19/04/2026

മോഹം പോലെ : ഭാഗം 01

രചന – അഹം

ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴേക്കും വല്ലാത്ത മടുപ്പ് തോന്നി തുടങ്ങിയിരുന്നു…. രാവിലെ മുതൽ പിള്ളേരോട് വായിട്ടലച്ചും… ബസ്സിലെ ഇടിയും കുത്തും ഒക്കെ കൂടി മടുത്തു ഈ ദിവസം….

ഒന്ന് റീഫ്രഷ് ആവാൻ ബസ് ഇറങ്ങിയപാടെ മധുവേട്ടന്റെ കടയിൽ കയറി ഒരുപാക്ക് തേൻമിട്ടായിയും വാങ്ങി അതും തിന്നുകൊണ്ട് വീട്ടിലേക്ക് നടന്നു. ബസ് സ്റ്റോപ്പിൽ നിന്നും 15മിനിറ്റ് നടത്തം ഉണ്ട് വീട്ടിലേക്ക്….

എന്തോ ഈ നടത്തം എനിക്ക് ഭയങ്കര ഇഷ്ടമാണ്… സ്കൂളിൽ പോയി തിരിച്ചു വരുന്ന അതെ വഴി…. ഓർമകളും അയവിറക്കി ആടിപ്പാടി വരുമ്പോഴാണ് മുന്നിലൂടെ ഒരു ബൈക്ക് തൊട്ട് തൊട്ടില്ല എന്ന മട്ടിൽ പോയത്…. പെട്ടെന്നു ആയതുകൊണ്ട് ഞാൻ പേടിച്ചു പോയി.

തിരിഞ്ഞു നോക്കിയപ്പോൾ ബൈക്കിന്റെ പുറകിൽ ഇരുന്ന ആളെകണ്ട് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു… അവൻ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു….. എന്തോ അവന്റെ മുഖം ഇപ്പോൾ കാണാൻ പോലും എനിക്ക് ഇഷ്ടമല്ല….

എന്നെ വേദനിപ്പിച്ച വ്യക്തി….
വിശ്വാസം തകർത്തവൻ….

ഒരു ദീർഘാശ്വാസം എടുത്തുകൊണ്ടു ഞാൻ മുന്പോട്ട് നടന്നു….അപ്പോഴും അവന്റെ ചൂളം വിളി കേൾക്കാം..

അമ്മേ ചായ എടുത്തേ… തല വേദനിച്ചിട്ട് വയ്യ… നല്ല കടുപ്പത്തിൽ എടുത്തോ…

ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു…

കുളികഴിഞ്ഞ് വരുമ്പോഴേക്കും ചായ റെഡി… അതും കുടിച്ചുകൊണ്ട് അച്ഛന്റെ റൂമിലേക്കു പോയി.. ഇപ്പൊ ആള് വളരെ സൈലന്റ് ആണ്.. പണ്ടത്തെ പ്രസരിപ്പൊക്കെ പോയി…

എല്ലാം ആ തെണ്ടി കാരണം… ഹ്മ്….. ഓർക്കും തോറും ദേഷ്യം ഇരച്ചു കയറുന്നു

“”അച്ഛൻ ഇന്ന് പുറത്തേക്കൊന്നും പോയില്ലേ… കേസൊക്കെ കഴിഞ്ഞില്ലേ അച്ഛാ… ഇനിയും ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കല്ലേ… ഈ ചീള് കേസിനൊക്കെ ഇങ്ങനെ ആരേലും സാഡ് ആകുവോ… ഞാൻ ആണേൽ പോട്ട് പുല്ല് എന്ന് പറയും….. എഴുന്നേറ്റ് വാ അച്ഛാ…””

അതും പറഞ്ഞ് അച്ഛന്റെ കൈ പിടിച്ചു വലിച്ചു…

“”ഹേയ്… കേസ് ഒന്നുമല്ലടാ എന്റെ സങ്കടം… ഹരി എനിക്കെതിരെ കേസ് കൊടുത്തു എന്നതാ എന്റെ വിഷമം… രണ്ടു പാർട്ടിയിൽ വിശ്വസിക്കുന്നവരായാലും അവനെക്കൊല്ലാൻ ഞാൻകൂട്ടുനിൽക്കുമോ… അവന് നമ്മളെ അറിഞ്ഞുടെടാ…””

“”നിങ്ങളെല്ലാവരും ഈ വീട്ടുമുറ്റത്തലെ കളിച്ചു വളർന്നത്… എന്നിട്ടും അവൻ ഒന്നിന്നുമില്ലാത്ത എന്നെ കൂടെ എന്തിനു അതിൽ പെടുത്തി…. അതാണ് മോളെ എന്റെ സങ്കടം… ഇനിയും എന്തൊക്കെയോ സംഭവിക്കാനിരിക്കുന്ന പോലെ… ആകെ ഒരു ഭയം വന്നു മൂടുന്നു…””

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ നെഞ്ച് നീറുന്നപോലെ… ഇനി എന്തു സംഭവിക്കാൻ… എല്ലാം സംഭവിച്ചു കഴിഞ്ഞു…

അവൻ എന്നെ കുരുക്കാൻ കുഴിച്ച കുഴി ആണിത്….. അതിൽ ഞാൻ കുരുങ്ങി… അവന് വേണ്ടത് അവൻ നേടി… കണ്ണുനീര് നിറഞ്ഞു മിഴിമൂടിയപ്പോൾ അച്ഛൻ കാണാതേ കണ്ണ് തുടച്ചു

“”ഇനി എന്ത് സംഭവിക്കാനാ അച്ഛാ… ഹരിയേട്ടനെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതല്ലെ… അതുകൊണ്ടല്ലേ അത് അറിഞ്ഞപ്പോൾ തന്നെ അച്ഛന്റെ പേര് കേസിൽ നിന്നും ഒഴിവാക്കിയത്… ഹരിയേട്ടൻ തന്നെ അച്ഛനോട് പറഞ്ഞതല്ലേ പിന്നെ എന്തിനാ വെറുതെ ഇങ്ങനെ ടെൻഷനടിക്കുന്നത്… വന്നേ ചായകുടിച്ചേ….””

ഇതിന്റെ പേരിൽ അച്ഛൻ ചടഞ്ഞുകൂടി ഇരിക്കുന്നത് ഇനിയും കാണാൻ വയ്യ… ചായയും കുടിപ്പിച്ച് അച്ഛനെ ക്ലബ്ബിലേക്ക് പറഞ്ഞ് വിട്ടു…

അമ്മ പിന്നെ സ്ട്രോങ്ങ്‌ ആണ്… ചീറ്റ പുലി….

ഇനി സത്യങ്ങളൊക്കെ ഇവരറിയുമ്പോൾ…. എന്താവും സംഭവിക്കുക…. അച്ഛന്റെ സങ്കടം…. അമ്മയുടെ വെറുപ്പ്…. അനിയന്റെ അവഗണന….. എല്ലാം ഞാൻ നേരിടേണ്ടിവരും……

ഹരി … അവന്റെ വാശിക്ക്… നശിച്ചത് എന്റെ ജീവിതമാണ്… എന്റെ സ്വപ്നങ്ങളാണ്…. എന്റെ പ്രണയമാണ്…. എല്ലാം കൈവിട്ടുകൊണ്ട് നേടിയത് അച്ഛനെ ആണ്…. അവൻ കുരുക്കിയ കുടുക്കിൽ നിന്നും രക്ഷിക്കാൻ എന്നെ തന്നെ നൽകേണ്ടി വന്നു…

ഇനി മുന്പോട്ട് എന്ത്….. അറിയില്ല… അവന്റെ ചിലന്തിവലയിൽ അകപ്പെട്ട ഇരയാണ് ഞാൻ….

സമയമാകുമ്പോൾ പൂർണമായി അകത്താക്കാൻ വെച്ച ഇര…. ഓരോ നിമിഷവും ഭയപ്പെടുത്തി വേട്ടയാടികൊണ്ടിരിക്കുന്നു….

പക്ഷെ ഇപ്പൊ എനിക്ക് ഭയം ഇല്ല…. എന്തും നേരിടാൻ മനസ്സിനെ പാകപ്പെടുത്തി…

രാത്രി ലെക്ചർ നോട്ട് തയ്യാറാക്കിയ ശേഷം നെറ്റ് ഓൺ ചെയ്ത് നോട്ടിഫിക്കേഷൻസ് നോക്കി….

രാഹുലിന്റെ മെസ്സേജസ് വന്നു കിടപ്പുണ്ട്…. കുറച്ചു ദിവസമായി അവനെ മൈൻഡ് ചെയ്തിട്ട്…. മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു….. ഇപ്പൊ അല്പം ധൈര്യമൊക്കെ കൈ വന്നു…

അവന്റെ പരിഭവങ്ങളാണ് മെസ്സേജ് നിറയെ…. അവനുമായി ചാറ്റ് ചെയ്ത് ആളെ ഒക്കെ ആക്കി കൊണ്ടിരിക്കുമ്പോഴാ ആ തെണ്ടിയുടെ മെസ്സേജ്

“”എന്താണ് മോളെ നട്ടപാതിരയ്ക്ക് ഓൺലൈനിൽ… ലൈൻ വല്ലതും ഉണ്ടോ… വേണേൽ ഞാൻ ഹെല്പ് ചെയാം… സുകുവേട്ടനോട് പറഞ്ഞു കല്യാണം സെറ്റ് ആക്കിത്തരാം….. ചേട്ടന്റെ ഹോൾഡ് എന്റെ മോൾക്ക്‌ നല്ലോണം അറിയാലോ.. ലെ… ലെ… ലെ……. “”

ചെറ്റ എന്നെ ആക്കിയതാണ്…..

“” പോടാ പട്ടി..””

ഞാൻ തിരിച്ചു അയച്ചു……

“”ഡി മോളെ എന്നോട് അധികം കളിക്കണ്ട…. ചേട്ടാ എന്ന് നീട്ടിവിളിയെടി മോളെ…. ഇല്ലേൽ ഈ രാത്രി തന്നെ നിന്റെ വീട്ടിലെ കിടത്തം ഞാൻ നിർത്തി തരും ഞാൻ…. പിന്നെ… നീ ഇവിടെ എന്റെ ബെഡിൽ എന്റെ കൈക്കുള്ളിൽ ഞാൻ തൊട്ട് തലോടി…. പിന്നെ പിന്നെ പിന്നെ ചേട്ടൻ എല്ലാമങ്ങു ചെയ്യും കേട്ടോടി എന്റെ പുന്നാര മോളെ….
അമ്മിക്കുട്ടി…..””

“”അമ്മിക്കുട്ടി തന്റെ മറ്റവളാണ് ചെറ്റാ…. ഓഹ് സോറി ചേട്ടാ…… “”

അല്ല പിന്നെ രാത്രിയും മനുഷ്യന് മനസമാധാനം തരൂല… അവന് അവന്റെ കാമുകിക്ക് മെസ്സേജ് അയച്ചാൽ പോരെ… അവളോട് കിന്നാരം പറഞ്ഞു കിടന്നുറങ്ങുന്നതിനു പകരം അവിഹിതത്തിന് ഇറങ്ങിയിരിക്കുന്നു നാറി….

നല്ല നാലു ചീത്തവാക്ക് കൂടി കിട്ടുന്നില്ലാലോ മുത്തപ്പാ…..

മെസ്സേജ് ടോൺ കേട്ടപ്പോൾ തന്നെ മനസിലായി റിപ്ലൈ വന്നുന്ന്….

“”മോളെ അമ്മിക്കുട്ടി എന്റെ സുന്ദരി ഗീതു നിന്നെപ്പോലെ തടിച്ചി പോത്തല്ലെടി…. സ്ലിം ബ്യൂട്ടിയാ…. അവളോട് ഞാൻ എൻഡിനടി തോന്ന്യാസം പറയുന്നത്…. നിന്നെ അല്ലേടി എനിക്കിപ്പോ പെരുമാറാണ്ടത്…. അവളെന്റെ മുത്തല്ലേ… അവളെ ഞാൻ കെട്ടിക്കഴിഞ്ഞു സ്നേഹിച്ചോളാം… അപ്പൊ ചേട്ടൻ പോട്ടെടി മുത്തേ…. നാളെ മോർണിംഗ് ചേട്ടന് പാർട്ടി മീറ്റിംഗുണ്ട്…. അപ്പൊ ഗുഡ് നൈറ്റ്‌…. മോളു ചേട്ടനെയും സ്വപ്നം കണ്ടു ഉറങ്ങിക്കോ…. നമുക്കങ്ങു ആർമാദിക്കാടി….””

പെട്ടെന്നു ഫോൺ റിങ് ചെയ്തു….. അറിയാത്ത നമ്പർ ആണ്….. ഒന്ന് മടിച്ചെങ്കിലും നിർത്താതെ റിങ് ചെയ്തപ്പോൾ കാൾ അറ്റൻഡ് ചെയ്തു……..

“”മോളെ അമ്മിക്കുട്ടി……..
നീ ചേട്ടന്റെ നമ്പർ അങ്ങ് ബ്ലോക്കി അല്ലേടി……… നിനക്കെന്നെ നല്ലോണം അറിയാലോ……. വെറുതെ എന്നെകൊണ്ട് എന്തിനാടി ഡെയിലി ന്യൂ സിം എടുപ്പിക്കുന്നത്… അതുകൊണ്ട് പൊന്നുമോൾ വേഗം ബ്ലോക്ക്‌ മാറ്റിക്കോ…. ഇല്ലേൽ ഞാൻ നാളേക്ക് വെച്ചത് ഇന്നങ്ങു ചെയ്യും…. അറിയാലോ എന്നെ…. വെറുതെ ദേഷ്യം പിടിപ്പിക്കരുത്…… അപ്പോ ചേട്ടൻ വെക്കുവാണേ….. ചേട്ടന് വേണ്ടി മോളു നല്ലോണം പ്രാർത്ഥിച്ചോ… നാളെ നിനക്കൊരു സർപ്രൈസ് ഉണ്ട്…. ഗുഡ് നൈറ്റ്‌… അമ്മിക്കുട്ടി…. “”

“”Vennilavae vennilavae vinnaithaandi varuvaayaaVilaiyaada jodi thevai eehhVennilavae vennilavae vinnaithaandi varuvaayaaVilaiyaada jodi thevai eehh

അപ്പൊ ബൈ ബൈ ചക്കരെ……””

കാൾ കട്ട്‌ ആയെങ്കിലും അവന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിടുന്നു…..

ബ്ലോക്ക്‌ വേഗം തന്നെ മാറ്റി……. അവൻ എന്തേലും ചെയ്താൽ…….. സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ തകരുന്നത് എന്റെ അച്ഛനാണ്………. വയ്യ ഒന്നിനും….. ഒന്നും വേണ്ടായിരുന്നു…… ആലോചിക്കാതെ ഓരോന്ന് ചെയ്‌തുകൂട്ടി വീട്ടുകാർക്ക് അപമാനം ഉണ്ടാക്കി വെച്ചു……… ആര് എന്തു നേടി…….. ഒന്നും നേടിയില്ല……. നഷ്ടങ്ങൾ മാത്രം…… അച്ഛനെ രക്ഷിക്കാൻ പറ്റി….. അതെങ്കിലും തന്നെകൊണ്ട് സാധിച്ചാലോ…..

വീണ്ടും മനസ്സിന് വേദന നിറയുന്നു … ഞാൻ അവന്റെ മുൻപിൽ വെറും ശരീരം ആണ്… വില പേശി നേടിയ വസ്തു……. എത്ര നാൾ രക്ഷപെടും…… എത്ര നാൾ മറച്ചു വെക്കും…… ഒരു നാൾ ആ വലയിൽ കിടന്നു ഞാൻ പിടഞ്ഞു മരിക്കും…….

ചിന്തകൾ തലയിൽ ചിതൽ പുറ്റ് പോലെ പടർന്നുകൊണ്ടിരിക്കുന്നു…… കണ്ണുകളടച്ചുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു.,……..

തുടരും