രചന – അനീഷ ആകാശ്
ദേവൻ ആ മുഖം കണ്ട് സ്തംഭിച്ചു നിന്നു….
ദൈവമേ ഈ കാന്താരിയെ കാണാനാണോ ഞാൻ വന്നത്…..
പക്ഷെ….മാളുവിന്റെ മുഖത്തോട്ട് നോക്കിയപ്പോൾ ദേവന് ചിരി വന്നു….
തന്നെ കടിച്ചുകീറാൻ വന്ന പുലിയാണ് ഇപ്പോൾ പൂച്ചയെ പോലെ തന്റെ അടുത്ത് നിൽക്കുന്നത്….
ആ നിൽപ് കണ്ടാൽ അറിയാം ഞങ്ങളെ മനസിലായെന്ന്…
“മോളേ ആ ഛായ അങ്ങ് കൊടുക്ക്…. ”
അച്ഛന്റെ വാക്ക് കേട്ടപ്പോൾ മാളു പതുക്കെ ഛായയുമായി ദേവന്റെ അടുത്ത് വന്നു…
അവളുടെ കൈകൾ വിറക്കുന്നത് കണ്ടപ്പോൾ ദേവന് ചിരി വന്നു…
ഛായ എടുത്തപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി…
ആ കണ്ണുകൾ താഴ്ന്നാണ് ഇരിക്കുന്നത്…
എന്തോ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കാൻ ദേവന് തോന്നി….
വേട്ടക്കാരനെ കണ്ട് വിരണ്ടു നിൽക്കുന്ന മാൻപേടയുടെ മുഖംപോലുണ്ട്….
ധ്യാനിന്റെ അടുത്ത് ചെന്നപ്പോൾ അവൻ ബോധം വീണ്ടെടുത്തു ചോദിച്ചു
“പേര് മാളൂവെന്നാണോ? ”
“മാളൂവെന്ന് ഞങ്ങൾ വിളിക്കുന്നതാ… ശെരിക്കുമുള്ള നെയിം ഭദ്ര എന്നാണ്… ”
രാഘവമേനോൻ പറഞ്ഞു….
അപ്പോൾ രണ്ടും ഒന്നു തന്നെ….
ധ്യാൻ മനസ്സിൽ പറഞ്ഞു…
ദൈവമേ ഇനി ഏട്ടനോട് എന്താ പറയുക…
കല്യാണം മുടക്കി തരാമെന്ന് പറഞ്ഞിട്ട് നടത്തി കൊടുക്കാൻ മുന്നിട്ടാൽ ഏട്ടൻ എന്നെ പഞ്ഞിക്കിടും .. ചെകുത്താനും കടലിനും നടുവിൽ എന്ന് കേട്ടിട്ടേ ഉള്ളു……
ധ്യാൻ ദേവനെ നോക്കി….
ദേവൻ കുനിഞ്ഞിരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ ധ്യാനിന്റെ നെഞ്ചിടിപ്പ് കൂടി….
മാളുവിന്റെ സ്ഥിതിയും അതുപോലെ തന്നെ ആയിരുന്നു…
“മോന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ മോളോട്… ”
രാഘവമേനോൻ ദേവനോട് ചോദിച്ചു….
ഇല്ലാ എന്ന് പറയാൻ വന്നപ്പോൾ ധ്യാൻ ചാടിക്കേറി പറഞ്ഞു….
“ഏട്ടനും ഏട്ടത്തിയും സംസാരിച്ചിട്ട് വാ… ഞങ്ങൾ കാർന്നോന്മാർ ബാക്കിയൊക്കെ തീരുമാനിക്കട്ടെ… ”
ധ്യാനിന്റെ മാറ്റം കണ്ട് ദേവൻ അവനെ നോക്കി…
ഏട്ടന് പിടികൊടുക്കാതെ അവൻ രാഘവമേനോനോട് സംസാരിച്ചുകൊണ്ടിരുന്നു…
“മോളേ കുട്ടിയേം കൂട്ടി ആ തൊടിയിലൂടെ ഒന്ന് നടന്നിട്ട് വാ… ”
മാളൂനെ നോക്കി മുത്തശ്ശി പറഞ്ഞു…
മുത്തശ്ശിയെ ധിക്കരിക്കാൻ കഴിയാത്തതിനാൽ മാളു മെല്ലെ പുറത്തേക്കിറങ്ങി…
ദേവനും കൂടെ ഇറങ്ങി…
രണ്ടുപേരും പോകുന്നത് ഇടങ്കണ്ണിട്ട് ധ്യാൻ നോക്കി…
തൊടിയിലൂടെ നടക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല..
ദേവൻ ചുറ്റുപാടും നോക്കി നടന്നു…
ഇയാളെന്താ പറമ്പ് കാണാൻ വന്നതാണോ…
മാളു മനസ്സിൽ വിചാരിച്ചു…
“താൻ ധ്യാനിന്റെ കോളേജിലാ പഠിക്കുന്നതല്ലേ? ”
“ഉം…. ”
“ഇന്നലെ താൻ സോറി പറഞ്ഞെന്ന് അവൻ എന്നോട് പറഞ്ഞു… ”
“ഉം… ”
“തനിക്കെന്താ നാകില്ലേ?
എന്ത് ചോദിച്ചാലും ഉപ്പന്റെ സൗണ്ട്… ഉം…
ഇന്നലെ ഇങ്ങനെ അല്ലായിരുന്നല്ലോ? ”
“ഉപ്പൻ തന്റെ കെട്ടിയോൾ… ‘
മാളു മനസ്സിൽ പറഞ്ഞു….
“ഇന്നലെ എന്റെ വണ്ടിക്ക് അട വെക്കാൻ വന്നിട്ട് എന്നെ ഇട്ട് പൊരിക്കുവല്ലാരുന്നോ? ”
“അത് എന്റെ ടെൻഷൻ കൊണ്ടാരുന്നു… ”
“തന്റെ ടെൻഷൻ വഴിയിൽ പോകുന്നവരുടെ മേലാണോ തീർക്കുന്നത്? ”
“ടെൻഷൻ ഉണ്ടാക്കിയത് നിങ്ങളല്ലേ?….
അപ്പോൾ നിങ്ങളുടെ മേലെ വേണം തീർക്കാൻ? ”
“ഞാനോ?… ”
ഒന്നും മനസിലാകാതെ ദേവൻ ചോദിച്ചു…
“ഇയാൾ തന്നെ… ഇയാൾക്ക് വേണ്ടി പെണ്ണുകാണാൻ അവർ വന്നതിന്റെ ടെൻഷനിൽ നിക്ക് എക്‌സാമിന് പഠിക്കാൻ പറ്റിയില്ല… പോരാത്തതിന് താമസിച്ചാണ് കോളേജിൽ എത്തിയത്…എല്ലാത്തിനും കാരണം ആരാ അപ്പോൾ? ഇയാളല്ലേ?.. ”
മാളു പറയുന്നത് കേട്ട് ദേവൻ സ്തംഭിച്ചു നിന്നു…
“ഞാൻ പെണ്ണുകാണാൻ വന്നപ്പോഴേ തനിക്ക് ഇത്രയും ടെൻഷൻ .. അപ്പോൾ കല്യാണം കഴിക്കാനാ വന്നിരുന്നതെങ്കിലോ…? ”
മാളു ദേവനെ സൂക്ഷിച്ചു നോക്കി…
“താൻ പേടിക്കേണ്ട ഞാൻ ഇനി തന്നെ ടെൻഷനടിപ്പിക്കാൻ വരുന്നില്ല… ”
“സംസാരം കഴിഞ്ഞില്ലേ ഏട്ടാ? ഉള്ളത് മുഴുവനും ഇപ്പോൾ പറഞ്ഞു തീർക്കേണ്ട… ഇനിയും ടൈം ഉണ്ടല്ലോ…. ”
ധ്യാൻ അവരുടെ അടുത്തേക്ക് വന്നുകൊണ്ടു പറഞ്ഞു…
“അപ്പോൾ ഏട്ടത്തി നമുക്ക് കോളേജിൽ വെച്ച് കാണാം… ”
ധ്യാനിന്റെ അർത്ഥം വെച്ചുള്ള സംസാരം ദേവനെ ദേഷ്യം പിടിപ്പിച്ചു….
മാളുവിനോട് ഒന്നും പറയാതെ ധ്യാനിനേയും പിടിച്ച് ദേവൻ നടന്നു…
അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിട്ട് അവർ ഇറങ്ങി….
വണ്ടിയിൽ കയറി ഇരുന്നപ്പോൾ ഗ്ലാസ്സിലൂടെ കണ്ടു തന്നെ നോക്കി നിൽക്കുന്ന ആ രണ്ടു കണ്ണുകളെ….
*****************************
വീട്ടിൽ എത്തിയ ഉടൻ ദേവൻ ധ്യാനിന്റെ കൈകൾ പുറകിലോട്ട് തിരിച്ചു പിടിച്ചുകൊണ്ട് ചോദിച്ചു…
“നീ എന്താ ആ പെണ്ണിനെ വിളിച്ചത്?…”
“അത് അറിയാതെ വിളിച്ചതാ… ”
ധ്യാൻ കരഞ്ഞുകൊണ്ട് പറഞ്ഞു
“സംസാരിക്കാൻ ഇനിയും സമയം ഉണ്ടെന്ന് പറഞ്ഞതോ..?”
“അത് സത്യമല്ലേ?…. എന്നെ കൊണ്ടുവിടാൻ വരുമ്പോൾ കണ്ടു സംസാരിക്കാമല്ലോന്ന് ഓർത്ത് പറഞ്ഞതാ… ”
ധ്യാൻ പേടിച്ചു പറഞ്ഞു…
“ഓഹോ…. നിന്റെ മനസ്സിൽ വേറെന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ എന്റെ ശെരിക്കുമുള്ള സ്വഭാവം നീ അറിയും…. ”
ഭീഷണിയാണെന്ന് ധ്യാനിനും മനസിലായി…
“എന്താ രണ്ടുപേരും കൂടി അവിടെ കിടന്നു ഗുസ്തി കാണിക്കുന്നത്…? ”
മേനോൻ പുറത്തേക്കിറങ്ങി വന്നു ചോദിച്ചു ..
“അച്ഛാ …. ഏട്ടൻ പറയുവാ എത്രയും പെട്ടന്ന് കല്യാണം നടത്തണമെന്ന്…. ”
ധ്യാനിന്റെ മറുപടി കേട്ട് ദേവൻ ഞെട്ടി….
അവനെ രൂക്ഷമായി നോക്കികൊണ്ട് അകത്തേക്ക് കയറി പോയി….
“അവൻ അതല്ലാ പറഞ്ഞതെന്ന് അച്ഛന് നന്നായിട്ടറിയാം… അതുകൊണ്ട് എന്റെ മകൻ കളളം പറയണ്ട… ”
“അച്ഛാ…. അതല്ല ഇപ്പോൾ പറഞ്ഞതെങ്കിലും ഏട്ടൻ താമസിയാതെ നമ്മളോട് അത് തന്നെ പറയും … അച്ഛൻ കണ്ടോ… ”
ധ്യാൻ ആത്മവിശ്വാസത്തോടെ അച്ഛനെ നോക്കി ചിരിച്ചു…
മുറിയിൽ വന്ന് ദേവൻ ഡ്രസ്സ് മാറി കട്ടിലിൽ കിടന്നു….
കണ്ണടച്ചപ്പോൾ ആ വിറയ്ക്കുന്ന കൈകളാണ് മുന്നിൽ തെളിയുന്നത്….
അതോർത്തപ്പോൾ ദേവന്റെ മുഖത്ത് ചിരി പടർന്നു….
നടന്നതൊക്കെ ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി പോയി
*****************************
ദേവന്റ വാക്കുകൾ ഭദ്രയുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു… എന്താവും അങ്ങനെ പറഞ്ഞത്…
ഇനി ടെൻഷനടിപ്പിക്കാൻ വരില്ലാന്ന് പറഞ്ഞാൽ ഈ ബന്ധം മുന്നോട്ട് പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലാ എന്നല്ലേ….?
തനിക്കുണ്ടായ മാറ്റം അവൾക്ക് തന്നെ അത്ഭുതം ഉണ്ടാക്കി…
കോന്തൻ, കുരുടൻ ഇങ്ങനെ വിളിച്ച താനാണ് ഇപ്പോൾ അദ്ദേഹം എന്ന് പറഞ്ഞത്…
അതോർത്തപ്പോൾ അവൾക്ക് ചിരി വന്നു…
വേണ്ട ഇതൊന്നും ആഗ്രഹിക്കാൻ പാടില്ല… അദ്ദേഹം പറഞ്ഞത് വെച്ച് ഈ ആലോചന ഇന്നിവിടെ വെച്ച് കഴിഞ്ഞു… ഇനി അത് മുന്നോട്ടു പോകാൻ ചാൻസ് ഇല്ലാ….
“മാളു ദാ നിന്നെ അച്ഛൻ വിളിക്കുന്നു… ”
അമ്മയുടെ വിളി കേട്ട് അവൾ അച്ഛന്റെ അടുത്തേക്ക് പോയി..
“എന്താ എന്റെ കുട്ടിക്ക് പറ്റിയത്..? ”
“ഒന്നുമില്ലച്ഛാ… ”
“ഇന്നലെ മുതൽ തുടങ്ങിയ മൗനവും ചിന്തയും ആണല്ലോ… എന്തേലും ഉണ്ടെങ്കിൽ അച്ഛനോട് പറ ”
“ഒന്നുമില്ല …. അച്ഛന്റെ തോന്നലാ എല്ലാം… ”
“എന്റെ മാളൂനെ അച്ഛന് മനസിലാകുന്ന പോലെ ആർക്കാ മനസിലാകുക…
മോൾക്ക് ഈ ആലോചന ഇഷ്ടമായില്ലേ? ”
“അയ്യോ… അതൊന്നുമല്ല… ”
“പിന്നെന്താ പറ്റിയത്? മോൾക്ക് മറ്റാരെയെങ്കിലും….. ”
“അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അച്ഛനോടല്ലേ ആദ്യം പറയു… ”
ഇനിയും പറയാതിരുന്നാൽ അച്ഛന് വിഷമമുണ്ടാകും…. അതോർത്തപ്പോൾ എല്ലാം പറയുന്നതാ നല്ലതെന്ന് അവൾക്ക് തോന്നി….
“അച്ഛന് ഇന്നലെ ഒരാളെ കാണണമെന്ന് പറഞ്ഞില്ലേ? എന്നോട് വഴക്കുണ്ടാക്കിയ ആളെ? അദ്ദേഹം തന്നെയാ ഇന്ന് എന്നെ പെണ്ണ് കാണാൻ വന്നത്…. ”
കേട്ടപ്പോൾ ആദ്യം ഞെട്ടിയെങ്കിലും രാഘവമേനോന് സംഭവം ഓർത്തപ്പോൾ ചിരി വന്നു…
“ഇതിനാണോ എന്റെ കുട്ടി പേടിക്കുന്നത്… ”
“അതല്ലച്ഛാ അതിന്റെ പേരിൽ അവർ ഈ ആലോചനയിൽ നിന്ന് പിന്മാറിയാൽ അച്ഛന് വിഷമം ഉണ്ടാകില്ലേ…
അച്ഛന് ഈ ബന്ധം ഒരുപാട് ഇഷ്ടമാണെന്ന് എനിക്കറിയാം… അതോർത്തപ്പോൾ… ”
മാളു കരച്ചിലിന്റെ വക്കോളം എത്തി….
“അയ്യേ…. അച്ഛന്റെ കാന്താരി കരയുന്നോ?… ”
മാളുവിനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…
“മോളേ… മാലയോഗമെന്ന് പറയുന്നത് ഈശ്വരൻ തീരുമാനിക്കുന്നപോലെയാ…. മോൾക്ക് വിധിച്ച പയ്യനാണ് ദേവനെങ്കിൽ ഇത് നടക്കും… അല്ലാതെ നടക്കാതെ പോയാൽ അത് മോളുടെ തെറ്റുകൊണ്ടാണെന്ന് പറയാൻ പറ്റില്ല.. മോൾക്ക് വിധിച്ചതല്ലാന്ന് കരുതിയാൽ മതി…. ഇനി അതുമോർത്ത് എന്റെ കുട്ടി വിഷമിക്കരുത്… മോള് വിഷമിക്കുന്നത് കാണുമ്പോഴാ അച്ഛന് വിഷമം ആകുന്നത്…. ”
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഭദ്രക്ക് ആശ്വാസമായി….
“ഇനി മോള് പോയി എന്തെങ്കിലും കഴിക്ക്…. ”
അച്ഛനൊരു ഉമ്മയും കൊടുത്ത് പുറത്തേക്ക് നടക്കുമ്പോൾ വാതിലിന്റെ മറവിൽ നിറകണ്ണുകളുമായി ഒരാൾ എല്ലാം കേട്ട് നില്പുണ്ടായിരുന്നു…
******************************
ദേവൻ ഉറക്കമെണീറ്റപ്പോൾ നേരം സന്ധ്യ ആയിരുന്നു…
ഫ്രഷായി താഴേക്ക് ചെന്നപ്പോൾ ദയ വിളക്ക് കത്തിക്കുകയായിരുന്നു….
തൊഴുതിട്ട് അവളോട് ചോദിച്ചു….
“അമ്മ എന്തിയേടി? ”
“അമ്മ അമ്പലത്തിൽ പോയി…. ”
“നിനക്ക് ഇത്തിരി നേരത്തെ വിളക്ക് കത്തിച്ചിട്ട് അമ്മയുടെ ഒപ്പം പൊക്കുടേ…? അമ്മയെ ഒറ്റക്ക് വിടണോ? ”
“അമ്മ ഒറ്റക്കല്ല പോകുന്നത്…. അച്ഛനും കൂടെ പോയിട്ടുണ്ട്…
ഇപ്പോൾ കൂട്ട് വേണ്ടത് ഏട്ടനല്ലേ…
അതുകൊണ്ട് ഒരു കല്യാണമൊക്കെ കഴിക്കാൻ നോക്ക്…. ”
“മതി മതി…… നീയുംകൂടി ബ്രോക്കറാകേണ്ട… ‘
അപ്പോഴേക്കും അമ്മയും അച്ഛനും കയറി വന്നു…
“നീ എണീറ്റോ….ഊണ് കഴിക്കാൻ ഞാൻ വിളിക്കാൻ വന്നപ്പോൾ നല്ല ഉറക്കമായിരുന്നല്ലോ… എന്തുപറ്റി? എന്തെങ്കിലും വയ്യാഴിക ഉണ്ടോ? ”
അവന്റെ നെറ്റിയിൽ കൈ വെച്ചുകൊണ്ട് ദേവകി ചോദിച്ചു….
“ഒന്നുമില്ലമ്മേ ….. നല്ല സുഖ ഉറക്കമായിരുന്നു… ഒരുപാടു നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റിയത് .. ”
ആശ്വാസത്തോടെ ദേവൻ പറഞ്ഞു….
“അതെ മാളു ചേച്ചീന്നേ കണ്ടത് കൊണ്ടാവും… ”
ദയ അവനെ നോക്കി കളിയാക്കി പറഞ്ഞു…
“നീ എന്റെ വായിൽ നിന്ന് കേൾക്കും…. ”
ദേവന് ദേഷ്യം വന്നു
“മതി മതി…… സന്ധ്യക്ക് രണ്ടും തുടങ്ങി…. ”
“നീ പോയി നാമം ചൊല്ല്… ”
ദയയോട് പറഞ്ഞിട്ട് ദേവകി അകത്തോട്ടു കയറി.
“ദേവാ നീ എന്തെങ്കിലും കഴിച്ചോ?… ”
അകത്തോട്ടു കയറുന്നതിനിടയിൽ ദേവകി ചോദിച്ചു..
“എനിക്കിപ്പോൾ ഒന്നും വേണ്ടമ്മേ…. ”
“ഇനിമുതൽ വിശപ്പും കാണില്ല…. ”
ദയ കളിയാക്കി പറഞ്ഞു…
“അമ്മേ കഴിക്കാൻ എടുക്ക്… ഞാൻ ദാ വരുവാ……. ”
ദേവൻ അകത്തേക്ക് കയറി പോയി….
പോക്കുകണ്ടപ്പോൾ ദയക്ക് ചിരി വന്നു…
ദയ നാമം ചൊല്ലുമ്പോൾ ധ്യാൻ കയറി വന്നു.
“അതെ അവിടെ നിന്നെ…. ”
“എന്താടി? ”
“ഇന്ന് നിങ്ങൾ മാളു ചേച്ചിയെ കാണാൻ പോയിരുന്നു അല്ലെ? ”
“ഉം… പോയി…. എന്തേ? ”
“ഏട്ടന്റെ മാറ്റങ്ങൾ കണ്ടിട്ട് മാളു ചേച്ചിയെ ഉറപ്പായും കെട്ടും… അപ്പോൾ താങ്കൾ ആ ഭദ്രകാളിയുടെ കാര്യം അങ്ങ് മറന്നേക്ക്… ”
ധ്യാനിനെ കളിയാക്കി പറഞ്ഞു….
“ഓ ആയിക്കോട്ടെ….. ”
കൂടുതൽ വഴക്കിന് നിൽക്കാതെ ധ്യാൻ അകത്തേക്ക് കയറി പോയി….
അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ ദേവനോട് മേനോൻ ചോദിച്ചു…
“തനിക്ക് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടോ? ‘
“ഇഷ്ടക്കേടൊന്നുമില്ല… ”
അച്ഛന്റെ ചോദ്യത്തിന് ദേവൻ മറുപടി കൊടുത്തു…
“എങ്കിൽ ഞങ്ങൾ അത് ഉറപ്പിക്കാൻ പോകുകയാ …. ഇനി അഭിപ്രായം മാറില്ലല്ലോ? ”
“അച്ഛൻ ചോദിച്ചത് കുട്ടിയെ ഇഷ്ടപ്പെട്ടോ എന്നല്ലേ?
ആ കുട്ടിയെ കാണാൻ കൊള്ളാം. പെരുമാറ്റവും കുഴപ്പമില്ല..അതൊക്കെ എനിക്കും ഇഷ്ടമായി… പക്ഷെ ആ ഇഷ്ടം ദേവന്റെ പെണ്ണായി കണ്ട് ഇങ്ങോട്ട് കൊണ്ടുവരാൻ ഉള്ള സിർട്ടിഫിക്കറ്റ് അല്ല…. അതിനാരും മെനക്കെടേണ്ട… ”
ദേവന്റെ മറുപടി എല്ലാവർക്കും വിഷമം ഉണ്ടാക്കി… ആരെയും നോക്കാതെ ദേവൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി..
കിടന്നിട്ട് ഉറക്കം വരാതിരുന്നപ്പോൾ എഴുന്നേറ്റ് ജനാലകൽക്കരികിൽ പോയി നിന്നു….
വീശി വരുന്ന തണുത്ത കാറ്റുപോലും തന്നോടെന്തോ പരിഭവം പറയുന്നത് പോലെ തോന്നി….
തുടരും

by