18/04/2026

നിലാവ് : ഭാഗം 05

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍‍‍‍

” ടീ നോക്കിക്കേ ഇതയാളല്ലെ. നമ്മളെ നോക്കിയാണല്ലോ നിൽപ്പ്. എനിക്കെന്തോ ഒരു പേടി പോലെ ഭദ്രേ. ആയാളത്ര ശെരിയല്ല എന്നെനിക്കന്നേ തോന്നിയതാ”. പേടിച്ചു നിന്ന ദേവിയുടെ കയ്യും പിടിച്ച് ഭദ്ര മുൻപോട്ട് നടന്നു. “ഒന്നുമില്ല നീ വാ “. ” ടീ അയാള് നമ്മുടെ നേർക്കാണല്ലോ വരുന്നത് “… “2ഉം കൂടി അമ്പലത്തിൽ പോയതായിരിക്കും അല്ലേ ” ചോദ്യത്തെ ഗൗനിക്കാതെ ഭദ്ര ദേവിയെ കൂട്ടി മുൻപോട്ട് നടന്നു. “നിന്റെയൊക്കെ ചെവിയിൽ എന്താ ആപ്പ് വെച്ചിട്ടുണ്ടോ. ചോദിച്ചത് കേട്ടില്ലേ”. എന്നും പറഞ്ഞ് 2ആളുടെയും മുന്നിൽ കയറി അയാള് കൈ വെച്ച് തടഞ്ഞു നിന്നു. “വഴിയിൽ കാണുന്നവരുടെയെല്ലാം ചോദ്യത്തിന് മറുപടി പറയേണ്ട ആവശ്യം ഞങ്ങൾക്കില്ല. അതുകൊണ്ട് ഈ കയ്യും എടുത്ത് അങ്ങോട്ട്‌ മാറിക്കേ”. “ഓഹോ. അങ്ങനെയാണോ പെൺകുട്ടികൾക്ക് ഇത്ര അഹങ്കാരം പാടില്ലല്ലോ”. “ഞങ്ങൾക്ക് അഹങ്കാരം ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കിൽ അത് മാറ്റണോ വേണ്ടയോ എന്നെല്ലാം ഞങ്ങള് തീരുമാനിച്ചോളാം താൻ അതോർത്തു വിഷമിക്കണ്ട കേട്ടല്ലോ “.

“ശെരി, നീ പറയണ്ട ഈ സുന്ദരിക്കുട്ടി പറഞ്ഞാൽ മതി “. അതും പറഞ്ഞ് അയാള് ദേവിയുടെ കയ്യിൽ കയറി പിടിച്ചു. “കയ്യെടുക്കെടോ. താനാള് കൊള്ളാല്ലോ. വേണ്ടാന്ന് വെച്ചപ്പോൾ ശരീരത്ത് തൊടുന്നൊ”. ഈ സമയം മുന്നിൽ നടക്കുന്നതെല്ലാം കണ്ട് കരച്ചിലിന്റെ വക്ക് വരെ എത്തിയിരുന്നു ദേവി. “തന്നോട് അവളെ വിടാനല്ലേടോ പറഞ്ഞത്”. “ആരാ അവിടെ”””………… കണ്ണപ്പേട്ടൻ പട്ടണത്തിൽ പോയിട്ട് തിരിച്ച് വരുന്ന വഴി പാടവരമ്പത്ത് ആളെ കണ്ട് ചോദിച്ചു. “എന്താ മക്കളെ ഈ സമയത്തിവിടെ. എന്താ പ്രശ്നം “?? “അത് പിന്നെ ഞങ്ങള് അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാ. അപ്പോൾ ഇയാള്”….. “അത് കണ്ണപ്പേട്ടാ, ഇയാൾക്ക് ബംഗ്ലാവിലേക്കുള്ള വഴി മാറിപ്പോയെന്ന് . പട്ടണത്തിൽ പോയിട്ട് വന്നതാണത്രെ. നമ്മുടെ നാട്ടിൽ പുതിയ ആളല്ലേ. അപ്പോൾ നമ്മള് സഹായിക്കണ്ടെ. അതുകൊണ്ട് ഞങ്ങള് വഴി പറഞ്ഞു കൊടുക്കുവാരുന്നു”. എന്ന് ഭദ്രയുടെ വാക്കുകളെ തടഞ്ഞു കൊണ്ട് ദേവി കണ്ണപ്പേട്ടനോട്‌ പറഞ്ഞു. “ദാ ഈ ഇടത്തെ, വരമ്പ് കഴിഞ്ഞ് ചെല്ലുമ്പോൾ ഇടത്ത് വശത്തായി ഒരു റോഡുണ്ട്. അതുവഴി നേരെ ചെല്ലുമ്പോൾ ബംഗ്ലാവ് കാണാം.

ഇത് കുറുക്ക് വഴിയാ”. പറഞ്ഞിട്ടും ദേവിയെ നോക്കി തന്നെ നിൽക്കുന്ന അയാളെ നോക്കി സംസാര ശൈലി അല്പം കടുപ്പത്തിലാക്കി തന്നെ പറഞ്ഞു കണ്ണപ്പേട്ടൻ പറഞ്ഞു, “മനസ്സിലായെങ്കിൽ ഇയാള് നടന്നോളൂ അവിടെ വരെ നടന്നു ചെല്ലേണ്ടതല്ലേ ” തിരിഞ്ഞു നടക്കുമ്പോഴും ഇടക്ക് അയാൾ ദേവിയെ വഷളൻ രീതിയിൽ തന്നെ നോക്കുന്നുണ്ടായിരുന്നു. “മക്കളെ,, നമ്മുടെ നാടാണ് എന്നും പറഞ്ഞ് രാത്രിയിൽ ഇങ്ങനെ ഒരു പേടിയുമില്ലാതെ ഒരു പരിചയവുമില്ലാത്ത ആൾക്കാരോട് സംസാരിച്ചു നിൽക്കുന്നത് ശെരിയാണോ . കാലം ഒട്ടും ശെരിയല്ല “. “അത്… ഞങ്ങള് അമ്പലത്തിൽ നിന്ന് വരുന്ന വഴിക്ക് വെച്ച് “….. “അമ്പലത്തിൽ നിന്നോ? അതിന് ദീപാരാധന സമയം കഴിഞ്ഞ് ഒത്തിരി സമയമായല്ലോ ” “ഇന്നൊരു വിശേഷാൽ പൂജയുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ വൈകി അതാ”. “ഇത്ര താമസിക്കുമെങ്കിൽ രാമേട്ടനെയോ, ഗോപാലേട്ടനെയോ കൂട്ടായിരുന്നില്ലേ ” “ഇത് തന്നെയാ തിരുമേനിയും പറഞ്ഞത് . പക്ഷേ ഇത്ര വൈകുമെന്ന് ഞങ്ങള് വിചാരിച്ചില്ല”. “നിങ്ങളുടെ നല്ലതിനല്ലേ എല്ലാവരും പറയുന്നത്.

ശെരി 2ആളും നടക്ക് ഞാൻ വരാം വീട് വരെ “. “വേണ്ട കണ്ണപ്പേട്ടാ…. ഞങ്ങള് പൊയ്ക്കോളാം ” “നിങ്ങളുടെ 2ആളുടെയും കുടുംബത്തോട് എനിക്കുള്ള ബഹുമാനവും നന്ദിയും നിങ്ങൾക്കറിയാല്ലോ. നിങ്ങളെ 2ആളെയും സ്വന്തം മക്കളെ പോലെയല്ലേ ഞാൻ കാണുന്നത്. അതുകൊണ്ട് എതിര് പറയാതെ നടക്ക് “… എന്നും പറഞ്ഞ് 2ആളെയും മുൻപേ നടത്തി കണ്ണപ്പേട്ടൻ പിന്നാലെ നടന്നു. “രാമേട്ടാ”…. “രാമേട്ടൻ വന്നിട്ടില്ല. ഇതെന്താ കണ്ണപ്പൻ ഈ സമയത്ത് ഈ വഴി. ഇവരെ എവിടുന്ന് കിട്ടി. 2നേയും നോക്കിയിരിക്കുവാരുന്നു ഞാൻ”. “ഞാൻ വരുന്ന വഴിക്ക് 2ആളെയും വരമ്പത്തു വെച്ച് കണ്ടതാ. അപ്പോൾ ഇവിടെ വരെ കൊണ്ടാക്കിയെക്കാം എന്ന് വെച്ചു. “പറഞ്ഞാൽ തുള്ളിപോലും അനുസരണയില്ല 2നും. കണ്ണപ്പന് ബുദ്ധിമുട്ടായി അല്ലേ”. “അതൊന്നും സാരവില്ല സാവിത്രിയേട്ടത്തി. രാമേട്ടൻ വരുമ്പോൾ അന്വേഷിച്ചു എന്നു പറഞ്ഞേക്ക്. ഇറങ്ങട്ടെ”. “ശെരി ” “ദേവി,,,,, ഇനി കിട്ടുന്നത് നീ ഒറ്റക്ക് വാങ്ങിച്ചോ. 2വീട്ടിൽന്നും കൂടിയുള്ളത് വാങ്ങാൻ എനിക്ക് വയ്യാ. ടാറ്റാ ” എന്നും പറഞ്ഞ് ഭദ്ര ഓടി “എന്നാൽ അമ്മേ ഞാനങ്ങോട്ട് ” “പൊക്കോ, പൊക്കോ അച്ഛൻ വന്നിട്ട് ഇതിനുള്ളത് ഞാൻ വാങ്ങിച്ചു തരം “. ആ ഡയലോഗ് പ്രതീക്ഷിച്ചതായത് കൊണ്ട് ദേവിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല “ദേവീ”……. രാമേട്ടന്റെ നീട്ടിയുള്ള വിളി കേട്ട് ദേവി താഴേക്ക് വന്നു.

” അച്ഛൻ വന്നോ. എവിടെ എന്റെ പഴംപൊരി. നാവില് വെള്ളം വരുന്നു. വേഗം താ “. “ദേവിക്കുട്ടി,,, ഇന്നെന്താ അമ്പലത്തിൽന്ന് വരാൻ താമസിച്ചേ ” “അയ്യോ കുറച്ചും കൂടി സ്നേഹത്തിൽ ആയിക്കോട്ടെ . വഴക്ക് പറയാൻ പറഞ്ഞിട്ട് ചോദിക്കുന്ന രീതി കേട്ടില്ലേ”. “അതച്ഛാ ഇന്ന് വിശേഷാൽ പൂജ ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ അല്പം വൈകി അത്രേം ഉള്ളു. അതിനാ ഈ അമ്മ ഇക്കണ്ട കോലാഹലം മുഴുവൻ ഉണ്ടാക്കുന്നെ “.. “അല്പം വൈകിയെന്നോ”??? “സാവിത്രി നീ ഒന്നടങ്ങ് ” “ഞാനൊന്നും പറയുന്നില്ല. നിങ്ങളിങ്ങനെ പുന്നാരിച്ചു, പുന്നാരിച്ചാ ഈ പെണ്ണ് പറയുന്നതൊന്നും കേൾക്കാത്തത്. ഞാനായിട്ടിനി ഒന്നും പറയുന്നില്ല. ” അതും പറഞ്ഞ് സാവിത്രി അടുക്കളയിലേക്ക് പോയി. “മോളേ അമ്മ പറയുന്നതിലും കാര്യമുണ്ട്. ഇനിയിങ്ങനെ വൈകരുത് കേട്ടോ “. ” ഇല്ല അച്ഛാ ” ” ആ പിന്നെ, ഉത്സവം ഇങ്ങെത്തി എല്ലാവർക്കും ഡ്രസ്സ്‌ എടുക്കണം. എനിക്ക് ലീവെടുക്കാൻ പറ്റില്ല.അതുകൊണ്ട് നീയും ഭദ്രയും കൂടി നാളെ പോയാൽ മതി . ദേവൂനെ കൂട്ടണ്ട. വെറുതെ എന്തിനാ ക്ലാസ്സ്‌ കളയുന്നെ “. “ശെരി അച്ഛാ”.. ” ദേവിയേച്ചി വാ കഴിക്കാം “. ദേവു ഊണ് മേശക്കടുത്തിരുന്ന് നീട്ടി വിളിച്ചു…

” ഭദ്രേ ഉള്ളതെല്ലാം കൂടി വാരി വലിച്ചിടരുത്. വേണ്ടത് പറഞ്ഞാൽ അവരെടുത്ത് തരും കേട്ടല്ലോ “… അങ്ങനെയല്ലടി തുണിയെടുക്കാൻ വന്നാൽ കുറച്ച് നിരത്തണം. അല്ലെങ്കിൽ ഒരു തൃപ്തിയില്ല. എന്നും പറഞ്ഞ് ആ ചേച്ചിയെ കൊണ്ട് ഭദ്ര മുഴുവനും എടുത്തിടീപ്പിച്ചു. “ഇനി നമുക്ക് വല്ലതും കഴിക്കാം. വാ ” അതും പറഞ്ഞ് 2ആളും കടയിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ തങ്ങളെ തന്നെ ശ്രദ്ധിച്ച് വഴിയിൽ നിൽക്കുന്ന കാർത്തിയെ ദേവി ഭദ്രക്ക് കാണിച്ചു കൊടുത്തു. അവര് ഓരോ കടയിൽ കയറി ഇറങ്ങുമ്പോഴും, ബസ്സിൽ കയറുമ്പോഴും എല്ലാം അയാള് അവരെ പിന്തുടർന്നു കൊണ്ടേയിരുന്നു. “ഭദ്രേ അയാളെന്തിനാടി നമ്മുടെ പിന്നാലെ വരുന്നത് ” ബസ്സിറങ്ങി നടക്കും വഴി ദേവി ഭദ്രയോട് ചോദിച്ചു. “ആ…. നമ്മളത് ശ്രദ്ധിക്കണ്ട. അങ്ങനെ വരുമ്പോൾ അയാള് പിന്നാലെ വരുന്നത് തനിയെ നിർത്തിക്കോളും “. “പക്ഷേ എന്റെ മനസ്സിൽ അയാളെ അന്ന് കണ്ടപ്പോൾ മുതൽ ഒരു സ്വസ്ഥതയില്ല. ഒരു പേടി പോലെ “.. “നീ പേടിക്കാതെ. നമ്മുടെ ഈ നാട്ടിൽ വെച്ച് അയാള് നമ്മളെ എന്ത് ചെയ്യാനാ. ഒന്നും ചെയ്യില്ല. അതുകൊണ്ട് അതോർത്ത് നീ വെറുതെ ഉള്ള സന്തോഷം കളയാതെ. നടക്ക് “… “അമ്മേ…” “ആഹാ വന്നല്ലോ 2ആളും”.. ” ചേച്ചീ എന്റെ ഡ്രസ്സ്‌ താ ” “നിനക്ക് വാങ്ങിച്ചില്ലല്ലോ ദേവൂ ” ഓ പിന്നെ എന്നും പറഞ്ഞ് ദേവു ആ കവറ് മുഴുവൻ നിരത്തിയിട്ടു “അത്രേം ഉപകാരം ചെയ്തു വെച്ചല്ലോ വലിയ ഉപകാരം. പൊക്കോ 2ഉം അല്ലെങ്കിൽ കിട്ടും എന്റെ കയ്യീന്ന്”. ..

“അമ്മേ ഞാൻ ഒത്തിരി ദിവസായി ദീപാരാധന ഒന്ന് തൊഴുതിട്ട്. ഒന്ന് പൊയ്ക്കോട്ടേ. താമസിക്കില്ല വേഗം വരാം “. “ഒറ്റക്കോ??? ഭദ്ര ലക്ഷ്മിയേടത്തീടെ വീട്ടിൽ പോയിട്ട് വന്നില്ല. ദേവൂന് വരാനും പറ്റില്ല “. “അതിനെന്താ അമ്മേ ഞാൻ ആദ്യായിട്ടല്ലല്ലോ ഒറ്റക്ക് പോകുന്നത് ” “പക്ഷേ…” “ഒരു പക്ഷേയുമില്ല. ഞാൻ പോയിട്ട് പെട്ടെന്ന് വരാം” ……………………… തൊഴു കൈകളോടെ തുറന്ന നടക്ക് മുൻപിൽ നിന്ന് കണ്ണടച്ച് ഭഗവാനെ തൊഴുതു നിന്നു ദേവി. “ഒറ്റക്കെ ഉള്ളു അല്ലേ കുട്ടി” “അതേ തിരുമേനി ” എങ്കിൽ വേഗം തൊഴുതിറങ്ങിക്കോളൂ.എന്നും പറഞ്ഞ് തിരുമേനി നടന്നു. ചന്ദനവും നെറ്റിയിൽ തൊട്ട് വേഗത്തിൽ ചുറ്റുമതിലിനു പുറത്തിട്ട ചെരുപ്പുമിട്ട് ദേവി തിടുക്കത്തിൽ നടന്നു. “എവിടെയാ ഇത്ര തിടുക്കപ്പെട്ട് ഓടുന്നത്” ആ ശബ്ദം കേട്ട് ദേവി അവിടെ തറഞ്ഞു നിന്നു “നീ എവിടെ പോയാലും എന്റെ കണ്ണുകൾ നിന്റെ പിന്നാലെയുണ്ടാവും”. ഭയത്തോടെ ദേവി അയാളെ നോക്കി.

“നിന്റെ ഈ ശരീരവും മുഖവും ഒക്കെ കാണുമ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല “. അതും പറഞ്ഞ് മൂക്കിലേക്ക് അയാള് മയക്കുമരുന്ന് വലിച്ചു കയറ്റി. പോകാൻ തുനിഞ്ഞ അവളെ കൈക്ക് പിടിച്ചയാള് നേരെ നിർത്തി. “പോകാതെ മോളേ നിന്നെ ഞാനൊന്ന് ശെരിക്കും കാണട്ടെ ” ചൂഴ്ന്നുള്ള അയാളുടെ നോട്ടം കണ്ട് ദേവി അറപ്പോടെ മുഖം തിരിച്ചു. തനിക്കടുത്ത് വരുന്ന അയാളെ പിന്നിലേക്ക് തള്ളി ദേവി മുൻപോട്ടോടി. അവൾക്ക് പിന്നാലെ ആയാളും. ഓടുന്നതിനിടക്ക് തട്ടി വീഴാൻ പോയ ദേവി ഒരു നെഞ്ചിൽ തട്ടി നിന്നു….. തുടരും,,,,