രചന – ജ്വാലാമുഖി
ഒന്നും മിണ്ടാതെ രോഹി കാർ എടുത്തു പോയി.. പിന്നാലെ എന്റെ വണ്ടിയും വന്നു…
സൈഡ് ഗ്ലാസ് തുറന്നിട്ട് പുറത്തെ കാറ്റിൽ മുടിയിഴകൾ പറന്നു നടന്നു….. അപ്പോളും ഓർമ്മകൾ മനസ്സിനുള്ളിൽ വലിയൊരു വേലിയേറ്റം തന്നെ ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു…
ഒരുപാട് കൊതിച്ച വാക്കുകൾ ആ നാവുകൊണ്ട് തന്നെ കേട്ടിട്ടും പ്രതികരിക്കാൻ വയ്യാത്ത ഈ അവസ്ഥയെ ഞാൻ സ്വയം ശപിച്ചു
തൃശ്ശൂർ റീജിണൽ ഓഫിസ് ഒരു ദിവസം കൊണ്ടു എനിക്ക് മടുത്തു പോയിരുന്നു..
******
രാവിലെ തരുൺ നെ കൂട്ടി.. പാലക്കാട് ഓഫിസിലേക്കു തിരിച്ചു..
“മാഡത്തിനു അരുന്ധതി മാഡത്തെ പണ്ടേ പരിചയം ഉണ്ടോ.. ”
“ഇല്ല തരുൺ.. കുറച്ചു നാളുകൾ ആയുള്ള പരിചയം . ”
“അരുന്ധതി മാടത്തിനു അഗ്നി മാഡത്തെ വലിയ ഇഷ്ടം ആണ് .. അതോണ്ട് ചോദിച്ചതാ… ”
മറുപടി ഞാൻ ഒരു ചിരിയിൽ ഒതുക്കി..
“തരുൺ ഇവിടെ ഇപ്പൊ കുറെ കാലം ആയില്ലേ.. ”
“ഉവ്വ് മാഡം… ”
“എനിക്ക് ഓരോരുത്തരെ കുറിച്ചും നല്ലപോലെ ഒന്ന് പഠിക്കണം.. ”
“അതിനെന്താ.. ഏകദേശം ഐഡിയ ഞാൻ തരാം… ”
“മിത്ര എങ്ങനെ ഉണ്ട്… ”
“മിത്ര …. അവൾ കുരുട്ട് ബുദ്ധിയുടെ ആശാത്തി ആണ്… രോഹി സർ ന്റെ കുടുംബം തകർത്തത് പോലും അവളാണ്… ”
ഉള്ളിലെ ഞെട്ടൽ ഞാൻ പുറത്തു കാട്ടിയില്ല..
“അതെന്താ തരുൺ അങ്ങനെ പറഞ്ഞത്… ”
“മാഡത്തിന് അറിയോ.. വെറുമൊരു സ്റ്റാഫ് ആയിട്ട് വന്നതാ അവൾ.. ഇന്ന് ഏരിയ ഹെഡ് ആയതും വരെ നല്ല വഴിക്കല്ല…
രോഹി സർ വന്ന നാൾ മുതൽ മിത്രക്ക് സർ നെ ഒരു കണ്ണുണ്ടായിരുന്നു.. അന്ന് ഞാൻ സർ ന്റെ അസിസ്റ്റന്റ് ആയിരുന്നു…
സാർ നു ഒരു പെൺകുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു… സർ ന്റെ അമ്മ ടീച്ചർ ആണ്… അമ്മേടെ പഴയ ഒരു സ്റ്റുഡന്റ് ആയിരുന്നു ആ കുട്ടി.. സർ ന്റെ ഭാഷയിൽ പറഞ്ഞാൽ ധാവണിക്കാരി… ഇടയ്ക്കു ആ കുട്ടിയെ കാണാൻ ആ കുട്ടി പഠിക്കണ കോളേജിലേക്ക് വരെ സർ പോകാറുണ്ട്.. കോളേജ് കഴിഞ്ഞതോടെ ആ കുട്ടീടെ വീട്ടിൽ കല്യാണാലോചന മുറുകി… അത് അറിഞ്ഞതും സർ ടീച്ചറെ പെണ്ണ് ചോദിക്കാൻ വിട്ടു..
ഇത് അറിഞ്ഞ അന്ന് മുതൽ മിത്ര അവളുടെ തനി സ്വഭാവം എടുത്തു..
ആ ഇടക്കാണ് കമ്പനി ടാർഗറ്റ് അചീവ് ആയി മലേഷ്യക്ക് ഒരു ട്രിപ്പ് ഇട്ടത്… ടോപ് പെർഫോർമേഴ്‌സ് എല്ലാം ആ ട്രിപ്പിൽ ഉണ്ടായിരുന്നു..
ജെന്റിങ് ഹൈ ലാൻഡ് ൽ വച്ചു… കാസിനോയിലും പമ്പിലും മറ്റുമായി എല്ലാവരും ഒരുപാട് എൻജോയ് ചെയ്തു.. അത്യാവശ്യം ബോധം പോകുന്ന രീതിയിൽ തന്നെ ആണ് സർ അന്ന് കഴിച്ചത്… വിവാഹം കഴിഞ്ഞാൽ ഇനി ഒരിക്കലും കഴിക്കില്ല.. പിന്നീട് എന്റെ ജീവിതം അവളോടൊത്തുള്ള സ്വർഗം മാത്രമാണ്.. എന്നൊക്കെ അന്ന് സർ പറഞ്ഞു സർ ന്റെ മുറിയിൽ കയറി…
അന്ന് വെളുപ്പിന് ഞാൻ എന്തോ ശബ്‌ദം കേട്ടു വരാന്തയിൽ ഇറങ്ങി നിൽകുമ്പോൾ സർ ന്റെ മുറിയിൽ നിന്നും മിത്ര ഇറങ്ങി പോകുന്നത് ഞാൻ കണ്ടു…
പിന്നീട് സർ അവൾ പറയുന്നതിൽ അപ്പുറം നടന്നിട്ടില്ല… പ്രൊമോഷൻ വരെ കൊടുത്തു…
സർ ന്റെ വൈഫ് നെ ഡിവോഴ്സ് ചെയ്യാൻ പറഞ്ഞു മിത്ര പല വട്ടം രോഹി സർ നെ നിർബന്ധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…
ഒടുവിൽ ആ ചേച്ചി ടെ ആരോ വയ്യാതെ കിടക്കുമ്പോൾ സർ ന്റെ ഫോണിലേക്ക് കാൾ വന്നു… എടുത്തത് മിത്ര ആയിരുന്നു… ഫോൺ വച്ചതും സാറും മിത്രയും തമ്മിൽ വലിയ ഒച്ചയും ബഹളവും ആയി… ഒടുവിൽ സർ ഓഫിസിൽ നിന്ന് ഇറങ്ങി പോയി…
പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് സർ വൈഫ് നെ ഉപേക്ഷിച്ചു എന്ന്…
അതിനു ശേഷം സർ മിക്കവാറും ലീവ് ആയിരുന്നു…. റിസൈൻ വരെ ഇട്ടു.. പക്ഷെ അരുന്ധതി മാഡം റിസൈൻ അക്‌സെപ്റ്റ് ചെയ്തില്ല…
പക്ഷെ ആ ചേച്ചി പോയേപ്പിന്നെ സർ ഒന്ന് നല്ല പോലെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല..
അവൾ ആ മിത്ര…അവൾ ആണ് ആ കുടുംബം ഇല്ലാണ്ടാക്കിത്… ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണിനെ പോലും സർ ഉപേക്ഷിച്ചത് അവൾ കാരണമാ… ”
“ഉം…. തരുൺ… ”
“എന്താ മാഡം… ”
“തരുൺ പറഞ്ഞ ഈ രോഹി ടെ
ദാവണിക്കാരി വേറെ ആരും അല്ല… ഞാൻ തന്നെ ആണ്… ”
“ഓഹ് ഗോഡ്… മാം… ”
“താൻ പേടിക്കണ്ട.. എല്ലാം അറിയാൻ വേണ്ടി തന്നെ ആണ് എന്റെ ഈ വരവ്… ”
“മാഡം കരുതുന്ന പോലെ അല്ല അവൾ… അവൾ മാഡത്തെ തിരിച്ചറിഞ്ഞാൽ… ”
“അവൾക്കു ഞാൻ വന്ന അന്ന് തന്നെ എന്നെ മനസിലായി… ”
“അതെങ്ങനെ… ”
“അറിയില്ല… അവൾ മുൻപ് എന്നെ കണ്ടിട്ടുണ്ടാകാം.. പക്ഷെ ഞാൻ കണ്ടിട്ടില്ല… ”
“മാഡം സൂക്ഷിക്കണം… ”
“എന്തിന്…??? ആരുമില്ലാത്തവൾക്…..,ഒന്നും നേടാൻ ഇല്ലാത്തവൾക്… മുകളിൽ ആകാശം താഴെ ഭൂമി… അത്രേം ഉള്ളു… ”
“എന്നാലും… ”
“തരുൺ ഈ കാര്യം ഇനി ആരോടും പറയണ്ട… രോഹിയുടെ ഭാര്യ എന്ന മേൽവിലാസം ഇപ്പൊ എനിക്ക് വേണ്ട… ”
“മാഡം… സർ ഒരു പാവം ആണ് … മറ്റാരേക്കാളും എനിക്കറിയാം..സർ നെ…മൂന്ന് വർഷത്തോളം സർ ന്റെ ഒപ്പം ഒരു നിഴൽ പോലെ ഞാൻ ഉണ്ടായിരുന്നതാ.. ”
“ഉം… ഓക്കേ.. ലീവ് ഇറ്റ്.. ”
“മാഡം ഓഫിസ് എത്തി… ”
കാറിൽ നിന്നിറങ്ങിയതും വലിയൊരു സ്വീകരണം തന്നെ ഉണ്ടായിരുന്നു… എല്ലാവരോടും നന്ദി പറഞ്ഞു നേരെ ഓഫിസിലേക്ക് കയറുമ്പോൾ മനസ്സിൽ അപ്പോളും തരുൺ പറഞ്ഞ കഥകൾ ആയിരുന്നു…
വൈകുന്നേരം വരെ കഴിച്ചു കൂട്ടി…
വൈകിട്ട് വീട്ടിൽ വന്നപ്പോളേക്കും ഞാൻ ആകെ തളർന്നിരുന്നു…
അപ്പോളാണ് ദേവേട്ടന്റെ കാൾ വന്നത്…
“അഗ്നികുട്ടി…. ”
“പറയൂ ദേവേട്ടാ… ”
“എങ്ങനെ ഉണ്ട് ജോലി ഒക്കെ… ”
“കുഴപ്പമില്ല ദേവേട്ടാ… ”
“രോഹിയെ കണ്ടോ നീ… ”
“ഉവ്വ്… ”
“എന്നിട്ട് നീ ഒന്നും മിണ്ടിയില്ലെ… ”
“ഇല്ല… ”
“അതെന്താ… ”
“ക്ഷമാപണം ഒക്കേ നടത്തി… പക്ഷെ അതൊന്നും ഞാൻ സഹിച്ച സങ്കടത്തിന് പകരം ആവോ ദേവേട്ടാ…. എന്തും ഞാൻ സഹിച്ചേനെ.. അവസാനം ആയി എന്റെ മുത്തശ്ശനെ… ”
“അതൊക്കെ മറക്കു മോളെ… ഇനി അവൻ സംസാരിക്കാൻ വന്നാൽ അഗ്നിക്കുട്ടി കഴിഞ്ഞതൊക്കെ മറന്നു സംസാരിക്കണം… ”
ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു..
“അഗ്നി… ദേവേട്ടൻ പറഞ്ഞത് നീ കേട്ടില്ലെന്ന് ഉണ്ടോ..? ”
“കേട്ടു… ”
“വൈകാതെ നിങ്ങൾ ഒന്നാകണം… ”
ഫോൺ വച്ചു തിരിച്ചു ബെഡിൽ വന്നു കിടക്കുമ്പോൾ വല്ലാത്ത ഒരു ഭാരം ആയിരുന്നു മനസ്സിന്…
“അഗ്‌നിമോളെ… ”
“എന്താ ജാനമ്മെ.. ”
“നാളെ ഞായറാഴ്ച അല്ലെ… ഞാൻ വീട് വരെ ഒന്ന് പോയിട്ട് വരട്ടെ… ”
“ഉം… ”
“വൈകുന്നേരം ആകുംപോളെക്കും വരാം.. ”
“ഉം… പൈസ വല്ലതും ഉണ്ടോ കയ്യിൽ… ”
രണ്ടായിരം രൂപ എടുത്തു ഞാൻ കയ്യിൽ വച്ചു കൊടുക്കുമ്പോൾ അവരുടെ കണ്ണു നിറഞ്ഞു…
ശമ്പളത്തിന് പുറമെ വല്ലപ്പോളും ഇങ്ങനെ കൊടുക്കുമ്പോൾ ഉള്ള ആ ഒരു സന്തോഷം കാണാൻ എനിക്ക് വല്ല്യ ഇഷ്ടാ…
പേരക്കുട്ടികൾക്ക് പലഹാരം വാങ്ങാൻ ഉള്ള ആവേശത്തിൽ ജാനമ്മ നടന്നു…
****
രാവിലെ എഴുന്നേറ്റു കുളിച്ചു ഒരു ഗ്ലാസ്സ് ചായയും എടുത്തു സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ ആണ് ഒരു കാർ ഉമ്മറത്തു വന്നു നിന്നത്…
ഡോർ തുറന്നു ഇറങ്ങി വരുന്ന ആളെ കണ്ടതും എന്റെ കാലൊന്ന് ചുവടു പതറി…
വീട്ടിൽ വരുന്ന ഒരാളെ ആട്ടി ഇറക്കി വിടാൻ അഗ്നി പഠിച്ചിട്ടില്ല… പ്രേത്യേകിച്ചു എന്റെ കഴുത്തിലെ താലിയുടെ അവകാശി കൂടി ആകുമ്പോൾ…
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അന്തിച്ചു നിൽക്കുമ്പോൾ രോഹി എന്റെ അടുത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു….
“അഗ്നി… ”
ഒന്ന് മൂളാൻ പോലും എനിക്ക് തോന്നിയില്ല…
“എന്റെ മുഖത്തേക്ക് ഒന്ന് നോക്ക് മോളെ… ”
ഞാൻ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി… സകല ധൈര്യങ്ങളും ചോർന്നു പോകുന്ന പോലെ എനിക്ക് തോന്നി..
“കഴിഞ്ഞതെല്ലാം ഒന്ന് മറന്നൂടെ… ഒരിക്കൽ കൂടി എനിക്ക് ഒരു അവസരം തന്നൂടെ…?? ഞാൻ ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല അഗ്നി… എനിക്ക് അതിനു കഴിയില്ല… ”
അത് പറഞ്ഞു രോഹി എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കരയാൻ തുടങ്ങി…
ഒരു എന്തലോടെ ഞാനും കൂടെ കരഞ്ഞു… ആ മാറിലേക്ക് വീഴുമ്പോൾ അന്നാദ്യമായി താലി കെട്ടിയ പുരുഷന്റെ കൈകൾക്കുള്ളിലെ സുരക്ഷിതത്വം ഞാൻ അറിയുവായിരുന്നു…
തുടരും…
(മൂക്കുത്തി രണ്ടു ദിവസം വൈകിയതിൽ എല്ലാവർക്കും എന്നോട് ദേഷ്യം കാണും എന്നറിയാം..വയ്യാതിരുന്നതുകൊണ്ട് ആണ് ഈ പോസ്റ്റ് ലേറ്റ് ആയത്… എന്റെ നല്ല വായനക്കാർ അതു മനസിലാക്കും എന്ന് വിശ്വസിക്കുന്നു…..
എന്ന്
നിങ്ങളുടെ സ്വന്തം
ജ്വാല😍😍 )

by