുണ്ട്… ഇനി ഒരു ചവിട്ടൂടെ താങ്ങാൻ വയ്യേ…പിന്നെ അച്ഛമ്മയുടെ രണ്ടും കണ്ണും അവന്റെ പിറകെ ആയതുക്കൊണ്ട് രണ്ടിനേം കൈയ്യോടെ പൊക്കി… വിജയൻ പോകുന്നേനു മുന്നേ ആരുവിന്റെ അച്ഛനോട് സംസാരിച്ചു അവരുടെ കല്യാണം പറഞ്ഞു വെച്ചു…അവൾ പഠിക്കുവായതുക്കൊണ്ട് അതു കഴിഞ്ഞു മതി വിവാഹം എന്നവർ തീരുമാനിച്ചു…അതിനിടക്ക് അവളുടെ ഏതോ ഒരു അമ്മാവൻ ജോലിയും കൂലിം ഇല്ലാത്തവന് എങ്ങനാ പെണ്ണ് കൊടുക്കുന്നേന്ന് പറഞ്ഞേന്റെ വാശിക്ക് നമ്മുടെ കൊച്ചൻ സിറ്റിയിലുള്ള ഒരു ഐ.ടി കമ്പനിയിൽ ജോലിക്ക് കയറി…അവനു ജോലി കിട്ടിയാൽ ആ അമ്മാവന്റെ പതിനാറടിയന്തിരത്തിന്റെ ചിലവ് ഫുൾ ഏറ്റോളാമെന്ന് നമ്മുടെ ചെക്കൻ ഒരു നേർച്ചയും നേർന്നു…പിന്നല്ല…വയസ്സാംകാലത്ത് ഓരോരോ മൊടയുമായി ഇറങ്ങിക്കോളും…
ഇനി കുട്ടിയെ മണ്ഡപത്തിലേക്ക് ഇരുത്തിക്കോളൂ…
പൂജാരി പറഞ്ഞതും കൃഷ്ണന്റെ കൈ പിടിച്ചു ദേവി മണ്ഡപത്തിലേക്ക് കയറി നവിയുടെ ഇടതു വശത്തായി ഇരുന്നു… അവളുടെ തൊട്ട് പിറകിൽ ചെറുതായി വീർത്ത വയറുമായി വേറൊരാളും ഉണ്ട്… മാറ്റാരുമല്ല നമ്മുടെ നന്ദു തന്നെ…വരുൺ ആദ്യരാത്രി ഗംഭീരമായി ആഘോഷിച്ചതിന്റെ ഫലമായി പാവം നമ്മുടെ നന്ദുകൊച്ചു ചെറുതായിട്ടൊന്ന് പ്രെഗ്നന്റ് ആയി…അതുകാരണം പെട്ടുപോയത് വരുണാണ്… രണ്ടു വീട്ടിലേയും ആദ്യത്തെ പേരക്കുട്ടി ആയതുകൊണ്ട് എല്ലാവരും നന്ദുവിനെ സ്നേഹിക്കാൻ മത്സരിക്കുവാരുന്നു…അതിനിടക്ക് നവിയും ദേവിയും വിനുവും ആരുവും കൂടി ആയതും പിന്നെ പറയണ്ട…അമ്മാവനും അപ്പച്ചിയും ചെറിയച്ഛനും ചെറിയമ്മയും എല്ലാം കൂടെ വരുണിനെ ഏഴയലത്തു അടുപ്പിച്ചിട്ടില്ല…
മുഹൂർത്തമായി… ഇനി താലി കെട്ടിക്കോളൂ…
പൂജാരി പറഞ്ഞതും ഗോപി നവിയുടെ കൈയിലേക്ക് മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി കൊടുത്തു… മേളം മുറുകിയതും നവി നിറഞ്ഞ മനസ്സോടെ അവളുടെ കഴുത്തിൽ താലി കെട്ടി…അവരിരുവരുടേയും കണ്ണുകൾ പരസ്പരം കോർത്തു… അത്രമേൽ പ്രണയത്തോടെ… നന്ദു ഒരു ചിരിയോടെ പിറകിൽ നിന്നു ദേവിയുടെ മുടി പൊക്കി കൊടുത്തു…താലി കെട്ടിക്കഴിഞ്ഞതും നവിയുടെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു…
അളിയാ… ആക്രാന്തം പാടില്ല…
വിനു പറഞ്ഞതും എല്ലാവരും ചിരിച്ചു…
താലികെട്ട് കഴിഞ്ഞതും ഗോപിയും കൃഷ്ണനും നവിയുടെയും ദേവിയുടെയും കൈയിലേക്ക് പൂമാലകൾ കൈമാറി… അവരിരുവരും പരസ്പരം മാല ചാർത്തി…കൃഷ്‌ണൻ നിറഞ്ഞ മനസ്സോടെ ദേവിയുടെ കൈ പിടിച്ചു നവിക്കു കൊടുത്തു…പിന്നീട് ഫോട്ടോ എടുപ്പാരുന്നു…എല്ലാവരും കൂടി ചേർന്ന് തകർത്തു ഫോട്ടോ എടുത്തു… കപ്പിൾ ഫോട്ടോ എടുക്കാൻ തുടങ്ങിയതും കിട്ടിയ അവസരമെല്ലാം നവി നന്നായി തന്നെ പ്രയോജനപ്പെടുത്തി…ഒന്നാമതേ സാരി ഉടുക്കുന്നേന്റെ ഇറിറ്റേഷൻ… പിന്നെ ഈ ഗോൾഡും മുടിയിലെ പൂവും മേക്കപ്പും എല്ലാത്തിനും പുറമെ ഫോട്ടോഗ്രാഫർമാരുടെ കുറെ പോസുകളും കൂടി ആയതും ദേവി അവരുടെ പൂർവ്വികരെ ഒക്കെ നല്ലവണ്ണം മനസ്സിൽ സ്മരിച്ചു…പിന്നെ ആസ്വദിച്ചു സദ്യ കഴിച്ചപ്പോഴാണ് കുറച്ചെങ്കിലും ഒരു സമാധാനം ആയത്…
ഇറങ്ങാൻ നേരം ദേവി കരഞ്ഞില്ല…അവൾക്കറിയാമാരുന്നു… അവളുടെ കണ്ണൊന്നു നിറഞ്ഞാൽ… അവളൊന്നു കരഞ്ഞാൽ… എല്ലാവരും കരയുമെന്ന്… അച്ഛമ്മയോടും വല്യച്ഛനോടും വല്യമ്മയോടും ഒക്കെ യാത്ര പറഞ്ഞവൾ അച്ഛന്റേം അമ്മയുടേം അടുത്തെത്തി… അവർ അവളെ ചേർത്തു പിടിച്ചു ഉമ്മ കൊടുത്തു…തിരികെ അവളും അച്ഛനും അമ്മയ്ക്കും ഉമ്മ കൊടുത്തു… എന്നിട്ട് കൃഷ്ണനോടായി പറഞ്ഞു…
ദേ അച്ഛാ…ഞാനില്ലെന്ന് കരുതി അമ്മേടടുത്തു കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കല്ല് കേട്ടല്ലോ…
അവൾ പറഞ്ഞതും കൃഷ്‌ണൻ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചുക്കൊണ്ട് അവളെ കളിയായി അടിക്കാൻ കൈ ഓങ്ങി…
പാവം ചെറിയച്ഛൻ… ഇവളെ കെട്ടിച്ചു വിട്ടാലെങ്കിലും സമാധാനം കിട്ടുവെന്ന് കരുതിയതാ…
വിനു പറഞ്ഞതും ദേവി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി…വരുൺ അവളെ ചേർത്തു പിടിച്ചു തലമുടിയിൽ തഴുകി… രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു… നന്ദു അവളെ കെട്ടിപ്പിടിച്ചു…ദേവി കുനിഞ്ഞു നിന്നു അവളുടെ വയറിലായി കൈ വെച്ചു…
അപ്പച്ചി പോയിട്ട് വരാട്ടോ…
ദേവി അത് പറഞ്ഞതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു…
വരട്ടേടാ…ചട്ടിത്തലയാ…
വിനുവിനെ നെഞ്ചിൽ ഒരു കുത്തു കൊടുത്തോണ്ട് പറഞ്ഞതും വിനു ഒന്ന് പുച്ഛിച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു… രണ്ടുപേരും ഉള്ളിൽ കരയുകയായിരുന്നു…
വരണ്ടടി… മൂദേവി…നീ അവിടെ തന്നെ നിന്നാ മതി…എനിക്ക് കുറച്ചു സമാധാനം വേണം…
വിനു അത് പറഞ്ഞതും ദേവി അവനെ രൂക്ഷമായി ഒന്ന് നോക്കി… എന്നിട്ട് ആരുനെ നോക്കി പറഞ്ഞു…
എടി… നിന്റെ അടുത്ത ചവിട്ട് നീ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തേക്കണേ…
ഓക്കേ ചേച്ചി…അത് ഞാൻ ഏറ്റു…
ആരു അവളെ നോക്കി തമ്പ്സ്അപ്പ് കാട്ടിയതും വിനു ദേവിയെ ഒന്ന് നോക്കി…
നിനക്കിത് എന്തിന്റെ കേടാ…
വിനു അവളെ അടിമുടി നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു…
ഇത് നീ ചോദിച്ചു വാങ്ങിച്ചതാ മോനേ…
ദേവി മനസ്സിൽ പറഞ്ഞുകൊണ്ട് നന്നായൊന്ന് ഇളിച്ചു കാട്ടി…
ചെമ്പകത്ത് എത്തിയതും മാലതി കൊടുത്ത നിലവിളക്കും വാങ്ങിയവൾ വലതു കാൽ വെച്ചു അകത്തേക്ക് കയറി…
അല്ല നന്ദുവേച്ചി…ദേവിചേച്ചി എന്നും ഇവിടെ വരുന്നതല്ലേ… പിന്നെന്തിനാ ഈ വിളക്ക് കൊടുത്തു വലതുകാൽ വെച്ചൊക്കെ കേറുന്നേ…നേരെ ഇങ്ങ് കേറിപ്പോന്നാ പോരേ…
വലത്തേ കയ്യിലെ നഖവും കടിച്ചുക്കൊണ്ട് ആരു നന്ദുവിനോട് ചോദിച്ചതും അവൾ ആരുവിനെ ഒന്ന് നോക്കി…
നീ ആ വിനൂന്റെ വാരിയെല്ല് തന്നാടി…നോ ഡൗട്ട്…
ഈൗ…
അന്ന് വൈകുന്നേരം തന്നെയാരുന്നു റിസപ്ഷൻ… ഓഫ്‌വൈറ്റ് കളറിലെ വൈറ്റ് ഗൗൺ ആരുന്നു ദേവിയുടെ വേഷം…നീളൻ മുടി അഴിച്ചിട്ടു കേൾ ചെയ്തു ഒരു സൈഡിലായി ഇട്ടിരുന്നു… അപ്പുറത്തെ സൈഡിൽ മൂന്നു വൈറ്റ് റോസ് സെറ്റ് ചെയ്തു വെച്ചിരുന്നു…കൈയിലും കഴുത്തിലും വൈറ്റ് ക്രിസ്റ്റൽ സ്റ്റോണിന്റെ നെക്‌ളേസും വളയും… കാതിൽ അതിന്റെ തന്നെ ഡ്രോപ്പിംഗ്സ്…മുഖത്ത് മിനിമൽ മേക്കപ്പ് ചെയ്തു ചുണ്ടിൽ ലൈറ്റ് ആയി റെഡ് ലിപ്സ്റ്റിക്കും ഇട്ടിരുന്നു…വൈറ്റ് ഷർട്ടും സ്യുട്ടുമാരുന്നു നവിയുടെ വേഷം…
നന്ദ്യരത്തൂന്ന് എല്ലാവരും വന്നതും ദേവി ഓടി ചെന്നു വിനൂനെ കെട്ടിപ്പിടിച്ചു…
ഐ മിസ്സ് യൂ ഡാ പൊട്ടാ…
അവളുടെ പറച്ചിൽ കേട്ടതും വിനു ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു…
ഐ റ്റൂ മിസ്സ് യൂ ഡി കൊരങ്ങി…നീയില്ലാണ്ട് അവിടെ ഭയങ്കര ബോറാ…
എല്ലാവരും ഒരു ചിരിയോടെ അവരെ നോക്കി നിന്നു… റിസപ്ഷൻ തുടങ്ങിയതും നവിയുടെയും ദേവിയുടെയും ഫ്രണ്ട്‌സ് ഒക്കെ ഇരുവരെയും പരിചയപ്പെടാൻ വന്നു തുടങ്ങി… അതിനിടക്കാണ് സ്റ്റേജിലേക്ക് കയറി വരുന്ന ഒരാളെ ദേവി കണ്ടത്…
ശില്പ…
ഒരു സംശയത്തോടെ ദേവി പറഞ്ഞതും നവി അങ്ങോട്ടേക്ക് നോക്കി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…അപ്പുറത്ത് നിന്ന നന്ദു ഒരു സംശയത്തോടെ വരുണിനെ നോക്കിയതും അവൻ ചിരിച്ചുകൊണ്ട് ഒന്ന് കണ്ണടച്ച് കാണിച്ചു…അപ്പോഴാണ് അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന മറ്റൊരു കൈ അവൾ കണ്ടത്… അതിന്റെ ഉടമയെ കണ്ടതും അവളുടെ കണ്ണുതള്ളിപ്പോയി…
നിരഞ്ജൻ ചേട്ടൻ…
ദേവി അതും പറഞ്ഞുകൊണ്ട് നവിയെ ഒന്ന് നോക്കിയതും അവൻ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു…
അവർ രണ്ടുപേരും സ്റ്റേജിലേക്ക് കയറി… നവി നിരഞ്ജനെ ചേർത്തുപിടിച്ചു…ശില്പ ഒരു ചിരിയോടെ ദേവിയുടെ കൈയിലേക്ക് ഗിഫ്റ്റ് കൊടുത്തു…
വിഷ് യൂ ബോത്ത് എ വെരി ഹാപ്പി മാരീഡ് ലൈഫ്…
അവൾ പറഞ്ഞു…ദേവി അപ്പോഴും അന്തംവിട്ടവളെ നോക്കികൊണ്ട് നിൽക്കുവാരുന്നു… നന്ദുവും ദേവിയുടെ അപ്പുറത്തായി വന്നു നിന്നു… വരുണും അങ്ങോട്ട് വന്നു നിരഞ്ജനെ കെട്ടിപ്പിടിച്ചു…
നിങ്ങൾ രണ്ടുപേരും എന്താ എന്നെ ഇങ്ങനെ നോക്കുന്നേ…
ശില്പ അവരെ മാറി മാറി നോക്കികൊണ്ട് ചോദിച്ചു…
എന്റെ പൊന്നു പെങ്ങന്മാരെ… ദാ ഈ ദുഷ്ടന്മാർ നിങ്ങൾക്ക് ഒരു സർപ്രൈസ് തന്നതാ… ദേ ഇത് എന്റെ സ്വന്തം ആളാ…
ഒരു ചിരിയോടെ ശില്പയെ ചേർത്തു പിടിച്ചുകൊണ്ടു നിരഞ്ജൻ പറഞ്ഞതും ദേവിയും നന്ദുവും പരസ്പരം ഒന്ന് നോക്കി…
ഓഹ്… ഇങ്ങനെ കൂടുതൽ ആലോചിച്ചു നിൽക്കണ്ട… എനിക്ക് ഇവളെ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു… സ്വഭാവത്തിൽ കുറച്ചു അഹങ്കാരം നന്നായുള്ളതുക്കൊണ്ട് അടുക്കാൻ നിന്നില്ല…പക്ഷെ ആ അഹങ്കാരമെല്ലാം ഇവളിൽ നിന്നു പൂർണമായി മാറി എന്നെനിക്ക് ബോധ്യം ആയതും ഞാൻ നേരെ ചെന്നിവൾടെ അമ്മയോട് സംസാരിച്ചു…മോളെ എനിക്ക് കെട്ടിച്ചു തരുവോന്നും ചോദിച്ചു…
നിരഞ്ജൻ പറഞ്ഞതും ദേവിയും നന്ദുവും അത്ഭുതത്തോടെ ശില്പയെ നോക്കി…അവൾ നിറഞ്ഞൊരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു…
എന്നാ ഞങ്ങൾ ഇറങ്ങട്ടെ… ഇരുട്ടുന്നേനു മുന്നേ ഇവളെ വീട്ടിൽ എത്തിക്കണം…വരട്ടെടാ…
ശെരിയെടാ… ഓക്കേ…
അതും പറഞ്ഞവർ രണ്ടുപേരും പോയി…
എന്നാലും… ശില്പ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…
നന്ദു നടന്നു പോകുന്ന അവരെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു…
അവനു ആദ്യായിട്ട് അവളെ കണ്ടപ്പോ തന്നെ ഇഷ്ടം തോന്നിയിരുന്നു… ഞങ്ങൾ പറഞ്ഞും നേരിട്ടും ഒക്കെ അവനു അവളുടെ സ്വഭാവം മനസ്സിലായിരുന്നല്ലോ… അതുകൊണ്ട് ആ ഇഷ്ടം അവന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി… പിന്നീട് ശില്പ മാറി എന്ന് പൂർണമായി ബോധ്യപ്പെട്ടപ്പോഴാ അവൻ അവന്റെ ഈ ഇഷ്ടം ഞങ്ങളോട് പോലും പറഞ്ഞത്… ഞങ്ങളാ പറഞ്ഞത് അവളുടെ അമ്മയെ കണ്ട് സംസാരിക്കാൻ…
വരുൺ പറഞ്ഞു…
അപ്പൊ ശിവയും അവന്റെ അച്ഛനും?…
അതിൽ ഇവൻ എന്ത് പിഴച്ചു… അവരുടെ ചെയ്തികളുടെ ഫലം അവർക്കു കിട്ടി… ഇവൻ ഇവന്റെ ഡ്യൂട്ടി ചെയ്തു… അത്രേയുള്ളൂ… അതവർക്കും മനസ്സിലായി…
നവി പറഞ്ഞു…
മ്മ്മ്…
ദേവിയും നന്ദുവും ഒന്ന് മൂളി…
ഈ കുട്ടിപ്പിശാശ് ഇതെവിടെ പോയി കിടക്കുവാ ഭഗവാനെ…കുറച്ചു മുന്നേ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ…
ആരുവിനെ തപ്പി നടക്കുവാണ് വിനു…ചുറ്റിനും നോക്കി നടക്കുമ്പോഴാണ് ഫുഡ് സെക്ഷനിൽ ഡിസർട്ട് എടുത്തുകൊണ്ടു നിൽക്കുന്ന ആരുവിനെ അവൻ കണ്ടത്…
ഡീ…
പെട്ടന്നുള്ള അവന്റെ വിളിയിൽ അവളൊന്നു ഞെട്ടി കൈയിലെ ബൗൾ താഴെ വീഴാൻ പോയി… അതൊന്ന് ബാലൻസ് ചെയ്തു തിരിഞ്ഞു നോക്കിയതും കണ്ടു അവളെ നോക്കി പേടിപ്പിച്ചുക്കൊണ്ട് നിൽക്കുന്ന വിനുവിനെ…
എന്താ മനുഷ്യാ… എന്റെ ക്യാരമൽ പുഡ്ഡിംഗ് ഇപ്പോ താഴെ പോയേനെ…
അതിൽ നിന്നൊരു സ്പൂൺ വായിൽ വെച്ചുകൊണ്ടവൾ പറഞ്ഞു…
നീയിത് എത്രാമത്തെ വട്ടമാ…കുറച്ചു മുന്നേയും ഇവിടെ കിടന്ന് കറങ്ങുന്നത് കണ്ടല്ലോ…
ശെടാ… നമുക്ക് കഴിക്കാനല്ലേ ഇതൊക്കെ ഇവിടെ വെച്ചേക്കുന്നേ…തന്നെയുമല്ല ഫുഡ് ഒക്കെ എങ്ങനെ ഉണ്ടെന്ന് കഴിച്ചു നോക്കിയാലല്ലേ അറിയാൻ പറ്റു… ഹ്മ്മ്…
അതും പറഞ്ഞുകൊണ്ടവൾ കൈയിലിരുന്നത് കഴിക്കാൻ തുടങ്ങി…
മ്മ്മ്…ക്യാരമൽ പുഡ്ഡിംഗ് അടിപൊളി…നല്ല മധുരം…
പെട്ടന്നാണ് അവൻ അവളുടെ കൈയിലിരുന്ന ബൗൾ വാങ്ങി അവിടെ വെച്ചിട്ട് അവളെ ആരുമില്ലാത്ത ഒരു സ്ഥലത്തേക്ക് നീക്കി നിർത്തിയത്…
അയ്യോ…എന്റെ പുഡ്ഡിംഗ്…
ആരു അത് പറഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു…പെട്ടന്നായതുക്കൊണ്ട് അവളൊന്നു ഞെട്ടി പോയി…അവന്റെ ചുണ്ടുകളുടെ മുറുക്കം കൂടിയതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി…കുറച്ചു സമയത്തിന് ശേഷം ശ്വാസം മുട്ടിയതും അവളുടെ കൈകൾ അവന്റെ ശരീരത്തിൽ മുറുകി…അവൻ പതിയെ അവളുടെ അധരങ്ങളെ മോചിപ്പിച്ചതും അവൾ കണ്ണുകൾ തുറന്നവനെ നോക്കി…ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം നിറഞ്ഞു കണ്ടതും അവളൊന്നു ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചോട് ചേർന്നു… അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു…
ശെരിയാ… പുഡ്ഡിംഗിന് നല്ല മധുരം…
ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവന്റെ കൈയിലൊന്ന് പിച്ചി…
ആഹ്…ഈ പെണ്ണ്… എന്നെ ഉപദ്രവിക്കാനായിട്ട് ഉണ്ടായതാണോടി നീ…
പിച്ച് കിട്ടിയ ഭാഗം തടവികൊണ്ട് അവൻ ചോദിച്ചു…
ഈൗ… കണക്കായിപ്പോയി… മര്യാദക്ക് കഴിച്ചോണ്ട് ഇരുന്ന എന്നെ ഇവിടെ കൊണ്ടു വന്നു ഉമ്മിച്ചതും പോരാ… ഞാൻ ഉപദ്രവിക്കുവാണെന്നല്ലേ… പീഡകാ…
അയ്യാ… പീഡിപ്പിക്കാൻ പറ്റിയ ഒരെണ്ണം…പ്വോഡി അവിടുന്ന്…
അവൻ അതും പറഞ്ഞുകൊണ്ട് അപ്പുറത്തേക്ക് നടന്നു…
ഓഹോ… അങ്ങനെ ആണല്ലേ…നോക്കിക്കോടാ… ഇതിനു പകരം നമ്മുടെ കല്യാണം കഴിഞ്ഞു പത്തു ദിവസത്തേക്ക് ഞാൻ വൃതം എടുക്കും…ഇത് സത്യം… സത്യം…സത്യം… ഹ്മ്മ്…
അവളതും പറഞ്ഞുകൊണ്ട് അവന്റെ പിറകെ പോയി…
പാവം നമ്മുടെ വിനു…ഇതൊന്നുമറിയാതെ ഫുഡ് അടിക്കാൻ തുടങ്ങി…
രാത്രി ഏറെ വൈകിയാണ് റിസപ്ഷൻ കഴിഞ്ഞത്… നന്ദ്യാരത്തൂന്ന് എല്ലാവരും തിരികെ പോയി… നന്ദുവും വരുണും അന്ന് അവിടെ തന്നെ തങ്ങി…ഫ്രഷ് ആയി വന്ന ദേവിയുടെ കൈയിലേക്ക് മാലതി പാല് ഗ്ലാസ്സ് കൊടുത്തു…
അല്ല മോളേ… നിനക്ക് സെറ്റും മുണ്ടും ഉടുക്കണ്ടേ… ബാ… ഞാൻ ഉടുപ്പിക്കാം…
നന്ദു അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞതും ദേവി അവളെ രൂക്ഷമായൊന്ന് നോക്കി…
പക പോക്കുവാണല്ലേടി തെണ്ടി…
ദേവി പറഞ്ഞതും നന്ദു അവളെ നന്നായൊന്ന് ഇളിച്ചു കാട്ടി…
യെസ്… ഓഫ്‌കോഴ്സ്…
മുറിയിലേക്ക് ചെന്നതും കണ്ടു കട്ടിലിൽ തന്നെ കാത്തെന്ന പോലെ കിടക്കുന്ന നവിയെ… ചുണ്ടിൽ ഒരു കള്ളച്ചിരിയും ഉണ്ട്…
ദൈവമേ… എന്തിനുള്ള പുറപ്പാടാണോ കാമദേവൻ…
അവളതും മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു കുറ്റി ഇട്ടു… എന്നിട്ട് ആ ഗ്ലാസ്സ് മേശപ്പുറത്തേക്ക് വെച്ചു എളിക്ക് കൈകൊടുത്തു നിന്നുകൊണ്ട് നവിയെ അടിമുടി ഒന്ന് നോക്കി… അവൻ തലയ്ക്കു കൈകൊടുത്തു കിടന്നുകൊണ്ട് അവളെ നോക്കി…
മ്മ്? എന്താണ് എന്റെ വാമഭാഗം… ചേട്ടനെ കാര്യമായി അങ്ങ് ഊറ്റുന്നേ…
അയ്യടാ… ഊറ്റാൻ പറ്റിയ ഒരു സാധനം… ചുമ്മാ കിടന്ന് ചിരിക്കുന്നത് കണ്ട് നോക്കീന്നേ ഉള്ളേ…അല്ല എന്താണാവോ ഇത്ര കാര്യമായിട്ട് ആലോചിച്ചു ചിരിക്കാൻ…
ഓഹ് അതോ…ചേട്ടന്റെ മോളിങ്ങു വന്നേ…പറഞ്ഞു തരാം…
അതും പറഞ്ഞുകൊണ്ടവൻ അവളുടെ കൈയിൽ പിടിച്ചൊരു വലി വലിച്ചതും അവൾ അവന്റെ മേലെയായി ആ കട്ടിലിലേക്ക് വീണു…
അവളുടെ മുഖത്തൂടെ കൈവിരലുകൾ ഓടിച്ചതും അവളാ വിരലുകൾ പിടിച്ചുവെച്ചു… എന്നിട്ട് എണീറ്റിരുന്നു…കൂടെ അവനും…അവളുടെ നോട്ടം കണ്ടതും അവൻ ആ മൂക്കിൻ തുമ്പിലൊന്ന് തട്ടി… എന്നിട്ട് പറഞ്ഞു…
ഓഹ്… ഇനി അതിന്റെ വാലേൽ തൂങ്ങേണ്ട…ഞാനും വരുണും കൂടെ ഒരു ബെറ്റ് വെച്ചിരുന്നു പണ്ട്… ആദ്യം ആർക്കാ കുട്ടികൾ ഉണ്ടാവുന്നതെന്ന്…
അവൻ പറഞ്ഞത് കേട്ടതും അവളുടെ കണ്ണുതള്ളി പോയി…
എന്നിട്ട് ബെറ്റിൽ എന്റെ ഏട്ടൻ തന്നെ ജയിച്ചല്ലോ…
ആഹ്…ട്രോഫി ആദ്യം അവൻ വാങ്ങി… പക്ഷെ തൊട്ട് പിറകിനെങ്കിലും ഞാനും വാങ്ങണ്ടേ മോളേ…
ഏഹ്…
അവനതും പറഞ്ഞുകൊണ്ട് അവളെ അങ്ങോട്ട് കിടത്തി… എന്നിട്ട് അവൾക്കു മേലെയായി മുട്ടുകുത്തി നിന്നുകൊണ്ട് കൈയെത്തിച്ചാ ലൈറ്റ് അങ്ങ് ഓഫ് ആക്കി…
ഇനി എന്തിനാ നമ്മൾ അവിടെ നിൽക്കുന്നേ…🙈
……………….അവസാനിച്ചു…………….

by