രചന – കൃഷ്ണ
കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു ഹലോ വെച്ചതും മാറു വശത്തു നിന്നും കേട്ട ശബ്‌ദം എന്നെ ശരിക്കും ഞെട്ടിച്ചു.
•••°•••°•••°•••°•••°•••°•••°•••°•••°•••°•••°•••°•••°•••
[ആദി ]
ഇന്നലെ ഓരോന്നും ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയി. ഇനിയും എനിക്ക് അവരെ വേദനിപ്പിക്കാൻ പറ്റില്ല. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പാരേന്റ്സിനെയും എന്റെ അഭിയേയും ഇനിയും വേദനിപ്പിക്കാൻ വയ്യ. ഇനിയും ഞാൻ അവരെ വേദനിപ്പിക്കുകയാണെങ്കിൽ ഞാൻ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകും. എനിക്ക് പഴയ ആദിയക്കാൻ പറ്റുമോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും ഞാൻ ഇപ്പോൾ മാറിയേ മതിയാകു. പൂർണ്ണമായി അല്ലങ്കിൽക്കൂടെ എനിക്ക് ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ നിന്നും മാറണം. ആദി ഓരോന്നും മനസ്സിൽ കണക്കുകൂട്ടി ബാത്ത്റൂമിലേക്ക് പോയി.
ബാത്ത്റൂമിൽ കയറി ടാപ് തുറന്ന് വെള്ളം മുഖതൊഴിച്ചു കണ്ണാടിയിലേക്ക് നോക്കി.അവന്റെ നീണ്ടു വളർന്ന മുടിയിഴയിലും തടിയിയിലും കണ്ണോടിച്ചു. ഒരു വർഷം കൊണ്ട് തന്റെ അവസ്ഥ എങ്ങനെയായിരുന്നുന്ന് ഈ കോലം നന്നായി കാണിച്ചു തരുന്നുണ്ട്.
കണ്ണാടിയിൽ കുറച്ച് നേരം അവൻ അവനെ തന്നെ നോക്കിനിന്നു. പിന്നെ കുറച്ച് അറ്റ കുറ്റ പണികൾ കഴിച്ച് ഫ്രഷായി ബാത്ത് റൂമിൽ നിന്നും ഇറങ്ങി. ഷെൽഫിൽ നിന്നും ഡ്രെസ്സുമെടുത്ത് നേരെ ഡ്രെസ്സിങ് റൂമിലേക്ക് പോയി.
ഡ്രസ്സ് ചേഞ്ച് ചെയ്ത് മുടി കൈ കൊണ്ട് വകഞ്ഞോതുക്കി കൊണ്ടുതന്നെ ആദി റൂം വിട്ട് താഴേക്കു നടന്നു. സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോൾ തന്നെ കണ്ടത് സോഫയിലിരുന്നു പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛനെയാണ്.ഞാൻ സ്റ്റായറിനോട് ചേർന്ന് നിന്ന് നെഞ്ചിനു മീതെ രണ്ടു കൈയ്യും കെട്ടി നിന്ന് ഒരു നിമിഷം അച്ഛനെ തന്നെ നോക്കി നിന്നു. പെട്ടന്ന് അച്ഛന്റെ നോട്ടം സ്റ്റയറിനടുത്തു നിന്ന എന്നിലേക്ക് വന്നതും കൈയ്യിൽ പിടിച്ചിരുന്ന പത്രം കൈ വിട്ട് മേല്ലേ മടിയിലേക്ക് ഉർന്നുവീണു. ഞാൻ അച്ഛന്റടുത്തേക്ക് നടന്നടുക്കും തോറും അച്ഛൻ സോഫയിൽ നിന്നും പതിയെ പതിയെ ഉയർന്നെണീറ്റു നിന്നു. ഞാൻ അച്ഛന്റടുത്തു വന്നു നിന്ന് നിറഞ്ഞ പുഞ്ചിരി കൊടുത്തതും ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. എന്തോ ആ കാഴ്ച എന്നെ ശരിക്കും വേദനിപ്പിച്ചു.അച്ഛൻ മോനേയെന്നും വിളിച്ച് എന്നെ വാരി പുണർന്നു.എന്റെ കൈകളും അച്ഛനെ ചുറ്റിവരിഞ്ഞു. എന്തോ കണ്ണിൽ നിന്നും നിയന്ത്രണമില്ലാതെ കണ്ണു നീർ ഒഴുകികൊണ്ടിരുന്നു.എന്നിലെ പിടി മേല്ലേ അയച്ച് അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ എന്റെ മുടിയിഴകളിൽ തലോടി.അച്ഛന്റെ മുഖത്തുണ്ടായ ആ സന്തോഷം എന്നെ ശരിക്കും ആ പഴയ ആദിയായി കണ്ട സന്തോഷമായിരുന്നുന്ന് എനിക്ക് മനസ്സിലായി.
എന്റെ പെട്ടന്നുണ്ടായ മാറ്റം അച്ഛനെ ശരിക്കും ഞെട്ടിച്ചെന്നു ആ മുഖം എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു. അച്ഛൻ എന്നെ ചേർത്ത് പിടിച്ച് അച്ഛന്റെ സങ്കടം ബോതിപ്പിച്ചോണ്ടിരുന്നപ്പോഴാണ് അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന അമ്മ അച്ഛന്റെ അടുത്ത് നിക്കുന്ന എന്നെ കണ്ടത്.എന്നെ കണ്ട ഷോക്കിൽ അച്ഛന് കൊണ്ടുവന്ന ചായ കപ്പ് കൈയ്യിൽ പിടിവിട്ട് താഴേക്ക് വീണു.
അതൊന്നും വക വെക്കാതെ വേഗം എന്റടുത്തേക്ക് ഓടിയെടുത് എന്നെ ഇറുകെ വാരി പുണർന്ന് പൊട്ടി കരഞ്ഞു. കരച്ചിലിനിടയിലും എന്തൊക്കെയോ അമ്മ പറയുന്നുണ്ട്. എന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് തുരു തുരെ ഉമ്മ തന്നു. സന്തോഷവും സങ്കടവും എല്ലാം അമ്മയുടെ മുഖത്ത് വ്യക്തമായി പ്രേകടമാകുന്നുണ്ടായിരുന്നു.
ഞാൻ അമ്മയുടെ കണ്ണുകൾ തുടച്ച് കൊടുത്ത് വീണ്ടും അമ്മയെ വാരി പുണർന്നു.
ഈ ഒരു വർഷം കൊണ്ട് എന്റെ അവസ്ഥ ഇവരിൽ എത്രമാത്രം വേദനയുണ്ടാക്കിയെന്നു ഈ ഒരൊറ്റ കാഴ്ചയിലൂടെ മനസ്സിലായി. എന്തോ എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി. പക്ഷേ ഞാൻ വേണമെന്ന് വെച്ച് ചെയ്തതല്ല അങ്ങനെ ഓരോന്നും ചിന്തിച്ച് അമ്മയിൽ നിന്നും അകന്നു മാറിയതും എന്റെ കണ്ണുകൾ പിന്നെ മറ്റൊരാളെ പരതാൻ തുടങ്ങി.
അമ്മേ അഭി.. അവൻ എവിടെ ഞാൻ ചോദിച്ചതും
അവൻ ഈ വീട്ടിലേക്ക് വരാറില്ല മോനേ.. ഇവൾ വിളിച്ച് നിർബന്ധം പിടിച്ചാൽ ഒന്ന് വരും. അതും കുറച്ച് നേരം നിന്നു എന്ന് ബോതിപ്പിച്ചു പെട്ടന്ന് തന്നെ മടങ്ങി പോകും. പിന്നെ ജോലിയുടെ തിരക്കും. ഞങ്ങൾ നിർബന്തിച്ചാലും അവൻ കേൾക്കാൻ കുട്ടാക്കാറില്ലായിരുന്നു. നിന്റെയല്ലേ അനിയൻ വാശി അതു പോലെ തന്നെയുണ്ട്.
അച്ഛന്റെ ആ വാക്കുകൾ എന്നെ ചുട്ടെരിക്കും പോലെ തോന്നിച്ചു. എന്റബി ഞാൻ കാരണം….
എന്നിട്ട് അവനിപ്പോൾ….??
അവൻ കോർട്ടേഴ്സിലാണ് താമസം. അമ്മ പറഞ്ഞു.
അത് കേട്ടതും എന്റെയുള്ളം പിടഞ്ഞു.
മോൻ വിഷമിക്കണ്ട. അമ്മ അവനെ ഇപ്പോ തന്നെ വിളിച്ച് ഈ സന്തോഷ വാർത്ത പറയാം. അവൻ ഇത് കേട്ടാൽ പിന്നെ ഒരു നിമിഷം പോലും കളയാതെ ഇവിടേക്ക് പാഞ്ഞെത്തും. അമ്മ സന്തോഷത്തിൽ അങ്ങനെ പറഞ്ഞു വേഗം റൂമിൽ പോയി ഫോൺ എടുത്ത് കൊണ്ടു വന്ന് അഭിടെ നമ്പറിലേക്ക് വിളിച്ചു. എന്നാൽ അവൻ ഫോൺ എടുക്കുന്നില്ല.വീണ്ടും വിളിച്ചു no രക്ഷ. അങ്ങനെ അഞ്ചാറ് തവണ വിളിച്ചിട്ടും എടുക്കുന്നില്ല.ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി അവസാനം ഒന്നൂടെ വിളിക്കാമെന്ന് വിചാരിച്ചു. ഇതും എടുത്തില്ലേ ഞാൻ അവന്റെ കോർട്ടേഴ്സിലേക്ക് പോകാൻ തന്നെ തീരുമാനിച്ചുറപ്പിച്ചു. അതും ചിന്തിച്ച് ഞാൻ കാൾ ചെയ്തതും പെട്ടന്ന് തന്നെ ഫോൺ എടുത്തുത്തിരുന്നു. മാറു വശത്തു നിന്നും അഭി ഹലോ വെച്ചപ്പോൾ ഞാൻ *അഭി *എന്നു വിളിച്ചതും അവന്റെ ശബ്ദമൊന്നും കേക്കുന്നില്ലായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
[അഭി ]
ഫോൺ എടുത്തതും മറുവശത്തു നിന്ന് ആദിയേട്ടന്റെ ശബ്‌ദം കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി. പെട്ടന്ന് എനിക്ക് എന്തു പറയണമെന്ന് തന്നെ അറിയാൻ പാടില്ലായിരുന്നു. ഒരു നിമിഷം ഞാൻ മൗനമായി അങ്ങനെയിരുന്നു. ആദിയേട്ടൻ വീണ്ടും ഹലോ വെച്ചപ്പോൾ ഞാൻ ആദിയേട്ടാ എന്നു ശബ്‌ദമിഡറി വിളിച്ചതും
മാറു വശത്തു നിന്നും ആദിയുടെ വാക്കുകൾ കേട്ട് അഭി ശരിക്കും വിശ്വസിക്കാനാവാതെ നിന്നു.
ആദി : അഭി…. ഞാൻ നിന്റെ ആദിയേട്ടനാടാ… ഞാൻ കാരണം നിന്റെ ഈ ഒറ്റക്കുള്ള ജീവിതം ഇനി വേണ്ടാ. ഒറ്റക്കുള്ള നിന്റെ സഹവാസം ഇന്നത്ത കൊണ്ട് നിർത്തിയേക്കണം. എന്നിട്ട് നീ തിരിച്ചു നമ്മുടെ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നം. ഇവിടെ നിന്നു കൊണ്ടും നിനക്ക് നിന്റെ വർക്കിന് പോകാല്ലോ അതു കൊണ്ട് ഇനി നീ ഇവിടെയുണ്ടാകണം. ഞാൻ കാരണം എന്റ അഭി ഇവിടം വിട്ട് മാറി നിക്കുന്നത് എനിക്ക് സഹിക്കുന്നില്ലടാ. എന്നോട് നീ ക്ഷമിക്ക്…എന്റെ അഭിയെ ഏട്ടന് കാണാൻ കൊതിയാകുന്നു. വേഗം ഇങ്ങോട്ട് വാടാ..
അഭി : ഏട്ടാ…. എനിക്ക്… എനിക്ക് എന്തു പറയണമെന്ന്റിയില്ല. ഒരു സ്വപ്നം പോലെ… ഈ ഒരു നിമിഷത്തിന് വേണ്ടി ഞാൻ എത്രമാത്രം കൊതിച്ചിട്ടുണ്ടന്നോ… എനിക്ക്… എനിക്കൊന്നും…
ആദി : എനിക്ക് അറിയാം മോനേ… എന്റെ ഈ ഒറ്റപ്പെടുത്താൽ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചു എന്നു എനിക്ക് നന്നായി ബോധ്യമായി. ഇനി ഏട്ടൻ നിങ്ങളെ വേദനിപ്പിക്കില്ല. പിന്നെ നീ വേഗം ഇങ്ങു പൊന്നേര്. എന്റെ അഭിയെ ഒരു നോക്ക് കാണാൻ ഏട്ടന് കൊതിയാകുവാ… വേഗം വാ..
അഭി : ഞാൻ ദേ ഇപ്പോ തന്നെ വരാം ഏട്ടാ…
അതും പറഞ്ഞ് അഭി ഫോൺ വെച്ച് ദൃതിയിൽ ബാത്ത് റൂമിലേക്ക് പോയി ഫ്രഷായി വന്ന് പെട്ടന്ന് തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്ത് പുറത്തേക്കിറങ്ങി. എന്തോ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരു വർഷത്തിന് ശേഷമാണ് ഞാൻ എന്റെ ഏട്ടന്റെ വാത്സല്യം നിറഞ്ഞ ശബ്‌ദം കേൾക്കുന്നത്. അതും മനസ്സിൽ പറഞ്ഞ് ഞാൻ വണ്ടിയുമെടുത്ത് നേരെ വീട്ടിലേക്ക് പറപ്പിച്ചു.
വണ്ടിയുമെടുത്ത് നേരെ വീട്ടിലേക്ക് പറപ്പിച്ചു. വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ചാടിയിറങ്ങി അകത്തേക്ക് വെച്ച് പിടിച്ചു. ഞാൻ അകത്തേക്ക് കയറിയതും ഹാളിലെ സോഫയിൽ അച്ഛന്റയും അമ്മയുടെയും നടുക്കിരുന്നു ഓരോന്നും പറഞ്ഞ് ചിരിക്കുന്ന ആദിയേട്ടനെ കണ്ടപ്പപ്പോൾ ഒരു നിമിഷം ഇതൊക്കെ സ്വപ്നമാണോ എന്ന് ഞാൻ ഓർത്തു പോയി. കാരണം ഒരു വർഷം കഴിഞ്ഞ് ആദിയേട്ടനെ ഇതുപോലെ സന്തോഷത്തോടെ കണ്ടിട്ട്. ആദിയേട്ടന്റെ ഈ മാറ്റം അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഞാൻ ആ കാഴ്ച അങ്ങനെ നോക്കി കൊണ്ട് നിന്നപ്പോഴാണ് ആദിയേട്ടന്റെ നോട്ടം പെട്ടന്ന് ഡോറിന് ചേർന്ന് നിന്ന എന്നിലേക്കായത്. അപ്പോഴാണ് അവരും എന്നെ ശ്രെദ്ധിച്ചത്. എന്നെ കണ്ടതും ആദിയേട്ടൻ അവിടെ നിന്നും എണീറ്റ് എന്റടുത്തേക്ക് വന്ന് എന്നെ ഇറുകെ കെട്ടിപിടിച്ചു. വർഷത്തിന് ശേഷമാണ് ആദിയേട്ടനോട് ഇങ്ങനെ ചേർന്ന് നിക്കുന്നത്. എന്തോ എന്റെ കണ്ണിൽ ഈറനണിഞ്ഞു. ആദിയേട്ടൻ എന്നിൽ നിന്നും അകന്ന് മാറി എന്നെ അടിമുടിയൊന്നു നോക്കി.
ഇതെന്താ ആദിയേട്ടാ എന്നെ ഇങ്ങനെ നോക്കുന്നേ…
എന്റെ ആ പറച്ചിലു കേട്ട് ആള് പുരികൻ ചുളിച്ച് എന്നെ നോക്കി
നീ എന്നെ എന്താ വിളിച്ചേ ആദിയേട്ടനെന്നോ… നീ എന്നു മുതലാട എന്നെ ഇങ്ങനെ വിളിക്കാൻ തുടങ്ങിയെ… ഇങ്ങനെ ബഹുമാനതോടെയൊക്കെ വിളിക്കാൻ നിനക്കറിയോ…
അപ്പോഴാണ് ഞാനും അതിനെ പറ്റി ചിന്തിച്ചത്. സത്യം പറഞ്ഞാൽ ഞാൻ പേരെടുത്തെ വിളിക്കാറുണ്ടായിരുന്നുള്ളൂ..എന്നെക്കാളും രണ്ട് വയസിനു മൂപ്പേയുള്ളു കക്ഷിക്ക്.. ഞാൻ അതും ഓർത്ത് ഒരാവിഞ്ഞ ചിരി പാസാക്കി.
അത് പിന്നെ… ഫോണിൽ സംസാരിച്ചപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നല്ലോ വിളിച്ചേ…
അപ്പോ ഞാൻ അത് ശ്രെദ്ധിച്ചിരുന്നില്ല…
ഈ കഴിഞ്ഞ കാലമത്രയും ഒറ്റക്ക് ഉരുകി ജീവിച്ചിരുന്ന ആദിയേട്ടനിൽ നിന്നും ഞങ്ങടെ ആ പഴയ ആദിയേട്ടാനായിട്ടാണ് സംസാരിച്ചത്. ഞാൻ അതും ഓർത്ത് നിന്നപ്പോൾ ആദിയേട്ടൻ എന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.
അഭി നീ ഇതെന്തു ചിന്തയിലാ.. എന്ന് ചോദിച്ചതും ഞാൻ ഏട്ടനെ കെട്ടിപിടിച്ചു.
എട അഭി ഞാൻ ചുമ്മാ ചോദിച്ചന്നേയുള്ളു. നീ എന്നെ പഴയത് പോലെ ആദിയെന്നു വിളിക്കുന്നതാ എനിക്കിഷ്ട്ടം… ദേ എന്നെ നോക്കിയേ അതും പറഞ്ഞ് ഏട്ടൻ എന്നെ അടർത്തിമാറ്റി എന്റെ മുടിയിഴകളിൽ തലോടി.
അതെ നീ പണ്ടത്തെ പോലെ വെറും അഭിയല്ല ഇപ്പോ ips ഓഫീസർ അഭിനവ് വിശ്വനാഥ് ആണ് അത് മറക്കല്ലും. വെറുതെ സെന്റി അടിച്ചു ചിണുങ്ങി ബാക്കിയുള്ള പോലീസ് കാരെ കൂടെ പറയിപ്പിക്കാൻ.ഈ സെന്റിമെന്റൽ ഒന്നും നിനക്ക് ഒട്ടും ചേരുന്നില്ല അഭി. അതും പറഞ്ഞ് എന്റെ കവിളിനൊരു തട്ട് തന്നു.
ഞാൻ നിന്നെ ഒത്തിരി മിസ്സ് ചെയ്തു bro.. but now i am very happy നീ തിരിച്ച് ഞങ്ങളുടെ പഴയ ആദിയായി വന്നതിനു ഒത്തിരി സന്തോഷം തോന്നുന്നു. ഇനി നീ ആ പഴയ അവസ്ഥയിലേക്ക് മാറരുത്. പ്ലസ്.. എന്റെ ആ പറച്ചിലിന് ആദിടെ ഭാഗത്ത് നിന്നും ഒരു റിപ്ലയും ഉണ്ടായിരുന്നില്ല. പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് അച്ഛനും അമ്മയും വന്നു.
അതെ നിങ്ങൾ ചേട്ടനും അനിയനും സ്നേഹപ്രകടനവും പറച്ചിലും പിഴിച്ചിലും ഞങ്ങൾ രണ്ടാളും പുറത്ത് അല്ലേ അങ്ങനെ അച്ഛൻ പറഞ്ഞതും ഞാനും ആദിയും പരസപരം മുഖത്തോട് മുഖം നോക്കി ചിരിച് അവരെ രണ്ടു പേരെയും ചേർത്തു പിടിച്ചു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
[നിച്ചു ]
കുറെ നേരം ടീവിയിൽ നോക്കി ഇരുന്നു. അവസാനം ബോറടിച്ചു തുടങ്ങിയപ്പോൾ ടിവി ഓഫ് ചെയ്ത് നേരെ റൂമിലേക്ക് വിട്ടു. റൂമിൽ ചെന്നു ടേബിളിൽ വെച്ചിരുന്ന ഫോണുമെടുത്തു കട്ടിലിന്റെ ഹെഡ് ബോർഡിൽ ചരിയിരുന്നു. ഫോണിൽ കുത്താൻ തുടങ്ങി. കുറെ നേരം game കളിച്ചിരുന്നു. അതു മടുത്തപ്പോൾ പിന്നെ വീഡിയോസ് കാണാൻ തുടങ്ങി. കാണാൻ അടിപൊളിയുള്ള രണ്ടു മൂന്ന് വീഡിയോസ് സേവ് ചെയ്ത് നേരെ വാട്സ്ആപ്പിൽ കേറി സ്റ്റാറ്റസിറ്റു. ഞാൻ സ്റ്റാറ്റസ് ഇട്ടു ഒരു മിനിറ്റ് തികഞ്ഞു കാണില്ല നുമ്മട ജോയിച്ചൻ (വേറെയരുമല്ലാട്ടോ നുമ്മടെ ചങ്ക് ജോയ്) msg അയച്ചു. എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ ഒരു റൊമാന്റിക് സ്റ്റാറ്റസ് ഇട്ടാൽ അപ്പോ വരും നൂറു കോട്ടം ചോത്യങ്ങൾ. അതും എല്ലാവർക്കും ഇല്ലാട്ടോ. ഇതുപോലെ ചില വണാലി കൂട്ട് കാർക്ക് മാത്രം കണ്ടു വരുന്ന ഒരു പ്രിത്യേക സ്വഭാവമാണ്. എന്താ ചെയ്യാ..
ജോയ് : Dii മോളേ….
നിച്ചു : എന്നാടാ മരപ്പട്ടി
ജോയ് : മരപ്പട്ടി നിന്റെ മറ്റവൻ അവനെ പോയി വിളിക്ക്
നിച്ചു : pha ചെറ്റേ ഇന്നേ വരെ ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ മറ്റവനെ വിളിക്കുന്നോ. അയോഗ്യ പയ്യലെ..
ജോയ് :ഈൗ താങ്ക്സ്… ഞാനൊരു തമാശ പറഞ്ഞതല്ലെടി മുത്തേ… അതിന് നീ ഇങ്ങനെ നാഗവല്ലി ആകാതെ.
നിച്ചു: അന്ത ഭയമിറുക്കണം…
ജോയ് : എന്തോന്ന് ഇരുക്കണമെന്നാ….
നിച്ചു :ഇരുക്കണമെന്നല്ലടാ പൊട്ടാ ഇറുക്കണം. കുട്ടിക്ക് തമിഴ് നല്ല വശമില്ലെന്നു തോന്നുന്നു. അതെങ്ങനെയാ ഇതൊക്കെ വശമുണ്ടക്കണമെങ്കിൽ നോളേഡ്ജ് വേണം നോളേജിറ്റി വേണം നോളേജിബിലിറ്റി വേണം… ഹും..
ഞാൻ ഇതയച്ചത് ചെക്കൻ സീൻ ചെയ്തിട്ട് റിപ്ലൈ പോലും തരാതെ ഒറ്റ പോക്കായിരുന്നു. പിന്നെ ആ വഴിക്ക് കണ്ടട്ടില്ല അയ്യോ പ്യാവം… എന്റെ ഇംഗ്ലീഷ് കേട്ട് പേടിച്ചു കാണും.
അതും പറഞ്ഞ് ഞാൻ വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി. പിന്നെ കുറച്ച് നേരം പാട്ടും വെച്ച് അങ്ങനെ ഇരുന്നു എപ്പോഴോ ഒന്ന് മയങ്ങി പോയി. അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്.
ഇതെന്തുറക്കമാ നിച്ചു. വാ ചോറ് കഴിക്കാം. സമയം ഒന്ന് കഴിഞ്ഞു.
ഫോണിൽ നോക്കിയപ്പോൾ ഒന്നരയായി. അമ്മേ ഞാൻ മുഖം കഴികിട്ട് വരാം.അതും പറഞ്ഞ് ഞാൻ ബാത്ത് റൂമിലേക്ക് പോയതും അമ്മ നേരെ താഴേക്കും പോയി. മുഖം കഴുകി ഞാൻ നേരെ താഴേക്കു ചെന്നു. അപ്പോഴേക്കും അമ്മ ഫുടൊക്കെ എടുത്ത് വെച്ച് എനിക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു. പിന്നെ ഞങ്ങൾ ഫുടൊക്കെ കഴിച്ച്. അടുക്കളയിൽ ലുടുക്ക് പണികൾ ചെയ്യാൻ അമ്മയെ സഹായിച്ചു. അതൊക്കെ ഒരു വിതം ഒതുക്കി കഴിഞ്ഞു ഞങ്ങൾ പറമ്പിലേക്ക് പോയി. അമ്മയുടെ ചെറിയ കൃഷി തോട്ടം എന്ന് വേണമെങ്കിൽ പറയാം. അവിടെയും കുറച്ച് ലുടുക്ക് പണകൾ ഉണ്ടായിരുന്നു. അതും ചെയ്ത് തിരിച്ചു വന്ന് കൈയ്യും കാലും കഴുകി വീണ്ടും ടിവിടെ മുന്നിലിരുന്നു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[അഭി ]
അങ്ങനെ ആദിടെ പെട്ടന്നുള്ള മാറ്റവും സന്തോഷവുമൊക്കെ പങ്കുവെച്ചിരുന്നു സമയം പോയതറിഞ്ഞില്ല. പിന്നെ അമ്മ ഫുടൊക്കെ എടുത്ത് വെച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു. ഈ ഒരു നിമിഷം ഇനിയുണ്ടാകുമെന്ന് ഒരിക്കൽ പോലും ഓർത്തതല്ല. ഈ നിമിഷത്തിന് വേണ്ടി കൊതിച്ചിട്ടുണ്ടായിരുന്നു ഞാൻ.ഞങ്ങളുടെ ആദിയെ ആ പഴയ ആദിയായി തിരിച്ചു കിട്ടിയതിൽ ഒരു പാട് സന്തോഷം തോന്നുന്നു. ഞാൻ അങ്ങനെ ഓരോന്നും ആലോചിച്ചിരുന്നപ്പോഴാണ് ആദി എന്റെ കൈക്കിട്ട് തട്ടി കഴിക്കുന്നില്ലേ എന്ന് ചോദിച്ചത്. ഞാൻ അപ്പോ തന്നെ ചിന്തകളെ മാറ്റി നിർത്തി കഴിക്കാൻ തുടങ്ങി. അപ്പോ ദോണ്ടേ ആദിക്ക് അമ്മ വാരി കൊടുക്കുന്നു. ഞാൻ അത് നോക്കിയതും എനിക്കും ഒരുരുള വായിൽ വെച്ചു തന്നു. അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ പരസ്പരം എല്ലാവരും ഉരുളകൾ പങ്കിടൽ ആയിരുന്നു. പെട്ടന്ന് എനിക്കൊരു കാൾ വന്നു. അർജന്റയി സ്റ്റേഷൻ വരെ വന്നം എന്നായിരുന്നു. അപ്പോൾ തന്നെ ഞാൻ കഴിപ്പ് നിർത്തി എണീറ്റതും അവരെന്നോട് കാര്യം ചോദിച്ചു. അത്യാവശ്യമായി സ്റ്റേഷൻ വരെ പോകണം എന്നും പറഞ്ഞ് ഞാൻ കൈയ്യും കഴുകി അവരുടെ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. വണ്ടിയുമെടുത്തു നേരെ സ്റ്റേഷനിലേക്ക് വിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[അപ്പു ]
ക്ലാസ്സ് എടുത്ത് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വന്നപ്പോൾ രമ്യ ടീച്ചർ ഫോണിൽ കുത്തിയിരിക്കുന്നു.അപ്പോ തന്നെ എന്റെ മനസ്സിൽ ഓടിയെത്തിയത് ആ തെണ്ടിടെ മുഖമായിരുന്നു. അവൻ കാരണം എന്റെ ഫോണും കേടായി കൂടെ മനുഷ്യന്റെ പല്ലേളക്കുന്ന തരത്തിലെ അമിട്ടൻ അടിയും. ഇതിനൊക്കെ കണക്ക് ചോദിക്കാൻ എനിക്കും കിട്ടും ഒരവസരം ഞാൻ അതും ചിന്തിച്ച് നീട്ടിയൊന്നു ശ്വാസം വലിച്ചു വിട്ട് എന്റെ സീറ്റിൽ പോയിരുന്നു.
രമ്യ :ആ അർപ്പണ ടീച്ചറിന്റെ ക്ലാസ്സ് എടുത്ത് കഴിഞ്ഞല്ലേ
അപ്പു :അതെ ടീച്ചറെ. വായിട്ടലച്ച് മനുഷ്യന്റെ തൊണ്ടേലെ നീരു വറ്റി.
രമ്യ : അതിന് ടീച്ചറു ഇവിടെ ജോലിക്ക് കയറിയിട്ട് അതികം മാസമൊന്നും ആയില്ലല്ലോ. അതിന്റയ. കുറച്ചൂടെ കഴിയുമ്പോൾ അത് ശീലമായിക്കോളും.
അപ്പു : ഇങ്ങനെ പോയാൽ ശിലമല്ല എന്റെ തൊണ്ട പൊട്ടി ചാവും. ആ 9C ലുള്ള പിള്ളേരെ പറഞ്ഞ് നിർത്താൻ പെടുന്ന എന്റെ പാട് എനിക്കെ അറിയൂ. എങ്ങനെയുണ്ടോ അനുസരണയില്ലാത്ത പിള്ളേര്.
രമ്യ : ഞാനും ആദ്യമൊക്കെ ഇങ്ങനെ തന്നെയാ ചിന്തിച്ചേ പിന്നെ പിന്നെ അതൊക്കെ അങ്ങ് കണ്ടില്ലന്നു വെച്ചു. പഠിക്കാൻ താൽപ്പര്യമുള്ളവർ മാത്രം പഠിച്ചാമതിയെന്ന് ഞാനും വിചാരിച്ചു.
അപ്പു : ഇല്ല ടീച്ചറെ അങ്ങനയങ്ങു ഞാൻ തോറ്റു പിന്മാറില്ല. ഇതെവിടം വരെ പോകുമെന്ന് ഞാൻ നോക്കട്ടെ.
രമ്യ : നോക്കിയിരിക്കേണ്ടി വരുവന്നല്ലാതെ അതുങ്ങളിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അല്ല അതൊക്കെ പോട്ടെ ടീച്ചർ പോണില്ലേ. ഇന്ന് ഒരവർ ലിവെടുത്തതല്ലേ.
അപ്പു : ദേ പോകാൻ പോകുവാ. ഇതൊക്കെ ഒന്ന് സെറ്റ് ചെയ്തിട്ട് പോലല്ലോന്ന് ഓർത്താ.
അതും പറഞ്ഞ് അപ്പു എല്ലാം സെറ്റ് ചെയ്ത് വെച്ച് ഹാൻഡ് ബാഗും കൈയ്യിലെടുത്ത് എണീറ്റു.
അപ്പോ ശരി രമ്യ ടീച്ചറെ ഞാൻ ഇറങ്ങുവ.നാളെ കാണാം. അതും പറഞ്ഞ് അപ്പു സ്റ്റാഫ് റൂം വിട്ടിറങ്ങി. പാർക്കിങ്ങിൽ പോയി വണ്ടിയുമെടുത്ത് പോയി.
മൊബൈൽ ഷോപ്പിന് മുന്നിൽ വന്നു വണ്ടി പാർക്ക് ചെയ്ത്. ബാഗിലെ കള്ളിയിൽ ലുക്ക് വിട്ട് ഫോൺ എടുത്തോണ്ട് ഷോപ്പിലേക്ക് കയറുമ്പോൾ ആണ് പെട്ടന്ന് ആരെയോ ആയി കൂട്ടി മുട്ടിയത്. ഭാഗ്യത്തിന് ഫോൺ കള്ളിയിൽ നിന്നും പുറത്തേക്കെടുക്കുന്നതിനു മുൻപ് തട്ടിയത് അല്ലങ്കിൽ തന്നെ എന്റെ ഫോണിന്റെ ബോതം പോയിക്കിടക്കുവാ.അതും ഇതു പോലൊരു മുട്ടലിൽ. അതും ചിന്തിച്ച് ഞാൻ കൂട്ടി മുട്ടിയ അളിലേക്ക് ലുക്ക് വിട്ടു. സത്യം പറയാല്ലോ ഒരു ബ്യൂട്ടി ഷോപ്പ് മുന്നിൽ നിക്കുന്നപോലെ. ഏതൊക്കെയോ കുറെ മുഖത്ത് വാരി പൊത്തി കാണാൻ ശരിക്കും ഭദ്ര കാളി ലുക്ക്. അയ്യോ അയ്യോ.
am sorry ഞാൻ ക.. പറഞ്ഞ് മുഴുവക്കും മുന്നെ എന്നെ തുറിച്ചു നോക്കി ഒരു ബ്ലാക്ക് ഇന്നോവ കാറിൽ കയറി ഒറ്റ പോക്ക്.
ഞാൻ ഇതെന്ത് സാധനമെന്നു പറഞ്ഞ് കടയിലേക്ക് കയറി. ചെന്നപ്പോൾ തന്നെ അവിടെ നിന്നിരുന്ന ചേട്ടനെ കണ്ടതും ഒരു കോഴി കുവുന്നില്ലേ എന്നു തോന്നി.കാണാൻ new മോഡൽ സൂപ്പർ ലുക്കൻ ചേട്ടൻ.
ടീച്ചർ ആണത്രേ ടീച്ചർ (ആത്‍മ )
ഓ പിന്നെ ടീച്ചറാണെന്നും വെച്ച് നോക്കാൻ പാടില്ലെന്നുണ്ടോ ഇല്ലല്ലോ. ഒന്ന് മിണ്ടാതിരി ആ ഫ്ലോ കളയിപ്പിക്കല്ലേ.
എന്താ ചേച്ചി വേണ്ടേ??…
അയ്യാളുടെ ആ ചോദ്യം കേട്ടതും ഇത്രയും നേരം നോക്കിനിന്ന ഫ്ലോയുടെ മൂഡ് കംപ്ലിറ്റ് പോയി.
ചേച്ചിയെ എന്നെ കണ്ടാൽ ചേച്ചിയായിട്ടാണോ തോന്നുന്നേ. ഒന്നില്ലേലും ഇയ്യാളെ കാളും ഏജ് കുറവാ. ഹും.. അയ്യോളുടെ ഒരു ചേച്ചി ഒന്ന് പോടാ വല്യപ്പാ.. ഇതൊക്കെ ഞാൻ മനസ്സിൽ പറഞ്ഞതാണേ… ഇതൊക്കെ നേരിട്ട് പറഞ്ഞ് ഇയ്യാളുടെയും തല്ല് കൊള്ളാൻ എനിക്ക് വയ്യ. അല്ലങ്കിൽ തന്നെ ഒന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല.
അത് പിന്നെ അയ്യോ എന്തിനായിരുന്നു ഞാൻ വന്നേ.. ആ…കിട്ടി. എന്റ ഫോൺ ഓണകുന്നില്ല.ഇന്നലെയുന്നു താഴെ വിണായിരുന്നു.അതിന് ശേഷമാ ഓണകാത്തെ. അതും പറഞ്ഞ് ഞാൻ ഫോൺ അയ്യാൾക്ക് കൊടുത്തു. അയ്യാൾ അത് മേടിച് തിരിച്ചും മറിച്ചും ഞെക്കിയുമൊക്കെ നിക്കുന്നുണ്ട്.
ചേച്ചി ഒരു കാര്യം ചെയ്യ് ഒരു രണ്ടു ദിവസം കഴിഞ്ഞ് വാ. അപ്പോഴേക്കും ഫോൺ നന്നാക്കി വെച്ചേക്കാം.
ദേ പിന്നെ ചേച്ചി ഞാൻ പിറുപിറുത് ഓ…ആയിക്കോട്ടെ എന്നും പറഞ്ഞ് പുറത്തേക്കിറങ്ങിയതും ഷോപ്പിലേക്ക് നടന്നടുക്കുന്ന ആളെ കണ്ടതും എങ്ങോട്ട് ഓടണമെന്ന് അറിയാതെ ബ്ലിങ്ങസ്യ എന്ന മട്ടെ അവിടെ കിടന്ന് കുച്ചിപ്പുടി കളിക്കുവായിരുന്നു ഞാൻ. എന്നെ കണ്ടതും ആള് നടത്തതിന്റെ സ്പീഡ് കുറച്ച് എന്റെ നേരെ നടന്നടുക്കാൻ തുടങ്ങി.
തുടരും….

by