19/04/2026

ചാരുത : ഭാഗം 15

രചന – ശ്രീമിഴി

ചാരു പുറത്തേക്കു ഇറങ്ങിയതും കത്തുന്ന കണ്ണുകളോടെ നോക്കുന്നവനെ കണ്ടു ചാരു ഒന്ന് ഭയന്നു….. ഭയം പുറത്ത് കാട്ടാതെ ചാരു അയാളുടെ അടുത്തേക്കു ചെന്നു….. ആരാ???………. അത് ചോദിക്കാൻ നീ ആരാടി…… അത് കേട്ടതും ചാരു പേടിയോടെ നിലത്തേക്കു നോക്കി നിന്നു….. നിനക്ക് എന്താ ഞാൻ ചോദിച്ചത് കേട്ടില്ല എന്ന് ഉണ്ടോ ??….. അമ്മാവന് എന്താ അറിയണ്ടത് എന്നോട് ചോദിക്കം….. ശിവനെ കണ്ടതും ചാരു വേഗം ചെന്നു ശിവന്റെ പുറകിൽ നിന്നു…… താൻ എന്തിനാ ഭയക്കുന്നെ ഇങ്ങോട്ട് കയറി നിൽക്ക് എന്നും പറഞ്ഞു ശിവൻ….. ചാരുവിന്റെ കയ്യിൽ പിടിച്ചു അടുത്തേക്കു നിർത്തി….. ഇവള് ആര് എന്ന് അറിയണം അമ്മാവന് അല്ലെ ദേ ഇവളാണ് “ചാരുത ” ഈ ശിവന്റെ പെണ്ണ് എന്നും പറഞ്ഞു ശിവൻ ചാരുവിനെ ചേർത്ത് പിടിച്ചു….. ഓ ഇതാണോ നീ ധർമ കല്യാണം കഴിച്ച ആ പെണ്ണ്….. രവി ഏട്ടാ ……… അത് ഒരു അലർച്ച ആയിരുന്നു….. ശബ്ദം കേട്ട ഭാഗത്തു മൂന്നു പേരും നോക്കി…..

എന്താ ലത ഞാൻ പറഞ്ഞത് നിനക്ക് പിടിച്ചില്ലേ ഇല്ലെന്നു എനിക്ക് അറിയാം മക്കൾ എന്ത് ചെയ്താലും എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഒരു കോമച്ചി….. അമ്മാവാ വാക്കുകൾ സൂക്ഷിച്ചു വേണം എന്നെ എന്ത് വേണേലും പറഞ്ഞോ അമ്മയെ പറയാൻ പറ്റില്ല….. ഓഹോ നീ അത്രക്കു വളർന്നോ….. എന്താ അമ്മാവന് ഇപ്പോഴും സംശയം ഉണ്ടോ എന്റെ അച്ഛനെ ചതിച്ചു ബിസിനസ്‌ എല്ലാം സ്വന്തം ആക്കിയപ്പോ അച്ഛൻ ഒന്നും മിണ്ടിയില്ല…… അച്ഛന് എല്ലാവരെയും വിശ്വാസം ആയിരുന്നു പക്ഷെ ഈ ശിവൻ അത് പോലെ അല്ല എന്നും പറഞ്ഞു രവിയെ രൂക്ഷമായി നോക്കി ശിവൻ….. മോനെ വേണ്ട….. പറയട്ടെ ലതേ അവൻ പറയട്ടെ എന്റെ മോളെ അവൻ ചതിച്ചില്ലേ പിന്നെയാണോ എന്നെ….. ഏട്ടാ എന്റെ മോനെ കുറിച്ച് എന്തേലും പറഞ്ഞ ഉണ്ടല്ലോ എന്റെ കുട്ടി എപ്പോഴ്ങ്കിലും പറഞ്ഞിട്ട് ഉണ്ടോ മീനുവിനെ ഇഷ്ടം ആണ് എന്ന്….. അത് കേൾക്കേ രവി ഒന്ന് പതറി….. ഇതെല്ലാം കേട്ടു കൊണ്ട് നിൽക്കുന്ന മീനുവിനെ അപ്പോഴ്യാണ് രവി കണ്ടത്….. ദേ ലതേ നീ എന്റെ കുട്ടിയെ കണ്ടോ രണ്ടു ദിവസം കൊണ്ട് എന്റെ കുട്ടി ആകെ മെലിഞ്ഞു ……..

വാ മോളെ നമുക്ക് പോകാം ഇനി ഇവരുമായി ഒരു ബന്ധവും നമുക്ക് വേണ്ട….. ഏട്ടാ എന്തൊക്കെ ആ ഈ പറയുന്നത് വന്നേ വാ….. മോളെ ചാരു അമ്മാവന് ചായ കൊടുത്തേ………. എനിക്ക് ആരുടെയും ഒന്നും വേണ്ട ഞാൻ എന്റെ മോളെ കൊണ്ട് പോകാൻ ആണ് വന്നത്….. ദേ അച്ഛാ ഞാൻ അച്ഛന്റെ കൂടെ അല്ലലോ വന്നത് പിന്നെ എന്തിനാ അച്ഛൻ എന്നെ കൊണ്ട് പോവാൻ വന്നത്….. മോളെ നിനക്ക് അച്ഛനോടുള്ള പിണക്കം ഇത് വരെ പോയില്ലേ….. എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല ഞാൻ വന്നോളും അച്ഛൻ പോയിക്കോ….. മീനുട്ടി അച്ഛൻ….. അച്ഛൻ പോയെ ഞാൻ വരാം എന്നും പറഞ്ഞു മീനു അകത്തേക്കു കയറി പോയി….. ഇപ്പൊ മനസിലായില്ലേ ഏട്ടന് മീനുട്ടിക്ക് ഒരു സങ്കടവും ഇല്ലെന്നു ഇനിയെങ്കിലും ഏട്ടൻ ഒന്ന് അകത്തു കയറ് എന്നും പറഞ്ഞു ലത രവിയൂടെ കൈ പിടിച്ചു അകത്തേക്കു കയറി….. കൂടെ ചാരുവും ശിവനും….. എന്നാ കുട്ടി പോയി ഒരു ഗ്ലാസ്‌ ചായ അമ്മാവന് എടുത്തു വാ എന്ന് രവി ചാരുവിനെ നോക്കി പറഞ്ഞു….. ചാരു ചിരിയോടെ ശിവനെ നോക്കി….. കൊണ്ട് വാ എന്ന് ശിവൻ കണ്ണ് കൊണ്ട് കാണിച്ചു….. ചാരു അടുക്കളയിൽ പോയതും രവി ലതയെ നോക്കി…..

ഏതാ ആ കുട്ടീടെ ജാതി………. ഇതു കേട്ടതും ശിവൻ മുഷ്ഠി ചുരുട്ടി….. എന്റെ ഏട്ടാ ഇക്കാലത്തു അതൊക്കെ ആരാ നോക്കുന്നത്….. പിന്നെ നോക്കാതെ എന്റെ ലതേ നമ്മളെ പോലെ തറവാട്ടുകാരാണോ എന്ന് അറിയണ്ടേ….. ഇനി നമ്മുടെ ജാതി അല്ലെങ്കിൽ അമ്മാവൻ അവളെ വീട്ടിൽ നിന്നു ഇറക്കി വിടുമോ….. ഇത് നിന്റെ വീട് അല്ലെ പിന്നെ ഞാൻ എങ്ങനെ ഇറക്കി വീടും എന്നും പറഞ്ഞു രവി ചുണ്ട് കോട്ടി….. അപ്പോഴേക്കും ചാരു ഒരു കപ്പ്‌ ചായയും കൊണ്ട് വന്നിരുന്നു….. ചാരുവിന്റെ കയ്യിൽ നിന്നും ചായ വാങ്ങിയതും ചാരുവിനെ നോക്കി ഭംഗി ഒന്ന് ചിരിച്ചു രവി….. ചാരു വേഗം ശിവന്റെ അടുത്ത് പോയി നിന്നു….. എന്റെ കുട്ടി നല്ല ചായ എന്റെ ലതേ ഈ കുട്ടി നിന്റെ ഭാഗ്യം തന്നെ എന്ന് പറഞ്ഞു ലതയെ നോക്കി….. ചാരു ശിവനെ നോക്കി ചിരിച്ചു….. ശിവൻ അതിനു ഒന്ന് കണ്ണ് ചിമ്മി കാണിച്ചു….. അല്ല ലതേ നിന്റെ രാജാകുമാരൻ എവിടെ???….. മനുവിനെ ആണോ ഏട്ടൻ ചോദിച്ചോ….. അതെ അതെ….. അവൻ എഴുന്നേൽക്കുന്നതെ ഉള്ളു…… കഷ്ടം തന്നെ അവനൊക്കെ എന്താ കണ്ടാ കാഴ്ച എന്നും പറഞ്ഞു നോക്കിയാതെ മനുവിന്റെ മുഖത്തു…… ഇത് ആരാ എന്റെ മനുകുട്ടൻ അല്ലെ നിന്നെ പറഞ്ഞു ഇപ്പൊ നാക്കു വായിൽ ഇട്ടതെ ഉള്ളു….. ആ അത് ഞാൻ കേട്ടു അമ്മാവാ എന്നും പറഞ്ഞു മനു ഇളിച്ചു കാണിച്ചു…..

എന്നാ ശരി ലതേ ഞാൻ ഇറങ്ങുവാ എന്നും പറഞ്ഞു രവി എഴുന്നേറ്റു….. മോളെ ഇങ്ങ്‌ വാ അച്ഛൻ പോലായി….. അത് കേട്ടതും മീനു പുറത്തേക്കു വന്നു….. എന്റെ കുട്ടിയോട് ഒരു കാര്യം പറയട്ടെ എന്നും പറഞ്ഞു രവി മീനുവിനെ കൂട്ടി പുറത്തേക്കു നടന്നു….. മീനു ലതയെ നോക്കി….. പോയി വാ മോളെ അച്ഛൻ അല്ലെ വിളിക്കുന്നെ എന്നും പറഞ്ഞു മീനുവിനെ രവിയുടെ കൂടെ വിട്ടു ലത….. മനു ചാരുവിനെ നോക്കി….. ഏടത്തി…….. ഏടത്തിക്കു ഓന്തിനെ അറിയാമോ….. അറിയാലോ എന്താ….. ആ കുട്ടത്തിൽ പെടുന്ന ഒരു സാധനം ആണ് ആ പോയത് എന്നും പറഞ്ഞു മനു ശിവനെ നോക്കി….. അത് കേട്ടതും ലത മനുവിനെ കൂർപ്പിച്ചു നോക്കി….. അമ്മക്ക് പിടിക്കുല മനു നീ പറഞ്ഞത് ഓന്ത് ഒക്കെ ചെറുത് ആ പോയത് അതിനേക്കാൾ വലിയ സാധനം ആണ് എന്നും പറഞ്ഞു ശിവൻ പത്രം എടുത്തു റൂമിലേക്ക് നടന്നു….. ലതയും ചാരുവും അടുക്കളയിലേക്ക് നടന്നു….. കുറച്ചു കഴിഞ്ഞതും മീനു മുഖം വീർപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു…..

അത് കാണെ ചാരു വേഗം മീനുവിന്റെ അടുത്തേക്കു ചെന്നു….. എന്താ മോളെ എന്താ അമ്മാവൻ പറഞ്ഞത്….. ശിവൻ ഏതായാലും പോയില്ലേ ഇനി മനുവിനെ നോക്കികോളൻ…… അത് കേൾക്കേ ചാരുവിനു ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു പിന്നെ ലതയെ നോക്കി…… ഓഹോ ഈ ഏട്ടന് ഇത് എന്തിന്റെ കേടാ….. അതൊക്കെ പോട്ടെ നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട എന്നും പറഞ്ഞു ലത മീനുവിന്റെ തലയിൽ തലോടി….. ഇത് കേൾക്കേ മനു തലയിൽ കൈ വച്ചു….. ഈശോര ഇനി അടുത്തത് എന്റെ തലയിൽ ആകുമോ അപ്പൊ എന്റെ അമേരിക്കകാരി????….. നാട് വിടാം അതാണ് നല്ലത് എന്നും പറഞ്ഞു മനു അകത്തേക്കു ഓടി….. 🏵️🏵️🏵️🏵️————— അടുക്കളയിൽ പണിയെല്ലാം ഒരുക്കി ചാരു വേഗം ശിവന്റെ അടുത്തേക്കു നടന്നു…… റൂമിൽ എത്തിയതും കാക്കി വേഷത്തിൽ ശിവനെ കണ്ടപ്പോ നോക്കി നിന്നു പോയി ചാരു പിന്നെ ഓടി പോയി കെട്ടിപിടിച്ചു….. മുറുകെ കെട്ടിപിടിക്കുന്ന പെണ്ണിനെ കാണെ ശിവൻ ഒന്ന് ചിരിച്ച് പിടിച്ചു നേരെ നിർത്തി….. നെറ്റിയിൽ മുത്തി ഞാൻ വേഗം പോയി വരാം….. ഇന്ന് പോണോ ശിവേട്ട….. പോയി വേഗം വരാം എന്റെ അളിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിട്ട് വരാം….. അളിയനോ….. അതേടി ഭദ്രൻ……….

ഭദ്രൻ എന്നാ പേര് കേൾക്കേ ചാരു ഒന്ന് വിറച്ചു….. തന്റെ പേടി പോയില്ലേ ഇനിയും….. ചാരു ഒന്ന് ചിരിച്ചു പേടിയുണ്ട് പക്ഷെ ഇപ്പൊ എന്റെ ശിവേട്ടൻ ഇല്ലേ എന്റെ കൂടെ എന്നും പറഞ്ഞു ചാരു കൈ വട്ടം പിടിച്ചു….. ശിവൻ പെണ്ണിന്റെ അരയിലൂടെ എടുത്തു മേശയിൽ കൊണ്ട് ഇരുത്തി….. ചാരു കണ്ണ് രണ്ടും അടച്ചു ശിവൻ പാതിയെ കണ്ണുകളിലേക്കു ഊതി ശിവന്റെ ശ്വാസം മുഖത്തു തട്ടിയതും ചാരു ഒന്ന് ചിരിച്ചു ശിവൻ പെണ്ണിന്റെ രണ്ടു കണ്ണുകളിലും മുത്തി പിന്നെ മുക്കിൻ തുമ്പിൽ പതിയെ കടിച്ചു അപ്പോഴും പെണ്ണിന്റെ ചുണ്ടിൽ അവനായി ചിരി വിരിഞ്ഞു ശിവന്റെ ചുണ്ടുകൾ പെണ്ണിന്റെ ചുണ്ടുകളെ തഴുകിയതും ശിവന്റെ ഫോൺ അടിച്ചതും ഒരുമിച്ച് ആയിരുന്നു….. ശിവൻ പല്ല് കടിച്ചു അത് കാണെ ചാരുവിനു ചിരി വന്നുപോയി….. ശിവൻ ഫോൺ എടുത്തു ചെവിയോട് ചേർത്ത്….. എന്താ ഗോപിയേട്ടാ ഞാൻ വരുന്നു….. സാറെ ഞങ്ങള് കോടതിയിൽ എത്തി സാറ് എത്തിയോ എന്നറിയാൻ വിളിച്ചതാ….. ഞാൻ വരുന്നു ഗോപിയേട്ടാ എന്നും പറഞ്ഞു ശിവൻ ഫോൺ വച്ചു….. ചാരുവിന്റെ ചുണ്ടിൽ അമർത്തി മുത്തി പെണ്ണിനെ അരയിലൂടെ ചേർത്ത് താഴെ നിർത്തി തൊപ്പി എടുത്തു തലയിൽ വച്ചു താഴെക്ക് നടന്നു കൂടെ ചാരുവും….. താഴെ എത്തിയതും ലതയോട് യാത്ര പറഞ്ഞു ശിവൻ വേഗം ജീപ്പിന്റെ അടുത്തേക്കു നടന്നു…..

ശിവൻ ചാരുവിനെ നോക്കി കൈ വീശി ജിപ്പ് എടുത്തു പറന്നു………. ജീപ്പ് കണ്ണിൽ നിന്നും മറഞ്ഞതും ചാരു ലതയുടെ അടുത്ത് ചെന്ന് ഇരുന്നു….. അമ്മേ….. മ്മ്………. ആ ഭദ്രൻ ഇല്ലേ അയാളെ കോടതിയിൽ കൊണ്ട് പോയി….. അവനെ ഒക്കെ തൂക്കി കൊല്ലണം മോളെ….. ശരിയാ ദുഷ്ടൻ….. മോള് അമ്മയെ വിളിച്ചിരുന്നോ….. ആ അമ്മേ വിളിച്ചു രാവിലെ അമ്മയെ വിളികാം എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞു വിളിക്കുമായിരിക്കും….. അമ്മേ മീനു ഇവിടെ????….. അവള് പുസ്തകം എടുത്തു ഇരിക്കുന്നത് കണ്ടു അപ്പൂർവം ചില കാഴ്ചകൾ ആണ് അത്………. ഞാൻ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണട്ടെ അമ്മ വരുന്നോ….. മോള് പോയിക്കോ വേണേൽ മീനുട്ടിയെ അങ്ങോട്ട്‌ കുട്ടിക്കോ….. അവള് പഠിച്ചു കഴിഞ്ഞാൽ അമ്മ അങ്ങോട്ടു വരാൻ പറഞ്ഞ മതി….. ഫോൺ കയ്യിൽ എടുത്തോ ശിവൻ വിളിച്ചാലോ….. ആ അമ്മേ എന്നും പറഞ്ഞു ചാരു പുറത്തേക്കു നടന്നു….. തൊടിയിലൂടെ നടക്കുമ്പോ മനസ്സിൽ മുഴുവനും ഇന്നലെ ശിവേട്ടന്റെ കൂടെ ഇരുന്ന കുളം ആയിരുന്നു….. ചാരു വേഗം കുളത്തിന്റെ അടുത്തേക്കു നടന്നു….. അവിടുത്തെ ഭംഗി കാണെ പച്ചപ്പ് കാണെ മനസ്സിനുള്ളിൽ ഒരു തണുപ്പ് തോന്നി ചാരുവിനു….. ചാരു വേഗം പടവുകൾ ഇറങ്ങി താഴെ എത്തി കാല് രണ്ടും വെള്ളത്തിൽ മുക്കി വച്ചു കാലിൽ വന്നു ഇക്കിളി കൂട്ടുന്ന മീനുകളെ കാണെ ചാരു ഫോൺ എടുത്തു വീഡിയോ ഔൺ ചെയ്യ്തു….. അവയെ തന്നെ നോക്കി നിൽക്കുന്ന ചാരുവിനെ ആരോപുറകിൽ നിന്നും ഒരു തള്ള് വച്ചു കൊടുത്തു….. ചാരു നിയന്ത്രണമില്ലാതെ കുളത്തിലേക്കു മറിഞ്ഞു വീണു….. തുടരും 🥰…..