18/04/2026

പല്ലവി : അവസാന ഭാഗം

രചന – അമ്മു സജീവ്

അമ്മുവിനെ റൂമിലേക്ക് ഓടിച്ചു വിട്ടിട്ട് രോഹിണി മക്കളെയും കൂട്ടി അവരുടെ റൂമിലേക്കും പോയി…

റൂമിലെത്തിയപ്പോഴാണ് അമ്മുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്..

സ്‌ക്രീനിൽ ജിത്തുവിന്റെ പേര് തെളിഞ്ഞതും അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..

” ഹലോ.. ”

” ഹലോ അമ്മൂട്ടാ… എവിടായിരുന്നു..? “(ജിത്തു )

” ഞാൻ താഴെ ഇരുന്നെയാ ജിത്തേട്ടാ.. അച്ഛനും അമ്മയുമൊക്കെ നാളെ പോകുന്ന കാര്യം പറഞ്ഞുകൊണ്ടിരുന്നെയാ. “( അമ്മു )

” ആഹ് ഇവിടെയും ഇത് തന്നെയായിരുന്നു ചർച്ച.. നാളെ അച്ഛനും അമ്മയും കൂടി അങ്ങോട്ട്‌ വരുന്നുണ്ട്… “(ജിത്തു )

” ജിത്തേട്ടാ…. ”

” മ്മ്മ്…. ”

” ജിത്തേട്ടോയ്… ”

” എന്താടാ… പറയ്… ”

” എത്ര പെട്ടന്നാ നമ്മുടെ കല്യാണം വരെ ആയത് അല്ലേ….? എല്ലാം ഒരു സ്വപ്നം കാണുന്നപോലെ തോന്നുവാ.. “( അമ്മു )

” അതെ അതെ.. ദുസ്വപ്നം ആണന്നേയുള്ളു.. ”
അതും പറഞ്ഞു ജിത്തു പൊട്ടിച്ചിരിക്കാൻ തുടങ്ങി..

” താൻ പോടോ കള്ളപോലീസേ..ഹും…. ഞാൻ വെയ്ക്കുവാ ഗുഡ് നൈറ്റ്‌.. “(അമ്മു )

” അയ്യോ വെയ്ക്കല്ലേ… ഞാൻ വെറുതെ പറഞ്ഞതല്ലേ. അപ്പോഴേക്കും പിണങ്ങിയോ എന്റെ അമ്മൂട്ടൻ.
എത്ര നാളായി നമ്മൾ കാത്തിരിക്കുന്നതാ അങ്ങനെയൊരു നിമിഷത്തിന് വേണ്ടി..നിന്നോളം ആരും ഈ മനസിനെ പിടിച്ചുകുലുക്കിയിട്ടില്ല..

എന്റെ അവസാനശ്വാസം വരെയും എന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ.. അത് നീയാ…ഇത് ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ അമ്മയെ തൊട്ട് സത്യം ചെയ്തു പറയുവാ..”

അത്രമേൽ ആർദ്രമായിരുന്നു അവന്റെ ശബ്ദം… അവന്റെ ശ്വാസം പോലും അവളുടെ ചെവിയിൽ വന്നു അലയടിക്കുന്നതുപോലെ തോന്നിയവൾക്ക്..

” ജിത്തേട്ടാ….അത്രയ്ക്ക് ഇഷ്ടാണോ എന്നെ??… “( അമ്മു )

” പറഞ്ഞു അറിയിക്കാൻ എനിക്കറിയില്ലടാ..

പക്ഷെ നീയില്ലാതെ തുടർന്നു ജീവിക്കാൻ പറ്റില്ലാന്ന് തോന്നിപ്പോവുവാ..
ഒരു ദിവസം പോലും നിന്റെ ശബ്ദം കേൾക്കാതിരിക്കാൻ പറ്റുന്നില്ല..
ശ്വാസം നിലയ്ക്കുന്ന പോലെ തോന്നുവാ…
നിന്നോടുള്ള എന്റെ ഇഷ്ടം കടല് പോലെ പടർന്നു കിടക്കുവാ അമ്മൂട്ടാ..
അതിൽ നിന്ന് എനിക്കോ നിനക്കോ ഒരു മോചനം ഉണ്ടാവില്ലടാ…ഇനിയുള്ള ഏഴു ജന്മവും എന്റെ പ്രണയം അത് നീയാ….
നിനക്കത് ഇതുവരെയും മനസിലായില്ലേ?”( ജിത്തു )

” ഈ നാവിൽ നിന്ന് അത് കേൾക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം എത്രയാന്ന് പറയാൻ എനിക്കും അറിയില്ല. ലവ് യൂ ജിത്തേട്ടാ…..”( അമ്മു )

” ലവ് യൂ ടൂ ടാ… പോയി കിടന്നോ നാളെ ഓഫീസിൽ പോകേണ്ടതല്ലേ… ഗുഡ് നൈറ്റ്‌.. ”
” ഗുഡ് നൈറ്റ്‌… ”

അതും പറഞ്ഞു കാൾ കട്ട്‌ ആക്കി ചുണ്ടിലൂറിയ പുഞ്ചിരിയോടെ ഇരുവരും നിദ്രയെ പുൽകി…

💞

ഇതേസമയം മറ്റൊരിടത്തു, തങ്ങളുടെ പ്രണയസുരഭില നിമിഷത്തിൽ നീരാടുകയാണ് ചിന്നുവും അനിയും…

വൈകാതെ തന്നെ ഇരുവരുടെയും കല്യാണവും കാണും എന്ന് വീട്ടുകാർ തന്നെ ഒരു തീരുമാനത്തിലെത്തിയിരിക്കുവാണ്.

ഭാവിയിലെ കല്യാണത്തിന് വേണ്ട പ്ലാനിങ് ഒക്കെ ഇപ്പോഴേ നടക്കുവാണ് അവിടെ..

കൊച്ചുങ്ങളുടെ ചരടുകെട്ട് വരെ തീരുമാനിച്ച മട്ടാണ് രണ്ടും..

നമ്മുടെ ചിന്നുവിന്റെ കയ്യിലിരിപ്പ് വെച്ച് സംസാരിച്ചു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും രണ്ടും കൂടി മുട്ടൻ അടിയായി..

” ഓഹോ അപ്പൊ നിങ്ങൾക്ക് ഞാൻ പറയുന്നതൊന്നും കേൾക്കാൻ വയ്യല്ലേ… അപ്പൊ അത്രേയുളളല്ലേ… “( ചിന്നു )

കല്യാണം കഴിഞ്ഞു ബാംഗ്ലൂർ പോകണം എന്ന് പറഞ്ഞു. അത് പറ്റില്ലാന്ന് അനിയും പറഞ്ഞു..
അതിനാണ് ഈ പ്രഹസനം..

” വെറുതെ ഓരോന്ന് പറഞ്ഞു വഴക്കിടാൻ വന്നത് നീ തന്നെയല്ലേ.. എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്കാണോ?? “( അനി )

” വേണ്ട നിങ്ങൾ ഒന്നും പറയണ്ട.. എനിക്കൊന്നും കേൾക്കേം വേണ്ട.. അല്ലേലും ഞാൻ ആരും അല്ലല്ലോ.. പോയി നിങ്ങടെ രശ്മി മിസ്സിനോട് പറയ്…. “( ചിന്നു )

” ചിന്നൂ.. ദേ വെറുതെ ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു കളിക്കാൻ നിക്കല്ലേ..ഇതിലിപ്പോ രശ്മിയെ പിടിച്ചു ഇടേണ്ട കാര്യം എന്താ? “(അനി )

” ഓഹോ, അപ്പൊ അവരെ പറഞ്ഞാൽ നിങ്ങൾക്ക് വേദനിക്കും അല്ലേ.. “( ചിന്നു )

“…………”

” അയ്യോ കാൾ കട്ട്‌ ചെയ്താ..ഞാൻ വീണ്ടും പ്ലിങ്ങി..ഒന്ന് സെന്റി അടിക്കാനും സമ്മയിക്കൂല്ല കള്ള കിൽബൻ..ഞാൻ ഇനി ആരോട് വഴക്കിടും. അല്ല ഇനി ഇപ്പൊ എങ്ങനെ ഇങ്ങേരെ സമാധാനിപ്പിക്കും..വെളിവില്ലെന്ന് പറഞ്ഞു ഇങ്ങനൊക്കെ ചെയ്യാമോ എന്റെ ചിന്നുവേ..

ഹാ പുല്ല് വരുന്നത് വരട്ടെ അതും പറഞ്ഞു നമ്മുടെ നിഷ്കളങ്കയായ ചിന്നു നിദ്രദേവിയെ ശല്യം ചെയ്യാനായി പോയി..

💕

പിറ്റേന്ന് രാവിലെ രാഘവനും ജാനകിയും അപ്പുവും ദേവനും ലക്ഷ്മിയും കൂടി ഒരു ജ്യോൽസ്യനെ കാണാൻ പോയി കല്യാണത്തിന് സമയം കുറിച്ചു.

ആ മാസം അവസാനം ഉള്ള നല്ല ഒരു തീയതി നിശ്ചയിച്ചു…

സമയം വളരെ കുറവായിരുന്നത് കൊണ്ട് തന്നെ പിന്നീട് അങ്ങോട്ട്‌ എല്ലാം വളരെ പെട്ടന്നായിരുന്നു..

ഡ്രസ്സ്‌ എടുക്കലും ആഭരണങ്ങൾ എടുക്കലുംവിവാഹം ക്ഷണിക്കലും എല്ലാം വളരെ പെട്ടന്ന് തന്നെ നടന്നു..
ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞുപോയി…
കല്യാണത്തിന് ഇനി മൂന്ന് ദിവസം കൂടിയേയുള്ളു..

അമ്മു കല്യാണത്തിന് ഒരാഴ്ച മുന്നേ തന്നെ ലീവ് എടുത്തിരുന്നു.. ജിത്തുവിന് അത്ര നേരത്തെ ലീവ് കിട്ടിയില്ല..

ഇരുവീട്ടിലും കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി..

ഹൽദിയും തലേന്നത്തെ ഫങ്ക്ഷനും എല്ലാം വളരെ ഭംഗിയായി തന്നെ നടന്നു..

പിറ്റേന്ന് എല്ലാവരും അതിരാവിലെ എണീറ്റു..
കല്യാണവീടിന്റെ പ്രൗഡി വിളിച്ചോതുന്ന വിധം ഉയർന്ന പന്തലിലാകെ ആളുകളുടെ തിരക്കായിരുന്നു..

അവിടുന്ന് എല്ലാവരും നേരെ തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് പോയി..

കാറിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്ന് കയ്യിലെ ഇടിവള അൽപ്പം മുകളിലേക്ക് കയറ്റിവെച്ചു ഒരു കൈ കൊണ്ട് മുണ്ടിന്റെ തലപ്പ് പിടിച്ചു വിവാഹവേഷത്തിൽ ഇറങ്ങി വരുന്ന ജിത്തുവിനെ അപ്പു കാലുകഴുകി ഹാരവും ബോക്കെയും കൊടുത്തു അകത്തേക്ക് സ്വീകരിച്ചു.

അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി ജിത്തു ആ ഇരിപ്പിടത്തിൽ ഇരുന്നു.

താലപ്പൊലിയുടെ അകമ്പടിയോടെ കയ്യിൽ നിറപറയേന്തി സർവ്വാഭരണവിഭൂഷിതയായി നടന്നുവരുന്ന തന്റെ പ്രണയത്തെ കണ്ണെടുക്കാതെ നോക്കിനിൽക്കുവാണ് ജിത്തു.

എല്ലാവരുടെയും ആശിർവാദത്തോടെ ജിത്തുവിന്റെ വാമഭാഗത്തു ഇരിപ്പുറപ്പിച്ച അമ്മുവിന്റെ കണ്ണുകളും ഒരുവേള ജിത്തുവിന്റെ കണ്ണുകളുമായി കൊരുത്തു.

ചെണ്ടയുടെയും നാദസ്വരത്തിന്റെയും ശബ്ദമാണ് ഇരുവരെയും സ്വബോധത്തിലേക്ക് എത്തിച്ചത്..

ഒരു ചമ്മിയ ചിരിയോടെ ഇരുവരും നോട്ടം മാറ്റി.
പൂജാരിയുടെ കയ്യിൽ നിന്നും വാങ്ങിയ താലി എല്ലാവരുടെയും അനുവാദത്തോടെ അമ്മുവിന്റെ കഴുത്തിൽ ചാർത്തി.

ജിത്തു ഒരു നുള്ള് സിന്ദൂരത്താൽ അവളുടെ സീമന്ദരേഖ ചുവപ്പിക്കുമ്പോൾ പൂർണമനസ്സോടെ കണ്ണുകളടച്ചു അവൾ അത് ഉള്ളാൽ ആവാഹിച്ചു.

അതിന്റെ പ്രതിഭലനം എന്നപോലെ അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ അശ്രുക്കൾ പൊഴിഞ്ഞു..

പിന്നീടുള്ള ചടങ്ങുകളും ഫുഡ് അടിയും എല്ലാം കഴിഞ്ഞു വർണശബലമായ ഫോട്ടോഷൂട്ടും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാനായി കാറിനടുത്തേക്ക് വന്നതും അമ്മു അപ്പുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി..

അപ്പുവിനും തന്റെ കുഞ്ഞനിയത്തിയെ മറ്റൊരു വീട്ടിലേക്ക് പറിച്ചുനടുന്നതിൽ വല്ലാത്ത വിഷമം തോന്നി..

അച്ഛൻ വന്നു പിടിച്ചു മാറ്റിയതും അവളാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. ആ അച്ഛന്റെ കണ്ണുകളും ഈറനായിരുന്നു.

അമ്മുവിനെ ചേർത്ത് പിടിച്ച ജിത്തുവിന്റെ ഒരു കൈ രാഘവന്റെ കൈകളിലും മുറുകി.
അത് മാത്രം മതിയാരുന്നു രാഘവന്.. തന്റെ മകളെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എല്പിച്ചത് എന്ന് മനസിലാക്കാൻ..

കാറിൽ കയറിയിട്ടും അമ്മുവിന്റെ മേലുള്ള പിടി വിടാതെ അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി ലക്ഷ്മിയിൽ നിന്നും നിലവിളക്ക് വാങ്ങി അമ്മു ആ വീടിന്റെ മരുമകളായി, ജിത്തുവിന്റെ നല്ല പാതിയായി വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി.

അച്ചുവാണ് അമ്മുവിനെ ജിത്തുവിന്റെ റൂമിലേക്ക് എത്തിച്ചത്. അവൾക്ക് കുളിച്ചുമാറാൻ ഉള്ള ഡ്രെസ്സും എടുത്ത് കൊടുത്തിട്ട് അച്ചു താഴേക്ക് പോയി..
അവൾ കുളിച്ചു ഇറങ്ങിയിട്ടും ജിത്തുവിനെ അവിടെയെങ്ങും കണ്ടില്ല..

റെഡി ആയി റിസപ്ഷനുള്ള ഡ്രസ്സ്‌ ധരിച്ചപ്പോഴേക്കും ബ്യൂട്ടീഷ്യൻ വന്നിരുന്നു.. അങ്ങനെ താഴേക്ക് വന്നതും കാണുന്നത് ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന ജിത്തുവിനെയാണ്.
സംസാരിച്ചു തിരിഞ്ഞ ജിത്തുവും അമ്മുവിനെ കണ്ടു.
ഒരു കള്ളച്ചിരിയോടെ ഒറ്റ കണ്ണിറുക്കി കാണിച്ചു അവൻ റൂമിലേക്ക് പോയി.

റിസപ്ഷനിൽ നമ്മുടെ ത്രിമൂർത്തീകളുടെ ഡാൻസും പാട്ടും എല്ലാം ആയി ഒരു ആഘോഷം തന്നെയായിരുന്നു..

എല്ലാം കഴിഞ്ഞപ്പോഴേക്കും അമ്മു നന്നായി ക്ഷീണിച്ചിരുന്നു. കുളിച്ചു വന്ന അവളെ ലക്ഷ്മിയമ്മയും അച്ചുവിന്റെ അപ്പച്ചിയും കൂടി ഒരു സെറ്റ് സാരി ഉടുപ്പിച്ചു കയ്യിൽ പാൽ ഗ്ലാസുമായി റൂമിലേക്ക് പറഞ്ഞു വിട്ടു..

വാതിൽക്കൽ എത്തിയപ്പോഴേക്കും അമ്മുവിന് ചെറിയ ഒരു പരിഭ്രമം പോലെ തോന്നി.

റൂമിന്റെ മുന്നിൽ നിന്ന് കഥകളി കളിക്കുന്ന അമ്മുവിനെ നോക്കി ഒന്ന് ആക്കിചിരിച്ചുകൊണ്ട് അച്ചു അവളെ റൂമിലേക്ക് തള്ളിവിട്ടു..

റൂമിലേക്ക് കയറിയതും കുളിച്ചിട്ട് ഒരു ടി ഷർട്ടും മുണ്ടും ഉടുത്തു കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ചീക്കുന്ന ജിത്തുവിനെയാണ്.

” എടാ അമ്മൂട്ടാ,താനെന്താ ഈ വേഷത്തിൽ? “( ജിത്തു )

” അത് പിന്നെ അപ്പച്ചിയും അമ്മയും.. ”

” എന്റെ പൊന്നേ അതൊക്കെ സിനിമയിലല്ലേ.. തന്നെയുമല്ല ഈ ഇല്ലാത്ത നാണം ഒക്കെ ഉണ്ടാക്കി നിൽക്കുന്നത് വൻ കോമഡി ആണ് കേട്ടോ..
നിനക്ക് കംഫർട് ആയിട്ട് തോന്നുന്ന ഡ്രസ്സ്‌ ധരിച്ചാൽ മതി ”

അതിനു അവൾ നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു..

പെട്ടന്ന് ജിത്തുവിന് ഒരു കാൾ വന്നതും അമ്മുവിനോട് പറഞ്ഞിട്ട് അവൻ അതും എടുത്തുകൊണ്ടു ബാൽക്കണിയിലേക്ക് പോയി.
തിരികെ വന്നതും കാണുന്നത് താടിയ്ക്ക് കയ്യും കൊടുത്ത് ഇരുന്നു ഉറക്കം തൂങ്ങുന്ന അമ്മുവിനെയാണ്..

ജിത്തു അവളെ ശല്യം ചെയ്യാതെ മെല്ലെ താങ്ങിയെടുത്തു കട്ടിലിൽ കിടത്തി പുതപ്പിച്ച ശേഷം അവളോട് ചേർന്ന് കിടന്നു.

****

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം വിരുന്നുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അമ്മുവും ജിത്തുവും. ജിത്തുവിന്റെ തറവാട്ടുവീട്ടിലെ വിരുന്നിനു അവർ കുടുംബസമേതം ആണ് പോയത്..

അവിടെ ജിത്തുവിന്റെ അച്ഛമ്മ മാത്രമാണ് താമസം. സഹായത്തിനായി ഒന്ന് രണ്ട് പേർ ഇടയ്ക്കിടെ വരും.അച്ഛമ്മയുടെ നിർബന്ധപ്രകാരം ജിത്തുവും അമ്മുവും അവിടെ നിന്നിട്ട് ബാക്കി എല്ലാവരും തിരികെ വീട്ടിലേക്ക് വന്നു.

രാത്രിയിൽ ഭക്ഷണം ഒക്കെ കഴിച്ചു അച്ഛമ്മയുടെ മടിയിൽ തലവെച്ച് കിടക്കുവാണ് ജിത്തു. അമ്മു കുറച്ചു നേരം കഴിഞ്ഞ് റൂമിലേക്ക് പോയിരുന്നു.

അച്ഛമ്മയെ പിടിച്ചു റൂമിൽകൊണ്ട് കിടത്തിയിട്ട് റൂമിലേക്ക് ചെന്ന ജിത്തു കാണുന്നത് കുളിച്ചിട്ട് കണ്ണാടിയുടെ മുന്നിൽനിന്ന് ഒരു മൂളിപ്പാട്ടോടെ മുടി മുന്നിലേക്ക് ഇട്ട് തോർത്തുന്ന അമ്മുവിനെയാണ്.

അവൻ വാതിൽ കൊളുത്തിട്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ ചെന്നവളുടെ വയറ്റിലൂടെ കൈ വട്ടം പിടിച്ചു. പെട്ടന്നുള്ള അവന്റെ നീക്കത്തിൽ ഞെട്ടി അവളുടെ കയ്യിൽ നിന്ന് തോർത്തു തെറിച്ചു താഴേക്ക് വീണു.

അമ്മുവിന്റെ തോളിൽ താടി വെച്ച് കണ്ണാടിയിലൂടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ജിത്തുവിന്റെ കൈവിരലുകൾ സാരിതലപ്പിനെ മറികടന്നു അവളുടെ നഗ്നമായ ആലിലവയറിൽ ചിത്രം വരച്ചുകൊണ്ടിരുന്നു.
തിരിച്ചു നിർത്തി അവളുടെ മൃദുലമായ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവന്റെ കൈകൾ അനുസരയില്ലാത്ത കുട്ടിയെപ്പോലെ അവളുടെ ശരീരമാസകാലം ഓടി നടന്നു.
കീഴ്ച്ചുണ്ടിനെയും മേൽചുണ്ടിനെയും മാറി മാറി നുകരുമ്പോൾ ഇരുകണ്ണുകളും അടച്ചു അവളും അത് സ്വീകരിക്കാൻ തയാറായിക്കഴിഞ്ഞിരുന്നു.

ഇടയ്ക്കിടെ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ ചുളിവ് വീഴ്ത്തുകയും മുടിയിഴകളിലൂടെ ഓടി നടക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

ശ്വാസം വിലങ്ങുതടിയായതും ഇരുവരും മനസില്ലമനസോടെ അകന്നുമാറി.
അമ്മുവിനെ മെല്ലെ കൈകളിൽ കോരിയെടുത്തവൻ കട്ടിലിൽ കിടത്തി. ഒരിക്കൽ കൂടി ആ ചുണ്ടിലേക്ക് അവനേകിയ മൃദുചുംബനം സ്ഥാനം മാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു.

ഇടയ്ക്കെപ്പോഴോ തടസമായി നിന്ന തുണിയിഴകൾ അവരിൽ നിന്ന് വേർപെട്ട് തുടങ്ങി.. ചുണ്ടുകളോടൊപ്പം അവളുടെ കഴുത്തിൽ പതിച്ച കുട്ടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ഇടതൂർന്ന മാറിടങ്ങളിൽ അവന്റെ ചുണ്ടുകൾ മുദ്രണം ചാർത്തിക്കൊണ്ടിരുന്നു.

അവന്റെ നാവുകൾ അവളുടെ പൊക്കിൾചുഴിയിലേക്ക് ആഴ്ന്ന് ഇറങ്ങി.. കാലിൽ നിന്ന് മുകളിലേക്ക് അരിച്ചു കയറിയ ഒരു മിന്നൽപിണർ അവളുടെ ഓരോ രോമകൂപത്തെയും തൊട്ടുണർത്തി. പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ ഇരുവരിലും അലയടിച്ചു.. വിശ്രമമില്ലാതെ അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടി ഒഴുകി നടന്നു.

ഇരുവരിലെയും വികാരങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ എത്തിയതും അവളിൽ നിന്നും ശീൽക്കാര ശബ്ദങ്ങൾ ഉയരാൻ തുടങ്ങി..
അവളുടെ അകന്നുമാറിയ കാലുകൾ അവനിൽ ഒരുതരം ആവേശം നൽകി. രാത്രിയുടെ ഏതോ യാമത്തിൽ സുഖമുള്ള ഒരു ചെറുനോവേകി ജിത്തു അവന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും അവന് സ്വന്തമാക്കി…

തളർന്നു അവന്റെ മാറോടു ചേർന്നുറങ്ങുന്ന അമ്മുവിനെ നോക്കിക്കിടക്കുന്ന ജിത്തുവിന്റെ കണ്ണുകളിൽ അന്നേരം അവളോടുള്ള അടങ്ങാത്ത പ്രണയം മാത്രമായിരുന്നു…

ജിത്തുവിന് അമ്മുവിനോടുള്ള പ്രണയം….

ഇനിയും ഏറെക്കാലം ജിത്തുവും അമ്മുവും അവരുടെ അടങ്ങാത്ത പ്രണയവുമായി ജീവിക്കട്ടെ അല്ലെ….

അവസാനിച്ചു…….❤️