രചന – കൃഷ്ണ
കടന്നൽ കൂടിളകിയ കണക്കെ ഇതെങ്ങോട്ടാ…?
ക്ലാസ്സിലേക്ക് വന്നപ്പോഴേ എല്ലാണ്ണവും മൂട്ടിൽ തീപിടിച്ച മാതിരി എന്തൊക്കെയോ പറഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങുവാണ്…
അതിൽ ഒരുത്തിയെ പിടിച്ചു നിർത്തി കാര്യം ചോദിച്ചു…
ഓഡിറ്റോറിയത്തിലേക്ക്… ഇന്ന് നമ്മടെ ഫ്രഷേസ് ഡേയാ… സീനിയർ ചേച്ചി വന്ന് എല്ലാവരോടും ഓഡിറ്റോറിയത്തിലേക്ക് പോകാൻ പറഞ്ഞു…
അതും പറഞ്ഞവൾ പോയി…
ഓ… അപ്പോ ഇതായിരിക്കും നിമിഷേച്ചി പറഞ്ഞതിന് പിന്നിൽ… (ആതി )
നിമിഷേച്ചി പറഞ്ഞിരുന്നോ ആതി ഇന്ന് നമ്മടെ ഫ്രഷേസ് ഡേ ആണെന്ന്… (മാധു )
പറഞ്ഞില്ല… പക്ഷേ ഇന്ന് കോളേജിൽ വരാതിരിക്കല്ലും… വന്നമെന്ന് രണ്ട് മൂനാവർത്തി പറഞ്ഞിട്ട ആള് പോന്നത്… (ആതി )
നിങ്ങളെന്താ ഇവിടെ നിക്കുന്നേ… ഓഡിറ്റോറിയത്തിലേക്ക് പോകുന്നില്ലേ…
ക്ലാസ്സ് പാസ് ചെയ്ത് പോകെ രണ്ടിന്റെയും നിൽപ്പ് കണ്ട് മറിയം മിസ്സ് ചോദിച്ചു…
പോകാൻ പോകുവായിരുന്നു മിസ്സേ… (മാധു)
മമ്… പിന്നെ ഇന്നലെ രണ്ടാളും അപ്സെന്റ് ആയിരുന്നല്ലോ… എന്തായിരുന്നു…?
(മറിയം മിസ്സ് )
അ.. അത് പിന്നെ മിസ്സേ ഭയങ്കര തലവേദനയായിരുന്നു… അതാ… (ആതി )
രണ്ട് പേർക്കും ഒരുമിച്ച് തലവേദന വന്നോ…? (മറിയം മിസ്സ് )
അ… അല്ല മിസ്സേ എനിക്ക് തലവേദനയും ഇവൾക്ക് വയറ് വേദനയുമായിരുന്നു… (ആതി)
അതെ മിസ്സേ… മാധു ഏറ്റു പിടിച്ചു…
മമ്… എന്നിട്ട് രണ്ട് പേരുടെയും വേദന മാറിയോ…? (മറിയം മിസ്സ് )
ആമ്… രണ്ടും തലയാട്ടി കൊണ്ട് പറഞ്ഞു…
എന്നാ രണ്ടാളും ഓഡിറ്റോറിയത്തിലേക്ക് ചെല്ല്…
അതും പറഞ്ഞ് മറിയം മിസ്സ് പോയി…
മിസ്സ് പോയിടം നോക്കി രണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു…
രണ്ടും ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അവിടം ഒരുവിധം നിറഞ്ഞിരുന്നു… ബാക്കിലെവിടെലും സീറ്റുണ്ടേൽ ഇരിക്കാമെന്ന് കരുതി രണ്ടാളും പിറകിലേക്ക് പോയി എങ്കിലും അവിടം ഫുള്ളായിരുന്നു… ഇരിക്കാൻ സീറ്റ് നോക്കി നോക്കി അവസാനം ഫ്രണ്ടിൽ വന്നിരിക്കേണ്ടി വന്നു…
പ്രോഗ്രാം തുടങ്ങി… പ്രിൻസിപ്പലിന്റെ വക ചെറിയൊരു പ്രസംഗം കഴിഞ്ഞ് ബാക്കി കാര്യങ്ങൾ സീനിയർസിന് വിട്ട് കൊടുത്ത് പ്രിൻസിപ്പലും ടീച്ചേഴ്സും അവർ അവിടന്ന് പോയി…
അങ്ങനെ ഫ്രഷേസ് ഡേ നല്ല ഫ്രഷായിട്ട് തന്നെ ആരംഭിച്ചു… ഡിപ്പാർട്മെന്റ് ബേസ് വെച്ച് ഓരോ ബൗളിലും അതാത് ബാച്ചിലെ ന്യൂകമേഴ്‌സിന്റെ പേരെഴുതി ഇട്ടിട്ടുണ്ട്…
ഓരോ ബൗളിൽ നിന്നും ഓരോ പേരെഴുതിയിട്ട ചുരുട്ടുകൾ എടുക്കുന്നു പേര് വിളിക്കുന്നു വിളിച്ച ആൾ സ്റ്റേജിലേക്ക് ചെല്ലുന്നു ടാസ്ക് കൊടുക്കുന്നു ചെയ്യുന്നു പോരുന്നു…
സംഭവം സൂപ്പറ് പരിപാടി തന്നെയായിരുന്നു… ചിലർക്ക് കൊടുക്കുന്ന ടാസ്ക് ചെയ്യുന്നത് കണ്ടാൽ ചിരിച്ച് ഒരു പരുവമാകും… അങ്ങനെ ലാസ്റ്റ് ആതിയെയും മാധുവിനെയും വിളിച്ചു…
മാധുന് ആക്ടർസിനെ അനുകരിക്കാനായിരുന്നു… സ്റ്റേജിൽ കിടന്നുള്ള കാട്ടായം കണ്ട് ഒക്കെണ്ണവും ചിരിച്ച് ഒരു വഴിയായി… ആതിക്ക് കിട്ടിയ ടാസ്ക് ഒരു പാട്ട് പാടാനായിരുന്നു… കുട്ടി വലിയ കാര്യത്തിൽ മൈക്കൊക്കെ പിടിച്ച് തൊണ്ടയൊന്നനക്കി പാടാൻ തുടങ്ങി… കക്ഷി പാടി ഒരു നാല് വരി തികയ്ക്കും മുന്നേ പാടല് നിർത്തിച്ച് സീറ്റിലേക്ക് പറഞ്ഞു വിട്ടു…
ഉച്ചയോടെ പരിപാടി കഴിഞ്ഞു… രണ്ടാളും നേരെ ക്യാന്റിനിലേക്ക് വിട്ടു…
വയറ് ഫുള്ളാക്കി രണ്ടും ക്യാന്റീനിൽ നിന്നിറങ്ങി ഗ്രൗണ്ടിനടുക്കലേക്ക് നടന്നു…
എടി മാധു ഇന്ന് ആ നാല് പിരികളെയും ഓഡിറ്റോറിയത്തിൽ വെച്ച് മിന്നായം പോലെ കണ്ടതാ പിന്നെ കണ്ടേ ഇല്ല…?
ശെരിയ… (മാധു )
ഓയ് ചാപ്രകളെ…
വിഷ്ണുവിന്റെ വിളികേട്ട് രണ്ടാളും തിരിഞ്ഞു നോക്കി…
അപ്പോഴേക്കും നാലാളും അവർക്കടുക്കലേക്ക് വന്നു…
ഹാ… ആശാന്മാരെ കുറിച്ചിപ്പോ പറഞ്ഞതേയുള്ളു… നൂറായിസാ… (ആതി )
ഞങ്ങളും നിങ്ങളെ കുറിച്ച് പറയുവായിരുന്നു…
(മനു )
ഒന്ന് ചോദിച്ചോട്ടെ ആതി നിനക്ക് ആ പാട്ട് എവിടന്നാ കിട്ടിയേ…? (ചന്തു )
ഞാൻ സ്വന്തമായി കണ്ട് പിടിച്ച പാട്ടാ… എന്തേ…
ഹോറിബിൾ… നാലും ഒരുമിച്ച് പറഞ്ഞു…
കഴിവുള്ളവരെ അംഗീകരിക്കാൻ പടിക്കണം… ഹും… (ആതി )
ഇതിനെ കഴിവന്നല്ല കഴിവ് കേടന്നാ പറയാ… (അനന്തു )
ഓ എന്റെ കഴിവ് നിങ്ങൾ അംഗീകരിക്കേണ്ട കിട്ടോ… (ആതി )
അത് വിട്ടേക്ക്… ചുമ്മാ പറഞ്ഞതല്ലേ… അല്ല നിങ്ങള് ഫുഡ് കഴിച്ചോ…? (വിഷ്ണു )
ഇപ്പോ കഴിച്ചിറങ്ങിയതേയുള്ളു… (മാധു )
ആഹാ… എന്നാ ഞങ്ങള് പോയി കഴിക്കട്ടെ… വയറിൽ തടവി അനന്തു പറഞ്ഞു…
എന്നാ ആശാന്മാർ ചെല്ല്… (ആതി )
നാലും ക്യാന്റിനിലേക്ക് നടന്നു… ആതിയും മാധുവും ഗ്രൗണ്ടിനങ്ങോട്ടേക്കും…
ഇന്നിനി ക്ലാസ്സിൽ കേറണോ… ഗ്രൗണ്ടിലേക്കിറങ്ങുന്ന സ്റ്റെപ്പിലേക്കിരിക്കെ ആതി ചോദിച്ചു…
എന്താ ആതി ഇങ്ങനെയൊക്കെ ചോദിക്കുന്നെ… ക്ലാസ്സിൽ കേറണ്ട…
ഓ… അങ്ങനെ… ഒരു നിമിഷം ഞാൻ വിചാരിച്ചു നീ നന്നായോയെന്ന്…
രണ്ടും അങ്ങനെ ഉച്ച കഴിഞ്ഞ് ക്ലാസ്സ് കട്ട് ചെയ്തു…
_________________________
അല്ല ഇതാര് മാളൂ മോളോ… ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ ഓർമ്മയുണ്ടല്ലേ മാളൂട്ടിക്ക്…
നിച്ചുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു മാളു…
മാളുവിനെ കണ്ടതും ആശ നിച്ചുവിന്റെ അമ്മ ചോദിച്ചു…
മാളു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു…
ഇങ്ങോട്ടേക്ക് കണ്ടിട്ട് കുറച്ചായല്ലോ… ജിത്തു വന്നപ്പോൾ ഞാൻ ചോദിക്കേം കൂടി ചെയ്തു മോൾടെ കാര്യം… വെറുതെ ആണെങ്കിലും ഇങ്ങോട്ടേക്ക് വരാറുള്ള ആളാ…
മാളു കേട്ട് നിന്നതേയുള്ളു… അവൾടെ മനസ് നിച്ചുവിന്റെ വാക്കുകളിൽ അലയടിച്ചു… ഹൃദയം നുറുങ്ങും പോലെ…
സ്വയം പറഞ്ഞു പഠിപ്പിക്കാൻ നോക്കിയിട്ടും നടക്കുന്നില്ല… കണ്ണച്ചാൽ ചിരിക്കുന്ന തന്റെ പ്രാണന്റെ മുഖം… ഉറക്കം പോലും നഷ്ട്ടമായിരിക്കുന്നു… ഇന്ന് താൻ ഇങ്ങു വന്നത് രണ്ടും കല്പിച്ചാണ്… ചിലത് ചോദിച്ചറിയാൻ… മനസിലെ സംശയം… അതൊരിക്കലും സത്യമാകരുതേയെന്ന് മനസുരുകി പ്രാർത്ഥിക്കുവാണ്…
ആ ഹൃദയത്തിൽ മറ്റൊരാൾക്ക് സ്ഥാനമുണ്ടന്നറിഞ്ഞാൽ താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും…
നിച്ചുവേട്ടൻ…?
അവൻ മുറിയിലുണ്ട്… മോള് ചെല്ല്… അമ്മ അപ്പോഴേക്കും കുടിക്കാൻ എടുക്കാം…
മമ്… മാളു ഒന്ന് മൂളി നിച്ചുവിന്റെ റൂമിലേക്ക്
നടന്നു…
നിച്ചുവിന്റെ റൂമിലേക്കടുക്കും തോറും മനസ് പിടയാൻ തുടങ്ങി…
മാളു റൂമിൽ വരുമ്പോൾ നിച്ചു ഹെഡ് ബോർഡിലേക്ക് ചാരിയിരുന്ന് ഏതോ ബുക്ക് വായിച്ചു കൊണ്ടിരിക്കുവായിരുന്നു…
റൂമിലേക്കാരോ വന്നത് പോലെ തോന്നി നിച്ചു ബുക്കിൽ നിന്ന് നോട്ടം മാറ്റി മുന്നിലേക്ക് നോക്കിയതും മാളു…
ആഹാ… മാളുവോ… നീ എപ്പോ വന്നു…?
യാതൊരു വ്യത്യാസവുമില്ലാതെയാണ് നിച്ചുവിന്റെ സംസാരമെന്ന് കണ്ടപ്പോൾ മാളുന് വല്ലാതെ വേദന തോന്നി… താനിവിടെ പിടഞ്ഞു കൊണ്ട് ഓരോ നിമിഷവും നീക്കുന്നു…
പുഞ്ചിരിയോടെ തന്നെ നോക്കി ചിരിക്കുന്നവനെ വേദനയോടെ നോക്കി…
അവൾ അവനടുക്കൽ വന്ന് ബെഡിനോരം ചേർന്നു നിന്നു…
നേരുത്തെ ഓടി വരികേം മടികൂടാതെ ബെഡിൽ കേറിയിരിക്കേം ഏട്ടനെ ചേർന്നിരുന്നു കൊണ്ട് വാതോരാതെ സംസാരിക്കേം ചെയ്തിരുന്ന നിമിഷങ്ങൾ അവളൊന്നോർത്തു…
നീ എന്താ മാളു നിക്കുന്നേ… ഇവിടെ ഇരിക്ക്…
ബെഡിലേക്ക് ചൂണ്ടി നിച്ചു പറഞ്ഞു…
ചിരിച്ച് സംസാരിക്കുന്നുണ്ടേലും അവന്റെ മനസിൽ മാളൂനെ ഓർത്ത് എന്തന്നിലാത്തൊരു അസ്വസ്ഥത നിറഞ്ഞിരുന്നു…
നിച്ചുവേട്ടന്റെ കാലിനിപ്പോ എങ്ങനെയുണ്ട്…?
കുഴപ്പമില്ല… രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കാലിലെ പ്ലാസ്റ്റർ അഴിക്കും…
നിച്ചു പറഞ്ഞു…
അവർക്കിടയിൽ മൗനം തളം കെട്ടി…
നീ മാറിപ്പോയി മാളു… നേരുത്തത്തെ മാളുവേ അല്ല…
മൗനത്തിന് വിരാമമിട്ട് കൊണ്ട് നിച്ചു പറഞ്ഞു…
അവൾ ചിരിക്കാൻ ശ്രെമിച്ചു… എന്നാൽ സാധിക്കുന്നില്ല…
നിന്റെ മാറ്റത്തിന് കാരണം എന്താണെന്ന് എനിക്കറിയാം…
എനിക്ക് കഴിയില്ല മാളു… നിന്നെ ഞാൻ മറ്റൊരർഥത്തിൽ കണ്ടട്ടില്ല…
നിച്ചുവിന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു…
നി.. നിച്ചുവേട്ടന്റെ മനസ്സിൽ മറ്റാരങ്കിലും…
ചോദിക്കുമ്പോൾ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി… ഇല്ലന്നുള്ളരുത്തരം ആയിരിക്കാൻ മനസ് വേമ്പൽ കൊണ്ടു…
മാളുവിന്റെ ചോദ്യം കേട്ട് നിച്ചു ഒന്ന് നിശ്വസിച്ചു…
മമ്… അവൾടെ മുഖത്തേക്ക് നോക്കാതെയായിരുന്നു അവൻ പറഞ്ഞത്…
ഹൃദയത്തിൽ ഘടാരാ കുത്തിയിറക്കിയ പോലെയായിരുന്നു നിച്ചുവിന്റെ ഉത്തരം…
കണ്ണുകൾ നിറഞ്ഞു… അവൾ ഒന്നും തന്നെ പറഞ്ഞില്ല… നിച്ചുവിന്റെ മുഖത്തേക്ക് പോലും നോക്കാതെ റൂമിൽ നിന്നുമിറങ്ങി ഓടി…
നിച്ചു അവൾ പോയിടം നോക്കി… അവന് വല്ലായ്മ തോന്നി… അവൾക്ക് പിറകെ ചെല്ലാൻ പറ്റാതെ അവസ്ഥ…
പറഞ്ഞത് തെറ്റായോ എന്നൊരു ചോദ്യം അവനിൽ ഉടലെടുത്തു… എങ്കിലും പറയാതിരുന്നാൽ ശരിയാകില്ല…
എല്ലാം കൂടി ഓർത്ത് അവൻ ഹെഡ് ബോർഡിലേക്ക് ചാരി കിടന്നു…
മാളു ആശയോട് പോലും യാത്ര പറയാതെ അവിടന്ന് തിരിച്ചു…
ആശ മാളുന് കുടിക്കാൻ എടുത്ത് വന്നപ്പോൾ കാണാതെയായി നിച്ചൂന് റൂമിലേക്ക് ചെന്നു…
മാളു മോളെവിടെ നിച്ചു…?
അവൾ ഇവിടെ ഇല്ല…
ഏഹ്… താഴത്തുമില്ല… നിന്റടുക്കൽ കാണുമെന്ന് വിചാരിച്ചു…
എങ്കിൽ അവൾ വീട്ടിലേക്ക് പോയിക്കാണും…
പോകാനോ… എന്നോട് പറയാതെ പോകില്ല മോള്…
പറയാതെ പോകേണ്ട സാഹചര്യം വന്ന് കാണും…
ഇനി ഇങ്ങു വരട്ടെ ചോദിക്കുന്നുണ്ട് ഞാൻ… പറയാതെ പോയിരിക്കുന്നു…
അതും പറഞ്ഞ് ആശ റൂമിൽ നിന്നിറങ്ങി പോയി…
_______________________
ആതിയും മാധുവും ഗ്രൗണ്ടിൽ കൂടി പാസ് ചെയ്ത് പോകുന്ന ടീമ്സിനെ മാർക്കിടുന്ന തിരക്കിലാണ്…
എടി ആതിയെ ലോ ആ ജിപ്സിക്കടുക്കൽ നിക്കുന്ന ബ്ലൂ കളർ ഷർട്ട് കൊള്ളാല്ലേ…
മാധു ആതിയെ കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു…
ഒറ്റ നോട്ടത്തിൽ ഫുൾ മാർക്ക് ഞാൻ കൊടുക്കാം… കക്ഷി തിരിഞ്ഞു നിക്കുവാ… ഒന്ന് തിരിഞ്ഞിരുന്നേൽ…
ഓയ് ബ്ലൂ കളർ ഷർട്ട്… മാധു പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ആതി വിളിച്ചു കഴിഞ്ഞു…
ആതിയുടെ നീട്ടിയുള്ള വിളി കേട്ട് ബ്ലൂ കളർ ഷർട്ട് കാരൻ തിരിഞ്ഞു നോക്കി… ആൾടെ മുഖം കണ്ടതും ആതി മാധുവിനെ നോക്കി…
മാധുന്റെ മുഖം അപ്പോ കാണേണ്ടത് തന്നെയായിരുന്നു…
ജിത്തുവായിരുന്നു അത്… സംസാരിച്ചു നിന്നത് ദിക്ഷിക്കിനോടും…
നിന്റെ ബ്ലൂ കളർ ഷർട്ട് കാരൻ സൂപ്പർ…
ആതി അതും പറഞ്ഞ് ചിരിച്ച് അങ്ങോട്ടേക്ക് നോക്കിയതും അവർ രണ്ടിനും അടുത്തേക്ക് നടന്നു വരുന്നു…
എന്താണോ മഹതി വിളിച്ചത്…? രണ്ടിനും അടുത്തേക്ക് വന്ന ജിത്തു ചോദിച്ചു…
അത് വേറൊന്നുമല്ല ജിത്തുവേട്ടാ… ഞങ്ങൾ ഇവിടെ ഇരുന്ന് ഈ ഗ്രൗണ്ടിലൂടെ പോകുന്നവരെ മാർക്കിടുവായിരുന്നു… അപ്പോ മാധുവുണ്ട്…
മാധു ഉണ്ടില്ല… ആതി മിണ്ടാതെ ഇരിക്ക്… ആതിയെ പറയാൻ മുഴുവപ്പിക്കാതെ മാധു ഇടയിയിൽ കേറി പറഞ്ഞു…
നി ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചില്ല… നാക്കാലി മിണ്ടണ്ട… ആതി ജിത്തൂവേട്ടനോട് പറയ്…
അത് വേറൊന്നുമല്ല ജിത്തുവേട്ടാ… ഞങ്ങളിങ്ങനെ…
ഞാൻ പോകുവാണ്… അതും പറഞ്ഞ് മാധു എണീറ്റ് നൈസ് ആയിട്ട് മുങ്ങാൻ നോക്കി…
ഹാ നീ ഇതെവിടെ പോണ് മാധു…? (ആതി )
ഞാൻ ക്ലാസ്സിൽ പോകുവാ… (മാധു )
കുറച്ച് മുന്നേ ക്ലാസ്സിൽ കേറണോ എന്ന് ചോദിച്ചപ്പോൾ വേണ്ടന്ന് പറഞ്ഞ ആള് തന്നെയാണോ… (ആതി )
അ.. അത് അപ്പോ… അതും പറഞ്ഞ് മാധു ജിത്തുവിനെ പാളി നോക്കി…
ജിത്തുവിന്റെ നോട്ടം മാധുവിൽ തന്നെയായിരുന്നു…
ദിക്ഷിക്ക് ആണേൽ ആതിയെ നോക്കി കാണുവായിരുന്നു… അവൾടെ സംസാരം ഓപ്പൺ മൈൻഡ്… അറിയാതെ അവന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി മൊട്ടിട്ടു…
ആതിയുടെ നോട്ടം ദിക്ഷിക്കിലേക്ക് നീണ്ടു…
ആഹാ കലിപ്പൻ പുഞ്ചിരിക്കുന്നു… ആതി അതിശയത്തോടെ ദിക്ഷിക്കിനെ നോക്കി ചോദിച്ചു…
ഈ മുഖത്ത് ഈ വക ഭാവങ്ങൾ വിരിയോ…?
(ആതി )
ഈ മുഖത്ത് എല്ലാ ഭാവങ്ങളും വിരിയും… എന്തേ നിനക്ക് കാണണോ…? മമ്… (ദിക്ഷിക്ക് )
കാണിച്ചാൽ കാണാൻ ഞാൻ തയ്യാറാ… ആതിയും വിട്ട് കൊടുക്കാതെ പറഞ്ഞു…
ദിക്ഷിക്ക് എന്തോ പറയാൻ വന്നതും ജിത്തു ഇടയിൽ കേറി…
ടാ ദിച്ചു വേണ്ട… ഈ കുറുമ്പി നിന്നെ പിരി കേറ്റുവാ… നിന്റെ വയലന്റ് മൂഡ് ഓണക്കല്ലേ പൊന്ന് മോനേ… (ജിത്തു )
മമ്…
ജിത്തു പറഞ്ഞത് കേട്ട് ദിക്ഷിക്ക് അമർത്തിയൊന്ന് മൂളി ജിപ്സിക്കടുത്തേക്ക് നടന്നു…
ജിത്തു ദിക്ഷിക്ക് പോകുന്നത് നോക്കി ആതിക്ക് നേരെ തിരിഞ്ഞു…
അതെ ജിത്തുവേട്ടാ… ആ പോകുന്നത് ഇങ്ങനെ തന്നെയാണോ… കലിപ്പൻ… (ആതി )
പുറമേ കാണുന്നതേയുള്ളു… അവൻ ഇഷ്ട്ടപെട്ടു കഴിഞ്ഞാൽ ഉള്ളറിഞ്ഞു സ്നേഹിക്കും… അത്രയ്ക്ക് പാവമാ എന്റെ ദിച്ചു… പിന്നെ വയലന്റ് ആയാൽ നോ രക്ഷ… അവനെ മനസിലാക്കണമെങ്കിൽ അവനെ അടുത്തറിയണം ആതി…
ചെറു ചിരിയാലേ ജിത്തു പറഞ്ഞു…
കൂട്ട് കാരനെ അത്രയ്ക്ക് കാര്യമാണോ…? (ആതി )
മമ്… പുഞ്ചിരിയോടെ ജിത്തു മൂളി…
ടാ ജിത്തു… ജിപ്സിക്കടുക്കൾ നിന്ന് ദിക്ഷിക്ക് വിളിച്ചു…
ജിത്തു തിരിഞ്ഞു നോക്കി കൈകൊണ്ട് ഇപ്പോ വരാമെന്ന് ആക്ഷൻ കാണിച്ചു…
അപ്പോ ശെരി… അതെ നാക്കാലി ഞാൻ പോണ്… ഇനി ആ വീർപ്പിച്ച് കെട്ടിയ മുഖം അയക്കാട്ടോ…
ജിത്തു പറഞ്ഞത് കേട്ട് ആതിക്ക് ചിരി വന്നു…
മാധു ജിത്തുനെ നോക്കി പേടിപ്പിച്ചതും അവൻ ചിരിയാലേ അവളെ നോക്കി സൈറ്റടിച്ചു കാണിച്ച് അവിടന്ന് പോയി…
തുടരും…

by