17/04/2026

നിനക്കായി മാത്രം : ഭാഗം 13

രചന – റോസാ തോമസ്

അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ അല്ലേ… ജീന ചിരിയോടു ചിരി.. അന്ന് രാത്രിയിൽ നാൽവർസംഘം വീഡിയോ കോളിലൂടെ സംസാരിക്കുകയാണ്. എന്നാലും എന്റെ അന്നേ, എന്തൊരു കരച്ചിലായിരുന്നു നീ… ജീന വീണ്ടും ചിരിച്ചു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മഞ്ഞുമല വെറുതെ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന്.. സന്ധ്യ പറഞ്ഞു. പിന്നെ എന്നുവച്ച് ഇങ്ങനെയല്ലേ പേടിപ്പിക്കുന്നത്.. ശ്രുതി ചോദിച്ചു. അത് ശരിയാ..കുറച്ചു ഓവർ ആയി പോയി. അത്..എബിൻ ഡോക്ടർ എപ്പോഴും അങ്ങനെയാ..അന്ന പറഞ്ഞു. അപ്പോഴേക്കും മുമ്മു അവിടേക്ക് വന്നു. ആ.. എത്തിലോ നമ്മുടെ താരം… സന്ധ്യ പറഞ്ഞു. ഇപ്പോൾ അവർക്ക് മുമ്മുനെ നല്ല പരിചയമായി…. മിക്കദിവസങ്ങളിലും അന്നേടെ കൂടെ മുമ്മുവും സംസാരിക്കാൻ ഉണ്ടാവും.

ഞാനേ അന്നാന്റിനെ വിളിക്കാൻ വന്നതാ..അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു. ആണോ.. എന്നാ അന്നാന്റിനെ ഇന്ന് വിടുന്നില്ല.. ഞങ്ങൾ ഇവിടെ പിടിച്ചു വെക്കൂലോ… ജീന പറഞ്ഞു. എന്റെ അന്നാന്റിയാ… തരൂലാ… അന്നയെ വട്ടം പിടിച്ചോണ്ട് മുമ്മു പറഞ്ഞു. ദേ ഒരു കാര്യം കൂടി പറഞ്ഞിട്ട് ഇപ്പ വിടാട്ടോ മോളുടെ അന്നന്റിയെ…എന്ന് ശ്രുതി പറഞ്ഞു. അന്നേ ഇവിടെ ഒരു ചെറിയ വിശേഷം ഉണ്ട് കേട്ടോ… ശ്രുതി പറയും..ജീന പറഞ്ഞു. വേറൊന്നും അല്ല അന്നെ… കഴിഞ്ഞ ആഴ്ച എന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വന്നിരുന്നുലോ.. അടുത്ത ആഴ്ച ഉറപ്പിരാണ്.. ശ്രുതി ചെറിയ ചമ്മലോടെ പറഞ്ഞു. ആഹാ.. അങ്ങനെ വരട്ടെ…അപ്പോൾ നമ്മുടെ ശ്രുതി കുട്ടിക്കും കല്യാണം ആയി.. അന്നാ സന്തോഷത്തോടെ പറഞ്ഞു.

എന്നാ ശരി..ടി.. നീ ഇപ്പോൾ മുമ്മുന്റെ കൂടെ പൊക്കോ.. ഡേറ്റ് ഒക്കെ ഞാൻ പറഞ്ഞേക്കാം… ഉറപ്പിച്ചു കഴിഞ്ഞിട്ട്.. അവർ സംസാരം അവസാനിപ്പിച്ചു പോയി. ആഹാ വന്നല്ലോ…രണ്ടാളും…മുമ്മുവിനെയും അന്നയെയും കണ്ടു കൊണ്ട് ജൂലി പറഞ്ഞു. അന്ന ഫ്രീ ആകുമ്പോൾ ഒക്കെ ഇങ്ങോട്ട് പോരുട്ടോ… ജൂലിയും ഇവിടെ വരും..നമുക്ക് ഒരുമിച്ചങ്ങു കൂടാന്നെ… വനജ പറഞ്ഞു. നമുക്ക് എന്നാ ഫുഡ് കഴിച്ചിട്ട് വന്നാലോ… കാന്റീനിൽ പോണോ അതോ ഇങ്ങോട്ട് കൊണ്ടുവരണോ… അന്ന ചോദിച്ചു. ഒന്നും വേണ്ട…ഇന്നത്തെ ചെലവ് എന്റെ… ഇത്രയും ദിവസം ഇവിടെ കരഞ്ഞുകൊണ്ടിരുന്ന ആളല്ലേ… ഇന്നത്തെ ദിവസം നമുക്ക് ഒന്ന് ചെറുതായിട്ട് ആഘോഷിക്കാം…വനജ പറഞ്ഞു.

യോ… അതൊന്നും വേണ്ട ചേച്ചി…അന്ന പറഞ്ഞു. വേണം വേണം… ഇന്നെന്താ അമ്മേ സ്പെഷ്യൽ.. മുമ്മു ചോദിച്ചു. മുമ്മുന് ഇഷ്ടപെട്ട സാധനമാണ്.. ചിക്കൻ ബിരിയാണി. വനജ പറഞ്ഞു. ഹായ് ഹായ്.. അടിപൊളി.. മുമ്മു പറഞ്ഞു. ഇത്രയും ഭീകര സംഭവം ഒക്കെ ഉണ്ടാക്കിയ എബിനു ഒരു ബിരിയാണി കൊടുക്കേണ്ടതായിരുന്നു… വനജ കളിയാക്കിക്കൊണ്ട് പറഞ്ഞു. ദേ… എന്റെ എബിച്ചനെ കളിയാക്കുന്ന കുറച്ച് കൂടുന്നുണ്ട് കേട്ടോ… ജൂലി പറഞ്ഞു. ആ… അന്നക്കറിയുമോ ഈ എബിനും ജൂലിയും കസിൻസ് ആണ് കേട്ടോ..അന്നജ അന്നയോട് പറഞ്ഞു. ഏഹ്…ആണോ.. അന്ന അമ്പരന്നു. എന്റെ അമ്മയുടെ ആങ്ങളയുടെ മകനാണ്… നീ വിഷമിച്ചിരുന്നത് കൊണ്ടാണ് കഴിഞ്ഞ ദിവസം മനപ്പൂർവം പറയാഞ്ഞത്… ജൂലി ചിരിയോടെ പറഞ്ഞു.

ആഹാ.. അങ്ങനെയാണല്ലേ.. പക്ഷേ നിങ്ങൾ സംസാരിക്കുന്നത് ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ… അന്ന ചോദിച്ചു. പുറത്തുവെച്ചു കണ്ടാൽ വലിയ കാര്യമാണ്.. ഇവിടെ അവൻ ഭയങ്കര സ്ട്രിക്ട് അല്ലേ.. അതാ..ജൂലി നിസ്സാരമായി പറഞ്ഞു. പിന്നെ ഓണം വരുവല്ലേ..അന്ന വീട്ടിൽ പോകുന്നുണ്ടോ ഓണത്തിന്.. വനജ ചോദിച്ചു. അന്ന് ഒന്ന് ഞെട്ടി…പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു. അത് ചേച്ചി… എന്റെ ഒരു കൂട്ടുകാരിയുടെ കല്യാണം ഉണ്ട്.. എനിക്ക് അപ്പോൾ ലീവ് വേണം …അതുകൊണ്ട് ഓണത്തിന് ഞാൻ പോകുന്നില്ല… പെട്ടെന്ന് വന്ന ഒരു ബുദ്ധിക്ക് അവൾ പറഞ്ഞു.

ശ്രുതിയുടെ കല്യാണം എന്നാണെന്ന് ഡേറ്റ് പോലും അറിയില്ല. എന്തായാലും ഓണത്തിന് ശേഷം ആയിരിക്കും.. അതോർത്തു ആണ് പറഞ്ഞത്… ചേച്ചി പോകുന്നില്ലേ…അവൾ ചോദിച്ചു. ഞാൻ പോകുന്നുണ്ട്.. എന്റെ വീട്ടില്…പക്ഷേ ഓണത്തിന് മാത്രമേയുള്ളൂ.. പിറ്റേദിവസം തന്നെ വരും…. വനജ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. പിന്നെ അവൾ ഒന്നും ചോദിച്ചില്ല… ചേച്ചിയുടെ കാര്യങ്ങളൊക്കെ അറിയാമല്ലോ… ഫുഡ് കഴിച്ചു കഴിഞ്ഞു അവൾ അവരോട് പറഞ്ഞിട്ട് റൂമിലേക്ക് പോയി…വാതിൽ അടച്ചു കൊണ്ട് കട്ടിലിൽ കിടന്നു. വല്ലാത്തൊരു സന്തോഷം തോന്നി അവൾക്ക്… കണ്ണുനീർ തോരാത്ത ദിനങ്ങളായിരുന്നു..കഴിഞ്ഞ കുറെ ദിനങ്ങൾ…

അതിന്റെയെല്ലാം ഇരട്ടി സന്തോഷം ഇപ്പോൾ ഉണ്ട്.. കുറെയേറെ സന്തോഷങ്ങൾ… ഒന്നാമത്തേത്.. ആ പ്രശ്നങ്ങളെല്ലാം നല്ല രീതിയിൽ അവസാനിച്ചു.. പിന്നെയുള്ളത്.. ശ്രുതിയുടെ വിവാഹമാണ്… എത്രയോ സന്തോഷം തരുന്ന വാർത്തയാണ് അത് ….പെണ്ണ് കാണൽ നടക്കാൻ തുടങ്ങിട്ട് കുറെയായി…. ഒന്നും അവൾക്ക് ഇഷ്ടമാകുന്നില്ലാരുന്നു…. എന്തായാലും കല്യാണം ആയല്ലോ..അവർ മൂന്നുപേരും തനിക്ക് സ്വന്തം കൂടപ്പിറപ്പുകൾ ആണ്.. എന്നും എവിടെയും തനിച്ച് ആയിരുന്ന തനിക്ക് ഇത്രയും നാൾ കൂട്ടായിരുന്നവർ.. എങ്ങനെ എങ്കിലും അമ്മയുടെ സമ്മതം വാങ്ങിയിട്ട് കല്യാണത്തിന് പോണം..പക്ഷേ അതിനേക്കാൾ ഒക്കെ ഉപരി സന്തോഷം ഉളവാക്കുന്ന കാര്യം … അമ്മ തന്റെ മുറിയിൽ വന്നതാണ്… ഓർമ്മ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അമ്മയുടെ മടിയിൽ കിടന്നത്….

അതൊരു അപൂർവ നിമിഷം ആയി തോന്നി… അത് ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു അനുഭൂതി… ഭദ്രൻ അങ്കിൾ തിരിച്ചു വന്നാൽ അമ്മയുടെ അലച്ചിൽ കുറച്ചു കുറയുമായിരിക്കും.. ഹാ എന്തായാലും ഓണത്തിന് അമ്മയുടെ അടുത്ത് പോകാമല്ലോ… എങ്ങനെയെങ്കിലും അമ്മയുടെ കൂടെ ജീവിക്കാൻ തുടങ്ങുന്ന ആ ഒരു ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി.. അമ്മയുടെ മടിയിൽ കിടന്ന ആ നിമിഷങ്ങൾ ഓർമയിൽ വീണ്ടും വീണ്ടും നിറച്ചു കൊണ്ട് അവൾ കിടന്നുറങ്ങി.

എബിനെ…..നീ ഇന്ന് വീട്ടിൽ പോകുന്നില്ലേ… വീട്ടിൽ പോയിട്ട് ദിവസങ്ങൾ ആയെന്നൊക്കെ രാവിലെ വിളിച്ചു പറയുന്നത് കേട്ടല്ലോ… എബിന്റെ റൂമിലേക്ക് കേറി കൊണ്ട് സച്ചിൻ ചോദിച്ചു. ഇന്ന് കുറച്ചു പണികൾ ഉണ്ടായിരുന്നെടാ…നാളെ പോണം.. എബിൻ പറഞ്ഞു. ടാ… നീ ഒത്തിരി മടുത്തുന്നല്ലേ പറഞ്ഞത് …. നമുക്ക് രണ്ടെണ്ണം അടിച്ചാലോ… വേണ്ട അത് ശരിയാവില്ല… എബിൻ …നീ ഇന്ന് വീട്ടിൽ പോകുന്നില്ലേ… വീട്ടിൽ പോയിട്ട് ദിവസങ്ങൾ ആയെന്നൊക്കെ രാവിലെ വിളിച്ചു പറയുന്നത് കേട്ടല്ലോ… എബിന്റെ റൂമിലേക്ക് കേറി കൊണ്ട് സച്ചിൻ ചോദിച്ചു. ഇന്ന് കുറച്ചു പണികൾ ഉണ്ടായിരുന്നെടാ…നാളെ പോണം.. എബിൻ പറഞ്ഞു. ടാ… നീ ഒത്തിരി മടുത്തുന്നല്ലേ പറഞ്ഞത് …. നമുക്ക് രണ്ടെണ്ണം അടിച്ചാലോ… വേണ്ട അത് ശരിയാവില്ല… എബിൻ പറഞ്ഞു.

അത്..അടിച്ചാൽ നിന്റെ സ്വഭാവം മാറുന്നതുകൊണ്ടല്ലേ… സാരമില്ലടാ നമുക്ക് ഈ റൂമിൽ ഇരുന്ന് അടിക്കാം.. ആരുമറിയില്ല… നീ ഇറങ്ങിപ്പോകാതിരുന്നാൽ മതി… സച്ചിൻ പറഞ്ഞു. ഇറങ്ങി പോയാൽ എന്താ കുഴപ്പം.. ഞാൻ മദ്യപിച്ചാൽ ഉള്ളിൽ ഉള്ളതൊക്കെ കുറച്ച് പുറത്തു വരും എന്ന് മാത്രം.. അതിന് നീ എന്നെ കളിയാക്കുവൊന്നും വേണ്ട.. എബിൻ പറഞ്ഞു. പിന്നെ… ഉള്ളിലുള്ളതൊക്കെ പുറത്തു വരും എന്ന് മാത്രം… ഒന്ന് പോ എബി..സംശയമുണ്ടെങ്കിൽ ഇനി കുടിക്കുമ്പോൾ ഒരു പെൻ ക്യാമറ പിൻ ചെയ്ത് വെക്ക്..അപ്പൊ കാണാം…നിന്റെ തോന്ന്യാസങ്ങൾ..സച്ചിൻ പറഞ്ഞു.

അതുകൊണ്ട് വേണ്ടന്നേ…കുടിക്കണ്ട… പ്രശ്നം തീർന്നില്ലേ.. എബിൻ പറഞ്ഞു. അത് ഞാൻ ഒരു സത്യം പറഞ്ഞു എന്ന് മാത്രം..അതിനു കുടിക്കാതിരിക്കണ്ട കാര്യമുണ്ടോ.. നീയല്ലേ പറഞ്ഞത് കുറെ ദിവസങ്ങൾ ആയിട്ട് മടുത്തെന്ന്.. അതുകൊണ്ട് പറഞ്ഞെന്നുമാത്രം നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ടാ..അത് ഹോസ്പിറ്റൽ വച്ച് വേണ്ടടാ.. അതുകൊണ്ടാ… അതുകൊണ്ട് ഹോസ്പിറ്റലിൽ വച്ച് കുടിക്കാത്ത ഒരാൾ.. ഡാ അതല്ലടാ… ഒഴിവാക്കാമെന്ന് വച്ചിട്ടാണ്.. നമുക്ക് വേറൊരു ദിവസം കൂടാം.. ഉറപ്പ്. ശരി അങ്ങനെയെങ്കിൽ അങ്ങനെ.. അതൊക്കെ പോട്ടെ..എന്തൊരു പെർഫോമൻസ് ആയിരുന്നു ഇന്ന് രാവിലെ.. ഇന്നലെവരെ അതിലും വലിയ പെർഫോമൻസ്…. നിനക്ക് ശരിക്കും ഭ്രാന്തുണ്ടോ… ഒന്ന് പോയേ സച്ചി… പോവല്ല വരുവാ ചെയ്യേണ്ടത്..

ആ മറിയാമ്മ സിസ്റ്ററെ ഇവിടുന്ന് ഇറക്കി വിടേണ്ടത് ആയിരുന്നു.. ആയിരുന്നു…പക്ഷേ എന്റെ കയ്യിൽ തന്നെയല്ലല്ലോ കാര്യങ്ങൾ ഇരിക്കുന്നെ …ബോർഡംഗങ്ങൾ എല്ലാവരുടെയും കൂടെ തീരുമാനം അല്ലേ അത്.. അതൊക്കെ പോട്ടെ നിന്റെ ഡ്യൂട്ടി കഴിഞ്ഞോ.. നീ പോകുന്നില്ലേ… ഇന്ന് നിന്റെ കൂടെ കൂടി രണ്ടെണ്ണം അടിക്കാൻ വന്നതാ.. ആ.. ഇനി ഞാൻ പോവാ… അല്ലെങ്കിലും നിന്നിട്ട് എന്തിനാ.. ആ അനഖയും നേഹയും ഒക്കെ കയ്യിന്നു പോയി… പിന്നെ ആ രൂപ ഉണ്ട്..ഇനി അതിനെ ഒന്ന് വളച്ചു നോക്കാം. നിനക്കിതല്ലാതെ വേറൊന്നും പറയാനില്ലേ.. ഇതൊക്കെ ഒരു ദർശന സുഖമല്ലേ.. അല്ലാതെ നിന്നെപ്പോലെ കലിപ്പൻ കളിച്ചു നടന്നാൽ എന്നെ ആരും നോക്കില്ല.. ഒന്ന് പോ എബി.. ആ ഇനി ഓണം വരുവല്ലേ അതാ ഒരു പ്രതീക്ഷ.. ഒന്നുമില്ലെങ്കിലും തരണീമണികളെല്ലാം സെറ്റ് സാരി ഉടുത്ത് നടക്കുന്നതെങ്കിലും കാണാല്ലൊ…. ഇവനെ കൊണ്ട്… എബിൻ പല്ലിറുമ്മി. നീ നോക്കിക്കോടാ..ഇത്തവണ ഓണത്തിന് സെറ്റ് സാരിയിൽ വരുന്ന ഒരു പെൺ കൊടിയേ ഞാൻ എന്റെ മലയാളിമങ്ക ആക്കും.. ഇറങ്ങി പോടാ… ഓ പൊക്കോളാമെ…. കലിപ്പന് ഇളകുന്നെന് മുൻപേ പോയേക്കാം…. എന്നാ ശരി ടാ ബൈ

അന്നയുടെ ദിവസങ്ങൾ അങ്ങനെ വീണ്ടും സാധാരണരീതിയിൽ നീങ്ങി തുടങ്ങി.. അഭിലാഷ്മായുള്ള കൂട്ടുകെട്ട് മാത്രമാണ് ഒരു പുതുമ.. ഭദ്രനെ വീട്ടിൽ കൊണ്ടു വന്നു.. അങ്ങനെ നാളുകൾക്കു ശേഷം ആനി വീണ്ടും ആ വീട്ടിൽ പഴയതുപോലെ താമസിക്കാൻ തുടങ്ങി.. ഹോം നേഴ്സ് വീട്ടിലുള്ളതിനാൽ ആനി ബിസിനസ് കാര്യങ്ങളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി… അങ്ങനെ ഓണം വന്നെത്തി. ഹോസ്പിറ്റലിൽ ഓണത്തിന് തലേദിവസം ചെറിയ ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നു. പിറ്റേന്ന് കുറച്ചുപേർ മാത്രമേ ഡ്യൂട്ടിയിൽ ഉള്ളൂ…. അവധി ദിനമായതുകൊണ്ട്…ബാക്കി എല്ലാവരും ലീവിൽ വീട്ടിൽ പോയി.

അന്നാ കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി..ഒരു നല്ല ചുരിദാർ ആണ് ഇട്ടിരിക്കുന്നത്… അമ്മ കുറച്ചു കഴിയുമ്പോൾ വരും…. തന്നെ പിക്ക് ചെയ്യാൻ…ഇന്നലെ ഓണാഘോഷത്തിന് എല്ലാവരും തന്നെ സെറ്റ് സാരി ആയിരുന്നു… താൻ സെറ്റിന്റെ ഒരു ചുരിദാർ ആണ് ഇട്ടത്…. വനജ നിർബന്ധിച്ചെങ്കിലും താൻ സെറ്റ് സാരി ഉടുത്തില്ല.. കാരണം സെറ്റ് സാരി വാങ്ങി ഇല്ലായിരുന്നു.. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ വാങ്ങിക്കാരുന്നു എന്ന് പറഞ്ഞ് വനജ ചേച്ചി കെറുവിച്ചു.. അമ്മ ഒരു സെറ്റ് സാരി വാങ്ങിച്ചിട്ടുണ്ട്.. വീട്ടിൽ ചെല്ലുമ്പോൾ ഉടുപ്പിക്കാൻ….അതുകൊണ്ട് അതുമതി എന്ന് വിചാരിച്ചു. ഓണത്തിന് വീട്ടിൽ പോവാത്തത് എന്താണെന്ന് ചോദിച്ചവരോട് ഫ്രണ്ടിന്റെ കല്യാണത്തിന് ലീവ് എടുക്കണം അതുകൊണ്ടാണെന്ന് പറഞ്ഞു ഒഴിഞ്ഞു..

ലീവ് ലിസ്റ്റ് നോക്കിയിട്ട് എബിൻ ഡോക്ടറും ചോദിച്ചിരുന്നു.. അഭിലാഷ് അവന്റെ വീട്ടിലേക്ക് വിളിച്ചതാണ്… ഇല്ലാ എന്ന് പറഞ്ഞു ഒഴിഞ്ഞു.. ഫോൺ ബെൽ അടിക്കുന്നത് കേട്ട് നോക്കിയതും അമ്മ.. ദാ വരുന്നു അമ്മ.. എന്ന് പറഞ്ഞ് ഫോൺ വെച്ചിട്ട് അവൾ നടന്നു ആനിയുടെ കാറിൽ കയറി. കാറിൽ നിന്നിറങ്ങിയതും വീട് കണ്ട് അവൾ ഒന്ന് അമ്പരന്നു.. നാലുകെട്ട് ഒക്കെയുള്ള പഴയ രീതിയിലുള്ള ഒരു വലിയ വീട്.. വീട് ഇഷ്ടമായോ.. ആനി പുഞ്ചിരിയോടെ ചോദിച്ചു. ആനി ഒരു സെറ്റ് സാരി ആണ് ഉടുത്തിരിക്കുന്നത്. ഒരുപാട് ഇഷ്ടമായി…സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ.. ഇങ്ങനത്തെ വീട്.. അന്ന സന്തോഷത്തോടെ പറഞ്ഞു.

എന്നാ വാ.. കേറി വാ.. അവർ രണ്ടുപേരും ഒരുമിച്ച് കയറി.. ഭദ്രൻ ഉമ്മറത്ത് തന്നെ ഒരു വീൽചെയറിൽ ഇരിപ്പുണ്ടായിരുന്നു. ആ മോളെ.. അന്ന എന്നാണ് പേര് അല്ലേ.. ഇങ്ങു അടുത്തുവാ.. ഭദ്രൻ വിളിച്ചു. അന്ന ചെറിയ പേടിയോടെ അടുത്ത് ചെന്നതും ഒരു കവർ അവൾക്ക് സമ്മാനിച്ചു. ഓണക്കോടി ആണ് കേട്ടോ… ഭദ്രൻ പറഞ്ഞു. താങ്ക് യു .. അങ്കിൾ അന്ന വാ.. ഞാൻ സാരീ ഉടുപ്പിക്കാം എന്നുപറഞ്ഞ് ആനി അന്നയെ വിളിച്ചു കൊണ്ടു പോയി. സദ്യ ഒക്കെ റെഡി ആക്കണ്ടെ അമ്മ… ആനി സാരി ഉടുപ്പിക്കുന്നതിനിടയിൽ അന്ന ചോദിച്ചു. ഏകദേശം എല്ലാം റെഡിയായി..ഇനി ചെറിയ ഒരുക്കങ്ങൾ മാത്രമേ ഉള്ളൂ..

ഇവിടെ കിച്ചണിൽ വർക്ക് ചെയ്യുന്ന ജാനമ്മ ചേച്ചിയും മക്കളും കൂടെയുണ്ട് ഓണമുണ്ണാൻ.. ജാനമ്മ ചേച്ചിക്ക് ഇരട്ട കുട്ടികൾ ആണ്.. കിട്ടുംവും മിട്ടുവും.. രണ്ട് ആൺകുട്ടികൾ.. രണ്ടുപേരും അഞ്ചാം ക്ലാസിൽ പഠിക്കുന്നു. നേരത്തെ വരാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ കൂടെ സഹായിക്കുമായിരുന്നു..അന്ന പറഞ്ഞു. എന്തിനാ.. പറഞ്ഞു. എന്തിനാ.. അല്ല.. പാചകം.. ഒക്കെ..അമ്മയെ സഹായിക്കാൻ.. ആദ്യം എന്റെ പൊന്നുമോള് പാചകം പഠിക്ക്… എന്നിട്ട് ആട്ടെ.. പിന്നെ വേറൊരു പണി തരാം.. ആനി തുടർന്നു…കുറച്ചു പൂക്കൾ വാങ്ങി വച്ചിട്ടുണ്ട്.. അത്തപ്പു ഇട്ടോ… ഇവിടെ ഇതൊക്കെ ആദ്യമായിട്ടാണ്.. സാധാരണ ചെറിയ രീതിയിൽ ഒരു സദ്യ ഉണ്ടാക്കും.. ഞാൻ ദദ്രന്റെ കൂടെ കഴിച്ചിട്ട് എബിയുടെ വീട്ടിൽ പോവാറാണ് സാധാരണ പതിവ്..

ഈ പ്രാവശ്യം അത് വേണ്ടെന്ന് വെച്ചു… ജോസേട്ടനും എബിയും കുറെ വിളിച്ചതാണ്.. പായസം എങ്കിലും കൊണ്ട് തരും എന്നാണ് പറഞ്ഞത്..എബിൻ ചിലപ്പോൾ പായസവുമായി വന്നേക്കും.. എന്ന താഴേക്ക് വാ.. എന്നുപറഞ്ഞ് ആനി തിരിഞ്ഞതും അന്ന ആനിയുടെ കയ്യിൽ പിടിച്ചു നിർത്തിയിട്ട് കെട്ടിപ്പിടിച്ച് ഒരു നിമിഷം നിന്നു. ഇനിയും നിന്നാൽ താൻ കരഞ്ഞു പോകുമെന്ന് മനസ്സിലായ ആനി അന്നയുടെ മുഖത്ത് സ്നേഹത്തോടെ ഒരു മുത്തം കൊടുത്തിട്ട് അന്നെ വിളിച്ചു കൊണ്ടുപോയി. താഴേക്കിറങ്ങി ചെന്ന അന്നയെയും ആനിയെയും കണ്ട് ഭദ്രനും ജാനമ്മയും മക്കളും ഞെട്ടി… സെറ്റ് സാരിയുടുത്ത് ഇറങ്ങിവരുന്ന അവരെ ഇരുവരെയും കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല…അത്രയ്ക്ക് ഭംഗിയും ഐശ്വര്യവും ആണ് രണ്ടുപേർക്കും. ഇപ്പൊ കണ്ടാൽ അമ്മയും മകളുമാണെന്ന് തോന്നുന്നു എന്ന് ജാനമ്മ പറയുകയും ചെയ്തു.

നിങ്ങൾ എന്നാൽ പൂക്കളം ഇട്ടോളൂ.. ഭദ്രേനെ ഞാൻ അങ്ങോട്ട് ആക്കാം.. പൂക്കളമിടുന്നത് കാണാലോ.. എന്നുപറഞ്ഞ് ആനി വീൽചെയർ അവരുടെ അടുത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കൊണ്ടുപോക്കോളം ആന്റി.. എന്നു പറഞ്ഞ് അന്ന ഭദ്രേനെ കൊണ്ടുപോയി. അന്നയും കിട്ടുവും മിട്ടുവും കൂടി പൂക്കളം ഇടാൻ തുടങ്ങി. ഭദ്രൻ വീൽചെയറിൽ ഇരുന്നുകൊണ്ട് പൂക്കളൊക്കെ ഇറുത്തെടുത്തു സഹായിക്കാനും ശ്രമിക്കുന്നുണ്ട്. മിട്ടുവും കിട്ടുവും അവരുടെ സ്കൂളിലെ കാര്യങ്ങളൊക്കെ അന്നയോട് വാതോരാതെ സംസാരിക്കുന്നുണ്ട്…

ഇടയ്ക്ക് എബിനെ കാണുന്നില്ലല്ലോ എന്നുപറഞ്ഞ് ആനി ഉമ്മറത്തേക്ക് വന്നപ്പോഴേക്കും എബിന്റെ കാർ വരുന്നതു കണ്ടു. കാറിൽ നിന്നിറങ്ങിയ എബിൻ പൂക്കളം ഇട്ടു കൊണ്ടിരിക്കുന്ന അന്നയെയും കുട്ടികളെയും ഒരു നിമിഷം നോക്കി മന്ദഹസിച്ചു. എന്നിട്ട് ആനിയ്ക്ക് പായസം കൊടുത്ത് യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ പോയി. പുക്കളം തീർത്ത് കുട്ടികൾ അവരുടെ അമ്മയുടെ അടുക്കലേക്ക് പോയപ്പോൾ ഉമ്മറത്ത് ഭദ്രനും ആനിയും അന്നയും മാത്രമായി. ആനി…ഒരു കാര്യം ചോദിക്കട്ടെ… അന്നമോൾ ആനിയുടെ മകൾ അല്ലേ.. അന്നത്തെ സേറ ടോം.. ഭദ്രൻ ശാന്തമായി ചോദിച്ചു. തുടരും..