23/04/2026

ഹിമകണമായി : ഭാഗം 13

രചന : ശ്രീനിധി

എല്ലാവരുടെയും നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ചു അദ്രി ആൽമരചുവട്ടിലേക്ക് ഇരുന്നു.
ഫോണിൽ നോക്കി ഇരിക്കുമ്പഴാണ്, അവന്റെ അടുത്ത് ഒരു വണ്ടി വന്ന് നിന്നത്.അതിൽ നിന്ന് മൂന്നാലുപേര് ഇറങ്ങി.അദ്രിക്ക് അവരെ കണ്ടതും എന്തോ ഒരു പന്തികേട് തോന്നി.തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുകയും, ഫോൺ ചെയ്യുന്നുമൊക്കെയുണ്ട്.ആകെ മൊത്തത്തിൽ അദ്രിക്ക് അവരുടെ പ്രെസെൻസ് ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി.അധികമാരും ശ്രദ്ധിക്കാതെ കല്യാണം നടക്കുന്ന മണ്ഡപത്തിലേക്ക് നടക്കുന്ന,അവരുടെ കണ്ണിൽ പെടാതെ അദ്രി അവരെ ഫോളോ ചെയ്യാൻ തുടങ്ങി.

അണ്ണൻ ഒരു പണിയുണ്ടെന്ന് പറഞ്ഞതല്ലാതെ എന്താ പണിയെന്ന് പറഞ്ഞില്ലല്ലോ, രാവിലെ തന്നെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ്‌ ഇട്ട് പോരാൻ പറഞ്ഞു, ദാ അതുപോലെ വന്നു, ഇനി എങ്കിലും പറ എന്താ പണി ” ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിയതും കൂട്ടത്തിൽ ഉള്ള ഒരുത്തൻ ചോദിച്ചു. അത് നിസാരമാണ്, കല്യാണ ചെറുക്കനെ പൊക്കണം, കല്യാണം മുടുക്കണം ” വേറൊരുത്തൻ പറഞ്ഞു.അയ്യേ ഇത് നിസ്സാരണമാണല്ലോ, ഞാൻ കരുതി കല്യാണപെണ്ണിനെ പൊക്കാനായിരിക്കുമെന്ന് ” ഒരുത്തൻ പറഞ്ഞു.

” പണി ഏല്പിച്ചത് നമ്മുടെ കൂടെ ഉണ്ടായിരുന്ന സൈമൺ ഇല്ലേ, പിച്ചാത്തി സൈമൺ, അവനാണ്.
അതുകൊണ്ട് ഒഴിയാൻ പറ്റിയില്ല.എന്തയാലും വാ, നമുക്ക് നോക്കാം ” മറ്റൊരുത്തൻ പറഞ്ഞു.
അവരുടെ സംസാരം കേട്ടതും അദ്രി ഒന്ന് ഞെട്ടി.
കല്യാണം മുടക്കി അവനെ പൊക്കാൻ പ്ലാൻ ചെയ്യാൻമാത്രം ഋഷിക്ക് ആരാ ശത്രുക്കൾ” അദ്രി മനസ്സിൽ ഓർത്തു.വന്ന ആളുകൾ എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ടെന്ന് അദ്രിക്ക് മനസ്സിലായി, അദ്രി വളരെ സുഷ്മതയോടെ അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു.കുറച്ചു സമയം തമ്മിൽ എന്തോ സംസാരിച്ച് അവർ രണ്ടായി പിരിഞ്ഞ് രണ്ട് ഭാഗത്തേക്ക്‌ പോയി.അദ്രി ഉടനെ തന്നെ ഫോൺ എടുത്ത് ജോയലിനെ വിളിച്ചു.

” എടാ…… നീ എവിടയാണ്…..?നീ ഒന്ന് വേഗം വരണം ഇവിടെ ചെറിയ ഒരു പ്രശ്നമുണ്ട്, ഭൈമിയെ കൂട്ടണ്ട അവളോട് വേറെന്തെങ്കിലും പറഞ്ഞേക്ക്” അദ്രി ഫോൺ കട്ട്‌ ചെയ്തു. രണ്ടായിപിരിഞ്ഞവരിൽ ഒരു കൂട്ടരേ അദ്രി ഫോളോ ചെയ്യാൻ തുടങ്ങി.
ആളുകളുടെ ഇടയിലൂടെ അവർ ഋഷിയുടെ റൂം ലക്ഷ്യമാക്കി നടന്നു.പെട്ടെന്ന് തോളിൽ ആരോ പിടിച്ചതും അദ്രി തിരിഞ്ഞു നോക്കി, ജോയലായിരുന്നു അത്. എന്താടാ…….. എന്താ പ്രേശ്നമുണ്ടെന്ന് പറഞ്ഞത് “ജോയൽ തിരക്കി.
അദ്രി അതുവരെയുള്ള കാര്യങ്ങൾ ജോയലിനോട് പറഞ്ഞു.

” അവന്മാരെ വെറുതെ വിടരുത്, നിനക്ക് രണ്ടെണ്ണം പൊട്ടിക്കാൻ വയ്യായിരുന്നോ ” ജോയൽ ചോദിച്ചു.
ഇല്ലടാ…….. നേരിട്ട് ഇടപെട്ടാൽ അത് വലിയ പ്രേശ്നമാകും, ഇവിടെ ആരും എന്റെ കൂടെ നിൽക്കില്ല.ഞാൻ മനഃപൂർവം ശിവയുടെ വിവാഹം മുടക്കാൻ നോക്കിയെന്ന് വരെ പറയും. അതുകൊണ്ട് അത് വേണ്ട, അവര് അറിയാതെ അവരുടെ പ്ലാൻ പൊളിക്കണം” അദ്രി പറഞ്ഞു. അത് നീ പറഞ്ഞത് നേരാ, ഒന്നാമത് ആവിശ്യത്തിൽ കൂടുതൽ ചീത്തപ്പേര് ഉണ്ട്, ഇനി ഇതും കൂടെ തലയിൽ ആവണ്ട” ജോയൽ അദ്രി പറഞ്ഞത് ശരി വെച്ചു.

” നീ ഒരു കാര്യം ചെയ്യ്, ഇവന്മാരെ ഫോളോ ചെയ്യ്.
എന്നിട്ട് കൃത്യമായി വിവരം എനിക്ക് അപ്ഡേറ്റ് ചെയ്യണം. ഇവന്മാരുടെ കൂടെ വേറെ രണ്ടാളും കൂടി ഉണ്ട്, ഞാൻ അവന്മാരെ ഒന്ന് തപ്പട്ടെ ” അദ്രി അവന്റെ മനസ്സിലെ പ്ലാൻ ജോയലിന് പറഞ്ഞു കൊടുത്തു. എടാ സൂക്ഷിച്ച് പോണം, അവര് ആരാ, എന്താ, എന്തിനുവേണ്ടിയാണ് ഈ പണി എന്നൊന്നും നമുക്ക് അറിയില്ല, അതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യണം, എന്തുണ്ടെങ്കിലും വിളിക്കണം “ജോയൽ അദ്രിയെ ഓർമ്മപെടുത്തി.

അദ്രി മറ്റ് രണ്ടുപേരെ തിരിഞ്ഞ് ഇറങ്ങി, ഒരുപാട് സമയം നോക്കിട്ടും അദ്രിക്ക് അവരെ കണ്ട് കിട്ടിയില്ല. അപ്പോഴേക്കും അദ്രിക്ക് ജോയലിന്റെ കോൾ വന്നു.
എടാ നീ ആ പാർക്കിങ്ങിലോട്ട് വാ, ഇവന്മാര് ഋഷിയെ പൊക്കിയെന്ന് തോന്നുന്നു,ഒരു വലിയ പൂകൊട്ടയുമായി കാർ പാർക്കിങ്ങിലേക്ക് പോവാണ്, ഞാൻ അവരുടെ പുറകെ തന്നെയുണ്ട്”
ജോയൽ പറഞ്ഞു.എടാ നീ ഋഷിയുടെ റൂമിൽ ഒന്ന് നോക്കിയേക്കണം, ഋഷി അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തണം, ഞാൻ ഇപ്പോ പാർക്കിങ്ങിലേക്ക് എത്തിയേക്കാം ” അദ്രി ഫോൺ വെച്ചു.
ജോയലിന്റെ ഫോൺ കട്ട്‌ ചെയ്തതും അദ്രി ഭൈമിയെ വിളിച്ച്, എത്രയും പെട്ടെന്ന് കാർ പാർക്കിങ്ങിലേക്ക് വരാൻ ആവിശ്യപെട്ടു.

അദ്രി പാർക്കിങ്ങിൽ എത്തുമ്പോൾ ജോയൽ പറഞ്ഞതുപ്രകാരം അവർ ആ പൂവിന്റെ കൊട്ട കാറിന്റെ ഡിക്കിയിലേക്ക് വെയേക്കുന്ന കാഴ്ചയാണ് കണ്ടത്.അപ്പോഴേക്കും ഭൈമി അദ്രിക്ക് അരികിൽ എത്തി.എന്താടാ…….. എന്താ പെട്ടെന്ന് വരാൻ പറഞ്ഞത് ” ഭൈമി ചോദിച്ചു.നീ ഇപ്പോ എന്നോട് ഒന്നും ചോദിക്കരുത്, ഞാൻ പറയുന്നത് അങ്ങോട്ട് ചെയ്താൽ മതി, ആ കാണുന്ന കാറിന്റെ ഡിക്കി എനിക്ക് വേണ്ടി ഒന്ന് ഓപ്പൺ ചെയ്യണം, കാറിന്റെ അടുത്ത് നിൽക്കുന്നവരുടെ ശ്രദ്ധ കുറച്ച് സമയത്തേക്ക് ഒന്ന് മാറ്റണം, എനിക്ക് ആ ഡിക്കിയിൽനിന്നും ഒരു സാധനം എടുക്കാൻ ഉണ്ട് ” അദ്രി പറഞ്ഞു.

“ഏറ്റു……… ” ഭൈമി വേഗം അവരുടെ അടുത്തേക്ക് നടന്നു. എടാ ഋഷി റൂമിൽ ഇല്ല, ഞാൻ അവന്റെ ഫ്രണ്ട്ആണെന്ന്പറഞ്ഞുചെന്നിരുന്നു,പക്ഷെ കണ്ടില്ല, എവിടെ പോയെന്ന് അവിടെ ഉള്ളവർക്ക് അറിയില്ല, അപ്പോ ഇവന്മാര് അവനെ പൊക്കിട്ടുണ്ടാവും ” ജോയൽ അദ്രിയുടെ അടുത്തേജ് വന്നു. എസ്ക്യൂസ്‌ മി ചേട്ടാ ” ഭൈമി അവരുടെ അടുത്തേക്ക്‌ ചെന്നു.ആരാ മനസ്സിലായില്ലല്ലോ ” കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.ചേട്ടൻ കോഴിക്കോടുള്ള മാധവി ചിറ്റയുടെ മകൻ അല്ലേ, എനിക്ക് പെട്ടെന്ന് കണ്ടിട്ട് മനസ്സിലായില്ല, പിന്നെ കുറച്ച് നേരം ആലോചിച്ചപ്പോഴാണ് ആളെ മനസ്സിലായത്.ആളെ ആകെ മാറിയല്ലോ, ഇപ്പോ കണ്ടാൽ ഒരു 10 വയസ്സ് കുറവ് പറയും” ഭൈമി പറഞ്ഞു.

” കൊച്ചിന് ആള് മാറി, ഞാൻ താൻ ഉദ്ദേശിക്കുന്ന ആൾ അല്ല” അയാൾ പറഞ്ഞു.പിന്നെ വിനോദ് ചേട്ടനെ കണ്ടാൽ എനിക്ക് അറിയില്ലേ, എന്നെ പറ്റിക്കാൻ നോക്കണ്ട, കുഞ്ഞിലേ ഞാൻ കുറെ പറ്റിച്ചതിന് കള്ളൻ പകരം വീട്ടുവാണ് അല്ലേ ” ഭൈമി പറഞ്ഞു.എന്റെ പൊന്ന് കൊച്ചേ, ഇയാൾക്ക് ആള് തെറ്റിയതാണ്. എന്റെ പേര് ഗോപി എന്നാണ്, എന്റെ വീട് ഇവിടെ അടുത്ത് തന്നെയാണ്, അല്ലാതെ കുട്ടി ഉദ്ദേശിക്കുന്ന ആളല്ല ” അയാള് പറഞ്ഞു.പിന്നെ പിന്നെ…… വിനോദ് ചേട്ടന്റെ കാർ കണ്ടാൽ എനിക്ക് അറിയാല്ലോ, നമ്മൾ എത്ര വട്ടം ഒരുമിച്ച് പോയതാണ് ട്രിപ്പൊക്കെ, ആ കീ ഇങ്ങ് തന്നെ ഡാഷ്ബോര്ഡിൽ ഞാൻ ഒട്ടിച്ച വച്ച കുഞ്ഞ് കൃഷ്‌ണൻ ഇപ്പഴും കാണും ” ഭൈമി അയാളുടെ കൈയിലിരുന്ന കീ വാങ്ങി ടിക്കി ഓപ്പൺ ചെയ്തു.
എന്നിട്ട് പതുക്കെ ഡോർ ഓപ്പൺ ചെയ്തു, അകത്തേക്ക് നോക്കി അയ്യോ ഇവിടെ വച്ചിരുന്ന കുഞ്ഞ് കൃഷ്ണൻ എവിടെ ” ഭൈമി ചോദിച്ചു.

“അതല്ലേ കൊച്ചേ ഞാൻ മലയാളത്തിൽ പറഞ്ഞത്, ഞാൻ കുട്ടി ഉദേശിച്ച ആൾ അല്ല, എനിക്ക് കുറച്ച് ദൃതിയുണ്ട്, ഒന്ന് പോയിതന്നാൽ നന്നായിരുന്നു ” അയാൾ പറഞ്ഞു.ഈ സമയംകൊണ്ട് അദ്രിയും ജോയലും ടിക്കിയിൽ നിന്നും ആ പൂകൊട്ട എടുത്ത് ആളൊഴിഞ്ഞസ്ഥലത്തേക്ക്മാറിയിരുന്നു.ചേട്ടാ…….സോറിട്ടോ, എനിക്ക് ആള് മാറിയതാണ്, ചേട്ടന് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം” ഭൈമി പറഞ്ഞു.
ഓ ആയിക്കോട്ടെ……… കൊച്ച് ഒന്ന് പോയിതന്നാൽ മതി “അയാള് പറഞ്ഞു.

” ശോ എന്നാലും……. സോറി ചേട്ടാ ഒന്നും തോന്നരുതേ ” ഭൈമി വീണ്ടും പറഞ്ഞു.
കൊച്ചിന്റെ സോറി ഞാൻ വരവ് വച്ചിട്ടുണ്ട്, ഇനി ചെല്ല് സമയം കളയണ്ട ” അയാൾ പറഞ്ഞു.
അയാളെ ഒന്ന് ചിരിച്ച് കാണിച്ച് ഭൈമി സ്ഥലം കാലിയാക്കി.അവിടെന്ന് മാറിയ ഭൈമി നേരെ ചെന്നത് അദ്രിയുടെയും ജോയലിന്റെയും അടുത്തേക്കാണ്. എടാ നീയും ഇവളുംകൂടി വേഗം പോയി അച്ഛനെ വിളിച്ചിട്ട് വാ, വേറെ ആരോട് പറഞ്ഞാലും ഇതിൽ ഞാൻ പെടും, വേഗം ചെല്ല്, ഇപ്പോ മുഹൂർത്തമാവും ” അദ്രി പറഞ്ഞു.ഭൈമിയും ജോയലും പോയതും അദ്രി ആ കൊട്ടയുടെ മൂടി എടുത്ത് മാറ്റി.ഉള്ളിലേക്ക് നോക്കിയ അദ്രി ഷോക്കായി പോയി.പെട്ടെന്ന് തലയുടെ പുറകിൽ എന്തോ ശകതമായി പതിഞ്ഞതും കൈ തലയുടെ പുറകിലേക്ക് വച്ചു അദ്രി നിലത്തേക്ക് വീണു പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തലയുടെ പുറകിൽ ശക്തമായ വേദനക്കിടയിലും അദ്രി അവന്റെ കണ്ണുകൾ വലിച്ച് തുറന്നു.തലക്ക് കൈ താങ്ങി അദ്രി പതുക്കെ എഴുന്നേറ്റ് ഇരുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന് അവൻ ഓർക്കാൻ ശ്രമിച്ചു. എല്ലാം ഒരു മിന്നായംപോലെ അവന്റെ മനസ്സിലേക്ക് ഓടി എത്തി.പതുക്കെ ചുറ്റും നോക്കിയ അദ്രി, താൻ ഇപ്പഴുള്ളത് തന്റെ ഹോട്ടൽ റൂമിലാണെന്ന് മനസ്സിലാക്കി, അടുത്ത് ആരോ കിടക്കുന്നതുപോലെ തോന്നിയതും അദ്രി സൈഡിലേക്ക് നോക്കി.ആ കാഴ്ച അവന്റെ സപ്തനാടികളെയും തളർത്തി കഴിഞ്ഞു.

സാരി ഉടുത്ത ഒരു പെണ്ണുകുട്ടി അവന്റെ ബെഡിൽ അവന്റെ തൊട്ടരികിൽ കിടക്കുന്നു.അദ്രി ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.രണ്ടും കൈയും തലക്ക് താങ്ങിഅവൻഭിത്തിയിലേക്ക്ചാരിനിന്നുപോയി.ദൈവമേ……….. ഇത് ആരാ……….ഞാൻ എങ്ങനാ തിരിച്ചു റൂമിൽ വന്നത്……..എന്താ ഇവിടെ നടക്കുന്നത്…….. ” അദ്രിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ വന്നു നിറഞ്ഞു.
ഒടുവിൽനടന്നതൊക്കെഒന്ന്ആലോചിച്ചുനോക്കിയപ്പോൾ ഇത് തനിക്കിട്ടുള്ള പണിയാണെന്ന് അവന് മനസ്സിലായി.

പെട്ടെന്ന് തന്നെ അവൻ കൈയിൽ അവന്റെ ഫോൺ തിരിഞ്ഞു, ഒടുവിൽ ടേബിളിരിക്കുന്ന ഫോൺ കണ്ടതും, ഒറ്റ കുത്തിപ്പിന് ഫോൺ എടുത്ത്.
ഫോണിന്റെ ലോക്ക് കഴിച്ചതും, അതിൽ ജോയലിന്റിന്റെയും ഭൈമിയുടെയും ഒരുപാട് മിസ്സ്ഡ് കോൾസ് ഉള്ളത്‌ അവൻ കണ്ടു.ഒട്ടും സമയം പാഴാക്കാതെ അദ്രി ജോയലിനെ വിളിച്ചു.ഒറ്റ റിങ്ങിൽ ജോയൽ ഫോൺ എടുത്തു.നീ ഇത് എവിടാണ്, എത്ര വട്ടം വിളിച്ചു, നിന്റെ അച്ഛനും കുറെ തവണ നിന്നെ അന്വേഷിച്ച് വന്നു. നീ ഇത് എവിടെയാ ഇവിടെ ഇനി അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കി ഇല്ല, ഇവിടെ ആകെ പ്രേശ്നമാണ്.ശിവയുടെ താലികെട്ട് കഴിഞ്ഞു, പക്ഷെ ഋഷിയുടെ ചേച്ചിയെ കാണാനില്ല, എല്ലാവരും ആ കുട്ടിയെ അന്വേഷിച്ച് നടക്കുവാണ് ” ജോയൽ പറഞ്ഞു.

ജോയലിന്റെ വാക്കുകൾ കേട്ടതും ഋഷി ബെഡിൽ കിടക്കുന്ന ആളെ നോക്കി. എടാ……… ആ കുട്ടി എന്റെ കൂടെയുണ്ട് ” അദ്രി പറഞ്ഞു.നിന്റെ കൂടെയോ……… അതെങ്ങനെ……
അല്ല, നീ ഇപ്പോ എവിടയാണ് ” ജോയൽ തിരക്കി.
എല്ലാം ഞാൻ പറയാം, നീ ആദ്യം ഭൈമിയെ കൂട്ടി നമ്മുടെ ഹോട്ടൽ റൂമിലേക്ക് വാ, ബാക്കി ഒക്കെ വരുന്നവഴിക്ക് പറയാം ” അദ്രി പറഞ്ഞു.”ശരി…… ഞങ്ങള് വേഗം എത്താം ” ജോയൽ പറഞ്ഞു.എടാ പിന്നെ ആ കുട്ടി എന്റെ കൂടെയുണ്ടെന്ന് അച്ഛനോട് പറഞ്ഞേക്ക്, അച്ഛനെ കൂട്ടി വേണം നീ വരാൻ, അല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ട് പോകും, അച്ഛൻ അല്ലാതെ വേറെ ഒരാള് പോലും ഒന്നും അറിയരുത് ” അദ്രി ജോയലിനെ ഓർമ്മപ്പെടുത്തി.

” നീ ടെൻഷൻ ആവണ്ട, ഞങ്ങള് വേഗം എത്താം അങ്കിളിനെ കൂട്ടി ” ജോയൽ ഫോൺ വെച്ചു.ഏത് നേരത്താണോ ഇങ്ങോട്ട്കെട്ടിയെടുക്കാൻതോന്നിയത്, ഈ കുരുക്കിൽനിന്നു ഞാൻ ഇനി എങ്ങനെ ഊരും അദ്രി മനസ്സിൽ പറഞ്ഞു.അദ്രിയുടെ നോട്ടം ബെഡിൽ കിടക്കുന്ന നേത്രയിലേക്കായി.അവൻ അവളുടെ അടുത്തേക്ക് ചെന്ന് നിലത്ത് മുട്ടുകുത്തി ഇരുന്നു.
മുഖത്തേക്ക് വീണ് കിടക്കുന്ന മുടിഴികൾ അവളുടെ മുഖത്തെ മറച്ചുവച്ചിരിക്കുകയാണ്.അദ്രി പതുക്കെ ചൂണ്ടുവിരൽകൊണ്ട് മുടി മുഖത്തുനിന്നും മാറ്റി ചെവിക്ക് പിറകിലേക്ക് വച്ചു.താമരപ്പൂവുപോലെ ഇളം റോസ് നിറത്തിലുള്ള മുഖം അവന് ദൃശ്യമായതും, ആ സൗന്ദര്യത്തിൽ ഒരു നിമിഷം അവൻ സ്വയം മറന്ന് പോയിരുന്നു.

ഒരു മാൻപെടയെപ്പോലെ കണ്ണുകൾ അടച്ചു ശാന്തമായി കിടക്കുന്ന അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല.വില്ല് പോലെ വളഞ്ഞ കട്ടിയുള്ള പുരികങ്ങളും,നിറയെ പീലികളുള്ള കണ്ണും, നീണ്ട മൂക്കും അവളുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കുന്നു.പെട്ടെന്ന് എന്തോ ഓർത്തപോലെ അദ്രി അവളെ വിളിച്ചുണർത്താൻ ശ്രമിച്ചു.” കുട്ടി……… കുട്ടി……….കണ്ണ് തുറക്ക്……… ” അദ്രി വിളിച്ചികൊണ്ടിരുന്നു.”നല്ല മയക്കത്തിലാണല്ലോ……. ഇനി ഇപ്പോ എന്താ ചെയ്യുക ” അവൻ മനസ്സിൽ ഓർത്തു.
നിലത്തുനിന്ന് എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ജഗ് എടുത്ത് അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ വെള്ളമെടുത്ത് നേത്രയുടെ മുഖത്തേക്ക് ശക്തിയിൽ ഒഴിച്ചു.

ഒന്ന് രണ്ട് വട്ടം വെള്ളം ഒഴിച്ചിട്ടും, നേത്ര ഉണർന്നില്ല.
അദ്രി അവളുടെ കൈ പിടിച്ച് പൾസ് ചെക്ക് ചെയ്തു.അത് നോർമൽ ആണെന്ന് മനസ്സിലായതും, ഏതോ മരുന്നിന്റെ എഫക്ടിലാണ് അവളുടെ മയക്കമെന്ന് അവൻ ഊഹിച്ചു.ബെഡിൽ കിടക്കുന്ന നേത്രയേ ഒരിക്കൽക്കൂടി നോക്കി.അതേ സമയം പുറത്തെ കോളിങ്ങ് ബെൽ ശബ്ദിച്ചു.അദ്രി മുന്നിലേക്ക് ചെന്ന് വാതിൽ തുറന്നപ്പോൾ പുറത്ത് യൂണിഫോമിൽ നിൽക്കുന്ന പോലീസ്‌ക്കാരെ കണ്ടതും കളിയുടെ പോക്ക് എങ്ങോട്ടാണെന്നുള്ള ധാരണ അവന് കിട്ടി കഴിഞ്ഞിരുന്നു.

” എന്താണ് സാറെ അകത്ത് പരുപാടി ” പോലീസ് ഇൻസ്‌പെക്ടർ ചോദിച്ചു. അത് എന്താണെന്ന് സാറിനെ ഇങ്ങോട്ട് അയച്ചവര് പറഞ്ഞിട്ടുണ്ടാകുമല്ലോ ” അദ്രി ചോദിച്ചു.എന്നെ ഇങ്ങോട്ട് ആരും അയച്ചതല്ല, ഇവിടെ പീഡനം നടക്കുന്നു എന്ന് ഒരു ഇൻഫർമേഷൻ കിട്ടിട്ട് വന്നതാണ്, സർ ഒന്ന് മാറിയാൽ ഞങ്ങൾക്ക് അകത്തോട്ട് കയറമായിരുന്നു ” ഇൻസ്‌പെക്ടർ പറഞ്ഞു.അദ്രി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. മാറി നിൽക്ക് അങ്ങോട്ട് ” ഇൻസ്‌പെക്ടർ അദ്രിയെ പിടിച്ച് അകത്തേക്ക് തള്ളി.
റൂമിലേക്ക് കയറിയ പോലീസുകാർക്ക് അകത്ത് കിടക്കുന്ന നേത്രയേ കണ്ടതും,തപ്പി വന്നത് എന്തോ കൈയിൽ കിട്ടിയ സന്തോഷമായിരുന്നു മുഖത്ത്.

“എന്താ മോനെ കലാപരിപാടി കഴിഞ്ഞിട്ടുള്ള ക്ഷീണത്തിൽ ഉറങ്ങിപോയതാണോ ” ഇൻസ്‌പെക്ടർ അദ്രിയോട് ചോദിച്ചു. ദേ സാറെ മര്യാദക്ക് സംസാരിക്കണം” അദ്രി ഇൻസ്‌പെക്ടറോട് ചൂടായി.നിന്ന് തിളയ്ക്കാതെടാ ചെക്കാ,നിനക്ക് കാണിക്കാം ഞാൻ പറയുന്നതിലാണ് കുഴപ്പം.
എടൊ ഈ കുട്ടിയെ വിളിച്ച് എഴുന്നേൽപ്പിക്ക് ” കൂടെ ഉള്ള വുമൺ പോലീസ് കോൺസ്റ്റബിനോട് ഇൻസ്‌പെക്ടർ പറഞ്ഞു.അവരെ നേത്രയേ തട്ടി വിളിച്ചിട്ടൊന്നും നേത്ര ഉണർന്നില്ല. കുറച്ച് വെള്ളമെടുത്ത് മുഖത്തേക്ക് തളിക്ക് ” ഇൻസ്‌പെക്ടർ പറഞ്ഞു.

അവര് വെള്ളമെടുത്ത് തളിച്ചതും നേത്ര പതിയെ കണ്ണ് തുറന്നു.എന്താണ് തനിക്ക് ചുറ്റും നടക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല നേത്ര അപ്പൊ.അവൾ ചുറ്റും നോക്കി, യൂണിഫോമിട്ട പോലീസ്‌കാരെയും, പരിചയമില്ലാത്ത ഒരാളെയും കണ്ടപ്പോൾ തന്നെ നേത്ര പേടിച്ചുപോയിരുന്നു. എന്താടി നിന്റെ പേര് ” ഇൻസ്‌പെക്ടർ ചോദിച്ചു.”നേത്ര…….” നേത്ര മറുപടി പറഞ്ഞു. നിന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ, ഈ ഫീഡിൽ പുതിയതാണോ ” ഇൻസ്‌പെക്ടർ അവളോട് ചോദിച്ചു.അവള് ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

” സാറെ…….സാറിന് എന്നെ വേണേൽ അറസ്റ്റ് ചെയ്യാം, ഈ കുട്ടിയെ വെറുതെ വിട്ടേക്ക്. ഞങ്ങളെ ആരോ പെടുത്തിയതാണ്, ഈ കുട്ടി ഒന്നും അറിഞ്ഞതല്ല, ആരോ ഞങ്ങളെ മയക്കി ഇങ്ങോട്ട് കൊണ്ടുവന്നതാണ്അദ്രിപറഞ്ഞു.”ഹോ……..ഇതൊക്കെ ഞങ്ങള് സ്ഥിരം കേൾക്കാറുള്ള കഥയാണ്, മോൻ ഇതൊക്കെ ഒന്ന് മാറ്റി പിടിക്ക്.
തത്കാലം രണ്ടുപേരും സ്റ്റേഷനിലോട്ട് നടക്ക് ബാക്കി നമുക്ക് അവിടെ ചെന്നിട്ട് വിശദമായി പറയാം “ഇൻസ്‌പെക്ടർ പറഞ്ഞു” സ്റ്റേഷനിലൊട്ടോ,…….
എന്തിന് ” നേത്ര ചോദിച്ചു.

” അനാശാസ്യം………അതാണ് വകുപ്പ്…….. ” ഇൻസ്‌പെക്ടർ പറഞ്ഞു.ഇൻസ്‌പെക്ടറുടെ വാക്കുകൾ കാതിൽ പതിച്ചതും നേത്രയുടെ ഹൃദയം നിന്നുപോയിരുന്നു. ഇല്ല സർ………ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഇവിടെ എങ്ങനെ എത്തിയെന്നപോലും എനിക്കറിയില്ല, ഇന്ന് എന്റെ അനിയന്റെ വിവാഹമായിരുന്നു, ക്ഷേത്രത്തിൽ വിവാഹചടങ്ങിനിടയിൽ ആരോ എന്റെ മുഖത്തേക്ക് എന്തോ സ്പ്രൈ ചെയ്തത് മാത്രേ എനിക്ക് ഓർമ്മയുള്ളു ഇയാള് ആരാണെന്നപോലും എനിക്ക് അറിയില്ല ” നേത്ര കണ്ണിരോടെ പറഞ്ഞു” ഹോ
അപ്പോ തട്ടികൊണ്ട് വന്നുള്ള പീഡനശ്രമംമാണ് ” ഇൻസ്‌പെക്ടർ അദ്രിയോട് ചോദിച്ചു.

” ഞാൻ ആരെയും തട്ടിക്കൊണ്ടു വന്നിട്ടില്ല, വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് ” അദ്രി പറഞ്ഞു. എന്തായാലും രണ്ട് പേരും നടക്ക് ബാക്കി സ്റ്റേഷനിൽ വെച്ച് ” ഇൻസ്‌പെക്ടർ അദ്രിയെയും നേത്രയെയും റൂമിൽ നിന്ന് പുറത്തേക്ക് ഇറക്കി.
അദ്രിക്ക് ഇതിലൊന്നും വലിയ പേടി തോന്നിയില്ല, നേത്ര കരഞ്ഞുകൊണ്ട് അവരോടൊപ്പം നടന്നു.
കരഞ്ഞുകൊണ്ട് അവരോടൊപ്പം നടക്കുന്ന നേത്രയേ കണ്ടപ്പോൾ അദ്രിക്ക് സങ്കടം വന്നു.” ഇത് എനിക്ക് തന്ന പണിയാണ്, താൻ ഇതിൽ വന്ന് പെട്ടുപോയതാടോ” അദ്രി നേത്രയേ നോക്കി മനസ്സിൽ പറഞ്ഞു.

ഹോട്ടലിന്റെ വെളിയിൽ ഒരു വലിയ ആളുകൂട്ടം തന്നെ ഉണ്ടായിരുന്നു.നേത്ര ജീപ്പിലേക്ക് കയറി, പുറകേ അദ്രി കയറാൻ തുടങ്ങിയതും ജോയലിന്റെ കാർ അവിടേക്ക് വന്നു.വണ്ടി നിന്നതും മുരളി ഡോർ തുറന്ന് അദ്രിയുടെ അടുത്തേക്ക് ഓടി എന്താ മോനെ…….. എന്താ പറ്റിയെ…… നേത്ര എവിടെ ” മുരളി ആകുലതയോടെ ചോദിച്ചു.
അദ്രി ജീപ്പിനകത്തേക്ക് നോക്കിയതും മുരളി അങ്ങോട്ട് നോക്കി.കരഞ്ഞിരിക്കുന്ന നേത്രയേ കണ്ടതും മുരളിയുടെ മനസ്സ് പിടിഞ്ഞു.എന്താ അദ്രി ഇതൊക്കെ…….. എന്തിനാ പോലീസ് നിങ്ങളെ കൊണ്ടുപോകുന്നത് ” മുരളി ചോദിച്ചു.

” താൻ ആരാ…….. “ഇൻസ്‌പെക്ടർ ചോദിച്ചു.
ഇത് എന്റെ മോനാണ് ” മുരളി പറഞ്ഞു.നേത്ര ഞെട്ടി മുരളിയേയും അദ്രിയെയും നോക്കി. നിങ്ങള് വണ്ടി എടുത്ത് സ്റ്റേഷനിലേക്ക് വാ, അവിടെ ചെന്നിട്ട് സംസാരിക്കാം ” ഇൻസ്‌പെക്ടർ പറഞ്ഞു.മുരളിയുടെ കണ്മുന്നിൽ നിന്നും പോലീസ് ജീപ്പ്അവരെയുംകൊണ്ട് ചീറി പാഞ്ഞു പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പോലീസ് സ്റ്റേഷൻസാറെ ഇവര് ഒരു തെറ്റും ചെയ്തിട്ടില്ല, രണ്ടും പരസ്പരം അറിയാവുന്നവരാണ്, സാറ് ഇതൊരു പ്രേശ്നമാക്കരുത് ” മുരളി പറഞ്ഞു.
സർ ഞാൻ ഒരു ലോയറാണ്, പരസ്പരം അറിയാവുന്ന ഒരു സ്ത്രീയും പുരുഷനും ഒരു റൂം ഷെയർ ചെയ്തതിൽ എന്താ തെറ്റ് ഉള്ളത്‌, അത് കോടതി പോലും അംഗീകരിച്ചിട്ടുള്ള കാര്യമാണ്”
ഭൈമി പറഞ്ഞു.ഈ കുട്ടി പറയുന്നുണ്ടല്ലോ ഇവനെ അറിയില്ലെന്ന്, അപ്പോ പിന്നെ എങ്ങനെ ശരിയാകും ” ഇൻസ്‌പെക്ടർ ചോദിച്ചു.

” ഇവര് തമ്മിൽ കണ്ടിട്ടില്ല സാറെ, ഇവൻ ബാംഗ്ലൂരാണ്, കല്യാണത്തിന് വേണ്ടി ഇന്നലെയാണ് എത്തിയത്,അതുകൊണ്ട് നേത്രക്ക് ഇവനെ അറിയില്ല ” മുരളി പറഞ്ഞു.ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടീട്ടാണ് ഞങ്ങള് ചെക്കിങ്ങിന് ചെന്നത്, ഇതിപ്പോ കേസക്കാതെ വിടാൻ പറ്റില്ലല്ലോ ” ഇൻസ്‌പെക്ടർ പറഞ്ഞു.സർ പ്ലീസ്………..ഇത് ഞങ്ങളുടെ ഫാമിലിയോടുള്ള പ്രേശ്നത്തിന്റെ പേരിൽ ആരോ മനഃപൂർവം ചെയ്തതാണ് “മുരളി പറഞ്ഞു.ഒരു കാര്യം ചെയ്യ്, ഈ കുട്ടിയുടെ വീട്ടുകാരെ വിളിക്ക് അവർക്ക് കേസ് ഇല്ലെന്ന് എഴുതിതന്നാൽ ഞാൻ ഇവരെ വിട്ടേക്കാം, ഇല്ലെങ്കിൽ ഞാൻ നാളെ ഇതിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരും ” ഇൻസ്‌പെക്ടർ പറഞ്ഞു.

മുരളി അദ്രിയെ നോക്കി അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്നു.നേത്ര കരഞ്ഞു കരഞ്ഞു കണ്ണിര് വറ്റിയ അവസ്ഥയിലാണ്.നേത്രയുടെ വീട്ടിൽ അറിഞ്ഞാൽ തറവാട്ടിലും അറിയും, പിന്നീട് അത് വലിയൊരു പ്രേശ്നമാകും, ഇവിടെ പ്രതിസ്ഥാനത്ത് അദ്രി ആയകൊണ്ടുതന്നെ ഊതി പെരുപ്പിക്കാൻ ആളുകൾ ഒരുപാട് കാണും ” അങ്കിൾ……ആ കുട്ടിയുടെ വീട്ടിൽ അറിയിക്കാതെ പറ്റില്ല, അല്ലാതെ ഇവിടുന്ന് ഇവരെ വിടില്ല, അങ്കിൾ എത്രയും പെട്ടെന്ന് ആ കുട്ടിയുടെ അച്ഛനെ വിളിക്ക് ” ഭൈമി പറഞ്ഞു.

മുരളി വേണുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു, കൂട്ടത്തിൽ പ്രഭയോടും കാര്യങ്ങൾ അവതരിപ്പിച്ചു.
അധികം താമസിക്കാതെ വേണുവും ഋഷിയും ശ്രീധരനും ഹരീഷും സ്റ്റേഷനിൽ എത്തി.വേണുവിനെ കണ്ടതും നേത്ര ഓടി അയാളുടെ ദേഹത്തേക്ക് വീണ് പൊട്ടിക്കരയാൻ തുടങ്ങി.വേണു മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.ഹരീഷ് പോലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ ഇൻസ്‌പെക്ടറോട് കാര്യങ്ങൾ സംസാരിച്ച് എല്ലാം അതിന്റെതായ രീതിയിൽ തീർത്തു.

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതും അദ്രി ജോയലിന്റെ വണ്ടിയിലേക്ക് കയറാൻ ഒരുങ്ങി.നീ ഒന്ന് അവിടെ നിന്നേ ” ശ്രീധരൻ അവനെ പുറകിൽ നിന്ന് വിളിച്ചു.
അദ്രി തിരിഞ്ഞ് അയാളെ നോക്കി.”നിന്നെയും കൂട്ടി തിരികെ ചെല്ലാനാണ് അമ്മ പറഞ്ഞത്, അതുകൊണ്ട് വണ്ടി എടുത്ത് ഞങ്ങടെ പുറകെ പോര് ” ശ്രീധരൻ പറഞ്ഞു.അദ്രി മുരളിയെ നോക്കി,അമ്മ പറഞ്ഞതല്ലേ, അവിടെ വരെ വന്നിട്ട് പോയെക്കോ ”
മുരളി പറഞ്ഞു.അദ്രി ജോയലിന്റെ വണ്ടിയിലേക്ക് കയറി.മുരളി ശ്രീധരന്റെ ഒപ്പം ഹരീഷിന്റെ കാറിൽ കയറി.വേണുവും നേത്രയും ഋഷിയും അവരുടെ കാറിലും കയറി.വണ്ടികൾ മൂന്നും നിരനിരായി കല്യാണം നടന്ന ക്ഷേത്രത്തിലേക്ക് തിരിച്ചു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഋഷിയുടെ വണ്ടിയാണ് ആദ്യം അങ്ങോട്ട് എത്തിയത്.
വണ്ടി വന്നു നിന്നതും അവിടെഇവിടെയായി ഇരുന്നവരൊക്കെ എഴുന്നേറ്റു.ഋഷി ഡ്രൈവിങ്ങിൽ സീറ്റിൽ നിന്ന് ഇറങ്ങി, പുറകിലെ ഡോർ തുറന്നതും വേണു ഇറങ്ങി, പുറകേ നേത്രയും.നേത്രയേ കണ്ടതും ശ്രീജ കാറിന്റെ അടുത്തേക്ക് ഓടി വന്നു.
“മോളെ……….” ശ്രീജ കണ്ണിരോടെ അവളെ മാറോട് ചേർത്തു.അടുത്ത വണ്ടി വന്നു നിന്നതും അതിൽ നിന്നും മുരളിയും ശ്രീധരനും ഹരീഷും ഇറങ്ങി.അടുത്ത് വണ്ടിയിൽനിന്ന് അദ്രി ഇറങ്ങിയതും.അഭിഷേക് ഒറ്റ കുതിപ്പിന് അദ്രിയുടെ അടുത്ത് എത്തി അവന്റെ മുഖം അടച്ച് ഒരെണ്ണം കൊടുത്തു.അദ്രി അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ അവന് അത് അത്ര കാര്യമാക്കിയില്ല.

” നീ ഒരു നെറികെട്ടവനാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം, പക്ഷെ സ്വന്തം കുടുംബത്തിൽ കയറി ഈ തോന്ന്യവാസം കാണിക്കുമെന്ന് ഓർത്തില്ല ” അഭിഷേക് പറഞ്ഞു. നാട്ടുകാരും കുടുംബക്കാരും മറന്ന് തുടങ്ങിയതൊക്കെ ഓർമിപ്പിക്കാനാണോ നീ ഇങ്ങോട്ട് വന്നത് ” ദേവൻ ചോദിച്ചു.നിനക്ക് അല്ലായിരുന്നോ നിർബന്ധം ഇവനെ കല്യാണത്തിന് വിളിക്കണമെന്ന് എന്നിട്ട് ഇപ്പോ കണ്ടില്ലേ അവൻ തനി നിറം കാണിച്ചത് ” ശ്രീധരൻ മുരളിയോട് കയർത്തു.വേണ്ട വല്യച്ചാ അച്ഛനെ ഒന്നും പറയണ്ട,അച്ഛൻ തെറ്റൊന്നും ചെയ്തിട്ടില്ല.
എനിക്ക് നിങ്ങളോടാരോടും മറുപടി പറയാനും ഇല്ല, പറഞ്ഞാലും നിങ്ങളാരും വിശ്വസിക്കില്ലെന്ന് എനിക്ക് അറിയാം.എന്നെ വിശ്വസിക്കാൻ പറഞ്ഞു കാല് പിടിക്കാൻ എനിക്ക് സൗകര്യം ഇല്ല”

അദ്രി നടന്ന് വേണുവിന്റെയും ഋഷിയുടെയും അടുത്തെത്തി. ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങളെ രണ്ടുപേരെയും ആരോ ട്രാപ് ചെയ്തതാണ്, അത് ആരാണെന്നോ, എന്താണ് സത്യത്തിൽ സംഭവിച്ചതെന്നോ എനിക്ക് അറിയില്ല, അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്തു നിന്നും അങ്കിളിന്റെ കുടുംബത്തിന് ഉണ്ടായ മാനകേടിന് ഞാൻ മാപ്പ് ചോദിക്കുവാ ” അദ്രി വേണുവിന്റെ മുന്നിൽ കൈ കൂപ്പിനീ മാപ്പ് പറഞ്ഞതുകൊണ്ട് ആ കുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ട് മാറുവോ അദ്രി ” ജയപ്രഭാ ചോദിച്ചു.അദ്രി ഒന്നും മിണ്ടാതെ നിന്നു.
ഋഷിയോടും കുടുംബത്തോടും ഞാൻ എന്ത് സമാധാനം പറയും, എന്റെ കൊച്ചുമകൻ കാണിച്ച തെറ്റിന് ഞാൻ എങ്ങനെയാണ് അവരോട് ക്ഷമ ചോദിക്കേണ്ടത്, നീ പറയ് ” പ്രഭയുടെ ചോദ്യങ്ങൾ അദ്രിയുടെ ഉത്തരം മുട്ടിച്ചു.

” മാപ്പ് പറഞ്ഞാൽ ഉണ്ടായ ചീത്തപ്പേര് മാറുവോ,
ഇവന് പിന്നെ ഇതൊന്നും കേൾക്കേണ്ടി വരില്ല. ഒരു പെണ്ണിന്റെ പേരിൽ കളങ്കം വന്നാൽ അത് ആയുസ്സ് മുഴുവൻ നിൽക്കും.ഒന്നാമത് ഇവള് ഒരു വിധവയാണ്, രണ്ടാമത് ജാതകത്തിൽ ചൊവ്വാ ദോഷം, ഇനി ഇങ്ങനെ ഒരു ചീത്ത പേര് കേട്ട സ്ഥിതിക്ക് ഇവൾ എങ്ങനെ വെളിയിൽ ഇറങ്ങി നടക്കും, ഇനി നല്ല കുടുംബത്തിൽ നിന്ന് ഇവൾക്ക് ഒരു ആലോചന വരുവോ ” ജലജ ചോദിച്ചു.
ജലജയുടെ വാക്കുകൾ കേട്ടതും ശ്രീജ പൊട്ടിക്കരഞ്ഞു.” നീ ഒന്ന് മിണ്ടാതിരിക്ക്‌ ജലജേ ” സുരേഷ് അവരെ വിലക്കി.

ജലജ പറഞ്ഞതിൽ എന്താ തെറ്റ്,ഇവള് മൊത്തത്തിൽ ഒരു ഐശ്വര്യം ഇല്ലാതെ കുട്ടിയാണ്, കല്യാണം കഴിഞ്ഞ് രണ്ടാം നാൾ ആ ചെറുക്കനെ കുരുതി കൊടുത്തു.ഇന്ന് ഋഷിയുടെ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് എത്രവട്ടം ജലജ പറഞ്ഞു, അപ്പോഴൊക്കെ ആദിയും ഋഷിയും കൂടി ജലജയെ ചീത്ത പറഞ്ഞു.എങ്ങനെ നടക്കേണ്ടേ കല്യാണമായിരുന്നു, ഇതിപ്പോ പേരിന് ഒരു താലി കെട്ട് കഴിഞ്ഞതല്ലാതെ എന്തെങ്കിലും ഒരു ചടങ്ങ് മര്യാദക്ക് ചെയ്യാൻ പറ്റിയോ ” ഗോപികയുടെ അമ്മ ഷീല പറഞ്ഞു.ഗോപികയുടെ അമ്മയുടെ വാക്കുകൾ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്നതുപോലെ തോന്നി നേത്രക്ക്.

“ഞാൻ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, എന്റെ ഋഷിയുടെ കല്യാണം ഏറ്റവും ഭംഗിയായി നടക്കണമെന്ന് മാത്രേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു, അതിന് വേണ്ടി മനസ്സുരുകി പ്രാത്ഥിച്ചിട്ടേ ഉള്ളൂ”
നേത്ര വാവിട്ട് കരഞ്ഞുകൊണ്ട് എല്ലാവരോടുമായി തൊഴുതുകൊണ്ട് പറഞ്ഞു.” നിനക്ക് അവന്റെ കല്യാണംനന്നായിനടക്കാൻആഗ്രഹമുണ്ടായിരുന്നുവെങ്കിൽ ഇതിൽ നിന്ന് എല്ലാം ഒഴിഞ്ഞു മാറി നിന്നേനെ, അല്ലാതെ കെട്ടിയൊരുങ്ങി വന്ന് നിൽക്കുവല്ല വേണ്ടത് “ഷീല പറഞ്ഞു. മനസ്സുകൊണ്ട് പ്രാർത്ഥിച്ചിട്ട് മാത്രം കാര്യമില്ല പ്രവർത്തികൊണ്ട് അത് ചെയ്ത കാണിക്കണം, എങ്കിലേ ദൈവം പോലും പ്രാർത്ഥന കേൾക്കു ” ജലജ പറഞ്ഞു.

ഒന്ന് നിർത്തുന്നുണ്ടോ എല്ലാവരും “അത്രയും നേരം എല്ലാം കേട്ടുകൊണ്ട് നിന്നവേണുപൊട്ടിത്തെറിച്ചു.ഇനി ഒരു അക്ഷരം എന്റെ കുഞ്ഞിനെപ്പറ്റി പറഞ്ഞാൽ ആരായാലുംഞാൻകേട്ടുനിൽക്കുമെന്ന്കരുതണ്ട.അവളുടെ നിർഭാഗ്യം കൊണ്ട് ജീവിതത്തിൽ പലതും സംഭവിച്ചു പോയിട്ടുണ്ട്, അതിനൊക്കെ എന്റെ കുട്ടി എങ്ങനെയാണ് കാരണകാരി ആകുന്നത്. ഇനി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്, എല്ലാം അറിഞ്ഞിട്ടും മറച്ച് വച്ച് ആ കല്യാണം നടത്തിയത് ഞാനാണ്. ആ തെറ്റിന് എന്റെ കുട്ടിയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞാലും തീരില്ല ” വേണു നേത്രയുടെ നെറുകയിൽ തലോടി.

നേത്ര വേണുവിന്റെ മാറിലേക്ക് ചാരി എങ്ങലടിച്ചു കരഞ്ഞു.എല്ലാം കണ്ടും കെട്ടും എല്ലാവരും നിശബ്ദരായി നിന്നു.നേത്രയുടെ കാര്യങ്ങൾ എല്ലാം അദ്രിക്ക് പുതിയ അറിവ് ആയിരുന്നു.വേണുവിന്റെ മാറിൽ ചാരി തേങ്ങി കരയുന്ന നേത്രയോട് അവന് അലിവ് തോന്നി.ഭാമ അദ്രിയുടെ മുന്നിലേക്ക് വന്നു.
” ഈ പാപമൊക്കെ നീ എവിടെ കൊണ്ട് തീർക്കും അദ്രി,ഈ കുട്ടിയുടെയും ഈ കുടുംബത്തിന്റെ കണ്ണുനീരിന് നീ എന്ത് സമാധാനം പറയും, ദൈവംപോലും നിന്നോട് പൊറുക്കില്ല ” ഭാമ പറഞ്ഞു.” ഇയാൾക്ക് അല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണീരിന് ഒരു വിലയുമില്ലല്ലോ, അത് ഒരു ഹരമല്ലേ, ഇപ്പോ അച്ഛന് സമാധാനമായോ ” ശിവ ചോദിച്ചു.

” ക്ഷമിക്കാൻ കഴിയാത്ത തെറ്റുകളാണല്ലോ അദ്രി നീ ചെയ്തുകൂട്ടുന്നതൊക്കെ, ഇതിനൊന്നും നീ മാപ്പ് അർഹിക്കുന്നില്ല ” പ്രഭ പറഞ്ഞു. നിനക്ക് പോലീസും ജയിലും ഒന്നും പുതിയതല്ലെന്ന് അറിയാം, പക്ഷെ ഞങ്ങൾക്ക് അതൊക്കെ പുതിയതാണ് അതുകൊണ്ട് ഇനി ഋഷിയുടെ കുടുംബത്തേക്കൂടി അതിലേക്ക് വലിച്ചിടാൻ കഴിയാത്തത്കൊണ്ടാണ് കേസ് പറഞ്ഞു അവസാനിപ്പിച്ചത് ” അഭിഷേക് പറഞ്ഞു മോളെ……… അദ്രി ചെയ്ത തെറ്റിന് മോളോട് മുത്തശ്ശി മാപ്പ് ചോദിക്കുവാണ്.ഒരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല അവൻ ചെയ്ത തെറ്റ്, എങ്കിലും മോള് പൊറുക്കണം “പ്രഭ നേത്രയുടെ കൈയിൽ പിടിച്ചു.

” അങ്ങനെ ഒരു മാപ്പ് പറഞ്ഞാൽ എല്ലാം തീരുവോ, ഇനി ആയുസ് ഉള്ള കാലംവരെ ഇവളും ഞങ്ങളുടെ കുടുംബവും ഈ ചീത്ത പേര് സഹിക്കേണ്ടേ, എന്റെ മകൾക്ക് രണ്ട് പെൺകുട്ടികളാണ് അവരുടെ ഭാവി കൂടി ഇവള് തുലച്ചില്ലേ ” ഷീല പറഞ്ഞു.ഷീല പറഞ്ഞു നിർത്തിയതും ആദി ഗോപികയുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു.” ഇത് നിന്റെ അമ്മ പറഞ്ഞതിന് നിനക്കുള്ള സമ്മാനം, ഇനിയും നിന്റെ അമ്മയുടെ വാ തുറന്നാൽ നീ ഇനിയും വാങ്ങിക്കും.
എന്റെ മക്കളുടെ ഭാവി നോക്കാൻ എനിക്ക് അറിയാം, അതിൽ ആരും ടെൻഷൻ അടിക്കണ്ട ” ആദി പറഞ്ഞു.” നീ എന്റെ മകളെ തല്ലാറായോ ……..? നിന്റെ കൈക്കരുത്ത് എന്റെ കുഞ്ഞിന്റെ ദേഹത്ത് തീർക്കണ്ട.ഇവളെ പറഞ്ഞാൽ നിനക്ക് അത്രക്ക് കൊള്ളുവോ ” ഷീല ചോദിച്ചു.

” എനിക്ക് കൊള്ളും കാരണം അവൾ എന്റെ കൂടപ്പിറപ്പാണ്, ഇനി ഒരു അക്ഷരം അവളെപ്പറ്റി പറഞ്ഞാൽ, പോകുമ്പോൾ നിങ്ങളുടെ മോളെയും കൊണ്ടുപൊക്കോണം ” ആദി പറഞ്ഞു.വേണു മാഷ് ഇതൊക്കെ കണ്ടല്ലോ അല്ലേ, ഇങ്ങനെയാണോ മക്കളെ വളർത്തുന്നത്.കണ്ടോ…….. നീ കാരണം എന്തൊക്കെ, പ്രശ്നങ്ങളാണ് ഇവിടെ ഉണ്ടാകുന്നതെന്ന് കണ്ടോ, നിന്റെ പേര് പറഞ്ഞു മാത്ര ഇവര് തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടാകുന്നത് ” ഷീല നേത്രയോട് പറഞ്ഞു.നേത്ര വേണുവിന്റെ മാറിൽനിന്ന് എഴുന്നേറ്റ് രണ്ട് കൈകൊണ്ടും മുഖം തുടച്ചു. ഇനി ഞാൻ കാരണം ആരും വേദനിക്കില്ല, എന്റെ ശല്യം ഇവിടെ ആർക്കും ഉണ്ടാവില്ല ” നേത്ര തിരിഞ്ഞ് അമ്പലകുളം ലക്ഷ്യം വെച്ച് ഓടി.

നേത്ര എന്താ ചെയ്യാൻ പോകുന്നതെന്ന് അറിയാതെ എല്ലാവരും നിശ്ചലരായി നിന്നു.ഓടി മുന്നിലേക്ക് വന്ന നേത്രയുടെ വലതുകൈയിൽ അദ്രി പിടുത്തമിട്ടു.
ബ്രേക്ക്‌ ഇട്ടതുപോലെ നേത്ര നിന്നു.എന്റെ കൈയിൽ നിന്ന് വിട് ” നേത്ര അദ്രിയോട് പറഞ്ഞു. വാ ഇവിടെ………… ” അദ്രി അവളെവിളിച്ചുകൊണ്ട് എല്ലാവരുടെയും മുന്നിലേക്ക് ചെന്നു. ഞാൻ അറിയാതെയാണെങ്കിലും ഇവളോട് ഒരു തെറ്റ് ചെയ്തു,ആ തെറ്റിന് ഞാൻ തന്നെ പരിഹാരം കണ്ടോളാം ” അദ്രി നേത്രയേ വലിച്ചോണ്ട് ആൽമരചുവട്ടിലേക്ക് ചെന്നു.ആൽമരത്തിൽ കെട്ടിയിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി വലിച്ചെടുത്ത് നിമിഷനേരംകൊണ്ട് അവൻ നേത്രയുടെ കഴുത്തിലേക്ക് ചാർത്തി.അദ്രിയുടെ പ്രവർത്തി എന്താണെന്ന് നേത്ര തിരിച്ചറിയുന്നതിന് മുൻപ് തന്നെ അവൻ അമ്പലത്തിലെ ദേവിയെ സാക്ഷിയാക്കി ആ താലി ചരട് അവളുടെ കഴുത്തിൽ കെട്ടിക്കഴിഞ്ഞിരുന്നു.

തുടരും

നേത്രയും അദ്രിയും കണ്ടുമുട്ടിയില്ലെന്നുള്ള പരാതി ഞാൻ പരിഹരിച്ചിട്ടുണ്ട്.