രചന – കൃഷ്ണ
പേടിക്കാൻ മാത്രമില്ല അച്ചു… അമ്മ ഒക്കെയാണിപ്പോ… ഞങ്ങൾ എത്തുമ്പോൾ icu വിൽ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു…
മമ്… അമ്മ…?
ആമ്… സുധ വന്നപ്പോൾ മുതൽ അമ്മയുടെ അടുത്ത് തന്നെയാ… മാറിയിട്ടില്ല…
അല്ല മോള് എവിടെ…? അടുത്തുണ്ടോ…?
ഏയ്… ഇല്ല അപ്പേ… പെണ്ണ് ജഗും കൊണ്ട് കിച്ചണിലേക്ക് പോയിട്ടുണ്ട്…
മമ്… പിന്നെ അപ്പയും അമ്മയും കുറച്ച് ദിവസം കഴിഞ്ഞേ വരത്തുള്ളൂ… നിന്റെ അമ്മയ്ക്ക് ഒരേ നിർബന്ധം… പിന്നെ ഞാൻ വേണ്ടന്ന് പറയാൻ നിന്നില്ല…
ഓ… അതിനെന്താ… അമ്മേടെ ആഗ്രഹമല്ലേ…
ആമ് പിന്നെ ഞങ്ങൾ അവിടെ ഇല്ലന്ന് വെച്ച് നീ മോളോട് തൊട്ടതിനും പിടിച്ചതിനൊന്നും ദേഷ്യപ്പെട്ടേക്കല്ലേ…
ഏയ്… എന്താ അപ്പേ ഈ പറയുന്നേ… ഞാൻ എന്റെ ജാനുമ്മയോട് ദേഷ്യപ്പെടാനോ… എന്നെ നന്നായിട്ട് അറിയുന്ന അപ്പ ഇങ്ങനെ പറയാമോ…?
അച്ചു പറഞ്ഞത് കേട്ട് മറു വശത്ത് നിന്ന് ചിരി ഉയർന്നു…
എൻ്റെ അച്ചു… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അപ്പേടെ മോനെ അപ്പയ്ക്ക് അറിയില്ലേ… ഈ ലോകത്ത് എന്റെ മോനോട് അതിരു വിട്ട് എന്തേലും പറയുകയോ ദേഷ്യപ്പെടുകയോ എന്തിന് കിറുക്കിട്ട് ഒന്ന് കുത്തിയാൽ പോലും ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നിക്കുമെങ്കിൽ അത് ജാനു മോൾടെ മുന്നിൽ മാത്രമായിരിക്കുമെന്ന്…
ദേവൻ പറഞ്ഞത് കേട്ട് അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
ശരിയാണ്… തന്നോട് മറ്റാരും അതിരു വിട്ട് പ്രവർത്തിച്ചാൽ മുഖമടിച്ചു ഒന്ന് പൊട്ടിച്ചു കൊണ്ടാകും മറുപടി പറയുക… എന്നാൽ തന്റെ പെണ്ണിനോട് അങ്ങനെയല്ല… അവൾ എന്ത് പറഞ്ഞാലും ഒന്നും മിണ്ടാതെ അക്ഷരം പ്രതി കേട്ടിരിക്കും… അതിനെ സാതിക്കു…
പിന്നെ ഒരൊറ്റ തവണ കൈവിട്ട് തല്ലി പോയി… എന്നോടുള്ള ദേഷ്യത്തിന്റെ പുറത്താണേലും ഓരോന്ന് വിളിച്ചു പറഞ്ഞപ്പോൾ നിയന്ത്രണം വിട്ട് പോയി… കൈവിട്ട് പോയ ആ നിമിഷം ഇപ്പോഴും ഒരു വിങ്ങലായി കിടക്കുവാണ് നെഞ്ചിൽ…
അവൻ ഓർത്തു പോയി…
അച്ചു…
മറു വശത്ത് നിന്ന് ദേവന്റെ ശബ്‌ദം കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്…
എന്താടാ ചെക്കാ ഒന്നും മിണ്ടാതെ…?
ഏയ്… ഒന്നുല്ല അപ്പേ… നിങ്ങള് ഫുഡ് കഴിച്ചോ…?
ഇല്ല… സുധീവൻ വീട്ടിൽ നിന്ന് കഴിക്കാനുള്ളത് കൊണ്ട് വന്നിട്ടുണ്ട്… അല്ല നിങ്ങള് രണ്ടാളും കഴിച്ചോ…
ആമ് അപ്പേ… എന്ന പിന്നെ വൈകിക്കണ്ട… ചെന്ന് കഴിക്ക്… അമ്മയോട് പറഞ്ഞേക്ക്… ഞാൻ നാളെ വിളിക്കാം… ഗുഡ് നൈറ്റ് അപ്പേ…
അതും പറഞ്ഞ് കൊണ്ട് അച്ചു കാൾ കട്ടാക്കി…
അപ്പോഴേക്കും കുടിവെള്ളം നിറച്ച് ജഗ്ഗുമായി ജാനു റൂമിലേക്ക് വന്നു…
അച്ചു ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു കൊണ്ട് അവളെ നോക്കി…
ടേബിളിൻ മേൽ ജഗ് വെച്ച് ജാനു തിരിയുമ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്ന അച്ചുവിനെ ആണ് കാണുന്നത്…
അവൾ ഒന്ന് പരുങ്ങിയെങ്കിലും ബെഡിന്റെ മറു സൈഡിനോരം വന്നിരുന്നു…
അപ്പ വിളിച്ചിരുന്നു…
അച്ചു പറഞ്ഞത് കേട്ട് ജാനു മുഖം ചരിച് അവനെ നോക്കി…
അതേയോ… അമ്മാമ്മ ഒക്കെ ആണോ… അപ്പ എന്താ പറഞ്ഞേ…?
അവൾ ധൃതിയിൽ ചോദിച്ചു…
അമ്മാമ്മ ഒക്കെ ആണ്… പേടിക്കാൻ ഒന്നുല്ല…
അച്ചു അവളെ നോക്കി ചിരിയാലെ പറഞ്ഞു…
ഹോ… എന്റെ ഈശ്വരാ… നീ കാത്തു…
ജാനു നെഞ്ചിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞു…
പിന്നെ… വേറൊരു കാര്യം കൂടിയുണ്ട്…
അവനത് പറഞ്ഞതും അവൾ അവനെ നോക്കി…
അപ്പയും അമ്മയും കുറച്ച് ദിവസം കഴിഞ്ഞേ ഇങ്ങു പോരത്തുള്ളൂ… അമ്മയ്ക്ക് കുറച്ച് നാൾ അമ്മാമ്മയുടെ കൂടെ നിക്കണമെന്ന്…
ആണോ… ഇനി അവര് വരുന്നത് വരെ ഞാൻ ഒറ്റക്ക്…
അപ്പോ ഞാനോ… ഞാൻ ഇവിടെ ഇല്ലേ… പിന്നെ നീ എങ്ങനെയാ ഒറ്റക്കാകുന്നെ…
അച്ചു കുറച്ച് കടുപ്പിച്ചായിരുന്നു ചോദിച്ചത്…
അവൾ പറഞ്ഞത് തീരെ പിടിച്ചില്ല എന്നതാണ് കാരണം…
അ… അത്… ഞാൻ… ഉദ്ദേശിച്ചത്…
അവൾ വാക്കുകൾക്കായ് തപ്പി… അവന്റെ മുഖത്തെയും വാക്കുകളിലെയും കടുപ്പം അവളിൽ ചെറിയ തോതിൽ പേടി ഉളവാക്കി…
മമ്… ഉദ്ദേശിച്ചത്…?
ഭാവം മാറ്റാതെ തന്നെ അവൻ ചോദിച്ചു…
അ… അല്ല… നി… നിങ്ങൾ ഓഫീസിൽ പോയി കഴിഞ്ഞാൽ ഞാൻ ഒറ്റക്കല്ലേ… അതാ… ഒറ്റക്കെന്ന് പറഞ്ഞേ…
ജാനു ഒരുവിധം പറഞ്ഞൊപ്പിച്ചു…
അവൾ കാര്യം പൂർണ്ണമായും പറഞ്ഞത് കേട്ടപ്പോൾ അച്ചുവിന്റെ മുഖത്തെ കടുപ്പം മെല്ലേ കുറഞ്ഞു…
ജാനു അച്ചുവിനെ മെല്ലേ നോക്കി… മുഖത്ത് മുന്നത്തെ കടുപ്പമില്ല…
എന്താ…?
അവൾടെ നോട്ടം കണ്ട് അച്ചു ചോദിച്ചു…
ഒ… ഒന്നുമില്ല…
ജാനു പേടിച്ച് കൊണ്ട് പറഞ്ഞു…
അച്ചൂന് അവൾടെ ഭാവം കണ്ട് ചിരി വന്നു പോയി… അവൻ ജാനുവിനെയൊന്ന് നോക്കി
അവൾടെ കൈയ്യിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തടുപ്പിച്ചു…
ജാനു ഞെട്ടലോടെ അച്ചുവിന്റെ മുഖത്തേക്ക് നോക്കി…
പേടിച്ചോ എന്റെ ജാനുമ്മ…?
പുഞ്ചിരിച്ചു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ജാനുവിന്റെ ഉള്ളിൽ അത്രയും നേരം തോന്നിയ പേടി അലിഞ്ഞു പോയി…
പിന്നെ കടിച്ചു കീറാൻ വരുന്നപോലെ ചോദിച്ചാൽ പിടിക്കില്ലേ…
അവളോട് ദേഷ്യപ്പെട്ടതിന്റെ ഒരു ചുരുക്കിൽ ജാനു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു…
അച്ചോടാ… എന്ന ജാനുമ്മേടെ ഈ താന്തോന്നി പേടി മാറ്റി തരട്ടെ…
അവന്റെ ശബ്‌ദം നേർത്തിരുന്നു…
ജാനു ഒന്ന് പിടഞ്ഞു പോയി… ആ ഒരു ഒറ്റ നിമിഷം കൊണ്ട് അവൾടെ ഹൃദയം ശരവേഗത്തിൽ കുതിച്ചുയരാൻ തുടങ്ങി…
അച്ചുവിന്റെ മുഖം മെല്ലേ അവളിലേക്ക് അടുത്തു… ജാനു ഉമിനീരിറക്കി കൊണ്ടവനെ നോക്കി…
കണ്ണുകളിൽ നിന്ന് അവന്റെ നോട്ടം ചുണ്ടിലേക്ക് താണു…
തരട്ടെ…
അവൾടെ കുഞ്ഞി ചുണ്ടിൽ മെല്ലേ തൊട്ട് കൊണ്ട് അച്ചു ആർദ്രമായി ചോദിച്ചു…
ജാനുവിന്റെ ശ്വാസം നിലയ്ക്കുമെന്ന് വരെ തോന്നി പോയി… അവൾക്ക് ഒന്ന് ചലിക്കാൻ പോലും പറ്റാത്ത കണക്കെ ഇരുന്നു…
അച്ചുവിന്റെ നോട്ടം അവളിലേക്ക് നീണ്ടു…
ശ്വാസം പോലും വിടാൻ പ്രയാസപ്പെട്ട് ഇരിക്കുന്നവളെ കണ്ട് അവന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…
അവൻ ജാനുവിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവളിലേക്ക് ഒന്ന് കൂടി മുഖം അടുപ്പിച്ചു…
അച്ചുവിന്റെ നിശ്വായം അവൾടെ മുഖത്ത് തട്ടിയതും പൊള്ളിപ്പിടഞ്ഞു പോയി…
അവൻ അവളെ നോക്കി കൊണ്ട് തന്നെ ചുണ്ടോട് മുഖമിടിപ്പിക്കേം പെട്ടന്ന് ഇരുവരെയും ഞെട്ടിച്ചു കൊണ്ട് അച്ചുവിന്റെ ഫോൺ റിങ് ചെയ്തു…
ജാനു വേഗം പിടഞ്ഞു മാറി കൊണ്ട് ബെഡിന്റെ ഓരം ചേർന്ന് മറുവശം തിരിഞ്ഞു കിടന്നു…
അച്ചു അവളെ കിടപ്പ് കണ്ട് ഒന്ന് ചിരിച്ച് ടേബിളിൽ ഇരുന്ന ഫോൺ കൈയ്യിലെടുത്ത് ബാൽക്കണിയിലേക്ക് നടന്നു…
അവൻ ബാൽക്കണിയിലേക്ക് പോയതും ജാനു ഒന്ന് മുഖം പൊന്തിച്ച് അവൻ പോയ വഴിയെ നോക്കി നെഞ്ചിൽ കൈ വെച്ചു… ഹൃദയമിടിപ്പ് അവൾടെ കൈയ്യിൽ തുളഞ്ഞു കേറുന്നത് പോലെ തോന്നി…
തൊട്ട് മുന്നത്തെ നിമിഷം അവളിൽ നാണത്തിൽ കലർന്ന ചിരി വിടർത്തി…
ഓഫീസിൽ നിന്നുള്ള കാൾ ആയിരുന്നു… അച്ചു കാൾ ചെയ്ത് വെച്ച് തിരിച്ച് റൂമിലേക്ക് വരുമ്പോൾ ജാനു ഉറങ്ങിയിരുന്നു…
അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു… തൊട്ട് മുന്നത്തെ നിമിഷം ഓർക്കേ അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…
ഫോൺ ടേബിളിൽ വെച്ച് അച്ചു ടേബിൾ ലാബ് ഇട്ട് ബെഡിലേക്ക് കിടന്നു…
കുറച്ച് നേരം അവളെ നോക്കി കൊണ്ടവൻ അങ്ങനെ കിടന്നു… അൽപ്പ സമയം കഴിഞ്ഞതും അച്ചു ജാനുവിനടുക്കലേക്ക് നീങ്ങി മെല്ലേ അവളെ അവന് നേരെ തിരിച്ച് അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കിടത്തി…
മുന്നെയൊക്കെ എന്ത് ചാട്ടമായിരുന്നു പെണ്ണിന്… ഇപ്പോ എന്നെ കാണുമ്പോഴേ വിറയലും വിക്കലും…
അവളെ മുഖത്തേക്ക് നോക്കി അച്ചു ചിരിയാലേ പറഞ്ഞു…
എന്റെ പൂച്ചക്കുട്ടി…
അവൻ അവളെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു ഒന്ന് കൂടെ അവനിലേക്ക് ചേർത്തു പിടിച്ച് കണ്ണുകളടച്ചു…
അച്ചുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന ജാനുവിന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി വിരിഞ്ഞു… അവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്നു…
തുടരും…

by