രചന – ആയിഷ അക്ബർ
അവനെ കണ്ടതും അഞ്‌ജലിയിൽ പടർന്നതൊരു ആശ്വാസമായിരുന്നു…….
എങ്കിലും അവൾ അധിക നേരം അവനെ നോക്കി നിൽക്കാതെ താഴേക്ക് മിഴികളൂന്നി നിന്നു….
അർജുൻ…. ഞാൻ… വെറുതെ…. അഞ്ജലിയോടൊന്ന് സംസാരിക്കാൻ.
അരുൺ പരുങ്ങലോടെ അർജുനോടത് പറയുമ്പോഴും അവൻ ഗൗരവത്തോടെ അങ്ങനെ നിന്നു…..
നാളെ…. നാളെ നിന്റെ നിശ്ചയമല്ലേ…..
നിശ്ചയം നടത്താനാണ് ഇങ്ങോട്ട് വന്നതെങ്കിൽ അത് നടത്തിയാൽ മതി……
ഗൗരവം കലർന്ന അർജുന്റെ വാക്കുകൾ അരുണിന്നുള്ള താക്കീതായിരുന്നു…..
അവൻ ഒരു ചമ്മലോടെ അഞ്ജലിയെ ഒന്ന് കൂടി നോക്കി പുറത്തേക്ക് നടന്നു……
അവൻ തനിക്ക് വേണ്ടിയാണോ അത് പറഞ്ഞതെന്ന് അഞ്‌ജലിക്ക് സ്വയം സംശയം തോന്നി….
കാരണം… തനിക്ക് വേണ്ടി അവൻ സംസാരിക്കില്ലെന്ന് തനിക്ക് നന്നായറിയാം….
അത്ര മേൽ അവന് തന്നെ ദേഷ്യമാണ്…..
ആലോചനയോടെ നിൽക്കുന്ന അവളിലേക്ക് അവനൊന്നു നോക്കി….
പിന്നെ പതിയേ അവിടെ നിന്നും നടന്നു……
അരുൺ വീണ്ടും വന്നാലോ എന്നൊരു ഭയത്തിൽ പിന്നീടൊരു ചിന്തക്കിടം നൽകാതെ അവൾ മംഗലതമ്മയുടെ മുറിയിലേക്ക് നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അർജുൻ മുറിയിലേക്ക് പോയില്ല…..
പകരം……. ഉമ്മറത്തെ ചാരു കസേരയിൽ അങ്ങനെ കിടന്നു….
അരുൺ എന്തിന് അവളുടേ അടുത്തേക്ക് വന്നു എന്നതെനിക്കറിയില്ല…..
പക്ഷെ അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെയും ഹൃദയേത്തിൽ ഒരു വിങ്ങലാണ്…..
പ്രണയം എന്ന വികാരത്തെ ഉൾകൊള്ളാൻ മനസ്സ് തയ്യാറെടുത്തത് അവളെ കണ്ടപ്പോഴായിരുന്നു….
എന്തോ അടങ്ങാത്തൊരിഷ്ടം…..
അന്ന് അവളുടേ അമ്മയോട് ദേഷ്യപ്പെട്ട് ശോഭമ്മായിയോട് തനിക്കും ദേഷ്യം തോന്നിയെങ്കിലും അത് മനസ്സിൽ വെച്ച് മാറി നിന്നപ്പോഴാണ് അവൾ അവരോട് കയർത്തു കൊണ്ട് മുന്നോട്ട് വന്നത്…..
അന്നാധ്യമായി അവളെ ഞാൻ കണ്ടു…..
ആരെ എതിർത്തിട്ടാണെങ്കിലും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന അവളെ കാണുമ്പോൾ തന്നേ ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു ..
ഒരു പതിനാല് വയസ്സുകാരിയുടെ മുമ്പിൽ ശോഭമ്മായി വാക്കുകൾ കിട്ടാതെ പരുങ്ങുന്നത് നോക്കി മനസ്സ് നിർവൃത്തിയടയുമ്പോഴേക്കും അവളിലേക്കു താൻ ചാഞ്ഞു തുടങ്ങിയിരുന്നു…..
കുളക്കടവിൽ നിന്നും കളഞ്ഞു കിട്ടിയ മൂക്കുത്തി കയ്യിൽ വെച്ചപ്പോഴും അതവൾക്ക് തിരിച് കൊടുക്കുമ്പോൾ അവളോടൊന്ന് മിണ്ടുക യെങ്കിലും ചെയ്യാമല്ലോ എന്ന് മാത്രമായിരുന്നു മനസ്സിൽ…….
എന്നാൽ അവളുടെ അരിഷം കാണുമ്പോൾ അവളെ കൂടുതൽ ചൊടിപ്പിച്ചതും അവളെറിഞ്ഞ ആ കല്ല് വന്നു പതിച്ചത് കല്ല് ഹൃദ്യത്തിളായിരുന്നു….
അവൻ നെറ്റിയിലൊന്ന് തൊട്ടു….
അവൻ പോലുമറിയാതെ ആ ചുണ്ടിലൊരിളം ചിരി വിരിഞ്ഞു നിന്നിരുന്നു….
അവളെന്നത് വെറുമൊരു മോഹമോ ആകർഷണമോ അല്ലെന്ന് മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല…..
ഇങ്ങോട്ട് വരാനാവാത്ത വിധം പഠന തിരക്കുകളിൽ പെട്ടതും ഒരു തരം ശ്വാസം മുട്ടലായിരുന്നു…..
അവളെ കാണാനുള്ള ഒരു കിതപ്പ്…….
അപ്പോഴായിരുന്നു അവൾ തന്നിലാഴ്ന്നിറങ്ങിയതിന്റെ ദൂരം തനിക്ക് വ്യക്തമായത്……
ഓടി വന്നിരുന്നു താൻ…..
മുത്തശ്ശിയെ കാണുന്നതോടൊപ്പം അവൾ പോലുമറിയാതെ അവളെ ദൂരെ നിന്ന് ഞാൻ കണ്ടു…….
പഠിത്തം കഴിഞ്ഞ് അടുത്ത ആഴ്ച തന്നെ അവളെ കാണണമെന്നും എന്നിട്ടേ അമേരിക്കയിലേക്ക് പോകൂ എന്നും ഉറപ്പിച്ചിരുന്ന ആ സമയത്താണ് അരുൺ ആ ജാനകിയുടെ മോളെ വിവാഹം കഴിക്കാണത്രേ എന്ന് അമ്മ ഫോണിലൂടെ അത് പറഞ്ഞത്….
കയ്യിൽ പിടിച്ചിരുന്ന ചായ കപ്പ് തന്റെ കയ്യിൽ നിന്നും വഴുതി പ്പോയിരുന്നു…
നെഞ്ചിലെന്തോ ഒരു പിടപ്പ്….
അവര് തമ്മിൽ പ്രേമത്തിലാണത്രേ….
അമ്മയോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരത്തോടൊപ്പം അമ്മ മൂക്കത് വിരൽ വെക്കുന്നത് താൻ ഊഹിച്ചിരുന്നു …..
ഹൃദയത്തിൽ നിന്നും രക്തം കിനിഞ്ഞിറങ്ങി….
അടുത്ത കാലത്തൊന്നും കരഞ്ഞ ഓർമയില്ല…..
എന്നാൽ അന്ന് കണ്ണ് നീർ തന്റെ മിഴികളെ പുണർന്നു….
ഇനിയൊരിക്കലും നാട്ടിലേക്ക് മടങ്ങി പ്പോകുകയേ ഇല്ലെന്ന് ഉറപ്പിച്ച സമയം…..
എല്ലാത്തിനും ഉത്സാഹം പോയിരുന്നു….
ഒരു പ്രതിമ കണക്കെ നീങ്ങിയിരുന്ന സമയമാണ് അവനവളെ വേണ്ടെന്ന് പറഞ്ഞെന്നും വേറൊരു കല്യാണം ഒത്തു വന്നിട്ടുണ്ടെന്നും അറിയുന്നത്……
മരണത്തിൽ നിന്നും പിടിച് കയറാനൊരു തുമ്പ് കിട്ടിയത് പോലെ തോന്നി…
തന്റെ പ്രണയം എങ്ങനെ പറയണമെന്ന് തനിക്കറിയില്ല….
പക്ഷേ ഒന്നറിയാം…..
ഇവിടെ നിന്ന് താൻ പോകുമ്പോൾ കൂടെ അവളുമുണ്ടാകും…..
അവൻ കണ്ണുകളടചൊരു സ്വപ്നത്തിലേക്ക് വഴുതി വീണു……..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ തന്നെ അഞ്ജലി എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു….
വീട്ടിലേക്ക് കയറുമ്പോൾ ഒരു ഭയമുണ്ടായിരുന്നെങ്കിലും അമ്മായിയുടെ യും മായയുടെയും മുഖം കനത്തിരിക്കുന്നു എന്നതൊഴിച്ചാൽ വേറെ ആരും ഒന്നും പറഞ്ഞില്ല…..
സതീഷേട്ടന്റെ മുഖത്തും തന്നോട് വല്ലാത്തൊരു ദേഷ്യം കാണുന്നുണ്ട്….
പക്ഷെ ആരും തന്നോടൊന്നും പറയാത്തത്തിൽ അവൾക്കല്പം ആശ്വാസം തോന്നി……..
ക്ലാസ്സിലേക്ക് പോകും വഴി മംഗലത് നിശ്ചയത്തിനുള്ള ആളുകൾ കൂടിയത് കണ്ടിരുന്നു…….
തല കുനിച്ചു താൻ നടന്നു നീങ്ങുന്നതിനിടക്കാണ് ഗേറ്റിന് മുമ്പിൽ നിന്ന് ഫോൺ വിളിക്കുന്ന അർജുനോരു നിമിഷം ശ്രദ്ധയിൽ പെട്ടത്…..
ആദ്യമായി ചിരിച്ചു കാണുന്നത് കൊണ്ടായിരിക്കും അവനത്ര മേൽ ഭംഗി അവൾക്ക് തോന്നിയത്…..
മുന്തിരി കളറിലുള്ള ആ ഷർട്ടിൽ അവൻ തിളങ്ങുന്നത് പോലെ…..
വല്ലാത്ത ചിരിയും സംസാരവുമാണ്….
ആരോടായിരിക്കും..
ആരോടാണെങ്കിലും തനിക്കെന്താ…..
എന്നാലും……
ആ…. വല്ല മദാമ്മ കാമുകിമാരുമായിരിക്കും…
അവളെ അപ്രതീക്ഷിതമായി കണ്ട അവന്റെ കണ്ണുകൾ ഒന്ന് വിടർന്നുവെങ്കിലും പെട്ടെന്ന് അവയിൽ ഗൗരവം നിറക്കാൻ അവൻ ശ്രമിച്ചു……
മ്മ്….
അവൾ ഏതോ ഓർമയിൽ നിനെന്ന പോൽ അവനെ നോക്കുമ്പോൾ അവൻ ഉടുത്തിരിക്കുന്ന മുണ്ടോന്ന് മടക്കി കുത്തി അവൾക്ക് നേരെ എന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി …
അവൾ പെട്ടെന്ന് അവനിൽ നിന്നും കണ്ണുകൾ വെട്ടിച്ചു നടന്നു…..
അരുണേട്ടന്റെ വിവാഹ നിശ്ചയമാണെന്ന് പോലും ഒരു നിമിഷം മനസ്സ് മറന്നതിൽ അവൾക്കാശ്വാസം തോന്നിയിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വന്നവരോടൊന്നും മംഗലത്തമ്മക്ക് വലിയ ചിരിയൊന്നുമുണ്ടായിരുന്നെങ്കിലും അതിഥികളെ അതിഥി കളായി തന്നെ സ്വീകരിച്ചു…..
അടുക്കള മറവിൽ നിൽക്കുന്ന ജാനകിക്കായിരുന്നു ഏറെ നോവ്…..
അവരെ കാണ് കേ മംഗലത്തമ്മക്കും വല്ലാത്തൊരു ദുഃഖം തോന്നി…..
അതാരാ ആ കുട്ടി…..
അവരുടെ കൂട്ടത്തിൽ നിന്നും വന്ന എതോ ഒരു സ്ത്രീ അത് ചോദിച്ചത് മംഗലത്തമ്മയോട് സംസാരിച്ചു ആ മുറിയിൽ നിന്നും ഇറങ്ങി പ്പോകുന്ന അർജുനേ നോക്കിയായിരുന്നു….
അത്…. നാത്തൂന്റെ മകനാണ്…..
അവരൊക്കെ അമേരിക്കയിലാണ്..
ഇനി വിവാഹത്തിന് വരും….
ഇവൻ പഠിത്തം കഴിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് മടങ്ങി പോകും വഴി ഇവിടേക്ക് വന്നതാണ്……
ശോഭ ആവേശത്തോടെ അത് പറയുമ്പോൾ ആ സ്ത്രീക്കരികിൽ നിന്നിരുന്ന പെൺ കുട്ടിയുടെ കണ്ണുകൾ അവനിൽ തറഞ്ഞു നിന്നിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നും വൈകുന്നേരം അഞ്ജലി വന്നപ്പോഴും മംഗലത്തമ്മയുടെ മുഖത്തെ സങ്കടം അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..
അവളത് കണ്ടില്ലെന്ന് നടിച്ച് സാധാരണമായി പെരുമാറി…..
അവനുമായി അന്നധികം കൂടി ക്കാഴ്ച ഉണ്ടാകാതിരുന്നതിലും അവൾക്കല്പം സമാധാനം തോന്നി….
ഭക്ഷണം കഴിക്കുമ്പോൾ ടേബിളിൽ കണ്ടത് മാത്രമേ ഉള്ളൂ…….
അന്ന് അവളും വേഗത്തിൽ തന്നെ ഉറങ്ങി പ്പോയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ എഴുന്നേറ്റതും കാണുന്ന കാഴ്ച മുറ്റത്ത് നിന്ന് സംസാരിക്കുന്ന പ്രവിയേട്ടനെയും അർജുനെയുമാണ്…..
വന്നിട്ട് ഇത് വരെ കാണാനോത്തിട്ടില്ല….
നീ വല്യ ഉദ്യോഗസ്ഥനല്ലേ…
അർജുൻ പ്രവിയുടെ മുതുകിൽ കൊട്ടി അത് പറയുമ്പോൾ പ്രവി ചിരിച്ചു….
ഓഹ്… നമ്മള് പാവമൊരു എൽ ഡി ക്ലർക് …..
ഞാൻ ദിവസവുംഈ നേരത്ത് ഇവിടെ വരാറുണ്ട്….
സാറല്ലേ രാവിലെ പോത്ത് പോലെ ഉറങ്ങാറ്…..
അവനത് പറഞ്ഞപ്പോൾ അർജുനും ചിരിച്ചു….
അതേ…. അരുണുമായുള്ള വിവാഹം മുടങ്ങിയത് തന്നെ അറിയിച്ചതും അവളെയും മനസ്സിലിട്ട് അവിടെയിരിക്കാതെ ഇങ്ങോട്ട് വന്ന് സംസാരിക്കാൻ തന്നെ ശകാരിച്ചതുമെല്ലാം അവനാണ്….
തന്റെ ഉറ്റ സുഹൃത്ത്….
അർജുൻ അവന്റെ കയ്യിൽ ഒന്ന് കൂടി മുറുകെ പിടിച്ചു…..
ആ സമയമാണ് അഞ്ജലി അവരെ നോക്കാതെ അവർക്ക് മുമ്പിലൂടെ പോകുന്നത്….
ഏയ് അഞ്ജലി…..
എന്താ മുഖം വീർതിരിക്കുന്നത്….
നിന്റെ അരുണേട്ടന്റെ കല്യാണം അടുത്ത ആഴ്ച എന്നറിഞ്ഞത് കൊണ്ടാണോ…..
പ്രവി അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിക്കുമ്പോഴും അടുത്ത ആഴ്ച എന്നത് അവൾക്ക് പുതിയ അറിവായിരുന്നു……
അവൾ സംശയത്തോടെ ഒന്ന് നോക്കി…..
ആ കൊച്ചിന്റെ ഏട്ടന് ജോലി സംബന്ധമായി പെട്ടെന്ന പോകേണ്ടത് കൊണ്ട് അടുത്ത തിങ്കളാഴ്ച നടത്താനാ തീരുമാനം……..
അപ്പൊ നിന്റെ അരുണേട്ടൻ ഇതൊന്നും നിന്നോട് പറഞ്ഞില്ലേ…..
അവളുടേ നോട്ടം മനസ്സിലായതും അവളെ ചൊടിപ്പിക്കാനെന്ന വണ്ണം അവന്നതും കൂടി പറഞ്ഞു നിർത്തുമ്പോൾ അവളവനെ നോക്കി കണ്ണുരുട്ടി….
അർജുൻ അവിടെ നിൽക്കുന്നത് കൊണ്ട് തന്നെ അവളൊന്നും പറഞ്ഞില്ല..
അല്ലെങ്കിലും മംഗലത്തെ ചെക്കനെയൊക്കെ സ്വപ്നം കാണാനുള്ള അർഹതയുണ്ടോ ഇവൾക്കോക്കെ…..
ഇരുവരെയും നോക്കി നിൽക്കുകയായിരുന്ന അർജുൻ പുച്ഛത്തോടെ അത് പറഞ്ഞതും അഞ്ജലിയുടെ കണ്ണുകൾ ചുവന്നു…….
എന്താ….. എന്താ മംഗലത്തെ ചെക്കനെ സ്വപ്നം കണ്ടാൽ….
എന്താ മംഗലത്തെ ചെക്കനേ വിവാഹം കഴിച്ചാൽ…..
എന്തേ…. കുട്ടികളുണ്ടാവില്ലേ…
ജീവിക്കാൻ ജാതി വേണ്ടാ… പണം വേണ്ടാ…. പദവി വേണ്ടാ….
സ്‌നേഹം മാത്രം മതി…..
അതില്ലാത്തിടത്തോളം ഒന്നിനും പ്രസക്തിയില്ല…
കുറെ പഠിച്ചെന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല….
അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം വേണം….
നല്ല അച്ഛനും അമ്മയും വളർത്തണം……
അവൾ അത്രയും അരിശത്തോടെ പറഞ്ഞു തിരിഞ് നടക്കുമ്പോൾ ഒരക്ഷരം തിരിച്ചു പറയാതെ അർജുനും പ്രവിയും നിന്നു….
എന്തിനാടാ അവളോട് അങ്ങനെ പറഞ്ഞത്…..
നീ…. നീയും മംഗലാതെയല്ലേ അപ്പൊ….
അവൾ പോയെന്ന് കണ്ടതും പ്രവി അവനോട് ചോദിച്ചു…..
വെറുതെ…. ഒന്ന് ദേഷ്യം പിടിപ്പിക്കാൻ….
അവള് ദേഷ്യം പിടിച് കാണാൻ നല്ല ഭംഗിയാ…
പിന്നെ ഞാൻ മംഗലതെയല്ല ല്ലോ ഞാൻ കിഴിശ്ശേരിയിലെ അല്ലേ……
ഒരു ചെറു ചിറി ചാലിച്ചവനത് പറയുമ്പോൾ പ്രവി തലക്ക് കൈ കൊടുത്തു…..
എന്നിട്ട് കണ്ടല്ലോ ദേഷ്യം … സമാധാനമായില്ലേ…..
നീ ഇതിനാണെങ്കിൽ വരേണ്ടായിരുന്നു…. അവിടെ തന്നെ നിന്നാൽ മതിയായിരുന്നു……
ഇങ്ങനെയാണെങ്കിൽ അവളെങ്ങനെ നിന്നെ ഇഷ്ടപ്പെടും…..
പ്രവി അതും പറഞ്ഞോന്നു നെടുവീർപ്പിട്ടു….
എന്റെ യുള്ളിലെ പ്രണയം സത്യമാണെങ്കിൽ അതിനുള്ള കാരണം ഞങ്ങളെ തേടി ഇങ്ങോട്ട് വരും പ്രവി …..
അവന്റെ വാക്കുകളിൽ ഒട്ടും പതർച്ചയില്ലായിരുന്നു….
അത്രയേറെ ആത്മ വിശ്വാസം നിറഞ്ഞു നിന്നു…..
(തുടരും)

by