രചന – കൃഷ്ണ
ഏട്ടത്തിയമ്മയെ കണ്ടുമുട്ടിയത് മുതൽക്കെയുള്ള എല്ലാ കാര്യങ്ങളും എന്നോട് ദേവേട്ടൻ പറയാറുണ്ടായിരുന്നു… ആദ്യമൊക്കെ ദേഷ്യത്തോടെ നാക്കാലി കാന്താരി ചുള്ളിഎന്നൊക്കെ പറഞ്ഞിരുന്ന ഏട്ടൻ പിന്നീടങ്ങോട്ട് ചെറു പുഞ്ചിരിയോടെയായിരുന്നു ഏട്ടത്തിയമ്മയെ കുറിച്ച് പറയാൻ തുടങ്ങിയത്… എവിടെയോ എനിക്ക് ഡൗട്ടടിച്ചപ്പോൾ ഞാൻ ചോദിച്ചു… അപ്പോ തന്നെ ഈ ഇരിക്കുന്ന മഹാൻ ഒരു പുഞ്ചിരി തൂകി കാണിച്ചപ്പോൾ ഞാൻ ഉറപ്പിച്ചു എനിക്കൊരു ഏട്ടത്തിയമ്മയെ ഉടനടി കിട്ടുമെന്ന്…പിന്നെ എനിക്കും കൊതിയായിരുന്നു ഒന്ന് കാണണമെന്ന്… നേരിട്ട് കാണണമെന്ന് ഞാൻ പറഞ്ഞെങ്കിലും ഫോണിലെ പിക് മാത്രമേ എനിക്ക് കാണിച്ചു തന്നുള്ളൂ…നേരിട്ട് കാണാൻ ഇനിയും സമയം ആയിട്ടില്ലെന്ന ഒരു മറുപടിയും.
ഇഷ്ട്ടമായിട്ടും ഏട്ടത്തിയമ്മയെ കളിപ്പിക്കാൻ വേണ്ടി മൈൻഡ് ചെയ്യാതെ നടന്നതായിരുന്നു…ഏട്ടന് ഏട്ടത്തിയമ്മയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായിരുന്നു… ഏട്ടന്റെ ഉള്ളിലെ
എട്ടത്തിയമ്മയോടുള്ള സ്നേഹം എത്രയാഴത്തിലുള്ളതായിരുന്നുന്ന് ഞാൻ മനസിലാക്കിയിരുന്നു… ഇത്രയും സ്നേഹിക്കുന്ന ഏട്ടത്തിയോട് എന്തു കൊണ്ട് ആ സ്നേഹം തുറന്നു പറയുന്നില്ല എന്നൊരു സംശയം എന്നിൽ ഉണ്ടാക്കി… ദേവേട്ടനോട് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി…
പിന്നെയല്ലേ അന്ന് മാളിൽ വെച്ച് നമ്മൾ നേരിട്ട് കണ്ടതും ഏട്ടത്തിയമ്മ തെറ്റു ധരിച്ചു ഓരോന്നും പറഞ്ഞതും. അന്ന് എന്നെ പറഞ്ഞതിന് എനിക്കൊരു സങ്കടവും തോന്നിയിരുന്നില്ല… പക്ഷേ എന്റെ ദേവേട്ടന്റെ മനസ്സ് നന്നായി വേദനിച്ചിരുന്നു… അത് കണ്ടപ്പോഴാ എന്റെ കണ്ണ് നിറഞ്ഞത്… എന്റെ കണ്ണ് നിറഞ്ഞു കൊണ്ടപ്പോൾ ദേവേട്ടന്റെ നിയന്ത്രണം വിട്ട് ഏട്ടത്തിയമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്… എന്റെ കാർത്തിക്കെട്ടാൻ ഉണ്ടായിരുന്നപ്പോൾ പോലും എന്റെ കണ്ണ് നിറയാനോരിട വരുത്തിയിരുന്നില്ല… അത് പോലെ തന്നെയായിരുന്നു എന്റെ ഈ ഏട്ടനും… എന്റെ നിഴലു പോലെ കൂടെ ഉണ്ടായിരുന്നു… എനിക്ക് വേണ്ടതൊക്കെ കണ്ടും അറിഞ്ഞും നടത്തി തരും. ദൈവം എന്റെ സ്വന്തം രക്ത ബന്ധത്തെ അങ്ങട് വിളിച്ചപ്പോൾ പകരം ആത്‍മ ബന്ധം കൊണ്ട് എനിക്ക് കിട്ടിയ എന്റെ ഏട്ടനാണിത്… എന്റെ ദേവേട്ടൻ… എന്റെ കാർത്തിക്കെട്ടന്റെ ജീവൻ…
അന്ന് ഏട്ടത്തിയമ്മയോട് അങ്ങനെയൊന്നും അതിര് വിട്ട് പറയണ്ടിയിരുന്നില്ലന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്കിട്ട് കിട്ടി നല്ലത്… പിന്നെ ഏട്ടത്തിയെ കുറിച്ച് ഞാൻ ചോദിക്കുമ്പോൾ വലിയ താൽപ്പര്യമില്ലാത്ത രീതിയിൽ അതിനെ എടുക്കാൻ തുടങ്ങി… അങ്ങനെയൊക്കെ പുറമേ കാണിക്കുന്നുണ്ടായിരുന്നെങ്കിലും ഏട്ടന്റെ മനസ്സിൽ ഏട്ടത്തിയമ്മയോടുള്ള പ്രേണയത്തിന് വിള്ളൽ വീണട്ടില്ലായിരുന്നു… അത് ഏട്ടന്റെ പിന്നീടുള്ള മാറ്റത്തിൽ നിന്നും എനിക്ക് വ്യക്തമായി… ഏട്ടന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ ഞാൻ ഏട്ടത്തിയമ്മയോട് പോയി ഇഷ്ട്ടം തുറന്നു പറയാൻ പറഞ്ഞു. കേട്ടില്ല… പിന്നെ ഞാൻ രണ്ടും കൽപ്പിച്ചു മര്യതക്ക് വീട്ടിൽ പോയി മാന്യമായി പെണ്ണ് ചോദിച്ചോണം വേറാരെലും എന്റെ ഏട്ടത്തിയമ്മയാക്കി കൊണ്ടു വരാൻ പറ്റത്തൊന്നുമില്ലന്ന് പറഞ്ഞപ്പോൾ ആള് സമ്മതിച്ചു… ഉള്ളിൽ പൂട്ടി വെച്ചിരുന്ന പ്രണയം പറയാനൊരുങ്ങി…
ഏട്ടത്തിയമ്മയുടെ വീട്ടിൽ വന്ന് മാന്യമായി പെണ്ണാലോചിക്കാൻ പറഞ്ഞു വിട്ട ഞാൻ പിന്നെ അവിടെ നടന്ന കാര്യം കേട്ട് ഞെട്ടി… ഏട്ടനുമായുള്ള കല്യാണത്തിന് ഏട്ടത്തിയമ്മയ്ക്ക് ഇഷ്ട്ടമല്ലെന്നു കേട്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടമായി…പിന്നെയെല്ലാം കലങ്ങി തെളിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. കല്യാണത്തിന് ഏട്ടത്തിയമ്മക്ക് സമ്മതമാണെന്നറിയിച്ചപ്പോൾ അത് അപ്പോ തന്നെ എന്നെ വിളിച്ചു പറഞ്ഞിരുന്നു ഏട്ടൻ… പിന്നെ അങ്ങോട്ട് നിങ്ങളുടെ കല്യാണം കൂടണമെന്ന സന്തോഷത്തിലായിരുന്നു.. ഒത്തിരി ആഗ്രഹിച്ചത് കൊണ്ടാവും എന്റെ ഫസ്റ്റ് ഇയർ എക്സാം കാരണം എന്റെ ഏട്ടന്റെ കല്യാണം കൂടാൻ എനിക്ക് പറ്റിയിരുന്നില്ല. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന നിമിഷമായിരുന്നു. പിന്നെ കല്യാണ വീഡിയോ ഏട്ടനെനിക്ക് അയച്ചു തന്നിരുന്നു. എങ്കിലും നേരിട്ട് കാണാൻ പറ്റാതിരുന്നതിന്റെ സങ്കടം ഉണ്ടായിരുന്നു. അപ്പോഴും ഞാൻ ഏട്ടനോട് ചോദിച്ചിരുന്നു എല്ലാം തുറന്നു പറഞ്ഞോയെന്ന് അന്ന് സമയം ഒത്തുവരുമ്പോൾ പറയാമെന്നു പറഞ്ഞത് കൊണ്ടായിരുന്നു വീണ്ടും ഏട്ടത്തിയമ്മയ്ക്ക് ഞാൻ കാരണം വീണ്ടും വേദനിക്കേണ്ടി വന്നത്… സോറി ഏട്ടത്തി ഞാൻ കാരണമല്ലേ ഏട്ടൻ ഏട്ടത്തിയെ തല്ലാനിടയായത്…
ഏയ്… മോള് എന്നോട് സോറി പറയണ്ട കാര്യമില്ല. തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു. അങ്ങനൊരു കാഴ്ച കണ്ടപ്പോൾ നിങ്ങൾ പറയാൻ വന്നതൊന്നും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ലല്ലോ…അന്ന് ഞാൻ നിങ്ങളുടെ ഭാഗം കേൾക്കാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇത്രയും പ്രസമുണ്ടാകില്ലായിരുന്നു… തെറ്റ് എന്റെ ഭാഗത്ത് തന്നെയായിരുന്നു… എന്റെ മോളെ ഈ ഏട്ടത്തിയമ്മ വാക്കുകൾ കൊണ്ട് നോവിച്ചതിനു സോറി… ഏട്ടത്തിയമ്മയോട് പൊറുക്കില്ലേ മോള്…
എന്റെ ഏട്ടത്തിയമ്മയെ ഈ ദിയ ഒരിക്കലും വെറുത്തിട്ടില്ല… ഇഷ്ട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ ഏട്ടന്റെ ഭാര്യയായിട്ട് എന്റെ ഏട്ടത്തിയമ്മയായിട്ട് ഈ ധ്വനിയേട്ടത്തി മതിയെന്ന്. എന്തായാലും എന്റെ പ്രാർത്ഥന ദൈവം കേട്ടു. ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞു. എനിക്കിനി എന്റെ ഏട്ടത്തിയമ്മയുടെ സ്നേഹം കൂടി കിട്ടുമല്ലോ…
ദിയ സന്തോഷത്തോടെ അത് പറഞ്ഞതും ധ്വനി അവളെ വാരിപ്പുണർന്നു….
എന്നും ഏട്ടത്തിയമ്മ എന്റെ മോൾടെ കൂടെ കാണും…
ആ കാഴ്ച നിറഞ്ഞ സന്തോഷത്തോടെ നോക്കി കാണുവായിരുന്നു ഋഷി ഒപ്പം ശാരതാമ്മയും.
പിന്നെ അങ്ങോട്ട് ഏട്ടത്തിയമ്മയും ഏട്ടനും അവരുടെ കുഞ്ഞി പെങ്ങളും ഒത്തിരി നേരം സംസാരിച്ചിരുന്നു… ഒത്തിരി താമസിച്ചായിരുന്നു ഇരുവരും വീട്ടിലേക്ക് തിരിച്ചത്.
ഞങ്ങൾ ഒത്തിരി ലേറ്റ് ആയി വന്നത് കൊണ്ട് തന്നെ പാവം സരസ്വതിയമ്മ ഞങ്ങൾ വരുന്നതും നോക്കി ഹാളിൽ ഇരിക്കുവായിരുന്നു… ഋഷി നേരെ റൂമിലേക്ക് പോയി. ഞാൻ അമ്മയോട് കുറച്ച് നേരം സംസാരിച്ച് നിന്ന് റൂമിലേക്ക് വന്നപ്പോൾ ഋഷി റൂമിൽ കണ്ടില്ല ബാൽക്കണി ഡോർ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ ആള് ബാൽക്കണിയിൽ ഉണ്ടന്ന് മനസ്സിലായി. ഞാൻ ഡോർ അടച്ച് നേരെ ഷെൽഫിനടുത്തേക്ക് വന്ന് മാറാനുള്ള ഡ്രസുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങിയപ്പോൾ ഋഷി ബെഡിൽ ഫോണും കുത്തിക്കൊണ്ടിരിക്കുന്നു… എന്നെ കണ്ടതും ഒരു കള്ള ചിരി ചിരിച്ച് ഫോൺ മാറ്റി വെച്ച് ബെഡിൽ നിന്നുമെണീറ്റ് എനിക്കടുത്തേക്ക് നടന്നടുത്തു.
എന്താണ് മോനേ ഒരു കള്ള ചിരിയൊക്കെ…? എന്താ ഉദ്ദേശം? ധ്വനി നെഞ്ചിനു മീതെ കൈ പിണഞ്ഞു കേട്ടി പിരികം പൊക്കി ചോദിച്ചു.
ഉദ്ദേശം എന്താണെന്നു ചോദിച്ചാൽ… ദുരുദ്ദേശം…
അതും പറഞ്ഞ് ഋഷി ധ്വനി നെഞ്ചിനു മീതെ പിണഞ്ഞു വെച്ച കൈകളിൽ പിടുത്തമുട്ട് അവനിലേക്ക് വലിച്ചടുപ്പിച്ചു…
എനിക്ക് നിന്നിലലിയണം ഭാര്യേ… നിന്റെ പ്രണയത്തിൽ… ധ്വനിയുടെ കണ്ണുകളിൽ ആഴ്ന്നിറങ്ങി ഋഷി പറഞ്ഞു… ഋഷിയുടെ വാക്കുകൾ ധ്വനിയിൽ ഉടലെടുത്തു… അവൾടെ മുഖം നാണത്താൽ ചുമന്നു… ഋഷി ധ്വനിയിൽ മുഖ മടുപ്പിച്ചോണ്ട് വന്നതും അവൾ ചൂണ്ടു വിരൽ കൊണ്ട് ഋഷിയുടെ ചുണ്ടിനു മീതെ വെച്ചു. ഋഷി എന്തെന്ന ഭാവത്തിൽ പുരികം പൊക്കി.
അതെ മോന്റെ ഈ ഹൃദയത്തിൽ എന്നോട് പ്രണയമുണ്ടായിട്ടും അത് തുറന്നു പറയാതെ എന്നെ വിഷമിപ്പിച്ച് എന്നെ മൈൻഡ് ചെയ്യാതെ നടന്നതല്ലേ… എന്റെ ദിയ മോള് പറഞ്ഞപ്പോൾ ഞാനറിഞ്ഞു. ഇഷ്ട്ടമായിട്ടും എന്നെ പുറകെ നടത്തിച്ചത് കൊണ്ട് എന്നെ തൊടാൻ വരണ്ടാ… ഇതെന്റെ ചെറിയൊരു പ്രതികരമാണെന്ന് കൂട്ടിക്കോ…
ആണോ… എന്റെ ഭാര്യ അതിന്റെ പേരിൽ പ്രതികാരം ചെയ്യുവാണോ… എന്നാ എനിക്കതൊന്നു കാണണമല്ലോ അതും പറഞ്ഞ് ഋഷി മീശ പിരിച്ച് കള്ള ചിരിയോടെ ധ്വനിക്കരികിലേക്ക് വന്നപ്പോൾ അവൾ പെട്ടന്ന് ഋഷിയുടെ നെഞ്ചിനു മീതെ രണ്ട് കൈ വെച്ച് തടഞ്ഞു… ഋഷി മുന്നോട്ട് വരും തോറും ധ്വനി അവന്റെ നെഞ്ചിനു മീതെ കൈ വെച്ച് തന്നെ പുറകിലേക്ക് നടന്നു. അവസാനം ധ്വനി ഭിത്തിയിൽ തട്ടി നിന്നു… പുറകിലേക്ക് തിരിഞ്ഞു നോക്കിയ ശേഷം ധ്വനി മേല്ലേ ഋഷിയെ നോക്കിയതും അവളുടെ കൈകൾ ഋഷി കൂട്ടി പിടിച്ച് മറു കൈ കൊണ്ട് ഇടുപ്പിലൂടെ അവളെ അവനിലേക്ക് ചേർത്തു നിർത്തി ഞെടിയിടയിയിൽ ആ ചുണ്ടുകളെ സ്വന്തമാക്കി… ദീർഘ നേരത്തെ ചുമ്പനത്തിനോടുവിൽ ചുണ്ടുകളെ സ്വാതന്ത്രമാക്കി.
എനിക്ക് നിന്നിലലിയണം ഭാര്യേ….. ഞാൻ സ്വന്തമാക്കിക്കോട്ടെ വീണ്ടും… ആർദ്രമായിരുന്നു ഋഷിയുടെ സ്വരം.
ധ്വനി നാണത്താൽ മുഖം കുനിച്ചു… നിമിഷങ്ങൾക്കുള്ളിൽ ഋഷി ധ്വനിയെ ഇരുകൈകളിലും കോരിയെടുത്ത് ബെഡിലേക്കിട്ടു… ചുമ്പനങ്ങളിൽ നിന്നും തുടങ്ങി അതിന്റെ തീവ്രത കൂടി ഇരു ഹൃദയങ്ങളിലെ പ്രണയം കേട്ടു പൊട്ടിച്ചു. വീണ്ടും ഇരു ശരീരവും ഒന്നായി…
ഋഷിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുവാണ് ധ്വനി… അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയിഴകളിൽ തഴുകി കൊണ്ട് ഋഷിയും…
ഋഷി… അവൾ മുഖമുയർത്തി അവനെ വിളിച്ചു.
എന്തോ…. അവൻ നീട്ടി വിളികേട്ടു…
അതെ ഞാനൊരു കാര്യം ചോദിക്കട്ടെ?
മമ് ചോദിക്ക്…
അത് പിന്നെ… ഋഷിയുടെ നക്ഗ്നമായ നെഞ്ചിൽ വിരലോടിച്ചു പറഞ്ഞു നീട്ടി. ഋഷി അവളുടെ വിരലിൽ പിടുത്തമിട്ടു…
കാര്യം പറയ് ഭാര്യേ…
അത് ഋഷി…
തുടരും…..

by