18/04/2026

ജീവാംശമായി : ഭാഗം 65

രചന – കൃഷ്ണ

ഇതെന്താ പാർട്ടി ഇത്രപെട്ടന്ന് കഴിഞ്ഞോ?
വീട്ടിലേക്ക് വന്നു കയറിയപ്പോൾ തന്നെ അമ്മയുടെ ചോത്യം ഇതായിരുന്നു.

പാർട്ടിയൊന്നും കഴിഞ്ഞിട്ടില്ല എനിക്ക് നല്ല തലവേദന തോന്നി. അതുകൊണ്ട് അവിടെ നിന്നില്ല ഇങ്ങോട്ട് പോന്നു.

തലവേദനയോ? ഇവിടന്ന് പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ.?

എന്റമ്മേ വേദന എപ്പോ വേണമെങ്കിലും വരാം. ഞാൻ വരുവാണേ എന്നൊന്നും മുൻകൂട്ടി പറയില്ല.
ഞാൻ ഒന്ന് പോയി കിടക്കട്ടെ..
അതും പറഞ്ഞ് നിച്ചു റൂമിലേക്ക് പോയി.

ഈ പെണ്ണ് ചൂടാകാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന് നിച്ചു പോകുന്നതും നോക്കി പറഞ്ഞ് അടുക്കളയിലേക്ക് പോയി.

റൂമിലെത്തിയതും നിച്ചു കട്ടിലിൽ വന്നിരുന്ന്.
ചിന്തയിൽ മുഴുവൻ ഇന്ന് റിയ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു.

റിയ വിചാരിക്കും പോലെയല്ല. അവൾ എന്തും ചെയ്യുന്ന ടൈപ്പ് ആണ്. എന്നെ കൊല്ലാൻ നോക്കിയത് അവളാണെന്നറിഞ്ഞപ്പോൾ…. ചെറിയൊരു സംശയം എനിക്കുണ്ടായിരുന്നു.പിന്നെ അവളെ സൂക്ഷിക്കണമെന്ന് സാറ് പറഞ്ഞപ്പോൾ അത് അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ…എങ്കിലും ആദി സാറിന് വേണ്ടി അവൾ എന്നെ കൊല്ലാൻ ശ്രെമിക്കണമെങ്കിൽ അവൾടെ കണ്ണിൽ ഞാനും ആദി സാറും തമ്മിൽ… എനിക്ക് വേണ്ടി അവൾടെ വീട്ടിൽ പോയി അവളെ തല്ലിയിരിക്കുന്നു. അപ്പോ അതിനർത്ഥം സാറിന് എന്നോട് ഒരിഷ്ട്ടമുണ്ടന്നല്ലേ… പലപ്പോഴും ഞാൻ ഒരിഷ്ട്ടം അറിഞ്ഞിട്ടുണ്ട്. എനിക്ക് എന്തെങ്കിലും പറ്റുമോ എന്നൊരു പേടി സാറിനുണ്ട്.
എന്റെ മനസിലും എപ്പോഴോ ആദി സാറിനോട് ഒരിഷ്ട്ടം കൂടിയിരിക്കുന്നു. അത് പ്രണയമാണോ എന്ന് കൃത്യമായി പറയാനാവില്ല. ഇനി ഇപ്പോ ആദി സാറിന് എന്നോട് വല്ല… പെട്ടന്ന് രമ്യ ഇന്ന് എന്നോട് പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… റിയ ഇന്ന് പറഞ്ഞകാര്യങ്ങൾ മനസ്സിൽ നിന്നും വിട്ടങ്കിലും എന്തന്നില്ലാത്തൊരു പേടി ഉണ്ടായിരുന്നു. എങ്കിലും ആദി സാറിനെ ഓർത്തപ്പോൾ അവളുടെ ചിന്തകളെ മനസ്സിൽ നിന്നും കളഞ്ഞ് കട്ടിലേക്ക് ചാഞ്ഞു.

ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ടേബിളിൽ നിന്നും കൈയ്യെത്തി ഫോൺ എടുത്തു നോക്കിയപ്പോൾ രമ്യയാണ് വിളിക്കുന്നത്. കാൾ എടുത്ത് ചെവിയോടടുപ്പിച്ചു.

എത്ര നേരമായാടി നിന്നെ വിളിക്കുന്നു. നീ എന്താണ് ഫോണേടുക്കാതിരുന്നേ?
ഫോൺ അറ്റന്റ് ചെയ്തപ്പോൾ തന്നെ കേട്ടത് ഇതായിരുന്നു.

എടി അറിഞ്ഞില്ല. വന്നവഴി ഞാൻ കേറി കിടന്നു. ഇപ്പോൾ ഫോൺ കിടന്നടിക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ എണീറ്റത്…

മമ്. നിന്റെ തലവേദന എങ്ങനുണ്ട്. കുറഞ്ഞോ?

ഇപ്പോ കുഴപ്പമൊന്നുമില്ല… അല്ല പാർട്ടിയൊക്കെ കഴിഞ്ഞോ?

പാർട്ടി കഴിയാൻ ഞാൻ നിന്നില്ലടി. നീ വയ്യാന്നും പറഞ്ഞ് പോന്നപ്പോൾ എന്തോ മനസിന്‌ ഒരു സുഗവും തോന്നില്ല. നീ പോയി കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാനും പോന്നു.

മമ്… ഞാൻ പൊന്നന്നും പറഞ്ഞെന്താ…?

അവിടെ നിൽക്കാൻ തോന്നില്ല അത്ര തന്നെ.. മനസിലായോ?

ഉവ്വേ… ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.

മമ്.. ആ പിന്നെ വേറൊരു കാര്യം.. നിന്നെ ആദി സാറ് തിരക്കിയിരുന്നു.

ഏ…. എന്താ പറഞ്ഞേ ആദി സാറ് എന്നെ തിരക്കിയെന്നോ? രമ്യ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം ആയിരുന്നു.

എടി എടി ഞാൻ പറയട്ടെ.. സാറ് നിന്നോട് എന്തോ വർക്ക്‌ തന്നിരുന്നെന്നും അത് കംപ്ലീറ്റ് ചെയ്തോ എന്നറിയാൻ വേണ്ടിയുമാണ് നിന്നെ തിരക്കിയത്.

വർക്കോ? എന്ത് വർക്ക്‌?

ഏ അപ്പോ നിനക്കറിയിലെ. അതോ നീ മറന്നു പോയതാണോ? ഒന്നോർത്തു നോക്ക്. ആദി സാറാണ് എന്നോട് പറഞ്ഞത്.

ഇല്ലടി. i am sure.

അപ്പോ ആദി സാറെന്നോട് പറഞ്ഞതോ..? ഇനിപ്പോ??

ഇനിപ്പോ??

നീ ഇപ്പോ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക്കു തോന്നുന്നു നീ പാർട്ടിയിൽ വെച്ച് പോന്നതെന്തന്ന് അറിയാൻ വേണ്ടിയായിരിക്കുമോ നി പോലും അറിഞ്ഞിട്ടില്ലാത്ത വർക്ക്‌ വെച്ച് എന്നോട് ചോദിക്കാൻ വന്നതേങ്കിലോ?

രമ്യ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീൽ ആയിരുന്നു.

എടി അശ്വനി.. ഞാൻ പറഞ്ഞത് പോലെ ആകാനാണ് സാധ്യത. അങ്ങനെ ആണേൽ ആദി സാറിന് നിന്നോടെന്തോ ഒന്നുണ്ട്.

ഒ… ഒന്ന് പോയെടി വെറുതെ ഓരോന്നും പറഞ്ഞ് കൂട്ടണ്ട..പിന്നെ സാറ് പറഞ്ഞ വർക്കില്ലേ സത്യം പറഞ്ഞാൽ ഞാൻ അതിന്റെ കാര്യം മറന്നു. ഞാൻ ഇപ്പോഴാ ഓർത്തത്…

അപ്പോ ആദ്യം പറഞ്ഞതോ?

അ.. അത് പിന്നെ ഞാൻ നീ ചോദിച്ചപ്പോൾ അതിന്റെ കാര്യം ഓർത്തില്ലായിരുന്നു… അതാ ഞാൻ….

മമ് മമ്…

എന്താടി നീ മൂളുന്നേ….

ഒന്നുല്ലേ… എന്തായാലും എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്…

ഒന്ന് പോയെടി… ഞാൻ പോയി വർക്ക്‌ കംപ്ലീറ്റ് ചെയ്യട്ടെ.. നീ കൂടുതൽ താങ്ങാതെ വെച്ചിട്ട് പോയെ..

ഓ ഞാൻ പോകുന്നേ… മോള് ചെന്ന് വർക്ക് ചെയ്തോട്ടൊ.. അതും പറഞ്ഞ് രമ്യ ഫോൺ കട്ടാക്കി.

സത്യം പറഞ്ഞാൽ എനിക്കൊരു വർക്ക് തന്നതും എന്റെ ഓർമ്മയിൽ ഇല്ല. ഉണ്ടങ്കിൽ തന്നെ അതൊക്കെ കൃത്യമായി ഞാൻ ചെയ്ത് സാറിനെ ഏൽപ്പിച്ചിരിക്കും. പിന്നെ ഇതേതു വർക്ക് ആണെന്ന് മനസ്സിൽ ഓർത്തപ്പോളാണ് രമ്യയുടെ സംശയം. ഇനി അവൾ പറഞ്ഞപോലെ ആയിരിക്കുമോ എന്നോർത്തപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരനുഭൂതി… ആദി സാറ് ഇല്ലാത്തത് പറഞ്ഞെന്നു രമ്യയുടെ മനസ്സിൽ ഉണ്ടാകാതിരിക്കാനാണ് പെട്ടന്ന് അങ്ങനെയൊക്കെ പറഞ്ഞത്. അതവൾക്ക് ക്ലിക്കിയെന്നു എനിക്ക് മനസിലായി. അതവൾടെ മൂളലിലും ആക്കി പറച്ചിലിലും നിന്നും മനസ്സിലായി…
ഇപ്പോൾ മനസിൽ സംശയം നിലയുറപ്പിച്ചു. ആദി സാറിന് എന്നോട് ഇഷ്ട്ടമുണ്ടോ എന്ന സംശയം കൂടി…

_______________________________________

വീട്ടിൽ എത്തിയപ്പോൾ പല ചിന്തകളായിരുന്നു മനസ്സ് മുഴുവൻ.കുറെ ചോത്യങ്ങൾ അതിനുള്ള ഉത്തരങ്ങൾ…. ആ ദിലീപ് അവന് കിരണിനെ എങ്ങനെ അറിയാം… ദിലീപിനെ രാധു പറഞ്ഞുള്ള അറിവേ ഉള്ളു.. ഒന്ന് രണ്ട് തവണ മാത്രമേ അവനെ നേരിട്ട് കണ്ടിട്ടുള്ളു… പിന്നെ ഇന്നാണ് കാണുന്നത്… അതും കിരണിന്റെ കൂടെ… അവൻ കിരണിന്റെ കൂടെ കൂട്ടുണ്ടെൽ…. ദിലീപിനെ കുറിച്ച് അന്വേക്ഷിക്കേണ്ടിയിരിക്കുന്നു…

ആദി അങ്ങനെ ഓരോന്നും കണക്ക് കൂട്ടിയിരുന്നപ്പോൾ ആണ് പെട്ടന്ന് അശ്വനിയുടെ കാര്യം ഓർത്തത്.
അവളെ കുറിച്ചൊർത്തപ്പോൾ എന്തോ ഒരു പ്രേത്യേക ഫീൽ മനസ്സിൽ ഉണ്ടാകുന്നപോലെ…. അവളെ കുറിച്ചോർക്കുമ്പോൾ അവളെ കാണുമ്പോൾ എന്റെ രാധുവിനു ശേഷം ഇന്നേവരെ ഒരു പെണ്ണിനോടും തോന്നിയിട്ടില്ലാത്ത ഒരിഷ്ട്ടം അവളോട് തോന്നുന്ന പോലെ….അകലാൻ നോക്കിയിട്ടും അവളെ കാണുമ്പോൾ എന്തോ ഒന്നെന്നെ അവളിലേക്ക് അടിപ്പിക്കും പോലെ… ആദിയമൊക്കെ അവളോട് ദേഷ്യമായിരുന്നു… പിന്നെ എപ്പോഴോ ആ ദേഷ്യം മാറി അവളോട് ഒരു ഇഷ്ട്ടം തോന്നി തുടങ്ങി. അതൊരിക്കലും പ്രണയമല്ലന്ന് മനസ്സിൽ പറഞ്ഞ് പഠിപ്പിച്ചിട്ടും പല തവണ എന്തിന് ആ റിയയോട് പോലും എന്തൊക്കെയാ പറഞ്ഞിരുന്നത്.. അന്ന് മനസ്സിൽ മുഴുവൻ അശ്വനിയെ ഓർത്തുള്ള ടെൻഷൻ ആയിരുന്നു. അതിന് പിന്നിൽ റിയായാണെന്നു കൂടി പറഞ്ഞപ്പോൾ അങ്ങനെ ഓരോന്നും പറഞ്ഞുപോയി.. അങ്ങനെ ഒക്കെ അപ്പോൾ പറഞ്ഞങ്കിലും അശ്വനിക്ക് എന്റെ മനസ്സിൽ എന്തൊക്കെയോ സ്ഥാനമുള്ളത് പോലെ… അവൾടെ മുഖം മനസ്സിൽ തെളിഞ്ഞതും അറിയാതെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

എന്താണ് ആദി… എന്റെ ആദിയുടെ ഹൃദയത്തിൽ ഈ രാധുവിന്റെ സ്ഥാനത് ആ അശ്വനി കൂടിയോ..
പെട്ടന്ന് രാധുവിന്റെ ശബ്‌ദം ആ റൂമിൽ കേട്ടതും ആദി ഞെട്ടി ചുറ്റും നോക്കി…

അതെ ആദി ഞാൻ ദേ ഇവിടെയുണ്ട്.. ശബ്‌ദം കേട്ടിടത്തേക്ക് അവൻ നോക്കിയതും കണ്ണാടിയിൽ രാധുവിന്റെ പ്രേതിഭബം തെളിഞ്ഞു വന്നു.

രാധു…

പുഞ്ചിരിയോടെ കണ്ണാടിയിൽ തെളിഞ്ഞു വന്ന രാധുവിന്റെ കണ്ട ആദി ഇടറിയ ശബ്ദത്തോടെ വിളിച്ചു. അവന്റെ കണ്ണുകളിൽ ഈറനണിഞ്ഞു. ജീവിതത്തിൽ സ്വന്തമെന്നും സ്വന്തമാക്കണമെന്നും ആഗ്രഹിച്ച തന്റെ ജീവൻ പ്രാണൻ.. അവളുമായുള്ള ഓർമ്മകൾ മിന്നി മറഞ്ഞു.

അതെ നിന്റെ രാധു തന്നെ… എന്റെ ആദിയുടെ ഹൃദയത്തിൽ അശ്വനിയോടൊരിഷ്ട്ടം മുളപൊട്ടിയൊന്നു തോന്നുന്നു..

Noo… നീ മാത്രമായിരുന്നു എന്റെ ഹൃദയത്തിൽ കുടിയിരുന്നവൾ. നിനക്ക് മാത്രമായിരുന്നു എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നുള്ളു… മറ്റെന്തിനെക്കാളും ഞാൻ നിന്നെ പ്രേണയിച്ചിരുന്നു. ഒരുമിച്ചൊരു ജീവിതം നിന്നെക്കാൾ ഏറെ ഞാൻ കൊതിച്ചിരുന്നു.

ശരിയാണ് ആദി… ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു നിന്റെ കൂടെ എന്റെ പ്രേണയത്തിൽ അലിഞ്ഞു അവസാന ശ്വാസം വരെ നിന്റെ കൂടെ ജീവിക്കണമെന്നുള്ളത്. പക്ഷേ… എനിക്ക് അതിന് സാധിച്ചില്ല. പിന്നെ ആദി ഇപ്പോൾ പറഞ്ഞില്ലേ ആദിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നത് എനിക്കായിരുന്നന്നു. ആ ഹൃദയം പറയുന്നുണ്ട് അശ്വനിയെ ഇഷ്ട്ടപെടുന്നുണ്ടന്നു. അവൾക്ക് ആ ഹൃദയത്തിൽ സ്ഥാനമുണ്ടന്ന്…

രാധു… നീ… നീ ഇതെന്തൊക്കെയാ പറയുന്നത്..
നീയല്ലാതെ എന്റെ ഹൃദയത്തിൽ മറ്റാർക്കും സ്ഥാനമില്ല…

ആദി പരസ്പരം പ്രേണയിച്ചിട്ടും ഒരിക്കലും ഒന്നുചേരാൻ പറ്റാത്ത വിധം ഞാൻ എന്റെ ആദിയിൽ നിന്നും അകന്നു. ആദിയെ ഞാൻ പ്രേണയിച്ചത് ആത്‍മർഥമായിട്ടായിരുന്നു. ആ എന്റെ ആദിയെ ഇനിയും വേദനയോടെ കാണാൻ നിന്റെ രാധുന് കഴിയില്ല… ആ ഹൃദയത്തിൽ അശ്വനിയോടുള്ള ഇഷ്ട്ടം എനിക്ക് അറിയാം എന്റെ ഓർമ്മകൾ ആ ഇഷ്ട്ടത്തെ പിന്തിരിപ്പിക്കുകയാണെന്നും എനിക്കറിയാം… ഈ ജന്മം എനിക്ക് ആദിയൊടൊപ്പം ജീവിക്കാൻ കഴിഞ്ഞില്ല… എനിക്ക് പുനർജനിക്കണം എന്റെ ആദിയുടെ തണലിൽ ആദിയുടെ സ്നേഹം കിട്ടി നിന്റെ കുഞ്ഞായി എനിക്ക് ജനിക്കണം… അതിന് നീ അനുവദിക്കില്ലേ ആദി…

ആദി കണ്ണുകൾ ഇറുക്കെയടച്ചു വീണ്ടും കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ആ പ്രതിബിംബം കാണാനില്ല..

*എനിക്ക് പുനർജനിക്കണം എന്റെ ആദിയുടെ തണലിൽ ആദിയുടെ സ്നേഹം കിട്ടി നിന്റെ കുഞ്ഞായി എനിക്ക് ജനിക്കണം അതിന് നീ അനുവദിക്കില്ലേ ആദി *… ആ വാക്കുകൾ ആദിയുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു…

എനിക്ക് നിന്നെ മറന്നൊരു ജീവിതം അസാധ്യമാണ് രാധു… നീ എന്റെ ആത്‍മവിൽ അലിഞ്ഞു ചേർന്നവൾ ആയിരുന്നു. പിന്നെങ്ങനെയാ ഞാൻ…

എനിക്ക് പുനർജനിക്കണം.. നിന്റെ കുഞ്ഞായി…അപ്പോഴും ആ വാക്കുകൾ അലയടിച്ചോണ്ടിരുന്നു അവന്റെ മനസ്സിൽ…

______________________________________

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി… ഇതിനിടെ ആദിയുടെ മനസിനെ എത്രയൊക്കെ പഠിപ്പിച്ചു നിർത്തിയെങ്കിലും അശ്വനിയോടുള്ള ഇഷ്ട്ടം ഉടലെടുത്തു… മേല്ലേ മേല്ലേ അവന്റെ മനസ്സിൽ അശ്വനിയോട് ഇഷ്ടം ഉണ്ടാകാൻ തുടങ്ങി. അശ്വനിയുടെ മനസിലും ഏതാണ്ട് അതൊക്കെ തന്നെയായിരുന്നു. ആദിയുടെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ അവൾ അങ്ങനെ തോന്നിയെങ്കിലും ആദിയിൽ അങ്ങനെ ഒന്നുമുണ്ടാകില്ലന്ന് കരുതുമെങ്കിലും എന്നെത്തെക്കാൾ കൂടുതൽ ആദി അവളുടെ മനസ്സിൽ കുടിയേറിക്കൊണ്ടിരിന്നു. അഭിയുടെയും ips ന്റെയും കാര്യം പറയാതിരിക്കെ ഭേതം. അഭി ജോലി തിരക്ക് കാരണം അപ്പൂനെ വിളിക്കാനോ കാണാനോ പറ്റുന്നില്ല എന്ന് പരാതി. അതിനൊക്കെ കിട്ടുന്ന അഭിയുടെ നൈറ്റ്‌ സന്ദർശനത്തിൽ തീർത്തു കൊടുക്കും…

_________________________________________

ഇന്ന് പുതിയൊരു പ്രോജെക്ടിന്റെ ഡീലിങ്ങിന്റെ മീറ്റിങ്ങിനു പാലസ് റെസ്റ്റോറന്റിൽ അറേഞ്ച് ചെയ്തിട്ടുണ്ട്. 10 മണിക്കാണ് മീറ്റിംഗ്. വേഗം റെഡിയായി ഇറങ്ങി രവിയോട് കാറ്‌ പാലസ് റെസ്റ്റോറന്റിലേക്ക് എടുക്കാൻ പറഞ്ഞു.
രണ്ട് മൂന്ന് മണിക്കൂർ നീണ്ട മീറ്റിംഗിന് ശേഷം പുറത്തേക്ക് നടക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ആരോ ഒരാളുമായി കൂട്ടി മുട്ടിയത്. കൂട്ടി മുട്ടിയ ആളെ നോക്കിയതും മുന്നിൽ നിക്കുന്നു ദീലിപ്…

ദിലീപ്…

എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരെ സമയം ടെൻഷനും പേടിയും ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു..

ആ… ആദി… ഇവിടെ?

എനിക്കിവിടെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.അല്ല ദിലീപ് എന്താണ് ഇവിടെ?

അ… അത് അത് പിന്നെ ഞാൻ എന്റോര് ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.

ഓ.. ok. എന്നാ ശരി എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യം ഉണ്ട്. വീണ്ടും കാണാം.bye ദിലീപ്..

ok. bye.. അതും പറഞ്ഞ് പോകാൻ തിരിഞ്ഞ ദിലീപിനെ ആദി ഒന്നൂടെ വിളിച്ചു.

ദിലീപ്.. അത് തനിക്ക് കിരണിനെ അറിയോ?

ആദിയുടെ ചോത്യം കേട്ട് ദിലീപ് ഞെട്ടി.

എ… ഏത് കിരൺ?

കിരൺ പ്രതാപ്…തനിക്കാരോയോ അവനെ?

ദിലീപ് നിന്ന നിൽപ്പിൽ വെട്ടി വേർക്കാൻ തുടങ്ങി.

ഏ… ഏയ്.. ഇ… ഇല്ല. എനിക്കറിയില്ല… എന്താ ചോദിക്കാൻ?

കുറച്ച് ദിവസം മുന്നേ കിരണിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തിക്ക് തന്റെ അതെ ചായ ഉണ്ടായിരുന്നു. അതാ ഒരു സംശയം അതാ ചോദിച്ചത്.

ഏയ്… എനിക്ക് കിരണിനെ അറിയില്ല. മാത്രവുമല്ല ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ ഇന്നാണ് ഇവിടേക്ക് വന്നത് തന്നെ..

മമ്.. ok. അപ്പോ എനിക്ക് തോന്നിയതായിരിക്കും. എങ്കിൽ ശരി വീണ്ടും കാണാം.
അത്രയും പറഞ്ഞ് ആദി പുറത്തേക്ക് നടന്നു.അപ്പോൾ ആദിയുടെ മനസ്സിൽ മുഴുവൻ ദിലീപ് എന്തിനാണ് കള്ളം പറഞ്ഞതെന്നായിരുന്നു. അവന് കിരണിനെ അറിയാം… എന്നെ കണ്ടപ്പോൾ അവൻ നന്നായി പേടിച്ചിരുന്നു. കിരണിന്റെ പേര് പറഞ്ഞപ്പോൾ അവന്റെ പരിഭ്രമവും വിറയലും ഞാൻ ശ്രെദ്ധിച്ചിരുന്നു.എന്തൊക്കെയോ ഉണ്ട്…

_____________________________________

ആദി പോയതും ദിലീപ് വേഗം ഫോൺ എടുത്ത് കിരണിന് കാൾ ചെയ്തു. നടന്നതൊക്കെ അവനോട് പറഞ്ഞു.

മമ്.. അവൻ അങ്ങനെ നിന്നോട് ചോദിച്ചിട്ടുണ്ടെൽ അവൻ നമ്മളെ ഒരുമിച്ച് കണ്ടു കാണണം… അല്ലാതെ അവൻ ചോദിക്കില്ല.

അവനെ ഇവിടെ പെട്ടന്ന് കണ്ടപ്പോൾ എന്റെ നല്ല ജീവൻ പോയിരുന്നു. അതിന്റെ കൂടെ നിന്നെ അറിയാമോ എന്ന് ചോദിച്ചപ്പോൾ എന്റെ ഉള്ള ജീവൻ പോയന്നു പറഞ്ഞാൽ മതിയല്ലോ.

ദിലീപ് താൻ എങ്ങനെ പേടിക്കാതെടോ… എന്റെ കൂടെ ദിലീപ് ആയിരുന്നന്ന് ഉറപ്പിച്ചൊന്നും പറഞ്ഞില്ലല്ലോ.. താൻ പേടിക്കാതെ…

തന്റെ ബലത്തിലാണ് ഞാൻ ഉള്ളത്… ആദി നിസാരക്കാരനല്ല. എനിക്കെന്തോ ഒരു പേടി തോന്നുന്നു.

താൻ എങ്ങനെ പേടിക്കാതെ ദിലീപ്… അവൻ ഒന്നും ചെയ്യാൻ പോണില്ല… ഞാൻ കൂടെ ഉണ്ടല്ലോ..

മമ്.. ok.എന്നാ ശരി നൈറ്റ്‌ കാണാം.
അതും പറഞ്ഞ് ദിലീപ് കാൾ കട്ടാക്കി. ചെറിയ ടെൻഷനോട് അവൻ കഴിഞ്ഞതൊക്കെ ചിന്തിച്ചുകൂട്ടി അവൻ അവിടന്ന് പോയി….

 

തുടരും…