22/04/2026

ജീവാംശമായ് : ഭാഗം 14

രചന – കൃഷ്ണ

ഇതെ സമയം മറ്റൊരിടത്ത്
_________________________
ഇതിപ്പോ വലിയ പ്രോബ്ലം ആയല്ലോ. ആരും പെട്ടന്ന് കണ്ണിൽ പെടാതിരിക്കാനാ ആ ഒഴിഞ്ഞ ബിൽഡിംങ്ങിനു പുറകിൽ അവളെ… അതിപ്പോ നമ്മുക്ക് പണിയാകുമോ എന്നാ എന്റെ പേടി.. ഞാൻ നിന്നോട് പറഞ്ഞതല്ലേ അതൊന്നും ശരിയാവില്ലന്ന്. എന്നിട്ടിപ്പോ എന്തായി… പോരാത്തതിന് ഈ കേസ് അന്വേഷിക്കുന്നത് ആ ആദിടെ അനിയൻ അഭിനവും. ഒരു ചെറിയ തുമ്പ് കിട്ടിയാൽ മതി അവൻ നമ്മളെ പോക്കും.

നിനക്കെന്താ പേടിയുണ്ടോ… മമ്… അവനൊന്നും ഒരു ചുക്കും ചെയ്യില്ല. അതിനുള്ള തെളിവ് അവന്റെ പക്കൽ ഇല്ലല്ലോ ഇനിയൊട്ട് കിട്ടാനും പോണില്ല. പിന്നെ ഈ ഞാൻ ഇവളെ മാത്രമല്ല ഇവളെ പോലെ കുറേണ്ണത്തിനെ എന്റെ ഈ കൈയിലിട്ട് കളിച്ചിട്ടുണ്ട്. കാര്യം കഴിയുമ്പോൾ അടുത്തത് എന്നതാ എന്റെ തിയറി. പെണ്ണുങ്ങൾ എനിക്കൊരു വീക്നെസ് ആണ്. എന്നിൽ കിഴടങ്ങിയ എല്ലാവളും മാര് എനിക്കൊരു പ്രോബ്ലം ആയി വന്നട്ടില്ല. പിന്നെ ഇവൾ, ഇവൾ കുറച്ച് ഓവർ സ്മാർട്ട്‌ കളിച്ചു. അപ്പോ ഞാൻ അവളെ വെറുതെ വിടുമോ. എനിക്ക് പ്രോബ്ലം ആയി വന്നാൽ അതിനെ ചുവടോടെ പിഴിതെറിയാനാ എനിക്കിഷ്ട്ടം. നീ പറഞ്ഞല്ലോ ആ ആദിടെ അനിയൻ.. അവനെന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല. പിന്നെ ആ ആദി അവനുമായി ഒരു ചെറിയ അല്ലല്ലാ വലിയൊരു കണക്കുണ്ടായിരുന്നു. അത് ഞാൻ തീർത്തു കൊടുത്തു. അവനു ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിൽ…
അതും പറഞ്ഞ് അയ്യാൾ പൊട്ടി ചിരിച്ചു..
അല്ല ഇതിനു കൂടെ നിന്നതിനു നിനക്ക് ഇപ്പോ തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ…

ഏയ്… ഇല്ല അങ്ങനെയൊന്നും ഇല്ല.. പിന്നെ നിയുണ്ടല്ലോ കൂടെ.

മമ്..
പെട്ടന്ന് ഫോൺ അടിച്ചപ്പോൾ അയ്യാൾ അറ്റന്റ് ചെയ്ത് ഹലോ വെച്ച്.
ആണോ that’s ഗ്രേറ്റ്‌.. ആമ്.. ok അതും പറഞ്ഞ് അയ്യാൾ കാൾ കട്ട്‌ ചെയ്തു.

ആരാ വിളിച്ചേ കുട്ടത്തിലുണ്ടായവൻ ചോദിച്ചതും

ഞാൻ പറഞ്ഞിരുന്നതല്ലേ ഈ കേസിൽ ഒരു ചുക്കും തെളിയിക്കാൻ പോണില്ല. ഇതിന്റെ പുറകെ നടന്നു അവൻ ആ അഭിനവ് കുറച്ച് വേർക്കുമെന്നല്ലാതെ ഒന്നും നടക്കില്ല… അതും പറഞ്ഞ് അയ്യാൾ ഒന്ന് കൊട്ടി ചിരിച്ചു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[അഭി ]

മൊബൈൽ ഷോപ്പിൽ നിന്നും നേരെ സ്റ്റേഷനിലേക്ക് വണ്ടി എടുത്തപ്പോളാ സംഭവം നടന്നിടത് ഒന്ന് പോയി നോക്കാമെന്നു കരുതിയെ. വണ്ടി ഒതുക്കി പാർക്ക്‌ ചെയ്ത് ആ ഒഴിഞ്ഞ ബിൽഡിംങ്ങിനെ ലക്ഷ്യം വെച്ച് നടന്നു. ബോഡി കിടന്നിടവും പരിസരവും നോക്കിയെങ്കിക്കൂടെ പ്രേത്യേകിചോരു എവിടൻസും കിട്ടിയില്ല. പിന്നെ ഒന്ന് ആ ഫോണും. അതിലും സംശയിക്കാൻ തക്കവിതത്തിൽ ഒന്നും തന്നെയില്ല. എനിക്ക് മനസിലാകാത്തത് കോൺടാക്ട് മാത്രം.. പെട്ടന്ന് ഫോൺ അടിച്ചു. നോക്കിയപ്പോൾ അമ്മ.ഞാൻ കാൾ അറ്റന്റ് ചെയ്തു

മോനേ നീ എവിടെയാ ഉച്ചക്ക് പോയതല്ലേ.

അമ്മേ ഞാൻ കുറച്ച് തിരക്കിലാ.. താമസിക്കും. ഞാൻ വന്നോളാം ok അതും പറഞ്ഞ് പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു.
ആകെ കൂടെ ഒരെത്തും പിടിയും കിട്ടുന്നില്ല.. അതും ചിന്തിച്ച് ഞാൻ സ്റ്റേഷനിലേക്ക് വിട്ടു.
സ്റ്റേഷനിൽ എത്തിയതും ഞാൻ നേരെ അകത്തേക്ക് പോയി ചെയറിൽ ഇരുന്ന് ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ ആണ് റാം കയറി വന്നത്.

സർ

ആ… റാം sit. അഭി പറഞ്ഞതും അയ്യാൾ മുന്നിലുണ്ടായിരുന്ന ഒരു ചെയറിൽ ഇരുന്നു.

റാം കേസ് ഡീറ്റൈൽ എവിടം വരെയായി?

ഒന്ന് രണ്ടു റിപ്പോർട്സ് കൂടെ കിട്ടാനുള്ളൂ.

മമ് ok.

സർ, ആ ഫോൺ അത് എന്തായി.? അയ്യാൾ അത് ചോദിച്ചതും അഭി പോക്കറ്റിൽ നിന്നും ആ ഫോൺ അയ്യാൾക്ക് നേരെ നീട്ടി. താൻ ഇതൊന്നു നോക്കിയെ

റാം ഫോൺ മേടിച് അതിൽ നോക്കിയതും ഒൺലി കോൺടാക്ട്. മറ്റൊന്നും തന്നെ ആ ഫോണിൽ ഉണ്ടായിരുന്നില്ല.

സർ, ഇത് ഫോണിൽ നിന്നും നോട്ടം മാറ്റി അഭിയെ നോക്കി പറഞ്ഞതും..

yes റാം.. ഈ ഫോണിൽ കോൺടാക്ട് ലിസ്റ്റ് മാത്രമേ ഉള്ളു. ബാക്കിയെല്ലാം എംപ്റ്റി. അതാ എനിക്ക് മനസിലാകാതെ.മാത്രമല്ല കാൾ ലിസ്റ്റ് നോക്കിയപ്പോൾ incoming and outgoing കാണിക്കുന്നത് രണ്ട് ദിവസം മുന്നേയുള്ളതാ. അഭി അത് പറഞ്ഞതും

സർ എനിക്കൊരു ഡൌട്ട്.

എന്ത് ഡൌട്ട്?? പറയ്…

രണ്ട് ദിവസം മുൻപ് ഒരു മിസ്സിംഗ്‌ കേസ് ഫയൽ ചെയ്തില്ലായിരുന്നോ. ഇനി ഇപ്പോ അതാകുമോ ഇത്. i mean ആ missing girl ആയിരിക്കുമോ ഇത്?.
റാം അത് പറഞ്ഞതും അഭി ചെയറിലേക്ക് ചാരിയിരുന്നു.
റാം പറഞ്ഞത് പോലെ അതും ആകാം..
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[നിച്ചു ]

അടുക്കളയിൽ ആടി പാടി അങ്ങനെ നിന്നു. അതികം വൈകാതെ അച്ഛനും എത്തി. പിന്നെ എന്നത്തേയും പോലെ കാര്യാ പരിപാടികൾ കഴിഞ്ഞ് ഞാൻ റൂമിലേക്ക് വിട്ടു. അവര് ഹാളിൽ ടിവിടെ മുന്നിലും ഇരുന്നു. റൂമിൽ ചെന്നു ഫോണും കുത്തികൊണ്ടിരുന്നു. സമയം കുറെ ആയപ്പോൾ അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചു ഫോണും വെച്ച് നേരെ താഴേക്കും പോയി. കഴിപ്പൊക്കെ കഴിഞ്ഞ് എല്ലാരും അവരവരുടെ റൂമിലേക്ക് വിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[അപ്പു ]

എന്തോ ആ തെണ്ടി sorry പറഞ്ഞത് എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല. പിന്നെ ഈ കാര്യം നിച്ചുനോട് പറഞ്ഞില്ലേ എനിക്ക് ഉറക്കവും വരില്ലായിരുന്നു. അതാ ഞാൻ അവിടന്നു നേരെ അവളുടെ അടുത്തേക്ക് പോയത്. അവളോട് കാര്യം പറഞ്ഞപ്പോൾ ആ കുരുപ്പിന്റെ വക കളിയാക്കൽ. അവളയും പറഞ്ഞിട്ട് കാര്യമില്ല. അമ്മാതിരി തള്ളലല്ലേ ഞാൻ തള്ളിയത്. ആമ്.. വീട്ടിൽ എത്തിയപ്പോൾ എന്താ late ആയെന്ന് അമ്മ ചോദിച്ചപ്പോൾ വരുന്ന വഴി നിച്ചുന്റെ വീട്ടിൽ കയറിയായിരുന്നുന്നു പറഞ്ഞ്. പിന്നെ അവിടത്തെ കാര്യങ്ങൾ പറഞ്ഞ് റൂമിലേക്ക് വിട്ടു. ബാഗ് ടേബിളിൽ വെച്ച് ഫ്രഷ് ആകാൻ പോയി. ഫ്രഷ് ആയി നേരെ കട്ടിലിലേക്ക് വീണു. അപ്പോഴും എന്റെ ചിന്തകൾ ആ തെണ്ടിയെ കുറിച്ചായിരുന്നു. ഇന്ന് അവനു തൊട്ടടുത്ത് അങ്ങനെ നിന്നപ്പോൾ സത്യം പറഞ്ഞാൽ ഞാൻ എന്നെ തന്നെ മറക്കുന്ന പോലെ തോന്നിപ്പോയി.അവന്റെ ആ കണ്ണുകൾ എന്തോ എന്നെ വല്ലാതെ ആകർഷിക്കുന്ന പോലെ…അങ്ങനെ ഓരോന്നും ചിന്തിച്ച് ഒന്ന് മയങ്ങി പോയി. പിന്നെ അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് എണീറ്റത്. താഴെ ചെന്നപ്പോൾ എല്ലാരും അവരുടെ സീറ്റിൽ ഇരുന്നിരുന്നു. ഞാനും എത്തിയപ്പോൾ കഴിപ്പ് തുടങ്ങി. ഓരോന്നും പറഞ്ഞ് അങ്ങനെ കഴിച്ചെണീറ്റു. ഞാൻ നേരെ റൂമിലേക്ക് വന്ന് നാളത്തേക്കുള്ള പോർഷൻസ് ഒക്കെ ഒന്ന് നോക്കി സമയം കുറച്ചതികം കടന്നിരുന്നു. പിന്നെ എല്ലാം എടുത്തു വെച്ച് കട്ടിലിലേക്ക് വീണു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[ആദി ]

അവരുടെ കൂടെ കുറെ നേരം അങ്ങനെ ഓരോന്നും പറഞ്ഞിരുന്ന് ഞാൻ റൂമിലേക്ക് തിരിച്ചു വന്നു. എന്തോ വല്ലാത്ത സന്തോഷം തോന്നി. അവരുടെ മുഖത്തെ സന്തോഷം എനിക്ക് എന്നിൽ കുറ്റബോതം ഉണ്ടാക്കി. ഞാൻ കാരണം അവർ എത്രമാത്രം വേദനിച്ചു. ഇനിയും ഞാൻ ഇങ്ങനെ അവരെ വിഷമിപ്പിച്ചാൽ അത് ഞാൻ അവരോട് തന്നെ ചെയ്യുന്ന വലിയ തെറ്റാകും. അങ്ങനെ ഓരോന്നും ചിന്തിച്ച് കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരിയിരുന്നു. കുറെ നേരം നോരോന്നും ചിന്തിച്ചു കൂട്ടി ചില തീരുമാനങ്ങൾ മനസ്സിൽ കണക്ക് കൂട്ടി അങ്ങനെ കണ്ണുമടച്ചിരുന്നു. ആരുടെയോ കരസ്പർശം അനുഭവ പെട്ടപ്പോ ഞാൻ മേല്ലേ കണ്ണു തുറന്നു നോക്കിയപ്പോൾ അച്ഛനാണ്.ഞാൻ എണീക്കാൻ പോയപ്പോൾ എന്നെ തടഞ്ഞു എനിക്ക് തൊട്ടടുത്തായി ഇരുന്നു.

മോൻ ഉറങ്ങുവായിരുന്നോ… അച്ഛൻ അങ്ങനെ ചോദിച്ചതും ഞാൻ അല്ല എന്ന് പറഞ്ഞു.

അച്ഛൻ ഒരു വാത്സല്യം നിറഞ്ഞ പുഞ്ചിരി നൽകി എന്നോട് ഒന്നൂടെ ചേർന്നിരുന്നു. എന്നിട്ട് എന്റെ കൈ അച്ഛന്റെ കൈയ്യോട് ചേർത്ത് പിടിച്ചു.

മോനേ ആദി ഇന്ന് ഞങ്ങൾ എത്രമാത്രം ഹാപ്പി യാണെന്ന് നിനക്കറിയോ. നിന്നെ ഇതുപോലെ വീണ്ടും ഇങ്ങനെ കാണാൻ പറ്റുമെന്നു ഒരു ഉറപ്പുമില്ലായിരുന്നു എന്നാലും വിളിക്കാത്ത ദൈവങ്ങളില്ലായിരുന്നു. നിന്റെ അമ്മ ഒഴുക്കിയ കണ്ണീരിന് കണക്കില്ലായിരുന്നു. എന്തായാലും ഞങ്ങളുടെ മോനേ പഴയ അതിയായി കാണാൻ പറ്റിയല്ലോ. മോനേ അച്ഛന് ഒരപേക്ഷയുള്ളൂ ഇനി എന്റെ മോൻ സ്വയം ഇല്ലാതാകല്ലും. നിന്നോട് ഞങ്ങൾ ആരും ഒന്നും പറഞ്ഞു നിർബന്തിക്കില്ല. നിന്നെ എന്നും സന്തോഷത്തോടെ കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം. എന്റെ മോൻ ആ കളിയും ചിരിയും സന്തോഷവും ആയി നടന്ന ഞങ്ങടെ ആദിയായി തിരിച്ചു വന്നം. ഇന്ന് നിന്നെ കണ്ടപ്പോൾ നിന്റെ അമ്മയുടെ മുഖത്തുണ്ടായ സന്തോഷം സത്യം പറഞ്ഞാൽ ഇന്ന ഞാൻ അവൾ മനസറിഞ്ഞു ചിരിച്ചു കാണുന്നേ. എന്റെ മോൻ അച്ഛന്റെ ആ പഴയ അതിയായി ഇനി മാറണം. അതും പറഞ്ഞ് അച്ഛൻ എന്റെ കൈകൾ അച്ഛന്റെ കൈക്കുള്ളിൽ പൊതിഞ്ഞു നെഞ്ചോട് ചേർത്ത് പിടിച്ചു പറഞ്ഞു.

എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു. എന്റെ അച്ഛനെ ഇങ്ങനെ താണ് ഞാൻ ആദ്യമായിട്ടാണ് കാണുന്നേ. ഇല്ല ഇനിയും വയ്യ. നീ കഴിഞ്ഞതെല്ലാം മറക്കണമെന്നല്ല എന്നാലും ഇനിയും ഇവരുടെ കണ്ണു നീർ കണ്ടില്ലന്നു നടിക്കല്ലും ഞാൻ സ്വയം മനസ്സിൽ മൊഴിഞ്ഞു.

മോനേ… അച്ഛൻ വിളിച്ചതും ഞാൻ അച്ഛനിലേക്ക് നോക്കി നിറഞ്ഞൊരു പുഞ്ചിരി കൊടുത്തു. എന്റെ ചിരിയുടെ പൊരുൾ മനസിയെന്നോണം അച്ഛൻ എന്നെ കെട്ടിപിടിച്ചു. ഞാനും അച്ഛനെ ചേർത്തു പിടിച്ചു. അച്ഛൻ എന്നിൽ നിന്നും വിട്ടകന്ന്‌ എന്റെ കവിളിൽ മേല്ലേ തലോടി റൂമിൽ നിന്നും പോയി.

എന്റെ പെട്ടന്നുണ്ടായ ഈ മാറ്റം അവരിൽ ഉണ്ടാക്കിയ സന്തോഷം എന്നിൽ മനസറിഞ്ഞു ആസ്വദിക്കാൻ പറ്റാത്ത പോലെ… മാറണം… ധൃട നിച്ഛയമെടുത്ത് ഹെഡ് ബോർഡിൽ ചാരി അങ്ങനെ ഇരുന്നു.
_______________________

സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ കുറെ late ആയിരുന്നു. വണ്ടി ഓടിക്കുമ്പോളും എന്റെ മനസ്സിൽ കുറെ സംശയങ്ങൾ ഉടലെടുക്കുന്നുണ്ടായിരുന്നു. പിന്നെ അതെല്ലാം മാറ്റി നിർത്തി ഡ്രൈവിൽ കോൺസെൻട്രേറ്റ് ചെയ്തു. വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും സോഫയിൽ ഇരുന്നു ഏതൊക്കെയോ പറയുന്നുണ്ട്. അവരുടെ മുഖത്തെ ഈ സന്തോഷം ആദിടെ മാറ്റമാണെന്ന് നന്നായി മനസിലാക്കാൻ പറ്റിയിരുന്നു. ഞാൻ നേരെ അവരുടെ അടുത്തേക്ക് നടന്നു.

എന്താ രണ്ടും കൂടി ഒരു ചർച്ച. മമ്.. ഞാൻ പറഞ്ഞതും അമ്മ

ആ മോൻ വന്നോ. ഞങ്ങളെ നമ്മടെ ആദിടെ കാര്യം പറയുവായിരുന്നു. അവന്റെ ഈ പെട്ടന്നുണ്ടായ മാറ്റം.എന്റെ ആ പഴയ ആദിയെ തിരിച്ചു കിട്ടിയല്ലോ അതു മതി എനിക്ക്

ഓ. ആദി വന്നപ്പോൾ ഈ പാവം ഞാൻ ഔട്ട്‌ അല്ലേ ഞാൻ അങ്ങനെ പറഞ്ഞതും അവർ എന്നെ അവർക്ക് നടുക്ക്‌ പിടിച്ചിരുത്തി ഉമ്മകൾ തരാലും മുടിയിൽ തഴുകലും ആയി. ഞാൻ അതെല്ലാം ആസ്വാതിച്ചിരുന്നു. കാരണം ഇവരെ ഇന്നാണ് ഞാൻ ഇതുപോലെ ഹാപ്പി ആയി കാണുന്നേ. ആദിയുടെ ഈ മാറ്റമാണ് അതിന് കാരണം.

ok ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. ഞാൻ പറഞ്ഞതും പോടാ കള്ള കുറുമ്പാ എന്നും പറഞ്ഞു അമ്മ എന്നെ ചേർത്തു പിടിച്ചു.

അതൊക്കെയിരിക്കട്ടെ അവൻ എന്ത്യേ ആദി..

അവൻ റൂമിൽ ഉണ്ട് ചെല്ല്. ആ പിന്നെ എന്താ നീ അത്യാവശ്യമായി പോയത്

അത് ഞാൻ.. പിന്നെ ഒരു missing കേസുമായി ബന്ധപ്പെട്ട കാര്യത്തിന് എന്ന് തട്ടി വിട്ട് ഞാൻ എസ്‌കേപ്പ് ആയി അല്ലങ്കിൽ സീൻ മാറും വേറെ ആരുടേയുമല്ല അമ്മയുടെ തന്നെ. അമ്മ പിന്നെ ടെൻഷൻ അടിക്കാൻ തുടങ്ങും.
അവരുടെ അടുത്തന്നു മുങ്ങി ഞാൻ നേരെ ആദിടെ റൂമിന് മുന്നിൽ വന്ന് പൊങ്ങി. വാതിൽ ലോക്ക് അല്ലായിരുന്നു. ഡോർ തുറന്ന് അകത്തു കയറിയപ്പോൾ ആള് ഹെഡ് ബോർഡിൽ ചാരി കണ്ണും പൂട്ടി കിടക്കുവായിരുന്നു. ഞാൻ അവന്റടുത്തേക്ക് ചെന്നു.

ഹേയ് ബ്രോ… ഞാൻ വിളിച്ചതും ആള് മേല്ലേ കണ്ണു തുറന്ന് എന്നിലേക്ക് ലുക്ക്‌ വിട്ടു.

ആമ് നീ എപ്പോ വന്നു.??

ഞാൻ കുറച്ചു നേരമായി വന്നിട്ട്. വന്നപ്പോൾ സോഫയിലിരുന്നു ചർച്ചിക്കുന്ന നമ്മടെ കുക്കുടാസുകളെ ആണ് കണ്ടത്. പിന്നെ അവരോട് ഓരോന്നും പറഞ്ഞ് നേരെ ഇങ്ങോട്ടേക്ക് വന്നു.

നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ അഭി നേരുത്തത്തെ പോലെ തന്നെ..

ആമ് മാറ്റമൊക്കെ വന്നത് വേറെ ആൾക്കല്ലേ എന്റെ വായിന്ന് പെട്ടന്ന് അങ്ങനെ വന്നതും എന്റെ നോട്ടം ആദിടെ എക്സ്പ്രഷൻ മറി വരുന്നുണ്ടോ എന്നായിരുന്നു. വേറെ ഒന്നുമല്ല ഇവൻ എല്ലാരിൽ നിന്നും ഇത്രയും നാൾ ഒറ്റപെട്ടു കഴിഞ്ഞിരുന്നെങ്കിലും ഇവനിലെ ആ പഴയ ആദിടെ സ്വഭാവം മാറാതിരിക്കില്ല. എന്നെ ഭിത്തിയിലിട്ട് തേക്കാതിരുന്നാൽ മതിയായിരുന്നു. അത് ചിന്തിച്ച് തീർന്നില്ല അവന്റെ വെറിത്തനം തുടങ്ങിയിരുന്നു. ഞാൻ വേദന കൊണ്ട് അയ്യോകൊട്ടി വിടാനൊക്കെ പറയുന്നുണ്ട് ആര് കേൾക്കാൻ..എന്റെ അയ്യോ കൊട്ട് കേട്ട് ഹാളിലിൽ ഇരുന്ന രണ്ടും റൂമിലേക്ക് ഓടി വന്നു..ഞങ്ങടെ കാട്ടായം കണ്ടു അവര് ചിരിക്കുന്നു. ബ്ലഡി പാരന്റ്സ്‌… ഇവിടെ ഒരാളെ ഇട്ട് ഇഞ്ച ചതകും പോലെ ചതക്കുവാ അവര് കിളിച്ചോണ്ടിരിക്കുന്നു. ഇതിനെയൊക്കെ…
__________________
അഭിടെ ആ വാക്ക് എനിക്ക് എന്തോ വല്ലാതെ ദേഷ്യം ഉണ്ടാക്കി. ആ ദേഷ്യത്തിൽ തന്നെ ഞാൻ അവനെ ഇട്ടു മേതിച്ചു. തല്ലിന്റെ ഇടയിൽ അവൻ പറയുന്ന ഓരോന്നും കേട്ട് സത്യത്തിൽ എന്റെ ദേഷ്യം മാറി ചിരി ഉണ്ടാക്കിയെങ്കിലും തല്ലിൽ നോ കോംപ്രമൈസ്. അവന്റെ അയ്യോ കൊട്ട് കേട്ട് അവരും റൂമിലേക്ക് വന്നു. ഞാൻ അവനെയിട്ട് പൂശുന്നത് കണ്ട് ആദ്യം അവർ പേടിച്ചങ്കിലും പിന്നെ ഞങ്ങളുടെ കാട്ടായം നോക്കിനിന്നു ചിരിക്കുവായിരുന്നു.

സ്റ്റോപ്പ് അഭി ഉച്ചത്തിൽ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നിന്നു എന്നിട്ട് അവനെ കലിപ്പ് മൂഡിൽ തന്നെ നോക്കി.

sorry അവൻ കരയുന്ന പോലെ എക്സ്പ്രഷാനൊക്കെ ഇട്ട് പറഞ്ഞപ്പോൾ എനിക്ക് ചിരിപ്പൊട്ടി. ഞാൻ ചിരിക്കുന്ന കണ്ട് അവനും മേല്ലേ ചിരിച്ചു പിന്നെ എല്ലാവരും ഒരു കൂട്ട ചിരിയായി…

തുടരും….