രചന – മഞ്ജിമ സുധി
3 സ്റ്റോർ റൂമിന്റെ വാതിൽക്കൽ എത്തിയതും പൊടുന്നനെ കാലുകൾ നിന്ന്…. നോക്കില്ല ന്ന് ഉറപ്പിക്കും മുന്നേ കണ്ണുകൾ ഉള്ളിലേക്ക് പാഞ്ഞു….. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ അവിടേക്ക് ശ്രദ്ധിച്ചത്… അവള് സംസാരിച്ഛ് മുന്താണി പുറകിലേക്ക് ആകിയതും സെറ്റ് ചെയ്ത വെച്ച വലിയ കണ്ണാടിയുടെ മുകളിൽ സാരി കൊളുത്തി വീഴുന്നത് കണ്ടതും ഞാൻ ഓടിവന്ന് അവളെ പിടിച്ചു മാറ്റി കണ്ണാടി പിടിച്ചു…. പെട്ടന്ന് കണ്ണാടിയുടെ നടുവിൽ പിടിച്ചപ്പോ അവിടെ പൊട്ടി ഉള്ളം കയ്യിൽ നീളത്തിൽ പൊറി… ക്യാറ്ററിങ് ബോയ്സ് കൃത്യസമയത്ത് വന്ന് പിടിച്ചതോണ്ട് വലുതായി പറ്റിയില്ല….
ആമി മരുന്ന് വെക്കാൻ പറഞ്ഞതും ഞാൻ വേഗം സ്റ്റോർ റൂമിലേക്ക് കയറി നിന്നതും പതിയെ രണ്ടടി പുറക്കിലേക്ക് വെച്ഛ് ഹാളിലേക്ക് നോക്കി….. സോഫയിൽ ഇട്ട് ഷീറ്റ് നന്നാക്കുകയാണെങ്കിലും അവളുടെ മുഖത്തൊരു ആകാംഷയുണ്ട്…. പിന്നെ പതിയെ എന്തോ ആലോചിച്ച് അവിടെ നിന്ന് സ്റ്റോർ റൂമിലേക്ക് നോക്കുന്നത് കണ്ടതും ഞാൻ വേഗം തല ഉള്ളിലേക്ക് വലിച്ഛ് കുറച്ഛ് കഴിഞ്ഞ് വീണ്ടും പതിയെ പുറത്തേക്കിട്ടു….. ടെൻഷനും വെപ്രാളാവും എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടാവുമ്പോ അവള് കൈ വിരലുകൾ പൊട്ടിക്കുന്നതും തള്ള വിരലുകൾ തമ്മിൽ തട്ടിച്ചും കളിക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്….. ഹാളിൽ നിന്ന് അവള് അങ്ങനെ ചെയ്യുന്നത് കണ്ടപ്പോ വല്ലാത്തൊരു ആശ്വാസം… ആ സന്തോഷത്തിൽ ഉള്ളിലേക്ക് കയറി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് പഞ്ഞി മുറിച്ഛ് ഡെറ്റോൾ മുക്കി മുറിവിൽ വെച്ചതും കണ്ണീന്ന് പൊന്നീച്ച പറക്കുകയല്ല, ജീവനും കൊണ്ട് ഓടുന്ന പോലെ തോന്നി പോയി……
വേദന കൊണ്ട് ഞാൻ കൈ മുട്ടിനിടയിലേക്ക് വെച്ഛ് മൊത്തത്തിൽ ചാടി തുളളി…. പക്ഷേ അപ്രതീക്ഷിതമായി പെട്ടന്ന് അനു റൂമിലേക്ക് കയറി ഗൗരവത്തിൽ എന്റെ മുന്നിൽ വന്ന് നിന്ന് ബോക്സിൽ നിന്ന് പഞ്ഞി മുറിച്ചെടുത്ത് ഡെറ്റോളിൽ മുക്കി എന്റെ മുഖത്തേക്ക് പോലും നോക്കാതെ എന്റെ കൈ പിടിച്ചു വെച്ച് മുറിവിലൂടെ പഞ്ഞി കൊണ്ട് പതിയെ തുടച്ചു….. അപ്പഴും ഞാൻ വേദനയോടെ എരിവ് വലിച്ച് കൈ കുടഞ്ഞു.. പക്ഷേ അവള് അവളുടെ കൈ അങ്ങനെ തന്നെ അനക്കാതെ വെച്ച് അതിലേക്ക് തന്നെ ഗൗരവത്തിൽ നോക്കി നിന്നു…. അത് കണ്ടതും ഞാൻ വീണ്ടും കൈ അവളുടെ കയ്യിലേക്ക് ചേർത്തു വെച്ചു കൊടുത്തു… അവള് വീണ്ടും പഞ്ഞി മുറിലേക്ക് തൊടീച്ചതും ഞാൻ കൈ വലിക്കാതെ വേദനയോടെ എരിവ് വലിച്ചു…..
അത് കേട്ടിട്ടാവും അവള് പതിയെ ഊതികൊണ്ട് മുറിവ് തുടയ്ക്കാൻ തുടങ്ങി…. എന്നിട്ടും നീറ്റലിന് കുറവ് വന്നില്ല, എങ്കിലും അതിനൊരു സുഖം ഉണ്ടായിരുന്നു…. അനൂനെ ഇങ്ങനെ, ഇത്ര അടുത്ത് കിട്ടാൻ ഞാൻ ഒരുപാട് ട്രൈ ചെയ്തതാ…… ആ വേദനയിലും വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറഞ്ഞു കവിഞ്ഞു കൊണ്ട് ചുണ്ടിൽ പുഞ്ചിരിയായി നിറഞ്ഞു നിന്നു….. എന്റെ മുഖത്തേക്ക് അവളൊന്ന് നോക്കിയില്ലെങ്കിലും ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു…. “*അനൂ….!!!!*” മുറിവ് ഒന്ന് തൊട്ടാൻ പോലും പറ്റാത്ത നീറ്റലോടെ കുടഞ്ഞ് കളിക്കുന്നത് കണ്ടപ്പോ നോക്കി നിൽക്കാൻ കഴിഞ്ഞില്ല,, അതാ ഞാൻ അടുത്തേക്ക് ചെന്ന് മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയത്….. ആ മുഖത്തേക്ക് നോക്കാതെ തന്നെ എനിക്ക് അറിയാം അവന്റെ കണ്ണുകൾ എന്നിൽ മാത്രം തറയ്ച്ഛ് നിൽക്കാവും… അതോണ്ട് തന്നെ ഞാൻ അവന്റെ കയ്യിലേക്ക് മാത്രം നോക്കി കൊണ്ട് കണ്ണിനെ നിയന്ത്രിച്ചു നിർത്തി….
പക്ഷേ,,, പെട്ടന്ന് അവൻ വിളി കാതിൽ പതിഞ്ഞതും ഞാനൊരു വലിയ ശ്വാസം വായിലൂടെ വലിച്ചെടുത്തു…. ഹൃദയം അവന്റെ ആ ഒരൊറ്റ വിളിയിൽ പോലും മിടിപ്പേറുന്നത് എന്നെ തളർത്തി… മേലാക്കെ തണുത്ത് ഉളുത്ത് കയറുന്ന പോലെ… ഒരു നിമിഷം ക്ലീൻ ചെയ്യുന്നത് നിർത്തി കണ്ണടച്ചു ദീര്ഘമായൊരു ശ്വാസത്തോടെ തുറന്ന് വീണ്ടും ക്ലീൻ ചെയ്യാൻ തുടങ്ങി…. “അനൂ……….!!!! പ്ലീസ്,,,,നീ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ…..!!!! നിനക്ക് അറിയാം ഇന്നലെ വന്നപ്പോ തൊട്ട് ഞാൻ നിന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടി ശ്രമിച്ചോണ്ടിരിക്കാന്ന്…???? പക്ഷേ,, അത് അറിഞ്ഞിട്ട് കൂടി നീ എന്നെ മനപ്പൂർവ്വം അവോയ്ഡ് ചെയ്യാണ്… നീ ഇവിടെ വന്നത് തൊട്ട് ദാ ഈ നിമിഷം വരെ,,,, എത്ര തവണ ഞാൻ നിന്റെ അടുത്തേക്ക് വന്നിട്ടുണ്ട്, അപ്പോഴേക്കെ നീ ഒഴിഞ്ഞ് മാറുക്കയാണ് ചെയ്തത്…..!!!
എന്തിനാ…… എന്തിനാ… നീ എന്നോട് ഇങ്ങനെ അകൽച്ച കാണിക്കുന്നത്…..?? എനിക്ക് അറിയാം ഞാൻ ചെയ്തത് മുഴുവൻ തെറ്റാ, നിന്റെ ഭാഗത്ത് ശെരികൾ മാത്രേള്ളൂ….. അറിയാതെ പറ്റിപ്പോയ തെറ്റല്ലേ…??? ക്ഷമിച്ചൂടെ നിനക്ക്…..??? ഈ ഒരു തവണ, എനിക്ക് പറയാൻ ഉള്ളെതെങ്കിലും ഒന്ന് കേട്ടൂടെ….???ഒരൊറ്റ തവണ….!!!!! എനിക്ക് അറിയാം നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…..!!!!!” നിസ്സഹായതയോടെ യാചിക്കുന്ന പോലെ ഞാൻ പറഞ്ഞ് നിർത്തിയതും ചുണ്ടിൽ നിറഞ്ഞ പുച്ഛത്തോടെ അവളെന്നെ മുഖമുയർത്തി നോക്കി… അവളുടെ മുഖത്തും ചുണ്ടിലും പരിഹാസം കലർന്ന ചുണ്ട് കോട്ടിയ ഒരു തരം ചിരി നിറഞ്ഞു….. “ആര് പറഞ്ഞു…..????? ആര് പറഞ്ഞു നിങ്ങളോട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടന്ന്….???ഇത് ചെയ്തു തരുന്നത് കണ്ടിട്ടാണോ…???
എങ്കിൽ നിങ്ങൾക്ക് തെറ്റി, ഇത് ഈ വീട്ടിലെ മറ്റാർക്കാണെങ്കിലും, ക്യാറ്ററിങ് ന്ന് വന്ന ബോയ്സിൽ ആർക്കെങ്കിലും ആണെങ്കിലും, എന്തിനേറെ പറയുന്നു റോഡിൽ പിച്ചയിരിക്കുന്ന പിച്ചക്കാരൻ ആണെങ്കിൽ പോലും ഞാൻ ചെയ്തു കൊടുക്കും… കാരണം,, അതിന് സ്നേഹമോ, പ്രണയമോ ഒന്നും വേണ്ട,, വേദനിക്കുന്നത് തന്നെപ്പോലെ ഒരു മനുഷ്യജീവിയാണെന്ന പരിഗണന മാത്രം ഉണ്ടായാൽ മതി….. പിന്നേ,,,,, എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് എന്റെ അച്ഛനാ…… ആപത്തിൽ പെട് വേദനിക്കുന്നത്, നമ്മുക്ക് ഇഷ്ടമില്ലാത്ത, ഒരുപാട് വെറുക്കുന്ന, കൊല്ലാൻ ദേഷ്യമുള്ള, പകയുള്ള ആളാണെങ്കിൽ പോലും അതൊക്കെ മാറ്റിവെച്ഛ് സഹായിക്കണം ന്നാ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്…..!!!! ഈ ലോകത്ത് ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ,, അതെന്റെ അച്ഛനെയാ…… അച്ഛനെ മാത്രം….” തീ പാറുന്ന കണ്ണുകളോടെ ദേഷ്യവും അമർഷവും വാക്കുകളിൽ ഒതുക്കി ഇത്രയും എന്റെ മുഖത്ത് നോക്കി ഭാവഭേദമന്യേ പറഞ്ഞ് മുറിവ് വേഗത്തിൽ ക്ലീൻ ചെയ്ത് കെട്ടിതന്ന് അവൾ നടന്നു…..
ആ കണ്ണിൽ ജ്വലിച്ച എന്നോടുള്ള ദേഷ്യത്തിന്റെയും വെറുപ്പുന്റെയും തീഷ്ണതയിൽ ഞാൻ വല്ലാതെ തളർന്ന് പോയിരുന്നു… അവളുടെ വാക്കിനും നോക്കിനും മുന്നിൽ മരവിച്ഛ് നിൽക്കാൻ അല്ലാതെ മറുപടി പറയാൻ പോലും എനിക്ക് നാവ് പൊങ്ങിയില്ല…..ഇതു വരെ ഞാൻ കാണാത്ത ഒരു മുഖമായിരുന്നു ആ സമയം അവൾക്ക്….. നീ എത്രയൊക്കെ അകലാൻ ശ്രമിച്ചാലും ഞാൻ നിന്നെ ഒരിക്കലും ഒറ്റയ്ക്കാക്കില്ല അനൂ…..!!!! ജീവിതകാലം മുഴുവൻ നീ ഇങ്ങനെ കുത്തി നോവിച്ചാലും ഞാൻ കേട്ട് നിൽക്കും, നിന്റെ കണ്ണിൽ എന്നോട് കാണുന്ന ഈ വെറുപ്പിലും പകയിലും വെന്ത് ഉരുക്കേണ്ടി വന്നാലും നിന്നിൽ നിന്നൊരു മടക്കം ഞാൻ ആഗ്രഹിക്കില്ല….
സ്റ്റോർ റൂമിന് ഇറങ്ങി നേരെ നിമ്മിയുടെ റൂമിലേക്ക് കയറി ചെന്ന് ബാത്റൂമിലെ കയറി വാതിലടച്ചു….. എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു… സഹിക്കാൻ പറ്റാത്ത വേദന നെഞ്ചിൽ കിടന്ന് വിങ്ങുന്ന പോലെ… അച്ഛന്റെ മുഖം അനുവാദം കൂടാതെ മനസ്സിൽ നിറഞ്ഞതും ഞാൻ കരച്ചിൽ നിർത്തി ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മുഖം കഴുകി കണ്ണൊക്കെ തുടച്ചു നേടുവീർപ്പോടെ പോയി കിടന്നു….. ഇന്നാണ് മെഹന്തി ഫങ്ക്ഷൻ… ഉച്ചയായപ്പോ തന്നെ ഡിസൈനർ വന്നു…. നിമ്മി യൂട്യൂബിലും ഗൂഗിളിലും ഇൻസ്റ്റയിലും ക്രോമിലും ഒക്കെ നോക്കി ഒരുപാട് ബ്രൈഡൽ മെഹന്തി ഡിസൈൻ നോക്കി വെച്ചിട്ടുണ്ടായിരുന്നു… അതിൽ നോക്കി ഉച്ചയ്ക്ക് മുൻപ് തന്നെ എറ്റവും നല്ലത് ഒരെണ്ണം അവള് എന്നെ കൂട്ട് പിടിച്ഛ് സെലക്ട് ചെയ്ത് വെച്ചിരുന്നു… ഡിസൈനർക്ക് കൂടി ഓകെ പറഞ്ഞപ്പോ അത് തന്നെ ഇട്ടാം തുടങ്ങി….. കൈയിലെ കൈമുട്ട് മുതൽ വിരൽ വരേയും, കാലിലും ഒക്കെ നിറയെ വേണമെന്ന് നിമ്മി പറയുന്നത് കേട്ട് അമ്മയും അച്ഛമ്മയും അന്തം വിട്ട് നോക്കുന്നത് കണ്ട് ഞാനും ആമിയും പൊട്ടിച്ചിരിച്ചു…..
വൈകുന്നേരം ആയപ്പോ ഒന്ന് രണ്ട് മെഹന്തി ഡിസൈനർസ് കൂടി വന്നു… അതോടെ, ചേച്ചിമാരും തുടങ്ങി മെഹന്തി ഇട്ടാൻ കനി മുതൽ അങ്ങു തല മൂത്ത വല്യമ്മ വരെ റെഡി….. താലത്തിൽ വട്ടത്തിൽ നിർത്തി വെച്ച മെഹന്തി കഴിഞ്ഞതും നിമ്മിയുടെ റൂമിൽ ഉള്ള ബാക്കി മെഹന്തി കൂടി എടുത്തോണ്ട് വരാൻ അമ്മ പറഞ്ഞാപ്പോ, ആമി മടിച്ചി എന്നെ ഉന്തിതള്ളി മുകളിലേക്ക് വിട്ടു…. അവളെ നോക്കി കണ്ണുരുട്ടി ഒഴിഞ്ഞ താലവും എടുത്ത് ഞാൻ പതിയെ കോണികയറി നിമ്മിയുടെ റൂമിൽ ചെന്ന് തലത്തിൽ നിറയെ മെഹന്തി വട്ടത്തിൽ സെറ്റ് ചെയ്ത് റൂമീന്ന് ഇറങ്ങി….. വലിയ താലം ആയതോണ്ടും മെഹന്തി നല്ല ഭംഗിയിൽ അതിൽ അടുക്കി സെറ്റ് ചെയ്ത് വെച്ചതോണ്ടും രണ്ടു കൈകൊണ്ട് പിടിച്ചാണ് ഞാൻ പതിയെ കോറിഡോറിലൂടെ നടക്കുന്നത്….. അപ്പഴാണ് കഷ്ടകാലത്തിന് സാരി ഏതോ ഒരു ആണിയിൽ കൊളുത്തിയത്…. ഈ ക്യാറ്ററിങ് ബോയ്സിനെ കൊണ്ട് തോറ്റു… ഒരു ശ്രദ്ധയില്ലാതെ അവിടെയും ഇവിടെയും ഒക്കെ അണി തറച്ചു വെച്ചിട്ടുണ്ട്….
ചെറിയ മക്കൾസ് ആരെങ്കിലും ഓടി കളിക്കുമ്പോ കുടുങ്ങി തടഞ്ഞ് വീണാൽ… മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ കൈമുട്ട് കൊണ്ട് കൊളുത്തി അഴിക്കാൻ ഒരുപാട്ട് തട്ടി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല…. താലം ആണെങ്കിൽ ഇവിടെയും വെക്കാനും ഒരു സ്ഥലം കാണുന്നില്ലല്ലോ….??? ഇന്ന് മേഹന്തിയാണ് അവിടെ ആണുങ്ങളുടെ ആവിശ്യം ഒന്നും ഇല്ലാത്തോണ്ടു ഞാൻ ബാക്കി കാര്യങ്ങൾ നോക്കി… ഏട്ടനും ഉണ്ണിയും ഒക്കെ ഉണ്ടെങ്കിലും ഇവിടുത്തെ കാര്യങ്ങളും സ്ഥലങ്ങളും ഒക്കെ എനിക്ക് അറിയാവുന്ന പോലെ അവർക്ക് അറിയില്ലല്ലോ,, അതോണ്ട് എല്ലാത്തിനും മുന്നിൽ ഓടാൻ ഞാൻ തന്നെ വേണം….. നാളെയാണ് കല്യാണം, അതിന്റെ ഫസ്റ്റ് തൊട്ട് ലാസ്റ്റ് വരെയുള്ള പ്രോഗ്രാം ചാർട്ട് ചെയ്യാൻ ഉണ്ട്…. കല്യാണം വീട്ടിൽ വെച്ചു തന്നെയാണെങ്കിലും ഒരുപാട് പണികൾ ഇനിയും ബാക്കിയാണ്…. ഒരുവിധം ഒതുക്കി മടുപ്പോടെ റൂമിൽ നിന്ന് വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പഴാണ് അനുന്റെ സാരി ഉടക്കിയതും അവളത് വിടുത്താൻ കളിക്കുന്നതും കണ്ടത്…
ഇന്നും ഞാൻ കുറേ അവളോട് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ അവസരം നോക്കി നടന്നെങ്കിലും അവള് വിദഗ്ദ്ധമായി മനപ്പൂർവ്വം എന്നെ അവോയ്ഡ് ചെയ്ത്… ഞാൻ വേഗം അവളുടെ അടുത്തേക്ക് നടന്ന് ചെന്ന് കൈ നീട്ടി സാരി പിടിക്കാൻ നോക്കിയതും അനു ദേഷ്യത്തോടെ താലം ഒരു കയ്യിൽ ബാലൻസ് ചെയ്ത് പിടിച്ഛ് സാരി തലപ്പ് വാശിയോടെ പിടിച്ഛ് വലിച്ഛ് പൊട്ടിച്ചു… എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദേഷ്യത്തോടെ മുന്നോട്ട് നടക്കാൻ തുനിയുന്ന അനൂന്റെ കയ്യിൽ പൊടുന്നനെ കയറി പിടിച്ഛ് ഞാൻ അവളെ നിർത്തിച്ചു….. “അനൂ പ്ലീസ്….. എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ നിനക്ക്… ഒരു തവണ,,,, ഒരൊറ്റ തവണയെങ്കിലും….പ്ലീസ്… അത് മുഴുവൻ കേട്ടിട്ട് നീ എന്നെ അവോയ്ഡ് ചെയ്യേ, മിണ്ടാതെ നടക്കേ, വെറുക്കേ, കൊല്ലേ എന്ത് വേണെങ്കിലും ചെയ്തോ,നീ അങ്ങനെ എന്ത് ചെയ്താലും പറഞ്ഞാലും അതൊക്കെ കേൾക്കാനും കൊള്ളാനും ഞാൻ അർഹനാണ്….
എന്നാലും,,,, എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള കരുണയെങ്കിലും കാണിച്ചൂടെ…??” ഇത്രയും പറഞ്ഞൊപ്പിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു കാരണം,, അത്രയേറെ വേദന ചങ്കിൽ കെട്ടികിടന്നിരുന്നു.. കിതപ്പും വിറയലും കൊണ്ട് ശബ്‌ദം വല്ലാതെ ഇടറിയിരുന്നു… അവള് ഞാൻ പറയുന്നത് കേട്ട് നിന്നത്തല്ലാതെ തിരിഞ്ഞ് പോലും അവളെന്നെ ഒന്ന് നോക്കിയില്ല… അവളിലെ ഈ മൗനമാണ് എന്നെ ഏറെ തളർത്തുന്നത്.. ഹൃദയത്തിൽ ചോര കിനിയുന്ന പോലെ…. ഞാൻ ഇത്രയൊക്കെ പറഞ്ഞ് അവളെ മറുപ്പടിയ്ക്ക് വേണ്ടി ഞാൻ അക്ഷമയോടെ കാത്തു നിന്നു പക്ഷേ,, അവള് അങ്ങനെ തന്നെ നിന്ന് വിട്ടാൻ എന്നോണം കൈ വലിച്ചതും ഞാൻ ഒന്നൂടെ മുറുക്കി പിടിച്ചു…. “അനൂ….. പ്ലീസ്… എനിക്ക്…” പറഞ്ഞ് മുഴുമിക്കാൻ സമ്മതിക്കാതെ അത്യധികം ക്രോധത്തോടെ കണ്ണിൽ കത്തുന്ന വെറുപ്പോടെ ആദ്യം ഞാൻ പിടിച്ച കയ്യിലേക്കും പിന്നെ എന്റെ കണ്ണിലേക്കും നോക്കുമ്പോ ആ കരിനീല മിഴികൾ അഗ്നിപ്പോലെ ജ്വലിച്ചിരുന്നു… ആ ഒരു നോട്ടം മതിയായിരുന്നു ഞാൻ പോലുമറിയാതെ എന്റെ കൈ അവളിൽ നിന്ന് വേർപ്പെട്ടാൻ…. അത്രക്ക് തീഷ്ണമായ നോട്ടമായിരുന്നു അത്, എന്നെ തന്നെ പച്ചയ്ക്ക് ചുടേരിക്കാനുള്ള തീ അവളുടെ കണ്ണിൽ ജ്വലിച്ച പോലെ…… കൈ വിട്ടാൻ കാത്ത് നിന്ന പോലെ നിമിഷം നേരം കൊണ്ട് അവള് കോണിയിറങ്ങി താഴേക്ക് നീങ്ങുന്നത് നിറഞ്ഞ കണ്ണോടെ ഞാൻ നോക്കിനിന്നു…. തുടരും…..

by