രചന – കൃഷ്ണ
എടി ആതി അങ്ങേര് എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവാ…
വേറെ എന്ത് ഉദ്ദേശിക്കാൻ ജിത്തുവേട്ടൻ ഇൻഡയറക്റ്റ് ആയിട്ട് നിന്നോട് ഇഷ്ട്ടം പറഞ്ഞു…
വാട്ട്…..? ആതി പറഞ്ഞത് കേട്ട് മാധു ഒരലർച്ച തന്നെയായിരുന്നു…
എന്താ അവിടെ…? ബാക്ക് ബഞ്ച്… മാധുരി സ്റ്റാൻഡ് up… (മറിയം മിസ്സ് )
ക്ലാസ്സ് എടുത്തുത്തോണ്ടിരിക്കെയാണ് രണ്ടും രാവിലെ നടന്ന സംഭവത്തെ കുറിച്ചുള്ള ചർച്ച…
മറിയം മിസ്സ് പറഞ്ഞത് കേട്ട് മാധു ഞെട്ടി ഇരുന്നിടത് നിന്നുമെണീറ്റ്…
എന്താ മാധുരി..? ഗൗരവത്തോടെയുള്ള മറിയം മിസ്സിന്റെ ചോദ്യം കേട്ട് മാധു പരുങ്ങി…
ഒ… ഒന്നുമില്ല മിസ്സ്…
മാധുവിന്റെ പറച്ചിൽ കേട്ട് ആതി ചിരിയടക്കി പിടിച്ചു…
ഒന്നുമില്ലാഞ്ഞിട്ടാണോ പഠിപ്പിച്ചോണ്ടിരിക്കെ കിടന്നലറിയത്…? മമ്…
അത് പിന്നെ…
ക്ലാസ്സിൽ ശ്രെദ്ധിക്കേം ഇല്ല ക്ലാസ്സിൽ നേരെ ചൊവ്വേ കേറാരുമല്ല…
സ്റ്റാൻഡ് there…
മറിയം മിസ്സ് അതും പറഞ്ഞ് ക്ലാസ്സെടുക്കാൻ തുടങ്ങി…
മാധു ആതിയെ നോക്കിയതും കക്ഷി വാ പൊത്തി പിടിച്ച് ചിരിക്കുവാണ്…
തെണ്ടി കിടന്ന് കിണിക്കണാ… ആതി ചിരിക്കണ കണ്ട് മാധുന് സഹിച്ചില്ല…
അവൾ ആതിടെ കാലിൽ ഒറ്റ ചവിട്ടങ്ങു കൊടുത്തു…
ചവിട്ടിന്റെ എഫക്റ്റിൽ ആതി അലറി…
ആാാാാ……..
അതോടെ മറിയം മിസ്സിന്റെ ക്ഷേമ നശിച്ചു…
ആധ്വിക…..
മറിയം മിസ്സ് വിളിച്ചതും ആതി ഇരുന്നിടത് നിന്ന് പൊങ്ങി…
എന്താ പ്രശ്നം…? മമ്…
പഠിപ്പിക്കുന്നതോട്ടും ശ്രെദ്ധിക്കേം ഇല്ല ക്ലാസ്സിൽ ഡിസ്റ്റർബൻസും…
അവിടെ നിക്ക്…
ആതിയോട് പറഞ്ഞ് രണ്ടിനെയും ഒന്നിരുത്തി നോക്കി മിസ്സ് വീണ്ടും ക്ലാസ്സെടുക്കാൻ തുടങ്ങി…
എന്തിനാടി പട്ടി നീ എന്റെ കാലിൽ ചവിട്ടിയെ…
(ആതി )
എന്നെ പൊക്കിച്ചിട്ട് നീ കിടന്ന് ചിരിച്ചതിന്… (മാധു )
ഞാനാണോടി തെണ്ടി നിന്നെ മിസ്സ് പൊക്കിക്കാൻ കാരണം…? നീ കിടന്നലറിയിട്ടല്ലേ… (ആതി )
അലറാൻ കാരണം നീയല്ലേ…? (മാധു )
എന്താ അവിടെ…? ആ അലർച്ച മറിയം മിസ്സിന്റെ ആയിരുന്നു… രണ്ടിന്റെയും പിറുപിറുപ്പ് കണ്ടിട്ട്…
രണ്ടാളും വാ മൂടി മിസ്സിനെ നോക്കി…
എണീപ്പിച്ച് നിർത്തിയാലും സംസാരം… രണ്ടാളും ക്ലാസ്സിൽ നിന്നിറങ്ങ്… പുറത്ത് പോയി ആവിശ്യം പോലെ സംസാരിച്ചോ… മമ്… ബോത്ത് ഓഫ് ഗെറ്റ് ഔട്ട്…
മറിയം മിസ്സ് ഉത്തരവിട്ടു…
മിസ്സ് പറയണ കേട്ട് ആതിയും മാധുവും നൈസ് ആയി മുഖാമുഖം നോക്കി ആ നോട്ടം മിസ്സിലേക്ക് ചെന്ന് നിന്നു…
മമ്… ഗെറ്റ് ഔട്ട്…
മിസ്സ് വീണ്ടും ആവർത്തിച്ചതും രണ്ടാളും ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി…
മിസ്സ് ക്ലാസ്സെടുക്കാൻ തുടങ്ങി… രണ്ടാളും പുറത്ത് ഭിത്തിയിൽ ചാരി നിന്നു…
നമുക്ക് ക്യാന്റീനിലേക്ക് പോകാം… ഇവിടെ പോസ്റ്റ് പോലെ നിന്നിട്ട് എന്തിനാ… (മാധു )
പോയേക്കാം… ഇവിടെ കാവൽക്കരെ കൂട്ട് നിക്കുന്നതിനേക്കാൾ നല്ലതതാ… (ആതി )
രണ്ടും ക്ലാസ്സിലേക്കൊന്ന് എത്തി നോക്കി. മിസ്സ് നല്ല പഠിപ്പിക്കലാ…
രണ്ടാളും നേരെ ക്യാന്റിനിലേക്ക് വിട്ടു…
ക്യാന്റിനിലിരുന്ന് രണ്ടും കൂടി സംസാരിച്ചിരിക്കെയാണ് അങ്ങോട്ടേക്ക് ദിക്ഷിക്കും ജിത്തുവും വന്നത്…
എന്താണ് മക്കളെ… ഇന്നും നിങ്ങൾ ക്ലാസ്സിൽ കേറില്ലേ…?
അവർക്കടുക്കലേ കസേരയിൽ വന്നിരുന്ന് കൊണ്ട് ജിത്തു ചോദിച്ചു…
ജിത്തുനെ കണ്ടതും മാധു പരുങ്ങി…
കേറിയതാ… മിസ്സ് ഗെറ്റ് ഔട്ട് അടിച്ചത് കൊണ്ട് ഇങ്ങു പോന്നതാ… (ആതി )
എന്തിന്…? (ജിത്തു )
വേറെ എന്തിന് ക്ലാസ്സിൽ ഇരുന്ന് സംസാരിച്ചതിന്… (ആതി )
ക്ലാസ്സ് ടൈമിലും അതിനും മാത്രം എന്താ നിങ്ങൾ സംസാരിച്ചേ…? (ജിത്തു )
ജിത്തൂവേട്ടനെ കുറിച്ച്… (ആതി )
ഏഹ്… എന്നെ കുറിച്ചോ… എന്നെ കുറിച്ചെന്ത് സംസാരിച്ച്…?
അത് ജിത്തുവേട്ടൻ ഇന്ന് രാ…
ആതി…..
ആതി പറഞ്ഞ് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ മാധു ഇടയിൽ കേറി…
അവൾ കണ്ണ് കൊണ്ട് പറയല്ലുന്ന് ആംഗ്യം കാണിച്ചു…
അത് ജിത്തു കാണിയേം ചെയ്തു… ജിത്തുന് കാര്യം കത്തി… ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു…
നീ മിണ്ടാതിരി നാക്കാലി… ആതി പറയ്… എന്താ എന്നെ കുറിച്ച് അതിനും മാത്രം സംസാരിച്ചേ…?
അത് വേറൊന്നുമല്ല ജിത്തുവേട്ടാ… ഇന്ന് രാവിലെ ജിത്തുവേട്ടൻ ഇവളോട് പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിച്ചതായിരുന്നു…
ജിത്തുവേട്ടൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന സംശയത്തിലാ ഇവൾ…
മാധുവാണേൽ ഉരുകിയ അവസ്ഥയിൽ ഇരിക്കുവാ… ജിത്തുവിന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ…
നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി തെണ്ടി എന്ന ഭാവത്തിൽ ആതിയെ ഒന്ന് നോക്കി മാധു അവിടെന്ന് എണീറ്റ് ഒറ്റ പോക്കായിരുന്നു…
ഏയ്… മാധു…
ആതി അവൾക്ക് പിന്നാലെ പോകാൻ ഒരുങ്ങവേ ജിത്തു തടഞ്ഞു…
ആ പോയതിനെ ഞാൻ ചെന്ന് നോക്കാം… ആതി ദേ ഇവന് കമ്പനി കൊടുത്തിരുന്നോ…
അതും പറഞ്ഞ് ദിക്ഷിക്കിനെ നോക്കി എണീറ്റ്
മാധു പോയതിന് പിറകെ പോയി…
ജിത്തു പോയത് നോക്കി ആതി ദിക്ഷിക്കിന് നേരെ തിരിഞ്ഞതും കക്ഷി ഫോണിൽ മുഴുകി ഇരിക്കുവാണ്… അടുത്ത് ഒരാൾ ഇരിക്കുന്നുണ്ടെന്ന ഭാവം പോലുമില്ലാതെ…
ഇതിന് എന്തോന്ന് കമ്പനി കൊടുക്കാനാ… എന്നാലും ഒന്ന് സംസാരിച്ച് നോക്കാം… കലിപ്പൻ ചാടാതിരുന്നാൽ ഭാഗ്യം…
ആതി മനസിലോർത്ത്…
ജിത്തൂവേട്ടനെ കൂട്ട് കലിപ്പൻ സോറി DK ആരോടും സംസാരിക്കില്ലേ…?
ആതിയുടെ ചോദ്യം കേട്ട് ദിക്ഷിക്ക് ഫോണിൽ നിന്ന് നോട്ടം മാറ്റി ആതിയെ നോക്കി…
അല്ല… നിങ്ങളെ കാണുമ്പോഴൊക്കെ ഒന്നുകിൽ ഫോണിൽ മുഴുകിയിരിക്കും എന്തേലും ചോദിച്ചാൽ കലിപ്പ് മൂഡ് ഓണാക്കൽ…
ആതി പറഞ്ഞത് കേട്ട് ദിക്ഷിക്ക് ഫോൺ മാറ്റി ചെയറിലേക്ക് ചാരിയിരുന്നു…
എപ്പോഴും ഇങ്ങനെയാണോ… ഒന്നും സംസാരിക്കാതെ സൈലന്റ് ആയി… ഇപ്പോ തന്നെ ഞാൻ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല…
‘ I love you ‘
കൈ നെഞ്ചിലേക്ക് പിണച്ച് കെട്ടി ദിക്ഷിക്ക് പറഞ്ഞു…
What….! ആതി ഞെട്ടി ദിക്ഷിക്കിനെ മിഴിച്ചു നോക്കി…
ദിക്ഷിക്കാണേൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ആതിയെ നോക്കിയിരിക്കുവാണ്…
എ… എന്താ പറഞ്ഞേ…?
നിനക്ക് ചെവിക്ക് കുഴപ്പമുണ്ടോ ഞാൻ പറഞ്ഞത് കേൾക്കാതിരിക്കാൻ…
ദിക്ഷിക്ക് പറഞ്ഞത് കേട്ട് ആതി സൈലന്റ് ആയി പോയി… ഒന്നും പറയാൻ പറ്റാത്തവസ്ഥ…
ഇത്രയും നേരം എന്തൊക്കെയോ പറഞ്ഞ് കൂട്ടിയവളാ… ആതിയുടെ ഇരിപ്പ് കണ്ട് ദിക്ഷിക്കിന്റെ ചുണ്ടിന്റെ കോണിൽ ചെറു പുഞ്ചിരി മൊട്ടിട്ടു…
എന്തേ ഇപ്പോ ഒന്നും പറയാനില്ലേ…? തൊട്ട് മുന്നേ വരെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ… മമ്…
മുന്നിലേക്ക് ആഞ്ഞു കൊണ്ട് ദിക്ഷിക്ക് ആതിയോട് ചോദിച്ചു…
ആതി ഇരുന്നിടത് നിന്നുമെണീറ്റ് പുറത്തേക്ക് നടന്നു… ക്യാന്റിന് പിറത്തേക്കിറങ്ങിയ ആതി എന്തോ പ്രേരണയിൽ ഒന്ന് തിരിഞ്ഞു നോക്കി…
തന്നെ തന്നെ നോക്കി ഇരിക്കുന്ന ദിക്ഷിക്കിനെ
കണ്ട് ആതി മുഖം തിരിച്ച് മുന്നോട്ട് നടന്നു…
അപ്പോഴും ദിക്ഷിക്കിന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി മങ്ങാതെ നിന്നിരുന്നു…
ഈ കാഴച്ച വിറകൊണ്ട് മറ്റൊരാൾ കാണുന്നുണ്ടായിരുന്നു…
____________________________
ജിത്തു വരാന്തയിലേക്ക് കേറിയതും കണ്ടു പാഞ്ഞു തുള്ളി പോകുന്ന മാധുവിനെ… അവൻ അവൾക്ക് പിന്നെലെ വെച്ചു പിടിച്ചു…
ഏയ്….. നാക്കാലി… ജിത്തു നീട്ടി വിളിച്ചു…
വിളി കേട്ടും മാധു നിന്നില്ല… മുന്നോട്ട് തന്നെ നടന്നു…
ജിത്തു രണ്ട് മൂന്ന് തവണ വിളിച്ചു എങ്കിലും നിന്നില്ല…
മാധു….
ജിത്തുവിന്റെ ആ വിളിയിൽ മാധുവിന്റെ കാലുകൾ പിടിച്ചു കെട്ടിയ പോലെ നിന്നു പോയി… അവൾ തിരിഞ്ഞു നോക്കിയതും ജിത്തു അവൾക്കടുക്കൽ എത്തിയിരുന്നു…
മമ്… എന്താ…? ഗൗരവം നിറച്ച് കൊണ്ടവൾ ചോദിച്ചു…
അപ്പോ ഞാൻ വിളിച്ചത് കേൾക്കാഞ്ഞിട്ടല്ലല്ലേ… മാധുവെന്ന് വിളിച്ചപ്പോൾ താനേ നിന്നല്ലോ…
അ… അത്… എന്റെ പേര് വിളിച്ചത് കൊണ്ട് ഞാൻ നിന്നു…
ഓഹോ… പക്ഷേ നിനക്ക് നാക്കാലിയെന്നാ കുറച്ച് കൂടി സെറ്റാകുന്നത്…
നിങ്ങടെ ചളി കേൾക്കാൻ തൽക്കാലം എനിക്ക് താൽപ്പര്യമില്ല… അതും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയ മാധുവിന്റെ കൈയ്യിൽ ജിത്തുവിന്റെ പിടിവീണു… അവൾ ഞെട്ടി ജിത്തുവിനെ നോക്കി… എന്തേലും പറയും മുന്നേ ജിത്തു മാധുനെ പിടിച്ച് വലിച്ച് അവർ നിന്നിരുന്ന കെമിസ്ട്രി ലാബിന് തൊട്ടടുത്ത ഇടനാഴിയിലെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി… മാധു കണ്ണ് മിഴിച്ച് കൊണ്ട് ജിത്തുവിനെ നോക്കി…
നിങ്ങളെന്താ ഈ കാണിച്ചേ… മര്യതയ്ക്ക് എന്റെ കൈയ്യിൽ നിന്ന് വിട്…
ചൂടാകല്ലേ പെണ്ണേ… നിന്നെ ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല… ഞാൻ ഇന്ന് രാവിലെ നിന്നോട് പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് അറിയണ്ടേ…
ജിത്തു പറഞ്ഞത് കേട്ട് മാധു പരുങ്ങി…
എന്റെ കണ്ണിൽ ഒരു പെണ്ണും ഉടക്കിയിട്ടില്ല… ആദ്യമായി ഒരു പെണ്ണിൽ ഉടക്കി… മനസ്സിലേക്കവൾ എന്നെന്നേക്കുമായി പതിയേം ചെയ്തു…
ജിത്തു മാധുവിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
മാധുവാണേൽ വിറച്ചു നിക്കുവാണ്… നേരുത്തെ ധൈര്യമൊന്നും ഇപ്പോ ഇല്ല… എല്ലാം ചോർന്നു പോയ അവസ്ഥയിലാ കക്ഷി…
ജിത്തു ചെറു ചിരിയാലെ മാധുനടുക്കലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു… മാധു ഞെട്ടി ജിത്തുവിനെ നോക്കി… അവന്റെ നോട്ടത്തിൽ മാധുവിന്റെ ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി…
ജിത്തു മാധുന് കാതോരം മുഖമിടിപ്പിച്ചു…
എന്റെ കണ്ണിനെ ആകർഷിച്ച് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത് നീയാണ് നാക്കാലി…
ഐ ലവ് യു 💞
ജിത്തുവിന്റെ വാക്കുകൾ കാതിലേക്ക് ഒഴുകിയിറങ്ങി…
ശ്വാസം പോലും എടുക്കാൻ പോലും പറ്റാതെ തറഞ്ഞു നിന്നു പോയി മാധു…
ജിത്തു മാധുവിൽ നിന്ന് അകന്ന് പിറകിലേക്ക് മാറി നിന്നു…
കിളി പോയ കണക്കെ നിക്കുന്ന മാധുവിനെ നോക്കി ജിത്തു ചിരിച്ച് സൈറ്റടിച്ചു കാട്ടി നടന്ന് നീങ്ങി…
ജിത്തു പോകുന്നത് നോക്കി മാധു ആ നിപ്പ് നിന്നു പോയി…
________________________
ആതി ക്ലാസ്സിലേക്ക് വരുമ്പോൾ മാധു സീറ്റിലിരുപ്പുണ്ട്…
ആതി മാധുനടുക്കൽ വന്നിരുന്നു…
മാധുവാണേൽ ആതി വന്നിരുന്നതൊന്നും ശ്രെദ്ധിച്ചതേയില്ല… എന്തോ പോയ എന്തിനെയോ പോലെ ഇരിക്കുവാണ് കക്ഷി…
ടി മാധു… ആതി വിളിച്ചതും മാധു ഞെട്ടി അവളെ നോക്കി…
നീ ഇതേത് ലോകത്താണ്… ക്യാന്റീനിൽ നിന്ന് ചാടി തുള്ളി പോയതല്ലോ… പിറകെ നിന്നെ തിരക്കി ഒരാള് കൂടി വന്നിരുന്നു… ജിത്തുവേട്ടൻ എന്തേലും പറഞ്ഞോ…?
ആതി…
എന്താടി മാധു…?
ഐ ലവ് യു… (മാധു )
ഏഹ്… എന്തോന്ന്… മാധു പറഞ്ഞത് കേട്ട് ആതി ഒന്ന് ഞെട്ടി… പെട്ടന്ന് ദിക്ഷിക്ക് പറഞ്ഞത് ഓർമ്മ വന്നു…
ഐ ലവ് യു പറഞ്ഞു… ആ അന്യൻ… (മാധു )
മാധു പറഞ്ഞതിൽ അതിശയമൊന്നും തോന്നിയല്ല ആതിക്ക്… ചെറിയൊരു സംശയം ഉണ്ടായിരുന്നത് തന്നെയായിരുന്നു… എന്നാലും ആതിയുടെ മനസ്സിൽ ദിക്ഷിക്ക് പറഞ്ഞത് തന്നെയായിരുന്നു…
_________________________
നീയും DK യും തമ്മിലെന്താ…? ദേഷ്യത്തോടെയുള്ള ടീനയുടെ ചോദ്യം കേട്ട് ആതി മുഖം ചുളിച്ച് കൊണ്ട് അവളെ നോക്കി…
നേരുത്തെ ആ വിഷ്ണുവിന്റെയും ടീമിന്റെയും പിറകെയായിരുന്നു… ഇപ്പോ ജിത്തുവിന്റെയും DK യുടെയും കൂടെ… കൊള്ളാല്ലോ രണ്ടും (കൂടെയുള്ള വാല് )
വാലിന്റെ പറച്ചില് കേട്ട് മാധുന് അങ്ങ് പെരുത്ത് കേറി…
ദേ ഒന്ന് ഞാൻ പറഞ്ഞേക്കാം എല്ലാവരുടെയും പിറകെ നടക്കും പോലെ നി DK യുടെ പിറകെ നടന്നാലുണ്ടല്ലോ…
ഭീഷണിയെന്ന പോലെ ടീന ആതിയോട് പറഞ്ഞു…
പിറകെ നടന്നാൽ…
ടീനയുടെ ഓവർ ആക്ടിങ് കേട്ട് പെരുത്ത് കേറി ആതി ചോദിച്ചു…
നീ വിവരമറിയും… DK എന്റെയാ… ഈ ടീനയുടെ… മനസ്സിലായോ നിനക്ക് (ടീന )
ആണോ… എന്നാ ഈ കാര്യം ആദ്യം ആ DK യോട് പോയി പറയ്…
പിന്നെ ഒരു കാര്യം അതും പറഞ്ഞ് ആതി വാലിന് നേരെ തിരിഞ്ഞു…
ഞങ്ങൾ അങ്ങോട്ട് ചെന്നല്ല മിണ്ടാറ് അവർ ഇങ്ങോട്ടാണ് വരാറ്…
ഇനി ഇമ്മാതിരി വർത്തമാനവുമായി ഞങ്ങൾക്കടുക്കൽ വന്നാൽ…
ആതി താക്കിതെന്ന പോലെ പറഞ്ഞു…
ടി… (വാല് )
ഒന്ന് പൊടിയെ… (മാധു )
രണ്ടിനെയും പുച്ഛിച്ചു തള്ളി രണ്ടാളും അവരെ മറികടന്ന് പോയി…
ടീന ദേഷ്യത്തോടെ അവർ പോകുന്നത് നോക്കി നിന്നു…
അവർ നമ്മൾ വിചാരിക്കുന്ന പോലെ അല്ലല്ലോ ടീന… (വാല് )
രണ്ടിന്റെയും ഓവർ സ്മാർട്ട് തീർത്ത് കൊടുക്കാം… (ടീന )
___________________________
ഇന്നലെ രണ്ടിനെയും നോട്ടമിട്ടിരിക്കുവായിരുന്നു… അവളും മാരുടെ ഒരു ജാഡ വർത്തമാനം… ഹും… ബ്ലഡി കഥകളീസ്… (മാധു )
ആതി കേട്ട് നടന്നതേയുള്ളു… ടീന അങ്ങനെ പറഞ്ഞതെന്തിനായിരിക്കും എന്ന ചിന്ത യായിരുന്നു ആതിയിൽ…
ഓയ്… കുരുപ്പുകളെ…
രണ്ടും നടന്ന് പോകെയാണ് പിറകിൽ നിന്ന് വിഷ്ണുവിന്റെ വിളി കേട്ടത്…
വിളി കേട്ട് തിരിഞ്ഞു നോക്കിയതും കണ്ടു സ്ഥിരം പ്ലേസിൽ കൂട്ടം കൂടി നാലും ഇരിക്കുന്നത്… രണ്ടാളും അവർക്കടുക്കലേക്ക് ചെന്നു…
എന്തോ വലിയ ചർച്ചയിലാണല്ലോ രണ്ടും നടന്ന് പോകുന്നുണ്ടായേ… (വിഷ്ണു )
അത് വേറൊന്നുമല്ല വിഷ്ണുവേട്ട ആ ടീനയെന്ന് പറയുന്ന കഥകളി ഞങ്ങൾക്കിട്ടൊന്ന് ചൊറിയാൻ നോക്കി… (മാധു )
ടീനയോ… എന്നിട്ട്…? (അനന്തു )
എന്നിട്ടെന്താവാൻ… അവര് ചൊറിയാൻ നോക്കിയപ്പോൾ ഞങ്ങൾ തിരിച്ച് മാന്തി കൊടുത്തു… (ആതി )
അടിപൊളി… ആ മൂർഖൻ പാമ്പിന്റെ വാലിൽ ചവിട്ടി നോവിച്ചിട്ടാണോ രണ്ടിന്റെയും വരവ്… (ചന്തു )
ആ കഥകളി മൂർഖൻ പാമ്പാണേൽ ഞങ്ങൾ കിങ് കോബ്രയാ മോനേ ചന്തൂസേ… (മാധു )
മമ്… ആ ടീനയെ രണ്ടിനും നേരെ ചൊവ്വേ അറിയാഞ്ഞിട്ട… അവൾ വല്ലാത്തൊരു ജാതിയാ… അവൾടെടുക്കൽ ആരും എതിർത്തു സംസാരിച്ചിട്ടില്ല… അത് അവളോടുള്ള പേടി കൊണ്ടല്ല അവൾ ജിത്തുവേട്ടന്റെയും DK യുടെയും പിൻ ബലമുള്ളത് കൊണ്ട് മാത്രമാണ്… (മനു )
ജിത്തുവിന്റെ പേര് കേട്ടതും മാധുവിന്റെ മനസിലേക്ക് രാവിലത്തെ കാര്യം ഓർമ്മ വന്നു… ആതി മാധുവിനെ പാളി നോക്കി…
നിങ്ങൾ അവൾടെടുക്കൽ കൂടുതൽ മുട്ടാൻ നിക്കണ്ട കിട്ടോ… (വിഷ്ണു )
ഞങ്ങളായിട്ട് പോകില്ല… ഇങ്ങോട്ട് വന്നാൽ മിണ്ടാതെ കേട്ട് നിക്കത്തുമില്ല… (ആതി )
ഇതാരോടാ വിഷ്ണു നീ പറയുന്നേ… ഇതുങ്ങൾ ആ ജിത്തൂവേട്ടനെയും DK യെയും വരെ വിറപ്പിച്ചിട്ടുള്ളതുങ്ങളല്ലേ… (അനന്തു )
ആറാളും സംസാരിച്ചു നിക്കെയാണ് ജിത്തുവിന്റെ ജിപ്സി അവരെ പാസ് ചെയ്ത് പോയത്…
ജിപ്സി കണ്ടപ്പോഴേ വിഷ്ണുവും ടീമും അറ്റെൻഷൻ ആയി നിന്നു…
ജിത്തു എല്ലാത്തിനെയും കണ്ണോടിച്ചു നോട്ടം മാധുവിൽ കോർത്തു… മാധു പെട്ടന്ന് മുഖം വെട്ടിച്ചു…
ജിപ്സി മുന്നോട്ട് നീങ്ങി… ഗേറ്റ് കടന്ന് പോയതും മാധു മുഖം ചരിച് അങ്ങോട്ടേക്കൊന്ന് നോക്കി…
ജിത്തുവിന്റെ ജിപ്സി ഗേറ്റ് കടന്ന് പോയതും തൊട്ട് പിറകെ ദിക്ഷിക്കിന്റെ ബുള്ളറ്റും അവരെ കടന്ന് പോയി… ദിക്ഷിക്കിന്റെ നോട്ടം ആതിയിൽ ആയിരുന്നു… ആതിയാണേൽ വിഷ്ണുവിന്റെ തോളിൽ ചാഞ്ഞു മറ്റെങ്ങോ നോക്കി നിന്നു… എങ്കിലും ഒന്ന് പാളി നോക്കിയപ്പോൾ കണ്ടു മുഖത്തെ ഭാവമാറ്റം…
ആതി നോക്കിയത് കണ്ട് ദിക്ഷിക്ക് മുഖം തിരിച്ച് ബുള്ളറ്റ് പറപ്പിച്ചു വിട്ടു..
തുടരും…

by