രചന – പൂർണ്ണിമ വിനീത്
അർജുൻ ഭദ്ര കിടക്കുന്ന റൂമിലേക്കു നടന്നു ….അവൻ പതിയെ അവളുടെ അരികിൽ ചെന്നിരുന്നു……അവളുടെ ഉദരത്തിൽ വളരുന്ന തന്റെ കുഞ്ഞിനെ ഓർക്കെ അവന്റെ കൈകൾ അവളിലേക്ക് നീണ്ടു പെട്ടന്ന് അവളുടെ വാക്കുകൾ അവന്റെ ചെവിയിൽ പതിഞ്ഞു…. “വെറുപ്പാ എനിക്ക് നിങ്ങളെ “”.. കണ്ണുകൾ അമർത്തി അടച്ചു അവൻ അവന്റെ കൈ പിൻവലിച്ചു…..
“” ഇങ്ങനെ ഒന്നും ആയിരുന്നില്ല കണ്ണാ ഈ നിമിഷം ഞാൻ ആഗ്രഹിച്ചത്… മതിയാവോളം നിന്നെ ചുംബികാൻ, നിന്റെ ഉദരത്തിൽ കൈ ചേർത്ത് വെച്ച് മതിയാവോളം നമ്മുടെ കുഞ്ഞിനോട് സംസാരിക്കാൻ …. നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കാൻ…… നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷം അല്ലെ ഇത്… “”
അവളെ നോക്കി പറഞ്ഞുകൊണ്ട്….
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൻ ആ റൂം വിട്ട് ഇറങ്ങി…..
💓💓💓💓💓💓💓💓💓💓
“വീണ….അവൾ ഇപ്പോൾ എണീക്കും… ഞങ്ങൾ ആണ് കൊണ്ട് വന്നേ എന്ന് അവൾ അറിയണ്ട… ഞങ്ങൾ മെഡിസിൻ വാങ്ങിയിട്ട് വരാം …. അർജുൻ വീണയോട് പറഞ്ഞിട്ടു അപ്പുനെ കൂട്ടി മെഡിസിൻ വാങ്ങാൻ പോയി
ഭദ്ര പതിയെ കണ്ണ് ചിമ്മി തുറന്നു…അവൾ ചുറ്റും നോക്കിയപ്പോൾ മനസിലായി ഹോസ്പിറ്റൽ ആണെന്….
“ആഹാ എണീറ്റോ ” വീണ ബാത്‌റൂമിൽ നിന്നു ഇറങ്ങി ഭദ്രയുടെ അടുത്തേക് നടന്നു…..
ഞാൻ എന്താ ഇവിടെ ഭദ്ര തലക് കൈ വെച്ച് കൊണ്ട് ചോദിച്ചു…
“”ഞാൻ ഫ്ലാറ്റിൽ എത്തീട്ട് നിന്നെ വിളിച്ചിട്ട് നീ എണീക്കുന്നില്ല… ഞാൻ ആകെ പേടിച്ചിലെ.. അവസാനം അവർ രണ്ടുപേരും വന്നിട്ട എനിക്ക് സമാദാനം ആയത് “”
ഏത് രണ്ടുപേർ?? ഭദ്ര മനസിലാവാതെ ചോദിച്ചു
“”അത്.. അത് പിന്നെ ” വീണ പരിഭ്രമിച്ചു… ദൈവമേ ഇവളോട് എന്താ പറയാ..
“എന്താ വീണ”
“അത് അത് നമ്മുടെ വാച്ച്മനും പിന്നെ റിസെപ്ഷനിലെ ആളും.. അവർ രണ്ടുപേരും വന്നിട്ട നിന്നെ ഹോസ്പിറ്റൽ കൊണ്ട് വനെ..
മം ഭദ്ര ഒന്ന് മൂളി..
വീണ നെഞ്ചിൽ കൈ വെച്ച് അശ്വസിച്ചു…” ദൈവമേ അപ്പേട്ടനും അർജുൻ സാർ ആണ് കൊണ്ടുവനെ എന്നെങ്ങാനും ഈ ഭദ്രകാളി അറിഞ്ഞാൽ,, ഓഹ് ഹോറിബിൾ ….ആലോചിക്കാൻ വയ്യ… വീണ മനസ്സിൽ പറഞ്ഞു കൊണ്ട് ഭദ്രയെ നോക്കി… അവൾ ഇപ്പോഴും ആലോചനയിൽ ആണ്….
“നിനക്ക് എന്താ പറ്റിയത്..വീണ ഭദ്രയുടെ അടുത്ത് വന്ന് ചോദിച്ചു
“എനിക്കറിയില്ല വീണ ഫ്രഷ് ആയി വന്നപ്പോ തല ചുറ്റുന്നത് പോലെ തോന്നി.. അപ്പോ ഞാൻ കിടന്നു പിന്നെ ഒന്നും ഓർമ ഇല്ല
മം എന്തായാലും കോൺഗ്രാറ്സ് മോളെ ഭദ്ര കുട്ടി…
” എന്തിനാ കോൺഗ്രാറ്സ്?? ഭദ്ര മനസിലാവാതെ ചോദിച്ചു…
“” ഒരു കുഞ്ഞുണ്ണി വരാൻ പോവാ ന്ന് ” വീണ ഭദ്രയുടെ വയറിൽ തലോടികൊണ്ട് പറഞ്ഞു……
ഭദ്ര ഷോക്ക് അടിച്ചപോലെ വീണയെ നോക്കി…
” അതെ ഡോ, വീണ ഭദ്രയോട് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു…
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. പതുകെ വളരെ പതുകെ അവളുടെ കൈ ഉദരത്തിൽ വെച്ചു ,പറയാൻ പറ്റാത്ത ഒരു അനുഭൂതി അവളെ പൊതിഞ്ഞു…..
ഭദ്രക് എന്താ ചെയ്യണ്ടത് എന്ന് അറിയിലാർന്നു ആകെ ഒരു വെപ്രാളം.. വീണയെ കെട്ടിപിടിച് കുറെ കരഞ്ഞു…
കുറച്ചു നേരത്തിനു ശേഷം വീണ സംസാരിച്ചു തുടങ്ങി …
“ഇങ്ങനെ കരഞ്ഞിരുന്നാൽ എങ്ങനെയാ..ഈ ഹാപ്പി ന്യൂസ് അർജുൻ സാറിനോട് പറയണ്ടേ ഭദ്ര, വീണ ഭദ്രയുടെ മനസ്സറിയാൻ വേണ്ടി ചോദിച്ചു
“വേണ്ട വീണ അത് വേണ്ട…. ഇത് എന്റെ മാത്രം കുഞ്ഞാ.. എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള ഏക പ്രതീക്ഷ …..ഇപ്പോ അജുവേട്ടന്റെ സ്നേഹത്തിൽ എനിക്ക് വിശ്വാസമില്ല വീണ… ഞാൻ ജീവനുതുല്യം സ്നേഹിച്ചതല്ലെ എന്നിട്ടും എന്നെ ചതിച്ചിലെ…2 വർഷം കൂടെ ജീവിച്ചപ്പോഴെങ്കിലും എന്നോട് എല്ലാം തുറന്ന് പറയാൻ സമയം ഉണ്ടായിരുന്നു… ഇപ്പോ ഞാൻ എല്ലാം ഉപേക്ഷിച്ച പോന്നപ്പോ വീണ്ടും വന്നിരിക്കുന്നു…… അജുവേട്ടൻ പറഞ്ഞ കാര്യങ്ങൾ മറക്കാനും പൊറുക്കാനും പറ്റില്ല നിക്ക് …..
ഇനി അപ്പെട്ടന്റെ കാര്യം,,അജുവേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ഞാൻ ആദ്യം ചെന്നത് എന്റെ അപ്പെട്ടന്റെ അടുത്തേകല്ലേ വീണ , ന്നിട്ട് സംരക്ഷിക്കേണ്ട സമയത്ത് എന്നെ ഒറ്റക്കാക്കിയില്ലേ ന്റെ അപ്പേട്ടൻ…കൂടെ നിന്നില്ലലോ……. ഭദ്ര കരഞ്ഞുകൊണ്ട് പറയുന്നത് ഒരു വാതിലിനപ്പുറം അപ്പുവും അർജുന്നും കേട്ടിരുന്നു…..അപ്പുവിന്റെ തല താണു… അർജുന്റെ കണ്ണുകൾ നിറഞ്ഞു….
“”ഏയ് എന്താ ഡാ ഇത്.. ഞാൻ ചോദിച്ചന്നെ ഉള്ളു….. എന്റെ ഭദ്ര കുട്ടി കരയല്ലേ.. ഇപ്പൊ സന്തോഷിക്കണ്ട സമയം അല്ലെ…. നീ ഓരോന്ന് ആലോചിച് ടെൻഷൻ ആവണ്ട….ദാ ഡ്രിപ് കഴിഞ്ഞു ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാം…. വീണ അതും പറഞ്ഞു പുറത്തേക് പോയി…..
വീണ ഡോർ തുറന്നപ്പോ അപ്പുനേം അർജുനേം കണ്ടപ്പോ മനസിലായി ഭദ്ര പറത്തൊക്കെ അവർ കേട്ടിട്ടുണ്ടെന്ന്…
വീണയെ കണ്ടപ്പോ അർജുൻ പുറത്തേക് പോയി….അവന്റെ നിറഞ്ഞു വന്ന മിഴിക്കാൻ കാണാതിരിക്കാന്നാണ് അവൻ പോയതെന്ന് വീണക് മനസിലായി…..
💓💓💓💓💓💓💓💓💓💓💓💓💓💓
ഭദ്രയും വീണ ഡോക്ടർ കോൺസൾട്ടിൻ റൂമിൽ ആണ്…..
സ്കാൻ ചെയ്തതിൽ പ്രോബ്ലം ഒന്നും ഇല്ല …8 വീക്സ് ആയിട്ടുണ്ട് ഹാർട്ട് ബീറ്റ് ഒകെ ആണ് … Baby is perfectly fine…,, കുറച്ചു ടെസ്റ്റുകൾ ചെയ്യാനുണ്ട്.. തൈറോയ്ഡ് പിന്നെ ബ്ലഡ് ടെസ്റ്റും.. ഇപ്പോ ഞാൻ ഫോലിക ടാബ്‌ലെറ്സ് എഴുതുന്നുണ്ട്.. അത് മുടങ്ങാതെ കഴിക്കുക…ഇനി നെക്സ്റ്റ് മന്ത് ചെക്കപ്പിന് വന്നാൽ മതി….
Thank you ഡോക്ടർ ഭദ്ര പ്രെസ്ക്രിപ്ഷൻ വാങ്ങിച് പുറത്തേക് ഇറങ്ങി……
💓💓💓💓💓💓💓💓💓💓💓💓💓
“കണ്ണാ…… അവൻ അവളുടെ ചെവിക്കരികിൽ വന്ന് കൊണ്ട് പറഞ്ഞു…….ഭദ്രക് ദേഹം മുഴുവൻ തരിപ്പ് അനുഭവപ്പെട്ടു…..അവൾക് അനങ്ങാനായില്ല… അവന്റെ അധരങ്ങൾ ചെവിയിൽ നിന്നും താഴേക്കു സഞ്ചരിച്ചു അവളുടെ കഴുത്തിലേക്ക് ചെന്നെത്തി …… അവളുടെ വെളുത്ത കഴുത്തിൽ ഒരു കുഞ്ഞി മറുകിലേക്ക് അവൻ നോക്കി ….ഒരു പുഞ്ചിരിയോടെ അവൻ ആ മറുകിൽ ശക്തിയായി ചുംബിച്ചു……..ഭദ്രയുടെ ഒരു പിടച്ചിലോടെ അവന്റെ മുടിയിൽ കോർത്തു പിടിച്ചു വലിച്ചു ….അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ എന്തിനോ വേണ്ടി പരതി നടന്നു…പെട്ടന് ഭദ്ര അവനെ പിന്നിലേക്ക് തള്ളി…..അവന്റെ തല ചെന്ന് ബെഡിന്റെ ഹെഡ്ബോർഡ് ചെന്ന് തട്ടി…..
“”ഔ എന്തിനാ ഡി നീ എന്നെ തള്ളിയെ…തല ഉഴിഞ്ഞുകൊണ്ട് അർജുൻ ചോദിച്ചു…..
അവന്റെ നോട്ടവും ഭാവവും കണ്ടപ്പോ ഭദ്രക് ചിരി പൊട്ടി.. അവൾ വാ പൊത്തിപിടിച്ചു ചിരിക്കാൻ തുടങ്ങി……
” എന്നെ തള്ളി ഇട്ട് നീ ഇരുന്നു ചിരിക്കുന്നോ…. ചിരിപ്പികാം ഞാൻ തന്നെ നിന്നെ ചിരിപ്പിക്കാം… അതും പറഞ്ഞു അവൻ അവളുടെ വയറിൽ ഇക്കിളി ആകാൻ തുടങ്ങി….
“അജുവേട്ട വേണ്ട ട്ടോ… എനിക്ക് ഇക്കിളി ആവുന്നു…. ഭദ്ര ചിരിച്ചോണ്ട് പറഞ്ഞു….
അർജുൻ പിന്നെയും ഇക്കിളി ആകാൻ തുടങ്ങിയപ്പോ ഭദ്ര അവന്റെ പിടിയിൽ നിന്നും ഓടി റൂമിനു പുറത്തേക് പോയി…..
കണ്ണാ നിൽക്ക്ക്………
ഇല്ല.,…. ഓടി പോവുന്നവളെ അവൻ ചിരിയോടെ നോക്കി നിന്നു…..”””
ഭദ്രയുമായുള്ള നിമിഷങ്ങൾ ഓർക്കവെ അർജുന്റെ മിഴികൾ നിറഞ്ഞു…..
💓💓💓💓💓💓💓💓💓💓💓💓
“ഡാ അജു… “അപ്പുവിന്റെ വിളി ആണ് അവനെ ചിന്തകിളിൽ നിന്നും ഉണർത്തിയത്..ഹോസ്പിറ്റൽ നിന്നും നേരെ വന്നത് ഫ്ലാറ്റിലേക് ആണ്….പിന്നെ ബാൽക്കണിൽ വന്ന് ഇരുന്നു ഓരോന്ന് ഓർത്തു സമയം പോയതറിഞ്ഞില്ല…
“ഡാ അജു… അവനെ ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയില്ലയോ ആ സെൽവത്തിനെ ….
” അവൻ ഇവിടെ എത്തീട്ടുണ്ട് സെൽവ രാജ് എന്ന സെൽവം ” അർജുൻ ഒരു പൂച്ച ചിരിയോടെ പറഞ്ഞു
തുടരും…………

by