രചന – കൃഷ്ണ
ഇതെത്ര നേരമായി ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് ചേട്ടായി… എന്തേ ഫോണെടുക്കാൻ ഇത്രയും താമസമായേ…
കാൾ അറ്റന്റ് ചെയ്തപ്പോഴേ മറു വശത്ത് നിന്ന് കേട്ടത് ഇതായിരുന്നു…
ദിക്ഷിക്ക് ബാത്ത് റൂമിലാണ്… (അജു )
അജു പറഞ്ഞത് കേട്ട് മറു വശത്ത് സൈലന്റ്…
ഏട്ടായി വരുമ്പോൾ ദീപു വിളിച്ച കാര്യം പറഞ്ഞേക്കാം…
മറു തലയ്ക്കൽ നിന്ന് അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ അജു തന്നെ പറഞ്ഞു…
അവൻ പറഞ്ഞ് തീർന്നതും കാൾ കട്ടായി…
അജു ആ ഫോണിലേക്കൊന്ന് നോക്കി…
ദീപു… അവൻ ചെറു പുഞ്ചിരിയോടെ മൊഴിഞ്ഞു…
………………
എന്താണ് കാന്താരി മുഖത്തൊരു തെളിച്ച കുറവ്…?
ദിച്ചു പറഞ്ഞ് തീർന്നതും ആതി അവനെ ഇറുകെ പുണർന്നു…
എനിക്ക് സങ്കടം വരുന്നു കലിപ്പാ… നിങ്ങൾ നാളെ പോകുവല്ലേ… ഈ രണ്ട് ദിവസം എന്ത് ഹാപ്പിയായിരുന്നു…
ആതി പറഞ്ഞത് കേട്ട് ദിച്ചു അവളെ ചേർത്ത് പിടിച്ചതേയുള്ളു… ഒന്നും പറഞ്ഞില്ല… ചുണ്ടിന്റെ കോണിൽ നിറഞ്ഞു നിന്ന പുഞ്ചിരിയോടെ അവളെ ഇട നെഞ്ചോട് ഇറുകെ ചേർത്തു പിടിച്ചു…
പിന്നെ കലിപ്പാ അച്ഛനും അമ്മയ്ക്കും നിന്നെ ഒത്തിരി ഇഷ്ട്ടായി…
ആതി ആവേശത്തോടെ പറഞ്ഞു…
എനിക്കും… അവരുടെ കളങ്കമില്ലാത്ത സ്‌നേഹം ഒത്തൊരുമ എല്ലാം എനിക്കും ഇഷ്ട്ടമായി… ഇത്ര കെയറോടെയ അവരെല്ലാവരും ഞങ്ങളോട് പെരുമാറിയത്… I really like them…
അപ്പോ എന്നെയോ…?
ആതി ദിച്ചൂനെ മുഖമുയർത്തി നോക്കി കൊണ്ട് ചോദിച്ചു…
അത് ഞാൻ പറയാതെ തന്നെ കാന്താരിക്ക് അറിയില്ലേ… (ദിച്ചു )
കേൾക്കാൻ കൊതിയായിട്ടല്ലേ… കലിപ്പാ… പറയ്… (ആതി )
ഇഷ്ട്ടമാണ്… മറ്റെന്തിനെക്കാളും…
ആതിയുടെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു കൊണ്ട് ദിച്ചു പറഞ്ഞു…
I love you കലിപ്പാ… Love you morethan anything…
Love you too…
ദിച്ചു പറഞ്ഞ് ആതിയുടെ ചുണ്ടിൽ അമർത്തി മുത്തി…
__________________________
ഇന്നെന്താ പെണ്ണേ നീ മൗന വൃതത്തിലാണോ…? (ജിത്തു )
എന്താടോ അന്യ അങ്ങനെ ചോദിച്ചേ… (മാധു )
അല്ല സാധാരണ വളവളാന്നെന്തെങ്കിലും പറഞ്ഞോണ്ടിരിക്കുന്നതാണല്ലോ… അത് കൊണ്ട് ചോദിച്ചതാ… (ജിത്തു )
ആമ്… എന്നെനിക്ക് വളവളാന്നെന്തെങ്കിലും പറയാനൊരു മൂടില്ല… (മാധു )
മാധു പറഞ്ഞത് കേട്ട് ജിത്തു ചെറു ചിരിയോടെ അവൾക്കടുക്കൽ ഇരുന്ന് അവൾടെ തോളിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു…
എന്ത് പറ്റി എന്റെ മാധൂട്ടിക്ക്…?
ജിത്തു അവൾടെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു…
അഭിയേട്ടൻ നാളെ പോകുവല്ലേ… എനിക്ക് സങ്കടം വരുന്നു… (മാധു )
മാധു പറഞ്ഞത് കേട്ട് ജിത്തു പുഞ്ചിരിയോടെ അവളെ അവനിലേക്ക് ഒതുക്കി പിടിച്ചു…
നാളെ ഞാൻ തിരിച്ചു പോകും… പക്ഷേ സമയമാകുമ്പോൾ ഞാൻ ഒരിക്കൽ കൂടി വരും… അന്ന് എന്റെ കൂടെ എന്റെ അമ്മയും അനിയത്തിയും കാണും… നിന്നെ എന്റെ സ്വന്തമാക്കാൻ നിന്റെ പേരെന്റ്സിനോട് സമ്മതം ചോദിക്കാൻ വേണ്ടി…
ജിത്തു പറഞ്ഞത് കേട്ട് മാധുന്റെ കണ്ണുകൾ വിടർന്നു… അവൾ അവനെ വട്ടം ചുറ്റിപ്പിടിച് നെഞ്ചിലേക്ക് ചാഞ്ഞു…
ഞാൻ ആ നിമിഷത്തിനായി കാത്തിരിക്കും അഭിയേട്ട…
മാധു പറഞ്ഞത് കേട്ട് ജിത്തുന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവൾ അവനെ ഒന്ന് കൂടെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടുകളമർത്തി മുത്തി…
________________________
പിറ്റേന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ദിച്ചുവും ജിത്തുവും തിരിച്ചു…
രണ്ടാളും പോയതോടെ ആതിയും മാധുവും സാടായെങ്കിലും അജു രണ്ടാളെയും ഹാപ്പി മൂടിലാക്കി…
രാത്രി ബാൽക്കണിയിൽ ബെൻ ബാഗിലിരുന്ന് എന്തോ കാര്യമായ ആലോചനയിലാണ് അജു…
എന്താണ് മാൻ വലിയ ആലോചനയിലാണെന്ന് തോന്നുന്നു…
അജുനടുക്കൽ ഇരുന്ന് കൊണ്ട് ആതി ചോദിച്ചു…
ആതിയുടെ ചോദ്യം കേട്ട് അജുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
എന്ത് പറ്റി അജു…? (ആതി )
അജു ആതിയെ നോക്കി…
പറ്റാനുള്ളതൊക്കെ പറ്റിക്കഴിഞ്ഞു ആതി…
(അജു )
ഏഹ്… ആതി മുഖം ചുളിച്ചു കൊണ്ട് അജുനെ നോക്കി…
പെട്ടന്നെന്തോ കത്തിയത് പോലെ ആതി അജുനെ ഉറ്റ് നോക്കി…
ആരാ കക്ഷി…? (ആതി )
ദീപു… ചുണ്ടിൽ തത്തിയ പുഞ്ചിരിയോടെ അജു പറഞ്ഞു…
ദീപു… ഏ… ദീപ്തിയോ…? ആദ്യം മനസിലായില്ലെങ്കിലും പെട്ടന്ന് പേര് കത്തി ആതി അതിശയത്തോടെ ചോദിച്ചു…
ഓ… ദീപ്തിന്നായിരുന്നോ പേര്… (അജു )
മമ്… അല്ല ഇതൊക്കെ എപ്പോ…?
ആതി സംശയത്തോടെ ചോദിച്ചു…
അജു ഫോൺ കാളിന്റെ കാര്യം ആതിയോട് പറഞ്ഞു…
ഒരു പെണ്ണിനേയും മൈൻഡ് ചെയ്യാതെ നടന്ന എന്റെ അജു തന്നെയാണോ ഈ പറഞ്ഞത്…
(ആതി )
നീ എന്നെ അങ്ങനെ താങ്ങണ്ട… എന്നാലും നീ പറഞ്ഞത് ശെരിയ ആതി… മറ്റൊരു പെണ്ണിനോടും തോന്നാതിരുന്ന എന്തോ ഒന്ന്…
i don’t know explain it…
മമ് മമ്… അജു പറഞ്ഞത് കേട്ട് ആതി ചിരിയോടെ തലയാട്ടി…
ആതി നീ എനിക്കൊരു ഹെൽപ് ചെയ്യുവോടാ…
One മിനിറ്റ്… അതും പറഞ്ഞ് ആതി അവൾടെ ഫോൺ എടുത്ത് എന്തോ ചെയ്തു…
കക്ഷിടെ നമ്പർ ഞാൻ സെന്റ് ചെയ്തിട്ടുണ്ട്… പിന്നെ ഈ കാര്യം ഞാൻ അളിയനോട് സൂചിപ്പിച്ചോളാം…
അജു ചോദിക്കാൻ വന്ന കാര്യം ആതി അവന്റെ മനസ് വായിച്ചെടുത്തപോലെ ചെയ്തത് കണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു…
ആമ് പിന്നെ ഒരു കാര്യം പ്രേമിക്കുന്നതൊക്കെ ഒക്കെ… പക്ഷേ എന്നോടുള്ള ഇഷ്ട്ടം കുറയരുത്… കിട്ടല്ലോ…
ആതി പറഞ്ഞത് കേട്ട് അജു ചിരിച്ചു പോയി…
എന്റെ കുറുമ്പിയല്ലേ ഈ ഏട്ടന് ഏറ്റവും പ്രിയപ്പെട്ടത്…
ആതിയുടെ കവിളിൽ കൈചേർത്ത് പിടിച്ച് കൊണ്ട് അജു പറഞ്ഞു…
അത്…
ആതി ചിരിച്ചോണ്ട് അജുന്റെ മടിയിലേക്ക് ചാടിയിരുന്നു കൊണ്ട് അവന്റെ കവിളിൽ മുത്തി ഇറുക്കെ കെട്ടിപ്പിടിച്ചു… അവനും വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു…
……………………
അജുന് ദീപുനെ ഇഷ്ട്ടമാണെന്ന കാര്യം ആതി തന്നെ ദിച്ചുനോട് പറഞ്ഞു… അത് കേട്ടതും ദിച്ചുനും വളരെ അതികം സന്തോഷമാണ് തോന്നിയത്… തന്റെ പെങ്ങൾക്ക് യോജിച്ച ആൾ തന്നെയാണ് അജുവെന്ന് ദിച്ചൂന് വിശ്വാസമായിരുന്നു…
ദീപുനോട് ഈ കാര്യം ഇപ്പോ പറയണ്ടാന്ന് അജു പറഞ്ഞത് കൊണ്ട് അവളോട് പറയാൻ നിന്നില്ല… അജു തന്നെ ആ കാര്യം നേരിട്ട് അവതരിപ്പിച്ചോളാമെന്ന് പറഞ്ഞു…
………………….
ആതിയും മാധുവും എന്തോ വലിയ കാര്യം ചർച്ചിച്ചു കൊണ്ട് ഗ്രൗണ്ടിലേക്കിറങ്ങുന്ന സ്റ്റെപ്പിലിരിക്കെയാണ് ത്രിമൂർത്തികൾ അവർക്കടുക്കലേക്ക് വന്നത്…
എന്താണ് രണ്ടും കൂടി ചർച്ച…? (ജിത്തു )
ഞങ്ങള് അജുന്റെയും ദീപുന്റെയും കാര്യത്തെ കുറിച്ച് സംസാരിക്കുവായിരുന്നു… (ആതി )
അവരെ കുറിച്ച് എന്ത്…? (നിയാൽ )
അവരെ രണ്ട് പേരെയും നേരിൽ ഒന്ന് മീറ്റ് ചെയ്യിപ്പിക്കാൻ എന്താ ഒരു വഴിയെന്ന്… (മാധു )
അതോർത്തു രണ്ടാളും തല പോകയ്ക്കണ്ട… അതിനുള്ള വഴി ഉടനെ ഉണ്ടാകും… (ദിച്ചു )
എങ്ങനെ…? രണ്ടാളും ഒരുമിച്ച്
നെക്സ്റ്റ് വീക്ക് ദീപുന്റെ ബർത്ത് ഡേ ആണ്…
(ദിച്ചു )
അത് പൊളിച്ചു… അന്നത്തെ ദിവസമാണ് രണ്ട് പേർക്കും പറ്റിയ അവസരം… (ആതി )
അത് തന്നെ (മാധുവും )
രണ്ട് പേരുടെയും ആവേശവും സന്തോഷവും കണ്ട് മൂന്ന് പേരും പരസ്പരം നോക്കി ചിരിച്ചു…
“‘ഹാപ്പി ബർത്ത് ഡേ “‘
കോറസിൽ എല്ലാവരും അലറി…
ദീപു ഒരു നിമിഷം വണ്ടറടിച്ച കണക്കെ നിന്നു പോയി… നിറഞ്ഞ ചിരിയോടെ അവൾ എല്ലാവരെയും നോക്കി…
എല്ലാവരുടെ വക വിഷ് ഉം ഗിഫ്റ്റ് കൊടുക്കലുമായി പിന്നെ അങ്ങോട്ട്…
അജു സൈഡിലായി മാറി നിന്നതേയുള്ളു…
ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല… എനിക്ക് ഒത്തിരി ഒത്തിരി സന്തോഷമായി…
പറഞ്ഞു തീരുമ്പോൾ ദീപുന്റെ കണ്ണ് നിറഞ്ഞു…
അയ്യേ ഇന്ന് നല്ലൊരു ദിവസമായിട്ട് കരയാണോ… ഇത് ഞങ്ങടെ വക കൊച് സർപ്രൈസ് അല്ലേ… വലിയ സർപ്രൈസ് വരാൻ പോണെയുള്ളു…
ആതി അതും പറഞ്ഞ് അജുനെ നോക്കി…
ഇനിയും സർപ്രൈസോ…?
ആതി പറഞ്ഞത് കേട്ട് ആചര്യത്തോട് കൂടി ചോദിച്ചു…
ആമ്… അതൊരു ഒന്നൊന്നര സർപ്രൈസ് തന്നെയാ ബർത്ത് ഡേ കാരി… (മാധു )
ദീപുന് ഒന്നും മനസിലാവാതെ എല്ലാവരെയും മാറി മാറി നോക്കി… എല്ലാവരും ഒരു പുഞ്ചിരിയോടെ അജുനെ നോക്കി… അവരുടെ നോട്ടം കണ്ട് ദീപുവിന്റെ നോട്ടവും അവനിലേക്ക് നീണ്ടു…
അജു മെല്ലെ ദീപുനടുക്കലേക്ക് വന്ന് നിന്നു… ദീപുന് കാര്യം മനസിലായില്ല…
എനിക്ക് വളച്ചു നീട്ടി പറയാനൊന്നുമറിയില്ല… നേരിൽ കാണാതെ ഒരു ഫോൺ കാളിലൂടെ എന്റെ ഹൃദയത്തിൽ കൂടിയ ആളാ താൻ…
താനൊഴികെ ഇവർക്കെല്ലാവർക്കും അറിയാം എന്റെ പ്രണയം നീയാണെന്ന്…
ദീപുന്റെ കണ്ണുകളിലേക്ക് നോക്കി അജു ചെറു പുഞ്ചിരിയോടെ പറഞ്ഞു…
അജു പറഞ്ഞത് കേട്ട് ദീപു ശെരിക്കും ഞെട്ടി…
I don’t know the exact word’s to describe my feelings for you…
ഞാൻ എന്റെ ഹൃദയസഖിയായി തന്നെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു…
അത്രയും പറഞ്ഞ് കൊണ്ട് അജു ദീപുന് മുന്നിലേക്ക് ഒരു റെഡ് റോസ് നീട്ടി…
” Will you be mine “💕
എല്ലാവരും പ്രേതീക്ഷയോടെ ദീപുനെ തന്നെ നോക്കി നിക്കുവാണ്…
ദീപു തനിക്ക് നേരെ നീട്ടിയ റോസിലേക്കും അജുവിലേക്കും മാറി മാറി നോക്കി…
പിന്നെ ചെറു പുഞ്ചിരിയോടെ അവൾ ആ റോസ് മേടിച്ചു…
അത് കണ്ടതും ആതിയും മാധുവും സന്തോഷത്തോടെ കൈയ്യടിച്ചു… ബാക്കിയുള്ളവരിലും സന്തോഷം നിറഞ്ഞു…
അജു ദീപുനെ നോക്കി പുഞ്ചിരിച്ചതും അവൾ നാണത്തോടെ മുഖം താഴ്ത്തി…
സർപ്രൈസ് എങ്ങനെ ഉണ്ടായിരുന്നു… (ആതിയും മാധുവും )
അവർ പറഞ്ഞത് കേട്ട് ദീപു ചിരിച്ചതേയുള്ളു…
അപ്പോ ഇനി കേക്ക് കട്ട് ചെയ്യാം… (ആതി )
അപ്പോഴേക്കും ദിച്ചു കേക്ക് ടേബിളിൽ കൊണ്ട് വന്നു വെച്ചു…
ദീപുന്റെ ഒപ്പം അജുനെ നിർത്തി… അവർക്ക് ചുറ്റും ബാക്കി ടീമ്സും… രണ്ട് പേരും ഒരുമിച്ച് കേക്ക് കട്ട് ചെയ്ത് ചെറിയൊരു പീസ് ഒടിച്ചെടുത്ത് അജു ദീപുന്റെ വായിൽ വെച്ച് കൊടുത്തു…
പിന്നെ എല്ലാവരും കൊടുക്കലായി… മുഖത്ത് വാരി തേക്കലായി… അവസാനം എല്ലാം കേക്കിൽ കുളിച്ചു…
ഈ സമയമാണ് നിയാലും മാളുവും അങ്ങോട്ടേക്ക് കേറി വന്നത്…
രണ്ടും കേറി വന്നതും ഒക്കെണ്ണത്തിന്റെയും കോലം കണ്ട് ചിരി വന്നു…
നല്ല കോലം… മാളു അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു… പിന്നെ അവളും ഒപ്പം നിയാലും കേക്കിൽ മുങ്ങി…
ബ്ലാക്ക് ഫോറെസ്റ്റ് ആയിരുന്നോ…? ചുണ്ടിൽ പറ്റി പിടിച്ച ക്രീം നക്കി നുണഞ്ഞു കൊണ്ട് മാളു ചോദിച്ചു…
അതെ… (ആതി )
വരാൻ കുറച്ച് ലേറ്റ് ആയി പോയി… എനിവേ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ…
(നിയാൽ )
ഹാപ്പി ബർത്ത് ഡേ… മാളൂന്റെ വകയും വിഷ് പറഞ്ഞ് കൈയ്യിലെ ഗിഫ്റ്റ് ദീപുന് കൊടുത്തു…
ഇപ്പോ നമ്മൾ എല്ലാരുമില്ലേ ഒരു സെൽഫി എടുക്കാം… (മാധു )
സ്‌മൈൽ…
ദിച്ചു പറഞ്ഞതും എല്ലാവരും സെൽഫിക്ക് പോസ് ചെയ്തു…
………………………..
പ്രേണയവും കോളേജ് ലൈഫും അടിച്ച് പൊളിക്കുവാണ് ആതിയും മാധുവും… അജുന്റെയും ദീപുന്റെയും പ്രണയം നല്ല രീതിയിൽ തന്നെ പോകുന്നു…
ത്രിമൂർത്തികളുടെ ഇടയിൽ അജുവും ഒരംഗമായി…
പ്രേണയവും സൗഹൃദവും നിറഞ്ഞ അവരുടെ ലൈഫ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി…
മൂന്ന് വർഷങ്ങൾക്ക് ശേഷം…
………………………
ഇന്ന് നിയാലിന്റെയും മാളുവിന്റെയും എൻഗേജ്‌മെന്റ് ഡേ ആണ്…
അത്യാവശ്യം വേണ്ട പെട്ട അതിഥികൾ മാത്രം
ഒതുങ്ങുന്ന കുഞ്ഞ് ഫങ്ക്ഷൻ…
ജിത്തുവിന്റെയും നിയാലിന്റെയും ഫാമിലിസ് ഒപ്പം ആതി, ദിച്ചു, മാധു, അജു, ദീപു, കൂടെ ഇവരുടെ ഫാമിലിയും മാത്രം…
ഡാർക്ക് ബ്രൗൺ കളർ ഹെവി വർക്കുള്ള ചോളി ലഹങ്കയാണ് മാളൂന്റെ വേഷം… അവൾടെ ഡ്രെസ്സിനിണങ്ങുന്ന അതെ കളർ കുർത്തിയും വൈറ്റ് കളർ പന്റുമാണ് നിയാലിന്റെ വേഷം…
ടീമ്സ് എല്ലാവരും ഡ്രസ്സ് കോഡിലാണ്… ബ്ലൂ pearl വർക്ക് ചോളി ലഹങ്കയാണ് ഗേൾസ് ടീമ്സിന്… വൈറ്റ് ആൻഡ് ലൈറ്റ് ബ്ലൂ കോമ്പിനേഷൻ ചേർന്ന കുർത്തിയും വൈറ്റ് പാന്റ്സുമാണ് ബോയ്സ് ടീമ്സിന്റെ വേഷം…
എല്ലാവരും വളരെ ഹാപ്പിയിലാണ്…
ചടങ്ങ് ഭംഗിയായി നടന്നു… ചടങ്ങിന് ശേഷം ടീമ്സിന്റെ വക കലക്കൻ ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു കൂടാതെ നിയാലിന്റെയും മാളുവിന്റെയും തകർപ്പൻ റൊമാന്റിക് കപ്പിൾ ഡാൻസും…
ഫങ്ക്ഷൻ അടിപൊളിയായി നടന്നു…
…………….
ഹേയ് ഗയ്‌സ്… ഇന്ന് നമ്മൾ എല്ലാവരുമില്ലേ… നമ്മൾക്കെല്ലാവർക്കും കൂടി ഒരു നൈറ്റ് റൈഡിന് പോയാലോ…
ടീമ്സ് എല്ലാം കൂടി ബാൽക്കണിയിൽ ഇരിക്കെയാണ് ആതി ആ കാര്യം പറഞ്ഞത്…
അത് ശെരിയ… നൈറ്റ് റൈഡ് അത് പൊളിക്കും…
മാധു ആവേശത്തോടെ പറഞ്ഞു…
നാത്തൂൻസ് പറഞ്ഞത് കറക്റ്റാ… നമുക്ക് പോകാം… (മാളുവും ദീപുവും )
നാലാളും പറഞ്ഞതും ബോയ്സ് ടീമ്സ് പരസ്പരം മുഖത്തോട് മുഖം നോക്കി അവർക്ക് നേരെ തിരിഞ്ഞ് പുഞ്ചിരിയോടെ തലയാട്ടി…
നാലും കൂടി ഇരുന്നിടത് നിന്ന് ചാടി എണീറ്റു… കൊച് പിള്ളേരെ കൂട്ട് സന്തോഷം കൊണ്ടവർ തുള്ളി ചാടി…
……………..
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം…
ഒരിരുമ്പലോടെ നാല് ബൈക്കുകൾ വിജനമായ റോഡിലൂടെ മുന്നോട്ട് ചീറി പറന്നു…
അവർ നേരെ പോയത് ബീച്ചിലേക്കായിരുന്നു…
നാലാളും തങ്ങടെ സഖികളുമായി കടൽ തീരത്തേക്ക് നടന്നു…
തീരത്തെ മുത്തമിട്ട് പോകുന്ന തിരമാലകളുടെ ശബ്‍തം മാത്രം…
എട്ടാളും മണൽ പരപ്പിലേക്ക് നീണ്ടങ്ങിരുന്നു…
ഓരോ നിമിഷവും ആവേശത്തോടെ തീരത്തേക്കടിച്ചു കേറുന്ന തിരകളെ നോക്കി അവർ ഇരുന്നു… പ്രിയപ്പെട്ടവന്റെ തോളിൽ ചാഞ്ഞ് കൊണ്ടവർ അങ്ങനെ ഇരുന്നു…
~END~

by