18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 135

രചന – മഞ്ജിമ സുധി

“അത് അച്ചു എലിഫന്റ് കളിച്ചതാ…!!!” അവൻ കൊഞ്ചലോടെ പറഞ്ഞു… അങ്ങനെ വരട്ടെ…. എനിക്ക് അപ്പഴേ തോന്നി… ഇതിങ്ങനെ വൃത്തികേട്ടാവണമെങ്കിൽ പുറക്കിൽ വേറേയും കൈകൾ കാണും ന്ന്… ഞാൻ രൂക്ഷമായി സിദ്ധുനെ നോക്കി… “അമ്പട കള്ളാ….. അമ്മു വന്നപ്പോ നീ മാന്യൻ… ഞാൻ ഒറ്റയ്ക്ക് ആഹ്‌ണോടാ ആന കളിച്ചത്…??? നീ പറഞ്ഞിട്ടല്ലേ കളിച്ചത്…???” സിദ്ധു അവനെ നോക്കി കുറുമ്പോടെ ചോദിച്ചു… ആദി സിദ്ധുന്റെ മുഖത്തേക്ക് ഒന്ന് നോക്കി പിന്നെ എന്റെ നേരെ തിരിഞ്ഞു… “ആഹ്…. ബട്ട്,,, ഇതൊക്കെ താഴേക്ക് തള്ളിയിട്ടത് അച്ചുവാ….!!!” ആദി വീണ്ടും ഓർത്തെടുത്ത് പറഞ്ഞ് വീണ്ടും അവന്റെ ഭാഗം ക്ലീർ ആക്കി… “അത് പിന്നെ രാധൂ,,,, ആന കളിക്കുമ്പോ,,,, തുമ്പിക്കൈ കൊണ്ട് ഇങ്ങനെ…???” സിദ്ധു പരിഭ്രമത്തോടെ എന്റെ മുഖത്തേക്ക് നോക്കി ആന തുമ്പിക്കൈ കൊണ്ട് കോരുന്ന പോലെ കാണിച്ഛ് തപ്പി കളിച്ചു…. ഞാനവനെ രൂക്ഷമായി നോക്കി…. അവൻ അപ്പോ തന്നെ ആദിയെ നോക്കി….

” അമ്മുനെ കിട്ടിയപ്പോ ഞാൻ ഔട്ട്… അല്ലെടാ…??? അല്ലെങ്കിലും നിന്നെ വിശ്വസിക്കാൻ പറ്റില്ല…. ഇനി നീ ആന കളിക്കണം ന്നും പറഞ്ഞ് വാ…!! കള്ള ബടുവ…!!!” സിദ്ധു അവനെ നോക്കി ദേഷ്യപ്പെട്ടു…. “കോന്തൻ കണാരാ വേണ്ടട്ടോ…???” ആദി സിദ്ധുനെ നോക്കി കുറുമ്പോടെ വിളിച്ചത് കേട്ട് ഞാനും അവനും ഒരുപോലെ മിഴിച്ഛ് നോക്കി… പിന്നെ അന്തം വിട്ട് ആദിയെ നോക്കി… അവൻ ഇരു കയ്യോണ്ടും വാ പൊത്തി പിടിച്ഛ് ചിരിച്ചു… അത് കണ്ട് ഞങ്ങളും ചിരിച്ചു… ” ഇങ്ങനെയാണ് പോകെങ്കിൽ ഇവന്റെ മുന്നിൽ വെച്ഛ് ഇനി വാ തുറക്കാൻ പറ്റൂന്ന് തോന്നുന്നില്ല…!!!!” സിദ്ധു പറഞ്ഞതിനെ ഞാനും ശെരിവെച്ചു… വല്ലപ്പോഴും ഞങ്ങളെ വായിൽ നിന്ന് വീഴുന്നതാ ഈ പേരൊക്കെ… പക്ഷേ അവനിപ്പോ എല്ലാം കോപ്പി ചെയ്യാൻ ശ്രമിച്ചോണ്ടിരിക്കാ… എന്ത് പറഞ്ഞാലും അതുപോലെ തിരിച്ഛ് പറയും…. അമ്മയും അച്ഛമ്മയും കഥ പറഞ്ഞ് കൊടുത്തും പാട് പാടി കൊടുത്തും അവനെ നല്ലോണം സംസാരിപ്പിക്കും, പോരാത്തതിന് ടിവിയിലെ സകല ഇംഗ്ലീഷ് കാർട്ടൂണും കാണും, അതോണ്ട് തന്നെ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളേക്കാൾ കൂടുതലായും വ്യക്തമായും ആദി സംസാരിക്കും…

അവൻ സംസാരിക്കുന്നത് കേൾക്കാനും നല്ല രസാ… ഓരോ വാക്കും പെറുക്കി പെറുക്കി…. എന്നേയും സിദ്ധുനേയും പോലെ തന്നെ എല്ലാരേയും വലിയ കാര്യാ അവന്… പക്ഷേ വികൃതി… സഹിക്കാൻ പറ്റില്ല…!!! ആദിയെ വെച്ഛ് നോക്കുമ്പോ സച്ചു എത്രയോ ഭേദം…!!! ഞാൻ അവനെ എടുത്ത് എന്റെ ഇടം സൈഡിലേക്ക് കിടത്തി ആ ഭാഗത്തേക്ക് ഞാൻ ചരിഞ്ഞ് കിടന്നു… സിദ്ധു തലക്ക് കൈ കൊടുത്ത് എന്റെ അടുത്തേക്ക് ചരിഞ്ഞു എന്നെയും മോനെയും ഒരുപോലെ കൂട്ടിപ്പിടിച്ചു….. അവനെ കൊഞ്ചിച്ചും ഇക്കിളി കൂട്ടിയും ഞാനൊരുപാട് കളിപ്പിച്ചു…. ആമിയും സേതുവും ഇപ്പോ അജൂന്റെ കൂടെയാണ്… സേതുനെ നഴ്സറിയിൽ വിട്ട് തുടങ്ങിയത് കൊണ്ട് വരവ് കുറഞ്ഞു… ഇടയ്ക്ക് വന്ന് ഒരാഴ്ച നിന്ന് പോവും… കനിയാണെങ്കിൽ സ്കൂളിങ് തുടങ്ങി… ആദിയിപ്പോ പകൽ സമയങ്ങളിൽ വീട്ടിൽ തനിച്ചാണ്…. കളിക്കാൻ ആരും ഉണ്ടാവില്ല… അച്ഛമ്മ ഇപ്പോ കിച്ചണിലേക്കൊന്നും അങ്ങനെ അധികം കേറാറില്ല… അമ്മയ്ക്ക് ഈയിടെയായി കാൽ വേദന തുടങ്ങീട്ടുണ്ട്…

മരുന്ന് എടുക്കുന്നോണ്ട് റെസ്റ്റ് ആണ്… അതോണ്ട് കിച്ചണിൽ ഞാനും ഏട്ടത്തിമാണ് സജീവം.. നിമ്മിയും അപ്പുവും ഇപ്പൊ സ്റ്റേറ്റ്സിലാണ്… പിജി ചെയ്യാ രണ്ടാളും… അമ്മു പിജി കഴിഞ്ഞ് ബി എഡിന് ചേർന്നു… കണ്ണൻ ബോംബേയിൽ തന്നെ… അമ്മ ഇപ്പോ നാട്ടിൽ തന്നാ… ആദിയ്ക്ക് ഒരുവയസ്സാവുന്ന വരേ ഇവിടെ നിന്നു… അവന്റെ ഫസ്റ്റ് പിറന്നാൾ എല്ലാരേയും വിളിച്ഛ് സിദ്ധുവൊരു ആഘോഷമാക്കിരുന്നു…. ആദി…. ഞാനൊരിക്കലും കരുതിയതല്ല അവനെന്നെ ഇത്രമേൽ സ്നേഹിക്കുമെന്ന്… അമ്മേ ന്ന്… ഓഹ് സോറി… അമ്മൂ ന്ന് വിളിക്കും ന്ന്… അമ്മു…!!! ഞാനെന്നാ ജീവനാ… എനിക്കും…. പക്ഷേ പഴയത് ഓരോന്ന് ഓർക്കുമ്പോ നെഞ്ചിൽ ഇപ്പഴും വേദന നിറയും… അവനെ വെറുപ്പോടെ നോക്കിയത്.. ദേഷ്യത്തോടെ പറഞ്ഞത്… അവഗണിച്ചത്… നിഷേധിച്ചത്… അങ്ങനെ അങ്ങനെ…. ഞാൻ ആദിയെ ശ്രദ്ധിച്ചു… ഞങ്ങൾക്ക് രണ്ടാൾക്കും മാറിമാറി ഉമ്മ തന്ന് കളിക്കാണ്…. അവനെന്നെ ഉമ്മ വെച്ഛ് കഴിഞ്ഞതും സിദ്ധു എന്നെ ഉമ്മ വെച്ചു..

അതിവിടെ ഒരാൾക്ക് ഇഷ്ടമായില്ല… കുറുമ്പോടെ ആദി സിദ്ധുന്റെ ഉമ്മ മായ്ച്ഛ് കളഞ്ഞ് കുശുമ്പോടെ അവൻ ഉമ്മ വെച്ചു… അവനെ വാശി കേറ്റാൻ സിദ്ധു വീണ്ടും ഉമ്മ തന്നു… ആദി വാശിയോടെ മായ്ച്ചു… “എന്റെ അമ്മുവാ…!!!” കുശുമ്പോടെ അവൻ ദേഷ്യത്തിൽ പറഞ്ഞ് വീണ്ടും ഉമ്മ വെച്ചു…. അതോടെ സിദ്ധു ഉമ്മ വെക്കൽ നിർത്തി… അടുത്തത് ഞാൻ തുടങ്ങി…. ഞാൻ മുഖം ചരിച്ഛ് സിദ്ധുന്റെ കവിളിൽ ഉമ്മ വെച്ചു… ആദിയെന്നെ കൂർപ്പിച്ചു നോക്കി… പെട്ടെന്ന് തന്നെ ഞാൻ ഉമ്മ വെച്ച സ്ഥലത്ത് അവൻ തുടച്ചു… “എന്റെ അച്ചുവാ…!!!” അവൻ പറഞ്ഞത് കേട്ട് ഞാനും സിദ്ധുവും ഒരുപോലെ ചിരിച്ചു…. “കുശുംബനാ…???” അവന്റെ കവിളിൽ പിടിച്ഛ് കുലുക്കി സിദ്ധു പറഞ്ഞു… “നിങ്ങളെ മോനല്ലേ…??? ഇല്ലെങ്കിലേ അത്ഭുതള്ളൂ…!!!” ഞാൻ സിദ്ധുന് മാത്രം കേൾക്കാൻ പാകത്തിന് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു… സിദ്ധു നറു ചിരിയോടെ എന്റെ കണ്ണിലേക്ക് നോക്കി…

ബെഡിലുള്ള ടോയ് കാറെടുക്കാൻ വേണ്ടി ആദി നോട്ടം മാറ്റിയതും സിദ്ധുവെന്റെ കവിളിൽ അമർത്തി ചുംബിച്ചു…. ഞാൻ അന്തം വിട്ട് പോയി…. “നിന്റെ കാര്യത്തിൽ മറ്റാരേക്കാളും കുശുമ്പൻ ഞാൻ തന്നാ…!!! അത് അങ്ങനെ തന്നെ മതി” ഞാൻ സിദ്ധുന്റെ കണ്ണിലേക്ക് നോക്കി…. എനിക്ക് വേണ്ടി ആ കണ്ണിൽ നിറയുന്ന വികാരം… അത് പ്രണയമോ, സ്നേഹമോ എന്തുമായിക്കൊള്ളട്ടെ…. ഒരോ നിമിഷവും കൂടിയേ കണ്ടിട്ടുള്ളൂ…!!! ഒരിക്കൽ പോലും കുറഞ്ഞിട്ടില്ല…. അത്ഭുതം തോന്നീട്ടുണ്ട്…!! ആദിയേക്കാൾ വേദനിച്ച, ഞാൻ വേദനിപ്പിച്ച മറ്റൊരാൾ.. പരാതികളില്ലാതെ ഇന്നും എന്നെ ചേർത്ത് പിടിക്കുന്നവൻ… കൊന്നൂന്ന് പല ഉരു വിളിച്ഛ് കൂവിയപ്പഴും മറുത്തൊരക്ഷരം പറയാതെ വേദനയോടെ കേട്ട് നിന്നവൻ…. ഉപാദികളില്ലാതെ സ്നേഹിക്കുന്നവൻ… വാക്കുകൾ കൊണ്ട് ഒരുപാട് നോവിച്ചിട്ടുണ്ട്… പലതും പറഞ്ഞിട്ടുണ്ട്… പക്ഷേ എന്നിട്ടും ഇഷ്ടമാണ്… അതിലുപരി പ്രണയമാണ്…!!! ബെഡിൽ കിടന്ന ടോയ് കാറെടുത്ത് എന്റെയും സിദ്ധുന്റേയും ദേഹത്തൂടെ വണ്ടി ഓടിച്ഛ് കളിക്കാണ് ആദി…

ഒരു റൂം നിറയെ ഉണ്ടാവും അവന്റെ ടോയ്‌സ് എല്ലാം കൂടി… കളിക്കുമ്പോ ഒന്നും രണ്ടുമൊന്നും പോരാ… എല്ലാം വേണം… അവന്റെ വാശിയ്ക്ക് അതുപോലെ നിന്ന് കൊടുക്കും സിദ്ധു… തുള്ളി കളിയും, ഉമ്മ വെക്കലും, വണ്ടി ഓടിക്കലുമൊക്കെ കഴിഞ്ഞ് അവൻ ബെഡിന്ന് ഇറങ്ങി പോയതും പുറക്കെ ഞാനും എണീക്കാൻ ഉയർന്നു… പക്ഷേ, സിദ്ധു വീണ്ടും എന്നെ പിടിച്ഛ് അവിടെ കിടത്തി…. ഒരു നേടുവീർപ്പോടെ ഞാൻ അവനെ നോക്കി… “എന്താ സിദ്ധു….???” തുടരും