22/04/2026

ഹരിനന്ദനം : ഭാഗം 24

രചന – ഇഷ ജാൻവി

കുറച്ച് കഴിഞ്ഞപ്പോൾ അജു പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി… സാറിന്റെ വീട് എത്തിയില്ലല്ലോ പിന്നെ ഇവൻ എന്തിനാ നിർത്തിയത് എന്ന ആലോചിച്ചു ഞാൻ മുന്നിലേക്ക് നോക്കി… ദേ നിൽക്കുന്നു ഹരി ഏട്ടൻ കാറിന്റെ ബോണറ്റ് ഒക്കെ തുറന്നിട്ട്‌ എന്തോ നോക്കുകയാ… നന്ദേ ഇന്ന് എന്താ ഹരി സാറിന്റെ ഡ്രൈവർ വന്നില്ലേ…… ഇല്ല അയാൾക്ക് ഇന്ന് എവിടെയോ പോകണം എന്ന പറയുന്നത് കേട്ടിരുന്നു… ആ വെറുതെ അല്ല സാർ നടു റോട്ടിൽ നിന്ന് കാറുമായി മൽ പിടുത്തം നടത്തുന്നെ…… ഇവിടെ നിന്ന് കളിയാക്കാതെ ഒന്ന് പോയി സഹായിക്കെടാ…… ഞാൻ പറഞ്ഞു കഴിഞ്ഞതും അജു എന്നെ ഒരു നോട്ടം നോക്കി പറയണ്ടായിരുന്നു… ഞാൻ അവന് സൈക്കിളിന്ന് വീണ ഒരു ചിരി കൊടുത്തു… ഹമ്…… അവൻ ഒന്ന് മൂളി കൊണ്ട് സാറിന്റെ അടുത്ത പോയി. പാവം ശശി ആയി പോയി അവൻ പോകുമ്പോഴേക്കും കാർ ശെരി ആയി സാർ കാറിന്റെ ബോണറ്റ് ഒക്കെ അടച്ചു… അവൻ എന്നെ ഒന്ന് നോക്കി…

ഞാൻ മേലോട്ട് നോക്കി നിന്നു… ഞാൻ പറഞ്ഞിട്ട് അല്ലേ അവൻ പോയത് അതിന്റെ ദേഷ്യം ആണ്… സാർ അവനെ നോക്കി എന്നിട്ട് എന്നെ നോക്കി ഞാൻ അവരുടെ അടുത്തേക്ക് നടന്നു… സാർ എന്താ പറ്റിയെ…… അറിയില്ല പെട്ടെന്ന് ഓഫ്‌ ആയി പോയി…… എന്നിട്ട് ശെരിയായോ…… ആ ശെരിയായി…… നിങ്ങൾ ഇപ്പൊ വരുന്നത്രയോ…… ആ ഞങ്ങൾ നിക്കിയെ കൊണ്ടാക്കി വരുന്നു വഴിയാ…… അവരുടെ സംസാരം കേട്ട് നിന്നത് അല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല… സാർ അജുവിനോട് സംസാരിക്കുമ്പോഴും എന്നെ ഇടക്ക് നോക്കുന്നുണ്ട്… പക്ഷേ ഞാൻ അത് കണ്ടില്ല എന്ന നടിച്ചു… ഈ സാർ എന്തിനാ വെറുതെ എന്നെ മോഹിപ്പിക്കുന്നത് സാറിന് വേറെ കുട്ടിയെ ഇഷ്ടം അല്ലേ…… പക്ഷേ സാറിന്റെ കണ്ണുകൾ എന്നോട് പറയുന്നത് സാറിന് എന്നെ ഇഷ്ടം ആണെന്ന് ആണ്… എന്റെ കണ്ണാ ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത് വേണ്ട ഒന്നും വേണ്ട…… എന്റെ തലക്ക് ആരോ അടിച്ചപ്പോ ആണ് എന്റെ ചിന്തകളിൽ ഞാൻ മുക്തി നേടിയത്… നോക്കിയപ്പോ ഉണ്ണി ഈ തെണ്ടി ഇത് ഇപ്പൊ എവിടുന്ന് വന്നു ഞാൻ അവനെ കണ്ണുരുട്ടി നോക്കി അവൻ എന്നെയും… ആരെ സ്വപ്നം കാണുകയാ…… ആരെ ആയാലും നിനക്ക് എന്താ ഇനി നിനക്ക് അത്രക് നിർബന്ധം ആണെങ്കിൽ ഞാൻ പറയാം ആരെയാണെന്ന്…… വേണോ……

ഞാൻ അത് പറഞ്ഞപ്പോൾ തന്നെ അവനു മനസിലായി എന്തോ കൊനിഷ്ട ആണ് പറയാൻ പോകുന്നെ എന്ന… അവൻ വേണ്ട എന്ന പറഞ്ഞു കൈ കൂപ്പി 🙏🏻🙏🏻🙏🏻… അന്ത ഭയം ഇരിക്കണം 😎😎😎…… നന്ദേ നി കിച്ചുവിനെ പറ്റി അല്ലേ ചിന്തിച്ചേ…… സിനു എന്നോട് ചോദിച്ചു… അവന്റെ ആ ഒരു ചോദ്യത്തിൽ എല്ലാവരും നിശബ്ദമായി സാർ എന്നെ തന്നെ നോക്കുകയാ… ഇതാണ് പറ്റിയ അവസരം സാറിന് ഒരു പണി കൊടുക്കാം… എന്റെ സിനു നിനക്ക് എങ്ങനെ കൃത്യമായി മനസിലായി ഞാൻ കിച്ചു ഏട്ടനെ പറ്റി ആണ് ചിന്തിച്ചത് എന്ന… ഞാൻ അത് പറഞ്ഞതും എന്റെ ചങ്ക്‌സ് പന്തം കണ്ട പെരുച്ചാഴിയെ പോലെ എന്നെ നോക്കുന്നുണ്ട് 😂😂😂😂😂… ഹിഹി അവർ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന അറിയുമോ…… അതിന് ഒരു കാരണം ഉണ്ട് നിങ്ങൾ കാട് കേറി ചിന്തിക്കുകയൊന്നും വേണ്ട ഞാൻ പറയാം… കിച്ചു ഏട്ടൻ ഞങ്ങളുടെ സൂപ്പർ സീനിയർ ആയിരുന്നു…

ഞാൻ കോളജിൽ പോയി ഒരു മാസം കഴിഞ്ഞപ്പോൾ ആണ് കിച്ചു ഏട്ടന്റെ പ്രൊപോസൽ വരുന്നത്… ഞങ്ങളുടെ കോളജിലെ ഹീറോ ആയിരുന്നു സകല പെണ്ണ്കുട്ടികളും കിച്ചു ഏട്ടന്റെ പിന്നാലെ ആയിരുന്നു പക്ഷെ പാവം ചേട്ടന് മുഹബ്ബത്ത് തോന്നിയത് എന്നോട് മാത്രം എന്താ ചെയ്യാ… ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ എന്താ അത്രക്ക് സുന്ദരി ആണോ എന്ന എന്നാലേ അല്ല കാണാൻ മോശമില്ല എന്നെ ഉള്ളു… എന്നെകാൾ സുന്ദരിമാർ അവിടെ ഉണ്ടായിട്ടും എന്നോട് ആണ് ഇഷ്ടം വന്ന പറഞ്ഞത് അത് എന്ത്കൊണ്ട് ആണെന്ന് അല്ലേ എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു എന്തിനാ ഈ ചേട്ടൻ എന്നോട് വന്ന ഇഷ്ടം പറഞ്ഞത് എന്ന… ഞാൻ ആ ഏട്ടനോട് ചോദിക്കുകയും ചെയ്തു എന്ത് കൊണ്ട് ആണ് ഏട്ടന് എന്നെ ഇഷ്ടപ്പെട്ടത് എന്ന… എന്റെ ചങ്ക്‌സിന്റെ മുന്നിൽ നിന്ന് തന്നെയാ ഞാൻ ഇത് ചോദിച്ചേ കിച്ചു ഏട്ടന്റെ മറുപടി കേട്ട് പകച്ചു പോയി എന്റെ ബാല്യം എന്റെ ചങ്ക്‌സിനെ നോക്കിയപ്പോൾ അവരുടെ അവസ്ഥയും ഇത് തന്നെ എല്ലാം വായും തുറന്ന് ഏട്ടനെ നോക്കുകയാ… കിച്ചു ഏട്ടൻ എന്താ പറഞ്ഞത് എന്ന അല്ലേ എന്റെ character ഏട്ടന് ഭയങ്കര ഇഷ്ടം ആയി എന്ന… എന്താ അല്ലേ ഞാൻ പണ്ടേ ഇങ്ങനെ ആണ് എന്നെ പോലത്തെ നല്ല കുട്ടി വേറെ ഉണ്ടാവില്ല😎😎😎😎😎

പക്ഷേ ഞാൻ ചേട്ടനോട് പറഞ്ഞു ഞാൻ ഏട്ടനെ സ്വന്തം ബ്രദർ ആയിട്ടേ കണ്ടിട്ടുള്ളു സൊ പിന്നീട് ഏട്ടൻ ആ കാര്യം പറഞ്ഞു എന്റെ പുറകെ വന്നിട്ടില്ല… പക്ഷേ ഒരു ഫ്രണ്ട് എന്ന നിലയിൽ എന്നോട് സംസാരിക്കും ഫ്രണ്ട് എന്ന പറഞ്ഞത് എന്താണ് എന്ന അല്ലേ ഏട്ടൻ പറഞ്ഞിരുന്നു നി എന്നെ ബ്രദർ ആക്കരുത് ഫ്രണ്ട് ആക്കിയ മതി എന്ന 😁😁😁😁 പാവം ഒരു ആവശ്യം പറഞ്ഞത് അല്ലേ അത്കൊണ്ട് ഞാൻ സമ്മതിച്ചു… പിന്നെ ഏട്ടൻ രണ്ടു വർഷവും അവിടെ ഉണ്ടായിരുന്നു പിജി ഞങ്ങളുടെ കോളേജിൽ തന്നെ ചെയ്തു അതിന് ശേഷം ഞാൻ ഏട്ടനെ കണ്ടില്ല… നമ്മൾ കഥയിൽ നിന്നും ഒരുപാട് ദൂരം എത്തി അല്ലേ സാരില്ല നമ്മുക്ക് വേഗം മുന്നോട്ട് പോകാം… ഇപ്പൊ മനസിലായില്ലേ അവര് എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന കിച്ചു ഏട്ടനെ എനിക്ക് ഓർമ്മ പോലും ഇല്ലായിരുന്നു സിനു പറഞ്ഞപ്പോൾ ആണ് ഓർത്തത്… കിച്ചു അത് ആരാ????????……… സാറിന്റെ ആ ചോദ്യം ആണ് നിശബ്ദതയെ കീറി മുറിച്ചത്… അജു എന്തോ പറയാൻ പോകുമ്പോഴേക്കും ഉണ്ണി ഇടയിൽ കേറി ഗോൾ അടിച്ചു… നന്ദ സ്നേഹിക്കുന്ന ആള് ആണ്…… ഈ പൊട്ടൻ ഇത് എന്താ വിളിച്ചു കൂവുന്നത്…… അവൻ എനിക്കിട്ട് പണി തന്നതാ എന്ന അവന്റെ മുഖത്തു നോക്കിയപ്പോൾ മനസിലായി…

ഇതിനുള്ള പണി ഞാൻ പിന്നെ കൊടുത്തോളാം ഇപ്പൊ ഇത് കൊണ്ട് എനിക്ക് ചെറിയ ആവശ്യം ഉണ്ട്…… സാർ എന്നെ തന്നെ നോക്കുകയാ ഇത്രയും സമയം ഹാപ്പി ആയിരുന്ന സാറിന്റെ മുഖം ഇപ്പൊ ദേഷ്യം കൊണ്ട് നിറഞ്ഞു… അജുവും സിനുവും ഉണ്ണിയുടെ മുഖത്തു നോക്കിയപ്പോ അവൻ അവർക്ക് സൈറ്റ് അടിച്ചു കൊടുത്തു… അവർക്ക് മനസിലായി അവൻ എനിക്കിട്ട് പണിഞ്ഞത് ആണെന്ന്… സാർ ആരോടും ഒന്നും പറയാതെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു… സാർ ഏതായാലും വീട്ടിലേക്ക് അല്ലേ പോകുന്നത് നന്ദയെ കൂടെ കൂട്ടുമോ… ഈ അജുവിന് ഇത് എന്തിന്റെ കേട് ആണ് അല്ലെങ്കിലേ സാർ ദേഷ്യത്തിൽ ആണ്… കണ്ണാ സാർ വീട്ടിലേക്ക് അല്ല എന്ന പറയണേ…… ഹമ് അവളോട് കേറാൻ പറ…… എന്റെ കണ്ണാ എന്നോട് ഇത് വേണ്ടായിരുന്നു…… ഞാൻ അജുവിനെ നോക്കി കണ്ണുരുട്ടി അപ്പൊ അവൻ എനിക്ക് സൈറ്റ് അടിച്ച all d best തന്നു… പോടാ പട്ടി…… അവൻ കേൾക്കാൻ മാത്രം വിളിച്ചു ഞാൻ ഫ്രണ്ടിൽ കേറി ഇരുന്നു… മൂന്നും എനിക്ക് ടാറ്റാ തന്നു…… ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു… സാർ കാർ എടുത്തു സ്പീഡിൽ പോകാൻ തുടങ്ങി……

ഞാൻ ആണെങ്കിൽ സീറ്റ്‌ ബെൽറ്റ്‌ പോലും ഇട്ടിട്ടില്ല… സാറിന്റെ ഈ ദേഷ്യം കാണുമ്പോൾ എനിക്ക് തോന്നും സാറിന് എന്നോട് മുഹബത് ആണെന്ന് പക്ഷേ സാറിന്റെ ഹൃദയത്തിൽ അനു അല്ലേ 😪😪😪😪😪😪… ഇനി എന്നോട് സാർ വെറുതെ പറഞ്ഞത് ആയിരിക്കുമോ…… ഏയ്യ് വെറുതെ പറയാൻ സാധ്യത ഇല്ല അല്ലെങ്കിൽ പിന്നെ ഫോട്ടോ കാണിച്ചു തരേണ്ട ആവശ്യം ഇല്ലല്ലോ… സാർ ബ്രേക്ക്‌ ചവിട്ടിയപ്പോൾ ആണ് മനസിലായത് വീട് എത്തി എന്ന… ഇവിടെ എത്തിയത് ഭാഗ്യം ഞാൻ വിചാരിച്ചു പരലോകത് എത്തും എന്ന… സാർ ഇറങ്ങി ഡോർ വലിച്ചു അടച്ചു… അതിൽ നിന്ന് തന്നെ മനസിലാക്കാം സാർ എത്ര ദേഷ്യത്തിൽ ആണെന്ന്… ഞാനും ഇറങ്ങി മുറ്റത് തന്നെ ആന്റി ഉണ്ടായിരുന്നു… നിങ്ങൾ ഒരുമിച്ച് ആണോ വന്നത്…… ആന്റി ചോദിച്ചു… ആ…… എന്ന മാത്രം പറഞ്ഞു സാർ അകത്തേക്ക് പോയി…. ഞാൻ ആന്റിയോട് കുറച്ച് സമയം കത്തി അടിച്ചു നിന്നു ഇന്നത്തെ യാത്രയെ കുറിച് ഒക്കെ പറഞ്ഞു…

ഞാൻ പറയുമ്പോ ആന്റി എന്നെ തന്നെ നോക്കി ഇരുന്നു… എന്താ ആന്റി ഇങ്ങനെ നോക്കുന്നെ…… ഒന്നുമില്ല നിന്നെ പോലെ ഒരു മകൾ എനിക്ക് ഉണ്ടായിരുന്നെങ്കിൽ… ഞാനും ആന്റിടെ മകൾ അല്ലേ… അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ… ഇപ്പൊ നി തന്നെ അല്ലേ എന്റെ മകൾ… ആ അങ്ങനെ പറ എന്റെ നന്ദ കുട്ടി എന്ന പറഞ്ഞു ആന്റിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ മുകളിലേക്ക് പോയി… സാറിന്റെ മുറി അടച്ചിട്ട ആണ് ഉള്ളത്… ഞാൻ ഫ്രഷ് ആയി താഴേക്ക് പോകാൻ തുടങ്ങിയപ്പോൾ ആരോ വന്ന എന്റെ കൈ പിടിച്ചു വലിച്ചു… വേറെ ആരുമല്ല സാർ ആണ്v സാറിന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി എന്തൊക്കെയോ ചോദിക്കാൻ ആണെന്ന്… റൂം കണ്ടപ്പോ തന്നെ മനസിലായി സാറിന്റെ റൂം ആണെന്ന് പിന്നെ കൈ പിടിച്ചത് ആരാണെന്ന് പറയണ്ട ആവശ്യമില്ലല്ലോ… ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കുകയാ എന്തൊക്കെയോ സാറിന് എന്നോട് ചോദിക്കാൻ ഉണ്ടെന്ന് എനിക്ക് മനസിലായി… ഞാൻ സാറിന്റെ മുഖത്തു നിന്ന് കണ്ണ് എടുത്ത് ചുറ്റും നോക്കാൻ തുടങ്ങി… ആഹാ നല്ല വൃത്തിയുള്ള മുറി വായനാ ശീലം ഒക്കെ ഉണ്ടെന്ന് തോനുന്നു ഒരു ഷെൽഫ് നിറച്ചും ബുക്സ് ആണ് പിന്നെ ഒരു ടേബിൾ അതിൽ കുറെ ഫയൽസ് വച്ചിട്ടുണ്ട് അതിന്റെ അടുത്തായി ഒരു ലാപ്ടോപ്പും ഉണ്ട്…

ഒരു സൈഡിൽ ആയിട്ട് വലിയ കട്ടിൽ അതും പോരാഞ്ഞിട്ട് ആണെന്ന് തോനുന്നു ഒരാൾക്ക് കിടക്കാൻ പറ്റുന്ന തരത്തിൽ ഉള്ള സോഫയും ഉണ്ട്… എന്താ അല്ലേ…… അയ്യോ ഒരു കാര്യം പറയാൻ വിട്ടു എ സി യും ഉണ്ട… ഞാൻ ഇങ്ങനെ ആ റൂമിന്റെ ഭംഗിയും ആസ്വദിച്ചു നിൽക്കുമ്പോൾ ആണ്. നന്ദേ……. ന്ന് സാർ വിളിച്ചേ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ ഇപ്പോഴും എന്റെ മുഖത്തു ആണ്… സാറിന്റെ കണ്ണുകളിലേക്ക് എനിക്ക് അധിക സമയം നോക്കാൻ കഴിയില്ല കാരണം ആ കണ്ണുകളിലേക്ക് നോക്കിയാൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും… ആ കണ്ണുകളിൽ എന്തോ മാന്ത്രിക ശക്തി ഉണ്ട് ആ കണ്ണുകൾ എന്തൊക്കെയോ പറയാൻ എന്നോട് തിടുക്കം കാണിക്കുന്നുണ്ട്… അതുകൊണ്ട് ആ കണ്ണുകളിൽ നിന്ന് ഞാൻ എന്റെ കണ്ണുകളെ പിൻവലിച്ചു… നന്ദേ.. ദേ സാർ വീണ്ടും വിളിക്കുന്നു…… ഇപ്പ്രാവശ്യം ഞാൻ സാറിന്റെ മുഖത്തു നോക്കാതെ ആ എന്ന വിളി കേട്ടു… നിന്നോട് സംസാരിക്കുന്നത് ഞാൻ ആണ് അല്ലാതെ ചുമര് അല്ല എന്റെ മുഖത്തേക്ക് നോക്കടി… ഞാൻ ഇപ്പൊ എന്താ ചെയ്യാ എന്റെ കണ്ണാ…… ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി കലിപ്പോടെ ചോദിച്ചു…

എന്താ…. ഞാൻ അങ്ങനെ ചോദിക്കും എന്ന സാർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന സാറിന്റെ മുഖം കണ്ടപ്പോൾ മനസിലായി… ഞാൻ കലിപ്പ ആയപ്പോൾ സാറും കലിപ്പ് ആയി… ആരാ ഈ കിച്ചു???????…… അത് ഉണ്ണി പറയുന്നത് ഹരി ഏട്ടനും കേട്ടത് അല്ലേ… അവൻ പറഞ്ഞത് അവിടെ നിൽക്കട്ടെ ഞാൻ നിന്നോട് ആണ് ഇപ്പൊ ചോദിക്കുന്നെ അതിനുള്ള മറുപടി താ… ഹരി ഏട്ടൻ ഇങ്ങനെ ചോദിച്ചാൽ സത്യം പറഞ്ഞു പോകുമല്ലോ കണ്ണാ ഇല്ല അങ്ങനെ ഇപ്പൊ സത്യം പറയണ്ട… ഉണ്ണി പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത് എനിക്ക് ഇഷ്ടം ആണ് കിച്ചു ഏട്ടനെ… ഞാൻ പറഞ്ഞു കഴിഞ്ഞതും സാർ എന്റെ കൈയിലെ പിടി വിട്ടതും ഒരുമിച്ച് ആയിരുന്നു… സാറിന്റെ മുഖത്തെ ഭാവം കാണുമ്പോൾ തോന്നും സാർ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന കാരണം ഇപ്പൊ സാറിന്റെ മുഖം സങ്കടം കൊണ്ട് നിറഞ്ഞിട്ട് ആണുള്ളത്… എന്തോ സാർ എന്നെ ദയനീയമായി നോക്കുകയാ പറയണ്ടായിരുന്നു എന്ന തോനുന്നു… ഇല്ല ഒരു കുഴപ്പവുമില്ല സാർ എന്നോട് വേറെ ആളെ പ്രണയിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ എനിക്ക് എത്ര വിഷമം ആയിരുന്നു…

പക്ഷേ സാർ ഇപ്പൊ വിഷമിക്കേണ്ട ആവശ്യം ഇല്ലല്ലോ സാർ എന്നെ പ്രണയിക്കുന്നില്ലല്ലോ പിന്നെ എന്താ അല്ലേ… സാർ എന്നെ ഒരിക്കൽ കൂടി നോക്കി എന്നിട്ട് ഫോൺ എടുത്ത് പുറത്തേക്ക് പോയി… സാർ പുറത്ത് പോയപ്പോ ഞാൻ വേഗം ഒന്ന് ശ്വാസം കഴിച്ചു കാരണം ഇത്രയും സമയം ഞാൻ അവിടെ എങ്ങനെയാ പിടിച്ചു നിന്നത് എന്ന എനിക്ക് തന്നെ അറിയില്ല… കുറച്ച് കൂടെ സമയം സാർ ഇവിടെ നിന്നിരുന്നെങ്കിൽ ചിലപ്പോ സാറിന്റെ മുഖം കണ്ടു ഞാൻ എല്ലാ സത്യവും പറഞ്ഞേനെ ആ നെഞ്ചിൽ വീണ് എനിക്ക് ഹരി ഏട്ടനെ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞു പോയേനെ… എന്റെ കണ്ണാ നീ കാത്തു… ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും സാർ അകത്തേക്ക് കയറി… ഞാൻ സാറിനെ നോക്കാതെ പുറത്തേക്ക് കടക്കാൻ തുടങ്ങി… നന്ദ അവിടെ ഒന്ന് നിന്നെ… സാർ പറഞ്ഞപ്പോ ഞാൻ അവിടെ നിന്നു പക്ഷേ തിരിഞ്ഞു നോക്കിയില്ല… അവിടെ നിൽക്കാതെ ഇവിടെ വാ… സാറിന് ഇത് എന്താ പറ്റിയെ നേരത്തെ വിഷമിച്ചു ഇറങ്ങി പോയ സാർ അല്ല ഇപ്പൊ കലിപ്പും ഇല്ല… ഞാൻ സാറിന്റെ അടുത്തേക്ക് പോയി എന്നെ തന്നെ നോക്കുകയാ മുഖത്തു ഒരു കള്ള ചിരി ഒക്കെ ഉണ്ട്…

ഇയാൾക്ക് ഇത് എന്ത് പറ്റി… എത്ര വേഗം ആണ് മൂഡ് ചേഞ്ച്‌ ആയത്… ആ ചിലപ്പോ അനു വിളിച്ചിട്ടുണ്ടാവും 😏😏😏😏😏… നന്ദേ നിനക്ക് കിച്ചുനെ ഇഷ്ടം ആണെന്ന് അല്ലേ പറഞ്ഞെ… നേരത്തെ പറഞ്ഞപ്പോ ഇയാൾ കേട്ടില്ലേ എന്ന ചോദിക്കണം എന്ന ഉണ്ടായിരുന്നു പക്ഷേ ഒന്നും പുറത്ത് വന്നില്ല… വെറുതെ ഒന്ന് തലയാട്ടി… പക്ഷേ സാർ ഒന്നും പറയുന്നത് കേൾക്കാത്ത കൊണ്ട് ആ മുഖത്തേക്ക് നോക്കി അയ്യോ ദേ വീണ്ടും കലിപ്പ് ആയി ഇയാൾ ഇത് ഇപ്പൊ എന്തിനാ കലിപ്പ് ആയെ… ഓ ഞാൻ മറുപടി കൊടുക്കാതെ തല ആട്ടുകയല്ലേ ചെയ്തെ അതിന് ആണ് ദേഷ്യം… ഞാൻ വേഗം ആ എന്ന പറഞ്ഞു… ഇപ്പ്പോ വീണ്ടും കള്ള ചിരി ചിരിക്കുകയാ… അല്ല സാർ എന്താ ഇങ്ങനെ ചിരിക്കൂന്നേ… അല്ല ഞാൻ എന്തിനാ പെട്ടെന്ന് ദേഷ്യം പിടിച്ചത് എന്ന നിനക്ക് മനസിലായിന് അല്ലേ… പിന്നെ മനസിലാവാതെ അതിന്റെ പേരിൽ എനിക്ക് ഒരു ദിവസം ചീത്ത കേട്ടത് അല്ലേ… ഹമ്…… സാർ ഒന്ന് മൂളുക മാത്രം ചെയ്തു… സാർ ഞാൻ താഴേക്ക് പോട്ടെ…… പോകാൻ സമയം ആയില്ല ഞാൻ മുഴുവനും ചോദിച്ചു കഴിഞ്ഞില്ല… ഇനി എന്താ ചോദിക്കാൻ ഉള്ളെ എന്ന മട്ടിൽ ഞാൻ സാറിനെ നോക്കി…

കിച്ചുവിനും നിന്നെ ഇഷ്ടം ആണോ…… ഓ ഇത് ആയിരുന്നോ… ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു ഒരു ആത്മഗതം പറഞ്ഞതാ… കിച്ചു ഏട്ടന് എന്നെ ഭയങ്കര ഇഷ്ടം ആണ്… ഇപ്പൊ എന്നെ ഓർക്കുന്നുണ്ടോ എന്ന പോലും അറിയില്ല… ഞാൻ മനസ്സിൽ വിചാരിച്ചു… എത്ര കൊല്ലം ആയി നിങ്ങൾ സ്നേഹിക്കാൻ തുടങ്ങിയിട്ട്…… 3 വർഷം…… ഇത്രയും അധികം വർഷം ആയോ…… ആ…… ഞാൻ ഒരു സ മട്ടിൽ ഉത്തരം നൽകി… പക്ഷേ സാറിന്റെ അടുത്ത ചോദ്യത്തിൽ ഞാൻ കുടുങ്ങി പോയി… ഓ എന്നാലേ കിച്ചുവിന്റെ ഫോട്ടോ ഒന്ന് കാണിച്ചു തരുമോ…… അയ്യോ പണി പാളി… കിച്ചു ഏട്ടന്റെ ഒരു ഫോട്ടോ പോലും എന്റെ ഫോണിൽ ഇല്ല ഇപ്പൊ ഞാൻ എവിടുന്ന് എടുത്ത് കാണിച്ചു കൊടുക്കും എന്റെ കണ്ണാ ഇത് വല്ലാത്ത ഒരു ചെയ്ത് ആയി പോയി… അത് അത് എന്റെ ഫോണിൽ ആണ് ഉള്ളത്… ആ നിന്റെ കയ്യിൽ ഫോൺ ഉണ്ടല്ലോ വേഗം കാണിക്കുന്നേ… എന്റെ കണ്ണാ വീണ്ടും പെട്ടല്ലോ എപ്പോഴാണാവോ ഈ ഫോൺ എടുക്കാൻ തോന്നിയത്… ഇനി പറഞ്ഞിട്ട് കാര്യമില്ല ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു 😭😭😭……

അത് അത് പിന്നെ ഈ ഫോണിൽ ഫോട്ടോസ് ഇല്ല…… ഇല്ലേ അത് എന്ത് പറ്റി…… അത് ഇത് എന്റെ പുതിയ ഫോൺ ആണ് ഇതിൽ ഞാൻ ഫോട്ടോസ് ഒന്നും ആക്കിയില്ല…… ഓ അങ്ങനെ ആണോ…… എന്നാലും ചാറ്റ് ഒക്കെ ചെയ്യാറില്ല…… പിന്നെ ദിവസവും ചാറ്റ് ചെയ്യും ദേ കുറച്ച് മുമ്പ് ചാറ്റ് ചെയ്തതെ ഉള്ളു ഓ എന്നാൽ അവന്റെ വാട്സ്ആപ്പ് dp അവന്റെ ഫോട്ടോ ആയിരിക്കില്ലേ അത് കാണിച്ചാലും മതി… ഓ ഇയാളെ കൊണ്ട് തോറ്റു എന്തൊരു കഷ്ടം ആണ് എങ്ങനെ എങ്കിലും ഊരി പോകാം എന്ന വിചാരിക്കുമ്പോ ഓരോ കോനിശ്ട്ടും കൊണ്ട് വന്നോളും… അത്………. അത്…… കിച്ചു ഏട്ടന് dp വെക്കാറില്ല…… അതെന്താ… ഏട്ടന് അതൊന്നും ഇഷ്ടം അല്ല…… അതെന്താ അവന്റെ മുഖം അത്രക്ക് ബോർ ആണോ വെക്കാതിരിക്കാൻ…… എന്റെ കിച്ചു ഏട്ടന്റെ മുഖം ബോർ ഒന്നുമല്ല…… ആളൊരു മൊഞ്ചൻ ആണ് എത്ര പെണ്കുട്ടികള് പുറകെ നടന്നിട്ടുണ്ട് എന്ന അറിയോ… എന്നിട്ടോ…… എന്നിട്ട് എന്ത് ഏട്ടന് എന്നെയാ ഇഷ്ടം എന്ന പറഞ്ഞു പിന്നെ ഞാനും ഓക്കേ പറഞ്ഞു…… ഹമ്…… സാർ ഒന്ന് അമർത്തി മൂളി ഞാൻ പറഞ്ഞത് ഒന്നും വിശ്വസിക്കാത്ത പോലെ… ഞാൻ വേഗം താഴേക്ക് പോയി മുത്തശ്ശി വിളക്ക് കൊളുത്തുന്നുണ്ട് ഞാൻ അവിടെ പോയി എന്റെ കണ്ണനെ മനം ഉരുകി വിളിച്ചു ഹരി ഏട്ടനെ എനിക്കു തന്നെ തരണേ അതും എന്റെ അച്ഛന്റെ അനുഗ്രഹത്തോടെ…

❤❤❤ അവൾ പറഞ്ഞത് കേട്ടില്ലേ അവൾക്ക് കിച്ചുവിനെ ഇഷ്ടാണ്ന്ന് അത് കേട്ടപ്പോൾ തന്നെ എന്റെ സകല കണ്ട്രോളും പോയതാ… ഉണ്ണി ആദ്യം തമാശക്ക് പറഞ്ഞതാണെന്നാ ഞാൻ വിചാരിച്ചേ പക്ഷേ അവൾ അത് സമ്മതിച്ചു കൊടുത്തപ്പോ എന്തോ ഒരു നീറ്റൽ ആയിരുന്നു മനസ്സിൽ അവൾക്ക് അത് ഒന്നും അറിയണ്ടല്ലോ… അല്ലപ്പാ നിങ്ങൾ നമ്മളെ മറന്നു പോയ…… ഇല്ല അല്ലേ… ഞാൻ അന്ന് പറഞ്ഞില്ലേ അവളോട് എനിക്ക് വേറെ ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് അത് ചുമ്മാ പറഞ്ഞതാ… അവൾക്ക് ഫീൽ ചെയ്യുന്നുണ്ടോ എന്ന അറിയാൻ പക്ഷേ അവൾ ഒന്നും പ്രതികരിച്ചില്ല എന്നാലും അവളുടെ മുഖത്തു ചെറിയ ഒരു വിഷമം വന്നിട്ടേ വന്നിന ഞാൻ കണ്ടിരുന്നു… അപർണയെ ഒതുക്കാനും നന്ദയോട് അടുക്കാനും ആണ് അവളോട് എന്നെ ലവ് ചെയുന്നത് പോലെ ആക്ട് ചെയ്യാൻ പറഞ്ഞെ… പക്ഷേ അവളെ അടുത്ത കിട്ടുമ്പോ ഞാൻ ഇത്തിരി റൊമാൻസ് ഒക്കെ കളിക്കാറുണ്ട എങ്ങനെ കളിക്കാതിരിക്കും എന്റെ പെണ്ണിനെ ഇത്ര അടുത്ത കിട്ടുമ്പോൾ… 😌😌😌😌😌😌 ആ കിച്ചുവിന്റെ കാര്യം പറഞ്ഞില്ലല്ലോ…… അവളെ റൂമിലേക്ക് വലിച്ചത അവളുടെ വായിൽ നിന്ന് തന്നെ സത്യം അറിയാൻ ആണ്…… പക്ഷേ അവൾ വീണ്ടും വീണ്ടും അവനെ ഇഷ്ടാണ്ന്ന് പറയുമ്പോ ചങ്ക് പിടയുകയാ ആ ദേഷ്യത്തിൽ അവളുടെ കൈ വിട്ട് ഞാൻ എന്റെ ഫോണും എടുത്ത് പുറത്തേക്ക് പോയത് അജുവിനെ വിളിക്കാൻ ആണ്…

അവനോട് ഞാൻ എല്ലാ കാര്യവും ചോദിച്ചു മനസിലാക്കി… കിച്ചു അവളുടെ പുറകെ നടന്നത് ശെരി തന്നെ പക്ഷേ അവൾ അവനെ ഫ്രണ്ട് ആയിട്ടേ കണ്ടിട്ടുള്ളു… ഹിഹി ഇത് കേട്ടപ്പോൾ തുള്ളി ചാടാൻ തോന്നിയതാ സന്തോഷം കൊണ്ട് ഫോൺ കട്ട്‌ ചെയ്യാൻ തുടങ്ങുമ്പോൾ അജു പറഞ്ഞത് കേട്ട് ഒരു ഡപ്പാകൂത്ത കളിക്കാൻ തോന്നി എന്താണ് എന്ന അല്ലേ അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് ❤she is in love with me ❤vv അവൻ എന്നോട് അനുവിന്റെ കാര്യവും ചോദിച്ചു അവൾ പറഞ്ഞിട്ടുണ്ടാകും ഞാൻ അവനോട് പറഞ്ഞു നന്ദയെ ഒന്ന് വട്ട് പിടിപ്പിക്കാൻ പറഞ്ഞതാണെന്ന്… അവൻ ഒരു കാര്യവും കൂടി എന്നോട് പറഞ്ഞു… അവളുടെ ഇഷ്ടം അവൾ ഒരിക്കലും എന്നോട് തുറന്ന് പറയില്ല ഞാൻ പറഞ്ഞാലും അവൾ അത് അംഗീകരിച്ചു തരില്ല കാരണം അവൾ അച്ഛന് വാക്ക് കൊടുത്തില്ലേ അച്ഛൻ പറയുന്ന ആളെ കെട്ടുന്ന… നന്ദേ നീ കാത്തിരുന്നോ……

നിന്റെ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു… എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ അവളോട് ഫോട്ടോ കാണിച്ചു തരാൻ പറഞ്ഞെ… അവളുടെ കയ്യിൽ ഫോട്ടോ ഇല്ലന്ന് എനിക്ക് അറിയാം… അവൾ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു… അവൾ പോയി കഴിഞ്ഞതും… ഞാൻ ബെഡിൽ കിടന്നു അവളെ പറ്റി ആലോചിച്ചു… ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോ ദേ എന്റെ മുന്നിൽ എന്റെ നന്ദ… സ്വപ്നം ആണോ എന്ന വിചാരിച്ച കണ്ണ് adach വീണ്ടും തുറന്നു… സ്വപ്നം അല്ല… ഹരി ഏട്ടാ എഴുന്നേൽക് ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്ന പറഞ്ഞു അവൾ പോകാൻ പോയി പക്ഷേ പോയില്ല… അവളുടെ ഷാൾ ഒരു ഭാഗം നിലത്തു മുട്ടുന്നുണ്ട് അവൾ അത് കണ്ടില്ല അതിൽ ചവിട്ടി അവൾ നേരെ വന്ന വീണത് ബെഡിൽ കിടക്കുന്ന എന്റെ മേലേക്ക് ആണ്…… തുടരും……