22/04/2026

സായൂജ്യം : ഭാഗം 18

രചന – തൻശി തനു

മെസ്സേജ് കണ്ട് അജു തരിച്ചു നിന്നു പിന്നീട് അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി നിറഞ്ഞു..”അജു നീ എന്തെടുക്കുവാ…”യദുവിന്റെ ശബ്‌ദം കേട്ട് അജു പെട്ടന്ന് ഫോണിൽ ലോക്ക് ചെയ്യ്തു തിരിഞ്ഞു നോക്കി.”ഒന്നുല്ലടാ ഒരു കാൾ വന്നു അതാ ഞാൻ അല്ല എന്തായി അവിടെ…””എന്താവാൻ അങ്കിൾ പഴയ കാര്യങ്ങളൊക്കെ പറയുണ്ട്.. പറഞ്ഞ് പറഞ്ഞ് ഇനി ചിറ്റേടെ കാര്യം പറയോ ആവോ…”അയ്യോ..”

യദു പറഞ്ഞത് കേട്ട് അജു അറിയാതെ പറഞ്ഞുകൊണ്ട് അകത്തേക്കു പോയി.. ഫോൺ ലോഡിൽ ആയതിനാൽ ശ്യാമ തന്റെ ഏട്ടന്റെ ശബ്ദം കേട്ട് ഒരു പുഞ്ചിരിയോടെ ഇരിക്കുന്നു.. ശ്യാമയേ നോക്കി അജു അവരുടെ അരികിൽ ഇരുന്നു.. ശ്യാമ അജുവിനെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും സംസാരം കേൾക്കാൻ തുടങ്ങി.. അജു അവർ പറയുന്നത് ശ്രദ്ധിച്ചതും അവരുടെ പ്രൊജക്റ്റ്‌ ചെയ്യുന്നതിനെ പറ്റിയാണ് പറയുന്നത് എന്ന് മനസിലായി..”ഭരതനു ഒരു സഹായം ആവുമല്ലന്നോ എന്ന് കരുതി ഞാൻ അപ്പുവിനോട് മംഗ്ലൂർ പഠിച്ചോ എന്ന് പറഞ്ഞു.. അപ്പോ അപ്പൂന്റെ വാശി ആണ് മംഗ്ലൂർ എഞ്ചിനീയറിംഗ് പഠിക്കുന്നില്ല എന്ന്.. എന്നിട്ടിപ്പോൾ പ്രൊജക്റ്റ്‌ ചെയ്യാൻ മംഗ്ലൂർ വരുന്നു എന്ന് ഭരതൻ വിളിച്ചു പറഞ്ഞു.. കൂടെ അവന്റെ രണ്ടു കൂട്ടുകാരും ഒരു അജന്യ മേനോൻ പിന്നെ ടിജോ ജോൺസി അങ്ങനെ എന്തോ… അല്ല ഇപ്പോ അപ്പു ഉണ്ടായൊണ്ട് നിന്നെ കണ്ടതാൻ പറ്റിയില്ലേ..”

“എടാ നാഥാ നീ ഇപ്പോ പറഞ്ഞ അജന്യ മേനോൻ എന്റെ മോള് ആണ് അജു എന്റെ അനി…” ബാക്കി പറയാൻ അനുവദിക്കാതെ അജു മഹിയേ കണ്ണാൽ അരുതെന്നു കാട്ടി… അതു കണ്ടപ്പോൾ മഹി ചിരിച്ചുകൊണ്ട് പറയാൻ വന്നത് മുഴുവനാകാതെമറ്റൊരു ഇങ്ങനെ പറഞ്ഞു.”എന്റെ അനിയൻ ജോൺസിയുടെ മകൻ ആണ് ടിജോ..”അജു അതു കേൾക്കേ മഹിയുടെ കവിളിൽ ഉമ്മവച്ചു.. മഹി അജുവിന്റെ തലയിൽ തലോടി.. ഇതൊക്കെ കണ്ട് ശ്യാമയും യദുവും പരസ്പരം നോക്കി ചിരിച്ചു..”പിന്നെ ഇവർ പ്രൊജക്റ്റ്‌ ചെയ്യാൻ പുറത്ത് പോണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നു നാഥാ ഇനി ധൈര്യമായി പറയുവിടാം ഭരതൻ ആയോണ്ട് കണ്ടറിഞ്ഞു ചെയ്തോളും എല്ലാം..”

“അതിനെന്താ ഇന്ദ്രാ നീ പറഞ്ഞു വിടെടാ അവർക്ക് ഇവിടെ ഒരു കുറവും ഉണ്ടാവില്ല പൊന്നുപോലെ നോക്കുംഅവൻ…എനിക്ക് ഇപ്പോ അവന്റെ കാര്യത്തിലാ പേടി ഇവരെല്ലാം കൂടി കമ്പനി പൂട്ടിക്കാതിരുന്നാൽ മതി..”മഹി പറഞ്ഞതും അജു മഹിയേ കൂർപ്പിച്ചു നോക്കി മഹി അവളെ നോക്കി ചുമ്മാ എന്ന് ചുണ്ടനെക്കി..”നാഥാ ഞാൻ നിന്നെ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് നമ്മുടെ നന്ദന്റെ മോളുടെ പിറന്നാൾ ആണ് ഈ മാസം 29 ആണ് അതിനു നീയും കുടുംബവും എന്തായാലും വരണം വർഷങ്ങൾക് ശേഷം ഉള്ള ഒരു കൂടിച്ചേരൽ എല്ലാം കൊണ്ടും നീ വരില്ലെടാ…””എന്ത് ചോദ്യടാ എനിക്ക് നിന്നെ കാണാൻ അതിയായ ആഗ്രഹം ആണ് ഒരു ഫങ്ക്ഷൻ പോലും ഇല്ലേലും ഞാൻ വരും നിന്റെ അരികിൽ.. അന്ന് അപ്പയെ പറ്റിച്ചു എന്ന കള്ളം പറഞ്ഞ് നിന്റെ അച്ഛനെ കൊള്ളരുതാത്തവൻ ആക്കി നമ്മുടെ ബദ്ധത്തിൽ വിള്ളൽ വീണപ്പോൾ ഇനി നോക്കി നിൽക്കനെ കഴിഞ്ഞുള്ള നിന്നെ ഒന്ന് സഹായിക്കാനോ നീ എല്ലാം വിറ്റു അനിയനെയും കൊണ്ട് ഇവിടെന്നും പോകുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത എന്റെ അവസ്ഥ.. നിനക്ക് അറിയോ ഇന്ദ്രാ നിന്നെ നഷ്ടപ്പെട്ട അന്ന് നഷ്ടമായതാ എന്റെ അല്ലുനെ…” നാഥൻ പറഞ്ഞതും അയാൾ ഒന്ന് തേങ്ങി ശ്യാമ ഞെട്ടി മഹിയേ നോക്കി അവരുടെ കണ്ണ് നിറഞ്ഞു ഒന്നുമില്ല എന്നപോലെ മഹി കണ്ണുചിമ്മി അജു അതുകൺകെ ശ്യാമയുടെ അരികിൽ പോയി ചേർത്ത് പിടിച്ചു.. നാഥനെ എങ്ങനെ ആശ്വാസിപ്പിക്കും എന്നറിയാതെ മഹി നിസങ്കതയോടെ ഇരുന്നു..

വീണ്ടും നാഥൻ പറയുന്നൻ തുടങ്ങി”ജീവിതത്തിൽ വിലമതികാൻ ആവാത്ത രണ്ടു നഷ്ടം… നീയും എന്റെ അല്ലുവും അതും ഒരേ ദിവസം മറക്കാൻ പറ്റാതെ ഇത്രെയും നാൾ ഉരുക്കുക ആയിരുന്നൂടാ.. നിന്നെ എന്റെ മോൻ കണ്ടുന്നു അറിഞ്ഞ നിമിഷം എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിക്കാൻ പറ്റില്ലടാ അത്രയ്ക്കു അത്രയ്ക്കു ഞാൻ സന്തോഷിക്കുന്നുണ്ട് ഇപ്പോൾ..”

നാഥന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ ഫീലിംഗ്സ് എല്ലാവർക്കും മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.. അപ്പന്റെ വാക്കുകൾ കേൾക്കേ യദുവിന്റെ കണ്ണുകൾ നിറഞ്ഞു..അതൊക്കെ കഴിഞ്ഞ കാര്യം അല്ലേടാ വിട്ടേക് എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോടാ ഇന്ന് നിനക്ക് എന്നെ കിട്ടിയത് പോലെ നിന്റെ അല്ലുവിനെയും കിട്ടും നീ നോക്കിക്കോടാ…””ആ  പ്രതീക്ഷയിലാടാ ഞാൻ എന്റെ അല്ലു ഞങ്ങളെ വെറുക്കാതിരുനാൽ മതി ഇപ്പഴും ആഗ്രഹിച്ചുപോകുവാ പഴയത് പോലെ ആയിരുന്നേൽ എന്ന്.. എന്ത് ചെയ്യാൻ ആഗ്രഹിക്കാൻ അല്ലേടാ പറ്റു..”

“എല്ലാം ശരിയാകും ടാ നിന്റെ ആഗ്രഹങ്ങളൊക്കെ നടക്കും നോക്കിക്കോ ഞാനല്ലെടാ പറയുന്നേ.. ആ പിന്നെ പിറന്നാൾ കാര്യം മറക്കണ്ട..” വിഷയം മാറ്റാൻ മഹി ഓർമിപ്പിച്ചു..ഇല്ലടാ മറക്കില്ല ഞങ്ങൾ എന്തായാലും വരും പറ്റുമെങ്കിൽ ഭരതനും ഫാമിലിയും കാണും ഞാൻ പറഞ്ഞോളാം..പിന്നേയും ഇരുവരും കുറച്ചു നേരം സംസാരിച്ച് ഫോൺ വച്ചമഹി അജുവിനെ നോക്കി നിറഞ്ഞ ചിരിനൽകി അടുത്തേയ്ക് വിളിച്ചു അവൾ അതു കൺകെ ഓടി മഹിയേ കെട്ടിപിടിച്ചു… അജുവിന്റെ മൂർദ്ധാവിൽ അയാൾ ചുംബിച്ചു..ഹാപ്പി 🥰..”

അജു മഹിയോട് ചോദിച്ചതും ചിരിയോടെ മഹി തലകുലുക്കി.. പിന്നീട് ശ്യാമയേ ചേർത്ത് പിടിച്ച് മഹി റൂമിലേക് നടന്നു.. അവർ പോകുന്നത് നോക്കി യദുവും അജുവും പുഞ്ചിരിച്ചു.അജു ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു ബെഡിൽ കിടക്കുകയാണ് പെട്ടന്നാണ് അവൾക് മെസ്സേജിന്റെ കാര്യം ഓർമ വന്നത്. ടേബിൾ വച്ച ഫോൺ എടുത്ത് മെസ്സേജ് ഒന്നുകൂടി നോക്കി…

‘എന്നാലും ഏതായിരിക്കും ആ പാട്ട്.. ആലോചിച്ചു ഒരു പിടിയും കിട്ടുന്നില്ലല്ലോ.. ആരോടെങ്കിലും ചോദിച്ച മെസ്സേജിന്റെ കാര്യം പറയേണ്ടി വരും അതുകൊണ്ട് ആരോടും ചോദിക്കാനും പറ്റില്ല അത് ശരിയാവില്ല.. ഈ മെസ്സേജ് അയച്ചവനെ കൈയിൽ കിട്ടിയാൽ അവന്റെ പപ്പും പൂടയും ഇളകും.. മനുഷ്യനെ കളിപ്പിക്കുന്നോ… അജു ഓരോന്നും പിറുപിറുത്തു.. പെട്ടന്നാണ് ഫോണിൽ മെസ്സേജ് വന്ന ബീപ് ശബ്‍തം കേട്ടത് അജുവിന് ആളെ മനസിലായതും മെസ്സേജ് എടുത്തു നോക്കി..എടി പെണ്ണേ ഞാൻ അയച്ച മെസ്സേജ് നോക്കി എന്നെ പ്രാഗത്തെ കിടന്നുറങ്ങു പെണ്ണേ നാളെ നമ്മൾ കാണും ഇപ്പോ എന്റെ പൊന്നുമോള് ഉറങ്ങിക്കോ കേട്ടോ… പ്രണയം നിറഞ്ഞ ഒരു രാത്രി ആശംസിക്കുന്നു 😘”

മെസ്സേജ് വായിച്ചതും അറിയാതെ അജു ചിരിച്ചു പോയി…ആരായാലും കൊള്ളാം ഒരു വട്ട് കേസാണ്..’ അവൾ മനസിലോർത്തു കണ്ണടച്ചു…”പെണ്ണേ പിണക്കമാണോ… ഇങ്ങനെ മുഖം വീർപ്പിച്ചു വെക്കാതെ എന്റെ ചട്ടമ്പികല്യാണി നിന്നെ ഒന്ന് പറ്റിക്കാൻ നോകിയതല്ലേ.. നിന്റെ നഷ്ടങ്ങളിൽ ഞാൻ ഉൾപ്പെട്ടോ എന്ന് ഒരുനിമിഷമെങ്കിലും ഓർത്തു അല്ലേ പെണ്ണേ അതിനു ഞാൻ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ.. എന്നെക്കുറിച്ചു ഒന്നും പറയാൻ അനുവദിക്കാതിരുന്നത് നീ തന്നെയല്ലേ എന്റെ പെണ്ണേ… കണ്ണ് നിറക്കത്തെ എന്നെ ഒന്ന് നോക്ക് പെണ്ണേ…”അവൻ അവളുടെ മുഖം കോരിയെടുത്ത് നെറുകയിൽ ചുംബിച്ച് അവളുടെ നിറഞ്ഞ കണ്ണുകളെ ചുണ്ടുകളാൽ ഒപ്പിയെടുത്തതും അവൾ അവനെ നോക്കി അവന്റെ കാപ്പിപ്പൊടി കണ്ണുകളിലേയ്ക് ഒരുനിമിഷം നോക്കി നിന്നു അവന്റെ മുഖം കുനിഞ്ഞു അവളുടെ ചെഞ്ചുണ്ടിൽ ലക്ഷ്യമാക്കി വന്നതും അവളുടെ മുഖത്തു അവന്റെ നിശ്വാസം തട്ടിയത്തും…  അജു ഞെട്ടി കണ്ണ് തുറന്നു  അവൾ ആകെ വിയർത്തിരുന്നു. ഒരു നിമിഷം അവൾക് വേണ്ടി വന്നു താൻ കണ്ടത് സ്വാപ്നമാണോ എന്ന് തിരിച്ചറിയാൻ.. പെട്ടന്ന് ഫോണിൽ മെസ്സേജ് ടോൺ കേട്ടതും സ്വപ്നത്തിൽ നിന്നും ഞെട്ടിയ പോലെ വീണ്ടും അവൾ ഒന്ന് ഞെട്ടി 😒 ഫോൺ കൈലെടുത്തു മെസ്സേജ് നോക്കി

“യാത്ര തുടങ്ങും മുമ്പ് നമ്മുടെ മൈൻഡിനെ പോസറ്റീവ് സൈഡിലേയ്ക് സ്വിചൊൺ ചെയ്യ്തു വെയ്ക്കുക പിന്നെ എന്തൊക്കെ സംഭവിച്ചാലും എളുപ്പം നമുക്ക് കാര്യങ്ങൾ ചെയ്യാം എന്നെ അപ്പോ എന്റെ പെണ്ണ് മൈൻഡ് റിഫ്രഷ് ചെയ്തു സന്തോഷത്തോടെ നല്ലൊരു പ്രഭാതതെ വരവേൽക്കാൻ നോക്കിക്കോ… നമുക്ക് കണ്ടുമുട്ടാം നല്ലൊരു ഓർമ നിറഞ്ഞ ദിവസമായി ഇന്ന് മാറട്ടെമെസ്സേജ് വായിച്ചതും അവളുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു ചുണ്ടിൽ പുഞ്ചിരിയോടെ അവൾ മുഖം അമർത്തി തുടച്ചു എഴുന്നേറ്റു രാവിലെ കോളേജിൽ പോകാനുള്ള തയ്യാറടുപ്പുകൾ ആരംഭിച്ചു.. പക്ഷേ അവളുടെ മനസ്സിൽ ആ മെസ്സേജിന്റെ ഉടമ ആരാണെന്നു അറിയാനുള്ള ആകാംഷയും നിറഞ്ഞിരുന്നു..

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ഓഫീസിൽ കാർ പാർക്ക്‌ ചെയ്യ്തു സായ് മുഖത്തെ കൂളിംഗ് ഗ്ലാസ്‌ എടുത്ത് blazer ന്റെ അകത്തു വച്ചു. നിറഞ്ഞ ചിരിയോടെ കമ്പനിയിൽ കയറി..”ഉഫ് എന്റെ പൊന്നു എന്നെ അങ്ങ് കൊല്ല് സാറിന്റെ ചിരി നോക്കിയേടി ..” രൂഷ്‌നയോട് നിമ്മി പറയുന്നത് കേട്ട് ക്യാമ്പിനിൽ നിന്നു തല ഉയർത്തി അവൾ സായിയെ നോക്കി.. രൂഷ്‌നയുടെ കണ്ണുകളും സായിയിൽ തന്നെ ഒരുനിമിഷം താങ്ങി… സായ് നടന്നു അവർക്കരികിൽ എത്തിയതും അവരെ നോക്കി”വാട്ട്‌…🤨”സായ് പെട്ടന്ന് ചോദിച്ചതും ഇരുവരും ഞെട്ട”Nothing sir…”രണ്ടുപേരും ഒരുപോലെ പറഞ്ഞതും സായ് അവരെ നോക്കി ചിരിച്ചു തന്റെ ക്യാമ്പിനിൽ നടന്നു..”എന്റെ സാറേ ഇങ്ങനെ ചിരിച്ചാൽ ചുറ്റുമുള്ളതൊന്നും കാണില്ല…”നിമ്മി പറയുന്നത് കേട്ട് രൂഷ്‌ന ശരി വെക്കും പോലെ തലയിട്ടി

“മതിയടി സാറിന്റെ ചോര ഊറ്റിയത് പണി എടുക്കാൻ നോക്ക്..”തൊട്ടടുത്ത ക്യാമ്പിനിൽ ഇരുന്ന സതീഷ് അൽപ്പം അസൂയയോടെ പറഞ്ഞു.. മറുപടിയായി ഇരുവരും അവനെ നോക്കി ചിരിച്ചുകൊണ്ട് ജോലിയിൽ ശ്രദ്ധ ചെലുത്തി..

പെട്ടന്നാണ് മുഴുവൻ സ്റ്റാഫുകൾക്കും ഒരു മീറ്റിംഗ് ഉള്ളതായി അറീപ്പ് കിട്ടിയത്.. അതിനാൽ തന്നെ എല്ലാ സ്റ്റാഫുകളും ഹോളിൽ എത്തിയിരുന്നു.. അവിടെയ്ക്കു സായിയും കൂടെ ആനന്ദും ജോൺസിയും കേറി വന്നു പരസ്പരം സംസാരിച്ചു ബഹളം നിറഞ്ഞ ഹോൾ അവരെ കണ്ടതും നിശബ്ദമായി.. രാജൻ ഇപ്പോ എന്തിനു ഇങ്ങനെ ഒരു മീറ്റിംഗ് എന്ന് അറിയാൻ ആതിരയെ നോക്കി പക്ഷേ അവളുടെ മുഖഭാവത്തിൽ നിന്നും അവൾക്കും കാര്യം അറിയില്ല എന്ന് രാജന് മനസിലായി..പെട്ടന്ന് ആനന്ദിന്റെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിന്റെ അടുത്തെത്തി..”ഹലോ ഡിയർസ്… നമ്മൾ എല്ലാവരും ഇപ്പോ എന്തിനാ ഇങ്ങനെ ഒരു മീറ്റിംഗിന് കൂടിയിരിക്കുന്നത് എന്ന് എല്ലാവർക്കും ഒരു സംശയം ഉണ്ടല്ലേ ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളെവരെയും അറീക്കാൻ ആണ് ഇങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യ്തത് ആ കാര്യം ഞാൻ പറയുന്നതിനേക്കാൾ നിങ്ങളോട് നമ്മുടെ സിഇഒ സായ് പറയുന്നതാണ് നല്ലത് സോ സായ് മോൻ തന്നെ എല്ലാവരെയും അറീക്കൂ…”

സായ് വന്നു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.”ഹലോ ഫ്രണ്ട്സ്… ഇപ്പോ നിങ്ങളുടെ ചിന്ത എന്താണ് ഇത്ര വല്യ മലമറിക്കുന്ന കാര്യം എനിക്ക് പറയാൻ ഉള്ളത് എന്നല്ലേ…” അതും പറഞ്ഞ് സായ് വീണ്ടും ചിരിച്ചു..”ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യം ആണ് എനിക്ക് നിങ്ങളുടെ മുന്നിൽ അറീക്കാൻ ഉള്ളത്.. എന്നെ സംബന്ധിച്ചെടുത്തോളം ഒന്ന് മോശം കാര്യവും മറ്റൊന്ന് സന്തോഷം നൽകുന്ന കാര്യവും aanu.. ആദ്യം മോശം പറയാം…  ഒന്ന് ഇതുവരെ നമ്മുടെ കമ്പനിയുടെ മെയിൻ പ്രൊജക്റ്റ്‌സ് എംകെ ഗ്രൂപ്പുമായിട്ടായിരുന്നല്ലോ എന്നാൽ ഇന്ന് മുതൽ എംകെ ഗ്രൂപ്പുമായുള്ള എല്ലാ കോൺട്രാക്സും പിഎം ഗ്രൂപ്പ്‌ ക്യാൻസൽ ചെയ്തിരിക്കുന്നു.. ”  സായ് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി.. രാജൻ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ആ മുഖത്തു ദേഷ്യം നിറഞ്ഞു.. ആനന്ദും ജോൺസിയും അവന്റെ മുഖഭാവം ശ്രദ്ധിച്ചു..രാജൻ ആതിരയെ കത്തുന്ന കണ്ണുകളോടെ നോക്കി എന്നാൽ ആതിര കേട്ട ഷോക്കിൽ നിന്നും വിട്ടുമാറിയില്ല..

“നമ്മുടെ കമ്പനിയേ ഇതുവരെ അവർ ചതിക്കുകയായിരുന്നു.. ഇന്നലെ ഞാൻ മീറ്റിംഗിന് പോയത് എംകെ ഗ്രൂപ്പിൽ ആയിരുന്നു അവിടന്ന് അവരുടെ ചതി മനസിലാക്കാൻ പറ്റി.. ഇതുവരെ നമ്മുടെ കമ്പനിയിൽ വർക്ക്‌ ചെയ്ത തമ്പി സാറിനെ ബ്ലാക്‌മെയിൽ ചെയ്താണ് കോൺട്രാക്ട്സ് നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞത് അത് തെളിവ് സഹിതം മനസിലാക്കി പോലീസ് മുഖേന വഞ്ചന കുറ്റത്തിന് കേസ് ഫയൽ ചെയ്യ്തു ഇതു വരെ ഉള്ള എല്ലാ ഡീൽസും ക്യാൻസൽ ചെയ്യ്തു നമ്മുടെ കമ്പനിയ്ക്ക് വന്ന നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.. “സായ് പറഞ്ഞതല്ലാം രാജനും ആതിരയും പിന്നെ മോഹനന്റെ കുറച്ചു അനുയായികളും ഒരു നടുകത്തോടെ കേട്ടുനിന്നു.. എന്നാൽ കുറച്ചുപേടുടെ മുഖത്തു ആശ്വാസവും ചിലരുടെ മുഖം സങ്കടം നിറഞ്ഞതും ആയിരുന്നു.. പരസ്പരം പല അഭിപ്രായങ്ങളും വന്നു… രാജൻ ഒന്നും മിണ്ടാതെ ദേഷ്യം അടുക്കി പിടിച്ചു നിന്നുഇനി ഞാൻ പറയാൻ പോകുന്ന രണ്ടാമത്തെ കാര്യം എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യം ആണെന്നാണ് എന്റെ വിശ്വാസം..”സായ് പറഞ്ഞതും എല്ലാവരുടെ ശ്രദ്ധ അവനിലായി”ഇനി മുതൽ പിഎം കമ്പനിയുടെ ന്യൂ പ്രൊജക്റ്റ്‌ ഡീൽസ് മെയിൻ ആയി എല്ലാം ഫേമസ് കമ്പനി കൃഷ്ണ ഗ്രൂപ്പുമായിട്ടാണ്..”

സായ് പറഞ്ഞതും അവിടെ കരാഘോഷം ഉയർന്നു.. എംകെ ഗ്രോപ്പിനെക്കാൾ പേരും പ്രശസ്തിയും ഫേമസ് കമ്പനി ആണ് കൃഷ്ണ ഗ്രൂപ്പ്‌.. അതുകൊണ്ട് തന്നെ അവരുമായുള്ള കൂടിച്ചേരൽ പിഎം ഗ്രോപ്പിന് നേട്ടം ആയിരിക്കും അതിനാൽ തന്നെ സായ് പറഞ്ഞപ്പോൾ തന്നെ എല്ലാവരിലും സന്തോഷം നിറഞ്ഞു എന്നാൽ രാജന്റെയും ആതിരയുടെയും കണ്ണുകളിൽ പകയും ദേഷ്യവും ആളികത്തി.ജോൺസി എല്ലാവരുടെയും മുന്നിൽ ചെന്നു നിന്നു..”മറ്റൊരു കാര്യം കൂടെ ഈ സന്തോഷം നമുക്കൊന്ന് ആഘോഷിക്കാം സോ നാളെ ഈവെനിംഗ് നമ്മുടെ കമ്പനിയിൽ നിങ്ങൾക് എല്ലാവർക്കും ഒരു പാർട്ട്‌ അറേഞ്ച് ചെയ്തിട്ടുണ്ട്.. ”  അദ്ദേഹം പറഞ്ഞ് കഴിഞ്ഞതും എല്ലാവരുടേയും മുഖത്തു പൂനിലവ് ഉദിച്ചപോലെ പ്രകാശിച്ചു..”ആതിര..”ജോൺസി വിളിച്ചതും അവൾ ആലോചനയിൽ നിന്നും ഞെട്ടി അയാളെ നോക്കി അടുത്തേക് പോയി.

“ഇന്നലെ സായിയുടെ കൂടെ പോയ നിന്നോട് സായ് എംകെ ഗ്രൂപ്പിൽ വെയിറ്റ് ചെയ്യാൻ അല്ലേ പറഞ്ഞത് എന്നിട്ടും നിന്റെ ഇഷ്ടത്തിന് അവിടെ നിന്നും ഇറങ്ങി പോയി.. കമ്പനി സിഇഒ പറയുന്ന കാര്യങ്ങൾ ചെയ്യാനാണ് നിന്നെ സിഇഒ യുടെ പി. എ ആയി നിയമിച്ചത് അല്ലാതെ നിന്റെ തന്നിഷ്ട്ടം കാണിക്കാൻ അല്ല സോ ഇനി ഇതുപോലെ ധികാരം കാട്ടിയാൽ പിന്നെ ഈ കമ്പനിയിൽ നീ കാണില്ല കേട്ടല്ലോ..”ഗൗരവത്തോടെ ഉള്ള ജോൺസിയുടെ വാക്കുകൾ കേൾക്കേ ആതിര ദേഷ്യത്തോടെയും അപമാനത്തോടെ തല താഴ്ത്തി.സെ യെസ് ഓർ നോ” അയാൾ ഉറക്കെ ചോദിച്ചു”യെസ് സാർ..” അമർഷം ഉള്ളിലൊതുക്കി അവൾ പറഞ്ഞു..അതുകണ്ടതും പലരുടെ ചുണ്ടിലും പുച്ഛച്ചിരി വിരിഞ്ഞു.

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

“ഛെ നമ്മുടെ എല്ലാ പദ്ധതികളും പൊളിഞ്ഞു… നീ അല്ലേ ആതിര എന്നോട് പറഞ്ഞത് സായ് എംകെ ഗ്രൂപ്പുമായി ഡീൽസ് ഓക്കേ ആണെന്ന് എന്നിട്ടിപ്പോൾ എന്താ ഇവിടെ നടന്നത്…”രാജൻ തന്റെ ക്യാമ്പിൽ വന്നപ്പോൾ ആതിര അയാളുടെ പുറകെ വന്നതും അയാൾ ആതിരയുടെ നേരെ കയർത്തു..”എനിക്ക് ഇപ്പോഴും ഒന്നും വെക്തമായി അറിയില്ല എന്താ നടക്കുന്നെ എന്ന് എംകെ ഗ്രുപ്പിൽ നിന്നും മോഹനൻ സാറും കൂടി എന്നെ ഒറ്റപ്പെടുത്തിയപ്പോൾ അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോന്നു എനിക്ക് ഒരു വിലയും തരാതിടത് പട്ടിയെ പോലെ ആകുമ്പോൾ ഞാൻ അവിടെ കടിച്ചു തൂങ്ങാണോ.. പിന്നെ ആ ഷേർലി ഒലിപ്പിച്ചുകൊണ്ട് നിന്നതും കൂടി ആയപ്പോൾ കലികേറി അതാ ഞാൻ ഒന്നും ആലോചിക്കാതെ ഇറങ്ങി.. പിന്നെ എന്താ അവിടെ നടന്നത് എന്ന് എനിക്ക് അറിയില്ല…””എല്ലാം കഴിഞ്ഞ് ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ…. ഇനി അവിടെ നടന്നത് അറിയാൻ എന്താണെന്തോ വഴി.. മോഹനൻ സാറിനെ വിളിച്ചിട്ട് കിട്ടുന്നുമില്ല നാശം… 😡😡”രാജൻ ദേഷ്യത്തിൽ ടേബിളിൽ അടിച്ചു..

“കരണിനെ ഒന്ന് വിളിച്ചുനോക് അവന് വയ്യാത്തതിനാൽ അമ്മടെ വീട്ടിൽ കാണും അവൻ..”ആതിര പറഞ്ഞതും ശരി എന്ന് തോന്നി രാജൻ കരണിനെ വിളിച്ചു..കരൺ ഫോൺ എടുത്തതും ഇന്നലെ നടന്ന സംഭവവും മോഹനൻ ഒളിവിൽ ആണെന്ന കാര്യവും കരൺ രാജനോട് വിശദീകരിച്ചു പറഞ്ഞു… അമ്മയുടെ കൂടെ ആയതിനാൽ തന്നെ പോലീസ് ഇപ്പോ തന്റെ നേരെ വരില്ലെന്നും പകരം ആനന്ദ് മറച്ചു വച്ചിരിക്കുന്ന അയാളുടെ ഫാമിലിയേ കുറിച്ച് ഡീറ്റെയിൽസ് നൽകാൻ രാജനോട് ആവിശ്യപ്പെട്ടു…ഫോൺ വച്ച ശേഷം ആതിരയോട് കാര്യങ്ങൾ വിശദീകരിച്ച രാജനെ നോക്കി”ആ ഷേർലി ആൾ ശരിയല്ല എന്ന് ഞാൻ പണ്ടേ പറയുന്നതാണ് അപ്പോ എന്തായിരുന്നു നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി എന്ന് പറഞ്ഞ് താക്കിത് ഇപ്പോ എന്തായി അവൾ തന്നെ ഒറ്റിയില്ലേ… ”

രാജൻ പറഞ്ഞ് കഴിഞ്ഞതും അൽപ്പം അമർത്തിലും പുച്ഛത്തിലും ആതിര പറഞ്ഞു. ആനന്ദിന്റെ ഫാമിലിയേ കുറിച്ച് അറിയാൻ ആരുടെ ആളുകളെ അന്ന് തന്നെ രാജൻ ഏർപ്പാടാക്കി..”പിഎം ഗ്രൂപ്പ്‌ വിജയിച്ചു എന്നൊരു വിചാരം ഉണ്ട് അപ്പോ അവരുടെ ഫാമിലിയേ കുറിച്ച് ഒരു അറിവ് ഉള്ളത് നല്ലതാ..” രാജൻ മനസ്സിൽ പലതും കണക്കുകൾ കൂട്ടി സ്വയം പറഞ്ഞു. അയാളുടെ ചുണ്ടിൽ പുച്ഛച്ചിരി തെളിഞ്ഞു

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

കോളേജ് കാന്റീനിൽ കോഫി കുടിച്ചിരിക്കുവായിരുന്നു അജുവും കൂട്ടരുംപ്രൊജക്റ്റ്‌ ടോപ്പിക്ക് ആവാത്ത ടെൻഷനിലാണ്‌ അജു…”ഞാൻ പറയുന്ന സബ്ജെക്ട് ഒന്നും സാറിനു പിടിക്കുന്നില്ല സാർ പറയുന്നത് പുതിയ വല്ല എഞ്ചിൻസും കണ്ടു പിടിക്കാൻ ഒരു മോട്ടോർ വെഹിക്കിൾ നോക്കാനൊക്കെ…. ചിക്കപ്പനോട് പറഞ്ഞപ്പോൾ എന്നോട് പറയാൻ പുലികുട്ടി എന്തിനാ ടെൻഷൻ നീ ധൈര്യമായി വാ നമുക്ക് പുതിയ മെഷീൻ തന്നെ നിർമിച്ചു കാണിക്കാം എന്ന്… എനിക്കാണേൽ എന്ത് എങ്ങനെ എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല ആകെ പ്രാന്ത് പിടിക്കുന്നു…”അജു പറയുന്നതൊക്കെ കേട്ട് ടിജോയും യദുവും പരസ്പരം നോക്കി ചിരിച്ചു..”നീ ഇങ്ങനെ വിഷമിക്കേണ്ട അജു ടെൻഷൻ ആവാതെ റിലാക്സ് ആയി ചിന്തിക്ക് അപ്പോ നിനക്ക് കിട്ടാവുന്നതേ ഉള്ളു പിന്നെ ചിക്കപ്പ നിന്നെ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെൽ നീ പേടിക്കേ വേണ്ട എല്ലാത്തിനും നിന്റെ കൂടതന്നെ ഉണ്ടാകും പിന്നെ ഞങ്ങൾ ഇല്ലെടാ കൂടെ..”

യദു പറഞ്ഞതും ടിജോ യദുവിനോട് യോജിക്കും പോലെ അവനെ സപ്പോർട്ട് ചെയ്യ്തു..അപ്പഴേയ്ക്കും അനുവും കൂട്ടരും അവിടെയ്ക്കു വന്നു.. ടിജോയെ കണ്ടതും ഫെബിയുടെ ഉള്ളൊന്ന് പിടഞ്ഞു എന്തെന്നില്ലാത്ത പ്രവേശനം… ടിജോ ഫെബിയെ തന്നെ നോക്കി നിന്നു ഫെബിയുടെ മാറ്റം കണ്ട് ടിജോയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു… അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. ഫെബി ടിജോയേ നോക്കിയതും ഒരു നിമിഷം ഇരുവരുടെ കണ്ണുകൾ തമ്മിലുടക്കി.. ഫെബി പെട്ടന്ന് നോട്ടം മാറ്റി… എന്നാൽ ഇവരെ ശ്രദ്ധിച്ചിരുന്ന ടെസ ആക്കി ചുമച്ചു.. ഫെബിയിൽ വരുന്ന മാറ്റം മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു എന്നാൽ അവർ പുറത്തു കാണിച്ചില്ല..ഇച്ചേച്ചി ഇന്ന് വല്യപപ്പേടെ അവിടെക്കാണോ…”

“അതെന്ത് ചോദ്യാ അനുട്ടി വല്യപപ്പേടെ ബുള്ളറ്റ് പാർക്കിംഗിൽ കണ്ടില്ലേ നീ അപ്പോ അജു ഇനി ഒരാഴ്ച കഴിഞ്ഞേ അങ്ങോട്ട് കാണു എന്നു മനസിലായില്ലേ..”ടിജോ പറഞ്ഞതും അനു ആണോ എന്ന് അജുവിനോട് സങ്കടത്തോടെ ചോദിച്ചു..”അപ്പേടെയും മമ്മടെയും  അടുത്ത് എന്റെ വാവാച്ചി.. വല്യപപ്പയ്ക്കും ശ്യാമമയ്ക്കും ഒരു കൂട്ടിനു ഇപ്പോ ആരാ ഉള്ളെ അപ്പോ നമ്മൾ മക്കൾ വേണ്ടേ അതു നികത്താൻ അതുകൊണ്ടല്ലേ…”അജു അനുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു..”അല്ലേലും ഈ കാരണം പറഞ്ഞ് എന്നെ വീഴ്ത്തും എന്ന് എനിക്കറിയാം ഒരുകാര്യം ഇപ്പഴേ പറയാം എന്റെ പിറന്നാളിന് മുമ്പേ അവിടെ ഇച്ചേച്ചി എത്തിയില്ലേൽ സത്യായും ഞാൻ പിണങ്ങും..””അതു നീ പറഞ്ഞില്ലേലും വല്യപപ്പേയും ശ്യാമമേയും കൂട്ടി ഇച്ചേച്ചി എത്തിയിരിക്കില്ലേ പിന്നെന്തിനാ ഈ മോന്ത നീ കേറ്റിവെയ്ക്കുന്നെ..”

ടെസ ഫെബി ഇടയ്ക്കിടെ അനുവിനോട് പറയും പോലെ പറഞ്ഞതും ടിജോ ടെസയെ നോക്കി എന്ത് ദാരിദ്ര്യം എന്ന് കാണിച്ച്..അനുവിന്റെ birthday ആണോടാ.. എന്ന.. ” ഫെബി ചോദിച്ചതും അവളെ വിളിച്ചില്ല എന്ന കാര്യം അനു ഓർത്തത്. അവൾ നാക് കടിച്ചു തലക് ഒരു അടി കൊടുത്തു ഫെബിയെ നോക്കി..”ഫെബി ഞാൻ നിന്നോട് പറയാനിരിക്കുവായിരുന്നു ഈ മാസം 29 എന്റെ ജനിചോസം ആണ് ഇവരെല്ലാം കൂടെ ചെറിയൊരു ആഘോഷം എന്റെ ഈ മൊഞ്ചത്തി ചങ്ങായിയേ ഹൃദയപ്പൂർവ്വം ക്ഷണിക്കുന്നു… എന്തായാലും നീ വരണം..”ഫെബിയുടെ തോളിൽ പിടിച്ചു അനു പറഞ്ഞു..അള്ളോ എന്റെ പാച്ചിക്ക വിട്ടാൽ മാത്രേ എനിക്ക് വരാൻ പറ്റു വിട്ടിലിൽ ഞാൻ എങ്ങനെ വരാനാടി..”നിന്റെ പാച്ചിക്കയുടെ സമ്മതം കിഷ്ണൻ നോക്കിക്കോളും അതോർത്തു നീ പേടിക്കേണ്ട അല്ലേ കിഷ്ണ..”യദുവിനോട് അനു ചോദിച്ചതും യദു ഞാനോ എന്ന രീതിയിൽ അനുവിനെ നോക്കി അനു പ്ലീസ് പ്ലീസ് എന്ന് കെഞ്ചി കണ്ണുചുരുക്കി പറഞ്ഞു.. അനുവിന്റെ കളി കൺകെ യദു ചിരിയോടെ അതേ എന്ന രീതിയിൽ തലയനക്കി.. അതു കണ്ട് അനു നിറഞ്ഞ പുഞ്ചിരി യദുവിന് സമ്മതിച്ചു.. എന്നാൽ യദു ഒക്കെ പറഞ്ഞപ്പോൾ ടിജോയുടെ മനസ്സിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിയിരുന്നു.. 🥰😁

അജു ബുള്ളറ്റിൽ വന്നകാര്യം ടിജോ പറഞ്ഞപ്പോൾ അജുവിനു മെസ്സേജ് ഓർമ വന്നു അവൾ ഫോൺ എടുത്തു മെസ്സേജ് വന്നിട്ടുണ്ടോ എന്ന് നോക്കി… ആരാവും ആ മെസ്സേജിനുടമ എന്നറിയാൻ അവൾക് ഒരു ആഗ്രഹം… തന്നെ കളിപ്പിച്ചതിനു മുഖത്ത് നോക്കി രണ്ടു പറയണം ഇതൊക്കെ മനസ്സിൽ കണക്കുകൂട്ടി… സ്വപ്നവും മെസ്സേജൂമൊക്കെ ഓർക്കവേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു…രാത്രി ആണേൽ പുറത്തു പോയി കാണുന്നേൽ വല്യപപ്പേടെ അവിടെ ആണ് സേഫ്.. വീട്ടിൽ ആണേൽ സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ മമ്മ ഉപദേശം തുടങ്ങും എന്ത് വന്നാലും ഇന്നെനിക് കാണണം എന്ന ചിന്ത വന്നോണ്ടാണ് മനഃപൂർവം ബുള്ളറ്റ് എടുത്ത് വന്നത്… എന്ത് വന്നാലും ആ കളിപ്പീര് വീരനെ ഞാൻ കണ്ടിരിക്കും ഇന്ന് തന്നെ… അജു പലതും കണക്കു കൂട്ടി.. ചിലപ്പോൾ ഓർമകളിൽ മനസ് തണുപ്പ് നൽകുന്നുണ്ടെങ്കിലും ആ ആൾ ആരാണെന്നറിയാതെ തന്നെ കളിപ്പിക്കാൻ നോക്കുന്നതാണോ എന്നുള്ള ചോദ്യങ്ങൾ മനസ്സിൽ വരുമ്പോൾ അറിയാതെ അജുവിൽ ദേഷ്യം നിറയും ആരായാലും എല്ലാം ഇന്ന് തന്നെ അവസാനിപ്പിക്കണം എന്ന് അജു തീരുമാനം എടുത്തു..

ടിജോ അജുവിനെ തട്ടി വിളിച്ചപ്പോൾ ആണ് അവൾ ഓർമയിൽ നിന്നും ഉണർന്നത്..നീ എന്താ ഇത്ര വല്യ ആലോചന എന്തേലും പ്രശ്നം ഉണ്ടോടാ..”ഏയ്‌ ഒന്നുമില്ലടാ ഞാൻ പ്രൊജക്റ്റ്‌ കാര്യം ആലോചിച്ചതാ..”ടിജോ പെട്ടന്ന് ചോദിച്ചപ്പോൾ അജുവിന് അങ്ങനെ പറയാനാണ് തോന്നിയത് പക്ഷേ ടിജോയോട് കള്ളം പറഞ്ഞതിന് അജുവിന് വിഷമം ആയെങ്കിലും ആരാണെന്നു അറിഞ്ഞ ശേഷം മതി ടിജോയോട് പറയുന്നത് എന്ന് അജു മനസ്സിൽ കരുതി..”ശരിയാകും അജു നീ മൈൻഡ് റിലാക്സ് ആയി പോസറ്റീവ് മാത്രം ചിന്തിച്ചു ആലോചിച്ചു തീരുമാനിക്കും എല്ലാം ഒക്കെ ആകും ടാ..”ടിജോ പറഞ്ഞതും അജു ഒരു നിമിഷം ടിജോ ആണോ തനിക് മെസ്സേജ് അയച്ചു കളിപ്പിക്കുന്നത് എന്ന് ചിന്തിക്കാതിരുന്നില്ല.. പക്ഷേ ടിജോ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അറിയാവുന്നതു കൊണ്ട് തന്നെ അജു ടിജോയെ നോക്കി ഒന്ന് ചിരിച്ചു… പിന്നെ എല്ലാരും കൂടെ സംസാരിച്ചു വീട്ടിലേയ്ക് പുറപ്പെട്ടു.. അജു എല്ലാവരോടു പറഞ്ഞത് പോലെ ബുള്ളറ്റ് എടുത്തു നേരെ വല്യപപ്പയുടെ വീട്ടിൽ വിട്ടു..

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

“നീ ആരാണോ…. എന്താണോ… എങ്ങനെയാണോ…. ആ നിന്നെയാണ് ഞാൻ പ്രണയിക്കുന്നത്…. നീ മാറിയാൽ മാറ്റാൻ നീ ശ്രമിച്ചാൽ പിന്നെ എനിക്ക് നീ ഇല്ല… നിനക്ക് ഞാനും… നീ എന്താണോ ആ നിന്നെ മതിയെനിക്ക്… ജീവിക്കാനായാലും… മരിക്കാനായാലും..I LOVE  YOU പെണ്ണേ ❤അജുവിന്റെ കാതുകളിൽ അവൻ പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞതും അജു സോഫയിൽ നിന്നും ഞെട്ടി ഉണർന്നു..ആ ശബ്ദം ഇപ്പഴും കാതിൽ പതിക്കും പോലെ തോന്നികോളേജ് വിട്ടു വന്ന ശേഷം ശ്യാമമ്മ ഉണ്ടാക്കിയ ഗോളിബജ ടീവി നോക്കിയിരുന്നുകൊണ്ട് വയറു നിറയെ കഴിച്ച് സോഫയിൽ കിടന്ന് എപ്പഴോ ഉറങ്ങിയിരുന്നു അജു…ആ എഴുന്നേറ്റു അജുട്ടാ നീ ഞാൻ വിളിക്കാൻ വരുവായിരുന്നു എന്തേ ഇന്ന് പതിവില്ലാത്ത ഉറക്കം..””അറിയില്ല ശ്യാമമ്മേ വയറു നിറഞ്ഞൊണ്ടന്നെന്നു തോന്നുന്നു ടീവി നോക്കി ഉറങ്ങി പോയി…

ഞാൻ ഫ്രഷ് ആയി വരാം ശ്യാമമ്മേ… ഒന്ന് പുറത്തു പോകണം ഒരാളെ കാണണ്ട ആവിശ്യം ഉണ്ട്..മുഖം അമർത്തി തുടച്ചുകൊണ്ട് ശ്യാമയോട് അജു പറഞ്ഞുകൊണ്ട് റൂമിലേയ്ക് നടന്നു..എനിക്കെന്താ ഈയിടെയായി പറ്റുന്നെ ഒന്നുറങ്ങുബോൾ എവിടന്നില്ലാത്ത ഒരു സ്വപ്നം കേറി വരും സ്വപ്‌നങ്ങളിലെല്ലാം ആ കാപ്പിപ്പൊടി കണ്ണുകൾ നിറഞ്ഞു നില്കും എന്നാൽ ആ മുഖം കാണുവോ അതുമില്ല… ‘ അജു ഓരോന്ന് സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിൽ കേറി ഫ്രഷ് ആയി വന്നു ഫോൺ നോക്കിയതും മെസ്സേജ് വന്നുകിടക്കുന്നത് കണ്ടു..”നിന്നെ കാണാൻ കണ്ണ് തുടിക്കുന്നു പെണ്ണേ..നീ എനിക്കായുള്ള കാത്തിരിപ്പിന് വിരാമമിടാം..അപ്പോ എന്റെ പൊന്നുമോള് ഒരു എഴുമണി കഴിഞ്ഞു നേരെ ഫോർട്ട്‌ കൊച്ചിയിൽ ഉള്ള kumarakom lake resort വാ അവിടെ എന്റെ പെണ്ണിന് വേണ്ടി കുഞ്ഞ് സർപ്രൈസ് ഉണ്ട് അപ്പോ നമുക്ക് ഇനി നേരിട്ട് കാണാം നിന്റെ വരവും പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ ഉണ്ടാകും ഞാൻ ശേഷം നേരിൽ…”മെസ്സേജ് വായിച്ചതും അജു ഫോണിൽ സമയം നോക്കി.. ആറുമണി.. വേഗം തന്നെ അജു ബ്ലാക്ക് ഫുൾ സ്ലീവ് ടീഷർടും ബ്ലു ജീൻസും ധരിച്ചു.. എന്നും ഉപയോഗിക്കുന്ന പോലെ ഒരു പെൻ വച്ചു ബൺ ടൈപ്പ് മുടി കെട്ടിവച്ചു.. കാതിൽ കുഞ്ഞ് സ്റ്റഡ് മാത്രം മുഖത്തു യാതൊരു ചമയങ്ങളും ഇല്ലതെ അവളുടെ ഒരുക്കം കഴിഞ്ഞു.. എന്നാലും അജുവിനെ കാണാൻ അന്ന് പ്രതേക ഭംഗി ഉണ്ടായിരുന്നു..

ബുള്ളറ്റിന്റെ കീ എടുത്ത് താഴെ ഇറങ്ങിയ അജു കാണുന്നത് തന്നെ നോക്കിയിരിക്കുന്ന മഹിയേയും ശ്യാമയെയും ആണ്..”ആഹാ ശ്യാമകുട്ടിയുടെ ഇന്ദ്രേട്ടൻ ഇന്ന് നേരത്തെ ആണല്ലോ..” അജു മഹിയേ കണ്ട് തമാശ രൂപേണ ചോദിച്ചതും മഹി അവളെ നോക്കി ചിരിച്ചു എന്നാൽ ശ്യാമ അജുവിനെ നോക്കി കണ്ണുരുട്ടി”ഞാൻ എന്റെ ഭാര്യയോട് പ്രണയിക്കാൻ വേണ്ടി അൽപ്പം നേരത്തെ വന്നപ്പോൾ ഇവിടെ കട്ടുറുമ്പായി എന്റെ ചട്ടമ്പി ഉള്ളകാര്യം ഞാൻ അറിഞ്ഞില്ലല്ലോ..”മഹി അജു പറഞ്ഞ അതേ ടോണിൽ തിരിച്ചു് പറഞ്ഞതും ശ്യാമ മഹിയുടെ വയറിനു ഒന്ന് പിച്ചി.. അതു കണ്ടതും മഹിയും അജുവും പരസ്പരം നോക്കി ഉറക്കെ ചിരിച്ചു.. ശ്യാമ നാണത്തോടെ തല താഴ്ത്തി..അച്ചോടാ നോക്കിയേ വല്യപ്പേ ശ്യാമകുട്ടിയ്ക് നാണം വന്നു…”ശ്യാമയുടെ അടുത്തുപോയി താടി പിടിച്ചുയർത്തി അജു പറഞ്ഞതും മഹി ശ്യാമയേ ചേർത്തു പിടിച്ചു..”അവള് നാണിച്ചോട്ടെടി ഞാൻ യുവ മിഥുനങ്ങളല്ലേ…” മഹി പറഞ്ഞത് കേൾക്കേ ശ്യാമ ഒന്നുകൂടി പിച്ചി മഹിയേ നോക്കി കണ്ണുരുട്ടി എണീറ്റു പോകാൻ നിന്നു…

“എവിടെ പോകുവാ എന്റെ ശ്യാമ കൊച്ചു ഇവിടെ ഇരി എന്നിട്ട് ഇന്ദ്രേട്ടനുമായി അൽപ്പം പ്രണയിക്ക്.. ഇപ്പോ തൽകാലം ഞാൻ കട്ടുറുമ്പ് ആകുന്നില്ല എനിക്ക് ഒന്ന് പുറത്തു പോണം ഒരാളെ കാണാന്നുണ്ട് ഞാൻ പോയേച്ചും വേഗം വരാം അതുവരെ നിങ്ങൾ പ്രേമിക്..❤😘”അജു ശ്യാമയേ മഹിയോട് ചേർത്ത് ഇരുത്തി ഇരുവർക്കും ഓരോ ഉമ്മ കൊടുത്തു ഇറങ്ങി..”ആരെ കാണാൻ ആണേലും സൂക്ഷിച്ചു പോണേ..” ശ്യാമ പറഞ്ഞതും അജു ശരി എന്ന് ഉറക്കെ പറഞ്ഞു..”ചട്ടമ്പി ഓൾ ദി ബെസ്റ്റ് പോകുന്ന ആഗ്രഹം നടക്കട്ടെ…”മഹി പറഞ്ഞതും അജു നടത്തം നിർത്തി മഹിയേ തിരിഞ്ഞു നോക്കി..”അല്ല ആരെ കാണാൻ ആണേലും കണ്ട് കാര്യം നടക്കട്ടെ എന്ന്..”മഹി അവളെ നോക്കി പറഞ്ഞതും ചിരിച്ചു കൊണ്ട് തല അനക്കി അജു ബുള്ളററ്റിനരികിൽ എത്തി… പലതും മനസ്സിൽ കണക്കുകൂട്ടി ബുള്ളറ്റ് നേരെ റിസോർട്ടിൽ വിട്ടു..റിസോർട്ട് എത്തിയതും അജു ബുള്ളറ്റ് പാർക്ക്‌ ചെയ്യ്തു ദീർഘശ്വാസം എടുത്തു അകത്തു കേറി… അവരെ കാത്തെന്നപോലെ റിസപ്ഷൻ ബോയ് അവൾക് പുഞ്ചിരിയോടെ ഒരുകൂട്ടം റെഡ് ഫ്ലവർ ബൊക്ക നൽകി.. അജു ആദ്യമൊന്ന് ഞെട്ടി പിന്നെ പുഞ്ചിരിയോടെ അതു വാങ്ങി..വരു മേഡം..”അയാൾ അജുവിനോട് പറഞ്ഞ് നടന്നു… അയാളുടെ പിറകെ അജു അത്ഭുതത്തോടെ തന്നെ നടന്നു.. സ്വിമ്മിംഗ് പൂളിന് സമീപമാണ് അയാൾ  കൊണ്ട് പോയത്.. അവിടെ എത്തിയതും അജുവിനെ അവിടെയാക്കി.. ആൾ ഒരു ചിരിച്ചു നൽകി അയാൾ തിരിച്ചു് പോയി..

അജു അവിടെ ചുറ്റുപാടും ഒന്ന് നോക്കി പൂളിന് ഒരു വശത്തു ഓപ്പൺ സ്റ്റേജ് ഉണ്ട് അതിനു മുമ്പിലായി ഒരു മരം അതിൽ ഫുൾ ലൈറ്റ്റിംഗ് ആണ് ചുറ്റിനും ടേബിളും ചെയരും അവിടെയിവിടെയായി കുറെ ആൾക്കാൾ ഉണ്ട്.. അവളുടെ കണ്ണുകൾ ഓരോരുത്തരെയുടെയും നേരെ പോയി പെട്ടന്ന് അവള് ആ കൂട്ടത്തിൽ പരിചയമുള്ള മുഖം കണ്ടതും അജു ഒന്ന് ഞെട്ടി അവള് മൗനമായി ഉരുവിട്ടു”വിവേക്…”വിവേക് അപ്പോൾ തന്നെ അജുവിനെ കണ്ടതും അവനും ഒന്ന് ഞെട്ടി.”അജന്യ നീ എന്താ ഇവിടെ.. അത്ഭുതത്തോടെ അവളുടെ അരികിൽ വന്നവൻ തിരക്കി..”ഞാ..ൻ ഞാനൊരാളെ കാണാൻ വന്നതാ..” അവനെ കണ്ട ഷോക്കിൽ അൽപ്പം പതർച്ചയോടെ അജു പറഞ്ഞു.”ഇവിടേയോ ആരെ..” വിവേക് വീണ്ടും ചോദിച്ചു..”അത്.. അല്ല വിവി എന്താ ഇവിടെ..” അവൾ വിവേകിനോട് മറു ചോദ്യം ചോദിച്ചു..”ഇവിടെ ഞങ്ങൾ ഡിഗ്രി ഫ്രണ്ട്സ് എല്ലാരും കൂടെ ഒരു ചെറിയ ഗെറ്റ് ടുഗെതർ അതിന്റെ ചെറിയ പ്രോഗ്രാം ആണ് ഇവിടെ നടക്കുന്നത് അല്ല താൻ ഇവിടെ ആരെ കാണാൻ ആണ് വന്നേയെന്നു പറഞ്ഞില്ലല്ലോ..”

വിവേക് ചോദിച്ചപ്പോഴേയ്ക്കും സ്റ്റേജിൽ ഒരു പെണ്ണ് കേറി മൈക് കൈലെടുത്തു സംസാരിക്കാൻ തുടങ്ങി..ഹലോ ചങ്ക്സ്… എല്ലാവരും ഇങ്ങോട്ട് ഒന്ന് ശ്രദ്ധിച്ചേ.. നമ്മൾ ഇന്ന് ഇവിടെ കൂടിയ ഉദ്ദേശം എല്ലാവർക്കും അറിയാല്ലോ ചെറിയ ഗെറ്റ് ടുഗെതർ.. അപ്പോ നമ്മുടെ എവെർഗ്രീൻ പാട്ടുകാരന്റെ പാട്ടില്ലേൽ അതിനൊരു സുഖം ഉണ്ടാവില്ലല്ലോ സോ ഇനി നമുക്ക് നമ്മുടെ സ്വന്തം ഗാനഗന്ധർവ്വനെ ഞാൻ ഈ വേദിയിലേക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.. S K വാടാ വന്നു ഒരു പാട്ട് പാട്..”പോയില്ലേ ഇത്രയും വല്യ ബിൽഡപ് കൊടുത്തു അവസാനം സ്നേഹ അവളുടെ കൂറ സ്വഭാവം എടുത്തു..”സ്നേഹയുടെ വാക്കുകൾ കേൾക്കേ വിവേക് പറയുന്നത് കേട്ട് അജുവിന് ചിരി പൊട്ടി… പെട്ടന്ന് സ്റ്റേജിൽ ലൈറ്റ് ഓഫ്‌ ആയി അജുവിന്റെ ഹൃദയം ഒരു നിമിഷം വല്ലാതെ മിടിച്ചു.. അവളുടെ ശ്രദ്ധ സ്റ്റേജിലേയ്ക് മാത്രനായി..സ്റ്റേജിൽ മിഡിൽ ആയി ഒരു ചെയറിൽ ഒരാൾ ഗിത്താറും പിടിച്ചിരിക്കുന്നു.. ലൈറ്റ് ഇല്ലാത്തതിനാൽ മുഖം വെക്തമായി ആളുടെ കാണാൻ പറ്റുന്നില്ല..

“ചങ്ക്‌സ് അപ്പോൾ ആരംഭിക്കാം അല്ലേ..”അവന്റെ ശബ്ദം കാതിൽ മുഴങ്ങിയതും സ്വപ്നത്തിൽ എന്ന പോലെ അവൾക് അത് തോന്നി താൻ കാണുന്ന സ്വപ്‌നങ്ങളിൽ അവനിൽ ഉണ്ടാകുന്ന ശബ്ദം..”അതിനു മുമ്പ് ഒരു കാര്യം ഒരാൾക്കു വേണ്ടി മാത്രം ഞാൻ ഈ പാട്ട് പാടുന്നതെന്നു ആദ്യമേ പറഞ്ഞോട്ടെ… അപ്പോ ഞാൻ തുടങ്ങുകയാണ്…”അവൻ പറഞ്ഞതും ആരാണെന്നറിയാൻ എല്ലാവരിലും ആകാംഷ നിറഞ്ഞു അവൻ ഗിത്താർ പ്ലേ ചെയ്യ്തു പാടാൻ തുടങ്ങി.. യാനം അനന്തം…അനന്തമോ കാലംചിറകാലെഴുതും   കഥയിൽ
വിടരും പടരും നിറ  നിറ ജാലംആഴിയായാൽ വീചി കാണും
ഒളി വീശിയാൽ നിഴലും പൂക്കും
വീണയായാൽ ഗാനമൂറുംവിരൽ മുട്ടിയാൽ പൊഴിയും പ്രഭാകണംയുഗങ്ങൾ തൻ മൂക വീഥിയിൽ (യാനം…)മാനമായാൽ മേഘം മൂടുംഉയരങ്ങളിൽ തുഹിനം പെയ്യും
രൂപമായാൽ  ഭാവമോലുംലയഭംഗിയിൽ ഒഴുകും മനോരഥംപ്രശാന്തത പുൽകും വീഥിയിൽ  (യാനം…)അവന്റെ മാസ്മരിക ശബ്ദത്തിൽ ഒരുവേള അജു ചുറ്റുമുള്ളതെല്ലാം മറന്നിരുന്നു.. അവൻ പാടി കഴിഞ്ഞതും ചുറ്റും കരഘോഷം കേട്ടതും അജു ഞെട്ടിയുണർന്നു..

മൈക്കിലൂടെ അവനൊന്നു ചിരിച്ചു.. “നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ എന്താ ഈ പാട്ട് സെലക്ട്‌ ചെയ്തേ എന്ന് കാരണം മമ്മൂട്ടി എന്റെ ഉപാസന എന്ന ഫിലിമിൽ അവന്റെ പ്രണയമായ സുഹാസിയേ തിരിച്ചു് കിട്ടുമ്പോൾ ആണ് ഈ പാട്ട് പക്ഷേ എന്റെ കാര്യത്തിൽ ഞാൻ ആദ്യമായി എന്റെ പ്രണയത്തെ തിരിച്ചറിഞ്ഞ നിമിഷം എന്റെ മനസ്സിൽ ഓടി എത്തിയ പാട്ട്… അപ്പോ ഇന്ന് ഞാൻ എന്റെ പ്രണയിനിക്ക് വേണ്ടി ഈ പാട്ട് തന്നെ പാടാം എന്ന് കരുതി… “അവൻ ചിരിയോടെ കൂടി പറഞ്ഞു..”ഇനി എന്റെ പെണ്ണിന് മനസിലാക്കാൻ വേണ്ടി മാത്രം ഞാൻ രണ്ടു ലൈൻ പാടട്ടെ..”തീര്ച്ചയായും മുത്തേ….” ചുറ്റിൽ നിന്നും കോറസ് ഉയർന്നു.”Happiness and PeaceHappiness and PeaceIt is a peaceful timeI’ll just flow with the storyThe colours of happinessWill spread all overHappiness and Peace “അവൻ പാടിയതും അജുവിനു ശ്വാസം നിലയ്ക്കും പോലെ തോന്നി.. പെട്ടന്ന് സ്റ്റേജിൽ ലൈറ്റ് വന്നു.. അവന്റെ കാപ്പിപൊടി കണ്ണുകൾ അജുവിൽ തന്നെ തറഞ്ഞു നിന്നു…

സ്റ്റേജിൽ നിന്നും ഇറങ്ങി തന്റെ നേരെ നടന്നു വരുന്ന അയാളെ അജു നോക്കി നിന്നു.. തന്റെ ഉറക്കം കളയുന്ന കാപ്പിപ്പൊടി കണ്ണുകൾ അവളുടെ മനസ്സിൽ ഉരുവിട്ടു..അവൻ അജുവിനെ നോക്കി ചിരിയോടെ അടുത്തു വന്നു അവളുടെ അരികിലായി നിന്നു അജുവിനെ നോക്കി അവൻ മെല്ലെ പറഞ്ഞു”നീ ആരാണോ…. എന്താണോ… എങ്ങനെയാണോ…. ആ നിന്നെയാണ് ഞാൻ പ്രണയിക്കുന്നത്…. നീ മാറിയാൽ മാറ്റാൻ നീ ശ്രമിച്ചാൽ പിന്നെ എനിക്ക് നീ ഇല്ല… നിനക്ക് ഞാനും… നീ എന്താണോ ആ നിന്നെ മതിയെനിക്ക്… ജീവിക്കാനായാലും… മരിക്കാനായാലും.I LOVE  YOU പെണ്ണേ ❤”അജുവിനെ നോക്കി അവൻ മെല്ലെ പറഞ്ഞു.. അജു അവനെ ഞെട്ടിത്തരിച്ചു കണ്ണുമിഴിച്ചു നോക്കി😳…..ബാക്കി പിന്നെ