രചന – മഞ്ജിമ സുധി
അവള് നിറഞ്ഞ ചിരിയോടെ മനസ്സിൽ നിറഞ്ഞു… അന്ന് തറവാട്ടിൽ സർപ്പക്കാവിൽ വിളക്ക് കത്തിക്കാൻ പോയതും അവള് വയ്യല്ലോ നടന്ന് എന്തിനാ രക്ഷിച്ചതെന്ന് ചോദിച്ചതും… പാമ്പിന്റെ പുറ്റിൽ കയ്യിട്ടാൻ കൊണ്ടുപ്പോയതും ഒക്കെ ഒന്നെന്നായി മനസ്സിൽ തെളിഞ്ഞു…. പതിയെ പുഞ്ചിരിയായി ചുണ്ടിലും….. “* ഇത്രമേൽ ഭംഗിയായി, മനോഹരമായി പ്രണയിക്കാൻ മറ്റാർക്ക് കഴിയും…???”*രാവിലെ തന്നെ അമ്പലത്തിൽ പോയി രാത്രി നേർന്ന നേർച്ചയും വഴിപാടും ഒക്കെ ഒന്ന് വിട്ടാതെ എല്ലാം കഴിപ്പിച്ചാണ് കമ്പനിയിലേക്ക് പോയത്.. അതോണ്ട് തന്നെ എത്തിയപ്പോ നേരം കുറച്ഛ് വൈകി….
എന്റെ ഹെഡ് ആണെങ്കിൽ ഒരു ചൊറിയാൻ പുഴുവാ.. എത്രയൊക്കെ നല്ലോണം ചെയ്താലും അയാളുടെ മുഖം വിടരൂല്ല…. ഇന്ന് മീറ്റിങ് ഉള്ളതോണ്ട് അയാള് കാണാതെ അകത്തേക്ക് കയറാൻ നോക്കിയെങ്കികും നടന്നില്ല, അതോണ്ട് രാവിലെ തന്നെ അങ്ങേരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വന്നു…. ഉച്ചയായപ്പോ അയാള് പേപ്പർഴ്സ് ഒക്കെ എടുത്തിട്ട് വരാൻ പറഞ്ഞു… ഇന്നലെ ഉറക്കമുളച്ഛ് ചെയ്തു വെച്ചതൊക്കെ ഫയലിൽ ആക്കി എല്ലാം ഇല്ലെന്ന് നോക്കി നോക്കി കോണ്ഫറൻസ് ഹാളിലേക്ക് വേഗത്തിൽ നടകുമ്പഴാണ് എതിരെ വന്ന ഒരാളെ തട്ടി എന്റെ കയ്യിൽ നിന്ന് ഫയൽ നിലത്തേക്ക് ചിതറി വീണത്…..
വെപ്രാളത്തോടെ അയാളുടെ മുഖത്തേക്ക് നോക്കാതെ സോറി പറഞ്ഞ് തിടുക്കത്തിൽ പാറി വീണ പേപ്പേർസ് ഒക്കെ പെറുക്കിയെടുത്ത് നിവർന്ന് അയാളെ നോക്കി ഒന്നൂടെ സോറി പറയാൻ മുഖത്തേക്ക് നോക്കിയതും, മുന്നിൽ നിൽക്കുന്ന ആളെ കണ്ട് തരിച്ഛ് പെറുക്കി കൂട്ടിയ പേപ്പർഴ്സ് എല്ലാം കയ്യിൽ നിന്ന് ഊർന്ന് വീണിരുന്നു….. പണ്ട് ഒരുപാട് ഒരുപാട് വിളിച്ഛ് ശീലിച്ച വഴക്കുള്ള ആ പേര് ഒരു വിറയലോടെ വീണ്ടും ചുണ്ടിൽ നിന്ന് അടർന്ന് വീണു……. *”അജു….!!!!!*”
അപ്രതീക്ഷിതിതമായി എന്നെ ഇവിടെ അതും ഇങ്ങനെ കണ്ടതിന്റെ അമ്പരപ്പ് അവനിലും പ്രകടമായിരുന്നു…. ഫുൾ കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് ഒരു ബിഗ് ബിസിനെസ്സ് മാൻ ലുക്കിൽ ആദ്യത്തെ അമ്പരപ്പ് മാറിയതും അവൻ എന്നെ സന്തോഷത്തോടെ നോക്കി നിന്നു….. അവൻ നിറഞ്ഞ സ്നേഹത്തോടെ രാധു ന്ന് അരുമയോടെ വിളിച്ചതും എന്റെ കണ്ണിൽ നിന്ന് വെള്ളം കവിൾ തടം നനച്ചു കൊണ്ട് ഒഴുക്കിയിരുന്നു….
സ്വബോധം പോലും മറന്ന് അവന്റെ നെഞ്ചോരം ചാഞ്ഞ് കെട്ടിപ്പിടിക്കുമ്പോ എന്തിനോ ഞാൻ കരഞ്ഞു പോയിരുന്നു…. അത് കണ്ടതും ഞങ്ങളെ എല്ലാരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.. ചുറ്റും ഇന്ത്യയിലും വിദേശത്തും ഉള്ള ടോപ്പ് മോസ്റ്റ് ബിസിനസ്മാന്മാർ… പെട്ടന്നാണ് ആ ചൊറിയൻ ഹെഡ് ദേഷ്യത്തോടെ ഞങ്ങളെ അടുത്തേക്ക് വന്ന് നിന്ന് എന്നെ വിളിച്ചത്….. ഞാൻ വേഗം പരിസരബോധം വീണ്ടെടുത്ത് ഞെട്ടിപിടഞ്ഞു അവനിൽ നിന്ന് മാറി അകന്ന് പേടിയോടെ തലകുനിച്ചു നിന്നു…. *”Are you mad miss,Anuradha…..!!?? Don’t you have any manner….??? idiot….!!!!! എങ്ങനെയാണോ ഗസ്റ്റിനെ ട്രീറ്റ് ചെയ്യുന്നത്…. nonsense…….!!!!”* അത്രയും ആളുകളുടെ മുന്നിൽ വെച്ഛ് വായ്യിൽ തോന്നിയത് മുഴുവൻ അയാള് വിളിച്ഛ് പറയുന്നത് കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ… കണ്ണീരോടെ തലകുനിച്ഛ് അതൊക്കെ കേട്ട് നിൽകുമ്പഴാണ് അജൂന്റെ ശബ്തം ആ കൊറിഡോറിൽ പെട്ടന്ന് മുഴങ്ങിയത്…..!!
” *Just stop it……!!!!* Do you know who is she to me….???? she is my best frd….!!!!! how dare you to talk her like that….!????? don’t repeat this again ok….??????” എന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് അജു പറഞ്ഞത് കേട്ട് നിറഞ്ഞ മിഴികളിൽ സന്തോഷവും അഭിമാനവും നിറഞ്ഞു.. അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ നിന്നു….. “sorry sir…am extremely sorry….” അജു പറഞ്ഞതൊക്കെ അയാൾ തലകുനിച്ചു കേട്ട് നിന്നു സോറി പറഞ്ഞു പോകാൻ നോക്കിയതും അജു അയാളോട് തന്നെ ആ പേപ്പർ ഒക്കെ പെറുക്കിയെടുത്ത് കൊണ്ട് പോയ്ക്കോളൻ പറഞ്ഞു… അയാൾ പേപ്പർ പെറുക്കിയെടുക്കാൻ തുടങ്ങിയതും അജു എന്റെ കയ്യും പിടിച്ചു ഒഴിഞ്ഞ ഒരു കോർണറിൽ ചെന്നിരുന്നു….
“രാധു…. എത്ര കാലായെടാ കണ്ടിട്ട്….!!! It’s a great surprise yar…!!!!! നിന്നെ ഇവിടുന്ന് അതും ഇങ്ങനെ കാണാൻ പറ്റുമെന്ന് കരുതിയില്ല…. സുഖമാണോ നിനക്ക്….?? നീ എവിടെയാണോ വർക്ക് ചെയ്യുന്നത്…?? നീ എന്താഡാ ഒന്നും മിണ്ടാത്തത്….???? എന്തിനാഡീ രാധു കരയുന്നത്…..???, അവൻ ചോദിക്കുന്നതിനൊന്നും മറുപടി കൊടുക്കത്തെ അവനെ കണ്ണെടുക്കാതെ നോക്കി നിന്ന് കണ്ണീർ പൊഴിക്കുന്ന എന്നെ നോക്കി അവൻ ചോദിച്ചത് കേട്ട് ഞാൻ വേഗം നിറഞ്ഞ ചിരിയോടെ കണ്ണ് തുടച്ചു… “സന്തോഷം കൊണ്ടാ….. എനിക്ക് ആ അമ്പരപ്പ് ഇപ്പഴും മാറീട്ടില്ലെടാ…. ദേ നോക്ക് എന്റെ കൈ വിറയ്ക്കുന്നത് കണ്ടോ…???? സത്യത്തിൽ എനിക്ക് എന്താ, അങ്ങനെയാ നിന്നോട് സംസാരിക്കാ ന്ന് പോലും മനസ്സിലാവുന്നില്ല……
നിന്നെയോ ആമിയെയോ ഇനി ഒരിക്കലും കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല…. ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നെടാ….. കരച്ചിലൊക്കെ വരുന്നൂ…. ഇനി എന്താ സംസാരിക്കേണ്ടതെന്ന് പോലും,,,,,, എനിക്ക് കിട്ടുന്നില്ല….!!!! ആമി……?????? ആമി…അവള് വന്നീണ്ടോ നിന്റെ കൂടെ….. അവളെ കണ്ടിട്ട് എത്ര കാലയി…!!!! എനിക്ക് കൊതിയാവുന്നു….” “മ്മ്മം… വാ…..!!!!!” ഞാൻ ചോദിച്ചതിന് ഉത്തരം പറയാതെ അവൻ എന്നെയും കൊണ്ട് കിഡ്സ് പ്ലൈ ഏരിയയിലേക്ക് നടന്നു…. അവിടെ എത്തിയതും ഒരുപാട് കുട്ടികളും അവരുടെ അമ്മമാരും ഉണ്ടായിരുന്നു… ആ കൂട്ടത്തിൽ എന്റെ കണ്ണുകൾ ആമിയെ ആവേശത്തോടെ തിരഞ്ഞു കൊണ്ടിരുന്നു… പക്ഷേ,, നിരാശയോടെ അജൂനെ ഞാൻ നോക്കി….
അവൻ ചിരിച്ചോണ്ട് ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടി കിട്ടിയതും ഞാൻ ആ കോർണറിലേക്ക് ഓടി നടന്നു….. അവളെ കാണാനുള്ള ആവേശത്തിൽ എനിക്ക് കണ്ണ് പോലും ശെരിക്ക് പിടിക്കുന്നുണ്ടായിരുന്നില്ല…. പെട്ടന്ന് ഒരു ചെറിയ ബോൾ വന്ന് എന്റെ കാലിൽ തട്ടിയതും ഞാൻ പൊടുന്നനെ നിന്നു… ആ ബോളിന് പിന്നാലെ ഒരു ചെറിയ ഒന്നര രണ്ടു വയസോളം പ്രായമുള്ള ഒരു കുഞ്ഞും എന്റെ അടുത്തേക്ക് വന്നു നിന്നു……. സൈഡിൽ നിന്ന് സേതൂ നിൽക്ക് ന്ന് ശാസനയോടെയുള്ള ഒരു വിളി കാതിൽ പതിഞ്ഞതും ഞാൻ വിളികേട്ട് ഭാഗത്തേക്ക് ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞു ആവേശത്തോടെ നോക്കി….. *”ആമി…..”*
എന്റെ സാരിയിൽ തട്ടി നിൽക്കുന്ന ബോൾ പതിയെ നടന്ന് വന്ന് എടുക്കുന്ന കുഞ്ഞിന്റെ അരികിലേക്ക് ‘സേതൂ നിൽക്ക് ‘ എന്ന് ശാസനയോടെ പറഞ്ഞു കൊണ്ട് അവൾ വെപ്രാളത്തോടെ ഓടിയടുത്തു…. വേഗം കുഞ്ഞിനെ എടുക്കാൻ കുനിഞ്ഞതും എടുക്കത്തെ അങ്ങനെ തന്നെ ഒരുനിമിഷം നിന്നു… പിന്നെ എന്തോ ഓർത്തു ഞൊടിയിടയിൽ നിവർന്ന് നിന്ന് എന്നെ നോക്കി….. അത്ഭുതവും ആശ്ചര്യവും ഞെട്ടലും കൊണ്ട് അവളുടെ വാ തുറന്ന് പോയിരുന്നു…. പണ്ട് ജീൻസും ടോപ്പും ഇട്ടല്ലാതെ ഞാൻ കാണാത്ത പെണ്ണാ എന്റെ മുന്നിൽ സാരിയുടുത്ത് നെറ്റിയിൽ സിന്ദൂരം ചാർത്തി കഴുത്തിൽ വെട്ടി തിളങ്ങുന്ന മെഹർ ഒക്കെ ഇട്ട് നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…
കുറച്ഛ് തടി വെച്ചത് ഒഴിച്ചാൽ ആമിയ്ക്ക് ഒരു മാറ്റവും ഇല്ല…. തരിച്ചു അന്തം വിട്ട് നിൽക്കുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി ചിരിച്ചു… ആശ്ചര്യത്തോടെ എന്നെ അടിമുടി പരത്തി നോക്കുന്ന അവളുടെ മിഴികൾ നിറഞ്ഞൊഴുക്കിയിരുന്നു…. വിറയ്ക്കുന്ന ശബ്ദത്തോടെ രാധൂ ന്ന് അരുമയായി വിളിച്ഛ് എന്നെ കെട്ടിപ്പിടച്ചു…. സന്തോഷവും സങ്കടവും കൊണ്ട് നിറഞ്ഞ് തൂവുന്ന മിഴികളോടെ ഞങ്ങൾ രണ്ടാളും പരിസരം മറന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു…. “ആഹാ… ഫ്രണ്ട്സ് രണ്ടാളും ഒത്തപ്പോ ഞാനും ന്റെ പാവം മോനും പുറത്ത്,,,,, അല്ലേ…????”
കളിയായി അജു പറഞ്ഞ ഈ വാക്കുകളാണ് ഞങ്ങളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… ആമി അപ്പോ തന്നെ അക്കിടി പറ്റിയപോലെ തലയിൽ കൈവെച്ഛ് അയ്യോ എന്റെ മോൻ ന്നും പറഞ്ഞ് മോനെ തിരഞ്ഞപ്പോഴേക്കും അവൻ അജുന്റെ കയ്യിൽ സേഫ് ആയിരുന്നു…. ഞങ്ങൾ വേഗം ചുറ്റും നോക്കി കണ്ണൊക്കെ തുടച്ചു ചിരിച്ചു…. ആമി എന്റെ മുഖത്തും കയ്യിലും ഒക്കെ വാത്സല്യത്തോടെ തലോടി…. “അജു… നീ എന്നെ ഒന്ന് തൊട്ടേ…. ഇത് സത്യണോ…???? എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല….!!!!!”
എന്തോ സുവർണ അവസരം കിട്ടിയപ്പോലെ അജു അവളുടെ കയ്യിൽ നല്ല അസ്സൽ ഒരു നുള്ള് കൊടുത്തതും അവള്എരിവ് വലിച്ചോണ്ടു ദേഷ്യത്തോടെ അവനെ നോക്കി…. “ഡാ… കൊതു….!!!!! അവസരം തന്നപ്പോ നീ പക പോകുകയാണല്ലേടാ,,,,,, ദുഷ്ടാ…..????” അത് കേട്ട് അജു ചിരിച്ചോണ്ട് അവളെ നോക്കി ഒന്ന് ഇളിച്ചു കാട്ടിയതും അവള് മുഖം കൂർപ്പിച്ചു അവനെ നോക്കി ദഹിപ്പിക്കുന്നത് കണ്ട് ഒരു ചിരിയോടെ ഞാൻ രണ്ടാളോട് കൂടി ചോദിച്ചു… “എന്തുവാടേയ്…? ഒരു കൊച്ചായിട്ടും ഒരു മാറ്റവും ഇല്ലല്ലേ..????”
എന്ന് കളിയാക്കി ഇങ്ങനെ ചോദിച്ചപ്പോ രണ്ടിന്റെയും മുഖം ഒന്ന് കാണാണയിരുന്നു…. ആമി പഠിക്കുന്ന കാലം തൊട്ടേ അജൂ നെ കളിയാക്കി വിളിക്കുന്ന പേരാ കൊതു… കാരണം അവൻ മെലിഞ്ഞ് ഉണങ്ങി നീട്ടിണ്ടാ…. പക്ഷേ ആള് മൊഞ്ചനാ ട്ടോ….
മീറ്റിങ് തുടങ്ങാറായെന്ന് അവന്റെ PA ഒരു സായിപ്പ് വന്ന പറഞ്ഞതും കുഞ്ഞിനെ ആമിയുടെ കയ്യിലേക്ക് കരുതലോടെ ഏൽപിച്ചു ‘ നിങ്ങള് സംസാരിച്ഛ് ഇരിക്ക് ഞാൻ പോയി വരാ ന്ന് ‘ ഞങ്ങളോടയി പറഞ്ഞ് അവൻ കോണ്ഫറൻസ് ഹാളിലേക്ക് PA ന്റെ കൂടെ നടന്നു…. പെട്ടന്നാണ് എനിക്ക് എന്റെ ഹെഡ് ആ ചൊറിയൻ പുഴുന്റെ കാര്യം ഓര്മവന്നത്… ഞാൻ വേഗം കാര്യം പറഞ്ഞ് പോകാൻ നോക്കിയെങ്കിലും ആമി എന്നെ വിടാതെ കിഡ്സ് ഏരിയയിൽ ഒരു കോർണറിൽ സെറ്റ് ചെയ്ത കസേരയിൽ കൊണ്ടിരുത്തി…..
“അയ്യോ… ആമീ…. എന്റെ ഹെഡ് കണ്ടാ ചീത്ത പറയും പെണ്ണേ…???” “ഓഹ്… പിന്നേ…. നിന്റെ ഹെഡ് അന്വേഷിച്ചു വരുമ്പോ ഞാൻ പറഞ്ഞോളാ…. നീ ഒന്ന് സമാധാനപ്പെടെന്റെ രാധൂ….. എനിക്ക് ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല മോളേ…. സത്യയിട്ടും നിന്നെ കാണാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….” എക്സൈറ്റ്മെന്റ് കൊണ്ട് കുറച്ഛ് നേരത്തേക്ക് ഞങ്ങൾക്ക് രണ്ടാൾക്കും മര്യാദയ്ക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല…. പക്ഷേ, ആദ്യത്തെ ആ ഞെട്ടൽ മാറിയപ്പോഴേക്കും ഞങ്ങൾ ആ പഴയ ആമിയും രാധുവും ആയി മാറിയിരുന്നു….
ഒരുപാട് കാര്യങ്ങൾ ആമി വാ തോരാതെ പറഞ്ഞോണ്ടിരുന്നു… പറയുന്നതിനേക്കാൾ എനിക്ക് കേട്ട് ഇരുക്കുന്നതാണ് ഇഷ്ടം ന്ന് ആമിയ്ക്ക് നന്നായി അറിയാം, അതോണ്ട് കല്യാണം കഴിഞ്ഞത് മുതൽ ഇന്ന് ഇവിടെ വന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒറ്റശ്വാസത്തിൽ അവള് പറഞ്ഞു…. “ഹോ എനിക്ക് വാ വേദനിക്കുന്നു…!!! ഇങ്ങനെ കേട്ട് നിൽക്കാതെ നീ എന്തെങ്കിലും പറ രാധൂ,,, അല്ലെങ്കിലും നീ പണ്ടേ ഇങ്ങനെ തന്നെയാ…. വെറുതെ കേട്ട് ചിരിക്കല്ലാതെ ഒന്നും പറയില്ല…
നമ്മൾ കണ്ടിട്ട് രണ്ട് കൊല്ലാവാറായി എന്നിട്ടും നിനക്ക് എന്നോട് ഒന്നും പറയാനില്ല രാധൂ….???ഒന്നും ചോദിക്കാനില്ലേ…???” മോനെ മടിയിൽ ഇരുത്തി ബോള് കയ്യിൽ കൊടുത്ത് എന്റെ കൈ രണ്ടും പൊതിഞ്ഞ് പിടിച്ഛ് അവള് ചോദിച്ചത് കേട്ട് ഞാൻ പതിയെ ചിരിച്ചു… “നിന്നെ കാണുമ്പോ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ കരുതിയിരുന്നു ഞാൻ….. എന്തൊക്കെയോ പറയണമെന്നും വിചാരിച്ചിരുന്നതാ… പക്ഷേ,,,,, ഞാൻ ചോദിക്കാതെ തന്നെ എല്ലാം നീ പറഞ്ഞില്ലേ… നിന്റെ മുഖത്തെ ഈ സന്തോഷം കണ്ടാൽ അറിയാം നീ ഒരുപാട് ഹാപ്പിയാണെന്ന്… ഇനി ഞാൻ എന്ത് ചോദിക്കാനാ…..?? ആട്ടെ,,,,, ഈ കുറുമ്പന്റെ പേരെന്താ…??”
സൗമ്യമായി അവളെ നോക്കി പറഞ്ഞ് ആമിയുടെ മടിയിൽ ഇരുന്ന് ബോൾ വലിച്ചെറിഞ്ഞ് കഴുത്തിൽ കിടക്കുന്ന അവളുടെ മഹറിൽ പിടിച്ഛ് കളിക്കുന്ന മോന്റെ താടിയിൽ പിടിച്ച് കുലുക്കികൊണ്ട് വാത്സല്യത്തോടെ ഞാൻ ചോദിച്ചത് അവന് തീരെ പിടിച്ചില്ലന്ന് തോന്നുന്നു…. ആമിയുടെ മാറിലേക്ക് ചാരിയൊളിച്ചു കൊണ്ട് അവൻ ഇടം കണ്ണിട് അവൻ എന്നെ കുറുമ്പോടെ നോക്കി….”
“*സേതു….. സേതു നിഹാൽ സമ്മദ്…..* രണ്ട് ഉപ്പൂപ്പന്മാരുടെയും പേര് ചേർത്ത് ഇട്ടതാ..!!! എന്റെ പൊന്ന് മോളേ അടുക്കണ്ടട്ടോ,,,,, നീ വിചാരിക്കുന്ന ആളല്ല…. വികൃതി കണ്ടു പിടിച്ചത് ഇവനാ….. ഇപ്പോ തന്നെ നോക്ക്…. കണ്ടില്ലേ നീ,,,, എടുത്ത് കഴിഞ്ഞാ പിന്നെ ന്റെ മഹറിലാ ഇവന്റെ കളി.. അത് കടിച്ചും വലിച്ചും പൊട്ടി പോവാറായി….. മുട്ടിലിഴയാൻ തുടങ്ങിയപ്പോ തൊട്ട് എനിക്ക് ഒരു മിനിട്ട് പോലും വെറുതെ ഇരിക്കാനുള്ള അവസരം ന്റെ പുന്നാര മോൻ എനിക്ക് തന്നിട്ടില്ല… ഇവൻ ജനിച്ചേരേ ഞാൻ ഇങ്ങനെ ആദ്യയിട്ടാ പുറത്തിറങ്ങുന്നത്…. ഇത് കൊണ്ട് തന്നെ എനിക്ക് മതിയായി… ഇവന് ഇവന്റെ ഉമ്മൂമ്മ തന്നെയേ ശെരിയാവൂ…..”
അവനെ മടിയിലേക്ക് ഒന്നൂടെ കയറ്റി വെച്ച് നേടുവീർപ്പോടെ അവള് പറയുന്നത് കേട്ട് ഞാൻ വീണ്ടും സേതുന്റെ അടുത്തേക്ക് ചെന്ന് വയറ്റിൽ ഇക്കിളിയാക്കി കൊണ്ട് ആണോന്ന് ചോദിച്ചതും ആരേയും കാണിക്കാതെ ഞാൻ മറച്ചു വെച്ച താലിമല പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു….!!!!! ഞാൻ വേഗം പിടിച്ഛ് ഉള്ളിലേക്ക് ആകാൻ നോക്കിയെങ്കികും സേതു അത് ബലമായി പിടിച്ചു വെച്ചിരുന്നത് കൊണ്ട് അത് വിട്ടീക്കാൻ ആമി തന്നെ വേണ്ടി വന്നു…. മാലയുടെ അറ്റത്തെ താലി കണ്ട് ആമി ആശ്ചര്യത്തോടെ അത് കൈക്കുമ്പിളിൽ എടുത്ത് അവള് എന്നെ നോക്കി…..
“രാധൂ,,,,, നിന്റെ കല്യാണം കഴിഞ്ഞോ….??? എന്നിട്ട് ഇത്രയും നേരം സംസാരിച്ചിട്ട് നീ പറഞ്ഞില്ലല്ലോ…???? ആഹാ,,,,,,,പറ… പറ… കേൾക്കട്ടെ…. ആരാ…??? ആരാ ആള്…??? ലൗ മാരേജ് ഒന്നും ആയിരിക്കില്ലന്ന് എനിക്ക് ഉറപ്പാ… പറഡാ… എന്താ പേര്, ഇവിടേയ്ക്കാ കൊണ്ട് പോയത്…??” ആകാംഷയോടെയുള്ള ആമി ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ വല്ലാതെ കുഴഞ്ഞു… ഇതു വരെ ഞാൻ അതെല്ലാം മറന്നിരിക്കായിരുന്നു… ഞാൻ ചിന്തിക്കുന്നത് കണ്ടിട്ടാവണം അവള് എന്നെ തട്ടി കൊണ്ട് വീണ്ടും വീണ്ടും ആരാ എന്താനോക്കെ നിർത്താതെ ചോദിക്കാൻ തുടങ്ങി….
“അത്….. ആഹ്… കഴിഞ്ഞു…. ഒരു കൊല്ലം ആയി….” “ആഹാ….. എന്താ പേര്..? എവിടെയാ വർക്ക് ചെയ്യുന്നത്….?? നിനക്ക് എത്ര കുട്ടികൾ ണ്ട്….??? പറ രാധൂ… നീ എന്താ ആലോചിക്കുന്നത്… ഇതിലെന്താ ഇത്രമാത്രം ചിന്തിച്ഛ് പറയാൻ ഉള്ളത്…??” ആമി സംശയത്തോടെ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് പേടിച്ചു… മുഖത്തെ വെപ്രാളം ഒരു ചിരികൊണ്ട് മറച്ഛ് ഞാൻ അവളെ നോക്കി…. ആള്…. ആള് ഗൾഫിലാണ്….. ഏയ്… കുട്ടികൾ ഒന്നും ആയിലേഡീ…. കല്യാണം കഴിഞ്ഞ് പോയാതാ പിന്നെ വന്നിട്ടില്ല…!!!!” “ഓഹോ…… ആഹ്…. അക്കരെ ഇക്കരെ നിന്നാലെങ്ങാനെ ആശ തീരും….. ആ ലൈനാ..??”
കണ്ണിറുക്കി കുസൃതിയോടെയുള്ള ആമിയുടെ ചോദ്യത്തിന് മറുപടി ആയി ഞാനൊന്ന് ചിരിക്കാ മാത്രം ചെയ്തു… എന്തിനാ അവളോട് കള്ളം പറഞ്ഞതെന്ന് എനിക്ക് അറിയില്ല… പക്ഷേ അപ്പൊ എനിക്ക് അങ്ങനെ പറയാനാ തോന്നിയത്…… കുറേ കാലയിട്ട് കള്ളങ്ങൾ അതാണല്ലോ ശീലം അതാക്കും പെട്ടെന്ന് പറയാൻ പറ്റിയത്….!!!
പേരെന്താ, നാട്ടെതാ, ഊരെന്താ ന്നൊക്കെയുള്ള അവളുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ നുണകൾ പറഞ്ഞൊപ്പിച്ചു…. വീണ്ടും അത്തരം ചോദ്യങ്ങൾ എന്തെങ്കിലും ആമി ചോദിക്കാൻ തുടങ്ങുന്നതിന് മുന്നേ ഞാൻ വേഗം വിഷയം മാറ്റി… പിന്നേയും ഞങ്ങൾ സംസാരിച്ചു…. ഒരുപാട് ഒരുപാട്…. ഞങ്ങളെ കോളേജ് ഡേയ്സ്, ക്ലാസ്, ഫ്രണ്ട്സ്, ക്യാമ്പസ്…. അങ്ങനെ അങ്ങനെ മധുരമേറുന്ന ഒരുപാട് ഓർമകൾ മനസ്സിൽ തിങ്ങി നിറഞ്ഞു… കുറേ കാലത്തിന് ശേഷം ഞാൻ ഉള്ളറിഞ്ഞ് ചിരിച്ചു….
അപ്രതീക്ഷിതമായി കണ്ണ് വാച്ചിൽ പതിഞ്ഞതും ഞാൻ ഞെട്ടി എണീറ്റ് പോയി…… “എന്റെ അമ്മേ സമയം 4.30 ആയോ…???” എന്റെ ഞെട്ടലും വെപ്രാളവും കണ്ട് ആമി ആശ്ചര്യത്തോടെ ചോദിച്ചു.. “എന്താ….? 4.30 ന് എന്താ….??? “ആമി എനിക്ക് ആശുപത്രിയിൽ പോണം….” “ആശുപത്രിയില്ലോ…???? എന്തിന്…???
ആരാ ആശുപത്രിയിൽ…??” അപ്പഴത്തെ ടെന്ഷനിൽ നാവിൽ നിന്ന് അറിയാതെ വീണ് പോയതാ… ഞാൻ ഒന്നുല്ല, ആരുല്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ആമി വീണ്ടും വീണ്ടും ചോദിക്കാൻ തുടങ്ങി….
“നീ ഇങ്ങനെ ചോദിക്കാൻ മാത്രോന്നുംല്ല ആമി….. അത് പിന്നെ അച്ഛന് ചെറിയൊരു സ്ട്രോക്ക് വന്നായിരുന്നു….. ഇപ്പോ കുറച്ചായി കിടപ്പില്ലാ…. ഒരാഴ്ച മുമ്പ് നാട്ടിൽ മൈത്ര ഹോസ്പിറ്റൽ നടത്തിയ ഒരു സൗജന്യ മെഡിക്കൽ ക്യാബ് നടത്തിയിരുന്നു… അതിൽ അച്ഛൻ ഉൾപ്പെടെ ഇങ്ങനെ കിടപ്പിലായ അഞ്ചോളം പേരുടെ ചികിൽസ ചിലവ് ഹോസ്പിറ്റൽ ഏറ്റെടുത്തു…. അതോടെ വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു.. കാര്യങ്ങൾ ഒക്കെ അവര് തന്നെയാ നോക്കുന്നത്, ഇപ്പോ ഹോസ്പിറ്റലിൽ തന്നെയാ… ഞാൻ എന്നും ഇവിടുന്ന് ഇറങ്ങി വൈകുന്നേരം അച്ഛനെ കണ്ടിട്ടാണ് വീട്ടിൽ പോക്കാറ്….”
സൈഡ് ബാഗ് എടുത്ത് തോളിലേക്ക് ഇട്ട് ചിരിയോടെ ഞാൻ പറഞ്ഞു… “അയ്യോ…. കഷ്ടായില്ലോ……!!!! നിക്ക്,,,, ഞാനും വരാം… അങ്കിളിനെ ഒന്ന് കാണല്ലോ…??”ആമി “അയ്യോ അപ്പൊ അജു….???? വേണ്ട ആമി മോനെയും കൊണ്ട് ഹോസ്പിറ്റലിൽ….. അത് വേണ്ടഡാ…..!!”
“അതിനെന്താ…..??? സേതൂന് അതൊന്നും പ്രശ്നല്ല…… പിന്നെ അജു…??? അജൂന് ഞാൻ ടെക്സ്റ്റ്ചെ യ്തോളാം…. വണ്ടിയിൽ വേഗം പോയി വരല്ലോ….???” ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല,,, നിന്നിട്ട് കാര്യമില്ല…. അങ്ങനെ ഞാനും അവളും കൂടി അജൂന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് വിട്ടു…. അച്ഛനെ കണ്ടു അവൾ ശെരിക്കും അത്ഭുതപ്പെട്ടു…. നിന്റെ അച്ഛൻ എന്ത് ഭംഗിയ കാണാൻ, നിന്നെപ്പോലെ പോത്ത് പോലൊരു പെണ്ണ് ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ന്നൊക്കെ ആമി ഇടക്കിടെ പറയുവായിരുന്നു…..
കുറച്ചു നേരം അവിടെ ഇരുന്ന് അവള് പോകാൻ എണീറ്റു….. വാതിൽ തുറന്ന് പോയപ്പഴാണ് ഒരു കാര്യം ഓർമ്മിപ്പിക്കാൻ വിട്ടത്…. ഞാൻ വേഗം വാതില് തുറന്നു അവളെ വിളിച്ചതും അവള് നിന്ന് തിരിഞ്ഞു നോക്കി….. “ആമി… മോളേ….. ഞാൻ പറഞ്ഞ കാര്യം മറക്കരുത്…!!!!! കേട്ടല്ലോ…????” സംശയത്തോടെ തിരിഞ്ഞ് നോക്കിയ അവളുടെ മുഖത്ത് ഞാൻ പറഞ്ഞത് കേട്ട് ചിരി വിരിഞ്ഞു “മ്മ്മം… ഇല്ലടാ….. എനിക്ക് അറിയാ….!! ഞാൻ എന്നോ മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യമാ അത്… പക്ഷേ,,,, ഒരു ധൈര്യം വന്നില്ല… ഇപ്പോ എനിക്ക് ആ ധൈര്യം കിട്ടി….. പോട്ടെ….!! ഹാ മറന്നു,,,,,, രാധു നിന്റെ നമ്പർ താ…..”
പോകാൻ തിരിഞ്ഞ അവൾ തലയിൽ കൈവെച്ഛ് വീണ്ടും എന്റെ നേരെ നോക്കി പറഞ്ഞത് കേട്ട് ഞാൻ ഒന്ന് പകച്ചു….”നമ്പർ….????? എന്റെ ഫോൺ കേടായി പോയി….. നീ നിന്റെ നമ്പർ താ… ഞാൻ വിളിക്കാം…!!!” ഹാൻഡ് ബാഗിൽ നിന്നും അജുന്റെ പേഴ്സണൽ കാർഡ് എടുത്തു തന്ന് എന്നെ കെട്ടിപ്പിടിച്ഛ് യാത്ര പറഞ്ഞ് കൊണ്ട് അവൾ ആ കോറിഡോറിലൂടെ നടന്നകലുന്നത് ഞാൻ നോക്കി നിന്നു…. പോകുമ്പോ സേതുനെ കൊണ്ട് എനിക്ക് ഒരു ഉമ്മ തരീക്കാനും അവള് മറന്നില്ല….. തുടരും…….

by