രചന – കൃഷ്ണ
ഇന്നലെ അപ്പൂന്റടുത്തന്നു തിരിച്ചു വന്നു കഴിഞ്ഞപ്പോളും അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവനും. ips കാരൻ പാവമാണെന്നു എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ അപ്പുനോട് പോസിറ്റീവ് ആയിട്ടുള്ള തീരുമാനം എടുക്കാൻ പറഞ്ഞത് തന്നെ. എന്റെ അപ്പൂന് നല്ലൊരു ജീവിതം ഉണ്ടായി കാണാനാണ് എനിക്ക് ഏറെ ഇഷ്ട്ടം. ആമ് പിന്നെ പുള്ളിയുടെ ഡയലോഗ്കൾ അപ്പൂനെ കെട്ടി കഴിയുമ്പോളും ഉണ്ടായാൽ മതിയായിരുന്നു. അവളല്ലേ ആള്. എന്നേക്കാൾ നന്നായി അവളെ ആരും മനസിലാക്കിയിട്ടില്ല. ഈശ്വരാ എന്റ അപ്പു ഇതോടെ നന്നായാൽ മതിയായിരുന്നു. അല്ല അങ്ങേര് നന്നാക്കിക്കോളും അത് വേറെ കാര്യം… ഞാൻ അതിക്കെ ചിന്തിച്ച് റെഡി യായി താഴെ വന്നു… അപ്പോഴേക്കും അമ്മ ചായ ഡയിനിങ് ടേബിളിൽ നിരത്തിയിരുന്നു. ഞാൻ വന്നിരുന്നതിനു പുറകെ അച്ഛനും വന്നു കൂടെ ആച്ചിയും ആയപ്പോൾ കളം തികഞ്ഞു…
അങ്ങനെ ഓരോന്നും പറഞ്ഞ് ഫുഡടിയൊക്കെ കഴിഞ്ഞ് ഓരോരുത്തരും അവരവരുടെ വഴിക്കിറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്ക് ട്രാഫിക് ബ്ലോക്ക്. വാച്ചിൽ നോക്കിയപ്പോൾ സമയം 9:30 ആയി. പത്തുമണിക്ക് ഓഫീസിൽ എത്തണം… ഈ ട്രാഫിക് മാറി ഇനി എപ്പഴാണോ എന്തോ.. ഞാൻ വാച്ചിലേക്കും മുന്നിലേക്കും മാറി മാറി നോക്കി നിന്നു. അപ്പോഴാണ് എന്റെ തൊട്ടടുത്തായി വന്നു നിന്ന ബൈക്കിനു പുറകിൽ അമ്മയുടെ കൈയ്യിൽ ഇരിക്കുന്ന ബേബിയെ കണ്ടത്. കുട്ടിസുകൾ എന്റെ വീക്നെസ് ആണ്. ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കും. നല്ല തക്കുടു കവിളും വെളുത്തുരണ്ട ഒരു കൊച്ചുണ്ടാപ്രി… അവനാണേൽ അമ്മടെ കൈയ്യിൽ കിടന്നു ഞെളിപിരി കൊള്ളുവാണ്…. കുട്ടുമണിയെ അതിന്റമ്മ ഓരോന്നും പറഞ്ഞ് ഇരുത്തുന്നുണ്ടേലും എവിടെ അവൻ അവസാനം ചിണുങ്ങൾ തുടങ്ങി… അത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി… ഞാൻ സ്കൂട്ടിയിൽ ഇരുന്ന് ഏന്തി ആ തക്കുടുന്റെ കവിളിൽ തൊട്ടു..
എഞ്ചിനാടാ മുത്തേ കരയുന്നെ…. ചേച്ചി ഒരു സൂത്രം കാണിച്ചാട്ടെ…. അങ്ങനെ ഓരോന്നും പറഞ്ഞ് ഓരോ ഗോഷ്ടികൾ കാട്ടിയപ്പോൾ ആള് ചിരിക്കാൻ തുടങ്ങി.കുറുമ്പന്റെ കുലുങ്ങി കുലുങ്ങി ഉള്ള ചിരികണ്ടപ്പോൾ ഞെക്കി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി… കുറുമ്പന്റെ ചിണുങ്ങല് മാറി പിന്നെ ചിരിയായി…ഞാൻ ഓരോന്നും കാണിക്കുന്നത് കണ്ട് ആ ചേട്ടനും ചേച്ചിയും ചിരിച്ചോണ്ട് നിക്കുവായിരുന്നു…പോകുന്നതിനു മുന്നേ ഞാൻ ഒരു ചോക്ലേറ്റ് എടുത്തു കുറുമ്പന് നേരെ നീറ്റിയപ്പോൾ കുണുക്കച്ചി പല്ല് കാട്ടി ചിരിച്ച് അത് ആഞ്ഞു എന്റെ കൈയ്യിൽ നിന്നും മേടിച്ചു…
__________________________
ട്രാഫിക് ബ്ലോക്കിൽ പെട്ടുന്നിന്നപ്പോൾ നിക്കുമ്പോൾ ആയിരുന്നു അപ്പോഴാണ് എന്റെ കാറിന് കുറച്ച് മാറി അശ്വനി സ്കൂട്ടിയിൽ നിക്കുന്നത് കണ്ടത്. ആള് വച്ചിലും നോക്കി ചുറ്റിനും കണ്ണോടിച്ചൊക്കെ നിക്കുന്നത് ഞാൻ കണ്ടത്…അവൾക്ക് തൊട്ടടുത്തായി വന്നുനിന്ന ബൈക്കിൽ ഉണ്ടായിരുന്ന കുഞ്ഞിനെ നോക്കി ഓരോന്നും കാണിക്കുന്നത് ഞാൻ നോക്കി അങ്ങനെ നിന്നു പോയി… അവൾ ഓരോന്നും കാണിക്കുന്നത് കണ്ട് ആ കുഞ്ഞ് ചിരിക്കുന്നുണ്ട്.. ഞാൻ ഒരു നിമിഷം അവളിൽ തന്നെ മതി മറന്ന് അങ്ങനെ നോക്കി നിന്നു പോയി… എന്നെ സ്വബോധത്തിലേക്ക് കൊണ്ടു വരുന്ന കണക്കെ എന്റെ ഫോൺ അടിച്ചത്.. എടുത്ത് നോക്കിയപ്പോൾ തന്നെ അത്രയും നേരം എന്റെ ചിരി മാഞ്ഞു ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി…
ഞാൻ കാൾ അറ്റന്റ് ചെയ്യാതെ കട്ടാക്കി അപ്പോഴേക്കും ട്രാഫിക് ബ്ലോക്ക് മാറിയിരുന്നു. ഞാൻ വണ്ടി എടുത്ത് ഓഫീസിലേക്ക് വിട്ടു. പോകുന്ന വഴിക്ക് കാൾ വന്നൊണ്ടെ ഇരുന്നു അവസാനം സഹികെട്ട് ഞാൻ കാർ ഒരു സൈഡിലായി ഒതുക്കി നിർതിയിട്ട് കാൾ അറ്റന്റ് ചെയ്തു.
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി എന്നെ വിളിച്ച് ശല്യം ചെയ്യരുതെന്ന് പിന്നെ എന്തിനാടി എപ്പോഴും ഇങ്ങനെ നാണമില്ലാതെ എന്നെ വിളിച്ചോണ്ടിരിക്കുന്നത്. എനിക്ക് നിന്നോട് സംസാരിക്കാനോ നിന്നെ കാണണോ താൽപ്പര്യമില്ല… ഇനി നീ എന്നെ വിളിച്ച് ബുദ്ധിമുട്ടിച്ചോണ്ടിരുന്നാൽ ഈ ആദിയെ നിനക്ക് അറിയാല്ലോ….. പറഞ്ഞില്ലാന്നു വേണ്ട… ചേട്ടനും അനിയത്തിയും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ…. കോപ്പ്…
കാൾ അറ്റന്റെ ചെയ്ത ഉടനെ മറുസൈഡിൽ നിന്നും പറയാൻ ഗ്യാപ് കൊടുക്കാതെ അത്രയും പറഞ്ഞ് ഞാൻ കാൾ കട്ടാക്കി…
ആ റിയ കോപ്പിനോട് എത്ര പറഞ്ഞാലും മനസിലാകില്ലന്ന് വെച്ചാൽ…. കുറെ നാള് ഈ ശല്യം ഉണ്ടായിരുന്നില്ല… പിന്നെ പൊങ്ങി വന്നേക്കുവാ….
______________________
shit….. ഞാൻ നിന്നെ വിടാൻ പോകുന്നില്ല ആദി… എനിക്ക് പറയാനുള്ളത് നീ കേൾക്കാതെ കാൾ കട്ടാക്കിയല്ലേ…. ഇല്ല ആദി നീ എത്രയൊക്കെ എന്നെ അവോയ്ഡ് ചെയ്താലും ഞാൻ നിന്റെ പുറകെ തന്നെ ഉണ്ടാകും… ഞാൻ നിനക്കൊരു ശല്യമാണല്ലേ…എന്നാൽ ഒരു ശല്യമായി ഞാൻ നിന്റെ പുറകെ വന്നോണ്ടിരിക്കും… എനിക്ക് നിന്നെ വേണം.. നീ എന്റെയാ എന്റെ മാത്രം… വേറെ ആർക്കും ഞാൻ നിന്നെ സ്വന്തമാക്കാൻ അനുവദിക്കില്ല…. ഈ റിയ ആണ് പറയുന്നത്… കൈയ്യിലെ ഫോണിൽ പിടി മുറുക്കി അവൾ ദേഷ്യത്തോടെ അങ്ങനെ നിന്നു.
_________________________
ഓഫീസിൽ എത്തിയപ്പോൾ കുറച്ച് ലേറ്റ് ആയി… ക്യാബിനിലേക്ക് നടന്നപ്പോൾ പുറകിന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നിക്കിയപ്പോൾ രമ്യ…
മോളേ അശ്വനി… ഇതെവിടെക്കാ തിടുക്കപ്പെട്ട്… അല്ല MD യുടെയും pa യുടെയും ഓസ്ട്രേലിയൻ ട്രിപ്പ് എങ്ങനെ ഉണ്ടായിരുന്നു…
അവൾടെ പറച്ചില് കേട്ട് ഞാനും അന്യനും കൂടി ഓസ്ട്രേലിയയിൽ അടിച്ചു പൊളിക്കാൻ പോയതാണെന്ന്…
ഓ എന്തോന്ന് ട്രിപ്പ് അങ്ങേര് എന്നെ റൂമിലാക്കി മീറ്റിംഗ് അറ്റന്റ് ചെയ്യാൻ പോയി… കട്ട പോസ്റ്റ് ആയിരുന്നു.ഹോ എന്റോരവസ്ഥ…. ജയിലിൽ കിടക്കുന്നതിനേക്കാളും കഷ്ട്ടമായിരുന്നു എന്ന് വേണേൽ പറയാം…പുള്ളിയാണ് മീറ്റിംഗിന് പോയി വന്നാൽ ഫോൺ അല്ലങ്കിൽ ലാപ്പിൽ മനുഷ്യന്റെ നേരെ പോലും നോക്കുന്നില്ലായിരുന്നു…
അപ്പോ സാറിനു നിന്നോടുള്ള ദേഷ്യം മാറിയില്ലേ??
ഇത് ആദ്യത്തെ ദിവസത്തേക്കുറിച്ച പറഞ്ഞത്.. രണ്ടാമത്തെ മീറ്റിംഗ് കഴിഞ്ഞ് വന്നപ്പോൾ ഒരു സംഭവം ഉണ്ടായി… ആ സംഭവത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്..
എന്ത്??
അത്… പിന്നെ.. നീ അന്ന് എന്നോട് ആദി…ബാക്കി പറയാൻ തുടങ്ങിയതും നടന്നു വരുന്ന ആദി സാറിനെ കണ്ടതും ഞാൻ അത് പിന്നെ പറയാം സാർ വരുന്നുണ്ടന്നു പറഞ്ഞ് ഞാൻ ക്യാബിനിലേക്ക് അവൾ അവൾടെ സീറ്റിലേക്ക് പോയി.
_________________________
ഓഫീസിലേക്ക് കയറിയതും അശ്വനി രമ്യയോട് സംസാരിച്ചു നിക്കുന്നതാണ് കണ്ടത് എന്നെ കണ്ടതും ആള് വാണം വിട്ടത് പോലെ ക്യാബിനിലേക്ക് വിട്ടു… അത് കണ്ട് ഞാൻ ചിരിയാലേ ക്യാബിനിലേക്ക് പോയി.. ക്യാബിനിൽ വന്നതും എന്നെ കണ്ട ഉണ്ടനെ സീറ്റിൽ നിന്നും എണീറ്റ് നിന്നു.. ഞാൻ അവളെ കൈകൊണ്ടു അടുത്തേക്ക് വരാൻ പറഞ്ഞ് എന്റെ സീറ്റിൽ വന്നിരുന്നു.
അങ്ങേര് ഞാൻ അവിടെ സംസാരിച്ചു നിക്കുന്നത് കണ്ടു കാണും അതിന് വഴക്ക് പറയാൻ വിളിക്കുവായിരിക്കും.. എന്റെ ഈശ്വരാ…. കാത്തോണേ… ഞാൻ എണീറ്റ് അങ്ങേർക്കടുത്തേക്ക് ചെന്നു.
സാർ.. ഞാൻ വിളിച്ചതും അങ്ങേര് എന്നെ നോക്കി മുന്നിലിരുന്ന ചെയറിൽ ഇരിക്കാൻ ആക്ഷനിട്ട് പറഞ്ഞ്…
ആഹാ അപ്പോ ഇരുത്തിച്ചു വഴക്ക് പറയാൻ തന്നെ… ഞാൻ അതും ചിന്തിച്ച് ചെയറിലേക്കിരുന്നു.
ലാപ്പ് മടക്കി വെച്ച് അങ്ങേര് എന്നെ നോക്കി…
അശ്വനി ഞാൻ തന്നെ വിളിപ്പിച്ചത്…
എനിക്കറിയാം സാർ… ഞാൻ ഓഫീസിൽ വന്നിട്ട് എന്റെ വർക്ക് ചെയ്യാൻ നിക്കാതെ സംസാരിച്ചു നിന്നത് ചോദിക്കാൻ വേണ്ടിയല്ലേ വിളിച്ചത്… ഇനി എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊന്നും ഉണ്ടാകില്ല.. സോറി…സാർ ഇതിന്റെ പേരിൽ എന്നെ… ബാക്കി പറയാൻ വന്നതും ദോണ്ടേ…. അങ്ങേര് ഒരു ചിരി തുടങ്ങി… ഇങ്ങേർക്കിതെന്തു പറ്റി…. വട്ടായോ… ഞാൻ ചിരിക്കാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ…. ഇനിപ്പോ വേറെ എന്തേലുമായിരിക്കുന്നോ ഇങ്ങേര് പറയാൻ വന്നത്… പക്ഷേ ആ ചിരി… നോക്കിയിരുന്നു പോകും… ഇത്രയും ദിവസത്തിനിടക്ക് ഇങ്ങേര് ഇതുപോലെ ചിരിച്ച് ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത്. അത് കൊണ്ട് തന്നെ ഞാൻ ഒരു നിമിഷം അങ്ങേരുടെ ആ ചിരിയിൽ ലയിച്ചെങ്ങനെ ഇരുന്നുന്നു വേണം പറയാൻ…
oh.. god… ഞാൻ തന്നോട് അതിനെ കുറിച്ച് ചോദിക്കാൻ വേണ്ടി വിളിച്ചതാണെന്നാണോ താൻ വിചാരിച്ചേ…??
ഞാൻ അതെന്ന് തലയാട്ടി… അപ്പോ ദേണ്ടേ… അങ്ങേര് വീണ്ടും ചിരിക്കാൻ തുടങ്ങി…
എ… എന്താ.. സാർ… ഞാൻ പറഞ്ഞതും അങ്ങേര് വയറ്റിൽ കൈ വെച്ച് വൺ മിനിറ്റ് എന്നും പറഞ്ഞ് ചിരി കൺട്രോൾ ചെയ്ത് പിടിച്ച് ശ്വാസം നീട്ടി വിട്ട് എനിക്ക് നേരെ നോക്കി..
താൻ സംസാരിച്ചതിന് എനിക്ക് പ്രോബ്ലം ഇല്ല… അത് തന്നിരിക്കുന്ന ടൈമിൽ ആയിരിക്കണം എന്ന് മാത്രം… but ഞാൻ തന്നെ ഇപ്പോ വിളിച്ചത് അതിനെ കുറിച്ച് ചോദിക്കാനല്ല… എന്ന് അങ്ങേര് പറഞ്ഞപ്പോൾ ഞാൻ ചമ്മി എന്ന് പറഞ്ഞാൽ മതിയല്ലോ… വെറുതെ.. പറയാൻ പോയി.. ഇങ്ങേര് ഞാൻ സംസാരിക്കുന്നത് കണ്ടില്ലന്നു തോന്നുന്നു… വെറുതെ പറഞ്ഞ് നാണം കേട്ട്… ശോ… ഇങ്ങേരുടെ മുന്നിൽ ചമ്മനാണല്ലോ നിച്ചു നിന്റെ സ്ഥിരം പണി… ഞാൻ അങ്ങേരെ നോക്കി ഒരു ചുമ്മിയ ചിരി ചിരിച്ചു…
ok come to the point തനിക്ക് അറിയാവുന്നതാണ് നമ്മുടെ കമ്പനി ഇപ്പോൾ നിക്കുന്നത് തേർഡ് പൊസിഷനിൽ ആണ് ഉള്ളതെന്ന്… അത് ഫസ്റ്റ് പൊസിഷനിൽ കൊണ്ടു വരിക എന്നതാണ് നമ്മുടെ ലക്ഷ്യം… so ഇനി മുതൽ അതിന് വേണ്ടി നമ്മൾ നന്നായി പരിശ്രമിച്ചാലേ ആ പൊസിഷനിൽ എത്താൻ സാതിക്കു… so ഇനി മുതൽ വർക്ക് കൂടുതൽ ചെയ്യാൻ കാണും… മിക്ക ദിവസവും ലേറ്റ് ആയിട്ടേ ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റൂ… അത് കേട്ടപ്പോൾ ശരിക്കും ഞെട്ടി. എന്റെ ഉറക്കം പോയി കിട്ടി എന്നാ കണക്കെ അങ്ങേരുടെ ബാക്കി പറച്ചില് കേട്ട് കഴിഞ്ഞപ്പോൾ എന്റെ കൈയ്യിലേക്ക് അഞ്ചാറ് ഫയൽസ് തന്നിട്ട് വർക്ക് ചെയ്തോളാൻ പറഞ്ഞ് അങ്ങേര് ലാപ്പിലേക്ക് നോട്ടം കൊടുത്തു. ഞാൻ എന്റെ കൈയ്യിലെ ഫയൽസിൽ നോട്ടം കൊടുത്ത് ഞാൻ പയ്യേ അവിടന്ന് എണീറ്റ് എന്റെ സീറ്റിൽ വന്നിരുന്ന് വർക്ക് തുടങ്ങി…
_______________________________
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഒരു പണിടെ ലക്ഷണം കണ്ടതാണെങ്കിലും ഞാൻ അത് കാര്യമാക്കാതെ സ്കൂളിലേക്ക് വന്നത്. പക്ഷേ തുമ്മല് തുടങ്ങിട്ടു എനിക്ക് ഒന്ന് ക്ലാസ്സ് എടുക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. പിന്നെ ഞാൻ ഉച്ച വരെ പിടിച്ച് നിന്നു half ലീവ് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വണ്ടി ഓടിക്കുമ്പോളും ഇടക്കിടെ തുമ്മിൽ കാരണം നേരെ ചൊവ്വേ വണ്ടി ഓടിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. പെട്ടന്നാണ് റോട്ടിൽ ബ്ലോക്ക്… എന്റ ഈശ്വരാ… ഈ സമയത്ത് ഇതെന്താ ബ്ലോക്ക് എന്നും ചിന്തിച്ച് ഞാൻ മുന്നിലേക്ക് എത്തി വലിഞ്ഞു നിക്കിയപ്പോൾ ദോണ്ടേ… എനിക്ക് ഹാർട്ട് അറ്റാക് വരുത്താൻ വേണ്ടി കുറച്ച് മുന്നിലായി റോഡിനു സൈഡിൽ ജീപ്പിന് അടുത്തായി നിക്കുന്ന അങ്ങേരെ കണ്ടത്. അങ്ങേരെ കണ്ടതും എന്റെ തുമ്മൽ ഏതു വഴിക്ക് പോയന്ന് കൂടെ അറിയില്ല…. തുമ്മല് പൊട്ടെ നേരെ ചൊവ്വേ ശ്വാസം പോലും വിടാൻ പറ്റാതെ നിക്കുവായിരുന്നു. അങ്ങേരെന്നെ കാണല്ലേ ദൈവമോ എന്നും പറഞ്ഞ് നാക്ക് വായിലിട്ടില്ല സ്പോട്ടിൽ തന്നെ അങ്ങേരുടെ നോട്ടം എന്നിലേക്ക് വന്നു. ആ ഡയലോഗ് പറഞ്ഞ നിമിഷത്തെ ഞാൻ സ്വയം പഴിച്ചു.
റോട്ടിൽ സ്ട്രൈക്ക് നടക്കുന്നത് കൊണ്ട് ഇഷ്യു കൂടാതിരിക്കാൻ വേണ്ടി സ്ട്രൈക്ക് നടക്കുന്ന സ്ഥാലത് നിക്കുമ്പോൾ ആയിരുന്നു ഞാൻ കുറച്ച് മാറി എന്നെ നോക്കി നിക്കുന്ന എന്റെ ഫ്യുച്ചർ പൊണ്ടാട്ടിയെ കണ്ടത്.. എന്റെ നോട്ടം കണ്ടപ്പോൾ തന്നെ ആള് അവിടെ കിടന്ന് പരുങ്ങി കളിക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.. അവൾക്കടുത്തേക്ക് പോണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള സിറ്റുവേഷൻ അല്ലാഞ്ഞത് കൊണ്ട് അവിടെ തന്നെ നിന്നു… എന്നെ കാണുമ്പോളുള്ള അവളുടെ എക്സ്പ്രഷന് ഒരുമാവുമില്ല. ഞാൻ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞതിന് ശേഷം കുറച്ച് കൂടിയതേയുള്ളു…. പാവം… അവളെ ഒന്ന് പറ്റിക്കാൻ വേണ്ടി ജീപ്പിൽ ചാരി നിന്ന ഞാൻ നേരെ നിന്ന് അവൾക്ക് നേരെ നടക്കാൻ ആഞ്ഞതും ആള് സ്കൂട്ടിയും കൊണ്ട് അവിടന്ന് പോയ പോക്ക് കണ്ട് ചിരി വന്നെങ്കിലും ഞാൻ എങ്ങനെയൊക്കെയോ കൺട്രോൾ ചെയ്ത് നിന്നു….
മോളേ അർപ്പണേ… നീ എന്നെ പേടിച്ച് എവിടം വരെ പോകും… പോയാലും നിനക്ക് രക്ഷയില്ല.. ഈ അഭി നിന്നെ എന്റെ ഈ ഹൃദയത്തിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടേൽ നീ എനിക്കുള്ളതു മാത്രമായിരിക്കും… നിന്നെ ഞാൻ വേറൊരാൾക്കും വിട്ടു കൊടുക്കാനും പോകുന്നില്ല…. നിന്നെ എന്റെ പൊണ്ടാട്ടി ആക്കിയിരിക്കും മോളേ… ഞാൻ വിളിക്കുമ്പോൾ ഒക്കെ പറയാം പറയാം എന്നും പറഞ്ഞ് നീ ഒഴിഞ്ഞു മറുവല്ലേ…. ആ ഒഴിഞ്ഞു മാറ്റത്തിനു അതികം കാലയളവ് ഉണ്ടാകില്ല… നീ എന്നോട് നിന്റെ ഇഷ്ട്ടം പറഞ്ഞിരിക്കും my sweet wify….
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ശേ… ആകെ നാണം കേട്ട്… ഞാൻ അതും ചിന്തിച്ച് ഒരു വിധം വീട്ടിൽ വത്തിയപ്പോൾ ഉണ്ട് അമ്മ എന്നെ കണ്ട് തുറിച്ചൊരു നോട്ടം ആ നോട്ടത്തിന്റെ അർഥം മനസിലാക്കിയ വണ്ണം ഞാൻ ഒരു അവിഞ്ഞ ഇളി പാസാക്കി റൂമിലേക്ക് എസ്കേപ്പ് ആയി.. അല്ല രാവിലെ അമ്മ മരിയാതക്ക് പറഞ്ഞതാണേ വയ്യങ്കിൽ പോകണ്ടാന്നു… കേട്ടില്ല.. ഞാൻ റൂമിൽ വന്നു ഡ്രസ്സ് ചേഞ്ച് ചെയ്ത് കട്ടിലിൽ വന്നിരുന്ന് ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്ന് അങ്ങേരെ റോട്ടിൽ വെച്ച് കണ്ടതും അങ്ങേരുടെ ആ നോട്ടവും എല്ലാം മനസിലേക്ക് ഓടി വന്നു… അങ്ങേരെ കാണുമ്പോൾ എന്നിലുണ്ടാക്കുന്ന വിറയലും മിടിക്കലും നിച്ചു പറഞ്ഞത് പോലെ പ്രണയത്തിന്റെ സിമ്പലാണോ…അപ്പോ ഞാൻ അങ്ങേരെ ഇഷ്ട്ടപെടുന്നുണ്ടോ….. ഞാൻ ഒരു നിമിഷം അന്ന് റെസ്റ്റോറന്റിൽ വെച്ച് എന്നോട് അങ്ങേര് ഇഷ്ട്ടമാണെന്ന് പറഞ്ഞത് ഓർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
തുടരും…..

by