The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന.എൻ
ചുറ്റും കൂടിയവരെല്ലാം കണ്ണുകളടച്ച് ജപമന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കൈകൾ കൂപ്പി പ്രാർത്ഥിച്ച് കൊണ്ടിരുന്നു..നായകളുടെ ഓരിയിടലും, ശക്തമായ കാറ്റും, ഇടിയും മിന്നലും, മറ്റു ജന്തു പ്രാണികളുടെ അപശബ്ദങ്ങളും കേട്ടെങ്കിലും, അവർ മനസാന്നിദ്ധ്യം കൈവിടാതെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടേയിരുന്നു.. ചുറ്റിലും മന്ത്രങ്ങളുടെ മാറ്റൊലി മാത്രം, പെട്ടന്ന് എല്ലാ അപശബ്ദങ്ങളും ദുഃസൂചനകളും എല്ലാം നിന്നു..
എല്ലാവരും മന്ത്രോചാരണങ്ങൾ നിർത്തി കണ്ണുകൾ തുറന്ന് വിഷ്ണു ദത്തൻ നമ്പൂതിരിയെ നോക്കി,
“ഇല്ല.. അവൾ വന്നില്ല, സമയമാകുന്നൊള്ളൂ, എല്ലാവരും കണ്ണടച്ച് പ്രാർത്ഥിച്ച് കൊള്ളൂ..” ഇത്രയും പറഞ്ഞ് അദ്ദേഹം കണ്ണുകളടച്ച് അഗ്നിമിത്രയെ ആവാഹന കളത്തിലേക്ക് കൊണ്ട് വരാൻ, മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് ഭസ്മവും നെയ്യും മാറി മാറി ഹോമ കുണ്ഡത്തിലേക്ക് ഇട്ട് കൊണ്ടേ ഇരുന്നു,
ഹോമകുണ്ഡത്തിൽ നിന്നും തീ ആളി കത്തി, ഭീമാകാരമായ അട്ടഹാസം ചുറ്റിലും പ്രതിധ്വനിച്ചു.. കാറ്റും മിന്നലും ഇടിയും വീണ്ടും വർശിക്കാൻ തുടങ്ങി, അഗ്നിമിത്ര അവളുടെ സാന്നിധ്യം അറിയിച്ചു,പെട്ടന്ന് ഒരാളുടെ നിലവിളി കേട്ട് എല്ലാവരും ഞെട്ടി തരിച്ചു.. മന്ത്രങ്ങളുടെ ഉരുവിടലും പ്രാർത്ഥനയും ഒരു നിമിഷം മുറിഞ്ഞ് പോയി, എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി..അതാ അവിടെ, ആവാഹന കളത്തിന്റെ നടുവിലേക്ക് ഒരാൾ മറിഞ്ഞ് വീണു..”ആരാണത്..??””ശബരീഷ്.. അത് ശബരീഷാണ്”ആരൊക്കെയോ പറയുന്നത് കേട്ടു..
അവന്റെ ദേഹത്തെല്ലാം ആവാഹന കളത്തിന്റെ ചായങ്ങൾ പടർന്നിരിക്കുന്നു, ശക്തമായ കാറ്റിൽ മാവിലകളും കുരുത്തോലകളും ആടിയുലഞ്ഞ് കൊണ്ടിരുന്നു, ഹോമകുണ്ഡത്തിൽ നിന്നും തീ പാറി, വിളക്ക് പോലുള്ള ഒരു രൂപം ഹോമകുണ്ഡത്തിൽ നിന്നുയർന്ന് അവന് നേരെ വന്നു,
ഭയത്താൽ അവൻ കളത്തിലൂടെ പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.. തീയിലുള്ള രൂപം അവന് നേരെ അടുത്ത് കൊണ്ടിരുന്നു, ഭയന്ന് എണീറ്റ് പോകാൻ മുതിർന്ന ശബരീഷിനെ തടഞ്ഞ് കൊണ്ട് വിഷ്ണു ദത്തൻ നമ്പൂതിരി പറഞ്ഞു:”അരുത്.. ഇപ്പോൾ താങ്കൾ എണീക്കരുത്.. അഗ്നിമിത്രയുടെ ആത്മാവിന്റെ സാമീപ്യം അടുത്ത് കൊണ്ടിരിക്കുകയാണ്.. ഇപ്പോൾ താങ്കൾ ഇവിടെ നിന്നും പിന്തിരിഞാൽ ഇനിയൊരു തവണകൂടി അവളെ ആവാഹിക്കുന്നത് ഒരു പക്ഷേ അസാധ്യമായി വരാം.. താങ്കളുടെ സാമീപ്യം ഇപ്പോൾ ഇവിടെ അനിവാര്യമാണ്, അത് കൊണ്ട് ധൈര്യത്തോടെ നാമം ജപിച്ച് അവിടെ തന്നെ ഇരുന്ന് കൊള്ളൂ..”
തിരുമേനിയുടെ നിർദ്ദേശ പ്രകാരം അവൻ അവിടെ തന്നെ ഇരുന്നു..വിഷ്ണു ദത്തൻ നമ്പൂതിരിയുടെ ആവാഹനത്തിന്റെ ശക്തി കൊണ്ടോ, ശബരീഷ് ആ ആവാഹന കളത്തിൽ ഉണ്ടായത് കൊണ്ടോ മിത്ര കളത്തിലെത്തി..അവൾ സ്വന്തം രൂപത്തിലായിരുന്നു എങ്കിലും, അവളുടെ കണ്ണിലെ തീക്ഷണത എല്ലാവരിലും ഭീതിയുണർത്തി..
അവൾ ശബരീഷിന് നേരെ സംഹാരരുദ്രയായി അടുത്തു എങ്കിലും, വിഷ്ണു ദത്തന്റെ അഗ്നി വലയത്തിന്റെ ബന്ധനത്തിലായി, അവൾ വിഷ്ണു ദത്തന് നേരെ തിരിഞ്ഞു,”എന്നെ വിടൂ.. എനിക്കിവനെ ഇല്ലാതാക്കണം.. എന്നേം എന്റെ ഉമറിനെയും കൊന്ന നീചനാണിവൻ, ഇവന്റെ മരണം എന്റെ കൈകൾ കൊണ്ടാക്കണം, ഇവന്റെ മരണശേഷം ഞാനായിട്ട് പൊക്കോളാം, വേറെ ആരേം ഞാൻ ഉപദ്രവിക്കില്ല..”ഇല്ല.. അഗ്നിമിത്ര.., ദൈവം കൊടുത്ത ഒരു ജീവൻ എടുക്കാൻ ഞാൻ നിന്നെ സമ്മതിക്കില്ല.. നീയൊരു നല്ല ആത്മാവായി തന്നെ തിരിച്ച് ചെല്ലണം..””സാധ്യമല്ല.. ദൈവം തന്ന മൂന്നു ജീവിൻ ഇല്ലാതാക്കിയവനാണിവൻ, അതിനാൽ തന്നെ എനിക്ക് ഇവന്റെ ജീവൻ വേണം..”ഭൂമിയിൽ കൊലപാതകങ്ങൾ നടത്തി, ഒരു ദുരാത്മാവായി ചെന്നാൽ നിനക്കവിടെ ശാന്തി ലഭിക്കുക സാധ്യമല്ല, അതിനാൽ നീ ശാന്തമായി മടങ്ങൂ..”
“ഞാൻ എന്റെ ശരീരത്തിനോടൊപ്പം ജീവിച്ചിടത്തോളം ആർക്കും ദ്രോഹം ചെയ്തിട്ടില്ല, എന്നിട്ടും ഞാനൊരു ഗതികിട്ടാത്ത ആത്മാവായെങ്കിൽ ഇവൻ.. ഇവൻ മാത്രമാണ് കാരണം, ഇവനെ ഇനിയും ജീവിക്കാർ അനുവതിച്ചാൽ എന്റെ കുഞ്ഞുങ്ങൾ ഒരു പക്ഷേ…. വേണ്ട.. വേണ്ട, ഇവനെ എനിക്ക് ഈ നിമിഷം അവസാനിപ്പിച്ചേ മതിയാകൂ..””ഇനിയും നിന്റെ തീരുമാനം അതാണെങ്കിൽ എനിക്ക് നിന്നെ തളച്ചെ മതിയാകൂ..”വിഷ്ണു ദത്തൻ അവളെ തളക്കാനുള്ള ആൾ രൂപത്തിൽ, ഏഴ് ദിവസം പ്രത്യേകം പൂജിച്ച ആണി തറക്കാനാരംഭിച്ചു..”വേണ്ടാ.. എന്നെ വിടൂ.. ഇപ്പോഴേ താങ്കൾക്ക് എന്നെ തടയാൻ സാധിക്കൂ.. ഞാൻ വരും.. എന്റെ പ്രതികാരം തീർക്കാനായി ഞാൻ വരും..എന്റെ കുഞ്ഞുങ്ങളിലൂടെ പത്ത് തലമുറകളിലായി മൂന്ന് പ്രാവിശ്യം ഞാനും ഉമറും പുനർജനിക്കും, ആ മൂന്ന് തവണയും ഞാൻ പ്രതികാരം ചെയ്യും, നിങ്ങൾക്കാർക്കും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്നത് കണ്ട് ഞാൻ രസിക്കും,
അടുത്ത മൂന്ന് പുനർജന്മങ്ങളിലും ഞാനും ഉമറും നിങ്ങളുടെയെല്ലാം പുനർജന്മങ്ങളുടെ കൺമുന്നിൽ ജീവിതം ആസ്വദിച്ച് തീർക്കും..മൂന്നാം പുനർജന്മത്തിൽ ഇതേ രൂപത്തിൽ ഇതു പോലൊരു പ്രത്യേക ദിവസത്തിൽ എല്ലാവരും ഒത്തു കൂട്ടുന്ന ദിവസം വരും, അന്ന് ഞാൻ എല്ലാവരെയും സാക്ഷ്യപ്പെടുത്തി എന്റെ പ്രതികാരം തീർക്കും..
മുപ്പത്തിമുക്കോടി ദൈവങ്ങളെ സാക്ഷി നിർത്തി ഞാൻ പറയുന്നു, അന്ന് ഞാൻ പ്രതികാരം ചെയ്യും..”ഇത്രയും പറഞ്ഞ അവളുടെ രൂപം ചെറുതായി ഒരു കുഞ്ഞു പ്രകാശമായി വാനിലേക്കുയർന്നു.അപ്പോഴേക്കും വിഷ്ണു ദത്തൻ നമ്പൂതിരി അബോധസ്ഥനായി.
കോവിലകത്തെ അംഗങ്ങളെല്ലാം പരിഭ്രാന്തരായി നിൽക്കുകയായിരുന്നു, അവർ അദ്ധേഹത്തിന്റെ മുഖത്തേക്ക് വെള്ളം തെളിയിച്ചു.മയങ്ങി എണീറ്റ ദത്തൻ നമ്പൂതിരി അവളുടെ ആത്മാവിനെ ബന്ധിപ്പിച്ച രൂപമെടുത്ത് ഒരു ചെമ്പുകുടത്തിനുള്ളിലാക്കി, ചുവന്ന പട്ടിൽ പൊതിഞ്ഞ് കോവിലകത്തിന്റെ തെക്ക് പടിഞ്ഞാറേ ഭാഗത്തുള്ള അറയുടെ തെക്കേ മൂലയിൽ മൂന്നടി കുഴിച്ച് മണ്ണിട്ട് മൂടി..ആ അറയിൽ പ്രവേശനം നിരോധിച്ചു.. അറയുടെ വാതിൽ മാന്ത്രങ്ങൾ ജപിച്ച ചരടുകൾ കൊണ്ടും, മന്ത്രാക്ഷരങ്ങൾ കൊത്തിയ തകിടുകൾ അടങ്ങിയ ഏലസുകൾ കോർത്ത ചരടാലും, മന്ത്രങ്ങളിൽ പണിതീർത്ത പൂട്ടിനാലും ബന്ധിച്ചു..അദ്ദേഹം തിരിച്ച് പോകുവാൻ നേരം ഒന്ന് പറഞ്ഞു: “മിത്രയെ ഇപ്പോൾ ഞാൻ ബന്ധിച്ചു എങ്കിലും, അവൾ പറഞ്ഞ അടുത്ത മൂന്ന് പുനർജന്മങ്ങൾ, അതിൽ നിന്നുള്ള ഇയാളുടെ രക്ഷ എനിക്ക് സാധ്യമല്ല.. അതിനാൽ ദൈവത്തെ കൂട്ട് പിടിക്കുക അല്ലാതെ വേറെ വഴിയില്ല..”
*************************
“നമ്മൾ പെൺകുട്ട്യോൾ ആയതോണ്ട് രക്ഷപ്പെട്ടു, അല്ലെ ചേച്ചീ..””നമുക്ക് അങ്ങനെ ആശ്വസിക്കാം..””അയ്യോ.. അമ്മേ.. എന്നെ പ്രേതം പിടിക്കോ.. “”എന്താ അപ്പൂ ഇത്.. കുഞ്ഞിനെ പറഞ്ഞ് പേടിപ്പിക്കാണോ, ഇല്ലാട്ടോ.. എന്റെ വൈഗ മോളെ ആർക്കും ഞാൻ കൊടുക്കില്ലാട്ടോ..””ഹി ഹി.. ഹി ഹി.. എന്താടി വൈഗേ, പേടിച്ചോ, എന്നാൽ ഇന്ന് രാത്രി പനി ഉറപ്പാ, അപ്പൊ ഇനി നാളെ സ്ക്കൂളിൽ പോകണ്ടല്ലോ..””ഹും.. ഞാൻ പേടിച്ചൊന്നും ഇല്ല.. ഞാൻ പെൺകുട്ട്യാ അതോണ്ട് എനിക്ക് പേടിക്കാൻ ഒന്നും ഇല്ല്യ.. ഏട്ടനാവും ചിലപ്പോ ശബരീഷിന്റെ പുനർജന്മം..”
തുടരും