22/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 58(1)

രചന – മഞ്ജിമ സുധി (അനു)

ഹാൻഡ് ബാഗിൽ നിന്നും അജുന്റെ പേഴ്‌സണൽ കാർഡ് എടുത്തു തന്ന്  എന്നെ കെട്ടിപ്പിടിച്ഛ് യാത്ര പറഞ്ഞ് കൊണ്ട് അവൾ ആ കോറിഡോറിലൂടെ നടന്നകലുന്നത് ഞാൻ നോക്കി നിന്നു…. പോകുമ്പോ സേതുനെ കൊണ്ട് എനിക്ക് ഒരു ഉമ്മ തരീക്കാനും അവള് മറന്നില്ല….. ~~ ഹലോ……. ഹലോ……!!! ഇനി ഇവിടെ….. ഞാൻ ആരാന്നായിരിക്കും…ല്ലേ…. നിങ്ങളെല്ലാരും കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ, വെളിച്ചെണ്ണയോ ഒക്കെ ഒഴിച്ഛ് കാത്ത് നിന്ന് മൊതലാണ് ഞാൻ….!!! നിങ്ങളെ അനൂന്റെ *സിന്ധുജ എന്നെ ആമി*…… സത്യയിട്ടും ഇതിന് മുന്നേ തന്നെ നിങ്ങളെ അടുത്തേക്ക് വരണമെന്ന് കരുതിയതാ… പക്ഷേ എന്തു ചെയ്യാൻ,,, നിങ്ങടെ കഥാകാരി എന്റെ എന്റട്രി എത്രയും ലേറ്റ് ആക്കി കളഞ്ഞില്ലേ…..?? ഏതായാലും വന്നല്ലോ ല്ലേ…..??? രാധുനെ കണ്ട കഥയൊക്കെ അവള് തന്നെ നിങ്ങളോട് പറഞ്ഞുക്കാണൂല്ലോ….ല്ലേ….?? അവളെ കാണാൻ പറ്റൂ ന്ന് ഞാൻ വിചാരിച്ചതേയല്ല…. അജുന്റെ കോണ്ഫെൻസും, മീറ്റിങും, വർക്കും ഒക്കെ കഴിഞ്ഞോന്ന് ഫ്രീ ആകാൻ ഒരാഴ്ച എടുത്തു….

പിന്നെ ഒന്നും നോക്കിയില്ല… അജൂനേയും കൂട്ടി വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു….. എല്ലാരേയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വല്ലാത്ത പേടിയായിരുന്നു…… അച്ചന്റെ മരണം, അച്ഛമ്മയുടെ തളർച്ച അങ്ങനെ എല്ലാം എല്ലാം എന്റെ ഒളിച്ചോട്ടം കൊണ്ടായിരുന്നല്ലോ…?? അമ്മയും അച്ഛമ്മയും ഒക്കെ അങ്ങനെ പ്രതികരിക്കും, എന്ത് പറയും എന്നൊക്കെ എന്നെ വിലക്കിയ വലിയ വിഷയങ്ങൾ തന്നെ ആയിരുന്നു… എല്ലാത്തിലും ഉപരി… കുട്ടന്റെ റിയാക്ഷൻ…. അതായിരുന്നു എന്നെ കൂടുതൽ പിന്തിരിപ്പിച്ചത്… പക്ഷേ,,, അന്ന് രാധു പകർന്ന് തന്ന ധൈര്യം മനസ്സിൽ മുറുക്കെ പിടിച്ഛ് പോകാൻ തന്നെ ഉറപ്പിച്ചു… രാവിലെ തന്നെ ഞാനും സേതുവും അജുവും വീട്ടിലേക്ക് വിട്ടു…. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കാർ കടന്നതും എന്റെ കയ്യും കാലും വിറയ്ച്ഛ് തുടങ്ങിയിരുന്നു….

വല്ലാത്ത വെപ്രാളവും പരവേശവും എന്നെ തളർത്തി കൊണ്ടിരുന്നു…. കാർ പോർച്ചിലേക്ക് കയറ്റി നിർത്തി ഓഫാക്കിയിട്ടും ഞാൻ ടെൻഷനോടെ വണ്ടിയിൽ തന്നെ ഇരുന്നു…. വിറയ്ക്കുന്ന എന്റെ വിരലിലേക്ക് കൈ കോർത്ത പിടിച്ഛ് അജു കണ്ണടച്ഛ് റിലാക്സ് ചെയ്യാൻ പറഞ്ഞതും ഞാൻ കണ്ണടച്ഛ് നീട്ടിയൊരു ശ്വാസം വലിച്ചെടുത്തു വിട്ട് ആത്മധൈര്യത്തോടെ കണ്ണ് തുറന്നു…… ദീര്ഘമായൊരു ശ്വാസം വലിച്ചു വിട്ട് കൊണ്ട് മോനെയും എടുത്തു ഞാൻ മുറ്റത്തേക്ക് ഇറങ്ങി… എന്റെ കയ്യിൽ നിന്ന് മോനെ വാങ്ങി പിടിച്ഛ് അജു കോണിങ് ബെല്ലിൽ വിരലമർത്തിയതും കൂട്ടിവെച്ച ധൈര്യം ഒറ്റയടിക്ക് ചോർന്നു ഞാൻ വെട്ടി വിയർത്തു… ചെന്നിയിലൂടെയും മേൽചുണ്ടിലും പൊടിയുന്ന വിയർപ്പ് കണങ്ങളെ സാരിതാലപ്പ് കൊണ്ട് തുടയ്ച്ഛ് ഞാൻ വാതിലിലേക്ക് നോക്കി നിന്നു……..

ഹാൻഡിൽ തിരിയുന്നത് കണ്ടതും ഹാർട്ട് ബീറ്റ് കുതിച്ചുയർന്നു…  വാതില് തുറന്നത് നിമ്മിയായിരുന്നു… എന്നെ കണ്ടതും അവൾ ഞെട്ടി സ്‌തംഭിച്ചു അങ്ങനെ കുറച്ഛ് നിന്നു… ചേച്ചി ന്നൊരു തിരിച്ചറിവ് അവളുടെ നാവിൽ നിന്ന് പതിയെ ഊർന്ന് വീണു…. പിന്നെ വെപ്രാളത്തോടെ ഉളളിലേക്ക് നോക്കി വേഗം അമ്മയെ വിളിച്ചു…. അമ്മ എന്നെ കാണുന്നതും ചീത്ത പറഞ്ഞ് കൊണ്ട് ആട്ടി പുറത്താക്കുമെന്ന് വിചാരിച്ചെങ്കികും എന്നെ ഞെട്ടിച്ചു കൊണ്ട് കരഞ്ഞോണ്ട് വാതിൽക്കൽ വിറങ്ങലിച്ഛ് നിന്നു… നിറയുന്ന കണ്ണീരോടെ ഞാൻ അമ്മയെ നോക്കി അടുത്തേക്ക് ചെന്നു…. അമ്മയുടെ നിറമില്ലാത്ത സീമന്തരേഖയിലേക്കും താലിയില്ലാത്ത കഴുത്തിലേക്കും നോക്കുതോറും എന്റെ കണ്ണുകൾ ഇടതടവില്ലാതെ പെയ്തു, നെഞ്ച് പിടഞ്ഞു, ഉള്ളം വിങ്ങി…. അപ്പോഴേക്കും വാതിൽക്കലേക്ക് വന്ന് നിന്ന അച്ഛമ്മയെ കണ്ട് ഞാൻ അന്താളിച്ചു നിന്നു…. കാരണം,,,, അച്ഛമ്മയെ കണ്ട് ഞാൻ ശെരിക്കും അന്തംവിട്ട് നിന്നു പോയി…..

തളർന്ന് കിടപ്പിലായി എന്നാണ് ഞാൻ കേട്ടറിഞ്ഞത്.. പക്ഷേ ഇത്… അച്ചമ്മയ്ക്ക് പഴേത്തിലും ഉത്സാഹമുണ്ട്.. അച്ഛമ്മ ചിരിയോടെ അജൂന്റെ കയ്യിൽ കിടന്ന് നിലത്തിറങ്ങാൻ ഞെരിപിരി കൊള്ളുന്ന സേതൂനെ വാത്സല്യത്തോടെ നോക്കി കയ്യിലെടുത്ത് അജൂനേയും കൂട്ടി അകത്തേക്ക് കയറി….  ഞാനും അമ്മയും അങ്ങനെ തന്നെ നിന്നു… അമ്മ ഒന്നും മിണ്ടാതെ അവരുടെ പുറക്കെ പോകാൻ തിരിഞ്ഞതും ഒരു പൊട്ടികരച്ചിലോടെ ഞാൻ അമ്മയുടെ കാൽക്കൽ വീണിരുന്നു…. “അമ്മേ…. എന്നോട്…… ഞാൻ….. എന്നോട് ക്ഷമിക്കാൻ പറ്റോ അമ്മയ്ക്ക്….??? പൊറുക്കാൻ പറ്റോ…..??? ഞാൻ കാരണം…..!!! അമ്മേ…. ഞാൻ…….” അമ്മയുടെ കാലുകൾ കണ്ണീരാൽ നനച്ഛ് കൊണ്ട് ഞാൻ വിങ്ങി പൊട്ടി…. അമ്മയോട് എന്ത് പറയണം, അങ്ങനെ പറയണം ന്ന് അറിയാതെ ഞാൻ വലഞ്ഞു…..

ഞാൻ കാരണം അമ്മയ്ക്ക് വന്ന നഷ്ടം അതൊരിക്കലും തിരിച്ഛ് കൊടുക്കാൻ കഴിയുന്ന ഒന്നല്ല, മാപ്പർഹിക്കുന്ന ഒന്നും അല്ല…. “അമ്മേന്റെ കാൽ തൊട്ടനുള്ള അർഹത പോലും എനിക്ക് ഇല്ലാ…. ഒന്ന് കാണണം ന്നേ ഉള്ളായിരുന്നൂ… ഈ കാൽ എന്റെ കണ്ണീർ കൊണ്ട് കഴുകണം ന്നും… അത് രണ്ടും നടന്നു… മതി ഇത്രയും മതി…. അമ്മ…. അമ്മ എന്നെ ശപിക്കരുത്, വെറുക്കരുത്…. ഇത്രയും പറഞ്ഞ് ഞാൻ ഒന്നൂടെ വിങ്ങി പൊട്ടിയതും അമ്മയുടെ കൈകൾ എന്നെ തോളിൽ പിടിച്ഛ് ഉയർത്തിയിരുന്നു…. അമ്മയുടെ മുഖത്ത് നോക്കാതെ കുറ്റബോധത്താൽ ഞാൻ തല താഴ്ത്തി നിന്നു…  എന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് ഉയർത്തി കൊണ്ട് അമ്മ എന്റെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു…. ” മോളേ,,,,,ആമീ…..!!!!! ” അത്യധികം വാത്സല്യത്തോടെ അമ്മ എന്നെ വിളിച്ചതും ഞാൻ അമ്മയെ കെട്ടി പുണർന്നു…. രണ്ട് വര്ഷങ്ങൾക്കിപ്പുറം എന്റെ അമ്മയുടെ ചൂടും വിയർപ്പും ഗന്ധവും ഞാൻ അറിഞ്ഞു… അമ്മയോളം വരില്ലല്ലോ ഈ ലോകത്ത് നമ്മൾ നേടിയതോന്നും….!!! തലയിൽ പതിയെ തലോടി എന്നെ അമ്മ ആശ്വസിപ്പിച്ചു….

ഞാൻ വീണ്ടും പറയാൻ തുടങ്ങവേ എന്നെ നോക്കി വേണ്ട ഒന്നും പറയണ്ട ന്ന് സ്നേഹത്തോടെ ശാസിച്ചു…. അകത്തേക്ക് കയറവേ കണ്ടു, അച്ഛമ്മയുടെ ഒക്കത്ത് ഇരുന്ന് കഴുത്തിലെ മാല കടിക്കുന്ന സേതൂനെ, അപ്പുറത്തെ സോഫയിൽ അജൂനോട് കാര്യമായി കത്തിയടിക്കുന്ന നിമ്മിയെ… പണ്ടേ നിമ്മിയും ഉണ്ണിയും അജുവുമായി നല്ല കൂട്ടായിരുന്നു…. അച്ഛമ്മയെ പിറക്കിലൂടെ ചെന്ന് കെട്ടിപ്പിടിച്ഛ് കവിളിൽ അമർത്തി ചുംബിച്ചു…. തൊട്ടടുത്ത് നാണത്തോടെ നിൽക്കുന്ന കനിയെ ഞാൻ കോരിയെടുത്തു… എന്റെ കല്യാണത്തിന് ചെറിയ പെണ്ണായിരുന്നു… അവൾക്ക് എന്നെ മനസ്സിലായ മട്ടൊന്നും ഇല്ലാ കണ്ടിട്ട്… എന്നാലും നോക്കി ചിരിച്ചു.. അമ്മയെ കണ്ടപ്പോ വേഗം അങ്ങോട്ട് ചാടി… അജുവുമായി സംസാരിച്ചിരിക്കുന്ന നിമ്മിയുടെ അടുത്ത ചെന്നിരുന്ന് പിറക്കിലൂടെ കെട്ടിപ്പിടിച്ചതും ഒരു കരച്ചിലോടെ അവളെന്നെ പൊതിഞ്ഞ് പിടിച്ചിരുന്നു… പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി…

കരഞ്ഞ് അടർന്ന് മാറി ഞാൻ അവളെ നോക്കി ചിരിക്കുന്നത് കണ്ടതും എന്റെ കവിളിൽ ചെറുതായി തല്ലി അവള് ദേഷ്യത്തോടെ പറഞ്ഞു… “നിനക്ക് ഇപ്പഴാണോ മലേഷ്യയിൽ നിന്ന് ഇങ്ങോട്ട് ഫ്‌ളൈറ്റ് കിട്ടിയത്….??? ഇത്രയും കാലം സർവീസ് ഉള്ളത് അറിയില്ലായിരുന്നോ….???” എന്നും പറഞ്ഞ് വീണ്ടും എന്റെ മാറോട് ചേർന്ന് ഒട്ടിപ്പിടിച്ഛ് ഇരുന്നു… ഒരു ചിരിയോടെ ഞാൻ അവളുടെ നെറുക്കിൽ ചുംബിച്ചു…. എല്ലാം നല്ലതു പോലെ അവസാനിച്ചു…. ഇത്രയും കാലം ഒരു കനാലായി നെഞ്ചിൽ എരിഞ്ഞ തീ, മനസ്സിൽ കല്ലിച്ഛ് കിടന്ന വലിയൊരു ഭാരം ഇറങ്ങി പോയി….. ഉച്ചയ്ക്ക് അമ്മയുടെ വക സദ്യ ഉണ്ടായിരുന്നു…. എത്രയോ കാലത്തിന് ശേഷം അമ്മയുടെ കൈപുണ്യം വീണ്ടും നാവിൽ തൊട്ടു….. കനി എന്നെ കണ്ടിട്ട് മനസ്സിലായില്ലെങ്കിലും സേതുവുമായി പെട്ടന്ന് കൂട്ടായി….. കുട്ടനെ ചോദിക്കാൻ എന്റെ നാവ് തരിച്ചെങ്കിലും എന്തോ എന്നെ പിറകോട്ട് വലിച്ചോണ്ടിരുന്നു….

രാത്രി ടിവി കാണുമ്പോ അടുത്ത വന്നിരുന്ന് നിമ്മിയോട് ധൈര്യത്തോടെ കുട്ടനെ കുറിച്ചു ചോദിക്കാൻ നാക്ക് വായിലേക്ക് ഇട്ടതും പുറത്തു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു….. ഞാൻ വേഗം ടെന്ഷനോടെ സോഫയിൽ നിന്ന് ചാടി എണീറ്റു നിന്നു….ഇവിടെ വരുന്നതിന് ഞാൻ ഏറെ പേടിച്ചത് കുട്ടനെ ഫേസ് ചെയ്യേണ്ടത് ഓർത്തായിരുന്നു…. ഡോർ തുറന്ന് വേറെ എങ്ങോട്ടും നോക്കാതെ റൂം ലക്ഷ്യമാക്കി നീങ്ങുന്ന കുട്ടൻ എന്നയോ അജുനെയോ കണ്ടില്ല… അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോകുന്നത് ഞാൻ നിറ കണ്ണോടെ നോക്കി നിന്നു… അവനെ വിളിക്കണം, പിടിച്ഛ് നിർത്തണം, അവന്റെ കയ്യിൽ നിന്ന് രണ്ട് തല്ല് വാങ്ങണം, ചീത്ത കേൾക്കണം അങ്ങനെ ഒരുപാട് ഞാൻ പ്രതീക്ഷിച്ചു പക്ഷേ,,,, സൗണ്ട് പോലും പുറത്തേക്ക് വരുന്നില്ല…. ഞാൻ അജു നെ നോക്കിയതും അവൻ തലകൊണ്ട് ചെൽ എന്ന് കാണിച്ചു…. അപ്പൊ തന്നെ അമ്മയും അച്ഛമ്മയും നിമ്മിയും ഒക്കെ അതു തന്നെ പറഞ്ഞു…..

ഞാൻ ദൈവത്തെ നല്ലോണം പ്രാർത്ഥിച്ചു കോണി കയറി… കുട്ടനാക്കെ കോലം കേട്ട് പോയപ്പോലെ തോന്നി… അവന്റെ മുഖത്തെ ആ കുസൃതി ചിരിയും വെട്ടവും ഊർജ്ജസ്വല്ലതയും ഒക്കെ അങ്ങ് പോയി…. റൂമിന്റെ മുന്നിൽ കുറേ നേരം ടെൻഷനോടെ നിന്നു,, പിന്നെ ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്ത് രണ്ടും കല്പിച്ഛ് വാതിലിൽ മുട്ടി…. രണ്ടു വട്ടം മുട്ടിയെങ്കിലും വാതിൽ തുറന്നില്ല…. വീണ്ടും മുട്ടാൻ നോക്കിയതും വാതില് തുറക്കുന്ന ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു… അത് കണ്ടതും വീണ്ടും എന്റെ ഹെർട്ട് ബീറ്റ്സ് ഒക്കെ കൂട്ടാൻ തുടങ്ങി…. വാതില് തുറന്ന് നോക്കി, മുന്നിൽ നിൽക്കുന്ന എന്നെ കണ്ടിട്ടും കുട്ടന് പ്രതേകിച്ചു ഭാവ വെത്യാസം ഒന്നും ഇല്ലായിരുന്നു…. ഞാൻ നിറഞ്ഞ ഒഴുക്കുന്ന കണ്ണോടെ വേദനയോടെ അവനെ കുട്ടാ ന്ന് വിളിച്ചപ്പോ അവന്റെ മുഖത്ത് കണ്ടത് പുച്ഛം നിറഞ്ഞ ചുണ്ട് കോട്ടിയ ഒരു ചിരി മാത്രം….. ആ ചിരിയോടെ തന്നെ അവൻ ഡോർ ശക്തിയോടെ വലിച്ചടച്ചു…. ഞാൻ വീണ്ടും കുറേ തട്ടിയും മുട്ടിയും വിളിച്ഛ് നോക്കിയെങ്കിലും കുട്ടൻ വാതില് തുറന്നില്ല…..

വാതിലിൽ ചാരി നിന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ ചുവട്ടിലേക്ക് ഊർന്നിറങ്ങി ഇരുന്നു…. പൊടുന്നനെ ഒരു കൈ എന്റെ തോളിൽ സ്പർശിച്ചു…… “അജു…… കുട്ടൻ…… അവൻ എന്നെ… എന്നോട് ഒന്നും സംസാരിച്ചില്ല….!!!” അലസമായി മുഖത്തേക്ക് വീണ് കിടക്കുന്ന എന്റെ മുടിയിഴകൾ. ചെവിയ്ക്ക് പുറക്കിലേക്ക് കോതി ഒതുക്കി വെച്ഛ് അജു പുഞ്ചിരിയോടെ പറഞ്ഞു…. “ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്…… സിദ്ധുന് അത്ര പെട്ടെന്ന് നിസ്സാരമായി ക്ഷമിക്കാൻ പറ്റുന്ന മുറിവുകളാണോ നമ്മൾ ഉണ്ടാക്കിയത്….??? തെറ്റ് ചെയ്തത് നമ്മൾ ആണ് അപ്പോ അത് നമ്മൾ തന്നെ തിരുത്തണം….!! അവൻ നിന്നോട് ഈ കാണിക്കുന്ന ദേഷ്യവും അവഗണനയും ഒക്കെ ന്യായമാണ്…കാരണം ശെരി അവന്റെ ഭാഗത്താണ്… അവൻ നിന്നെ അംഗീകരിക്കാൻ, നിന്നോട് മിണ്ടാൻ ഒക്കെ ഒരുപാട് സമയം എടുത്തെന്ന് വരും അത് വരെ നീ കാത്തിരിക്കണം…. മ്മ്മം….???? വാ എണീക്ക്,,,, സേതൂന്ന് നല്ല ഉറക്കം വരുന്നുണ്ട്… എന്റെ ആമി കുട്ടി കണ്ണൊക്കെ തുടച്ചു നല്ല സുന്ദരി കുട്ടിയായിട്ട് താഴേക്ക് വാ….” എന്നെ എണീപ്പിച്ചു നിർത്തി കണ്ണൊക്കെ തുടച്ചു തന്ന് നെറ്റിയിൽ ചുംബിച്ഛ് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് താഴേക്കിറങ്ങാൻ നോക്കുമ്പഴാണ് സേതുനേയും കൊണ്ട് കള്ള ചിരിയോടെ നിമ്മി കേറി വന്നത്….

അവളെ മുഖഭാവം കണ്ട് ഞാനും അജുവും മുഖത്തോട് മുഖം നോക്കി…. “എന്താ നിമ്മി ഒരു ചിരി…???” “എന്താ അജൂക്കാ എനിക്ക് ചിരിച്ചൂടെ….???” ചിരിയടക്കി പിടിച്ഛ് നിമ്മി പറഞ്ഞത് കേട്ട് അജു സംശയത്തോടെ കണ്ണ് കൂർപ്പിച്ഛ് അവളെ നോക്കി… “ചിരിക്കാം…. പക്ഷേ,,,, ഇത് ഒരുമാതിരി ഒരു കള്ള ചിരി…!!!” “അത്…. അത് കള്ളത്തരം ഉള്ളിൽ ഉള്ളതോണ്ടാ കാണുന്നതൊക്കെ കള്ളം ആയിട്ട് തോന്നുന്നത്…..!!” അവനിട്ട് വീണ്ടും വെക്കുന്ന പോലെ നിമ്മി പറഞ്ഞത് കേട്ട് ഞാൻ കൈ കൊണ്ട് ചുണ്ട് മറയ്ച്ഛ് പിടിച്ഛ് ചെറുങ്ങനെ ഒന്ന് ചിരിച്ചു… “ന്റെ പൊന്നേ…. ഞാൻ ഒന്നും പറഞ്ഞില്ല മുത്തേ….!!!!!!! ഇല്ലട്ടോ കുട്ടിക്ക് ഒന്നും ഇല്ല… നീ എന്റെ മോനെ എങ്ങു താ…..” തലയിൽ കൈ വെച്ഛ് ഇത്രയും പറഞ്ഞ് അജു മോനെ അവളെ കയ്യിൽ നിന്ന് വാങ്ങി പിടിച്ചു….

“അല്ല,,,,,,, നിമ്മി നിന്റെ മാരേജ് ഫിക്സ് ചെയ്തു വെച്ചിരിക്കാല്ലേ..???? അതും ലൗ മാരേജ്,,, ഹോ ഞാൻ ആ പയ്യന്റെ കാര്യം ആലോചിച്ച് പോവാ…. പാവം… ആട്ടെ,,,,,ആരാണാവോ ആ ഹധ ഭാഗ്യനായ ചെറൂപ്പക്കാരൻ….” കിട്ടിയ അവസരം പാഴാക്കത്തെ നിമ്മിയ്ക്കിട്ട് വെച്ഛ് അജു ചോദിച്ചത് കേട്ട് അവള് ദേഷ്യത്തോടെ ആദ്യം നോക്കിയത് എന്നെയാ…. അജൂനോട് ഇപ്പോ പറയണ്ട ന്റെ വില ഇടിഞ്ഞ് പോകും ന്നൊക്കെ നേരത്തെ പറഞ്ഞ് സെറ്റ് ആകിയതായിരുന്നു അവള്… എല്ലാം പൊട്ടി പൊളിഞ്ഞു… ഞാൻ അപ്പൊ തന്നെ ഒന്നും കേൾക്കാത്ത മട്ടിൽ മുകളിലേക്ക് നോക്കി.. അത് കണ്ട് ദേഷ്യത്തോടെ മുഖം കോട്ടി അവള് എന്റെ നേരെ വിരൽ ചൂണ്ടിക്കാട്ടി “ദാ… ഈ സാധനത്തിന്റെ ബാക്കിയല്ലേ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ…..!!!!!” നിമ്മി പറഞ്ഞതും അജു ഒരു നേടുവീർപ്പോടെ എന്നെ നോക്കി… “ആഹ്… അത് ശെരിയാ…!!!” അവന്റെ നിരാശയോടെയുള്ള ആ പറച്ചിൽ കേട്ട് ഞാൻ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയതും ഞാൻ നേരത്തെ നോക്കിയപ്പോലെ അവനും മുകളിലേക്ക് നോക്കി…

അത് കണ്ട് ഞാൻ കൈമുട്ട് മടക്കി അവന്റെ വയറ്റിൽ ഒരു കുത്തങ്ങു കൊടുത്തു…. ഔ ന്നും പറഞ്ഞ് അവൻ വയറിൽ ഉഴിയുന്നത് കണ്ടപ്പോ ഇവിടെ ഒരാൾക്ക് ഞാൻ വാപ്പിയെ തല്ലിയത് സഹിച്ചില്ല… എന്നെ കൂർപ്പിച്ഛ് നോക്കി സേതു കുറുമ്പോടെ എന്റെ മുടി പിടിച്ഛ് വലിച്ചു… അതും കൂടി കണ്ടപ്പോ രണ്ടും കൂടി പിന്നെ എന്നെ വാരാൻ തുടങ്ങി… അധികം വാരാൻ നിന്ന് കൊടുക്കാതെ ഞാൻ മോനേയും എടുത്ത് റൂമിലേക്ക് സ്കൂട് ആയി…. സേതു ഉറങ്ങി കഴിഞ്ഞതും ഞാൻ പതിയെ റൂമിന്റെ മുന്നിലുള്ള സിറ്റ് ഔട്ടിലേക്ക് നടന്നു…. ഞാനും കുട്ടനും ഒരുപാട് രാത്രികൾ ചെലവഴിച്ച സ്ഥലമായിരുന്നു എന്റെ റൂമിനോട് ചേർന്നുള്ള ഈ സിറ്റ് ഔട്ട്… സ്വിങ് hammock ൽ ഞാനും ചാരുപടിയിൽ തൂണിനോട് ചേർന്ന് കുട്ടനും ഇരുന്ന് ഞങ്ങൾ ഒരുപാട് രാത്രി വെളുപ്പിച്ചിട്ടുണ്ട്…. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എന്റെ ഏട്ടൻ…. എന്റെ കുട്ടൻ… പഴേതെല്ലാം മനസ്സിലേക്ക് ഇറച്ഛ് കയറിയതും കണ്ണുകൾ പെയ്യാനായി ഉരുണ്ട് കൂടി…

പുറത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി hammock ൽ ഞാൻ ഏറെ നേരം നോക്കി ഇരുന്നു……. “ചേച്ചി,,,, ഇവിടെ നിൽക്കണോ…??? കിടക്കുന്നില്ലേ…???” പെട്ടെന്ന് പുറക്കിൽ നിന്ന് നിമ്മിയുടെ സൗണ്ട് കേട്ടതും ഞാൻ ഞെട്ടലോടെ വെട്ടിത്തിരിഞ്ഞു… പിന്നെ അവളെ നോക്കി ചിരിച്ചു… “ഇല്ലെടീ,,,,, ഉറക്കം വരുന്നില്ല…. ഞാൻ ഇവിടെ ഇങ്ങനെ വെറുതെ  പഴേതൊക്കെ ഓരോന്ന് ആലോചിച്ചു ഇരിക്കായിരുന്നു….. നീ വാ…” എന്റെ അടുത്തേക്ക് നടന്ന് വന്ന പണ്ട് കുട്ടൻ ഇരിക്കാറുണ്ടായിരുന്ന ചാരുപടിയിൽ തൂണ് ചാരി കാലും നീട്ടി നിമ്മി ഇരുന്നു…. “ഏട്ടൻ,,, ഏട്ടൻ ചേച്ചിയോട് ഒന്നും സംസാരിച്ചില്ല ല്ലേ…???  നേരത്തെ മുഖം ഞാൻ ശ്രദ്ധിച്ചപ്പോ തോന്നി….ഏട്ടൻ അങ്ങനെ ബിഹേവ് ചെയ്തതിൽ ചേച്ചിയ്ക്ക് സങ്കടം ണ്ട് ല്ലേ…?? ചേച്ചി അതൊന്നും കാര്യാക്കണ്ട…. അതൊക്കെ നമ്മുക്ക് ശെരിയാക്കാ..!!!” എന്നെ ഒന്ന് ബൂസ്റ്റ് ചെയ്യുമ്പോലെയുള്ള അവളുടെ സംസാരം കേട്ട് ഞാൻ വെളുക്കാനെ ഒന്ന് ചിരിച്ചു…

“ഞാൻ കാരണാ അവൻ ഇങ്ങനെ ആയത്….. ഞാൻ കാരണം അല്ലേ നമ്മുടെ അച്ഛൻ…..!!” “ഏയ്…. അതൊക്കെ വിധിയാ ചേച്ചി… വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് കേട്ടിട്ടില്ലേ…??? നമ്മുടെ കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവികണമെന്ന് ഉണ്ടാക്കും,,,, അതിന് ചേച്ചി ഒരു നിമിത്തമായെന്ന് മാത്രം…..!!!” ഞാൻ പറഞ്ഞ് തീരുന്നതിന് മുന്നേ നിമ്മി ഇടയ്ക്ക് കയറി പറഞ്ഞത് കേട്ട് ഞാൻ ദീര്ഘമായൊരു ശ്വാസം വലിച്ഛ് വിട്ടു… “ഞാൻ പോയതിന് ശേഷാണോ കുട്ടൻ എങ്ങനെയായത്….???” ഞാൻ സംശയത്തോടെ ചോദിച്ചു… “ഏയ്… ഏട്ടത്തി പോയതിന് ശേഷമാ ഏട്ടൻ ഇങ്ങനെ റൂഡ് ആയി ബിഹേവ് ചെയ്യാൻ തുടങ്ങിയത്…..??” നിമ്മി ക്യാഷൽ ആയി പറഞ്ഞ് പോയ കുട്ടന്റെ കല്യാണ കാര്യം കേട്ട് ഞാൻ അന്തം വിട്ട് ഇരുന്നിടത്ത് നിന്ന് എണീറ്റ് പോയി…. തുടരും…..